രാജകുമാരി: നീലക്കുറിഞ്ഞി സന്ദര്‍ശനം നടത്തുന്നവർ വൻതോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പരിസരത്ത് വലിച്ചെറിഞ്ഞ് വലിയ ദുരന്തം സൃഷ്ടിക്കുകയാണെന്ന് നടൻ നീരജ് മാധവ് ഫെയ്സ് ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഇടുക്കി ശാന്തന്‍പാറ കള്ളിപ്പാറയില്‍ പൂത്ത നീലക്കുറിഞ്ഞി കാണാന്‍ നൂറുകണക്കിന് സന്ദര്‍ശകരാണ് ദിവസവുമെത്തുന്നത്. 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി കാണാനെത്തുന്നവര്‍ പൂക്കള്‍ പറിച്ച് ഫോട്ടോഷൂട്ട് നടത്തുന്നതും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ പരിസരത്ത് വലിച്ചെറിയുന്നതും സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ ചര്‍ച്ചയായിരിക്കുകയാണ്. നീലക്കുറിഞ്ഞി സന്ദര്‍ശനങ്ങള്‍ ഒരു വലിയ ദുരന്തമായി മാറുകയാണ്. ആളുകള്‍ വലിയ അളവില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വിലയേറിയ ഈ പൂക്കള്‍ക്കിടയില്‍ ഉപേക്ഷിക്കുന്നു. ഇത്തരം പ്രവൃത്തികള്‍ ഇല്ലാതാക്കാന്‍ അധികാരികള്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ആളുകള്‍ അതൊന്നും കാര്യമാക്കുന്നില്ല. നീലക്കുറിഞ്ഞി കാണാനെത്തുന്നവരോട് ഒരു അഭ്യര്‍ഥന, പ്ലാസ്റ്റിക് കൊണ്ടുപോകരുത്, കൊണ്ടുപോയാല്തന്നെ ദയവായി അത് വലിച്ചെറിയരുത്’-നീരജ് മാധവ് പറഞ്ഞു.
Read MoreCategory: Today’S Special
എനിക്കൊരു ചെറുക്കനെ കണ്ടെത്തി തരൂ! ഞാന്‍ നിങ്ങളുടെ അഞ്ച് വിരലിലും മോതിരിമിട്ടു തരും, ഒരാളെ കണ്ടുപിടിച്ചു തരൂ…; പരിനീതി ചോപ്ര പറയുന്നു…
ബോളിവുഡിലെ മുന്‍നിര താരങ്ങളിൽ ഒരാളാണ് പരിനീതി ചോപ്ര. സിനിമയ്ക്കു പുറമെ മിനിസ്ക്രീനിലും സാന്നിധ്യം അറിയിച്ച താരമാണ് പരിനീതി. അതേസമയം പരിനീതിയുടെ വ്യക്തിജീവിതം എന്നും കാമറക്കണ്ണുകളില്‍ നിന്നും അകലെയാണ്. തന്റെ വ്യക്തിജീവിതത്തെ എന്നും സ്വകാര്യമായി വയ്ക്കാനാണ് പരിനീതിക്ക് ഇഷ്ടം. താരത്തെക്കുറിച്ച് പ്രണയ ഗോസിപ്പുകളോ വാര്‍ത്തകളോ ഒരിക്കലും പ്രചരിച്ചിട്ടില്ല. ഇതേക്കുറിച്ച് പരിനീതി തന്നെ ഇപ്പോള്‍ മനസ് തുറന്നിരിക്കുകയാണ്. ഹിറ്റ് പരിപാടിയായ കപില്‍ ശര്‍മ ഷോയില്‍ പരിനീതി അതിഥിയായി എത്തിയിരുന്നു. പരിപാടിക്കിടെ കപില്‍ ശര്‍മയായിരുന്നു പരിനീതിയുടെ പ്രണയ വാര്‍ത്തകള്‍ കേള്‍ക്കാറില്ലല്ലോ എന്ന് ചോദിച്ചത്. ഞങ്ങള്‍ ഒരിക്കലും നിങ്ങളെക്കുറിച്ചുള്ള പ്രണയ ഗോസിപ്പുകള്‍ കേട്ടിട്ടില്ല. ഒന്നെങ്കില്‍ കാമുകനില്ല അല്ലെങ്കില്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്- എന്നായിരുന്നു കപില്‍ ശര്‍മ പറഞ്ഞത്. എന്ത് പറയാനാണ്, പുറത്ത് പറയാന്‍ പോലും പറ്റാത്ത അത്ര മോശമാണ്’ എന്നായിരുന്നു തമാശരൂപേണെ അതിന് പരിനീതി നല്കിയ മറുപടി. പിന്നാലെ പരിനീതിയോട് താരത്തിന് അനുയോജ്യനായ പയ്യനെ…
