അഞ്ചു വയസുകാരി ചാന്ദ്നിയുടെ മരണത്തില്‍ നിന്ന് കേരളക്കര ഇപ്പോഴും മുക്തമായിട്ടില്ല. ബാലികയെ അതിക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ അസഫാക് ആലം മുമ്പ് പോക്സോക്കേസില്‍ ജാമ്യത്തിലിറങ്ങിയ മുങ്ങിയ പ്രതിയാണെന്നത് അമ്പരപ്പുളവാക്കുകയാണ്. പൊതുവെ ഇത്തരം കേസുകളില്‍ പ്രതിഭാഗത്തിനൊപ്പം നിലകൊള്ളുന്ന അഡ്വ.ബി ആളൂര്‍ ഇത്തവണ വാദിഭാഗത്തിനൊപ്പമാണെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. താന്‍ വാദി ഭാഗം ഏറ്റെടുക്കും എന്ന് ആളൂര്‍ പറയുന്നു. താന്‍ ചാന്ദിനി മോള്‍ക്ക് ഒപ്പമാണെന്ന് പറഞ്ഞ ആളൂര്‍ ഇതേ കുറിച്ച് ഒരുപാട് വ്യക്തികളും സംഘടനകളും എന്നോട് സംസാരിച്ചുവെന്നും പറഞ്ഞു. ആ കൊച്ചുകുട്ടിയെ പിച്ചി ചീന്തിയ കാപാലികന് പരമാവധി ശിക്ഷയായ തൂക്കുകയര്‍ വാങ്ങി നല്‍കും അദ്ദേഹം പറഞ്ഞു. തന്നെ ഒരിക്കലും പണം കൊണ്ടോ മറ്റ് കാര്യങ്ങള്‍ കൊണ്ടോ സ്വാധീനിക്കാന്‍ കഴിയില്ല. 12 വയസിന് മുകളില്‍ ബലാത്സംഗം ജീവപര്യന്തം ആണ്. ഇത് നിര്‍ഭയ കേസിനോട് അടുത്ത് നില്ക്കുന്ന കേസ് തന്നെ ആളൂര്‍ പറഞ്ഞു.…
Read MoreCategory: Today’S Special
‘ഓരോ പഫിലും വിഷം’;കാനഡയിലെ ഓരോ സിഗരറ്റിനുമൊപ്പം ഹെല്‍ത്ത് ലേബല്‍ വരുന്നു
കാനഡയില്‍ പുതിയ വ്യക്തിഗത ലേബലുള്ള സിഗരറ്റുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിപണിയിലെത്തുന്നു. സിഗരറ്റ് ബലഹീനതയ്ക്കും കാന്‍സറിനും കാരണമാകുന്നെന്നും, പ്രാബല്യത്തില്‍ വന്ന പുതിയ നിയമപ്രകാരം എല്ലാ പഫിലും വിഷമുണ്ടെന്നുമുള്ള വ്യക്തിഗത ആരോഗ്യ മുന്നറിയിപ്പും നല്‍കുന്നുണ്ട്. മുന്നറിയിപ്പ് ലേബലുകള്‍ ഒഴിവാക്കുവാന്‍ സാധിക്കാത്തതും പാക്കറ്റില്‍ നല്‍കിയിരിക്കുന്ന ഗ്രാഫിക് ചിത്രങ്ങള്‍ പുകവലി മൂലമുള്ള ആരോഗ്യ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണെന്നും കാനഡയിലെ മുന്‍ മന്ത്രി കരോലിന് ബെന്നറ്റ് മുന്‍പ് പറഞ്ഞിരുന്നു. ആരോഗ്യപരമായ മുന്നറിയിപ്പുകള്‍ നല്കിയ പാക്കറ്റിന് പകരം ഒരു സിഗരറ്റായി വാങ്ങി ഉപയോഗിച്ചാണ് യുവാക്കള്‍ പുകവലി ആരംഭിക്കുന്നതെന്നും കനേഡിയന്‍ സര്‍ക്കാര്‍ ആഭിപ്രായപ്പെട്ടു. 