ഞാൻ സീരിയലിൽ അഭിനയിച്ചു തുടങ്ങിയത് സീരിയലുകൾക്ക് ഭയങ്കര ആരാധകരുള്ള സമയത്താണ്. സിനിമയിൽ വന്നശേഷവും എനിക്ക് ധാരാളം കത്തുകൾ കിട്ടുമായിരുന്നു. അത് പൊട്ടിച്ചുവായിക്കൽ വലിയ ചടങ്ങാണ്. ഞാനും കൂട്ടുകാരും കൂടിയിരുന്നാണ് കത്തു വായിക്കൽ. പെൺകുട്ടികളുടെ കത്തുകളാണു വായിക്കുന്നത്. ഭയങ്കര രസമുള്ള ഏർപ്പാടായിരുന്നു. അമ്മയാണ് ഇതെല്ലാം കൈകാര്യം ചെയ്തിരുന്നത്. അമ്പലത്തിലെ പ്രസാദം, മയിൽപ്പീലി തുടങ്ങിയ പൈങ്കിളി സംഭവങ്ങളും കിട്ടിയിരുന്നു. എനിക്കു സ്ഥിരം പ്രസാദം അയച്ചിരുന്ന ഒരു കുട്ടിയുണ്ട്. വല്ല കൂടോത്രമാണോ എന്നു പേടിച്ച് അമ്മ അതൊക്കെ പാടത്തേക്കു കളയും. ഒരിക്കലും ഡാമിന്റെ മുകളിലൂടെ നടക്കരുത്. കാലിടറി വീഴാൻ ചാൻസ് ഉണ്ട് എന്നൊക്കെ പറഞ്ഞാണ് ആ കുട്ടി കത്തെഴുതിയിരുന്നത്. പരസ്പര ബന്ധമില്ലാത്ത കത്തുകളായിരുന്നു ആ കുട്ടിയുടേത്. കല്യാണം കഴിഞ്ഞതിനു ശേഷം ആ ഐറ്റം നിന്നു. ഇഷ്ടം തോന്നിയിട്ടുള്ള നല്ല ഭാഷയിലുള്ള ചില കത്തുകളൊക്കെ എടുത്തു വച്ചിരുന്നു. അതിലെ ചിലരോടൊക്കെ ഫോണിൽ സംസാരിച്ചിട്ടുമുണ്ട്.…
Read MoreCategory: Today’S Special
ഭാര്യയുള്ള ആളുടെയൊപ്പം ഒളിച്ചോടി ! ജയിലില്‍ സൗകര്യം കുറവായതിനാല്‍ കല്ലെറിഞ്ഞു കൊല്ലാന്‍ താലിബാന് തീരുമാനിച്ചതിനു പിന്നാലെ യുവതി തൂങ്ങിമരിച്ചു…
അഫ്ഗാനിലെ താലിബാന് സൈന്യം കൊല്ലാന്‍ തീരുമാനിച്ച യുവതി ആത്മഹത്യ ചെയ്തു. വിവാഹിതനായ ആളുടെ കൂടെ ഒളിച്ചോടിയതിനാണ് സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലാന്‍ താലിബാന് തീരുമാനിച്ചത്. എന്നാല്‍ മരണം മുമ്പില്‍ കണ്ട യുവതി തൂങ്ങിമരിക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് സ്ത്രീ മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീകള്‍ക്ക് ജയില്‍ സൗകര്യം കുറവായതിനാലാണ് കല്ലെറിഞ്ഞു കൊല്ലാന്‍ തീരുമാനിച്ചതെന്ന് ഗൊര്‍ പ്രവിശ്യയിലെ താലിബാന് പോലീസ് മേധാവി അബ്ദുല്‍ റഹ്മാന് പറഞ്ഞു. വിവാഹിതനെ വ്യാഴാഴ്ച വധിച്ചുവെന്നും അധികൃതര്‍ അറിയിച്ചു. വീടുവിട്ട് ഓടിപ്പോകുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുകയാണെന്നും ഇത്തരക്കാരെ കല്ലെറിഞ്ഞു കൊല്ലാനോ പൊതുസ്ഥലത്ത് ചാട്ടവാര്‍ കൊണ്ട് അടിക്കാനോ ആണ് തീരുമാനമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സ്ത്രീകളെ അടിച്ചമര്‍ത്തുന്ന നടപടികള്‍ താലിബാന് ഭരണകൂടം നിര്‍ബാധം തുടരുകയാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് താലിബാന് അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചത്. ഇതോടെ രാജ്യത്ത് സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങ് വീണു. ആറാം ക്ലാസിന് മുകളിലേക്ക്…
Read Moreസിനിമ ചെയ്യാൻ അഡ്ജസ്റ്റ്മെന്റ് ചെയ്യണമെന്ന് ആരും എന്നോട് പറഞ്ഞിട്ടില്ല; സംഭവിച്ചത് പറയാൻ എന്തിനാണ് പത്തിരുപത് വര്‍ഷം; ഷക്കീലക്ക് ദേഷ്യം വന്നാൽ വിളിക്കുന്ന വാക്ക് കേട്ടോ!
