ഇന്ത്യയിലെ കരുത്തരായ വനിതകളിൽ അനുഷ്ക ശർമ്മയും. ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളും ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്കാണ് ഭാര്യയുമാണ് അനുഷ്ക ശർമ്മ. ഫോർച്യൂണ്‍ ഇന്ത്യ തയാറാക്കിയ ബിസിനസ് രംഗത്തിലെ ശക്തരായ 50 വനിതകളുടെ പട്ടികയിൽ നടി അനുഷ്കയുമുണ്ട്. ബിസിനസിലെ മികവ് കൊണ്ട്് സാമൂഹികവും സാംസ്കാരികവുമായ രംഗങ്ങളിൽ സ്വാധീനം ചെലുത്തുന്ന കരുത്തരായ സ്ത്രീകളുടെ പട്ടികയിലാണ് ബോളിവുഡിൽ നിന്നും അനുഷ്ക ശർമ്മയുടെ പേരും വന്നിട്ടുള്ളത്. 50 പേരുടെ പട്ടികയിൽ 39-ാം സ്ഥാനത്താണ് നടിയുള്ളത്. ബോളിവുഡിൽ നിന്നു പട്ടികയിൽ ഇടം നേടിയ ഏക നടിയും അനുഷ്കയാണ്. ഈ പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയും അനുഷ്കയാണ്. സിനിമാ അഭിനയത്തിന് പുറമേ നിർമാതാവ് കൂടിയാണ് അനുഷ്ക. 25-ാം വയസിലാണ് അനുഷ്ക നിർമാണത്തിലേക്ക് ചുവടുവയ്ക്കുന്നത്. ക്ലീൻ സ്ലേറ്റ് ഫിലിംസാണ് അനുഷ്കയുടെ നിർമാണ കന്പനി. എൻ എച്ച് 10 എന്ന സിനിമ നിർമ്മിച്ച് ശരാശരി…
Read MoreCategory: Today’S Special
ഓരോരോ യോഗ്യതകളേ..! ഭർത്താവാകാൻ പോകുന്നയാളുടെ നിറം, ജാതി, മതം ഒന്നും പ്രശ്നമല്ല, പക്ഷേ ഈ സാധനം മാത്രം കഴിക്കരുത്; ബോളിവുഡ് സുന്ദരി ആദ ശർമ്മ പറയുന്നു…
എന്റെ ഭർത്താവ് ഉള്ളി കഴിക്കരുത്, ഭർത്താവാകാൻ പോകുന്നയാളുടെ നിറം, ജാതി, മതം ഒന്നും പ്രശ്നമല്ല, ഭർത്താവിന്റെ മസിൽ വലിപ്പത്തിലോ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണത്തിലോ താത്പര്യമില്ല, അദ്ദേഹത്തിന് നീന്തൽ അറിയണമെന്ന നിർബന്ധവുമില്ല… ബോളിവുഡ് സുന്ദരി ആദ ശർമ്മ വരനെത്തേടിക്കൊണ്ട് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതാണ് ഈ കുറിപ്പ്. ഭർത്താവ് മൂന്നുനേരവും ഭക്ഷണം പാകം ചെയ്ത് ചിരിച്ച മുഖത്തോടെ തനിക്കു വിളന്പിത്തരണമെന്നും ആദ ശർമ്മ പറയുന്നു. വിചിത്രങ്ങളായ ഡിമാൻഡുകൾ വേറെയുമുണ്ട്. ഭർത്താവ് പരന്പരാഗത ഇന്ത്യൻ വസ്ത്രങ്ങളേ ധരിക്കാവൂ.എന്നും മുഖം ഷേവ് ചെയ്യണം. എല്ലാ ഇന്ത്യൻ ഭാഷകളിലുള്ള സിനിമകളും കാണണം. മദ്യപിക്കാനോ മാംസാഹാരം കഴിക്കാനോ പാടില്ല തുടങ്ങിയ നിർദേശങ്ങളുമുണ്ട്. മാത്രമല്ല കുടിക്കാനായി ഒരു ദിവസം അഞ്ചു ലിറ്റർ വെള്ളം മാത്രമേ ഭർത്താവിനു നൽകുകയുള്ളൂ എന്നും ആദ ശർമ്മ പറയുന്നു. എന്തായാലും ആദ ശർമ്മയുടെ ഡിമാൻഡുകൾ തമാശയാണോ കാര്യമാണോ എന്നറിയാതെ കുഴങ്ങുകയാണ് ആരാധകർ.
