കല്യാണം പ്രധാനപ്പെട്ട ഒരു കാര്യമാണല്ലൊ. ഇതുമായി ബന്ധപ്പെട്ട് വിവിധ ചടങ്ങുകള്‍ സംഭവിക്കാറുണ്ട്. പ്രത്യേകിച്ച് നമ്മുടെ ഇന്ത്യയില്‍. വിവിധ മതസ്ഥരും പല വര്‍ഗക്കാരും ആചരിക്കാറുള്ള ഇത്തരം കാര്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ അമ്പരപ്പുളവാക്കാറുണ്ട്. ഇപ്പോഴിതാ ഇത്തരമൊരു ആചാരത്തിന്റെ ഭാഗമായുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ ഒരു ഗുജറാത്തി കല്യാണത്തിന്റെ ചടങ്ങുകളാണുള്ളത്. വധുവിന്റെ വീട്ടിലേക്ക് വരന് എത്തുകയാണ്. വീട്ടിലെത്തിയ വരന് പെണ്ണിന്റെ അച്ഛന് ഒരു സിഗരറ്റ് കത്തിച്ച് നല്‍കുകയാണ്. എന്നിരുന്നാലും, വരന് സിഗരറ്റ് വലിക്കുന്നില്ല. അമ്മായിയപ്പന് സിഗരറ്റ് എടുത്തു മാറ്റുകയാണ്. പാന്‍ മുറുക്കാനും അദ്ദേഹം വരന് നല്‍കുന്നുണ്ട്. വൈറലായ വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്തെത്തി. “പാരമ്പര്യത്തിന്റെ പേരില്‍ അസംബന്ധം’ എന്നാണൊരാള്‍ കുറിച്ചത്.
Read MoreCategory: Today’S Special
30,000 കോടിയുടെ ആസ്തി, ഇന്ത്യയിലെ രണ്ടാമത്തെ ധനിക! ആഡംബര പാര്‍ട്ടികള്‍ ഇഷ്ടപ്പെടാത്ത, മനുഷ്യ സ്നേഹിയായ ലീന തിവാരി
മുംബൈ: ഇന്ത്യയിലെ സ്വകാര്യ ഫാര്‍മസി കമ്പനിയായ യു.എസ്.വി ഇന്ത്യയുടെ ചെയര്‍പെഴ്സണ്‍ ആണ് 65കാരിയായ ലീന ഗാന്ധി തിവാരി. ഫോബ്സ് മാസിക ഈ വര്‍ഷം പുറത്തിറക്കിയ ലിസ്റ്റ് പ്രകാരം രാജ്യത്തെ രണ്ടാമത്തെ ധനികയായ സ്ത്രീ. 30,000 കോടിയുടെ ആസ്തിയാണ് ലീനക്കുള്ളത്. രാഷ്ട്രീയപ്രവര്‍ത്തകയും ബിസിനസുകാരിയുമായ സാവിത്രി ജിന്‍ഡലിനു തൊട്ടുപിന്നിലാണ് ലീനയുടെ സ്ഥാനം. നിലവിൽ ഇന്ത്യയിലെ ഏറ്റവും ധനികരായ സ്ത്രീകളുടെ പട്ടികയിൽ ബയോകോണിന്റെ കിരൺ മജുംദാർ-ഷോ, നൈകയുടെ ഫാൽഗുനി നായർ, സോഹോ കോർപ്പറേഷന്റെ രാധ വെമ്പു എന്നിവരെക്കാൾ ബഹുദൂരം മുന്നിലാണ് ലീന. കോടീശ്വരിയാണെങ്കിലും മാധ്യമങ്ങളില്‍ നിന്നും പരമാവധി അകലം പാലിക്കുന്ന ലീന സമ്പന്നരുടെ പാര്‍ട്ടികളിലും പ്രത്യക്ഷപ്പെടാറില്ല. അതിസമ്പന്നരുടെ ക്ലബുകളിലേക്ക് ക്ഷണിച്ചാല്‍ ‘നോ’ പറയുകയാണ് ലീനയുടെ പതിവ്. എന്നാല്‍ ബോളിവുഡ് താരം ജൂഹി ചാവ്ലയുടെ ഉറ്റ സുഹൃത്താണ് ലീന. ജൂഹി ലീനയുടെ പിറന്നാളിനെത്തിയിരുന്നു. പിറന്നാളിനെത്തിയ അപൂര്‍വ വി.ഐ.പിയുടെ ചിത്രം നടി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ്…