Read Moreനീലക്കുറിഞ്ഞി കാണാൻ മോഹം; 87 വയസുള്ള അമ്മയെ ചുമലിലേറ്റി മക്കൾ മല കയറി! മലയോളം വളർന്ന മാതൃസ്നേഹത്തിന്റെ കഥ കോട്ടയം മുട്ടുചിറയിൽനിന്ന്
പ്രായമായ മാതാപിതാക്കളെ പരിചരിക്കാൻ മടിച്ച് തെരുവിലും അനാഥാലയങ്ങളിലും ഉപേക്ഷിക്കുന്ന കഥകൾ നൊന്പരമാകുന്നതിനിടെ ഇതാ മലയോളം വളർന്ന മാതൃസ്നേഹത്തിന്റെ കഥ കോട്ടയം മുട്ടുചിറയിൽനിന്ന്. 87കാരിയായ അമ്മയ്ക്കു നീലക്കുറിഞ്ഞി കണ്ടാൽ കൊള്ളാമെന്ന മോഹമുണ്ടെന്നു പറഞ്ഞതോടെയാണ് മക്കൾ അമ്മയുമായി ഒരു സാഹസിക യാത്രയ്ക്കുതന്നെ തയാറെടുത്തത്. നീലക്കുറിഞ്ഞി പൂത്ത ഇടുക്കി ശാന്തൻപാറയിലേക്ക് അമ്മയുമായി വിനോദയാത്ര പോയ കടുത്തുരുത്തി പട്ടാളമുക്കിലെ പറന്പിൽ കുടുംബാംഗങ്ങളാണ് ഇപ്പോൾ നാട്ടിലെ താരങ്ങൾ. നീലക്കുറിഞ്ഞി പൂത്തുനിൽക്കുന്നിടത്തേക്കു യാത്രാസൗകര്യം ഇല്ലാത്തതിനാൽ അമ്മയെ 300 മീറ്ററിലേറെ തോളില്‍ ചുമന്നാണ് മകന് മലയുടെ മുകളിലെത്തിച്ചത്. വെറുതെയൊരു മോഹം പട്ടാളമുക്കില്‍ പറമ്പില്‍ വീട്ടില്‍ ഏലിക്കുട്ടി പോള്‍, മക്കളായ ജോസഫ് പോള്‍ (സത്യന് – 60), തോമസ് പോള്‍ (റോജന്‍ – 54) എന്നിവരും കുടുംബവുമാണ് കഴിഞ്ഞ ദിവസം നീലക്കുറിഞ്ഞി പൂത്തതു കണ്ടു മനംനിറഞ്ഞു മടങ്ങിയത്. മുൻ സൈനികൻകൂടിയായ സത്യന്റെ ഭാര്യ ടെസി ജോസഫ്, റോജന്റെ മക്കളായ…
Read Moreപതിനേഴുകാരിയെ പ്രേമം നടിച്ച് പലയിടത്തു കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ! ഒരു കുട്ടിയുടെ പിതാവായ യുവാവ് പിടിയില്‍…
പതിനേഴുകാരിയെ പ്രേമം നടിച്ച് പലയിടത്ത് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയയാള്‍ അറസ്റ്റില്‍. കിളിമാനൂര്‍ മുളയ്ക്കലത്തുകാവ് ചരുവിള പുത്തന്‍വീട്ടില്‍ ശ്രീഹരി(26)ആണ് അറസ്റ്റിലായത്. ഇയാള്‍ ഒരു കുട്ടിയുടെ പിതാവാണ്. പെണ്‍കുട്ടിയുമായി അടുപ്പത്തിലായശേഷം കുട്ടിയെ കൂട്ടിക്കൊണ്ടുപോയ ഇയാള്‍ ചടയമംഗലത്തെ വാടക വീട്ടിലും ലോഡ്ജുകളിലും താമസിപ്പിച്ചാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടിയെ ചടയമംഗലത്തു കണ്ടെത്തിയത്. മുളയ്ക്കലത്തുകാവില്‍ നിന്ന് നഗരൂര്‍ പോലീസ് പിടികൂടിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Read Moreഒരിക്കലും കല്യാണം കഴിക്കുന്നില്ലെന്ന് ഹണിറോസ് പറഞ്ഞതിനു പിന്നാലെ അശ്ലീലകമന്റുകളുമായി ഞരമ്പന്മാര്…
