കോവിഡ് ബാധിച്ച ശേഷം രോഗമുക്തി നേടിയ യുവാക്കളില്‍ മരണനിരക്ക് 6.5 ശതമാനം എന്ന ഞെട്ടിക്കുന്ന വിവരം പുറത്ത്. രോഗം മാറിയശേഷം ഒരു വര്‍ഷത്തിനുള്ളില്‍ മരണപ്പെടാനുള്ള സാധ്യത സംബന്ധിച്ച പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐ.സി.എം.ആര്.) ആണ് പഠനം നടത്തിയത്. കോവിഡാനന്തരരോഗങ്ങളില് പ്രധാനമായും യുവാക്കളുടെ മരണനിരക്ക് അറിയുന്നതിനുവേണ്ടിയാണ് പഠനം നടത്തിയത്. കോവിഡുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരില്‍ ഡിസ്ചാര്‍ജ് ആയ ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ ആറര ശതമാനം മരണത്തിലേക്ക് വഴുതിവീണുവെന്നാണു റിപ്പോര്‍ട്ടിലുള്ളത്. കോവിഡ് മാറിയതിനുശേഷം നാലു മുതല്‍ എട്ടാഴ്ചവരെയുള്ള കാലയളവില്‍ 17.1 ശതമാനം പേരില്‍ കോവിഡാനന്തര രോഗങ്ങള്‍ വ്യാപകമാണ്. ഇവരിലും മറ്റനുബന്ധ രോഗങ്ങള്‍ ഉള്ളവരിലും മരണനിരക്ക് കൂടുതലാണെന്നും കണ്ടെത്തി. 14,419 പേരിലാണ് ഐ.സി.എം.ആര്. പഠനം നടത്തിയത്. കോവിഡിനെ തുടക്കത്തില്‍ അതിജീവിച്ച ഇവരില്‍ 942 പേര്(ആറര ശതമാനം) ഒരുവര്‍ഷത്തിനുള്ളില്‍ വിവിധ കാരണങ്ങളാല്‍ മരണത്തിനു കീഴടങ്ങി. ആശുപത്രിയില്‍ കിടത്തിച്ചികിത്സയ്ക്കു വിധേയമായശേഷം…
Read MoreCategory: Today’S Special
വിവാഹ മുഹൂർത്തം കാത്തിരിക്കേ എത്തിയത് മരണം; ജോജോയെ തനിച്ചാക്കി വയറ്റ് യാത്രയായി; ആരാധകരെ കണ്ണീരിലാഴ്ത്തി വിടവാങ്ങിയത് മുപ്പത്തിയാറാം വയസിൽ
ഡബ്ല്യൂഡബ്ല്യൂഇ താരം ബ്രേ വയറ്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. മൂന്ന് തവണ ഡബ്ല്യൂഡബ്ല്യൂഇ ലോക ചാമ്പ്യനായ അദ്ദേഹം ജനുവരിയില്‍ മൗണ്ടന്‍ ഡ്യൂ പിച്ച് ബ്ലാക്ക് മാച്ചില്‍ എല്‍എ നൈറ്റിനെതിരെ വിജയിച്ചതിന് ശേഷം പിന്നീട് മത്സരിച്ചിട്ടല്ല. ബ്രേ വയറ്റിന്റെ യഥാര്‍ഥ പേര് വിന്‍ഡം റൂത്തന്‍ഡ എന്നാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം മടങ്ങിവരാന്‍ അനുമതി ലഭിച്ചതിന് ശേഷം താന്‍ ഒരു തിരിച്ചുവരവിനായി ഒരുങ്ങുകയാണെന്ന് വയറ്റ് പറഞ്ഞിരുന്നു. എന്നാല്‍ ഗുസ്തിക്ക് അനുമതി ലഭിച്ചെങ്കിലും അസുഖത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യ അവസ്ഥയുടെ കാര്യത്തില്‍ ഡബ്ല്യൂഡബ്ല്യൂഇ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു. പാതിവഴിയിൽ തന്റെ പ്രിയതമയെ ഉപേക്ഷിച്ചാണ് ബ്രേ വയറ്റ് യാത്രയായത്. ഗുസ്തിക്കാരിയായ ജോജോ ഓഫര്മാനാണ് വയറ്റിന്റെ പ്രതിശ്രുധ വധു. മുന്‍ ബേസ്ബോള്‍ താരം ജോസ് ഓഫര്മാന്റെ മകളാണ് ജോജോ. ഇരുവരും തമ്മിലുള്ള വിവാഹം നടക്കാനിരിക്കെയാണ് ബ്രേ വയറ്റിന്റെ വിയോഗം. ഇരുവരുടെ വിവാഹ നിശ്ചയത്തെക്കുറിച്ച് ജോജോ തന്നെയാണ്…
