സീരിയലുകളിലൂടെയും സിനിമയിലൂടെയും മലയാളികളുടെ മനംകവര്‍ന്ന താരമാണ് അര്‍ച്ചന മനോജ്. താരത്തിന്റെ കരിയറിലെ വലിയൊരു ബ്രേക്കായിരുന്നു ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയല്‍. ഇതിലെ താരം അവതരിപ്പിച്ച രാജീവ് പരമേശ്വരന്റെ ജിമ്മി എന്ന കഥാപാത്രത്തിന്റെ നായികയായെത്തിയ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് ശേഷവും നടി സീരിയലില്‍ സജീവമായി. അര്‍ച്ചന ഒരു ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സീരിയലുകളെക്കുറിച്ചും അഭിനേതാക്കളെക്കുറിച്ചുമൊക്കെയാണ് നടി അഭിമുഖത്തില്‍ സംസാരിക്കുന്നത്. ഇപ്പോഴത്തെ സീരിയല്‍ താരങ്ങളോട് തനിക്ക് താത്പര്യം തോന്നാറില്ലെന്ന് പറഞ്ഞ അര്‍ച്ചന ഇപ്പോള്‍ അഭിനയിക്കുന്ന കുട്ടികള്‍ക്കൊന്നും വലിയ ഡെഡിക്കേഷന് ഇല്ലെന്ന് തോന്നാറുണ്ടെന്നും അവര്‍ വരുന്നു അഭിനയിക്കുന്നു പോകുന്നു അത്രമാത്രമെന്നും പറയുന്നു. അവര്‍ക്കെല്ലാം വേണ്ടത് പ്രശസ്തി മാത്രമാണ്. പണ്ടുകാലത്ത് ഒരു സീരിയലില്‍ അഭിനയിക്കുമ്പോള്‍ അതിലെ എല്ലാവരുമായി ഒരു സൗഹൃദം ഉണ്ടാവാറുണ്ടെന്നും ഇപ്പോള്‍ ആരും പരസ്പരം ബന്ധങ്ങളൊന്നും സൂക്ഷിക്കുന്നില്ലെന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അര്‍ച്ചനയുടെ ചില വെളിപ്പെടുത്തലുകളാണ്…
Read MoreCategory: Today’S Special
സ്നേഹക്കുറിഞ്ഞി..! എൺപത്തിയേഴാം വയസിൽ നീലക്കുറിഞ്ഞി കാണാൻ മോഹം; അമ്മയെ ചുമലിലേറ്റി മക്കൾ മല കയറി
ബിജു ഇത്തിത്തറകടുത്തുരുത്തി: പ്രായമായ മാതാപിതാക്കളെ പരിചരിക്കാൻ മടിച്ച് തെരുവിലും അനാഥാലയങ്ങളിലും ഉപേക്ഷിക്കുന്ന കഥകൾ നൊന്പരമാകുന്നതിനിടെ ഇതാ മലയോളം വളർന്ന മാതൃസ്നേഹത്തിന്റെ കഥ കോട്ടയം മുട്ടുചിറയിൽനിന്ന്. 87കാരിയായ അമ്മയ്ക്കു നീലക്കുറിഞ്ഞി കണ്ടാൽ കൊള്ളാമെന്ന മോഹമുണ്ടെന്നു പറഞ്ഞതോടെയാണ് മക്കൾ അമ്മയുമായി ഒരു സാഹസിക യാത്രയ്ക്കുതന്നെ തയാറെടുത്തത്. നീലക്കുറിഞ്ഞി പൂത്ത ഇടുക്കി ശാന്തൻപാറയിലേക്ക് അമ്മയുമായി വിനോദയാത്ര പോയ കടുത്തുരുത്തി പട്ടാളമുക്കിലെ പറന്പിൽ കുടുംബാംഗങ്ങളാണ് ഇപ്പോൾ നാട്ടിലെ താരങ്ങൾ. നീലക്കുറിഞ്ഞി പൂത്തുനിൽക്കുന്നിടത്തേക്കു യാത്രാസൗകര്യം ഇല്ലാത്തതിനാൽ അമ്മയെ 300 മീറ്ററിലേറെ തോളില്‍ ചുമന്നാണ് മകന് മലയുടെ മുകളിലെത്തിച്ചത്. വെറുതെയൊരു മോഹംപട്ടാളമുക്കില് പറമ്പില്‍ വീട്ടില്‍ ഏലിക്കുട്ടി പോള്‍, മക്കളായ ജോസഫ് പോള്‍ (സത്യന് – 60), തോമസ് പോള്‍ (റോജന്‍ – 54) എന്നിവരും കുടുംബവുമാണ് കഴിഞ്ഞ ദിവസം നീലക്കുറിഞ്ഞി പൂത്തതു കണ്ടു മനംനിറഞ്ഞു മടങ്ങിയത്. മുൻ സൈനികൻകൂടിയായ സത്യന്റെ ഭാര്യ ടെസി ജോസഫ്, റോജന്റെ…