Read Moreഇരമ്പിയാര്‍ക്കുന്ന അറബിക്കടലിനുള്ളില് ശാന്തസുന്ദരമായ ദ്വീപ്! അഗ്നിപര്‍വതം പൊട്ടി രൂപപ്പെട്ട പാറകള്‍; സ്വർണ നിറത്തിലുള്ള മണൽ; അറിയാം, സെന്റ് മേരീസ് ദ്വീപിന്റെ ആകര്‍ഷണങ്ങളും പ്രത്യേകതകളും
ഇരന്പിയാർക്കുന്ന അറബിക്കടലിനുള്ളിൽ ശാന്തസുന്ദരമായി നിലകൊള്ളുകയാണ് സെന്റ് മേരീസ് ദ്വീപ്. കർണാടകത്തിലെ ഉഡുപ്പി ജില്ലയിലെ മാൽപേയിലാണ് പ്രകൃതി ഒരുക്കിയ ഈ മനോഹരമായ ദ്വീപുള്ളത്. ഉളിയിൽ കൊത്തിയെടുത്ത രീതിയിലുള്ള പാറക്കെട്ടുകളും സുന്ദരമായ തെങ്ങിൻ തോപ്പുകളും ബീച്ചുകളുമടങ്ങുന്നതാണ് സെന്റ് മേരീസ് ദ്വീപ്. ദശലക്ഷക്കണക്കിന് വർഷങ്ങൾക്കു മുൻപ് അഗ്നിപർവതം പൊട്ടി രൂപപ്പെട്ടതാണ് ഇവിടത്തെ പാറകളെന്ന് കരുതപ്പെടുന്നു. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഭൗമശാസ്ത്ര സ്മാരകങ്ങളുടെ പട്ടികയിൽ സെന്റ് മേരീസ് ദ്വീപിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. 1498ൽ വാസ്കോ ഡ ഗാമ കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ കണ്ടെത്തിയതാണ് ഈ ദ്വീപെന്നും ചരിത്രം പറയുന്നു. ഉഡുപ്പിയിൽനിന്ന് മാൽപേയിലേക്ക് ഉഡുപ്പി റെയിൽവേ സ്റ്റേഷനിൽനിന്ന് ഒൻപത് കിലോമീറ്റർ സഞ്ചരിച്ചാൽ മാൽപേയിൽ എത്തിച്ചേരും. ഉഡുപ്പി ടൗണിൽനിന്നും മാൽപേയിലേക്ക് ബസുകൾ ലഭിക്കും. 10 രൂപയാണ് ടിക്കറ്റ് ചാർജ്. ഇവിടെനിന്ന് ആറ് കിലോമീറ്റർ കടലിലൂടെ ബോട്ടിൽ സഞ്ചരിച്ചാൽ സെന്റ് മേരീസ് ഐലൻഡിൽ എത്തിച്ചേരാം. മംഗലാപുരം വിമാനത്താവളം, റെയിൽവേ…
Read Moreദുല്‍ഖര്‍ സല്‍മാനൊപ്പം കിടിലന്‍ ലുക്കില്‍ ഭാര്യ അമാല്‍ സൂഫിയ;വീഡിയോ കണ്ട് കണ്ണുതള്ളി ആരാധകര്‍…
ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ബോളിവുഡ് ചിത്രമാണ് സോയ ഫാക്ടര്‍. സോനം കപൂര്‍ നായികയായെത്തുന്ന ചിത്രം ഇതിനോടകം മികച്ച അഭിപ്രായം നേടിക്കഴിഞ്ഞു. മുംബൈയില്‍ ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം കാണാന്‍ ദുല്‍ഖറിനൊപ്പം എത്തിയ ഭാര്യ സ്റ്റൈലിഷ് ലുക്കാണ് ഇപ്പോള്‍ ചൂടേറിയ ചര്‍ച്ചാവിഷയം. ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലുമായി. 