മലയാള സിനിമയില്‍ അഴകും അഭിനയവും ഒന്നുചേര്‍ന്ന നായികയാണ് ഹണിറോസ്. വിനയന് സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി മലയാള സിനിമയില്‍ എത്തുന്നത്. പിന്നീട് നിരവധി സിനിമകളില്‍ നായികയായും സഹനടിയായും ഒക്കെ തിളങ്ങിയ ഹണി മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഒപ്പം വരെ അഭിനയിച്ചു കഴിഞ്ഞു. നാടന്‍ വേഷങ്ങളിലും മോഡേണ്‍ വേഷങ്ങളിലും ഒരുപോലെ ശ്രദ്ധിക്കപ്പെടാന്‍ താരത്തിനായി. ടൈപ്പ് കാസ്റ്റിംഗില്‍ ഒതുങ്ങാതെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യില്‍ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു. തമിഴ്, തെലുങ്ക്, കന്നട എന്നീ ചിത്രങ്ങളിലും താരം സജീവ സാന്നിധ്യമാണ്. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി സിനിമയില്‍ എത്തിയതെങ്കിലും ട്രിവാന്‍ഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാര്‍ എന്ന കഥാപാത്രമാണ് താരത്തെ ശ്രദ്ധേയയാക്കിയത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ പങ്കെടുത്ത് സംസാരിക്കവേ താന്‍ ഒരിക്കലും വിവാഹം കഴിക്കില്ല എന്ന് ഹണി റോസ് പറഞ്ഞത്…
Read Moreആ രോഗം കാരണം വസ്ത്രങ്ങള്‍ അധികം ഇഷ്ടമല്ല ! തനിക്കുള്ള ആ അസുഖത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഷീലു…
ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് ഷീലു ഏബ്രഹാം. 2013 മുതലാണ് താരം സിനിമയില്‍ സജീവമായി തുടങ്ങിയത്. നഴ്സിങ് മേഖലയില്‍ നിന്നാണ് ഷീലു അഭിനയ ലോകത്തേക്ക് വന്നത്. അഭിനേത്രി എന്നതില്‍ ഉപരി മികച്ച ഒരു നര്‍ത്തകി കൂടിയാണ് ഷീലു എന്ന് താരം തെളിയിച്ചിട്ടുണ്ട്. നര്‍ത്തകി എന്ന നിലയില്‍ നിരവധി സംസ്ഥാന, സര്‍വകലാശാലാ തലങ്ങളില്‍ മത്സരിച്ച് വിജയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം തുടങ്ങിയവര്‍ക്കൊപ്പമെല്ലാം ഇക്കാലയളവില്‍ ഷീലു അഭിനയിച്ചു. തന്റെ വിവാഹത്തെക്കുറിച്ചും പ്രണയത്തെ കുറിച്ചും മുന്‍പ് ഷീലു തുറന്നുപറഞ്ഞിരുന്നു. നിര്‍മാതാവും അബാം മൂവീസ് ഉടമയുമായ എബ്രഹാം മാത്യുവാണ് ഷീലുവിന്റെ ഭര്‍ത്താവ്. പ്രണയവിവാഹമായിരുന്നു ഇരുവരുടേയും. ഒരു യാത്രക്കിടെ വിമാനത്താവളത്തില്‍ വെച്ചാണ് ആദ്യമായി തമ്മില്‍ കാണുന്നതെന്നും അവിടെവെച്ച് അദ്ദേഹം വന്ന് പരിചയപ്പെടുകയും പിന്നീട് പ്രണയത്തിലായി വീട്ടുകാരുടെ സമ്മതത്തോടെ വിവാഹത്തിലെത്തുകയായിരുന്നുവെന്നും ഷീലു പറഞ്ഞിരുന്നു. ഇപ്പോഴിതാ ഒരു ചാനല്‍ പരിപാടിക്കിടെ ഷീലു പങ്കുവെച്ച കുടുംബവിശേഷങ്ങളാണ്…
Read Moreഇരയെ ഒരു വര്‍ഷത്തിനുള്ളില്‍ കണ്ടെത്തിയാല്‍ വിവാഹം കഴിക്കണം ! ബലാല്‍സംഗക്കേസില്‍ വിചിത്ര വിധിയുമായി ഹൈക്കോടതി…