Read Moreഎന്റെ പ്രശ്നം ജനറ്റിക് ആണ്, എന്റെ ടെസ്റ്റോസ്റ്റിറോണ്‍ ലെവല്‍ വളരെ കൂടുതലാണ്! രഞ്ജിനി ഹരിദാസ് പറയുന്നു…
പ്രണയത്തെ കുറിച്ചുള്ള തന്റെ കാഴ്ചപാടുകള്‍ പങ്കുവെച്ച് രഞ്ജിനി ഹരിദാസ്. പൊതുവെ പരുക്കന്‍ സ്വഭാവക്കാരിയായ താന്‍ പ്രണയം വരുമ്പോഴാണ് കുറച്ചൊന്ന് ഫെമിനിയന്‍ ആവുന്നതെന്ന് അവര്‍ റെഡ് കാര്‍പെറ്റ് ഷോയില്‍ പറഞ്ഞു. ശരത്തുമായി പ്രണയത്തിലായതിന് ശേഷം തുടക്കത്തില്‍ അങ്ങനെയൊക്കെയായിരുന്നുവെന്നും. തന്റെ തന്നെ ഒരു മെയില്‍ വേര്‍ഷനാണ് ശരത്തെന്നും രഞ്ജിനി പറയുന്നു. പൊതുവെ മസ്ക്യുലിന്‍ സ്വഭാവം ആയതിന് കാരണം ടെസ്റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണിന്റെ അളവ് കൂടിയതാണെന്നും അത് തന്റെ ജനറ്റിക് പ്രശ്നമാണെന്നുമാണ് രഞ്ജിനി പറയുന്നത്. ഒരു ചാന്‍സ് ഉണ്ട് എന്ന് തോന്നിയാല്‍ ഞാന്‍ എന്നിലെ സ്ത്രീത്വത്തെ പുറത്തെടുക്കും. പൊതുവെ അല്പം മാസ്ക്യുലിന്‍ ആയിട്ടുള്ള ആളാണ് ഞാന്‍. എന്റെ ടെസ്റ്റോസ്റ്റിറോണ്‍ ലെവല്‍ വളരെ കൂടുതലാണ് എന്ന് ഡോക്ടേഴ്സും പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ട് എന്റെ പ്രശ്നം ഞാന്‍ കാരണം അല്ല, എന്റെ ജനിറ്റിക് ആണ്. പക്ഷെ എന്നിരുന്നാലും പ്രണയം എന്ന വികാരം വരുമ്പോള്‍ എന്നിലെ സ്ത്രീ…
Read Moreഅമ്മ ഗര്‍ഭിണിയാണെന്ന് ഞാന്‍ അറിഞ്ഞത് എട്ട് മാസത്തിന് ശേഷം! എനിക്ക് വിഷമമാകും എന്നവര്‍ കരുതി; ആര്യ പാര്‍വതി പറയുന്നു…
ഈയടുത്ത ദിവസമാണ് 23-ാം വയസില്‍ താന്‍ വല്ല്യേച്ചി ആകാന്‍ പോകുന്ന സന്തോഷം നടിയും നര്‍ത്തകിയുമായ ആര്യ പാര്‍വതി പങ്കുവച്ചത്. അമ്മ വീണ്ടും ഗര്‍ഭിണിയായ വിവരം സന്തോഷത്തോടെയാണ് താരം പങ്കുവച്ചത്. എന്നാല്‍ തനിക്ക് വിഷമമാകുമോ എന്ന് വിചാരിച്ച് ഇക്കാര്യം തന്നോട് പറയാതെ ഇരിക്കുകയായിരുന്നു എന്നാണ് ആര്യ ഇപ്പോള്‍ പറയുന്നത്. അച്ഛന് അമ്മ ഗര്‍ഭിണിയാണെന്ന് പറഞ്ഞ ദിവസം താന്‍ മറക്കില്ല. അമ്മയെ വീഡിയോ കോള്‍ ചെയ്താലും വയറിന് മുകളിലേക്ക് മാത്രം കാണിച്ചാണ് അമ്മ സംസാരിക്കുക. തന്നെ പ്രസവിച്ച ശേഷം അമ്മയ്ക്ക് ഒരുപാട് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. അന്ന് അച്ഛന് പറഞ്ഞത് കേട്ട് താന്‍ സ്റ്റക്കായി കുറേനേരം ഇരുന്നു. അമ്മയ്ക്ക് എട്ടര മാസം കഴിഞ്ഞപ്പോഴാണ് ഇക്കാര്യം താന്‍ അറിയുന്നത്. അച്ഛനോട് ചോദിച്ചിരുന്നു എന്തിനാണ് മറച്ചുവച്ചത് എന്ന്. ലീവ് എടുത്ത് വന്ന് അമ്മയെ പ്രൊട്ടക്ട് ചെയ്യില്ലായിരുന്നു എന്ന്. അമ്മയെ അങ്ങനെ കെയര്‍ ചെയ്ത് നടക്കണമെന്നുണ്ടായിരുന്നു.…