Read Moreഇനി സൂര്യനിലേക്ക് ! ആദിത്യ എല്‍-1 വിക്ഷേപണം സെപ്റ്റംബര്‍ ആദ്യവാരം നടക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്മാന്
ചന്ദ്രയാന്‍-3ന്റെ ഐതിഹാസിക വിജയത്തിനു പിന്നാലെ സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ‘ആദിത്യ എല്‍-1’ പേടകം വിക്ഷേപിക്കാനൊരുങ്ങി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആര്.ഒ.). സെപ്റ്റംബര്‍ ആദ്യവാരം വിക്ഷേപണം നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് ഐ.എസ്.ആര്.ഒ. ചെയര്മാന് എസ്. സോമനാഥ് അറിയിച്ചു. സെപ്റ്റംബര്‍ രണ്ടിന് വിക്ഷേപിക്കാനാണ് പദ്ധതിയെങ്കിലും ശ്രീഹരിക്കോട്ടയിലെത്തിച്ച ഉപഗ്രഹം വിക്ഷേപണ വാഹനത്തില്‍ ഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിവരുന്നതേയുള്ളൂ. അതിനാല്‍ വിക്ഷേപണത്തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയുടെ ആദ്യ സൗരദൗത്യമാണ് ആദിത്യ എല്‍-1. ഭൂമിയില്‍നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള എല്‍-1 (ലഗ്രാഞ്ച് പോയന്റ്-1) പോയന്റിന് ചുറ്റുമുള്ള ഭ്രമണപഥത്തില്‍ പേടകത്തെയെത്തിക്കും. ഇവിടെനിന്ന് സൂര്യനെ തടസ്സമില്ലാതെ വീക്ഷിക്കാനാകും. സൂര്യനെയും ബാഹ്യവലയങ്ങളെയും കുറിച്ചുള്ള പഠനമാണ് ലക്ഷ്യം. പേടകത്തിലെ ഏഴു പേലോഡുകള്‍ കൊറോണല്‍ താപനം, കൊറോണല്‍ മാസ് ഇജക്ഷന്, ബഹിരാകാശ കാലാവസ്ഥ തുടങ്ങിയ കാര്യങ്ങളും പഠിക്കാന്‍ ശ്രമിക്കും. വിസിബിള്‍ ലൈന്‍ എമിഷന്‍ കൊറോണഗ്രാഫ് (വി.ഇ.എല്‍.സി.), സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലിസ്കോപ്പ് (എസ്.യു.ഐ.ടി.),…
Read Moreപ്രജനനസമയത്ത് മുതലകൾ അക്രമാസക്തരാകും; കുളിക്കാനിറങ്ങിയ യുവതിയെ കടിച്ച് കീറി മുതല, മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു
നദിക്കരയില്‍ നില്ക്കുന്ന സ്ത്രീയുടെ ദേഹത്തേക്കു മുതല ചാടിവീഴുന്നു. സമീപത്തുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ഓടിയെത്തുന്നതിനിടെ മുതല സ്ത്രീയെ വിഴുങ്ങുന്നു. ദൃക്സാക്ഷികള്‍ പകര്‍ത്തിയ ഇതിന്റെ ദൃശ്യങ്ങളില്‍ സ്ത്രീയെ മുതല കടിച്ചുകീറി നദിയിലേക്ക് എറിയുന്നതും വിഴുങ്ങുന്നതും കാണാം. സമൂഹ മാധ്യമങ്ങളില്‍ പങ്കു വെച്ച ഇതിന്റെ വീഡിയോ ഭയാനകമാണ്. 48 സെക്കന്‍ഡാണ് വീഡിയോയുടെ ദൈര്‍ഘ്യം.പാലത്പുര് ഗ്രാമത്തില്‍ ബിരൂപ നദിയില്‍ കുളിക്കാനിറങ്ങിയ ജ്യോത്സ്ന റാണിയെയാണ് മുതല ആക്രമിച്ചു കൊന്നു ഭക്ഷിച്ചതെന്നു മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പോലീസും അഗ്നിരക്ഷാസേനയും നടത്തിയ തെരച്ചിലില്‍ നദിയില്‍ നിന്നു മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. കഴിഞ്ഞ മാസം ഒഡീഷയിലെ കേന്ദ്രപാര ജില്ലയില്‍ സമാനമായ സംഭവം അരങ്ങേറിയിരുന്നു. ഭിതാര്‍കനിക ദേശീയ ഉദ്യാനത്തില്‍ പ്രാന്തപ്രദേശത്തുള്ള നിമാപുര് ഗ്രാമത്തില്‍ ബ്രാഹ്മണി നദിയില്‍ അമ്മയോടൊപ്പം കുളിക്കുന്നതിനിടെ പത്തുവയസുള്ള ആണ്‍കുട്ടിയെ മുതല വിഴുങ്ങുകയായിരുന്നു. പ്രജനന സമയത്ത് മുതലകളുടെ ആവാസവ്യവസ്ഥയില്‍ ബാഹ്യഇടപെടല്‍ ഉണ്ടായാല്‍ അവ അക്രമാസക്തരാകുമെന്നു വന്യജീവി വിദഗ്ദര്‍ പറയുന്നു.
Read Moreപുതുപ്പള്ളിയിൽ രാഷ്ട്രീയം പറയാനൊരു ചായക്കട; ബോണ്ടയും ചായയും മാത്രമല്ല ഇവിടെ രാഷ്ട്രീയവും ചൂടോടെ…
ആവി പറക്കുന്ന ചൂടു ചായയും കുടിച്ച്; നല്ല മൊരിഞ്ഞ ബോണ്ടയും കഴിച്ച്, തെരഞ്ഞെടുപ്പു രാഷ്ട്രീയം പറയാന്‍ പുതുപ്പള്ളിയില്‍ ഒരിടമുണ്ട്. ഇരവിനെല്ലൂര്‍ പോസ്റ്റ്ഓഫീസ് പരിസരത്തെ കൃഷ്ണന്‍കുട്ടിയുടെ ബോണ്ടക്കട. ഈ പലഹാരക്കട നാടിന്റെ രൂചിയായിട്ട് ഒന്നര പതിറ്റാണ്ടിലേറെയായി. ഒറ്റവാക്കില്‍ പറഞ്ഞാല്‍ നാടന്‍ പലഹാരങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റാണ് മേച്ചേരിക്കാലായില്‍ കൃഷ്ണന്‍കുട്ടി ചേട്ടന്റെ കട. മാവില്‍ ശര്‍ക്കരയും കടലയും പഴവും തേങ്ങാക്കൊത്തും ചേര്‍ത്തുണ്ടാക്കുന്ന ബോണ്ടയാണ് ഈ കടയിലെ മാസ്റ്റര്‍ പീസ്. അതുകൊണ്ടു തന്നെയാണ് ഈ കടയ്ക്ക് ബോണ്ടക്കട എന്നു പേരു വന്നതും. തീര്‍ന്നില്ല, ചില്ലലമാരയിലും പാത്രങ്ങളിലും നിറഞ്ഞിരിക്കുകയാണു പലഹാരങ്ങള്‍. മഞ്ഞ നിറത്തില്‍ സുഖമുള്ള സുഖിയനും മടക്കുസാനും വെട്ടുകേക്കും. എണ്ണയില്‍ പൊതിഞ്ഞു മൊരിഞ്ഞിരിക്കുന്ന നെയ്യപ്പം, ഉഴുന്നുവട, ഉള്ളിവട, പഴംപൊരി അങ്ങനെ നീളുകയാണ് ഇവിടത്തെ പലഹാരങ്ങള്‍. ബോണ്ടക്കടയിലെ പലഹാരങ്ങളുടെ രുചിയറിയാന്‍ അന്യനാട്ടിൽനിന്നുവരെ ആളുകള്‍ എത്താറുണ്ട്. ഈ തെരഞ്ഞെടുപ്പുകാലത്ത് നേതാക്കളുടെ ചായകുടിശാലയും വര്ത്തമാനകേന്ദ്രവും ബോണ്ടക്കടയാണ്. വിറകടുപ്പിലാണ് ഇവിടെ പലഹാരങ്ങള്‍…