1983ല്‍ ഇന്ത്യന്‍ ലോകകപ്പ് നേടിയ ദിവസം ജനിച്ച സോയ സോളങ്കിയെന്ന പെണ്‍കുട്ടിയെ ലോകകപ്പ് ലക്കി ചാമായി തിരഞ്ഞെടുക്കുന്നതിനെത്തുടര്ന്നുണ്ടാകുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ നിഖില്‍ ഘോടയായാണ് ദുല്‍ഖര്‍ സല്മാന് ചിത്രത്തില്‍ വേഷമിടുന്നത്. 2008ല്‍ പ്രസിദ്ധീകരിച്ച സനുജ ചൗഹാന്റെ ദ സോയ ഫാക്ടര്‍ എന്ന പേരിലുളള നോവലിനെ ആസ്പദമാക്കിയവണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
Read Moreഞങ്ങളുടെ മാലാഖ, ഭൂമിയിലേക്ക് സ്വാഗതം..! ആണ്‍കുഞ്ഞ് ജനിച്ച വിവരം പങ്കുവച്ച് ബോളിവുഡ് താരം എമി ജാക്സണ്; ആശംസകളുമായി ആരാധകർ
ബോളിവുഡ് താരം എമി ജാക്സണ് ആണ്‍കുഞ്ഞ് പിറന്നു. സമൂഹമാധ്യമങ്ങളിലൂടെ താരം തന്നെയാണ് അമ്മയായ വിവരം ആരാധകരുമായി പങ്കുവച്ചത്. താരത്തിനും കുഞ്ഞിനും ആശംസകളുമായി ആരാധകർ സോഷ്യൽ മീഡിയ നിറയ്ക്കുകയാണ്. ആൻഡ്രിയാസ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഞങ്ങളുടെ മാലാഖ, ഭൂമിയിലേക്ക് സ്വാഗതം…പ്രതിശ്രുത വരൻ ജോർജ് പനയോട്ടിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് എമി കുറിച്ചു. ജോർജുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ് ഏതാനും മാസങ്ങൾക്കു ശേഷമാണ് താൻ അമ്മയാകുന്നു എന്ന വാർത്ത താരം ആരാധകരെ അറിയിക്കുന്നത്. മേയ് മാസത്തിൽ തങ്ങളുടെ വിവാഹം നിശ്ചയിച്ചെന്നും 2020 ആദ്യം വിവാഹിതരാകുമെന്നും എമി അറിയിച്ചു. ഗർഭകാലം തുടങ്ങിയപ്പോൾ മുതൽ നിരവധി ചിത്രങ്ങൾ എമി ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. വലിയ വയറും വയറിലെ സ്ട്രെച്ച് മാർക്കും ശരീരത്തിന്റെ ഭാരം വർധിക്കുന്നതുമെല്ലാം എമി കൃത്യമായി തന്റെ ആരാധകരെ അറിയിക്കുകയും ചെയ്യാറുണ്ട്. 27 വയസുള്ള താരം ഇപ്പോൾ ലണ്ടനിലാണ് താമസം. 2010-ൽ മദിരാസിപ്പട്ടണം…
Read Moreസംവിധായകന്റെ കുപ്പയമണിയുന്ന മോഹന്‍ലാലിന്റെ ചിത്രത്തിലെ നായിക ആരെന്ന പ്രേക്ഷകരുടെ ചോദ്യത്തിന് ഉത്തരമായി; ബറോസിലെ ആ വെള്ളാരംകണ്ണുള്ള സുന്ദരി ഇതാണ്…
നീണ്ട നാളത്തെ അഭിനയത്തിന് ശേഷം മോഹൻലാൽ സംവിധായകനാകുന്നു. ലാലേട്ടൻ ഒരുചിത്രം സംവിധാനം ചെയ്യുകയാണെന്ന് അറിഞ്ഞ നാൾ മുതൽ പ്രേക്ഷകരും ആരാധകരും സിനിമ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയായിരുന്നു. ഒടുവിൽ തന്റെ സിനിമ ബറോസിനെക്കുറിച്ചും അതിലെ നായികയെക്കുറിച്ചും മോഹൻലാൽ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. ഫാന്റസി ഗണത്തിൽപ്പെടുന്നതാണ് ചിത്രം.വിദേശികൾ മാത്രം പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ നായികയായി എത്തുന്നതും ഒരു വിദേശി തന്നെ. ലോസാഞ്ചൽസ് സ്വദേശിയായ പതിനാലുകാരി മക്കോഫ്രിയാണ് നായിക. കൊച്ചിയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഒപ്പം തന്റെ സിനിമയ്ക്ക് സംഗീത സംവിധാനം ചെയ്യുന്ന ആളെക്കുറിച്ചും താരം വെളിപ്പെടുത്തി. തമിഴ്നാട് സ്വദേശിയായ 13 കാരനായ ലിഡിയൻ. തമിഴ് സംഗീത സംവിധായകനായ വർഷൻ സതീഷിന്റെ മകനാണ് ലിഡിയൻ. സിനിമ മേഖലയ്ക്ക് ലിഡിയനെ പരിചയപ്പെടുത്തുന്നതും മോഹൻലാൽ തന്നെ. ഫാന്റസി ഗണത്തിൽ ഉൾപ്പെടുത്താവുന്ന ചിത്രമായതു കൊണ്ട് പരിചിതമുഖങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് മലയാളി താരങ്ങളെ…
Read Moreകാറില്‍ കോണ്ടം ഇല്ലെങ്കില്‍ വന്‍പിഴ ഒടുക്കേണ്ടി വരും ! പ്രചരണത്തെത്തുടര്‍ന്ന് കേട്ടപാതി കേള്‍ക്കാത്ത പാതി കോണ്ടം വാങ്ങിക്കൂട്ടി ടാക്സി ഡ്രൈവര്‍മാര്‍…
മോട്ടോര്‍ വാഹന നിയമ ഭേദഗതിയ്ക്ക് പിന്നാലെ വ്യാപിക്കുന്നത് നിരവധി കുപ്രചാരണങ്ങള്‍. വാട്സാപ്പ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഇത്തരം വ്യാജസന്ദേശങ്ങള്‍ വിശ്വസിച്ച് അബദ്ധം പറ്റിയവരാണ് ഡല്‍ഹിയിലെ ടാക്സി ഡ്രൈവര്‍മാര്‍. ടാക്സി വാഹനങ്ങളിലെ ഫസ്റ്റ് എയ്ഡ് കിറ്റുകളില്‍ ഇനിമുതല്‍ കോണ്ടവും സൂക്ഷിക്കണമെന്നായിരുന്നു ഡല്‍ഹിയിലെ ടാക്സി ഡ്രൈവര്‍മാര്‍ക്കിടയില്‍ പ്രചരിച്ച വ്യാജസന്ദേശം. ഫസ്റ്റ് എയ്ഡ് കിറ്റില്‍ കോണ്ടം ഇല്ലെങ്കില്‍ വന്‍തുക പിഴയിടുമെന്നും ഡല്‍ഹിയിലെ ഒരു ടാക്സി ഡ്രൈവര്‍ക്ക് കാറില്‍ കോണ്ടം സൂക്ഷിക്കാത്തതിനാല്‍ പിഴ അടക്കേണ്ടിവന്നതായും സന്ദേശം പ്രചരിച്ചിരുന്നു. കേട്ടപാതി കേള്‍ക്കാത്ത പാതി ഡല്‍ഹിയിലെ ടാക്സി ഡ്രൈവര്‍മാരെല്ലാം കോണ്ടം വാങ്ങാന്‍ നെട്ടോട്ടമായി. പോലീസ് ഈടാക്കിയേക്കാവുന്ന വന്‍പിഴ പേടിച്ചാണ് കോണ്ടം വാങ്ങിവെച്ചതെന്നായിരുന്നു ഇവരുടെ പ്രതികരണം. എന്നാല്‍ എന്തിനാണ് കോണ്ടം സൂക്ഷിക്കുന്നതെന്ന ചോദ്യം ആരും ഉന്നയിച്ചില്ലെന്നും കേട്ടപാടെ കോണ്ടം വാങ്ങിവെക്കുകയായിരുന്നെന്നും ഡ്രൈവര്‍മാര്‍ പറഞ്ഞു. അതേസമയം, മോട്ടോര്‍ വാഹന നിയമത്തില്‍ ഇത്തരമൊരു നിബന്ധനയെക്കുറിച്ച് പ്രതിപാദിക്കുന്നില്ലെന്നും, ഫസ്റ്റ് എയ്ഡ്…