ബലാല്‍സംഗക്കേസ് പ്രതിയ്ക്ക് ജാമ്യം നല്കാന് വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ച് ബോബെ ഹൈക്കോടതി. കേസിലെ ഇരയെ കാണാതായ സാഹചര്യമാണ് നിലവിലുള്ളത്. ഈ അവസരത്തില്‍ ഇരയെ ഒരു വര്‍ഷത്തിനുള്ളില്‍ കണ്ടെത്തിയാല്‍ വിവാഹം കഴിക്കണമെന്ന വ്യവസ്ഥയിലാണ് കോടതി പ്രതിയ്ക്ക് ജാമ്യം അനുവദിച്ചത്. ഒരു വര്‍ഷം കഴിഞ്ഞാല്‍ ഈ വ്യവസ്ഥ പാലിക്കാന്‍ പ്രതിക്ക് ബാധ്യതയില്ലെന്നും ജസ്റ്റിസ് ഭാരതി ദാഗ്രെയുടെ ഏകാംഗ ബെഞ്ച് ഒക്ടോബര്‍ 12ലെ ഉത്തരവില്‍ പറയുന്നു. യുവാവും 22കാരിയായ യുവതിയും തമ്മില്‍ പരസ്പര സമ്മതപ്രകാരമുള്ള ലൈംഗികബന്ധം പുലര്‍ത്തിവരികയായിരുന്നു. എന്നാല്‍ യുവതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ യുവാവ് അവരെ അവഗണിച്ചു. ഇതേതുടര്‍ന്നാണ് ബലാത്സംഗ, വഞ്ചന കേസുകള്‍ രജിസ്റ്റര്‍ ചെയ്തതെന്ന് കോടതി പറയുന്നു. 2020 ഫെബ്രുവരിയിലാണ് യുവതി മുംബൈ പോലീസില്‍ യുവാവിനെതിരെ പരാതി നല്‍കിയത്. 2018 മുതല്‍ തമ്മില്‍ തമ്മില്‍ ബന്ധമുണ്ടെന്നും ഇരുവരുടെയും കുടുംബങ്ങള്‍ക്ക് ഇക്കാര്യം അറിയാമെന്നും തടസ്സം പറഞ്ഞിട്ടില്ലെന്നും യുവതി ചൂണ്ടിക്കാട്ടി. 2019ല്‍ താന്‍…
Read Moreപരീക്ഷയ്ക്ക് കോപ്പിയടിച്ച പെണ്‍കുട്ടിയുടെ വസ്ത്രം അഴിച്ചുമാറ്റിയ അധ്യാപിക അറസ്റ്റില്‍…
ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയെ നിര്‍ബന്ധിച്ച് വസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അധ്യാപിക പിടിയില്‍. അധ്യാപികയുടെ പ്രവൃത്തിയില്‍ മനംനൊന്ത് വീട്ടിലെത്തിയ പെണ്‍കുട്ടി സ്വയം തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ വീട്ടുകാര്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടി ജീവനുവേണ്ടി മല്ലിടുകയാണ്. പ്രതിയായ അധ്യാപികയ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അധ്യാപിക തന്നെ അപമാനിക്കുകയും ക്ലാസ് മുറിയോട് ചേര്‍ന്നുള്ള മുറിയില്‍ വെച്ച് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു എന്ന് പെണ്‍കുട്ടി പോലീസിന് നല്കിയ മൊഴിയില്‍ പറഞ്ഞു. അതേസമയം പരീക്ഷയ്ക്കിടെ പെണ്‍കുട്ടി തന്റെ യൂണിഫോമില്‍ ഉത്തരങ്ങള്‍ പകര്‍ത്തിയ വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നതായി സംശയം തോന്നിയതിനാലാണ് അദ്ധ്യാപിക വസ്ത്രം അഴിപ്പിച്ചത്. എന്നാല്‍ അപമാനം താങ്ങാനാകാതെ സ്കൂളില്‍ നിന്ന് മടങ്ങി എത്തിയ ഉടന്‍ തന്നെ പെണ്‍കുട്ടി തീകൊളുത്തുകയായിരുന്നു. വീട്ടുകാര്‍ എത്ര ശ്രമിച്ചിട്ടും സ്കൂള്‍ അധികൃതരെ ആരെയും ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ സ്കൂളില്‍ എത്തി തെറ്റ്…
