അര്‍ബുദത്തിന് കാരണമാവുമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് എയറോസോളിന്റെ ഡ്രൈ ഷാംപൂ അമേരിക്കന്‍ വിപണിയില്‍ നിന്നും പിന്‍വലിച്ച് അന്താരാഷ്ട്ര ഉപഭോക്തൃ കമ്പനിയായ യൂണിലിവര്‍. അര്‍ബുദത്തിന് കാരണമായ ബെന്‍സീനിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡോവ്, നെക്സസ്, സ്വാവ്, ട്രെസെമെ, ടിഗി എന്നീ ബ്രാന്‍ഡിലുള്ള ഉല്‍പ്പന്നങ്ങള്‍ പിന്‍വലിച്ചത്. ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന് പുറത്തിറക്കിയ നോട്ടീസിലാണ് ഇക്കാര്യം അറിയിച്ചത്. 2021 ഒക്ടോബറിന് മുമ്പ് പുറത്തിറക്കിയ ഉല്‍പ്പന്നങ്ങള്‍ പിന്‍വലിക്കാനാണ് നിര്‍ദേശം. ഒന്നര വര്‍ഷങ്ങള്‍ക്ക് മുമ്പ് എയറോസോളിന്റെ സണ്‍സ്ക്രീനിനും ഇത്തരത്തില്‍ നിയന്ത്രണം ഏല്‍പ്പിച്ചിരുന്നു. ജോണ്സണ് ആന്റ് ജോണ്‍സണ്‍സിന്റെ ന്യൂട്രോജെന, എഡ്ജ്വെല്‍ പേഴ്സണല്‍ കെയര്‍ കോന്റെ ബനാന ബോട്ട്, ബെയര്സ്ഡോര്ഫ് എജിയുടെ കോപ്പര്ടോണും ഉള്‍പ്പെടെയായിരുന്നു നീക്കിയത്. ബെന്‍സീന്റെ സാന്നിധ്യം തന്നെയാണ് ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ നിന്നും നീക്കിയതിന്റെ കാരണം. ആദ്യമായാണ് സ്േ്രപ രീതിയില്‍ ഉപയോഗിക്കുന്ന ഡ്രൈ ഷാംപൂ ഇത്തരത്തില്‍ പ്രശ്നമാവുന്നത്. അതേസമയം സംഭവം ദൗര്‍ഭാഗ്യകരമാണെന്നും ബെന്‍സീന്‍ ഉള്പ്പെടാനുണ്ടായ സാഹചര്യം അന്വേഷിക്കുമെന്നും…
Read MoreCategory: Today’S Special
രണ്ടാം വരവ്… സംഭവം കളറല്ലേ..! ഓലമേഞ്ഞ സന്തോഷ് ടാക്കീസ് തിരിച്ചെത്തി; സിനിമ കാണാൻ തിരക്ക്
ഡൊമനിക് ജോസഫ് മാന്നാർ: മാറ്റിനി തുടങ്ങാനുള്ള അറിയിപ്പുമായി കോളാമ്പിയിലൂടെ ആ പഴയ ഗാനം ഒഴുകിയെത്തി. കദളിവാഴ കൈയിലിരുന്ന് … കാക്കയൊന്നു വിരുന്നു വിളിച്ചു… പഴയ ഗാനം കേട്ടു തുടങ്ങിയതോടെ ഒറ്റയ്ക്കും കൂട്ടായും കുടുംബമായും ജനം സന്തോഷ് ടാക്കീസിലേക്ക് എത്തിക്കൊണ്ടിരുന്നു. ഓലകൊണ്ടു കെട്ടിയുണ്ടാക്കിയ തിയറ്റർ കാണാനും നിരവധി പേരെത്തി. ബഞ്ചും കസേരയും റിസർവേഷന്റെയുമൊക്കെ ടിക്കറ്റുകൾ ക്യൂ നിന്നെടുത്ത് അകത്തു കയറി. തിയറ്റർ നിറഞ്ഞതോടെ ഹൗസ്ഫുൾ ബോർഡ് ഗേറ്റിൽ തൂങ്ങി. ബാക്കിയുള്ളവർക്കും താമസിച്ചെത്തിയവർക്കും അടുത്ത ഷോ കാണാൻ അവസരം. ചെങ്ങന്നൂർ മുണ്ടൻകാവ് സന്തോഷ് ടാക്കീസിൽ ഇന്നലെ മുതൽ ദിവസേന രണ്ട് പ്രദർശനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇനിയുള്ള 10 ദിവസം വൈകുന്നേരം നാലിനു മാറ്റിനിയും ഏഴിനു ഫസ്റ്റ് ഷോയും ഉണ്ടാകും. പഴയ അതേ കൊട്ടകആദ്യ സിനിമ ഷാജി എൻ. കരുണിന്റെ പിറവിയുടെ പ്രദർശനം ശരിക്കും ജനങ്ങൾ ഏറ്റെടുത്തു. വരും ദിനങ്ങളിൽ തമ്പ്, ഓളവും…
