ഒരു 55കാരന്റെയും 22കാരിയുടെയും പ്രണയകഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പാകിസ്ഥാനില്‍നിന്നുള്ള ദമ്പതികളാണ് ആലിയയും റഫീഖും. നല്ല രുചികരമായ ഭക്ഷണത്തിലൂടെയും ഒരാളുടെ ഹൃദയം കവരാമെന്ന് തെളിയിക്കുന്നതാണ് ഈ പ്രണയകഥ. ആലിയ എന്ന 22കാരിക്ക് രുചികരമായ മട്ടന്‍ കറി വെച്ചു നല്‍കിയാണ് റഫീഖ് എന്ന 55കാരന് അവളുടെ മനസ് കീഴടക്കിയത്. പ്രണയം തുറന്നുപറഞ്ഞു ഇരുവരും വിവാഹം കഴിക്കുകയും സന്തോഷകരമായ ദാമ്പത്യജീവിതം നയിക്കുകയും ചെയ്യുന്നു. ഇരുവരുടെയും ആദ്യ കൂടിക്കാഴ്ച്ച നടന്നത് ഒരു റിക്ഷയിലാണെന്നാണ് പറയപ്പെടുന്നത്. അപ്പോള്‍ ആലിയക്ക് റഫീഖിനെ അറിയില്ലായിരുന്നു. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. വഴക്ക് രൂക്ഷമായതോടെ ആലിയ റഫീഖിനെ തല്ലുകയും ചെയ്തു. ഇതിന് ശേഷം റഫീഖ് ആലിയയ്ക്ക് മട്ടന്‍ കറി ഉണ്ടാക്കി നല്കി. അത് ഇവരുടെ ജീവിതത്തെ മാറ്റിമറിച്ചു. ആലിയയുടെയും റഫീഖിന്റെയും പ്രണയകഥ പാക്കിസ്ഥാനി യൂട്യൂബര്‍ സയ്യിദ് ബാസിത് അലിയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.…
Read MoreCategory: Today’S Special
മുത്തശ്ശിയുടെ 11 ലക്ഷം മോഷ്ടിച്ച് 14കാരി! പണം സഹപാഠികള്‍ക്ക്; അന്വേഷണം പെണ്കുട്ടിയിലെത്തിയതോടെ പോലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമം
ഫ്ളോറിഡ: വീട്ടില്‍ നിന്ന് 11 ലക്ഷം രൂപ മോഷ്ടിച്ച് സഹപാഠികള്‍ക്ക് വിതരണം ചെയ്ത് 14കാരി. മുത്തശ്ശിയുടെ കൈവശമുണ്ടായിരുന്ന പണമാണ് കുട്ടി തട്ടിയെടുത്ത് സ്കൂളിലെ സുഹൃത്തുക്കള്‍ക്ക് നല്‍കിയത്. മുത്തശ്ശി വീട് വിറ്റ് നേടിയ ആജീവനാന്തകാല സമ്പാദ്യമാണ് പേരക്കുട്ടി സ്വന്തമാക്കിയത്. യുഎസിലൈ ഫ്ളോറിഡയിലാണ് സംഭവം. പണം നഷ്ടമായ വിവരം പുറത്തറിഞ്ഞതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ ബാഗില്‍ നിന്ന് കുറച്ച് പണം പോലീസ് കണ്ടെടുത്തിട്ടുണ്ട്. രണ്ട് ലക്ഷം രൂപയോളം കണ്ടെത്തിയെന്നാണ് വിവരം. പണം നഷ്ടമായതോടെ സ്കൂളിലെ എല്ലാ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കള്‍ക്ക് സന്ദേശം ലഭിച്ചിരുന്നു. സ്വന്തം കുട്ടികളോട് ഇക്കാര്യം ചോദിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതിന് പിന്നാലെ ഒരു കുട്ടിയുടെ മാതാവ് നല്കിയ വിവരമാണ് കേസില്‍ വഴിത്തിരിവായത്. തനിക്ക് 100 ഡോളര്‍ വേണോയെന്ന് തന്റെ കുട്ടി ചോദിച്ചെന്നും പണം കണ്ടതോടെ ഇത് മോഷ്ടിച്ചതാകും എന്ന് സംശയിച്ചതായും രക്ഷിതാവായ മിഷേല്‍ സ്പളൗഡിങ് പറഞ്ഞു. പിന്നാലെ മിഷേല്‍…
Read Moreപടക്കങ്ങള്‍ എന്നുമെന്റെ വീക്ക്നെസ് ആയിരുന്നു ! അന്ന് അച്ഛന് അഞ്ഞൂറു രൂപ നോട്ട് തന്നിട്ട് കത്തിച്ചു കളയാന്‍ പറഞ്ഞപ്പോള്‍ അത് തീര്‍ന്നെന്ന് നടി…
ഏറ്റവും വര്‍ണോജ്ജ്വലമായ ആഘോഷമാണ് ദീപാവലി. മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു മാത്രമല്ല പടക്കങ്ങളും പൂത്തിരികളും കത്തിച്ചുമാണ് ആളുകള്‍ ദീപാവലി ആഘോഷിക്കുന്നത്. കുട്ടിക്കാലത്തെ ഒരു ദീപാവലി ദിനം ഓര്‍ത്തെടുക്കുകയാണ് നടി രാകുല്‍ പ്രീത് സിങ്. ഇക്കഴിഞ്ഞ ദീപാവലിക്ക് ഒരഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. താന്‍ പടക്കങ്ങള്‍ ഉപയോഗിക്കാറില്ലെന്ന് പറഞ്ഞു കൊണ്ടായിരുന്നു നടി തുടങ്ങിയത്. കുട്ടിയായിരുന്നപ്പോഴുണ്ടായ ഒരനുഭവമാണ് താന്‍ ഇന്നും പടക്കങ്ങള്‍ ഉപയോഗിക്കാതിരിക്കാന്‍ കാരണമെന്ന് താരം വിശദീകരിക്കുകയും ചെയ്തു. ഇതേക്കുറിച്ച് താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…’ഒരിക്കല്‍ പടക്കങ്ങളും മറ്റും കത്തിച്ച് ദീപാവലി ആഘോഷിക്കുമ്പോള്‍ അച്ഛന് അടുത്ത് വന്ന് അഞ്ഞൂറ് രൂപ നോട്ട് കത്തിച്ച് കളയാനായി പറഞ്ഞു. അന്ന് നിര്‍ത്തിയതാണ് പടക്കം പൊട്ടിച്ചുള്ള ദീപാവലി ആഘോഷിക്കല്‍’ -രാകുല്‍ പ്രീത് സിങ് വ്യക്തമാക്കി. അന്ന് അഞ്ചാം ക്ലാസില്‍ പഠിക്കുകയായിരുന്ന താരം. അങ്ങനെ ഒന്‍പതാം വയസ്സിലാണ് അവസാനമായി താന്‍ ദീപാവലിക്ക് പടക്കം പൊട്ടിച്ച് ആഘോഷിച്ചതെന്ന് നടി ഓര്‍ത്തെടുത്തു. ‘…
Read Moreയുവതിയ്ക്കൊപ്പം കാറില്‍ കറങ്ങാനിറങ്ങി ബോളിവുഡ് നിര്‍മാതാവ് ! ഇതറിഞ്ഞ് തടയാനെത്തി ഭാര്യ; പിന്നീട് സംഭവിച്ചത്;വീഡിയോ…
ഭാര്യയെ കാറിടിച്ച് കൊല്ലാന്‍ സിനിമാ നിര്‍മാതാവ് ശ്രമിച്ചതായി പരാതി. ബോളിവുഡ് നിര്‍മാതാവ് കമല്‍ കുമാര്‍ മിശ്രയ്ക്കെതിരേയാണ് ആരോപണം. ഇയാളുടെ ഭാര്യ നല്കിയ പരാതിയില്‍ പോലീസ് കേസെടുത്തു. കാറില്‍ മറ്റൊരു യുവതിക്കൊപ്പം കമല്‍ കുമാറിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് വാഹനം ഓടിച്ച് കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു വാഹനം ഭാര്യയെ ഇടിച്ചുവീഴ്ത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. യുവതിയുടെ തലയ്ക്കും കൈകള്‍ക്കും കാലുകള്‍ക്കും സാരമായ പരിക്കു പറ്റിയിട്ടുണ്ട്. രണ്ടു കാലിലൂടെയും കാറിന്റെ ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു. ഇവരുടെ പരാതിയില്‍ കമല്‍ കുമാര്‍ മിശ്രയ്ക്കെതിരെ അംബോലി പോലീസ് കേസെടുത്തിട്ടുണ്ട്. ദേഹാത്തി ഡിസ്കോ എന്ന സിനിമയുടെ നിര്‍മാതാവാണ് കമല്‍ കുമാര്‍ മിശ്ര.
