മകന്റെ മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് വിട്ടുനല്‍കാന്‍ ആശുപത്രി അധികൃതര്‍ പണം ആവശ്യപ്പെട്ടതോടെ തെരുവിലിറങ്ങി ഭിക്ഷയാചിച്ച് വൃദ്ധ ദമ്പതികള്‍. ബിഹാറിലെ സമസ്തിപൂരിലാണ് സംഭവം. മൃതദേഹം വിട്ടുകിട്ടാന്‍ 50000 രൂപ ആശുപത്രിയില്‍ കെട്ടിവെക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടതിനെ തുടന്നാണ് മാതാപിതാക്കള്‍ പണം യാചിച്ച് തെരുവിലിറങ്ങിയത്. ദമ്പതികളുടെ മകനെ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതാകുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ആശുപത്രിയിലുണ്ടെന്ന അറിയിപ്പിനെ തുടര്‍ന്നാണ് ദമ്പതികള്‍ ആശുപത്രിയിലെത്തിയത്. മൃതദേഹം വിട്ടു കിട്ടണമെങ്കില്‍ 50000 രൂപ കെട്ടിവെക്കണമെന്ന് ആശുപത്രി ജീവനക്കാര്‍ ആവശ്യപ്പെട്ടതായി പിതാവ് മഹേഷ് ടാക്കൂര്‍ പറഞ്ഞു. ‘മകന്റെ മൃതദേഹം വിട്ടുനല്‍കാന്‍ ആശുപത്രി ജീവനക്കാരന് 50000 രൂപ ആവശ്യപ്പെട്ടു. ഞങ്ങള്‍ പാവങ്ങളാണ്, ഈ തുക എങ്ങനെ അടക്കും?’ മഹേഷ് പറയുന്നു. ദമ്പതികള്‍ പണം യാചിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
Read MoreCategory: Today’S Special
മൂന്നു കാലിലാണ് പക്ഷെ രക്ഷിച്ചത് 64 ജീവനുകള്‍! വൈകല്യമുണ്ടാകുമ്പോള്‍ അവിടെ അവസാനിച്ചെന്ന് കരുതുന്നവര്‍ക്ക് ഉദാഹരണമായി ഒരു നായയുടെ കഥ
മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും മരങ്ങള്‍ക്കുമൊക്കെ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഉദാഹരണമാകാന്‍ കഴിയുമെന്നതാണ് വസ്തുത. എന്തെങ്കിലും വൈകല്യമുണ്ടാകുമ്പോള്‍ അവിടെ അവസാനിച്ചെന്ന് കരുതുന്നവര്‍ക്ക് മുന്നില്‍ ഒരുദാഹരണമായി നില്‍ക്കുകയാണ് യോഹാന്‍ എന്നൊരു നായയുടെ കഥ. വേട്ട നായ ഇനത്തില്‍ ജനിച്ച യോഹാന്‍ രണ്ടു വയസാകും മുമ്പ് തന്റെ ഒരു കാല് നഷ്ടപ്പെട്ടിരുന്നു. പിന് ഭാഗത്തെ വലതു കാലിനുണ്ടായ മുറിവിന്റെ കാഠിന്യം നിമിത്തം അത് മുറിച്ചു മാറ്റുകയായിരുന്നു. അതോടെ ഓടാനുള്ള സ്വാഭാവിക കഴിവും ഈ നായയ്ക്ക് നഷ്ടപ്പെട്ടു. എന്നാല്‍ സ്കോട്ലന്‍ഡിലെ മിഡ്ലോത്തിയനിലുള്ള അമാന്‍ഡ വെല്‍സ് എന്നൊരാള്‍ യോഹാനെ ഏറ്റെടുത്ത്. അതോടെ യോഹാന്റെ ജീവിതംതന്നെ മാറി. കാലു പോയെങ്കിലും നല്ല ആരോഗ്യമുണ്ടായിരുന്ന യോഹാന്‍ മറ്റ് നായകള്‍ക്കായി രക്തം ദാനം ചെയ്യാന്‍ ആരംഭിച്ചു. 