2000ല്‍ പുകവലി ഉപയോഗവുമായി ബന്ധപ്പെട്ട ആരോഗ്യ അപകടങ്ങളെ കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി സിഗരറ്റ് പായ്ക്കറ്റുകളില്‍ ഗ്രാഫിക് മുന്നറിയിപ്പുകള്‍ നല്കിയ ആദ്യത്തെ രാജ്യമാണ് കാനഡ. രോഗം ബാധിച്ച ഹൃദയത്തിന്റെയും ശ്വാസകോശങ്ങളുടെയും ഭീകരമായ ചിത്രങ്ങളാണ് പായ്ക്കറ്റുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി പുകവലി കുറഞ്ഞുവരുന്നെന്നാണ് പറയപ്പെടുന്നത്.…
Read Moreട്രെയിനില്‍ വിദ്യാര്‍ഥിനിയ്ക്കു നേരെ നഗ്നതാ പ്രദര്‍ശനം ! വീഡിയോ പകര്‍ത്തി പെണ്‍കുട്ടി; മധ്യവയസ്കന് പിടിയില്‍
ട്രെയിനില്‍ പെണ്‍കുട്ടിയ്ക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ മധ്യവയസ്കന് പിടിയില്‍. പെണ്‍കുട്ടിയുടെ പരാതിയില്‍ കണ്ണൂര്‍ കൂവേരി സ്വദേശി ജോര്‍ജ് ജോസഫിനെയാണ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂര്‍ മംഗളൂരു ഇന്റര്‍സിറ്റിയില്‍ കണ്ണൂരും പയ്യന്നൂരിനുമിടയില്‍ ഇന്നലെ രാവിലെയോടെയാണ് സംഭവം. ട്രെയിന്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് പിന്നിട്ട ശേഷമാണ് പ്രതി നഗ്നത പ്രദര്‍ശനം നടത്തിയത്. ട്രെയിനില്‍ പെണ്‍കുട്ടിയ്ക്ക് എതിര്‍വശമായി ഇരുന്ന ഇയാള്‍ ലൈംഗികാവയവം പ്രദര്‍ശിപ്പിച്ചുവെന്നാണ് പരാതി. രണ്ടു സ്ത്രീകള്‍ നല്കിയ പരാതിയില്‍ അറസ്റ്റു ചെയ്ത ജോര്‍ജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഷൊര്‍ണൂരില്‍നിന്ന് കാസര്‍ഗോട്ടേക്ക് യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ഥിനിക്കു നേരെയായിരുന്നു ജോര്‍ജ് ജോസഫിന്റെ നഗ്നതാ പ്രദര്‍ശനം. കാസര്‍ഗോഡ് കോളജില്‍ പഠിക്കുകയാണ് പെണ്‍കുട്ടി. കോഴിക്കോടു നിന്നാണ് ഇയാള്‍ ട്രെയിനില്‍ കയറിയത്. ഇയാളുടെ പ്രവൃത്തി പെണ്‍കുട്ടി ചോദ്യം ചെയ്തപ്പോള്‍ സീറ്റില്‍നിന്ന് എഴുന്നേറ്റു പോയെങ്കിലും ഇയാളെ സഹയാത്രികര്‍ ചേര്‍ന്ന് പിടികൂടി റെയില്‍വേ പോലീസില്‍ ഏല്പിച്ചു. കാസര്‍ഗോഡ്…
Read Moreസൗന്ദര്യവർധക ശസ്ത്രക്രിയയ്ക്ക് പണം വേണം; മധ്യവയസ്ക തന്റെ വീട് വിറ്റു, ഇപ്പോള്‍ താമസം വാനില്‍