മീ ടു എന്നു കേള്‍ക്കുമ്പോള്‍ എനിക്കു ദേഷ്യം വരും. എനിക്ക് കൈയുണ്ട്, കാലുണ്ട്, വായുണ്ട്. എന്നോടൊരാള്‍ മോശമായി പെരുമാറിയില്‍ ഞാൻ പ്രതികരിക്കും. ബാസ്റ്റഡ് എന്ന് ഞാന്‍ വിളിക്കും. എനിക്ക് അതിനുള്ള ധൈര്യമുണ്ട്. ഇപ്പോഴത്തെ കുട്ടികള്‍ക്കും അതൊക്കെയുണ്ട്. പിന്നെ എന്തിനാണ് പത്തിരുപത് വര്‍ഷം കാത്തിരിക്കുന്നത്. ആ അങ്കിളിന് ഇപ്പോള്‍ 65-70 വയസ് കാണും. ഇപ്പോഴെന്തിനാണ് അയാളുടെ പേര് നശിപ്പിക്കുന്നത്. നിങ്ങള്‍ക്ക് നോ പറയാന്‍ അന്ന് ധൈര്യമുണ്ടായിരുന്നില്ലേ? എനിക്ക് വന്നതൊക്കെ ഗ്ലാമര്‍ സിനിമകളാണ്. പക്ഷെ ഈ സിനിമ ചെയ്യണമെങ്കില്‍ അഡ്ജസ്റ്റ്മെന്റ് ചെയ്യണമെന്ന് ആരും എന്നോട് പറഞ്ഞിട്ടില്ല. പറഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ മറുപടി നല്കിയേനെ. അപ്പോള്‍ തന്നെ മറുപടി നല്‍കണം. എന്തിനാണ് 20 വര്‍ഷം കാത്തിരിക്കുന്നത്. നിങ്ങള്‍ നശിപ്പിക്കുന്നത് അയാളുടെ പേരും നിങ്ങളുടെ പേരും നിങ്ങളുടെ കുട്ടികളുടെ പേരുമാണ്. ഞാനതിലാണ് വിശ്വസിക്കുന്നത്. -ഷക്കീല
Read Moreവെസ്റ്റ് ആഫ്രിക്കയിലെ ടോഗോ അത്ഭുതങ്ങൾ..! എങ്ങിനെയാണ് അവർ അത്ഭുതം സൃഷ്ടിക്കുന്നതെന്ന് നമ്മുടെ ഭരണകർത്താക്കൾ നോക്കിയിരുന്നെങ്കിൽ…
വെസ്റ്റ് ആഫ്രിക്കയിലെ ടോഗോ എന്ന ചെറു രാജ്യത്തെക്കുറിച്ചാണ്… അറ്റ്ലാന്റിക് ഓഷ്യനിൽപ്പെട്ട, ഗൾഫ് ഓഫ് ഗിനിയ എന്ന കടലിടുക്കിനോട് ചേർന്ന് കിടക്കുന്ന ചെറു രാജ്യമാണിത്… ഫ്രാൻസിൽനിന്ന് ഈ രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയത് അറുപതുകളിലാണ്… കാലാവസ്ഥയിലും ഭൂപ്രകൃതിയിലും കേരളത്തിനോട് വളരെയധികം സാമ്യമുള്ള സ്ഥലമാണിത്… വലിയ ഫാക്ടറികളോ, മറ്റു കാര്യമായ ഉത്പാദനമോ ഇല്ലാത്ത ഈ രാജ്യത്തെ പ്രധാനവരുമാനം കൃഷിയും മീൻപിടിത്തവും അതിനോടനുബന്ധിച്ചുള്ള കച്ചവടവുമാണ്.. പ്രതിശീർഷ വരുമാനം വളരെ താഴ്ന്നതാണെങ്കിലും ആ നാട്ടിലൂടെ സഞ്ചരിച്ചപ്പോൾ അതിശയമാണ് തോന്നിയത്… ടോഗോയുടെ തലസ്ഥാനമായ ലോമേയുടെ നഗരവീഥികളിലൂടെ പോകുപ്പോൾ പലതും വ്യത്യസ്തമായ കാഴ്ചകളാണ്… വൃത്തിയുള്ള പൊട്ടിപ്പൊളിയാത്ത റോഡുകളും കാൽനടക്കാർക്കുവേണ്ടിയുള്ള