Read Moreഞങ്ങളുടെ ജീവിതത്തിലെ വെളിച്ചമാണവള്‍..! മകള്‍ക്കു പിറന്നാള്‍ ആശംസകളുമായി അസിന്
സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത അസിൻ തിരക്കുകളുടെ ലോകത്തു നിന്നും മാറി കുടുംബകാര്യങ്ങളും മകളുടെ വിശേഷങ്ങളുമൊക്കെ ആസ്വദിക്കുകയാണ് ഇപ്പോൾ. മകൾ അറിന്റെ വളർച്ചയുടെ ഓരോ ഘട്ടവും സോഷ്യൽ മീഡിയ വഴി അസിൻ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. മകളുടെ അഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങളാണ് അസിന് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്. ‘ അവള് ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചമാണ്. ഇന്ന് അവളുടെ പിറന്നാളാണ്. നിന്നെ ഞങ്ങള്‍ ഒരുപാട് സ്നേഹിക്കുന്നു ‘ എന്നാണ് അസിന് ചിത്രത്തിനു താഴെ കുറിച്ചിരിക്കുന്നത്. അറിനു പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ആരാധകരും പോസ്റ്റിനു താഴെ എത്തിയിട്ടുണ്ട്
Read Moreഒരു ചായക്കപ്പിന്റെ വില 3,624 രൂപ! ബ്രിട്ടീഷ് രാജ്ഞിയേക്കാള്‍ സമ്പന്ന; സൗഹൃദം പ്രണയത്തിലേക്ക്’ ആരാണ് ഋഷിയുടെ അക്ഷത?
രണ്ടു നൂറ്റാണ്ടുകാലം ഇന്ത്യയെ അടക്കിഭരിച്ച ബ്രിട്ടന്റെ അമരത്തേക്ക് ഒരു ഇന്ത്യൻ വംശജൻ എത്തിയിരിക്കുന്നു. ബ്രിട്ടന്റെ ഭരണത്തിന്റെ താക്കോൽ ഇനി ഇന്ത്യൻ വംശജനും ബോറിസിന്റെ മന്ത്രിസഭയിലെ ധനമന്ത്രിയുമായിരുന്ന ഋഷി സുനാകിന്റെ കൈയിലാണ്. സാമ്പത്തിക പ്രതിസന്ധിയിൽ ആടിയുലയുന്ന ബ്രിട്ടനെ പിടിച്ചുനിർത്തുക എന്നൊരു വലിയ ഉത്തരവാദിത്തവും ഇതിനൊപ്പം ഋഷിയുടെ ചുമലിൽ വന്നുചേരുന്നുണ്ട്. ഋഷിയുടെ പത്നി അക്ഷതാ മൂർത്തിക്ക് ഈ വാർത്ത ദീപാവലി ദിനത്തിൽ ഇരട്ടി മധുരം നൽകുന്നു. ഇന്ത്യൻ ബഹുരാഷ്ട്രകമ്പനിയായ ഇൻഫോസിസ് സഹസ്ഥാപകരായ നാരായണ മൂർത്തിയുടെയും സുധാ മൂർത്തിയുടെയും മകളായ അക്ഷത ഉയർച്ചയിലും താഴ്ച്ചയിലും ഋഷിക്കൊപ്പം നിന്നവളാണ്. ഭർത്താവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും അക്ഷതയുണ്ടായിരുന്നു. ചായക്കപ്പിലെ വിവാദം ഋഷിയുടെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടതു മുതൽ അക്ഷതയും വാർത്തകളിലുണ്ട്. ഗൂഗിളിൽ ഋഷിക്കൊപ്പം അക്ഷിതയുടെ പേരും ആളുകൾ ‘സേർച്ച്’ ചെയ്തു. ഇതിനൊപ്പം വിവാദങ്ങളും അക്ഷതയുടെ പേരിനൊപ്പം ചേർന്നു. ഇതിലൊന്ന് ഋഷിയെ കാത്തുനിന്ന മാധ്യമപ്രവർത്തകർക്ക് അക്ഷത…
