ബി​ന്‍​ലാ​ദ​നെ കൊ​ല​പ്പെ​ടു​ത്തി​യ യു​എ​സ് നാ​വി​ക​ന്‍ ടെ​ക്‌​സ​സി​ല്‍ അ​റ​സ്റ്റി​ല്‍ !

ഒ​സാ​മ ബി​ന്‍ ലാ​ദ​നെ വെ​ടി​വ​ച്ചു കൊ​ന്ന യു​എ​സ് നാ​വി​ക സേ​നാം​ഗം റോ​ബ​ര്‍​ട്ട് ജെ ​ഒ’​നീ​ല്‍ യു​എ​സി​ലെ ടെ​ക്സ​സി​ല്‍ അ​റ​സ്റ്റി​ല്‍. പൊ​തു​സ്ഥ​ല​ത്ത് മ​ദ്യ​പി​ച്ചു, അ​ക്ര​മ പ്ര​വൃ​ത്തി​ക​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടു, തു​ട​ങ്ങി​യ​വ​യാ​ണ് ഇ​യാ​ള്‍​ക്കെ​തി​രാ​യ കു​റ്റം. അ​റ​സ്റ്റി​നു പി​ന്നാ​ലെ 3,500 ഡോ​ള​റി​ന്റെ ബോ​ണ്ടി​ല്‍ വി​ട്ട​യ​ച്ച​താ​യി രാ​ജ്യാ​ന്ത​ര മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 2010ല്‍ ​മു​ന്‍ അ​ല്‍-​ഖ്വ​യ്ദ നേ​താ​വാ​യ ബി​ന്‍ ലാ​ദ​നെ കൊ​ല​പ്പെ​ടു​ത്തി​യ വെ​ടി​വ​യ്പ്പ് താ​നാ​ണ് ന​ട​ത്തി​യ​തെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി രം​ഗ​ത്തു​വ​ന്ന സൈ​നി​കോ​ദ്യോ​ഗ​സ്ഥ​നാ​ണ് റോ​ബ​ര്‍​ട്ട് ജെ ​ഒ’​നീ​ല്‍. ലാ​ദ​നെ വ​ധി​ച്ച യു​എ​സ് സൈ​നി​ക ദൗ​ത്യ​മാ​യ ‘ഓ​പ്പ​റേ​ഷ​ന്‍ നെ​പ്ട്യൂ​ണ്‍ സ്പി​യ​റി”​ല്‍ ത​നി​ക്ക് പ്ര​ത്യേ​ക പ​ങ്കു​ണ്ടെ​ന്നും ഇ​യാ​ള്‍ പ​റ​ഞ്ഞി​രു​ന്നു. മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് ഒ’​നീ​ലി​നെ 2016ല്‍ ​മൊ​ണ്ടാ​ന​യി​ല്‍ വ​ച്ച് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഈ ​കേ​സ് പി​ന്നീ​ട് പ്രോ​സി​ക്യൂ​ട്ട​ര്‍​മാ​ര്‍ ത​ള്ളി.

Read More

ഇ​തൊ​രു അ​ടി​പൊ​ടി ഓ​ഫ​റ​ല്ലെ! 199 രൂ​പ​യ്ക്ക് ക​ഴി​ക്കാം അ​ണ്‍​ലി​മി​റ്റ​ഡ് താ​ലി; ഒ​റ്റ നി​ബ​ന്ധ​ന മാ​ത്രം…

സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഹോ​ട്ട​ലു​ക​ളി​ല്‍ ഭ​ക്ഷ​ണ​ത്തി​ന്‍റെ വി​ല​യും കുത്തനെ ഉയരുകയാണ്. ഇ​ങ്ങ​നെ​യു​ള്ളപ്പോൾ തെ​രു​വി​ലെ ചെ​റു​കി​ട ഭ​ക്ഷ​ണ​ശാ​ല​ക​ളി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന ഭ​ക്ഷ​ണ​ങ്ങ​ള്‍ സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​ണ്. ചെ​റി​യ തു​ക​യ്ക്ക് വ​യ​റും മ​ന​സും നി​റ​യെ രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണം ക​ഴി​ക്കാ​മെ​ന്ന​ത് ത​ന്നെ​യാ​ണ് ഇ​ത്ത​രം ക​ട​ക​ളു​ടെ പ്ര​ത്യേ​ക​ത​യും. അങ്ങനെയൊരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  ഫ​രീ​ദാ​ബാ​ദി​ല്‍ നി​ന്നു​ള്ള ഒ​രു തെ​രു​വിലെ ഭ​ക്ഷ​ണ ക​ച്ച​വ​ട​ക്കാ​ര​ന്‍ ത​ന്‍റെ ക​ട​യി​ല്‍ വി​ശ​ന്നെ​ത്തു​ന്ന​വ​ര്‍​ക്ക് വെ​റും 199 രൂ​പ​യ്ക്ക് ന​ല്‍​കു​ന്ന​ത് അ​ണ്‍​ലി​മി​റ്റ​ഡ് വെ​ജ് താ​ലി​യാ​ണ്. ഫ​രീ​ദാ​ബാ​ദി​ലെ ഒ​രു സ്ട്രീ​റ്റ് ഫു​ഡ് ഔ​ട്ട്‌​ലെ​റ്റി​ലാ​ണ് ഈ ​ക​ട. എ​ന്നാ​ല്‍ 199 രൂ​പ​യ്ക്ക് അ​ണ്‍​ലി​മി​റ്റ​ഡ് താ​ലി ത​രു​മ്പോ​ള്‍ ഒരു വ്യ​വ​സ്ഥ പാലിക്കേണ്ടതുണ്ട്. താ​ലി പ​ങ്കി​ട്ട് ക​ഴി​ക്കാ​തെ ഒ​റ്റ​ക്ക് അ​വി​ടെ ഇ​രു​ന്ന് ത​ന്നെ ക​ഴി​ക്ക​ണ​മെ​ന്ന​താ​ണ് വ്യവസ്ഥ. ഈ അപൂർവ ഓഫറിനെക്കുറിച്ചുള്ള വീ​ഡി​യോ പ്ര​ശ​സ്ത ഫു​ഡ് ബ്ലോ​ഗ​ര്‍ ഫു​ഡി വി​ശാ​ല്‍ യൂ​ട്യൂ​ബി​ലും ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലും പ​ങ്കു​വെ​ച്ചു.…

Read More

വ​ന്ന​ത് കൈ​യും വീ​ശി, പോ​യ​ത് തൂ​ത്തു​വാ​രി; ഹോ​ട്ട​ലി​ല്‍ താ​മ​സ​ത്തി​നാ​യെ​ത്തി​യ ദ​മ്പ​തി​ക​ള്‍ മു​റി ഒ​ഴി​ഞ്ഞ​ത് അ​വി​ടു​ത്തെ സ​ക​ല​സാ​ധ​ന​ങ്ങ​ളു​മാ​യി