വിശാലമായ നടപ്പാതകളും വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാനുള്ള ഓടകളും മാലിന്യം പോയിട്ട് ഒരു കടലാസിന്റെ കഷണം പോലുമില്ലാത്ത തെരുവീഥികളും എടുത്തു പറയേണ്ടതാണ്… തെരുവ് പട്ടികളില്ലാത്ത വഴികളും നഗരപ്രാന്ത പ്രദേശങ്ങളും… മൂക്കുപൊത്താതെ ഏതു വഴിയിൽ കൂടിയും സഞ്ചരിക്കാം… മല മൂത്ര…
Read Moreഒടുവില്‍ കുറ്റസമ്മതം! 17 വയസ്സുള്ള വിദ്യാര്ഥിയുമായിലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് 8 തവണ; വനിതാ കോച്ച് കുടുങ്ങി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
ഒഹായോ ∙ വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ഓഹായോ ഹൈസ്കൂളിലെ സോഫ്റ്റ് ബോൾ മുൻ കോച്ചും ടീച്ചറുടെ അസിസ്റ്റൻന്റുമായിരുന്ന ആഷ്ലി റൈസൺ (31) കുറ്റക്കാരിയെന്നു തെളിഞ്ഞു. യുവതിക്ക് അഞ്ചു വർഷം തടവു ശിക്ഷ വിധിച്ചു. ചാർജ് ചെയ്ത കുറ്റങ്ങൾ യുവതി സമ്മതിച്ചുവെന്നു ബട്ലർ കൗണ്ടി കോടതി രേഖകൾ വ്യക്തമാക്കുന്നു. 17 വയസ്സുള്ള സോഫ്റ്റ് ബോൾ കളിക്കാരനായ വിദ്യാർഥിയെ ആണ് കോച്ചായ ആഷ്ലി ലൈംഗികമായി ഉപയോഗിച്ചത്. തെളിവുനശിപ്പിക്കൽ, പ്രായപൂർത്തിയാകാത്ത കുട്ടിക്ക് മദ്യം നൽകുക തുടങ്ങി ഇവർക്കെതിരെ ഏഴു മറ്റു വകുപ്പുകളും ചുമത്തിയിട്ടുണ്ട്. 2021 ഏപ്രിലിൽ ആഷ്ലിയും വിദ്യാർഥിയും തമ്മിൽ എട്ടു തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നാണ് കോടതി രേഖകൾ പറയുന്നത്. കാറിന്റെ പുറകിലെ സീറ്റിൽ വച്ചും മറ്റു പല സ്ഥലങ്ങളിൽ വച്ചും ഇവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. ഇതിൽ പലതിന്റെയും ദൃശ്യങ്ങൾ ലഭിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. രഹസ്യ ബന്ധത്തിന്റെ…
Read Moreനിന്നോടൊപ്പമായത് യഥാർഥ അനുഗ്രഹമാണ്! നടൻ പൃഥ്വിരാജിന്റെ 40-ാം ജൻമദിന ത്തില്‍ ഭർത്താവിന് ജൻമദിനാശംസകളുമായി സുപ്രിയ