Read Moreസ്ത്രീകളെ ‘ഐറ്റം’ എന്നു വിളിച്ച് അധിക്ഷേപിച്ചു ! 25കാരനെ ഒന്നരവര്‍ഷം തടവിന് വിധിച്ച് കോടതി…
സ്ത്രീകളെയും പെണ്‍കുട്ടികളെയും ‘ഐറ്റം’ എന്ന് വിശേഷിപ്പിക്കുന്നത് ലൈംഗികാധിക്ഷേപ പരിധിയില്‍ വരുമെന്ന് മുംബൈയിലെ പ്രത്യേക കോടതി. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരേയുള്ള അധിക്ഷേപ പരാമര്‍ശമായാണ് ഈ വാക്കിനെ കാണുന്നത്. 16കാരിയായ പെണ്‍കുട്ടിയ്ക്കെതിരേ ലൈംഗിക അധിക്ഷേപം നടത്തിയതിന് മുംബൈയില്‍ നിന്നുള്ള പ്രതിയ്ക്ക് 1.5 വര്‍ഷം തടവ് ശിക്ഷ നല്കിയ വിധിക്കിടയിലാണ് കോടതിയുടെ പരാമര്‍ശങ്ങള്‍. 2015 ജൂലൈ 15ന് പെണ്‍കുട്ടി സ്കൂളില്‍ നിന്ന് മടങ്ങവെ’ക്യാ ഐറ്റം കിദര്‍ ജാ രാഹി ഹോ?’ എന്ന് ചോദിച്ച് പ്രതി പെണ്‍കുട്ടിയുടെ മുടി പിടിച്ച് വലിക്കുകയും ചെയ്തെന്നാണ് കേസ്. ഉടന്‍ തന്നെ പെണ്‍കുട്ടി 100ല്‍ വിളിച്ച് പൊലീസ് സഹായം തേടി. ഐപിസി സെക്ഷന്‍ 354 പ്രകാരമാണ് യുവാവിനെതിരേ കേസെടുത്തത്. മുംബൈ സ്വദേശിയായ 25കാരനാണ് ഒന്നരവര്‍ഷത്തേക്ക് തടവിന് ശിക്ഷിക്കപ്പെട്ടത്. ലൈംഗിക പീഡന കേസായിട്ടാണ് യുവാവിന്റെ പരാമര്‍ശം കോടതി കണക്കാക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. സാധാരണയായി പുരുഷന്മാര് സ്ത്രീകളെ ‘ഐറ്റം’ എന്ന് പറയാറുണ്ടെന്നും…
Read Moreമകളേക്കാള്‍ പ്രായം കുറഞ്ഞ നായികമാര്‍ക്കൊപ്പം സ്ഥിരമായി അഭിനയിക്കുന്നതിന്റെ ഗുട്ടന്‍സ് വെളിപ്പെടുത്തി കമല്ഹാസന്…
ഇന്ത്യന്‍ സിനിമയില്‍ പകരം വയ്ക്കാനാളില്ലാത്ത താരമാണ് ഉലകനായകന് കമല്ഹാസന്. എന്തും ഏതും വഴങ്ങുന്ന ഒരു ഓള്‍റൗണ്ടര്‍ എന്ന് താരത്തെ വിശേഷിപ്പിക്കാം. ദശാവതാരം എന്ന ചിത്രത്തില്‍ 10 വ്യത്യസ്ത വേഷങ്ങളില്‍ എത്തിയാണ് കമല്‍ സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ചത്. പ്രണയ നായകനായും ആക്ഷന്‍ ഹീറോയായും ക്യാരക്ടര്‍ വേഷങ്ങളിലും എല്ലാം എന്നും വിസ്മയം ആണ് കമല്‍ ഹാസന്. ഇടയ്ക്ക് സ്വന്തം രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കി തമിഴ് രാഷ്ട്രീയത്തില്‍ ഇറങ്ങിയെങ്കിലും വീണ്ടും സിനിമയിലേക്ക് തന്നെ അദ്ദേഹം തിരിച്ചെത്തി. അടുത്തിടെ ഇറങ്ങിയ അദ്ദേഹത്തിന്റെ വിക്രം എന്ന ചിത്രം സര്‍വ്വകാല വിജയം ആണ് നേടിയിരിക്കുന്നത്. അതേ സമയം താന്‍ ഏറെയും പ്രായം കുറഞ്ഞ നടിമാര്‍ക്ക് ഒപ്പം അഭിനയിക്കുന്നതിനെ കുറിച്ച മുമ്പ് ഒരിക്കല്‍ കമല്‍ പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍ വൈറല്‍ ആയി മാറുന്നത്. അദ്ദേഹത്തിന്റെ നായികമാര്‍ക്ക് പ്രായം തീരെ കുറവാണെന്ന് പലകോണുകളില്‍ നിന്നും വിമര്‍ശനം…