16 തവണയാണ് ഇംഗ്ലണ്ടിലെ “പെറ്റ് ബ്ലഡ് ബാങ്കില്‍’ യോഹാന്‍ രക്തം നല്‍കിയത്. ഇങ്ങനെ 64 നായകളുടെ ജീവനാണ് യോഹാന്‍ രക്ഷിക്കാനായത്.…
Read Moreക്ലാസിലിരുന്ന് സുഖമായി ഉറങ്ങി അധ്യാപിക ! വീശിക്കൊടുത്ത് വിദ്യാര്‍ഥിനി; വീഡിയോ വിവാദമാകുന്നു…
ക്ലാസ് നല്ല ബോറാണെങ്കില്‍ കുട്ടികള്‍ ഉറങ്ങുന്നത് സാധാരണ സംഭവമാണ്. എന്നാല്‍ പഠിപ്പിക്കേണ്ട സമയത്ത് അധ്യാപിക ഉറങ്ങുകയാണെങ്കില്‍ എന്താവും അവസ്ഥ. ബിഹാറില്‍നിന്നുള്ള ഇത്തരമൊരു വീഡിയോ നെറ്റിസണ്‍മാരില്‍ കടുത്ത പ്രതിഷേധം സൃഷ്ടിച്ചിരിക്കുകയാണ്. അധ്യാപിക ക്ലാസിലിരുന്ന് ഉറങ്ങുന്നതു മാത്രമല്ല, ഒരു വിദ്യാര്‍ത്ഥിനി വീശികൊടുക്കുകയും ചെയ്യുന്നുണ്ടെന്നുള്ളതാണ് വീഡിയോ കണ്ടവരെ ശരിക്കും ചൊടിപ്പിച്ചത്. ക്ലാസില്‍ ഒരു മൂലയ്ക്ക് കസേരയില്‍ ഇരുന്നുകൊണ്ട് ഗാഢമായി ഉറങ്ങുകയാണ് അധ്യാപിക. സമീപത്ത് നിന്നുകൊണ്ടാണ്, യൂണിഫോം ധരിച്ച കൊച്ചു പെണ്‍കുട്ടി വീശിക്കൊണ്ടിരിക്കുന്നത്. മറ്റു വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറിയിലെ തറയില്‍ അലസമായി ഇരിക്കുന്നതും വീഡിയോയില്‍ കാണാം. കഥര്വ രാജ്കിയകൃത് പ്രാഥ്മിക് വിദ്യാലയ് എന്ന സ്കൂളിലാണു സംഭവമെന്നാണ് വീഡിയോയില്‍നിന്നു വ്യക്തമാവുന്നത്. സംഭവം ചിത്രീകരിച്ചയാള്‍ ക്ലാസ് മുറിയില്‍നിന്നു പുറത്തേക്കു നടന്ന്, ചുവരിലെഴുതിയിരിക്കുന്ന സ്കൂളിന്റെ പേരില്‍ ഫോക്കസ് ചെയ്യുന്നിടത്താണ് ഹ്രസ്വ വീഡിയോ അവസാനിക്കുന്നത്. ബിഹാറിലെ പശ്ചിമ ചമ്പാരന്‍ ജില്ലയിലെ സര്‍ക്കാര്‍ പ്രാഥമിക വിദ്യാലയത്തിലാണ് സംഭവം നടന്നതെന്നാണ് നവഭാരത്…
Read Moreസമ്മാനമായി കുപ്പിഗ്ലാസ് കിട്ടുമ്പോൾ…! ഞങ്ങളെ നോക്കി സന്തോഷത്തോടെ തരുന്ന ഒരു ചിരി; ഓർമയിലെ ഗണേഷ് കുമാറിനെക്കുറിച്ച് അനുശ്രീ