Read Moreഇത്രയും കാലം ഞാന്‍ പറഞ്ഞിരുന്നത് കോളേജില്‍ പഠിക്കുകയായിരുന്നു, പഠിക്കാനുണ്ടായിരുന്നു എന്നൊക്കെയാണ്…എന്നാല്‍ അതൊന്നുമല്ല യഥാര്‍ഥ കാരണം; ആ ചിത്രത്തില്‍ നിന്നു പിന്മാറാനുള്ള കാരണം വെളിപ്പെടുത്തി ഷെയ്ന് നിഗം…
മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ഷെയ്ന് നിഗം. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തില്‍ നായകനായി ആദ്യം തീരുമാനിച്ചത് ഷെയ്നെയായിരുന്നു. എന്നാല്‍ താരം ഈ ചിത്രത്തില്‍ നിന്നു സ്വമേധയാ പിന്മാറിയതോടെ ഫര്ഹാന് ഫാസിലിനു നറുക്ക് വീഴുകയായിരുന്നു. സിനിമയുടെ ചിത്രീകരണം തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കേയായിരുന്നു ഷെയ്ന്റെ പിന്മാറ്റം. ഇതേക്കുറിച്ച് ഷെയ്ന് ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. ഷെയ്ന് പറയുന്നതിങ്ങനെ…ഞാന്‍ സ്റ്റീവ് ലോപ്പസ് ചെയ്യാതിരിക്കാന്‍ ഒരു കാരണമുണ്ട്. എനിക്കന്ന് 17 വയസ്സ് മാത്രമേ പ്രായമുള്ളൂ. കോളേജില്‍ ഫസ്റ്റ് ഇയറാണ്. അങ്ങനെ ഷൂട്ടിംഗ് തുടങ്ങാന്‍ ഒരാഴ്ച മുമ്പാണ് രാജീവ് രവി സാര്‍ ഇതില്‍ ഒരു സ്വയംഭോഗം ചെയ്യുന്ന രംഗമുണ്ടെന്ന് എന്നോട് പറയുന്നത്. ഞാന്‍ ആകെ ഞെട്ടിപ്പോയി. ഇത് വീട്ടില്‍ പറയാന്‍ പേടി. സൗബിനാണ് ഒടുവില്‍ ഈ കാര്യം എന്റെ വീട്ടില്‍ അവതരിപ്പിക്കുന്നത്. വാപ്പച്ചിയ്ക്കും ഉമ്മച്ചിക്കും…
Read Moreആദ്യം വിഷം കുടിച്ചു നോക്കി; അടുത്തത് മണ്ണെണ്ണ… അറ്റകൈയ്യായി പടക്കം കഴുത്തില്‍ തൂക്കി നിന്നപ്പോള്‍ രണ്ടു വയസുകാരന് മകന് നീന്തിവന്നു കാലില്‍ പിടിച്ചു; ഒരു യുവാവ് ആത്മഹത്യയില്‍ നിന്ന് പിന്മാറിയതിങ്ങനെ…
ഭാര്യ പിണങ്ങിപ്പോയതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവാവിനെ അതില്‍ നിന്ന് പിന്തിരിപ്പിച്ച് രണ്ടു വയസുള്ള മകന്. ഒന്നര വര്‍ഷം മുമ്പ് ഭാര്യ ഉപേക്ഷിച്ചു പോയ മണികണ്ഠന് എന്ന തമിഴ് യുവാവാണ് സ്ഫോടനം നടത്തി മരിക്കാനുള്ള തീരുമാനം വൈകാരിക നിമിഷത്തിനൊടുവില്‍ ഉപേക്ഷിച്ചത്. കുട്ടി കാലില്‍ കെട്ടിപ്പിടിച്ച് കരയാന്‍ തുടങ്ങിയതോടെ മരിക്കാനുള്ള തീരുമാനം ഉപേക്ഷിച്ച് യുവാവ് തന്നെ രക്ഷിക്കണമെന്ന് പോലീസിനോട് പറയുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് കോണ്‍സ്റ്റബിളിന്റെ സമര്‍ത്ഥമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. ശരീരത്ത് മണ്ണെണ്ണയൊഴിച്ച ശേഷമായിരുന്നു വലിയ ഗുണ്ടുകള്‍ നിറഞ്ഞ മാല ഇയാള്‍ കഴുത്തിലിട്ടതും തീപ്പെട്ടിയെടുത്തതും. എന്നാല്‍ സമയത്ത് അവിടെയെത്തിയ പോലീസ് സംഘം മകനെ പിതാവിന്റെ അരികിലേക്ക് ഇറക്കി വിടുകയായിരുന്നു. കരഞ്ഞുകൊണ്ട് നീന്തിയെത്തിയ കുട്ടി പിതാവിന്റെ കാലില്‍ തൊട്ടതോടെ മണികണ്ഠന് വൈകാരിക പ്രതിസന്ധിയില്‍ അകപ്പെട്ടു. ഈ സമയം മതിയായിരുന്നു പോലീസുകാര്‍ക്ക്. തീപ്പെട്ടി തട്ടിക്കളഞ്ഞ് പടക്കമാല വലിച്ചു പൊട്ടിച്ചു.…
Read Moreകിടപ്പറയില്‍ ഞങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നത് നാഗചൈതന്യയുടെ ആദ്യ ഭാര്യ ! അവതാരകയുടെ ചോദ്യത്തിന് സാമന്തയുടെ വെട്ടിത്തുറന്നുള്ള മറുപടി ഇങ്ങനെ…
തെലുങ്ക് സിനിമയിലെ മിന്നുന്ന താര ദമ്പതിമാരാണ് നാഗചൈതന്യയും സാമന്ത അക്കിനേനിയും. ഇരുവരും രണ്ടാം വിവാഹവാര്‍ഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. തങ്ങളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള ചില വെളിപ്പെടുത്തലുകള്‍ സാമന്ത ഇടയ്ക്ക് നടത്താറുണ്ട്. ആരാധകരും മാധ്യമങ്ങളും ഇത് ആഘോഷമാക്കാറുണ്ട്. ഇയ്യിടെ ലക്ഷ്മി മാഞ്ചുവിന്റെ പുതിയ ചാറ്റ്ഷോയില്‍ അത്തരത്തിലൊരു രസകരമായ തുറന്നുപറച്ചില്‍ നടത്തിയിരിക്കുകയാണ് സാമന്ത. ചില്ലറ തുറന്നുപറച്ചിലല്ല, ഒരു കൊച്ചു കിടപ്പറരഹസ്യം. കുറച്ച് കിടപ്പറ രഹസ്യങ്ങള്‍ തുറന്നുപറയാമോ എന്ന ലക്ഷ്മിയുടെ ചോദ്യത്തില്‍ നിന്ന് തന്ത്രപൂര്‍വം ഒഴിഞ്ഞുമാറുകയായിരുന്നു തുടക്കത്തില്‍ സാമന്ത. എന്നാല്‍, അവതാരക വിട്ടില്ല. നിങ്ങള്‍ ഒന്നും പറയുന്നില്ലെങ്കില്‍ എനിക്ക് ചില കാര്യങ്ങള്‍ പറയേണ്ടിവരുമെന്നായി അവര്‍. വിവാഹത്തിന് മുമ്പു തന്നെ നിങ്ങള്‍ ഇരുവരും ഒന്നിച്ചായിരുന്നു താമസമെന്ന് എനിക്കറിയാം. നിങ്ങള്‍ തനിച്ചായിരിക്കുമ്പോഴും ഒരു പുരുഷനോടൊപ്പമുള്ളപ്പോഴും കിടപ്പുമുറിയിലെ മൂന്ന് വ്യത്യാസങ്ങള്‍ എന്തൊക്കെയാണ് ലക്ഷ്മിയുടെ ഈ ചോദ്യത്തിന് മുന്നില്‍ ഉത്തരം പറയാതെ തരമില്ലെന്നായി സാമന്തയ്ക്ക്. ഞങ്ങള്‍ക്കിടയില്‍ ഒരു സംഗതിയുണ്ടെന്ന്…
Read More