സൗന്ദര്യം കൂട്ടി യൗവ്വനം നിലനിര്‍ത്താന്‍ ഇന്നത്തെ കാലത്ത് നിരവധി വഴികളാണ് ഉള്ളത്. സൗന്ദര്യ വര്‍ധക ക്രീമുകൾക്കും മറ്റ് ഉല്പന്നങ്ങള്ക്കും പുറമെ ശസ്ത്രക്രിയകളും ഇപ്പോള്‍ ആളുകള്‍ സ്വീകരിക്കാറുണ്ട്. സൗന്ദര്യ സംരക്ഷണത്തില്‍ അതീവ ശ്രദ്ധാലുക്കളായ സ്ത്രീകള്‍ ഇതിനായി എത്ര പണം വേണമെങ്കിലും ചെലവാക്കാനും തയാറാണ്. എന്നാല്‍ സൗന്ദര്യം വര്‍ധിപ്പിക്കുവാന്‍ വേണ്ടി സ്വന്തം വീട് വിറ്റിരിക്കുകയാണ് അമേരിക്കയില്‍ ഒരു അന്‍പത് വയസുകാരി. ഫേസ്ലിഫ്റ്റ് ശസ്ത്രക്രിയയ്ക്ക് തന്റെ മൂന്ന് മുറിയുള്ള വീടാണ് അവര്‍ വിറ്റത്. ഇതിനുശേഷം ഒരു വാനിലാണ് ഇപ്പോള്‍ താമസം. വാനില്‍ രാജ്യം മുഴുവന്‍ ചുറ്റി കാണാനുള്ള ശ്രമത്തിലാണ് അവര്‍. എന്നാല്‍ തന്റെ ഈ തീരുമാനത്തില്‍ അവര്‍ ഖേദിക്കുന്നില്ലെന്ന് മാത്രമല്ല തന്റെ സൗന്ദര്യം വര്‍ധിച്ചതില്‍ അവര്‍ വളരെ സന്തോഷത്തിലുമാണ്. തന്റെ മുഖത്തിന്റെ സൗന്ദര്യത്തിന് മങ്ങലേറ്റന്ന് ശ്രദ്ധയില്‍പ്പെട്ട കെല്ലി ബിസ്ലി 11 ലക്ഷം രൂപയ്ക്കാണ് ഫെയ്സ്ലിഫ്റ്റ് ശസ്ത്രക്രിയ നടത്തിയത്. ബോട്ടോക്സ് ട്രീറ്റ്മെന്റ് നടത്തിയതിന്…
Read Moreരണ്ടു പേരെ ഒരേ സമയം വിവാഹം ചെയ്യാനാഗ്രഹിച്ച യുവതിയ്ക്ക് ഒടുവില്‍ ഒരാളെ ഉപേക്ഷിക്കേണ്ടി വന്നു
രണ്ടുപേരെ വിവാഹം കഴിക്കാന്‍ സബ് റജിസ്ട്രാര്‍ ഓഫിസുകളില്‍ അപേക്ഷ നല്കിയ യുവതി ഒടുവില്‍ ഒരു അപേക്ഷ പിന്‍വലിച്ചു. പത്തനാപുരം സബ് റജിസ്ട്രാര്‍ ഓഫിസിലെ അപേക്ഷയാണ് പിന്‍വലിച്ചത്. യുവതിയോടൊപ്പം അപേക്ഷിച്ച പത്തനാപുരം സ്വദേശിയായ യുവാവും അപേക്ഷ പിന്‍വലിക്കുകയാണെന്ന് മൊഴി നല്‍കിയിട്ടുണ്ട്. ഇവരുടെ അപേക്ഷ തള്ളുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്ന് പത്തനാപുരം മാര്യേജ് ഓഫീസര്‍ അറിയിച്ചു. അതേ സമയം യുവതിയും പുനലൂര്‍ സ്വദേശിയും ചേര്‍ന്നു നല്കിയ അപേക്ഷയില്‍ തുടര്‍നടപടിയെടുക്കാന്‍ പെണ്‍കുട്ടിയും യുവാവും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ റജിസ്ട്രേഷന് ഐജിയുടെ നിയമോപദേശം ലഭിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കാന്‍ കഴിയൂവെന്ന് പുനലൂര്‍ മാര്യേജ് ഓഫിസര്‍ അറിയിച്ചു.