ഒരു ജനനായകന് എങ്ങനെയാകണമെന്നു ഞാന്‍ മനസിലാക്കിയത് ഈ മനുഷ്യനെ കണ്ടിട്ടാവണം. പത്തനാപുരത്തിന്റെ ജനനായകന് കെ.ബി ഗണേഷ് കുമാര്‍, ഞങ്ങളുടെ സ്വന്തം ഗണേഷേട്ടന്. 2002-2003 സമയങ്ങളില്‍ നാട്ടിലെ പരിപാടികള്‍ക്ക് സമ്മാനദാനത്തിനായി സ്ഥിരം എത്തുന്നത് ഗണേഷേട്ടന് ആയിരുന്നു. അന്ന് സമ്മാനം വാങ്ങുന്നതിലും ആകാംഷയോടെ ഞങ്ങള്‍ കാത്തിരിക്കുന്നത് ഗണേഷ് കുമാര്‍ എന്ന സിനിമാ നടനെ ആയിരുന്നു. സമ്മാനമായി അന്ന് കിട്ടുന്ന കുപ്പി ഗ്ലാസുകള്‍ അദ്ദേഹം സമ്മാനിക്കുമ്പോഴും, അത് പോലെ തന്നെ രാഷ്ട്രീയ പര്യടനത്തിനു വരുമ്പോഴും ഞങ്ങള്‍ കുട്ടികള്‍ ക്യൂ നിന്ന് മാലയിട്ട് സ്വീകരിക്കുമ്പോഴും ഞങ്ങള്‍ പ്രതീക്ഷിക്കുന്ന ഒരു കാര്യം ഉണ്ട്,അദ്ദേഹം ഞങ്ങളെ നോക്കി സന്തോഷത്തോടെ തരുന്ന ഒരു ചിരി.. അത് അന്ന് ഞങ്ങള്‍ക്ക് കിട്ടുന്ന ഏറ്റവും വലിയ അവാര്‍ഡ് ആയിരുന്നു.ഈ കഴിഞ്ഞ ദിവസം അദ്ദേഹത്തിനൊപ്പം ഒരു പ്രോഗ്രാമില്‍ പങ്കെടുത്തു. വര്‍ഷങ്ങള്‍ക്ക് മുന്നേ ഉണ്ടായിരുന്നു ജനപ്രീതി അല്പം പോലും കുറയാതെ ഇപ്പോഴും ഉണ്ടെന്ന്…
Read Moreഎന്റെ ജീവിതത്തിലെ ഒരു കറയായിരുന്നു ധോണിയുമായുള്ള ബന്ധം; ഒരു നാൾ എന്റെ മക്കൾ ഇതിനെക്കുറിച്ച് ചോദിച്ചേക്കാമെന്ന് റായ് ലക്ഷ്മി
എന്റെ ജീവിതത്തിലെ ഒരു കറയായിരുന്നു ധോണിയുമായുള്ള ബന്ധം. പരസ്പരം പിരിഞ്ഞുവെങ്കിലും ഞങ്ങള്‍ക്കിടയില്‍ ഇപ്പോഴും ബഹുമാനമുണ്ട്. ധോണിയുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷം എനിക്ക് മൂന്നോ നാലോ പ്രണയ ബന്ധങ്ങളുണ്ടായിട്ടുണ്ട്. അടുത്തെങ്ങും വിട്ടു പോകാത്ത ഒരു കറയോ, പാടോ ആണ് ധോണിയുമായുള്ള എന്റെ ബന്ധമെന്ന് ഞാന്‍ മനസിലാക്കുന്നു. ധോണിയുടെ ഭൂതകാലത്തെക്കുറിച്ച് പറയുമ്പോഴെല്ലാം മാധ്യമങ്ങള്‍ ഞങ്ങളുടെ ബന്ധത്തെ എടുത്തു കൊണ്ട് വരും. ഒരുകാലത്ത് എന്റെ മക്കള്‍ പോലും അത് ടിവിയില്‍ കാണുകയും എന്നോട് അതേക്കുറിച്ച് ചോദിക്കുകയും ചെയ്യും എന്നാണ് എനിക്ക് തോന്നുന്നത്. -റായ് ലക്ഷ്മി
Read Moreമുരിക്കാശ്ശേരിക്കാര്ക്ക് പൊതുശല്യമായി തുണി പൊക്കി കാണിക്കുന്ന സ്ത്രീ ! പണം ചോദിക്കുമ്പോള്‍ കൊടുത്തില്ലെങ്കില്‍ കുഴഞ്ഞതു തന്നെ; വീടും സ്ഥലവും വിറ്റ് നാട്ടുകാരുടെ ഓട്ടം…