Read Moreഡേറ്റിംഗ് ആപ്പിലൂടെ വന്ന ആപ്പ്; യുവതിയെ ആദ്യമായി കാണാന്‍ പോയ യുവാവിന് സംഭവിച്ചത്…
ഡേറ്റിംഗ് ആപ്പിലൂടെ കാമുകി കാമുകന്മാരെ കണ്ടത്തുന്നത് ഇന്ന് അത്ര അപൂര്‍വമായ കാര്യമല്ല. ഇങ്ങനെ പരിചയപ്പെടുന്നവരെ നേരില്‍ കാണുമ്പോള്‍ പലപ്പോഴും നിരാശയായിരിക്കും സംഭവിക്കുന്നതും. സംസാരത്തിലെ സ്വഭാവമായിരിക്കില്ല പലർക്കും നേരിൽ കാണുമ്പോൾ. ചിലര്‍ അടുപ്പത്തിലായതിന്ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാറുമുണ്ട്. എന്നാല്‍ യുവാവിന് ഇവിടെ സംഭവിച്ചിരിക്കുന്നതും അങ്ങനെതന്നെയാണ്. ഡേറ്റിങ്ങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ കാണാന്‍പോയ യുവാവിന്റെ കൈയിൽ നിന്നും പണം നഷ്ടമായിരിക്കുകയാണ്. ദീപിക ഭരദ്വാജ് എന്ന ജേണലിസ്റ്റാണ് ഡേറ്റിന് പോയി പുലിവാല് പിടിച്ചത്. മൂന്നു വര്‍ഷത്തിന്ശേഷമാണ് ഇയാൾ ഡേറ്റിനായി പോകുന്നത്. അതിന്റെ എല്ലാ ആകാംഷയോടെയാണ് അയാള്‍ ഡേറ്റിംഗിനായി പോയതും. അങ്ങനെ തമ്മില്‍ കാണുവാനായി ഇരുവരും ഹുദാ മെട്രോ സ്റ്റേഷനിലെത്തി. എന്നാല്‍ കണ്ടുകഴിഞ്ഞപ്പോള്‍ യുവതിയുടെ സംസാരവും രൂപവും ആപ്പില്‍ കണ്ടതിൽ നിന്നും വ്യത്യസ്തമായിരുന്നു. യുവതി കണ്ടതിന് ശേഷം തനിക്ക് 6000 രൂപ തരേണ്ടിവരുവെന്നാണ് അയാളോട് പറഞ്ഞു. യുവാവ് ഈ ആവശ്യം വിസമ്മതിച്ചതോടെ അയാളെ…
Read Moreഹിമാചലില്‍ വീണ്ടും മണ്ണിടിച്ചില്‍ ! ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നടിയുന്ന ഭയാനക ദൃശ്യം; വീഡിയോ
ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനത്തെത്തുടര്‍ന്നുണ്ടായ കനത്തമഴയിലും മണ്ണിടിച്ചിലിലും നിരവധി ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. കെട്ടിടാവശിഷ്ടങ്ങളില്‍ നിരവധിപ്പേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കുളു ജില്ലയിലെ ആനി ടൗണിലാണ് സംഭവം. പ്രദേശത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്തമഴയാണ് അനുഭവപ്പെടുന്നത്. കനത്തമഴയെ തുടര്‍ന്ന് ഉണ്ടായ മണ്ണിടിച്ചിലിലാണ് ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നുവീണത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ജൂണ്‍ 24 മുതല്‍ ആരംഭിച്ച കനത്തമഴയില്‍ ഹിമാചല്‍ പ്രദേശില്‍ മാത്രം 220 പേര്‍ക്കാണ് ജീവന് നഷ്ടമായത്. 11,637 വീടുകളാണ് തകര്‍ന്നത്. മണ്‍സൂണ്‍ സീസണില്‍ ഇതുവരെ 113 മണ്ണിടിച്ചിലുകളാണ് സംഭവിച്ചത്. കനത്തമഴയില്‍ റോഡുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് വാഹനഗതാഗതം ദിവസങ്ങളോളം തടസ്സപ്പെടുക പതിവാണ്.