Read More40 പിന്നിട്ടിട്ടും സിംഗിളാണ് ! അദേഹത്തോട് പ്രണയം തോന്നിയിരുന്നു; തന്റെ ക്രഷ് ആരാണെന്ന് വെളിപ്പെടുത്തി അനുഷ്ക ഷെട്ടി; ഞെട്ടല്‍ മാറാതെ ആരാധകര്‍
തെന്നിന്ത്യൻ പ്രേക്ഷകരടെ ഹൃദയം കവർന്ന നടിയാണ് അനുഷ്ക ഷെട്ടി. അനുഷ്കയെ പോലൊരു പെണ്ണിനെ മനസിൽ കൊണ്ടുനടക്കുന്ന, വിവാഹം ചെയ്യണമെന്ന് ആഗ്രഹിക്കാത്ത യുവാക്കൾ തെന്നിന്ത്യയിൽ തന്നെ കുറവായിരിക്കും. പക്ഷെ 40 പിന്നിട്ടിട്ടും അനുഷ്ക സിംഗിളാണ്. അനുഷ്കയുടെ പേരും നിരവധി നടന്മാരുടെ പേരും ചേർത്ത് ഗോസിപ്പുകൾ നിരന്തരം വരാറുണ്ടെങ്കിലും അതൊന്നും ഇതുവരെയും സത്യമായിട്ടില്ല. ബാഹുബലി കഴിഞ്ഞ സമയത്ത് പ്രഭാസിനൊപ്പമാണ് അനുഷ്കയുടെ പേര് കേട്ടത്. ഇരുവരും ഒന്നിച്ച് കാണണമെന്നായിരുന്നു മിക്ക ആരാധകരുടേയും ആഗ്രഹം. ബാഹുബലിക്ക് മുമ്പും അനുഷക നിരവധി ചിത്രങ്ങളിൽ പ്രഭാസിനൊപ്പം നായികയായി അഭിനയിച്ചിട്ടുണ്ട്. പ്രഭാസിന്റെ വയസ് നാൽപ്പത്തിനാലിനോട് അടുത്തു. തുടരെത്തുടരെ സിനിമകൾ ചെയ്യുന്ന കൂട്ടത്തിലല്ല അനുഷ്ക. വളരെ ചൂസിയായി ഹിറ്റാകുമെന്ന് തോന്നുന്ന ചിത്രങ്ങൾ തെരഞ്ഞുപിടിച്ചാണ് അനുഷ്ക അഭിനയിക്കുന്നത്. ഇത്രയും ഗോസിപ്പുകൾ തനിക്ക് ചുറ്റും പ്രചരിക്കുന്ന സാഹചര്യത്തിൽ തന്റെ ക്രഷ് ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി അനുഷ്ക ഇപ്പോൾ. ഇത്തരത്തിൽ…
Read Moreയാത്ര, ഭക്തി, പ്രകൃതി..! ആദ്യമായി ഋഷികേശ് സന്ദർശിച്ച സന്തോഷം പങ്കുവച്ച് നടി ലെന
ആദ്യമായി ഋഷികേശ് സന്ദർശിച്ച സന്തോഷം പങ്കുവച്ച് നടി ലെന. അതിരാവിലെ ഗംഗാനദിയിൽ നിന്നു പ്രാർഥിക്കുന്ന ചിത്രം നടി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. യാത്ര, ഭക്തി, പ്രകൃതി എന്നും താരം കുറിച്ചിട്ടുണ്ട്. സിനിമയിൽ 25 വർഷം പൂർത്തിയാക്കിയ ലെന ജയരാജ് സംവിധാനം ചെയ്ത സ്നേഹം എന്ന ചിത്രത്തിലൂടെയാണ് മലയാളസിനിമയിലേക്കെത്തിയത്. റഹിം ഖാദർ സംവിധാനത്തിൽ ഒരുങ്ങിയ വനിത ആണ് ലെനയുടെ ഏറ്റവും പുതിയ ചിത്രം.