Read Moreമലൈക അറോറ, നോറ ഫത്തേഹി, കൃതി സനോൻ..! പുഷ്പ രണ്ടിൽ ഞെട്ടിക്കാൻ തമന്ന ? രണ്ടാം ഭാഗം ഒന്നാം ഭാഗത്തേക്കാളും മികച്ചതാക്കാനുള്ള ശ്രമത്തിൽ നിർമാതാക്കൾ
വന്പൻ ഹിറ്റായി മാറിയ സിനിമയാണ് അല്ലു അർജുൻ നായകനായെത്തിയ പുഷ്പ. 2021 ൽ റിലീസ് ചെയ്ത പുഷ്പയിൽ അല്ലു അർജുനു പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങൾ. ആക്ഷൻ സിനിമയുടെ മാറ്റ് കൂട്ടാൻ നടി സാമന്തയുടെ ഡാൻസ് നമ്പറും പുഷ്പയിൽ ഉണ്ടായിരുന്നു. സിനിമയേക്കാൾ ശ്രദ്ധ പിടിച്ചു പറ്റിയത് ഊ അണ്ടാവാ… എന്ന ഈ ഗാനം തന്നെയായിരുന്നു. വിവാഹമോചനത്തിനുശേക്ഷം ഐറ്റം നന്പർ ഗാനരംഗത്ത് സാമന്ത അതീവ ഗ്ലാമറസായെത്തി പ്രേക്ഷകരെ ശരിക്കും ഞെട്ടിച്ചിരുന്നു. ഈ ഡാൻസ് നമ്പറിന് കിട്ടിയ ഹൈപ്പ് മൂലം താൻ ഇതുവരെ ചെയ്ത സിനിമകൾ എല്ലാവരും മറന്ന് പോയെന്ന് സാമന്ത തന്നെ പിന്നീടു പറഞ്ഞിരുന്നു. നാല് മിനിറ്റോളമുള്ള ഗാനരംഗം അത്രമാത്രം ആഘോഷിക്കപ്പെട്ടിരുന്നു. അഞ്ച് കോടി രൂപയാണ് സാമന്ത ഈ ഗാനരംഗത്ത് അഭിനയിച്ചതിനു പ്രതിഫലമായി വാങ്ങിയത്. പുഷ്പയുടെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. ഒന്നാം…
Read Moreനിയമം ലംഘിച്ച് ‘ബ്രണ്ണന്‍ കോളജില്‍’ നിന്ന് വിദ്യാര്‍ഥികളുമായി യാത്രയ്ക്കൊരുങ്ങി ടൂറിസ്റ്റ് ബസ് ! പിന്നീട് നടന്നത് ഇങ്ങനെ…
തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്നുമുള്ള ബിബിഎ വിദ്യാര്‍ത്ഥികളുടെ വിനോദയാത്ര തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പിന്റെ അടിയന്തര ഇടപെടല്‍. കോഴിക്കോട് നിന്നും എത്തിച്ച ബസില്‍ ടൂര്‍ പുറപ്പെടാന്‍ തുടങ്ങുന്നതിന് തൊട്ടുമുന്‍പാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയത്. പരിശോധനയില്‍ ബസില്‍ വ്യാപക നിയമലംഘനമുണ്ടെന്ന് കണ്ടെത്തി. കുട്ടികളുടെ ആവശ്യപ്രകാരമുളള ബസ് കണ്ണൂരില്‍ നിന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് കോഴിക്കോട് നിന്നും വരുത്തിയ ശേഷം പുറപ്പെടുന്നതിനിടെയാണ് പരിശോധനയുണ്ടായത്. കണ്ണൂരില്‍ വാഹന ഉടമകളെ ബന്ധപ്പെട്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് ബസ് ലഭിച്ചില്ല. കോളേജില്‍ നിന്നും യാത്രപുറപ്പെടുന്ന വിവരം ജില്ലയിലെ ടൂറിസ്റ്റ് ബസുകളുടെ സംഘടന വിളിച്ചറിയിച്ചതോടെയാണ് എംവിഡി കോളേജിലെത്തിയത്. കര്‍ണാടകയിലെ ചിക്കമംഗലൂരുവിലേക്കാണ് ബസ് യാത്ര പുറപ്പെടാന്‍ ഒരുങ്ങിയത്. സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളില്‍ കളര്‍കോഡ് നിര്‍ബന്ധമാക്കിയെങ്കിലും ഇതുവരെ ഇത് ഉടമകള്‍ നടപ്പാക്കിയിരുന്നില്ല. എന്നാല്‍ ഇതടക്കം വാഹനപരിശോധന കര്‍ശനമായി തുടരുമെന്ന് കഴിഞ്ഞ ദിവസം ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചതോടെയാണ് സംസ്ഥാനത്ത്…
Read Moreലൈംഗിക പീഡനക്കേസിലെ പ്രതിയായ മന്ത്രവാദിയുടെ ആശ്രമത്തിലേക്കെത്തിയ വാഹനങ്ങള്‍ തകര്‍ത്ത് നാട്ടുകാര്‍…
പീഡനക്കേസില്‍ പ്രതിയായ മന്ത്രവാദിയെ അന്വേഷിച്ചെത്തിയവരുടെ വാഹനങ്ങള്‍ തകര്‍ത്ത് നാട്ടുകാരുടെ പ്രതിഷേധം. കായണ്ണ സ്വദേശി രവിക്കെതിരെയാണ് പ്രതിഷേധം. ചാരുപറമ്പില്‍ മന്ത്രവാദിയായ രവിയുടെ സ്വകാര്യ ക്ഷേത്രത്തിലെത്തിയവരുടെ വാഹനങ്ങളണ് തകര്‍ത്തത്. അഞ്ച് വാഹനങ്ങളുടെ ചില്ലുകളാണ് അടിച്ച് തകര്‍ത്തത്. ചോറോട്, പുറക്കാട്ടേരി എന്നിവിടങ്ങളില്‍ നിന്നാണ് രവിയുടെ ‘ആശ്രമ’ത്തിലേക്ക് വാഹനങ്ങള്‍ എത്തിത്. കാറുകളും ഓട്ടോയുമാണ് അടിച്ചു തകര്‍ക്കപ്പെട്ടത്. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്. രവിക്കെതിരെ നേരത്തെ ലൈംഗിക ചൂഷണത്തിന് പോലീസ് കേസെടുത്തിരുന്നു. ബാലനീതി നിയമ പ്രകാരം അത്തോളി പോലീസ് കേസെടുത്ത്, നാലു ദിവസം ഇയാള്‍ റിമാന്റിലായിരുന്നു. തുടര്‍ന്ന് സര്‍വ്വകക്ഷി യോഗം ചേര്‍ന്ന് പ്രകടനങ്ങളും, റോഡ് ഉപരോധവും സംഘടിപ്പിച്ചിരുന്നു. വീണ്ടും ഇവിടെ ‘ഉറഞ്ഞു തുള്ളല്‍’ ആരംഭിച്ചതോടെയാണ് നാട്ടുകാര്‍ ഇടപെട്ടത്. നാട്ടുപ്രദേശത്ത് കൂലിപ്പണിക്ക് പോയിരുന്ന രവി ഏറെക്കാലമായി മന്ത്രവാദി വേഷത്തിലായിരുന്നു
Read Moreഎന്താണ് സ്വാതന്ത്ര്യം എന്ന് ഇപ്പോള്‍ അറിയുന്നു ! ഇപ്പോള്‍ ജീവിക്കുന്നത് ആഗ്രഹിച്ചതു പോലെയുള്ള ജീവിതമെന്ന് ഗായിക ശ്വേത അശോക്…