Read Moreഅത്തരം രംഗങ്ങള്‍ ചെയ്യുന്നതില്‍ എനിക്കാരെയും പേടിക്കേണ്ട കാര്യമില്ല ! വെട്ടിത്തുറന്നു പറഞ്ഞ് നിത്യാ മേനന്…
തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ആരാധകരുള്ള താരമാണ് നിത്യാ മേനന്. ബോളിവുഡ് സിനിമയിലൂടെ ബാലതാരമായി എത്തിയ നിത്യാ പിന്നീട് ദക്ഷിണേന്ത്യന്‍ സിനിമയില്‍ അഭിനയവും സൗന്ദര്യവും കൊണ്ട് മിന്നി തിളങ്ങുകയായിരുന്നു. ചെയ്യുന്ന കഥാപാത്രങ്ങള്‍ എല്ലാം അതിന്റെ പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ പ്രത്യേകം കഴിവുള്ള അതുല്യ പ്രതിഭ ആണ് നിത്യ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ എല്ലാ പുതിയ വിശേഷങ്ങള്‍ സന്തോഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മുമ്പ് ഒരു അഭിമുഖത്തില്‍ സംസാരിക്കവേ നിത്യാ മേനന് നടത്തിയ ചില തുറന്നു പറച്ചിലുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴിതാ ശ്രദ്ധ നേടുന്നത്. തനിക്ക് ഒട്ടും താല്പര്യം ഇല്ലാത്ത മേഖല ആയിരുന്നു സിനിമയെന്നാണ് താരം പറയുന്നത്. എന്നാല്‍ ഇപ്പോള്‍ അത് തന്റെ പാഷന് ആയി അതെല്ലാം വിധിക്ക് അനുസരിച്ച് മുന്നോട്ട് പോയതുകൊണ്ട് ആണെന്ന് ആണ് നിത്യ മേനോന് പറഞ്ഞത്. മലയാളത്തില്‍ താരം ആദ്യമായി അഭിനയിച്ചത് മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തി…
Read Moreഭര്‍ത്താവിനെ സ്ത്രീലമ്പടന്‍ എന്നു വിളിക്കുന്നത് കൊടും ക്രൂരത ! വിവാഹമോചനം അനുവദിച്ച കോടതി പറഞ്ഞതതിങ്ങനെ…
ഭര്‍ത്താവിനെ വെറുതെ കേറിയങ്ങ് സ്ത്രീലമ്പടനെന്നു വിളിച്ചാല്‍ അതത്ര നല്ല കാര്യമല്ലെന്ന് കോടതി പറഞ്ഞാല്‍ പിന്നെ അപ്പീലുണ്ടാകുമോ ? തെളിവില്ലാതെ ഭര്‍ത്താവിനെ സ്ത്രീലമ്പടനെന്നും മുഴുക്കുടിയനെന്നുമൊക്കെ വളിക്കുന്നത് കൊടുംക്രൂരതയാണെന്ന് പറഞ്ഞിരിക്കുകയാണ് ബോംബെ ഹൈക്കോടതി. പൂനെയിലെ ദമ്പതികള്‍ക്കു വിവാഹ മോചനം അനുവദിച്ച കുടുംബ കോടതി വിധി ശരിവച്ചുകൊണ്ടാണ്, ജസ്റ്റിസുമാരായ നിതന്‍ ജാംദറിന്റെയും ശര്‍മിള ദേശ്മുഖിന്റെയും നിരീക്ഷണം. ഭര്‍ത്താവ് സ്ത്രീലമ്പടനും മുഴുക്കുടിയനും ആണെന്നും അതിനാല്‍ തനിക്കു ദാമ്പത്യ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും ഭാര്യ വാദിച്ചു. ഇതിനാലാണ് ഭര്‍ത്താവിനെ വിട്ടുപോയതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഇത് കേവലം ആരോപണങ്ങള്‍ മാത്രമാണെന്നും ഇതു തെളിയിക്കുന്ന ഒന്നും ഭാര്യയ്ക്കു ഹാജരാക്കാനായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു തെളിവുമില്ലാതെ ഭര്‍ത്താവിനെ സ്ത്രീലമ്പടന്‍, മുഴുക്കുടിയന് എന്നൊക്കെ വിളിക്കുന്നത് ക്രൂരതയാണ്. സൈന്യത്തില്‍നിന്നു മേജര്‍ റാങ്കില്‍ വിരമിച്ച ഭര്‍ത്താവിന് സമൂഹത്തില്‍ ഉന്നത സ്ഥാനമാണുള്ളത്. അദ്ദേഹത്തിന്റെ അന്തസ്സിനെ ഇടിച്ചുതാഴ്ത്തുന്നതാണ് ഭാര്യയുടെ പെരുമാറ്റം. അതുകൊണ്ടുതന്നെ ഇതിനെ വിവാഹ ബന്ധത്തിലെ…
Read Moreകാന്താരയിലെ ‘വരാഹ രൂപം ‘ കോപ്പിയടിയോ ? നിയമ നടപടിയുമായി മുന്നോട്ടെന്ന് തൈക്കുടം ബ്രിഡ്ജ്…
വന്‍ അഭിപ്രായം നേടി മുന്നേറുന്ന കന്നഡച്ചിത്രം കാന്താര കോപ്പിയടി കുരുക്കില്‍. ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം സെപ്തംബര്‍ 30നാണ് റിലീസ് ചെയ്തത്. ചിത്രം മികച്ച അഭിപ്രായം നേടിയതോടെ മറ്റു ഭാഷകളിലേക്കും മൊഴിമാറ്റിയെത്തിയിരുന്നു. ഇപ്പോഴും ചിത്രം വിജകരമായി പ്രദര്‍ശനം തുടരുകയാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തില്‍ എത്തിച്ചത്. തീരദേശ കര്‍ണാടകത്തിലെ ഒരു ഗ്രാമവും ദൈവനര്‍ത്തക വിശ്വാസവുമാണ് ചിത്രത്തിന്റെ പ്രമേയം. ഹൊംബൊയുടെ ബാനറില്‍ വിജയ് കിരഗണ്ഡൂരാണ് നിര്‍മാണം. ചിത്രത്തിലെ പശ്ചാത്തലസംഗീതവും ഗാനങ്ങളും വന്‍ തരംഗമായിരുന്നു. ഇതിനു പിന്നാലെ ‘വരാഹ രൂപം’ എന്ന ഗാനം തൈക്കൂടം ബ്രിഡ്ജിന്റെ ‘നവരസം’ എന്ന പാട്ടിന്റെ കോപ്പിയാണെന്ന ആരോപണം ചിലര്‍ ഉന്നയിച്ചിരുന്നു. ‘വരാഹ രൂപം’ എന്ന പാട്ട് തൈക്കൂടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിന്റെ 90 ശതമാനം ഓര്‍ക്കസ്ട്രല്‍ അറേഞ്ച്മെന്റിന്റെ ക്രെഡിറ്റ് കൊടുക്കാതെ ഉണ്ടാക്കിയ കോപ്പി ആണെന്നാണ് ഗായകന് ഹരീഷ്…
Read Moreനടി ഷംന കാസിം വിവാഹിതയായി! വിവാഹ ചടങ്ങുകള്‍ നടന്നത് ദുബായില്‍വച്ച് ആഡംബരപൂര്‍വം; വരന്…
ദുബായി: നടി ഷംന കാസിം വിവാഹിതയായി. ജെബിഎസ് ഗ്രൂപ്പ് കമ്പനി ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരന്. ദുബായില്‍വച്ച് ആഡംബരപൂര്‍വമാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ചടങ്ങിൽ അടുത്തബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. കണ്ണൂർ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ സജീവമാണ് താരം. മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ 2004ൽ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്.
Read More