താ​മ​സ​ത്തി​നാ​യി ഹോട്ടലിലെത്തിയ ദ​മ്പ​തി​ക​ള്‍ മു​റി ഒ​ഴി​ഞ്ഞ​പ്പോ​ള്‍ മോ​ഷ്ടി​ച്ച​ത് ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ള്‍. വെ​യി​ല്‍​സി​ലാ​ണ് സം​ഭ​വം. പെം​ബ്രോ​ക്ക് ഡോ​ക്കി​ലെ ഡോ​ള്‍​ഫി​ന്‍ ഹോ​ട്ട​ലി​ല്‍ നി​ന്നാ​ണ് 200പൗ​ണ്ടി​ന്‍റെ സാ​ധ​ന​ങ്ങ​ള്‍ മോ​ഷ​ണം പോ​യ​ത്. ഇ​ല​ക്ട്രി​ക് ഫാ​ന്‍, അ​ഡം​ബ​ര ട​വ​ലു​ക​ള്‍, ര​ണ്ട് വി​ള​ക്കു​ക​ള്‍, കാ​പ്പി ക​ണ്ടെ​യ്‌​ന​ര്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ​യുള്ള സാധനങ്ങളാണ് ന​ഷ്ട​പ്പെ​ട്ട​ത്. ഹോ​ട്ട​ലു​ട​മ പ​റ​യു​ന്ന​ത​നു​സ​രി​ച്ച് ചെ​ക്ക് ഇ​ന്‍ ചെ​യ്യു​മ്പോ​ള്‍ ദ​മ്പ​തി​ക​ള്‍ വ​ള​രെ അ​ടു​പ്പ​ത്തോ​ടെ​യാ​ണ് പെ​രു​മാ​റി​യ​ത്. എ​ന്നാ​ല്‍ അ​വ​രു​ടെ കൈ​വ​ശം താ​മ​സി​ക്കു​മ്പോ​ള്‍ ഉ​പ​യോ​ഗി​ക്കാ​നാ​വ​ശ്യ​മാ​യ വ​സ്ത്ര​ങ്ങ​ളോ മ​റ്റ് സാ​ധ​ന​ങ്ങ​ളോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. നഷ്ടപ്പെട്ട സാധനങ്ങൾ വീ​ണ്ടും വാ​ങ്ങി​വ​യ്ക്കു​ന്ന​തി​ന് 200 പൗ​ണ്ട് ചി​ല​വാ​കും. എ​ന്നാ​ല്‍ അ​ത് വ​രെ മു​റി വാ​ട​ക​യ്ക്ക് ന​ല്‍​കാ​ന്‍ സാ​ധി​ക്കുകയില്ലെന്നും ഹോട്ടലുടമ പറഞ്ഞു. ദ​മ്പ​തി​ക​ള്‍ പോ​യ​തി​ന് ശേ​ഷം അ​വ​രെ ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. അ​വ​ര്‍ ന​ല്‍​കി​യ ന​മ്പ​റി​ല്‍ വി​ളി​ക്കു​ക​യും സ​ന്ദേ​ശം അ​യ​ക്കു​ക​യും ചെ​യ്‌​തെ​ങ്കി​ലും പ്ര​തി​ക​ര​ണ​മൊ​ന്നും ല​ഭി​ച്ചി​ല്ലാ​യി​രു​ന്നു. കു​ളി​മു​റി​യി​ലെ ഷാം​പൂ​വും സോ​പ്പും ഒ​ഴി​ച്ച് അ​വ​രെ​ല്ലാം കൊ​ണ്ടു​പോ​യെ​ന്നാ​ണ് വീ​ട്ടു​ട​മ…

Read More

അ​മ്മ​ത്തൊ​ട്ടി​ലി​ലെ ക​ണ്‍​മ​ണിക്ക് പേര്​ പ്ര​ഗ്യാ​ൻ ച​ന്ദ്ര

തി​രു​വ​ന​ന്ത​പു​രം: ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ അ​മ്മ​ത്തൊ​ട്ടി​ലി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ നാ​ലുദി​വ​സം പ്രാ​യ​മു​ള്ള ആ​ണ്‍​കു​ട്ടി​ക്ക് പ്ര​ഗ്യാ​ൻ ച​ന്ദ്ര എ​ന്നു പേ​രി​ട്ടു. ച​ന്ദ്ര​യാ​ൻ ദൗ​ത്യ​ത്തി​ന്‍റെ ഓ​ർ​മ​യും ചെ​സ് താ​രം പ്ര​ഗ്നാ​ന്ദ​യോ​ടു​ള്ള ആ​ദ​ര​വി​ന്‍റെ​യും സൂ​ച​ക​മാ​യാ​ണ് കു​ഞ്ഞി​ന് പ്ര​ഗ്യാ​ൻ ച​ന്ദ്ര എ​ന്നു പേ​രു ന​ൽ​കി​യ​തെ​ന്ന് ശി​ശു​ക്ഷേ​മ സ​മി​തി അ​റി​യി​ച്ചു. ക​ഴി​ഞ്ഞദി​വ​സം രാ​ത്രി​യാ​ണ് അ​മ്മ​ത്തൊ​ട്ടി​ലി​ൽ കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. അ​രു​മ​ക്കു​രു​ന്നു​ക​ൾ ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​മ്പോൾ ഏ​റ്റു​വാ​ങ്ങാ​ൻ സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി ആ​സ്ഥാ​ന​ത്ത് ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യോ​ടെ ന​വീ​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത അ​മ്മ​ത്തൊ​ട്ടി​ലി​ൽ ല​ഭി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ കു​ഞ്ഞാ​ണ് പ്ര​ഗ്യാ​ൻ. അ​തി​ഥി​യു​ടെ വ​ര​വ് അ​റി​യി​ച്ചു​കൊ​ണ്ട് ദ​ത്തെ​ടു​ക്ക​ൽ കേ​ന്ദ്ര​ത്തി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള മോ​ണി​റ്റ​റി​ൽ കു​ട്ടി​യു​ടെ ചി​ത്ര​വും ഭാ​ര​വും രേ​ഖ​പ്പെ​ടു​ത്തിക്കൊ​ണ്ടു​ള്ള സ​ന്ദേ​ശം എ​ത്തി. ഒ​പ്പം ബീ​പ് സൈ​റ​ണും മു​ഴ​ങ്ങി. ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന നഴ്സും ആ​യ​മാ​രും സു​ര​ക്ഷാ ജീ​വ​ന​ക്കാ​രും തൊ​ട്ടി​ലി​ൽ ഓ​ടി​യെ​ത്തി പ​രി​ച​ര​ണ​ത്തി​നാ​യി ദ​ത്തെ​ടു​ക്ക​ൽ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച കു​ട്ടി​യെ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യ്ക്കാ​യി രാ​ത്രി…