നാടിന് പൊതു ശല്യമായി മാറിയ സ്ത്രീക്കെതിരേ പരാതി കൊടുത്ത് മടുത്ത് നാട്ടുകാര്‍. മുരിക്കാശേരി പെരിയാര്‍വാലി ചപ്പാത്തിലെ വ്യവഹാരിയായ സ്ത്രീയും കൂട്ടാളികളുമാണ് പരാതി നല്കി പണം തട്ടാന്‍ ശ്രമം നടത്തുന്നത്. പെരിയാര്വാലിയെ വീടുകളിലെത്തി പുരുഷന്മാരെ തുണി പൊക്കി കാണിക്കുകയും ഇതിനെതിരേ പ്രതികരിക്കുമ്പോള്‍ അത് വീഡിയോയില്‍ പകര്‍ത്തി പോലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പരാതി നല്‍കുകയുമാണ് ഈ സംഘത്തിന്റെ ലക്ഷ്യം. പഞ്ചായത്ത് മെംബര്‍ അടക്കം 20ഓളം പേര് ഇവര്‍ക്കെതിരേ മുരിക്കാശേരി പോലീസില്‍ അടക്കം പരാതി നല്‍കിയെങ്കിലും കാര്യമായ നടപടിയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകനായ യുവാവിന്റെ വീട്ടിലെത്തി സമാന രീതിയിലുള്ള പ്രശ്നങ്ങള്‍ ഇവര്‍ സൃഷ്ടിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകന്റെ ജോലി തടസപ്പെടുത്തുകയും പീഡന കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. യാതൊരു ക്രമസമാധാന പ്രശ്നങ്ങളുമില്ലാതിരുന്ന ഈ പ്രദേശത്ത് ഇപ്പോള്‍ പോലീസ് ദിനംപ്രതി കയറിയിറങ്ങുകയാണ്. ഈ ശല്യക്കാരിയായ സ്ത്രീയുടെ ഉപദ്രവം സഹിക്കവയ്യാതെ പലരും…
Read Moreആറുവർഷത്തെ പ്രണയം സഫലമാകുന്നു; നയൻതാര-വിഘ്നേഷ് ശിവൻ വിവാഹം സിനിമാ സ്റ്റൈലിൽ; സംവിധാനം ഗൗതം മേനോൻ
തെന്നിന്ത്യയിലെ ഏറ്റവും ശ്രദ്ധേയരായ പ്രണയജോഡികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. ഏറെക്കാലത്തെ പ്രണയത്തിനൊടുവിൽ ഇരുവരുടെയും വിവാഹത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. ഇപ്പോഴിതാ ഇരുവരും ഒരു സിനിമാ സ്റ്റൈലിലുള്ള വിവാഹത്തിന് ഒരുങ്ങുകയാണെന്നുളള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. സംവിധായകൻ ഗൗതം മേനോൻ ആയിരിക്കും വിവാഹ ചടങ്ങുകൾ സിനിമാ സ്റ്റൈലിൽ സംവിധാനം ചെയ്യുക എന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. വിവാഹം സ്ട്രീം ചെയ്യുന്നതിനുള്ള അവകാശം ഒരു സ്വകാര്യ ഒടിടി പ്ലാറ്റ്ഫോമിന് നൽകിയിരിക്കുകയാണ്. റിക്കാർഡ് തുകയ്ക്കാണ് ഒടിടി