Read Moreഇരുട്ടത്ത് ചെയ്തത് വെളിച്ചത്ത് വരിക തന്നെ ചെയ്യും…!! ഫേസ്ബുക്കില്‍ തിരിച്ചെത്തി എലിസബത്ത്
ബാലയുമായി വേര്‍പിരിഞ്ഞതോടെ സോഷ്യല്‍ മീഡിയയില്‍ തിരിച്ചെത്തി എലിസബത്ത്. ഫേസ്ബുക്ക് കുറിപ്പാണ് എലിസബത്ത് പങ്കുവച്ചിരിക്കുന്നത്. വീണ്ടും സോഷ്യല്‍ മീഡിയയിലേക്ക് തിരിച്ചെത്തുകയാണ് എന്നാണ് കുറിപ്പില്‍ പറയുന്നത്. പോസ്റ്റിന് താഴെ ബാലയുമായുള്ള പ്രശ്നത്തെ കുറിച്ച് ചോദിച്ചു കൊണ്ടുള്ള കമന്റുകളും വരുന്നുണ്ട്. ”എന്റെ ഫെയ്സ്ബുക്ക് പണ്ടത്തെ പോലെ ആക്ടീവ് അല്ല അല്ലേ, പെട്ടെന്ന് തന്നെ എന്റെ പണ്ടത്തെ പോലെയുള്ള വെറുപ്പീരുള് തുടങ്ങുന്നത് ആയിരിക്കും. എന്തെങ്കിലും വിഷയത്തെപ്പറ്റി ഞാന്‍ ക്ലാസ് എടുക്കണമെന്ന് ഉണ്ടെങ്കില്‍ കമന്റ് ബോക്സില്‍ പറയുക. യൂട്യൂബില്‍ ഇടുന്നതായിരിക്കും” എന്നാണ് എലിസബത്ത് കുറിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്. ഈ വരവ് സ്വാഗതം ചെയ്യുന്നു, ഇനി എപ്പോഴും ആക്ടീവായിരിക്കണം എന്നാണ് ചിലര്‍ പറയുന്നത്. ട്രോള്‍ കിട്ടാനാണോയെന്ന് ചോദിച്ചപ്പോള്‍ അതിനായി അല്ല എന്നായിരുന്നു എലിസബത്തിന്റെ മറുപടി. ബാലയുമായി പിരിഞ്ഞോ, നിങ്ങള്‍ക്കിടയിലെന്താണ് സംഭവിച്ചതെന്നുള്ള ചോദ്യങ്ങളും പോസ്റ്റിന് താഴെയുണ്ട്. രണ്ടാം വിവാഹവും പരാജയമാണെന്ന് ബാല…
Read Moreതിന്നാനെന്തെങ്കിലും കൊടുത്താല്‍ മതി ! ഷൈന്‍ ടോം ചാക്കോയെക്കൊണ്ട് വേറെ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഐശ്വര്യ ലക്ഷ്മി…
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തില്‍ കൂടി മലയാളത്തിന്റെ യുവതാരം നിവിന്‍ പോളിയുടെ നായിക ആയിട്ടാണ് നടി മലയാള സിനിമയിലേക്ക് അരങ്ങേറിയത്. ടൊവിനോ നായകനായ ആഷിക് അബു ചിത്രം മായാനദിയിലെ പ്രകടനം മലയാള യുവതയുടെ ശ്രദ്ധ ഐശ്വര്യയിലേക്ക് തിരിച്ചു. വളരെ പെട്ടെന്ന് തന്നെ മായാനദിയിലെ അപര്‍ണ എന്ന കഥാപാത്രം സിനിമ ഇന്‍ഡസ്ട്രിയില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഒരുപക്ഷേ താരത്തിന്റെ കരിയറിലെ തന്നെ ഒരിക്കലും