Read More

അങ്ങ് ചൈനയിൽ മാത്രമല്ല, ഇങ്ങ് ഇടുക്കിയും..!  വാ​ഗ​മ​ണ്ണി​ലെ ഗ്ലാ​സ് പാ​ലം ഓ​ണ​ത്തി​നു തു​റ​ക്കും; ടൂറിസറ്റുകൾക്ക് പുത്തൻ അനുഭവമായിരിക്കുമെന്ന് ടൂറിസം കൗൺസിൽ

  ടി.​പി.​ സ​ന്തോ​ഷ്‌​കു​മാ​ര്‍ തൊ​ടു​പു​ഴ: ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ കാ​ന്‍​ഡി ലി​വ​ര്‍ ഗ്ലാ​സ് ബ്രി​ഡ്ജ് വാ​ഗ​മ​ണ്ണി​ല്‍ സ​ഞ്ചാ​രി​ക​ള്‍​ക്കാ​യി ഒ​രു​ങ്ങി. വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്ക് പു​ത്ത​ന്‍ അ​നു​ഭ​വ​മാ​യി മാ​റു​ന്ന ഗ്ലാ​സ് ബ്രി​ഡ്ജ് ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് തു​റ​ന്നു ന​ല്‍​കാ​നാ​ണ് തീ​രു​മാ​നം. ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് വാ​ഗ​മ​ണ്‍ അ​ഡ്വ​ഞ്ച​ര്‍ പാ​ര്‍​ക്കി​ല്‍ ഗ്ലാ​സ് ബ്രി​ഡ്ജ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ടൂ​റി​സം മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സാ​യി​രി​ക്കും ബ്രി​ഡ്ജ് സ​ന്ദ​ര്‍​ശ​ക​ര്‍​ക്കാ​യി തു​റ​ന്നു ന​ല്‍​കു​ക. ഇ​തോ​ടെ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും മ​റ്റു​മു​ള്ള കാ​ന്‍​ഡി ലി​വ​ര്‍ ഗ്ലാ​സ് ബ്രി​ഡ്ജി​ല്‍ നി​ന്നു​ള്ള സാ​ഹ​സി​ക കാ​ഴ്ച​ക​ള്‍ ഇ​നി കേ​ര​ള​ത്തി​ലും ആ​സ്വ​ദി​ക്കാ​നാ​കും. മൂ​ന്നു കോ​ടി മു​ത​ല്‍​മു​ട​ക്കി​ലാ​ണ് ഗ്ലാ​സ് ബ്രി​ഡ്ജ് നി​ര്‍​മി​ക്കു​ന്ന​ത്. ഇ​തു​ള്‍​പ്പെ​ടെ ആ​റു​കോ​ടി​യു​ടെ വി​വി​ധ സാ​ഹ​സി​ക റൈ​ഡു​ക​ളാ​ണ് അ​ഡ്വ​ഞ്ച​ര്‍ പാ​ര്‍​ക്കി​ല്‍ ഒ​രു​ങ്ങു​ന്ന​ത് ആ​കാ​ശ ഊ​ഞ്ഞാ​ല്‍, സ്‌​കൈ സൈ​ക്ലിം​ഗ്, സ്‌​കൈ റോ​ള​ര്‍, റോ​ക്ക​റ്റ് ഇ​ജ​ക്ട​ര്‍ എ​ന്നി​വ​യും ഉ​ട​ന്‍ സ​ജ്ജ​മാ​കും. സ്വ​കാ​ര്യ ക​മ്പ​നി​യാ​യ ഭാ​ര​ത് മാ​ത് വെ​ഞ്ചേ​ഴ്‌​സി​ന്‍റെ മു​ത​ല്‍​മു​ട​ക്കി​ല്‍…