നടൻ പൃഥ്വിരാജിന്റെ 40-ാം ജൻമദിനമാണിന്ന്. നിരവധി പ്രമുഖരാണ് താരത്തിന് ജൻമദിനാശംസകൾ നേർന്നിരിക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ, ടൊവീനോ, ജയസൂര്യ തുടങ്ങി നിരവധി ആളുകളാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. ഇപ്പോഴിതാ താരത്തിന്റെ ഭാര്യ സുപ്രിയ ജൻമദിനാശംസകൾ നേർന്ന് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമായിരിക്കുന്നത്. 15 വർഷമായി തുടർച്ചയായി നമ്മൾ ഒരുമിച്ചാണ് നിങ്ങളുടെ ജൻമദിനം ആഘോഷിക്കുന്നത്. 25 വയസുമുതൽ ഇന്നിതാ ഈ 40 വരെ ഞാൻ വളരെ അടുത്തു നിന്നും കണ്ട ആ യാത്ര വളരെ സവിശേഷതയും വ്യക്തിപരവുമായതാണ്. തൊഴിലിലും ജീവിതത്തിലും ഒരു ശക്തിയിൽ നിന്നും മറ്റൊരു ശക്തിയിലേക്ക് വളരുന്നതും ഉയർച്ച താഴ്ചകളിലൂടെ പോയപ്പോഴും എനിക്ക് നിങ്ങളൊടൊപ്പം ഉണ്ടാകാനായത് ഒരു യഥാർഥ അനുഗ്രഹമാണ്! ജന്മദിനാശംസകൾ പി. ഇതാ ഞങ്ങളുടെ ജീവതത്തിലെ അടുത്ത ദശകം. സ്നേഹവും സന്തോഷവും സൗഹൃദവും സിനിമയും ജീവിതവും! നിന്റെ ഹൃദയത്തെ പിന്തുടരുക, നിന്റെ കൈപിടിച്ച് നിന്നെ സന്തോഷിപ്പിക്കാൻ ഞാൻ നിന്നോടൊപ്പമുണ്ടാകും!…
Read Moreഏഴ് കഥകള്‍, മോളി കണ്ണമാലി പൊളിയാ..! ഇനി ഇംഗ്ലീഷ് സിനിമയില്‍; ആന്തോളജി ചിത്രം ‘ടുമോറോ’ ഒരുങ്ങുന്നു
നർമത്തിലൂടെ മലയാള സിനിമ ആസ്വാദകര്‍ക്കെല്ലാം പ്രിയപ്പെട്ട നടിയായി മാറിയ മോളി കണ്ണമാലി ഇംഗ്ലീഷ് സിനിമയില്‍ അഭിനയിക്കുന്നു. ഓസ്ട്രേലിയന്‍ ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി ജോയ് കെ. മാത്യു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മോളി ഇംഗ്ലീഷ് സിനിമയുടെ ഭാഗമാകുന്നത്. ടുമോറോ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങി. ഏഴ് കഥകള്‍ ഉള്‍പെടുത്തി ഒരുക്കുന്ന ആന്തോളജി ചിത്രത്തില്‍ രാജ്യാന്തര താരങ്ങളാണ് അഭിനയിക്കുന്നത്. സ്നേഹത്തിന്റെയും സഹായ സഹകരണത്തിന്റെയും പ്രതീകമാകുന്ന മനുഷ്യരുടെ കഥയാണ് ചിത്രം പറയുന്നത്. മോളി കണ്ണമാലിയെക്കൂടാതെ ടാസോ, റ്റിസ്റ്റി, ജോയ് കെ. മാത്യു, എലൈസ്, ഹെലന്, സാസ്കിയ, പീറ്റര്‍, ജെന്നിഫര്‍, ഡേവിഡ്, അലന, ജൂലി, ക്ലെം, ദീപ, റോഡ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ആദം കെ അന്തോണി, ജെയിംസ് ലെറ്റര്‍, സിദ്ധാർഥന്, കാതറിന്, സരോജ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം മൈക്കിള്‍ മാത്സണ്‍. എഡിറ്റിംഗ് നീല്‍…