മാറ്റി നിര്‍ത്താന്‍ കഴിയാത്ത അല്ലെങ്കില്‍ കരിയറില്‍ വഴിത്തിരിവായി എന്ന് പറയാന്‍ കഴിയുന്ന ഒരു കഥാപാത്രം തന്നെയാണ് മായാനദിയിലേത്. അത്രയ്ക്ക് ബോള്‍ഡും എന്നാല്‍ സെന്‍സിറ്റീവുമായ കഥാപാത്രത്തെ ആണ് മായാനദിയില്‍ ഐശ്വര്യ അവതരിപ്പിച്ചത്. അതേസമയം എംബിബിഎസ് പഠനകാലത്ത് അഭിനയ മോഹം തലയ്ക്ക് പിടിച്ച് മോഡലായും പിന്നീട് അവിടെ നിന്നും സിനിമ മേഖലയിലേക്കും കടന്നുവന്നതാരമാണ് ഐശ്വര്യ ലക്ഷ്മി. ആദ്യ…
Read Moreഎന്നെ പ്രേമിക്കുമ്പോള്‍ തന്നെ അവന് എന്റെ കൂട്ടുകാരിയെയും പ്രേമിച്ചു ! തന്റെ പ്രണയബന്ധം തകര്‍ന്നതിനെപ്പറ്റി ഐശ്വര്യ രാജേഷ് പറയുന്നതിങ്ങനെ…
ചുരുങ്ങിയ സിനിമകളിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധേയയായ താരമാണ് ഐശ്വര്യ രാജേഷ്. തമിഴ് സിനിമകളിലാണ് കൂടുതലും അഭിനയിക്കുന്നതെങ്കിലും ചില മലയാളം സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. യുവ സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാന്റെ ജോമോന്റെ സുവിശേഷങ്ങള്‍ എന്ന സിനിമയില്‍ വളരെ പ്രധാനപെട്ട ഒരു വേഷത്തില്‍ ഐശ്വര്യ എത്തിയിരുന്നു. വ്യത്യസ്തമായ നകഥാപാത്രങ്ങള് തിരഞ്ഞെടുത്ത അവതരിപ്പിക്കുന്നതില്‍ ഒരു പ്രത്യേക വൈഭവം തന്നെയുള്ള നടിയാണ് ഐശ്വര്യ രാജേഷ്. അതെല്ലാം ഇരു കയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്.സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ എല്ലാ പുതിയ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വളരെ പെട്ടെന്ന് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോസുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈഫലായി മാറാറുണ്ട്. മുമ്പ് ഒരുക്കല്‍ താരം പറഞ്ഞ ചില വാക്കുകളാണ് ഇപ്പോള്‍ വീണ്ടും വൈറല്‍ ആയി മാറിയിരിക്കുന്നത്.തന്റെ പ്രണയ കഥയെ കുറിച്ച് ആയിരുന്നു ഐശ്വര്യ രാജേഷ് വെളിപ്പെടുത്തിയത്. അതൊരു മധുര പ്രണയകഥ ആയിരുന്നില്ല എന്നും അത്…