Read Moreഒരു ദോശ കഴിച്ച് തീര്‍ത്താല്‍ 11,000രൂപ സമ്മാനം; വൈറലായി ആറടി നീളമുള്ള ഭീമന് ദോശ ചലഞ്ച്
സൗത്ത് ഇന്ത്യയിലെ ഒഴിച്ചുകൂടാനാവാത്ത ഭക്ഷണമാണ് ദോശ. ഇത്രയേറെ ആരാധകരുള്ള ദോശ പല തരത്തിലുണ്ട്. ഏത് കോമ്പിനേഷനിലും ചേര്‍ന്ന് പോകുമെന്നത് ദോശയുടെ പ്രത്യേകതയാണ്. ദോശ മാത്രം വില്‍ക്കുന്ന ഹോട്ടലുകളും ഇപ്പോള്‍ നിരവധിയാണ്. അതിന് കാരണം തന്നെ ദോശയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയാണ്. പ്രഭാതത്തില്‍ ആസ്വദിച്ച് കഴിക്കാനും ഉച്ചയ്ക്ക് വയറു നിറയ്ക്കാനും വൈകുന്നേരം ഛായയ്ക്ക് കൂട്ടിനും ദോശയുണ്ട്. മടുപ്പിക്കാത്ത ഈ വിഭവം ഒരാള്‍ക്ക് എത്രവരെ കഴിക്കാന്‍ പറ്റും? ആറടി നീളത്തില്‍ ഒരു ദോശ തന്നാല്‍ കഴിച്ച് തീര്‍ക്കാന്‍ സാധിക്കുമോ? വെറുതെ വേണ്ട ഈ നീളത്തിലുള്ള ഈ ദോശ കഴിച്ചാല്‍ കാത്തിരിക്കുന്നത് 11,000രൂപ സമ്മാനമാണ്. ഫുഡ് വ്ളോഗറായ വാണിയും സാവിയും ചേര്‍ന്നാണ് ഈ ദോശ ചലഞ്ചിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഇത് കഴിച്ച് തീര്‍ക്കുവാന്‍ പറ്റുന്ന ഒരാളെ ടാഗ് ചെയ്യൂ എന്നായിരുന്നു വീഡിയോയുടെ അടിക്കുറിപ്പായി നല്‍കിയത്. ഡല്‍ഹിയിലെ പ്രശസ്തമായ ദോശ റെസ്റ്റോറന്റിൽ നിന്നുമാണ്…
Read Moreതുമ്പിക്കൈയ്യില്ലാത്ത കുട്ടിയാന മൃഗസ്നേഹികള്‍ക്ക് വേദനയാകുന്നു ! അവസ്ഥ പരമദയനീയം
അതിരപ്പിള്ളിയില്‍ നൊമ്പരക്കാഴ്ചയാകുകയാണ് തുമ്പിക്കൈയ്യില്ലാത്ത കുട്ടിയാന. കഴിഞ്ഞദിവസം ഏഴാറ്റുമുഖം വനമേഖലയില്‍ കണ്ട ഇതിന്റെ ശോഷിച്ച അവസ്ഥ മൃഗസ്നേഹികളെയാകെ ദുഖിതരാക്കുകയാണ്. ഏഴ് മാസം മുന്‍പ് ആദ്യമായി കാണുമ്പോള്‍ ആനക്കുട്ടിയുടെ ആകാരം ശോഷിച്ചിട്ടുണ്ടായിരുന്നില്ല. നാലാം വട്ടം ആളുകളുടെ കണ്ണില്പെട്ടപ്പോള് ഈ കുട്ടിയാന ക്ഷീണിതനോ, ക്ഷീണിതയോയാണ് കാണപ്പെടുന്നത്. അമ്മയില്‍ നിന്നും വേറിട്ട നിലയിലാകുമ്പോള്‍ മുലകുടി മാറിയെന്ന് സാരം. സാധാരണ കുട്ടിയാനകള്‍ അഞ്ചും ആറും വയസുവരെ മുലകുടി തുടരും. അസാധാരണ നിലയിലെ ഇതിന്റെ അവസ്ഥയില്‍ മുലയൂട്ടല്‍ കാലേക്കൂട്ടി നിലച്ചതാണോയെന്നും നിശ്ചയമില്ല. എന്തായാലും തുമ്പിക്കൈയില്ലാത്ത ആനക്കുട്ടിക്ക് നാല് വയസുണ്ടെന്നാണ് വെറ്ററിനറി സര്ജന്മാരുടെ അനുമാനം. അംഗ വൈകല്യമുണ്ടെങ്കിലും മുതിര്‍ന്ന ആനകള്‍ കൈവിടില്ലെന്നും കാലക്രമേണ ഇത് പരിമിതികളുമായി പൊരുത്തപ്പെടുമെന്നും വനപാലകരും പറയുന്നു. മറ്റുള്ളവയെപ്പോലെ കാട്ടിലെ എല്ലാ ഭക്ഷണവും കഴിക്കാന്‍ കുട്ടിയാനയ്ക്ക് സാധിക്കുന്നില്ല. പുല്ലുമാത്രമാണ് ശരണം. ഉയരം കൂടിയാല്‍ ഇതിനും പ്രയാസമാകും. കൊമ്പനാണെങ്കില്‍ ഇതിന്റെ ജീവിതം കഠിനമാകും. ഇതൊക്കെയാണ് മൃഗസ്നേഹികളുടെ…