Read Moreമനസിലുള്ള ഭയത്തെ അവേശമാക്കി മാറ്റി! പാവങ്ങളെ സഹായിക്കാനായി മൂന്നാമതും ആകാശച്ചാട്ടം നടത്തി പുത്തുരാനച്ചൻ
മനസിലുള്ള ഭയത്തെ അവേശമാക്കി മാറ്റി മൂന്നാമതും ആകാശച്ചാട്ടം നടത്തിയിരിക്കുകയാണ് അംഗപരിമിതനായ ഫാ. ജോർജ് എ. പുത്തൂർ. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നേതവൻ സ്കൈ ഡ്രൈവിംഗ് ക്യാമ്പിൽ നടത്തിയ ആകാശച്ചാട്ടത്തിൽ പുത്തൂരനച്ചൻ ഉൾപ്പടെ പതിനഞ്ചുപേരാണ് പങ്കെടുത്ത്. തുടർച്ചയായി ഇത് മൂന്നാം തവണയാണ് പൂത്തുരാനച്ചൻ ആകാശച്ചാട്ടം നടത്തിയത്. പതിമൂവായിരമടി ഉയരത്തിൽ നിന്നും സഹായിയുടെ ഒപ്പം കൈപിടിച്ചു ചാടിയപ്പോൾ മലയാളികൾക്കും അഭിമാനമായി കട്ടപ്പനയിലെ കൊച്ചറ സ്വദേശിയായ പൂത്തുരാനച്ചൻ. ലണ്ടനിലെ സെന്റ് മേരീസ് ഡെറിസ്വുഡ് ആശ്രമത്തിലെ അസിസ്റ്റന്റ് റെക്ടര്‍ കൂടിയായ അദ്ദേഹം സ്കൈ ഡൈവിംഗ് പോലെ മനസും ശരീരവും ദൈവത്തിനു മുന്നില്‍ സമര്‍പ്പിച്ചു ചെയ്യാന്‍ കഴിയുന്ന മറ്റൊരു സാഹസിക കര്‍മം ഉണ്ടെന്നു കരുതുന്നില്ല. കാരണം അത്രയും അപകടം മുന്നില്‍ കണ്ടാണ് ഓരോ സ്കൈ ഡൈവറും ആകാശച്ചാട്ടത്തിനു തയാറാവുന്നത്. മൂന്നു വട്ടം ചാടിയ ജോര്‍ജ് പുത്തൂരാനച്ചൻ ധീരതയുടെ മാത്രം പ്രതീകമായി ഒതുങ്ങുകയല്ല.…
Read Moreകോപ്പിയെഴുത്ത്…! ഒറ്റ നോട്ടത്തില്‍ പേനയെന്ന് തോന്നുമെങ്കിലും…; വിരുതനായ ഒരു വിദ്യാര്‍ഥി കോപ്പിയടിക്കാന്‍ കണ്ടെത്തിയ വേറിട്ട മാര്‍ഗം
സ്കൂളിലും മറ്റും പരീക്ഷക്കിടെ ചില വിദ്യാര്‍ഥികള്‍ കോപ്പിയടിക്കുന്നതും പിടിക്കപ്പെടുന്നതുമൊക്കെ മിക്കവാറും സംഭവിക്കാറുണ്ടല്ലൊ. എന്നാല്‍ ചില വിരുതന്മാര് പിടിക്കപ്പെടാതിരിക്കാന്‍ വ്യത്യസ്തമായ വഴികള്‍ സ്വീകരിക്കാറുണ്ട്. അത്തരത്തിലൊരു കോപ്പിയടിയുടെ കാര്യമാണ് സമൂഹ മാധ്യമങ്ങളിലിപ്പോള്‍ വൈറലാകുന്നത്. സ്പെയിനിലെ മലാഗ സര്‍വകലാശാലയിലുള്ള നിയമ വിഭാഗം പ്രൊഫസറായ യോലാന്‍ഡ ഡി. ലുച്ചിയാണ് ഈ വേറിട്ട കോപ്പിയുടെ കാര്യം പറഞ്ഞിരിക്കുന്നത്. 