Read More

സ്‌​നേ​ഹ​ത്തി​ന്‍റെ രു​ചി; ജോ​ലി​ക്ക് പോ​കാ​നൊ​രു​ങ്ങു​ന്ന മ​ക​ള്‍​ക്ക് ഭ​ക്ഷ​ണം വാ​രി ന​ല്‍​കു​ന്ന അ​ച്ഛ​ന്‍, വൈ​റ​ലാ​യി വീ​ഡി​യോ

വീ​ട്ടി​ല്‍ പാ​കം ചെ​യ്യു​ന്ന ഭ​ക്ഷ​ണം ന​മ്മു​ടെ വി​കാ​ര​മാ​ണ്. മാ​താ​പി​താ​ക്ക​ള്‍ സ്വ​ന്തം കൈ​കൊ​ണ്ട് പാ​കം ചെ​യ്ത് ത​രു​ന്നത് എ​ത്ര ചെ​റി​യ വി​ഭ​വം ത​ന്നെ​യാ​യാ​ലും അ​തി​നൊരു പ്ര​ത്യേ​ക രു​ചി ത​ന്നെ​യാ​ണ്. കു​ട്ടി​ക്കാ​ല​ത്ത് ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ മ​ടി കാ​ണി​ക്കു​മ്പോ​ള്‍ മാ​താ​പി​താ​ക്ക​ള്‍ പ​ല​ത​ര​ത്തി​ലു​ള്ള സൂ​ത്ര​പ്പ​ണി​ക​ള്‍ കാ​ണി​ച്ചാ​ണ് കു​ട്ടി​ക​ളെ​ക്കൊ​ണ്ട് ഭ​ക്ഷ​ണം നൽകുന്നത്. അ​ത്ത​ര​ത്തി​ലു​ള്ള ഓ​ര്‍​മ​ക​ളി​ലേ​ക്ക് ന​മ്മ​ളെ കൊ​ണ്ടു​പോ​കു​ന്നൊ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. ജോ​ലി​യ്ക്ക് പോ​കാ​നാ​യി ഒ​രു​ങ്ങു​ന്ന മ​ക​ള്‍​ക്ക് തി​ര​ക്ക് കാ​ര​ണം ക​ഴി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​തി​നാ​ല്‍ അ​ച്ഛ​ന്‍  ഭ​ക്ഷ​ണം വാ​രി കൊ​ടു​ക്കു​ക​യാ​ണ്. വീ​ഡി​യോ തു​ട​ങ്ങു​മ്പോ​ള്‍ പെ​ണ്‍​കു​ട്ടി മേ​ക്ക​പ്പ് ഇ​ടു​ക​യാ​ണ്. അ​വ​ളു​ടെ അ​ടു​ത്ത് ത​ന്നെ അ​ച്ഛ​ന്‍ പ്ലേ​റ്റു​മാ​യി നി​ല്‍​ക്കു​ന്ന​തും കാ​ണാം. തി​ര​ക്കി​ട്ട് മേ​ക്ക​പ്പി​ടു​ന്ന മ​ക​ള്‍​ക്ക് അ​ച്ഛ​ന്‍ ഭ​ക്ഷ​ണം വാ​രി കൊ​ടു​ക്കു​ക​യാ​ണ്. ത​ന്‍റെ അ​ച്ഛ​നെ താ​ന്‍ എ​ത്ര​മാ​ത്രം സ്‌​നേ​ഹി​ക്കു​ന്നു എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Read More