Read Moreമനുഷ്യരാശിയെ സംബന്ധിച്ച് ഇത് ചരിത്രനിമിഷം ! ചന്ദ്രയാന്‍ 3നെ വാനോളം പ്രശംസിച്ച് പാക് മുന്‍ മന്ത്രി; ഇന്ത്യന്‍ ജനതയ്ക്കും ശാസ്ത്രജ്ഞര്‍ക്കും പ്രത്യേക അഭിനന്ദങ്ങള്‍ എന്നും ഫവാദ് ചൗധരി
ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ -3നെ വാനോളം പ്രശംസിച്ച് പാക് മുന്‍ മന്ത്രി ഫവാദ് ചൗധരി. ചന്ദ്രയാന്റെ സോഫ്റ്റ് ലാന്‍ഡിങ് മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം ചരിത്ര നിമിഷമാണെന്നും ഇന്ത്യന്‍ ജനതയ്ക്കും ശാസ്ത്രജ്ഞര്‍ക്കും പ്രത്യേക അഭിനന്ദനങ്ങള്‍ നേരുന്നുവെന്നും ഫവാദ് കുറിച്ചു. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൂടാതെ ചന്ദ്രനിലേക്കുള്ള ലാന്‍ഡിംഗ് തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന് അദ്ദേഹം പാക് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. നേരത്തെ ചന്ദ്രയാന്‍ 3നെ പരിഹസിച്ച് അദ്ദേഹം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.ചന്ദ്രനെ കാണാന്‍ ഇത്രദൂരം പോകേണ്ടതില്ലെന്ന് ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെ അദ്ദേഹം പറഞ്ഞു. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ നടത്തിയ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍-3നെക്കുറിച്ചുള്ള ടെലിവിഷന്‍ അവതാരകയുടെ ചോദ്യത്തിന് ഉത്തരം നല്കുകയായിരുന്ന ഫവാദ് ചൗധരി. ഇമ്രാന് ഖാന്റെ സര്‍ക്കാരില്‍ ശാസ്ത്ര സാങ്കേതിക മന്ത്രിയായിരുന്നു ഫവാദ് ഹുസൈന് ചൗധരി. ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിങ്ങിനുള്ള…
Read Moreമുല്ലപ്പൂവ് കൈമുഴം കൊണ്ട് അളന്നു വില്‍പ്പന നടത്തി ! ആറു കച്ചവടക്കാര്‍ക്കെതിരേ കേസ്