Read Moreഅത് സംഭവിച്ചത് തികച്ചും അപ്രതീക്ഷിതമായി ! ജീവിതം മാറിമറിയാന്‍ കാരണമായ ആ സംഭവത്തെക്കുറിച്ച് രശ്മിക പറയുന്നതിങ്ങനെ…
തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് രശ്മിക മന്ദണ്ണ. ഇപ്പോള്‍ താരം ബോളിവുഡിലേക്കും കടന്നിരിക്കുകയാണ്. രശ്മികയുടെ ആദ്യ ബോളിവുഡ് ചിത്രം ഗുഡ് ബൈ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയ്ക്കൊപ്പം അഭിനയിച്ച മിഷന് മജ്നുവും ഉടന്‍ പുറത്തിറങ്ങും. റണ്‍ബീര്‍ സിംഗിനൊപ്പം അഭിനയിക്കുന്ന ആനിമല്‍ എന്ന ചിത്രവും അടുത്ത വര്‍ഷം പുറത്തിറങ്ങും. തമിഴില്‍ വിജയിക്കൊപ്പം വാരിസുവും തെലുങ്കില്‍ അല്ലു അര്‍ജുന്റെ പുഷ്പയുടെ രണ്ടാം ഭാഗവും ഒരുങ്ങുന്നുണ്ട്. നാഷണല്‍ ക്രഷ് എന്നാണ് ആരാധകര്‍ താരത്തെ വിളിക്കുന്നത്. ഇന്ന് താരറാണിയായി വിലസുന്ന രശ്മിക മുമ്പ് സിനിമാമോഹം ഒട്ടും ഉണ്ടായിരുന്ന ആളായിരുന്നില്ലെന്നു പറഞ്ഞാല്‍ ആരും അത് മുഖവിലയ്ക്കെടുക്കാന്‍ സാധ്യതയില്ല. എന്നാല്‍ അതാണ് യാഥാര്‍ഥ്യം. താന്‍ അവിചാരിതമായിട്ടാണ് സിനിമയില്‍ എത്തിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. കേര്‍ളി ടെയില്‍ എന്ന ചാനലിന് നല്കിയ അഭിമുഖത്തിലാണ് രശ്മിക അഭിനയലോകത്ത് എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തിയത്. ഒരിക്കല്‍ പോലും സിനിമാ…
Read More‘ഡവ്’ ഉള്‍പ്പെടെയുള്ള ഡ്രൈഷാപൂ ബ്രാന്‍ഡുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ച് യൂണിലിവര്‍ ! അര്‍ബുദത്തിന് കാരണമാവുമെന്ന് കണ്ടെത്തല്‍…
അര്‍ബുദത്തിന് കാരണമാവുമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് എയറോസോളിന്റെ ഡ്രൈ ഷാംപൂ അമേരിക്കന്‍ വിപണിയില്‍ നിന്നും പിന്‍വലിച്ച് അന്താരാഷ്ട്ര ഉപഭോക്തൃ കമ്പനിയായ യൂണിലിവര്‍. അര്‍ബുദത്തിന് കാരണമായ ബെന്‍സീനിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡോവ്, നെക്സസ്, സ്വാവ്, ട്രെസെമെ, ടിഗി എന്നീ ബ്രാന്‍ഡിലുള്ള ഉല്‍പ്പന്നങ്ങള്‍ പിന്‍വലിച്ചത്. ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന് പുറത്തിറക്കിയ നോട്ടീസിലാണ് ഇക്കാര്യം അറിയിച്ചത്. 