മലയാളികള്‍ക്ക് സുപരിചിതയായ ഗായികയാണ് ശ്വേത അശോക്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത മഞ്ച് സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റിഷോയിലൂടെയാണ് ശ്വേത ശ്രദ്ധേയയാകുന്നത്. എന്നാല്‍ ഈ റിയാലിറ്റി ഷോയ്ക്കു ശേഷം താരത്തെക്കുറിച്ച് അധികം വിവരമൊന്നുമില്ലായിരുന്നു. പിന്നീട് സരിഗമപ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ശ്വേത തിരിച്ചെത്തിയത്. ഇന്ന് സോഷ്യല്‍മീഡിയയിലെല്ലാം സജീവമാണ് ശ്വേത. ശ്വേതയുടെ പാട്ട് വീഡിയോകള്‍ക്കായി ദിവസം കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോള്‍ ബിഹൈന്‍ഡ് വുഡിനു നല്കിയ ഒരു അഭിമുഖത്തില്‍ ശ്വേത പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ഇപ്പോള്‍ താന്‍ ജീവിതം ആസ്വദിച്ചുകൊണ്ടിരിക്കുകയാണെന്ന് ഗായിക പറയുന്നു. മഞ്ച് സ്റ്റാര്‍ സിംഗറിന് ശേഷം പഠിക്കാന്‍ ബ്രേക്കെടുത്തിരുന്നു, ഡിഗ്രിയും പിജിയും ഒക്കെ കഴിഞ്ഞതിന് ശേഷമാണ്സരിഗമപയില് വരുന്നതെന്നും ശ്വേത പറഞ്ഞു. പാട്ടില്‍ കുറച്ചുകൂടെ ശ്രദ്ധ നല്‍കണമെന്ന് ആലോചിച്ചിരുന്നു, എന്നാല്‍ റിയാലിറ്റി ഷോകള്‍ ഒന്നും വേണ്ടെന്ന് തീരുമാനിച്ചു. സരിഗമപയുടെ ഓഡിഷന് പരസ്യം കണ്ടപ്പോള്‍ ആദ്യം വേണ്ടെന്ന് വെച്ചുവെന്നും എന്നാല്‍…
Read Moreസ്വപ്നയുടെ ആത്മകഥ സിനിമയാകുന്നു ! അവകാശം ചോദിച്ച് ആളുകള്‍ എത്തിയിരുന്നുവെന്ന് വെളിപ്പെടുത്തി അധികൃതര്‍;സ്വപ്നയായി എത്തുന്നത്…
സ്വപ്ന സുരേഷിന്റെ ആത്മകഥയായ ‘ചതിയുടെ പത്മവ്യൂഹം’ സിനിമയാകുമോയെന്ന് ഉറ്റു നോക്കുകയാണ് മലയാളികള്‍. പുസ്തകം സിനിമയാക്കാന്‍ താല്പര്യപ്പെട്ട് ചിലര്‍ എത്തിയിരുന്നുവെന്ന് തൃശൂര്‍ കറന്റ് ബുക്സ് അധികൃതര്‍ വെളിപ്പെടുത്തി. അയ്യായിരം കോപ്പി അച്ചടിച്ച ആദ്യ പതിപ്പ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിറ്റുതീര്‍ന്നു. രണ്ടാം പതിപ്പ് ഉടന്‍ പുറത്തിറങ്ങുമെന്നും സിനിമയാക്കാന്‍ താല്പര്യപ്പെട്ട് ചിലര്‍ സമീപിച്ചിരുന്നെന്നും അധികൃതര്‍ പറയുന്നു. സ്വപ്നയും ശിവശങ്കറും തമ്മിലുള്ള അടുപ്പം വെളിപ്പെടുത്തുന്ന ചിത്രങ്ങളടക്കം പുസ്തകത്തിലുണ്ട്. സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന ഇതുവരെ പുറത്തുപറഞ്ഞ കാര്യങ്ങള്‍ക്കു പുറമേ അവരുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചിത്രങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ശിവശങ്കറുമായുള്ള വിവാഹം, ശിവശങ്കറുമൊത്ത് ഡിന്നര്‍ കഴിക്കുന്നത്, ശിവശങ്കറും വീട്ടിലെ മറ്റു ബന്ധുക്കളുമായുള്ള ചിത്രം എന്നിങ്ങനെ ശിവശങ്കറുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന സ്വകാര്യ ചിത്രങ്ങള്‍ പുസ്തകത്തിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ശിവശങ്കര്‍ നല്കിയ താലിയും പുടവയും അണിഞ്ഞും, ജന്മദിനാഘോഷങ്ങളില് എടുത്ത ചിത്രങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. തൃശൂര്‍ കറന്റ് ബുക്സാണ് പുസ്തകം…
Read Moreപ്രണയപ്പകയില്‍ യുവാവ് ട്രെയിനു മുമ്പില്‍ തള്ളിയിട്ടു കൊന്ന പെണ്‍കുട്ടിയുടെ പിതാവ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു !
ട്രെയിനു മുമ്പില്‍ തള്ളിയിട്ട് യുവാവ് കൊലപ്പെടുത്തിയ കോളജ് വിദ്യാര്‍ഥിനിയുടെ പിതാവ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് തമിഴ്നാട്ടിലെ ആതംപക്കം സ്വദേശിയും ബി.ബി.എ. മൂന്നാംവര്‍ഷ വിദ്യാര്‍ഥിനിയുമായ എം. സത്യയെ സതീഷ് എന്ന ഇരുപത്തിമൂന്നുകാരന് തീവണ്ടിക്കു മുന്നില്‍ തള്ളിയിട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെ സെന്റ് തോമസ് മൗണ്ട് റെയില്‍വേ സ്റ്റേഷനില്‍ ആയിരുന്നു സംഭവം. സബര്‍ബന്‍ ട്രെയിനു മുന്നിലേക്കായിരുന്നു സത്യയെ സതീഷ് തള്ളിയിട്ടത്. മകളുടെ മരണവാര്‍ത്ത അറിഞ്ഞതിനു പിന്നാലെ നെഞ്ചുവേദനയെടുത്ത അച്ഛന് മാണിക്കത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സത്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഒളിവില്‍ പോയ സതീഷിനെ തൊരൈപക്കത്തില്‍നിന്നാണ് പോലീസ് പിടികൂടിയത്. ടി നഗറിലെ സ്വകാര്യകോളേജില്‍ പോകാനായി ട്രെയിനിനുവേണ്ടി കാത്തിരിക്കയായിരുന്നു സത്യ. പ്രണയാഭ്യര്‍ഥനയുമായി ശല്യംചെയ്തിരുന്ന സതീഷും പിന്നാലെയെത്തി. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെച്ചൊല്ലി ഇരുവരും തര്‍ക്കമായി. തുടര്‍ന്ന് സബര്‍ബന്‍ തീവണ്ടി സെയ്ന്റ് തോമസ് മൗണ്ട് റെയില്‍വേ സ്റ്റേഷനിലേക്കെത്തുമ്പോള്‍ സത്യയെ സതീഷ്…
Read Moreഅഭിനയം വേണോ കുടുംബം വേണോ..? ഇനി തിരിച്ച് വരില്ല; രണ്ടാം വിവാഹത്തോടെ അമേരിക്കയിലേക്ക്; അര്‍ച്ചന സുശീലന്റെ പുതിയ വിശേഷങ്ങള്‍