കൈമുഴം കൊണ്ട് അളന്ന് മുല്ലപ്പൂവ് വില്പന നടത്തിയ ആറ് കച്ചവടക്കാര്‍ക്കെതിരെ കൊച്ചിയില്‍ ലീഗല്‍ മെട്രോളജി വകുപ്പ് കേസെടുത്തു. പലരുടെയും കൈ നീളം വ്യത്യാസമുള്ളതിനാല്‍ അളവ് തുല്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. കച്ചവടക്കാരില്‍ നിന്ന് 2000 രൂപ വീതം പിഴ ഈടാക്കി. മുദ്രവയ്ക്കാത്ത ത്രാസുകളുപയോഗിച്ച് പൂവ് വിറ്റവരുടെ പേരിലും നടപടി സ്വീകരിച്ചു. മുല്ലപ്പൂവ് വില്‍ക്കുന്നത് നിശ്ചിത നീളമുള്ള സ്കെയിലില്‍ അളന്നോ ത്രാസില്‍ തൂക്കിയോ ആയിരിക്കണമെന്നാണ് നിയമം. ഓണക്കാലത്ത് റോഡരികിലെ പൂക്കച്ചവട കേന്ദ്രങ്ങളില്‍ ലീഗല്‍ മെട്രോളജി അപൂര്‍വമായേ പരിശോധന നടത്താറുള്ളൂ. ഇതുമുതലാക്കി പല കച്ചവടക്കാരും അളവുതൂക്കത്തില്‍ തട്ടിപ്പ് നടത്തുന്നുണ്ടെന്നാണ് പരിശോധനയിലൂടെ വ്യക്തമായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂല്ലപ്പൂമാല സെന്റീമീറ്റര്‍, മീറ്റര്‍ എന്നിവയിലാണ് അളക്കേണ്ടത്. പൂവാണെങ്കില്‍ ഗ്രാമിലും കിലോഗ്രാമിലും അളക്കാം. എന്നാല്‍ പതിവായി മുഴം അളവിലാണ് മുല്ലപ്പൂ വില്‍ക്കുന്നത്. കൈമുട്ട് മുതല്‍ വിരലിന്റെ അറ്റം വരെയാണ് ഒരു മുഴം. ആളുകളുടെ കൈയ്ക്ക് അനുസരിച്ച് പൂമാലയുടെ…
Read Moreഅങ്ങനെ അക്കാര്യത്തിലും നമ്പര്‍ വണ്‍ ! രാജ്യത്ത് ഏറ്റവും കൂടുതല്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്ള സംസ്ഥാനമായി മാറി കേരളം
രാജ്യത്ത് ഏറ്റവുമധികം ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്ള സംസ്ഥാനം എന്ന അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച് കേരളം. താമസ സൗകര്യവുമായി ബന്ധപ്പെട്ട നാഷണല്‍ ഡേറ്റാബേസ് ഫോര്‍ അക്കോമഡേഷന്‍ യൂണിറ്റ് കണക്കുകള്‍ അനുസരിച്ചാണ് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുടെ കാര്യത്തില്‍ കേരളം ഒന്നാമതെത്തിയത്. മഹാരാഷ്ട്ര, രാജസ്ഥാന്, ഗോവ എന്നി സംസ്ഥാനങ്ങളെ മറികടന്നാണ് കേരളം ആദ്യമെത്തിയത്. റാങ്കിങ്ങ് അനുസരിച്ച് മഹാരാഷ്ട്രയില്‍ 35 ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ആണ് ഉള്ളത്. ഗോവയില്‍ ഇത് 32 ആണ്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 27 ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്ളതായും കണക്കുകള്‍ വ്യക്തമാക്കുന്നു. കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കേരളത്തില്‍ 45 ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ആണ് ഉള്ളത്. ടൂറിസം രംഗത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വലിയ പങ്കാണ് വഹിക്കുന്നതെന്ന് കേരള ടൂറിസം ഡയറക്ടര്‍ പി ബി നൂഹ് അറിയിച്ചു. സ്വകാര്യ മേഖലയും കേരള ടൂറിസത്തിന് വലിയ…
Read More