ആവശ്യത്തിന് കുടിച്ചോളൂ… ദാഹിച്ച് വലഞ്ഞ നായയ്ക്ക് സഹായ ഹസ്തവുമായൊരു സ്ത്രീ

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ മൃ​ഗ​ങ്ങ​ളും മ​നു​ഷ്യ​രും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ തു​റ​ന്നു​കാ​ണി​ക്കു​ന്ന വീ​ഡി​യോ​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ള്ള​താ​ണ്. എ​ന്നാ​ല്‍ അ​ങ്ങ​നെ​യൊ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. ദാ​ഹി​ച്ച് വ​ല​ഞ്ഞി​രി​ക്കു​ന്ന നാ​യ വെ​ള്ള​ത്തി​നാ​യി തെ​രു​വി​ലെ ഒ​രു പൈ​പ്പി​ന്‍റെ അ​രി​കി​ലെ​ത്തി. എ​ന്നാ​ല്‍ പൈ​പ്പ് അടഞ്ഞിരിക്കുകയായിരുന്നു. ആ ​സ​മ​യ​ത്താ​ണ് ഒ​രു വ​ഴി​യാ​ത്ര​ക്കാ​രി വെ​ള്ളം കു​ടി​ക്കാ​ന്‍ വി​ഷ​മി​ക്കു​ന്ന നാ​യ​യെ കാ​ണു​ന്ന​ത്. ഉ​ട​ന്‍ ത​ന്നെ നാ​യ​യ്ക്ക് വെ​ള്ളം കു​ടി​ക്കാ​നാ​യി അ​വ​ര്‍ പെ​പ്പ് തു​റ​ന്നു കൊ​ടു​ക്കു​ത്തു. ആ​ദ്യം നാ​യ പു​റ​കി​ലേ​ക്ക് സം​ശ​യ​ത്തോ​ടെ മാ​റി നി​ന്നെ​ങ്കി​ലും പി​ന്നീ​ട് വെ​ള്ളം കു​ടി​ക്കാ​നാ​യി പൈ​പ്പി​ന്‍റെ അ​രി​കി​ലേ​ക്കെ​ത്തി. ഇ​ത് ഒ​രു ചെ​റി​യ സ​ഹാ​യ​മാ​യി കാ​ണു​ന്ന​വ​ര്‍​ക്ക് തോ​ന്നും. എ​ന്നാ​ല്‍ ദാ​ഹി​ച്ച് വ​ല​ഞ്ഞി​രി​ക്കു​മ്പോ​ള്‍ വെ​ള്ളം കൊ​ടു​ക്കു​ക എ​ന്ന​ത് അ​ത്ര നി​സാ​ര കാ​ര്യ​മ​ല്ല. അ​ക്ര​മ​സം​ഭ​വ​ങ്ങ​ളു​ടെ വീ​ഡി​യോ​ക​ള്‍ കൂ​ടു​ത​ലാ​യി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ത്ത​ര​ത്തി​ലു​ള്ള സ​ഹാ​യ​ങ്ങ​ള്‍ ചെ​യ്തു ന​ല്‍​കു​ന്ന വീ​ഡി​യോ​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ ഏ​റ്റെ​ടു​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. നി​ര​വ​ധി​പേ​രാ​ണ് ഈ ​സ്ത്രീ​യെ അ​ഭി​ന​ന്ദി​ച്ചെ​ത്തി​യ​ത്.

Read More

മീൻ പിടിക്കാനായി പോയ യുവാവിനെ പിടിച്ച് മീൻ; കഴുത്തിൽ നിന്ന് പിടിവിടീച്ചത് ആശുപത്രിയിലെത്തിച്ചത്

മീ​ന്‍ പി​ടി​ത്ത​ത്തി​നാ​യി പോ​കു​മ്പോ​ള്‍ പ​ല​ത​ര​ത്തി​ലു​ള്ള അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​ക​ളു​ണ്ട്. ഭീ​മ​ന്‍ മീ​നു​ക​ളു​ടെ ഇ​ട​യി​ലൂ​ടെ​യാ​ണ് മീ​ന്‍ പി​ടി​ക്കാ​നാ​യി പോ​കു​ന്ന​ത്. എ​ന്നാ​ല്‍ പേ​ടി​ച്ച് വി​റ​ച്ച് ഇ​രു​ന്നാ​ല്‍ മീ​നി​നെ കി​ട്ടി​ല്ല​ല്ലോ. അ​ങ്ങ​നെ മീ​ന്‍ പി​ടി​ക്കാ​നാ​യി പോ​യ യു​വാ​വി​നെ ആ​ക്ര​മി​ച്ചി​രി​ക്കു​ന്ന​ത് ഒ​രു ചെ​റി​യ മീ​നാ​ണ്. ഇ​ന്തോ​നേ​ഷ്യ​യി​ലെ ഒ​രു യു​വാ​വി​നെ​യാ​ണ് മീ​ന്‍ അ​ക്ര​മി​ച്ച​ത്. ഇ​യാ​ളു​ടെ ക​ഴു​ത്തി​ലാ​ണ് കാ​ഴ്ച​യി​ല്‍ ചെ​റു​താ​യ കു​ഴ​ല​മീ​ന്‍ ത​റ​ഞ്ഞു ക​യ​റി​യ​ത്. പെ​ട്ടെ​ന്ന് ത​ന്നെ ബോ​ട്ട് തീ​ര​ത്തെ​ത്തി​ച്ച് ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തിച്ചു. കൃ​ത്യ​സ​മ​യ​ത്ത് ചി​കി​ത്സ ല​ഭ്യ​മാ​യ​തി​നാ​ല്‍ ഇ​യാ​ള്‍ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. രാ​ത്രി​യി​ല്‍ കൂ​ട്ടു​കാ​ര​നൊ​പ്പം മീ​ന്‍ പി​ടി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. പെ​ട്ടെ​ന്ന് മീ​ന്‍ ഇ​യാ​ളു​ടെ ക​ഴു​ത്തി​ലേ​ക്ക് തു​റ​ഞ്ഞു ക​യ​റു​ക​യും പി​ന്നാ​ലെ അ​യാ​ള്‍ വെ​ള്ള​ത്തി​ലേ​ക്ക് വീഴുകയുമായിരുന്നു. ക​ഴു​ത്തി​ല്‍ നി​ന്നും മീ​നി​നെ എ​ടു​ത്ത് മാ​റ്റാ​ന്‍ ശ്ര​മി​ച്ചാ​ല്‍ ര​ക്തം വാ​ര്‍​ന്നു​പോ​കു​മെ​ന്ന് സു​ഹൃ​ത്ത് പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് ഇ​വ​ര്‍ മീ​നു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. നീ​ണ്ട ഒ​രു മ​ണി​ക്കൂ​ര്‍ സ​ര്‍​ജ​റി​യി​ലൂ​ടെ​യാ​ണ് ക​ഴു​ത്തി​ല്‍ നി​ന്ന് മീ​നി​നെ എ​ടു​ത്ത് മാ​റ്റി​യ​ത്.  

Read More

സിങ്കപ്പെണ്ണേ… എന്നാലും എന്തൊരു ധൈര്യമാ ഇത്; മച്ചിൽ കയറിയ കൂറ്റൻ പാമ്പുകളെ പിടിക്കുന്ന യുവതി

കാ​ൻ​ബ​റ: വീ​ടി​നു​ള്ളി​ല്‍ ഒ​രു പാ​മ്പി​നെ ക​ണ്ടാ​ല്‍ എ​ന്തു ചെ​യ്യും? ഇ​റ​ങ്ങി ഓ​ടു​ക​യാ​യി​രി​ക്കും ഭൂ​രി​ഭാ​ഗ​വും ചെ​യ്യു​ക. എ​ന്നാ​ല്‍, ഓ​സ്ട്രേ​ലി​യ​ക്കാ​രി​യാ​യ ഒ​രു യു​വ​തി വീ​ടി​നു​ള്ളി​ൽ ക​യ​റി​യ ര​ണ്ടു കൂ​റ്റ​ൻ പാ​ന്പു​ക​ളെ കൈ​കാ​ര്യം​ചെ​യ്യു​ന്ന​തു ക​ണ്ടാ​ൽ അ​ന്ധാ​ളി​ച്ചു പോ​കും. Insane Reality Leaks എ​ന്ന ട്വി​റ്റ​ര്‍ ഉ​പ​യോ​ക്താ​വാ​ണ് ഇ​തി​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. ഒ​രു മേ​ശ​പ്പു​റ​ത്തു ക​യ​റി​നി​ന്നു വീ​ടി​ന്‍റെ മ​ച്ചി​ലേ​ക്കു തു​റ​ക്കു​ന്ന ദ്വാ​ര​ത്തി​ലൂ​ടെ യു​വ​തി വ​ടി​കൊ​ണ്ട് കു​ത്തു​ന്ന കാ​ഴ്ച​യി​ല്‍​നി​ന്നാ​ണ് വീ​ഡി​യോ തു​ട​ങ്ങു​ന്ന​ത്. പി​ന്നാ​ലെ ഒ​രു പാ​മ്പി​ന്‍റെ ഭാ​ഗ​ങ്ങ​ൾ പു​റ​ത്തേ​ക്കു വ​രു​ന്നു. അ​തി​ന്‍റെ ത​ല​യി​ല്‍ പി​ടി​ക്കു​ന്ന​തോ​ടെ പാ​മ്പ് യു​വ​തി​യെ കൈ​യി​ൽ ചു​റ്റു​ന്നു. അ​തി​നി​ടെ അ​തി​നേ​ക്കാ​ള്‍ വ​ലി​യൊ​രു പാ​മ്പി​ന്‍റെ വാ​ല് പു​റ​ത്ത് കാ​ണു​ന്നു. ആ​ദ്യം പു​റ​ത്തു​വ​ന്ന പാ​മ്പി​നെ വ​ലം കൈ​യി​ല്‍ പി​ടി​ച്ച് ഇ​ടം​കൈ​കൊ​ണ്ട് ര​ണ്ടാ​മ​ത്തെ പാ​മ്പി​നെ​യും പി​ടി​കൂ​ടു​ന്നു. കൂ​റ്റ​ന്‍ പാ​മ്പു​ക​ളെ വെ​റും കൈ​യു​പ​യോ​ഗി​ച്ച് യു​വ​തി പി​ടി​ക്കു​ന്ന വീ​ഡി​യോ വ​ള​രെ പെ​ട്ടെ​ന്നാ​ണു വൈ​റ​ലാ​യ​ത്. എ​ട്ട് ല​ക്ഷ​ത്തി​ന് മു​ക​ളി​ല്‍ ആ​ളു​ക​ള്‍…