11 പേനകളുടെ മുകളിലായി ഉത്തരങ്ങള്‍ കൊത്തിവച്ചിരിക്കുകയാണ് ഒരു വിദ്യാര്‍ഥി. ഒറ്റ നോട്ടത്തില്‍ പേനയെന്ന് തോന്നുമെങ്കിലും സൂക്ഷ്മമായി പരിശോധിക്കുമ്പോഴാണ് പേനകളുടെ ബോഡികളില്‍ ചെറിയ വാക്കുകളില്‍ ഉത്തരങ്ങള്‍ കൊത്തിവെച്ചിരിക്കുന്നത് മനസിലാകുക. ഒരു മുറി വൃത്തിയാക്കുന്നതിനിടയിലാണ് ലൂച്ചി ഇവ കണ്ടെത്തിയത്. വിരോധാഭാസന്തൈന്നാല് “ക്രിമിനല്‍ പ്രൊസീജറല്‍ ലോ’ യുമായി ബന്ധപ്പെട്ട പരീക്ഷാ ഉത്തരങ്ങളാണ് ഇത്തരത്തില്‍ എഴുതിവച്ചിരിക്കുന്നത്. എപ്പോഴാണ് തട്ടിപ്പ് നടന്നതെന്നോ താനാ വിദ്യാര്‍ഥിയെ പിടികൂടിയെന്നോ ലുച്ചി വെളിപ്പെടുത്തിയിട്ടില്ല. ഏതായാലും അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ഈ കോപ്പി ചിത്രം ധാരാളം പേര്…
Read Moreകാഞ്ഞിരപ്പള്ളിയിലെ മാമ്പഴക്കള്ളൻ പോലീസിന് കലോത്സവവേദിയിൽ ‘കൈയടി’; എൽകെജി വിദ്യാർഥി നിബ്രാസ് റഹ്മാനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം…
കാഞ്ഞിരപ്പള്ളി: മാന്പഴം മോഷ്ടിച്ച് പോലീസിനെ കബളിപ്പിച്ച് ഒളിവിൽ കഴിയുന്ന പോലീസിലെ കള്ളൻ സ്കൂൾ കലോത്സവ വേദിയിലും ഹിറ്റ്. ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ കലാമത്സരവേദിയിലാണ് മാങ്ങാ മോഷ്ടിക്കുന്ന കള്ളനെ അവതരിപ്പിച്ച് എൽകെജി വിദ്യാർഥിയായ നിബ്രാസ് റഹ്മാൻ കൈയടി നേടിയത്. പോലീസ് വേഷത്തിൽ സ്റ്റേജിലെത്തി പെട്ടിക്കുള്ളിൽനിന്ന് മാങ്ങായുമെടുത്ത് നീങ്ങുന്ന കുട്ടിക്ക് നിറഞ്ഞ കൈയടിയും അഭിനന്ദനവും ലഭിച്ചു. മാങ്ങാകള്ളന്റെ കഥ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് സ്കൂളുകളിൽ നടക്കുന്ന കലോത്സവ വേദികളിലും കൈയടി നേടുന്നത്. എന്നാൽ, മാങ്ങാ മോഷ്ടിച്ച പോലീസുകാരൻ 14 ദിവസമായി ഒളിവിൽത്തന്നെയാണ്. കഴിഞ്ഞ 30ന് പുലർച്ചെ നാലോടെ കാഞ്ഞിരപ്പള്ളിയിലാണ് കേസിനാസ്പദമായ സംഭവം. കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ മൊത്തവ്യാപാര പച്ചക്കറി കടയ്ക്ക് മുന്പിൽ ഇറക്കിവച്ചിരുന്ന പെട്ടിക്കുള്ളിൽനിന്ന് പച്ചമാങ്ങ മോഷ്ടിച്ചതാണ് കേസ്. ഇടുക്കി എആർ ക്യാന്പിലെ സിപിഒയും കൂട്ടിക്കൽ സ്വദേശിയുമായ പുതുപ്പറന്പിൽ പി.വി. ഷിഹാബാണ് മാങ്ങാ മോഷ്ടിച്ചത്.
Read More