Read Moreപ്രണയവിവാഹങ്ങള്‍ക്കും ഇനി വീട്ടുകാരുടെ അനുമതി വേണം ! അമ്പരപ്പിക്കുന്ന നീക്കവുമായി ഗുജറാത്ത് സര്‍ക്കാര്‍
പ്രണയവിവാഹങ്ങള്‍ക്ക് വിചിത്രമായ നിബന്ധന ഏര്‍പ്പെടുത്താന്‍ ഗുജറാത്ത് സര്‍ക്കാര്‍. ഗുജറാത്തില്‍ താമസിക്കുന്ന ആളുകള്‍ക്ക് തങ്ങളുടെ കാമുകനെയോ കാമുകിയെയോ വിവാഹം കഴിക്കണമെങ്കില്‍ മാതാപിതാക്കളുടെ അനുമതി വാങ്ങേണ്ടി വന്നേക്കാമെന്നാണ് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ നല്കുന്ന സൂചന. പ്രണയ വിവാഹങ്ങളില്‍ രക്ഷകര്‍ത്താക്കളുടെ അനുമതി നിര്‍ബന്ധമാക്കുന്ന വ്യവസ്ഥ ഭരണഘടനാപരമായി സാദ്ധ്യമാണോ എന്നതിനെക്കുറിച്ച് സര്‍ക്കാര്‍ പഠിക്കുമെന്ന് ഭൂപേന്ദ്ര പട്ടേല്‍ അറിയിച്ചു. ഇത്തരം വിവാഹങ്ങളില്‍ മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കണമെന്ന് പാട്ടിദാര്‍ സമുദായത്തിലെ ചില വിഭാഗങ്ങള്‍ ആവശ്യപ്പെട്ട സാഹചര്യത്തെ തുടര്‍ന്നാണ് ഗുജറാത്ത് മുഖ്യമന്ത്രിയുടെ പ്രതികരണം. മെഹസാനയില്‍ കഴിഞ്ഞദിവസം നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ സൂചന നല്‍കിയത്. പ്രണയ സാക്ഷാത്കാരത്തിനായി പെണ്‍കുട്ടികള്‍ ഒളിച്ചോടുന്ന സാഹചര്യങ്ങളെക്കുറിച്ച് പഠനം നടത്തണമെന്ന് ആരോഗ്യമന്ത്രി ഋഷികേശ് പട്ടേല്‍ തന്നോട് പറഞ്ഞതായും അദ്ദേഹം പറഞ്ഞു. പ്രണയ വിവാഹങ്ങളില്‍ പെണ്‍കുട്ടികള്‍ രക്ഷിതാക്കളെ അവഗണിക്കുകയും പിന്നീട് പശ്ചാത്തപിക്കുകയും ചെയ്യുന്ന സാഹചര്യം കൂടിവരുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതിനാലാണ് ഭരണഘടനാപരമായി സാദ്ധ്യമായ…
Read Moreസംഗീതം, ഒരുപകാരവുമില്ലാത്ത സാധനം ! യുവാക്കളെ വഴിതെറ്റിക്കുമെന്ന് പറഞ്ഞ് സംഗീതോപകരണങ്ങള്‍ പിടിച്ചെടുത്ത് കത്തിച്ച് താലിബാന്