പ്ലാറ്റ്ഫോം അവകാശം സ്വന്തമാക്കിയത്. നാളെയാണ് ഇരുവരുടെയും വിവാഹം. മഹാബലിപുരത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഹിന്ദു ആചാരപ്രകാരമായിരിക്കും വിവാഹം നടക്കുക. തെന്നിന്ത്യന്‍ സിനിമാ- രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ക്കായി ഇതേ വേദിയില്‍ ഇന്ന് റിസപ്ഷനും ഉണ്ടായിരിക്കും. രജനികാന്ത്, കമല്‍ ഹാസന്, വിജയ്, അജിത്ത്, സൂര്യ, കാര്‍ത്തി, ശിവകാര്ത്തിയേകന്, വിജയ് സേതുപതി തുടങ്ങി മുപ്പതിലധികം താരങ്ങള്‍ക്ക് ഇതിനോടകം…
Read Moreസ്ത്രീ വിരുദ്ധനിലപാടുകള്‍ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ അമ്മ എന്ന പേരില്‍ അഭിസംബോധന ചെയ്യാൻ ബുദ്ധിമുട്ടെന്ന് ഹരീഷ് പേരടി
ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്ത സ്വാതന്ത്ര്യ സമര പെന്ഷന് വാങ്ങാന്‍ പോകാത്ത ഒരു സ്വാതന്ത്ര്യ സമര പോരാളിയുടെ മകനാണ് ഞാൻ. എന്റെ പേര് ഹരീഷ് പേരടി.അമ്മ, മലയാളത്തിലെ മനോഹരമായ പദങ്ങളിലൊന്നാണ്. ഇത്രയും സ്ത്രീ വിരുദ്ധനിലപാടുകള്‍ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ അമ്മ എന്ന പേരില്‍ അഭിസംബോധന ചെയ്യാന്‍ എന്റെ അമ്മ മലയാളം എന്നെ അനുവദിക്കുന്നില്ല എന്ന് ഖേദപൂര്‍വമറിയിക്കട്ടെ. എഎംഎംഎ ഒരു തെറിയല്ല. അത് ആ അസോസിയേഷന്റെ ഒറജിനല്‍ ചുരുക്കപേരാണ്…പതിനഞ്ചാം തിയതിയിലെ കാര്യക്കാരുടെ ഒത്തുചേരലില്‍ (എക്സിക്യൂട്ടിവ് മീറ്റിംഗ്) എന്റെ രാജി എത്രയും പെട്ടന്ന് നിങ്ങള്‍ അംഗീകരിക്കുക…ഞാനും നിങ്ങളും രണ്ട് ദിശയിലാണ്. ഞാന്‍ ഇവിടെതന്നെയുണ്ടാവും. വീണ്ടും കാണാം. -ഹരീഷ് പേരടി
Read Moreകേട്ട വാർത്ത വെറുമൊരു ഗോസിപ്പല്ല, ഞങ്ങള്‍ പ്രണയത്തിലാണ്! ആ സൗഹൃദം പ്രണയത്തിലെത്തി; പ്രചരിക്കുന്ന ചിത്രത്തെക്കുറിച്ച് എമി ജാക്സൺ