2021 ഒക്ടോബറിന് മുമ്പ് പുറത്തിറക്കിയ ഉല്‍പ്പന്നങ്ങള്‍ പിന്‍വലിക്കാനാണ് നിര്‍ദേശം. ഒന്നര വര്‍ഷങ്ങള്‍ക്ക് മുമ്പ് എയറോസോളിന്റെ സണ്‍സ്ക്രീനിനും ഇത്തരത്തില്‍ നിയന്ത്രണം ഏല്‍പ്പിച്ചിരുന്നു. ജോണ്സണ് ആന്റ് ജോണ്‍സണ്‍സിന്റെ ന്യൂട്രോജെന, എഡ്ജ്വെല്‍ പേഴ്സണല്‍ കെയര്‍ കോന്റെ ബനാന ബോട്ട്, ബെയര്സ്ഡോര്ഫ് എജിയുടെ കോപ്പര്ടോണും ഉള്‍പ്പെടെയായിരുന്നു നീക്കിയത്. ബെന്‍സീന്റെ സാന്നിധ്യം തന്നെയാണ് ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ നിന്നും നീക്കിയതിന്റെ കാരണം. ആദ്യമായാണ് സ്േ്രപ രീതിയില്‍ ഉപയോഗിക്കുന്ന ഡ്രൈ ഷാംപൂ ഇത്തരത്തില്‍ പ്രശ്നമാവുന്നത്. അതേസമയം സംഭവം ദൗര്‍ഭാഗ്യകരമാണെന്നും ബെന്‍സീന്‍ ഉള്പ്പെടാനുണ്ടായ സാഹചര്യം അന്വേഷിക്കുമെന്നും…
Read Moreരണ്ടാം വരവ്… സംഭവം കളറല്ലേ..! ഓലമേഞ്ഞ സന്തോഷ് ടാക്കീസ് തിരിച്ചെത്തി; സിനിമ കാണാൻ തിരക്ക്
ഡൊമനിക് ജോസഫ് മാന്നാർ: മാറ്റിനി തുടങ്ങാനുള്ള അറിയിപ്പുമായി കോളാമ്പിയിലൂടെ ആ പഴയ ഗാനം ഒഴുകിയെത്തി. കദളിവാഴ കൈയിലിരുന്ന് … കാക്കയൊന്നു വിരുന്നു വിളിച്ചു… പഴയ ഗാനം കേട്ടു തുടങ്ങിയതോടെ ഒറ്റയ്ക്കും കൂട്ടായും കുടുംബമായും ജനം സന്തോഷ് ടാക്കീസിലേക്ക് എത്തിക്കൊണ്ടിരുന്നു. ഓലകൊണ്ടു കെട്ടിയുണ്ടാക്കിയ തിയറ്റർ കാണാനും നിരവധി പേരെത്തി. ബഞ്ചും കസേരയും റിസർവേഷന്റെയുമൊക്കെ ടിക്കറ്റുകൾ ക്യൂ നിന്നെടുത്ത് അകത്തു കയറി. തിയറ്റർ നിറഞ്ഞതോടെ ഹൗസ്ഫുൾ ബോർഡ് ഗേറ്റിൽ തൂങ്ങി. ബാക്കിയുള്ളവർക്കും താമസിച്ചെത്തിയവർക്കും അടുത്ത ഷോ കാണാൻ അവസരം. ചെങ്ങന്നൂർ മുണ്ടൻകാവ് സന്തോഷ് ടാക്കീസിൽ ഇന്നലെ മുതൽ ദിവസേന രണ്ട് പ്രദർശനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇനിയുള്ള 10 ദിവസം വൈകുന്നേരം നാലിനു മാറ്റിനിയും ഏഴിനു ഫസ്റ്റ് ഷോയും ഉണ്ടാകും. പഴയ അതേ കൊട്ടകആദ്യ സിനിമ ഷാജി എൻ. കരുണിന്റെ പിറവിയുടെ പ്രദർശനം ശരിക്കും ജനങ്ങൾ ഏറ്റെടുത്തു. വരും ദിനങ്ങളിൽ തമ്പ്, ഓളവും…
Read More