സംഗീതം യുവാക്കളെ വഴിതെറ്റിക്കുമെന്ന് പറഞ്ഞ് അഫ്ഗാനിസ്ഥാനില്‍ സംഗീതോപകരണങ്ങള്‍ പിടിച്ചെടുത്ത് തീയിട്ടു കത്തിച്ച് താലിബാന് ഭരണകൂടം. അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിലാണ് സംഭവം. സംഗീതം അധാര്‍മികമാണെന്നും അത് യുവാക്കളെ വഴി തെറ്റിക്കുമെന്നും ആരോപിച്ചാണ് താലിബാന്റെ നടപടി. നഗരത്തിലെ കല്യാണമണ്ഡപങ്ങളില്‍ നിന്ന് ശേഖരിച്ച നൂറുകണക്കിന് ഡോളര്‍ വിലമതിക്കുന്ന സംഗീതോപകരണങ്ങളാണ് കൂട്ടിയിട്ട് കത്തിച്ചത്. ഒരു ഗിറ്റാര്‍, രണ്ട് തന്ത്രിവാദ്യങ്ങള്‍, ഒരു ഹാര്‍മോണിയം, ഒരു തബല, ഒരു തരം ഡ്രം, ആംപ്ലിഫയറുകള്‍, സ്പീക്കറുകള്‍ എന്നിവയെല്ലാം കത്തിച്ച സംഗീതോപകരണങ്ങളില്‍ ഉള്‍പ്പെടുന്നു. ”സംഗീതം പ്രോത്സാഹിപ്പിക്കുന്നത് ധാര്‍മികതക്ക് നിരക്കുന്നതല്ല. അത് യുവാക്കളെ വഴിതെറ്റിക്കാന്‍ ഇടയാക്കും,” താലിബാനിലെ വിര്‍ച്യൂ ആന്‍ഡ് വൈസ് മന്ത്രാലയം (Ministry for the Promotion of Virtue and Prevention of Vice) മേധാവി അസീസ് അല്‍-റഹ്മാന് അല്‍-മുഹാജിര്‍ പറഞ്ഞു. 2021 ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തതിനു പിന്നാലെ, താലിബാന് കിരാത നിയമങ്ങളാണ് ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത്.…
Read Moreകോലാറില്‍ നിന്ന് രാജസ്ഥാനിലേക്ക് പോയ ലോറി കണ്ടെത്തി ! ഡ്രൈവര്‍ പകുതി വിലയ്ക്ക് തക്കാളി മറിച്ചുവിറ്റതായി വിവരം
21 ലക്ഷം രൂപയുടെ തക്കാളിയുമായി കോലാറില്‍ നിന്ന് രാജസ്ഥാനിലേക്ക് പോയ ലോറി കണ്ടെത്തി. അഹമ്മദാബാദില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ലോറി കണ്ടെത്തിയത്. ജയ്പുരിലേക്കാണ് ലോറി പോകേണ്ടിയിരുന്നത്. എന്നാല്‍ ഡ്രൈവറായ അന്‍വര്‍ വണ്ടി അഹമ്മദാബാദിലേക്ക് തിരിച്ചു വിടുകയായിരുന്നു. ഡ്രൈവര്‍ തക്കാളി പകുതി വിലയ്ക്ക് മറിച്ചു വിറ്റതായി കയറ്റി അയച്ചവര്‍ക്കു വിവരം ലഭിച്ചു. കോലാറിലെ മെഹ്ത ട്രാന്‍സ്പോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി. എസ്വിടി ട്രേഡേഴ്സ്, എജി ട്രേഡേഴ്സ് എന്നിവരുടെ തക്കാളിയാണ് ലോറിയിലുണ്ടായിരുന്നതെന്നു പോലീസ് പറയുന്നു. വ്യാഴാഴ്ചയാണ് ലോറി പുറപ്പെട്ടത്. 15 കിലോ വീതമുള്ള 735 പെട്ടി തക്കാളിയായിരുന്നു ലോറിയിലുണ്ടായിരുന്നത്. ലോറി ഡ്രൈവറെക്കുറിച്ചു ഒരു വിവരവുമില്ലെന്നു തക്കാളി കയറ്റി അയച്ചവര്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. കോലാര്‍ പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതിനിടെയാണ് ലോറി ഉപേക്ഷിച്ച നിലയില്‍ ഗുജറാത്തില്‍ കണ്ടെത്തിയത്. ട്രാന്‍സ്പോര്‍ട്ട് ഉടമ സാദിഖ് ലോറിയില്‍ ജിപിഎസ് ട്രാക്കര്‍ ഘടിപ്പിച്ചിരുന്നു. എന്നാല്‍ ഇതു…
Read More