Read Moreപാതിരാത്രിയില്‍ വിളിച്ചിട്ട് ഫോണ്‍ സെക്സില്‍ ഏര്‍പ്പെടാമെന്നു പറഞ്ഞു ! ലൂസിഫറില്‍ ഗോമതിയെ തേടിപ്പോയ പോലീസുകാരന് യഥാര്‍ഥ ജീവിതത്തിലും അങ്ങനെതന്നെ…
ടെലിവിഷന്‍ അവതാരകയും റേഡിയോ ജോക്കിയുമാണ് ശ്രീരഞ്ജനി സുന്ദരം. സ്വന്തം യൂട്യൂബ് ചാനലിലൂടെ നിരവധി വീഡിയോകളാണ് താരം പങ്കിട്ടിട്ടുള്ളത്. ഭര്‍ത്താവ് അമിത് ഒരു സിനിമാനടനാണ്. നിരവധി നടന്മാരെ അഭിമുഖം നടത്തിയിട്ടുള്ള ശ്രീരഞ്ജനി നടന് ജോണ്‍ വിജയ് ഒരു മോശം സ്വഭാവക്കാരന്‍ ആണെന്ന് വെളിപ്പെടുത്തിയിരുന്നു. മോഹന്‍ലാലിന്റെ ലൂസിഫെര്‍ ഉള്‍പ്പെടെയുള്ള നിരവധി ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്ത നടനാണ് ജോണ്‍ വിജയ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ ഏജന്‍സിയില്‍ ജോലി ചെയ്തിരുന്ന ചില പെണ്‍കുട്ടികള്‍ക്ക് താന്‍ വ്യക്തിപരമായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് എന്ന് താന്‍ നേരിട്ട അനുഭവം വിവരിച്ച് കൊണ്ട് ശ്രീരഞ്ജനി പറഞ്ഞു. ഒരിക്കല്‍ ജോണ്‍ വിജയ് യുമായി ശ്രീരഞ്ജിനി അഭിമുഖം നടത്തിയിരുന്നു. അത് കഴിഞ്ഞു ഒരു മാസത്തിന് ശേഷം അര്‍ദ്ധരാത്രിയില്‍ നടന് ശ്രീരഞ്ജനിയെ ഫോണില്‍ വിളിച്ചു. അഭിമുഖം സംപ്രേഷണം ചെയ്തതിനെ കുറിച്ച് അദ്ദേഹത്തെ അറിയിക്കാത്തതില്‍ അസ്വസ്ഥനാണെന്ന് പറഞ്ഞു. ഈ സമയം…
Read Moreഞാന്‍ നിങ്ങളെ കല്യാണം കഴിക്കട്ടേയെന്ന് യുവാവ് ! ഗായിക അഭയ ഹിരണ്മയി നല്‍കിയത് രസകരമായ മറുപടി…
മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗായികയാണ് അഭയ ഹിരണ്മയി. പ്രമുഖ സംഗീത സംവിധായകന് ഗോപി സുന്ദറുമായി ഉണ്ടായിരുന്ന പ്രണയവും ലിവിംഗ് ടുഗദറും അഭയയെ വാര്‍ത്തകളില്‍ നിറച്ചു. ഖല്ബില് തേനൊഴുകണ കോഴിക്കോട് എന്ന പാട്ടിലൂടെ ആസ്വാദക ഹൃദയം കീഴടിക്കിയ അഭയയിപ്പോള്‍ സ്റ്റേജ് ഷോകളും പുതിയ പാട്ടുകളുമൊക്കെയായി സജീവമാണ്. ഗോപി സുന്ദറുമായുള്ള ബന്ധം തകര്‍ന്നതോടെ താരം പലരീതിയിലുള്ള ആക്ഷേപങ്ങള്‍ക്കും ഇരയായി. ഗോപി സുന്ദര്‍ ഗായിക അമൃത സുരേഷുമായി പ്രണയത്തിലായതിനോട് അഭയ ഒരിക്കലും പ്രതികരിച്ചതുമില്ല. എന്നിരുന്നാലും സോഷ്യല്‍ മീഡിയകളില്‍ എറെ സജീവമാണ് അഭയ ഹിരണ്മയി. തന്റെ വിശേഷങ്ങളും ബോള്‍ഡ് ചിത്രങ്ങളും എല്ലാം താരം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ അഭയ ഹിരണ്മയിയുടെ ഇന്‍സ്റ്റാഗ്രാമിലെ ക്യൂ ആന്‍ഡ് എ സെഷനിലെ ഒരു ചോദ്യവും അതിന് താരം നല്കിയ മറുപടിയുമാണ് വൈറല്‍ ആയി മാറുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് ചോദ്യവും മറുപടിയും അഭയ പങ്കുവച്ചിരിക്കുന്നത്. ഈ പരിപാടിയില്‍ വിവാഹം ചെയ്യണം…
Read More