Read More

കാ​മു​കി​യെ പേ​ടി​പ്പി​ക്കാ​ന്‍ ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റി​നു മു​ക​ളി​ല്‍ ക​യ​റി​യ യു​വാ​വി​ന്റെ അ​ഭ്യാ​സം ! ഒ​ടു​വി​ല്‍ ഷോ​ക്കേ​റ്റ് നി​ല​ത്ത്

വാ​ക്കു​ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്ന് കാ​മു​കി​യെ പേ​ടി​പ്പി​ക്കാ​ന്‍ ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റി​നു മു​ക​ളി​ല്‍ ക​യ​റി​യ കാ​മു​ക​ന്‍ പൊ​ള്ള​ലേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍. ബ്ര​ഹ്മ​പു​രം സ്വ​ദേ​ശി​യെ​യാ​ണ് പ​രി​ക്കു​ക​ളോ​ടെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ര്‍​ച്ചെ 2.30ന് ​കി​ഴ​ക്ക​മ്പ​ലം ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ കാ​മു​കി​യെ പേ​ടി​പ്പി​ക്കാ​നാ​യാ​ണ് യു​വാ​വ് ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റി​ല്‍ ക​യ​റി​യ​ത്. മു​ക​ളി​ല്‍ ക​യ​റി ലൈ​നി​ല്‍ പി​ടി​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ ഷോ​ക്കേ​റ്റ് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. വ​ലി​യ ശ​ബ്ദ​ത്തോ​ടെ ലൈ​നി​ല്‍​നി​ന്ന് പൊ​ട്ടി​ത്തെ​റി ഉ​ണ്ടാ​കു​ക​യും ലൈ​ന്‍ ഓ​ഫാ​കു​ക​യും ചെ​യ്തു. പൊ​ട്ടി​ത്തെ​റി ശ​ബ്ദം കേ​ട്ട് തൊ​ട്ട​ടു​ത്തു​ള്ള കെ​എ​സ്ഇ​ബി ഓ​ഫീ​സി​ല്‍ രാ​ത്രി ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര​നാ​യ വി​ജ​യ​ബാ​ബു ഉ​ട​ന്‍​ത​ന്നെ യു​വാ​വി​ന് പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ല്‍​കി. പെ​ട്ടെ​ന്നു​ത​ന്നെ ലൈ​ന്‍ ഓ​ഫാ​യ​തി​നാ​ലാ​ണ് ജീ​വ​ന്‍ തി​രി​ച്ചു​കി​ട്ടി​യ​തെ​ന്ന് കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര്‍ പ​റ​ഞ്ഞു. കെ​എ​സ്ഇ​ബി​യു​ടെ ജീ​പ്പി​ല്‍ ത​ന്നെ പ​ഴ​ങ്ങ​നാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. പി​ന്നീ​ട് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കൈ​ക​ള്‍​ക്കും ക​ഴു​ത്തി​നു​താ​ഴെ​യും അ​ര​യ്ക്കു​മു​ക​ളി​ലും പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്.

Read More