Read Moreജീവിതത്തിലെ ഏറ്റവും വലിയ അത്ഭുതം! നിറവയറിൽ കൂടുതൽ സുന്ദരിയായി ഷംന; ആശംസകളുമായി ആരാധകര്‍
നടി ഷംന കാസിമിന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പീച്ച് നിറത്തിലുള്ള ഗൗൺ ധരിച്ച് സുന്ദരിയായി എത്തിയ ഷംനയുടെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. നിങ്ങളുടെ ഉള്ളിൽ ജീവൻ വളരുക എന്ന സമ്മാനമാണ് ജീവിതത്തിലെ ഏറ്റവും വലിയ അത്ഭുതമെന്നാണ് ചിത്രം പങ്കുവച്ച് നടി കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു നടിയുടെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംന കാസിമിന്റെ ഭര്‍ത്താവ്. കണ്ണൂർ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ 2004ൽ അഭിനയത്തിൽ അരങ്ങേറ്റം. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയിലും സാന്നിധ്യം ഉറപ്പിച്ചു. മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന ചിത്രത്തിൽ നായികയായി തമിഴകത്തും തിളങ്ങി.
Read Moreവിവാഹനിശ്ചയം കഴിഞ്ഞുള്ള ആദ്യ വലന്റൈന്‍ ഡേ! ഭാവിവരന് സർപ്രൈസ് നൽകി ശ്രീവിദ്യ മുല്ലച്ചേരി; തിരികെ കിട്ടിയത് അതിലും വലിയ പണി
വിവാഹനിശ്ചയം കഴിഞ്ഞുള്ള ആദ്യ വലന്റൈന്‍ ഡേ ആഘോഷമാക്കി നടി ശ്രീവിദ്യ മുല്ലച്ചേരിയും ഭാവി വരൻ രാഹുലും. ഭാവി വരന് സർപ്രൈസ് നൽകാനാണ് ശ്രീവിദ്യ ശ്രമിച്ചതെങ്കിലും അതിലും വലിയ പണി തിരിച്ചു കിട്ടിയത് പങ്കുവച്ചിരിക്കുകയാണ് താരം. യൂട്യൂബ് ചാനലിലൂടെയായാണ് ശ്രീവിദ്യ പുതിയ വിശേഷം പങ്കുവച്ചത്. രാഹുലിന് സർപ്രൈസ് കൊടുക്കണമെന്ന ലക്ഷ്യത്തോടെ ടാറ്റു സ്റ്റുഡിയോയിൽ ചെന്ന നടിക്ക് തിരിച്ചു കിട്ടിയത് അതിലും വലിയൊരു സർപ്രൈസ് ആയിരുന്നു. ടാറ്റു ഏറെ ഇഷ്ടപ്പെടുന്ന രാഹുലിന് ശിവന്റെ ടാറ്റു റീടച്ച് ചെയ്യാൻ ആഗ്രഹമുണ്ടെന്നും ഈ വലന്റൈൻ ദിവസം താൻ അത് സാക്ഷാത്കരിക്കുകയാണെന്നും പറഞ്ഞാണ് ശ്രിവിദ്യ രാഹുലിനെ കൂട്ടിക്കൊണ്ടുപോകുന്നത്. എന്നാൽ റീടച്ചിംഗിന് ഒരുപാട് സമയം എടുക്കുമെന്നതിനാൽ പുറത്തു പോയി വരാമെന്ന് പറഞ്ഞ് ശ്രീവിദ്യ പോയി. തിരികെ വന്നപ്പോഴാണ് രാഹുൽ ശ്രീവിദ്യക്കും സർപ്രൈസ് നൽകിയത്. ടാറ്റു ചെയ്യാൻ തനിക്ക് പേടിയാണെന്നും അച്ഛൻ വീട്ടിൽ കയറ്റില്ലെന്നുമൊക്കെ താരം പറഞ്ഞെങ്കിലും…
Read Moreകല്യാണം കഴിക്കാൻ പെണ്ണിനെ വേണം! ഇരുന്നൂറ്റിയമ്പതോളം യുവാക്കൾ പദയാത്രയ്ക്ക്; പങ്കെടുക്കുന്നത് 30 വയസിന് മുകളിലുള്ള യുവാക്കള്‍ മാത്രം