നടി അർച്ചന സുശീലനെ മലയാളിക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വളരെ വർഷങ്ങളായി സീരിയലുകളിലൂടെ പ്രേക്ഷകരുടെ മനസിൽ അർച്ചന സ്ഥാനം നേടി കഴിഞ്ഞു. അർച്ചന അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളും അത്രമേൽ ആഴത്തിൽ കുടുംബപ്രേക്ഷകരിലേക്ക് പതിഞ്ഞ് കഴിഞ്ഞു. ചെയ്തത് അത്രയും വില്ലത്തി വേഷങ്ങൾ ആയിരുന്നുവെങ്കിലും അർച്ചനയുടെ അഭിനയമികവ് തന്നെയാണ് ഇപ്പോഴും ആ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസിൽ നിറഞ്ഞ് നിൽക്കാൻ കാരണം. എന്റെ മാനസപുത്രി എന്ന പരമ്പരയാണ് അർച്ചനയുടെ കരിയറിൽ വഴിത്തിരിവായി മാറിയത്. ഇക്കഴിഞ്ഞ ഡിസംബറിലാണ് അർച്ചന വീണ്ടും വിവാഹിതയായത്. പ്രവീൺ നായരാണ് അർച്ചനയെ വിവാഹം ചെയ്തത്. യുഎസിൽ വെച്ച് നോർത്ത് ഇന്ത്യൻ രീതിയിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വിവാഹ ചിത്രങ്ങൾ അർച്ചന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തപ്പോഴാണ് ആരാധകർ ഇക്കാര്യം അറിഞ്ഞത്. തന്റെ ജീവിതത്തിൽ പ്രവീണിനെ ലഭിച്ചതിൽ താൻ വളരെ ഭാഗ്യവതിയാണെന്നും തനിക്ക് സന്തോഷവും സ്നേഹവും തന്നതിന് പ്രവീണിനോട് നന്ദിയെന്നും അർച്ചന…
Read Moreഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത പങ്കുവെച്ചു, പക്ഷേ..! ഭര്‍ത്താവിനെതിരേ ഗുരുതര ആരോപണവുമായി നടി ദിവ്യ ശ്രീധർ; പുറത്തുവരുന്നത് ഞെ്ിക്കുന്ന വിവരങ്ങള്‍
താരദമ്പതികളായ ദിവ്യ ശ്രീധറും അർണവ് അംജദും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് ഇപ്പോൾ തമിഴ് സിനിമാ ലോകത്തെ ചർച്ചാവിഷയം. ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിനിടെ അർണവിനെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ദിവ്യ ശ്രീധർ. ഗാർഹിക പീഡനം, ഗർഭഛിദ്രത്തിനുള്ള ശ്രമം, അവിഹിത ബന്ധം എന്നിവയാണ് ദിവ്യ അർണവിനെതിരേ ഉന്നയിക്കുന്ന ആരോപണങ്ങൾ. 2017-ൽ സംപ്രേഷണം ചെയ്ത ‘കേളടി കൺമണി’ എന്ന സീരിയലിനിടേയാണ് അർണവുമായി ദിവ്യ അടുക്കുന്നത്. അഞ്ചു വർഷത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരായി. താൻ ഗർഭിണിയാണെന്ന സന്തോഷവാർത്ത കഴിഞ്ഞ സെപ്റ്റംബർ 25-ന് ദിവ്യ സോഷ്യൽ മീഡിയയിൽ പങ്കുെവയ്്ക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ദിവ്യ ഭർത്താവിനെതിരേ ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഇപ്പോൾ അഭിനയിക്കുന്ന സീരിയലിലെ നായിക നടിയുമായി അർണവ് പ്രണയത്തിലാണ്. തന്നെ ഒഴിവാക്കാനും ഈ നടിയെ വിവാഹം കഴിക്കാനുമാണ് ഭർത്താവിന്റെ ശ്രമമെന്നും ദിവ്യ ആരോപിക്കുന്നു. ‘ഷൂട്ടിങ് സെറ്റിലെത്തി ആ നടിയുമായി ഞാൻ സംസാരിച്ചിരുന്നു. എന്നാൽ അവർ…
Read More