ഇന്ത്യൻ സിനിമാ പ്രേമികൾക്ക് പ്രിയങ്കരിയായി മാറിയ ഹോളിവുഡ്-ഇന്ത്യൻ നടിയാണ് മദ്രാസ് പട്ടണം, ഐ തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തയായ എമി ജാക്സൺ. എമിയുടെ ആദ്യ പങ്കാളിയായ ജോർജുമായുള്ള വേർപിരിയൽ നേരത്തെ വാർത്തകളിൽ നിറഞ്ഞിരുന്നു. വിവാഹത്തിന് തയാറെടുക്കവേയാണ് ഇവർ വേർപിരിയുന്നുവെന്ന് പ്രഖ്യാപിച്ചത്. ഹോളിവുഡ് സിനിമ ഗോസിപ്പ് കോളങ്ങളിലൂടെ ശ്രദ്ധനേടിയ നടനും ഗായകനുമായ എഡ് വെസ്റ്റ്വിക്കാണ് എമിയുടെ പുതിയ കാമുകനെന്നാണ് ഗോസിപ്പുകൾ. കേട്ട വാർത്ത വെറുമൊരു ഗോസിപ്പല്ല തങ്ങൾ പ്രണയത്തിലാണെന്ന് എമി പറയാതെ പറയുന്ന ഒരു ഫോട്ടോയാണ് ഇപ്പോൾ വൈറലാകുന്നത്. എഡ് വെസ്റ്റ്വിക്കിനൊപ്പം പ്രണയാർദ്രമായി നിൽക്കുന്ന പുതിയ ഫോട്ടോയാണ് എമി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. കൈകൾ കോർത്ത് തെരുവിലൂടെ ചിരിച്ച് ഉല്ലസിച്ചു നടന്നുനീങ്ങുന്ന എമിയുടെയും എഡ് വെസ്റ്റ്വിക്കിന്റെയും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതിനു പിന്നാലെയാണ് പുതിയ ഫോട്ടോ എമി തന്നെ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ സൗദി അറേബ്യയിലെ റെഡ്…
Read Moreമണ്ഡപത്തിലേക്ക് വധുവിന്റെ എൻട്രി കണ്ട് അമ്പരന്ന് ബന്ധുക്കളും നാട്ടുകാരും;ഇതാണ്ടാ ട്രെൻഡെന്ന് സോഷ്യൽ മീഡിയ
കല്യാണം ഉറപ്പിക്കുമ്പോൾ തന്നെ എങ്ങനെ വ്യത്യസ്തമാക്കാം എന്നാണ് ഇപ്പോൾ ആളുകൾ ആദ്യം ചിന്തിക്കുന്നത്. അത്തരത്തിലൊരു കല്യാണമാണ് ഇപ്പോൾ വൈറലാകുന്നത്. വിവാഹ വേദിയിലേക്ക് ഇരുവശവും സഹോദരൻമാരെ ഇരുത്തി ട്രാക്ടർ ഓടിച്ചു വരുന്ന വധുവാണ് താരം. ട്രാക്ടറാണ് പുതിയ ട്രെൻഡെന്നാണ് സോഷ്യൽ മീഡിയ ലോകവും പറയുന്നത്. മധ്യപ്രദേശിലെ ബേതുളിലെ ഒരു വിവാഹച്ചടങ്ങിലാണ് വധു ട്രാക്ടറിൽ എത്തിയത് മധ്യപ്രദേശിലെ ബേതുൾ ജില്ലയിലെ ജാവ്റ ഗ്രാമത്തിലാണ് വിവാഹം നടന്നത്. ആഘോഷച്ചടങ്ങുകളിലേക്കുള്ള വധുവിന്റെ വരവ് സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. ഭാരതി ടാഗ്ഡെ എന്ന പെൺകുട്ടിയാണ് തന്റെ വിവാഹത്തിന് ട്രാക്ടറിലെത്തി ഞെട്ടിച്ചത്. ഗംഭീരമായി വിവാഹ വസ്ത്രവും ആഭരണങ്ങളുമൊക്കെ അണിഞ്ഞ് ഒരു കൂളിങ് ഗ്ലാസും ധരിച്ച് സിനിമാ സ്റ്റൈലിലാണ് വധുവിന്റെ എൻട്രി. വിവാഹത്തിനെത്തിയവർക്കെല്ലാം ഇത് അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു.
Read More