മാണ്ഡ്യ: കല്യാണപ്രായം കഴിയാറായിട്ടും പെണ്ണ് കിട്ടാനില്ലെന്ന യുവാക്കളുടെ പരിഭവം മിക്ക നാട്ടിലുമുണ്ട്. എന്നാൽ, വിവാഹം കഴിക്കാൻ പെണ്ണിനെ കിട്ടാത്തതിന്റെ പേരിൽ പദയാത്ര നടത്തുന്നത് ആദ്യ സംഭവമായിരിക്കും. അയൽ സംസ്ഥാനമായ കർണാടകയിൽ ഇരുന്നൂറ്റിയമ്പതോളം യുവാക്കളാണ് വധുവിനെ ലഭിക്കാൻ പദയാത്ര നടത്താൻ ഒരുങ്ങുന്നത്. ഈമാസം 23 ന് മാണ്ഡ്യ ജില്ലയിലെ മദ്ദൂർ താലൂക്കിലെ കെഎം ദൊഡ്ഡി മുതൽ കർണാടകയിലെ ചാമരാജ്നഗർ ജില്ലയിലെ ഹനൂർ താലൂക്കിലെ മലേ മഹാദേശ്വര ഹിൽസ് വരെയാണ് പദയാത്ര. 30 വയസിന് മുകളിലുള്ള അവിവാഹിതരായ യുവാക്കൾ മാത്രമായിരിക്കും പദയാത്രയിൽ ഉണ്ടാവുക. യാത്രയിലെ ഒരേയൊരു പ്രാർഥന നല്ലൊരു വധുവിനെ കിട്ടണേ എന്നു മാത്രമായിരിക്കുമെന്നു സംഘാടകർ പറയുന്നു. പദയാത്ര തീരുമാനിച്ചപ്പോൾ മാണ്ഡ്യ, രാമനഗർ, മൈസൂരു, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽനിന്നായി നിരവധി യുവാക്കൾ രജിസ്റ്റർ ചെയ്തു. സമൂഹത്തിലെ എല്ലാ തുറയിൽ പെടുന്നവരുടെയും കുടുംബങ്ങളിൽനിന്നുള്ള യുവാക്കൾ ഇതിലുണ്ട്. പദയാത്ര കഴിയുന്നതോടെ തങ്ങളുടെ വേവലാതി…
Read Moreബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ ഡാന്‍സിന് പോയി ! അവിടെ വച്ച് കാറില്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിനിരയാക്കിയെന്ന് നര്‍ത്തകി…
ഉത്തര്‍പ്രദേശില്‍ വ്യവസായിയുടെ ജന്മദിനാഘോഷത്തില് നൃത്തപരിപാടി അവതരിപ്പിക്കാന്‍ എത്തിയ നര്‍ത്തകിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാല്‍സംഗത്തിനിരയാക്കിയതായി പരാതി. പരിപാടി കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് ആറുപേര്‍ ചേര്‍ന്ന് കാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് സമീപത്തുള്ള കാട്ടില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് വിധേയയാക്കി എന്നാണ് പരാതിയില്‍ പറയുന്നത്. ഉന്നാവോ ജില്ലയിലാണ് സംഭവം. ദീപക് നഗറില്‍ പ്രൊപ്പര്‍ട്ടി ഡീലറുടെ ജന്മദിനാഘോഷത്തിന് നൃത്തം അവതരിപ്പിക്കാന്‍ മൂന്ന് പേരെയാണ് വിളിച്ചത്. ആറായിരം രൂപയ്ക്കാണ് പരിപാടി ബുക്ക് ചെയ്തത്. പരിപാടി കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് കാറില്‍ എത്തിയ സംഘം യുവതിയെ തട്ടിക്കൊണ്ടുപോയത്. പ്രതികള്‍ മദ്യപിച്ചിരുന്നതായി യുവതി പോലീസിന് മൊഴി നല്കി. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി പോലീസ് പറയുന്നു. ബലാത്സംഗം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്താണ് പോലീസ് അന്വേഷണം നടത്തുന്നത്.
Read More