മത്സ്യ കന്യകയെപ്പോലെ സുന്ദരിയാണ്. സൗന്ദര്യത്തെ മത്സ്യത്തോട് ഉപമിക്കുമ്പോൾ, റഷ്യയിൽ കണ്ടെത്തിയ മത്സ്യം രൂപംകൊണ്ട് വ്യത്യസ്തനാകുന്നു. ഒപ്പം സമൂഹ മാധ്യമത്തിൽ വൈറലാവുകയും ചെയ്യുന്നു… റഷ്യയിലെ ഒരു മീന്‍ പിടുത്തക്കാരന് തനിക്ക് ലഭിച്ച മത്സ്യത്തിന്റെ രൂപം കണ്ട് ഒന്നമ്പരന്നു. ഇരുവശത്തേക്കും വല്ലാതെ വിരിഞ്ഞ ചെതുമ്പലും പരന്ന വാലും ഉന്തി നില്ക്കുന്ന കണ്ണുകളുമാണ് മീനിനുണ്ടായിരുന്നത്. റഷ്യയുടെ വടക്കുപടിഞ്ഞാറായുള്ള മര്‍മാന്‍സ്ക് എന്നയിടത്തെ റോമന്‍ ഫെഡോര്റ്റ്സോവ് എന്നയാള്‍ക്കാണ് ഇത്തരത്തിലുള്ള ഒരു മീനിനെ ലഭിച്ചത്. പ്രത്യേകതയുള്ള ജീവജാലങ്ങളെ തിരയാന്‍ ഇഷ്ടപ്പെടുന്ന റോമന്‍ ഇതിന് മുമ്പും ഇത്തരത്തിലുള്ള വിവിധ മത്സ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ആഴക്കടലില്‍ നിന്നാണ് മിക്കവാറും ഇങ്ങനെയുള്ള മീനുകളെ കാണാന്‍ സാധിക്കുക എന്ന് റോമന്‍ പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ റോമന്‍ പങ്കുവച്ച ഈ മീനിന്റെ ചിത്രം കാഴ്ചക്കാരെ അമ്പരപ്പിച്ച് വൈറലാവുകയാണ്.
Read MoreCategory: Today’S Special
പിരിയാൻ വയ്യ…അവൻ എനിക്ക് മകനെപ്പോലെ..! കാറിടിച്ച് ജീവന് നഷ്ടമായ തന്റെ പ്രിയപ്പെട്ട പൂച്ചയെ സ്റ്റഫ് ചെയ്ത് കൂടെ കൂട്ടി യുവതി
അപകടത്തിൽ ജീവന് നഷ്ടമായ തന്റെ ഓമന പൂച്ചയെ പിരിയാന്‍ മനസില്ലാത്തതിനാല്‍ അതിനെ സ്റ്റഫ് ചെയ്ത് സൂക്ഷിക്കുകയാണ് സ്കോട്ലന്‍ഡിലെ ഒരു യുവതി. സ്കോട്ലന്‍ഡിലെ അയിര്ഷെയറിലെ ഹാരിയറ്റ് പീസ് എന്ന 28 കാരിയാണ് തന്റെ പ്രിയപ്പെട്ട പൂച്ചയായ ടാംഗോയെ ഇങ്ങനെ സൂക്ഷിക്കുന്നത്. ഒമ്പതു വയസുള്ളപ്പോൾ കാറിടിച്ചായിരുന്നു ടാംഗോയ്ക്ക് ജീവന് നഷ്ടപ്പെട്ടത്. കാറിടിച്ചെങ്കിലും പുറമെ മുറിവുകളൊന്നും ഇല്ലായിരുന്നു. ഹാരിയറ്റ് ഉടന്‍തന്നെ പൂച്ചയുടെ മൃതദേഹം ഒരു ഫ്രീസറിലേക്ക് മാറ്റി. പിന്നീട് അവര്‍ ഒരു ടാക്സിടെര്മിസ്റ്റിനെ സമീപിച്ച് പൂച്ചയെ സ്റ്റഫ് ചെയ്ത് സൂക്ഷിക്കാനുള്ള തന്റെ ആഗ്രഹം പറയുകയായിരുന്നു. മൃഗത്തോല് ഉപയോഗിച്ച് ജീവനുള്ളതു പോലെ രൂപകല്പന ചെയ്യാനായി 4000 പൗണ്ടാണ് ഹാരിയറ്റ് ചെലവാക്കയത്. തന്റെ ആണ് സുഹൃത്തിന് ഇത് തീരെ ഇഷ്ടപ്പെട്ടില്ലെന്നും എന്നാല്‍ തനിക്ക് ടാംഗോ മകനെപ്പോലെ ആയിരുന്നെന്നും നേഴ്സിംഗ് അസിസ്റ്റന്റായി ജോലി ചെയ്തു വരുന്ന ഹാരിയറ്റ് പറയുന്നു. സ്റ്റഫ് ചെയ്ത് കിട്ടുമ്പോള്‍ ടാംഗോയുടെ ആകൃതിക്ക്…
Read Moreശക്തമായ ഇടിയും മഴയും; പേടിച്ചു വിരണ്ട പൂച്ചക്കുഞ്ഞുങ്ങൾക്ക് ചിറകിൻകീഴിൽ അഭയം നൽകി പിടക്കോഴി; ചിത്രം വൈറലാകുന്നു
കൊടുങ്കാറ്റും ഇടിമിന്നലും ഉണ്ടായപ്പോള്‍ പേടിച്ചരണ്ട് പോയ പൂച്ചക്കുഞ്ഞുങ്ങള്‍ക്ക് തന്റെ ചിറകിൻകീഴിൽ അഭയം നൽകി പിടക്കോഴി. പേടിച്ച മുഖവുമായി ചിറകിന് കീഴില്‍ അഭയം തേടി പൂച്ചക്കുഞ്ഞുങ്ങങ്ങളും പിടിക്കോഴിയുടെയും ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ട്വിറ്ററില്‍ പങ്കുവച്ച ഹൃദയസ്പര്‍ശിയായ ഈ ചിത്രം നിരവധി പേരാണ് ഇതിനോടകം കണ്ടുകഴിഞ്ഞത്. 74000ലധികം ലൈക്കുകളാണ് ഈ ചിത്രത്തിന് ലഭിച്ചത്. അത്രയധികം ഹൃദയസ്പര്‍ശിയാണ് ഈ ചിത്രം. അമ്മ എന്നും ഒരു അമ്മ തന്നെയായിരിക്കും എന്നാണ് ചിത്രം കണ്ടിട്ട് ഒരാള്‍ എഴുതിയത്. ശക്തന് ബലഹീനരെ സംരക്ഷിക്കുന്നു. അത്ഭുതകരമായ സഹാനുഭൂതിയോടെ വ്യത്യസ്തമായ കാഴ്ചകള്‍. മൃഗങ്ങളില്‍ നിന്ന് മനുഷ്യര്‍ക്ക് വളരെയധികം പഠിക്കാനാകും. ഒരാള്‍ കുറിച്ചു.
Read Moreവിവാഹത്തിന് തനിക്ക് വലിയ ധൃതിയില്ല; പറഞ്ഞതിന് പിന്നാലെ ഷാനിദ് ആസിഫ് അലിയുമായുള്ള ചിത്രം പങ്കുവച്ച് ഷംന കുറിച്ചത് ഏറ്റെടുത്ത് ആരാധകർ
മലയാളികൾക്കൊപ്പം തെന്നിന്ത്യൻ പ്രേക്ഷകരുടെയും പ്രിയതാരമാണ് ഷംന കാസിം. നൃത്ത വേദികളിലൂടെയാണ് ഷംന പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. 2004 മുതല്‍ സിനിമയിലുണ്ടെങ്കിലും നര്‍ത്തകിയായിട്ടാണ് നടിയെ ആദ്യം അറിയപ്പെട്ടത്. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമാ ലോകത്തും മിനിസ്ക്രീനിലും നടി സജീവമാണ്. സോഷ്യല്‍ മീഡിയയിലും സജീവമായ ഷംന കാസിം തന്റെ സിനിമാ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം ചെറിയ സമയം കൊണ്ട് പ്രേക്ഷകരുടെ ഇടയില്‍ ഇടംപിടിക്കാറുമുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആവുന്നത് താരം പങ്കുവെച്ച പുതിയൊരു ചിത്രമാണ്. ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് താരം. ഷംന വിവാഹിതയാവുകയാണ്. ഷാനിദ് ആസിഫ് അലി ആണ് വരന്. ഷാനിദിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്. കുടുംബത്തിന്റെ അനുഗ്രഹത്തോടെ ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുന്നു എന്ന് കുറിച്ച് കൊണ്ടാണ് വിവാഹ വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചത്. ഷംനയ്ക്ക് ആശംസയുമായി തെന്നിന്ത്യന്‍ സിനിമാ ലോകവും…
Read Moreവിവാഹത്തിന് എന്ത് ധരിച്ചാലും നയൻസ് സുന്ദരിയെന്ന് വിഘ്നേഷ്; നീണ്ട ആറു വർഷത്തെ പ്രണയം സഫലമാകുന്നത് 9ന് മഹാബലിപുരത്ത്
നീണ്ട ആറു വർഷത്തെ പ്രണയത്തിനൊടുവിൽ ലേഡി സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരാകാൻ പോവുകയാണ്. ഈ മാസം ഒമ്പതിന് മഹാബലിപുരത്തായിരിക്കും വിവാഹം നടക്കാൻ പോകുന്നത്. കഴിഞ്ഞ ദിവസമാണ് ഇവരുടെ ഡിജിറ്റൽ വിവാഹ ക്ഷണകത്ത് സോഷ്യൽമീഡിയയിൽ വൈറലായത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരുവരും ഈ വർഷം വിവാഹിതരാകുമെന്നത് സംബന്ധിച്ച് റിപ്പോർട്ടുകൾ വരുന്നുണ്ടായിരുന്നു. വളരെ രഹസ്യമായി അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയം. നയൻതാര തന്നെയാണ് വിവാഹ നിശ്ചയം നടന്നെന്ന വിവരം ഒരു അഭിമുഖത്തിൽ പങ്കെടുക്കവെ വെളിപ്പെടുത്തിയത്. നയൻതാര-വിഘ്നേഷ് ശിവൻ വിവാഹത്തിന് ബോളിവുഡിലെ ഒട്ടേറെ സെലിബ്രിറ്റി വിവാഹവുമായി ചില ബന്ധങ്ങളും സാമ്യതകളുമുണ്ടാകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. കാരണം ഏറ്റവുമൊടുവിൽ വിക്കി-കത്രീന വിവാഹം ഭംഗിയാക്കിയ ശാദി സ്ക്വാഡ് എന്ന വെഡ്ഡിങ് പ്ലാനേഴ്സാണ് നയൻതാര-വിഘ്നേഷ് വിവാഹവും ഏറ്റെടുത്ത് നടത്തുന്നത്. നിരവധി താര വിവാഹങ്ങൾ നടത്തിയ ഇവന്റ് കമ്പനിയാണ് ശാദി സ്ക്വാഡ്. അനുഷ്ക-വിരാട് കൊഹ്ലി,…
Read Moreഇത് ലെയ്സ് അല്ല വെറും കാറ്റ് ! ലെയ്സ് പാക്കറ്റില്‍ തൂക്കക്കുറവ് കണ്ടതിനെത്തുടര്‍ന്ന് കമ്പനിയ്ക്ക് പിഴ 85,000 രൂപ…
പ്രമുഖ പൊട്ടറ്റോ ചിപ്സ് ബ്രാന്‍ഡായ ലെയ്സില്‍ ചിപ്പ്സിന്റെ അളവു കുറച്ച് കാറ്റ് മാത്രമായതിനെതിരെ നടപടി. പാക്കറ്റില്‍ കാണിച്ച അളവിനേക്കാള്‍ കുറഞ്ഞ അളവ് കണ്ടെത്തിയതിനേത്തുടര്‍ന്ന് ലെയ്സ് ബ്രാന്‍ഡിന്റെ ഉടമകളായ പെപ്സികോ ഇന്ത്യ ഹോള്‍ഡിങ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് പിഴ ചുമത്തി. 85,000 രൂപയാണ് പിഴ തൃശൂര്‍ ലീഗല്‍ മെട്രോളജി പിഴ ഈടാക്കിയത്. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സോഷ്യല്‍ ജസ്റ്റിസ് പ്രസിഡന്റ് പി ഡി ജയശങ്കറിന്റെ പരാതിയിലാണ് നടപടി. 115 ഗ്രാം തൂക്കം അവകാശപ്പെടുന്ന മൂന്ന് പാക്കറ്റുകളില്‍ 50.930 ഗ്രാം, 72.730 ഗ്രാം, 86.380 ഗ്രാം തൂക്കം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ കാഞ്ഞാണിയിലെ സഹകരണ സംഘ സൂപ്പര്‍ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയിലാണ് തൂക്കം കുറവുള്ള ലെയ്സ് കണ്ടെത്തി. മുമ്പും ലെയ്സിനെപ്പറ്റി ഇത്തരത്തിലുള്ള ആക്ഷേപങ്ങളുണ്ടായിട്ടുണ്ടെങ്കിലും ആദ്യമായാണ് ലെയ്സ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
Read Moreവെള്ളത്തില്‍ നിന്നും എടുത്ത പനത്തടി കരയിലെത്തിച്ചപ്പോള്‍ കണ്ടത് ! വീഡിയോ വൈറല്‍…
വെള്ളത്തില്‍ കിടക്കുന്ന തടികളില്‍ വെള്ളം പിടിക്കുന്നതും അതിനു മുകളില്‍ ജീവികള്‍ വന്നിരിക്കുന്നതുമൊക്കെ സാധാരണ കാഴ്ചയാണ്. എന്നാല്‍ ഇവിടെ വെള്ളത്തില്‍ കിടന്ന പനത്തടി എടുത്ത യുവാക്കള്‍ കണ്ടത് ഒരു അദ്ഭുത കാഴ്ചയാണ്. അഴുകിയ പനയുടെ തടി കരയില്‍ കൊണ്ടുവന്ന് പൊളിച്ചു നോക്കിയപ്പോഴാണ് ആ അദ്ഭുതം കണ്ടത്. അതിന്റെ ഉള്ളില്‍ നിന്നും മീനിന്റെ ഒരു പ്രവാഹം തന്നെ ആയിരുന്നു എന്ന് വേണം പറയാന്‍. ഒരുപാട് തരത്തില്‍ ഉള്ള മീന്‍ പിടുത്തങ്ങള്‍ കണ്ടിട്ടുണ്ട് എങ്കില്‍ പോലും ഇത്തരത്തില്‍ വെള്ളത്തിലും മറ്റും കിടക്കുന്ന പനയുടെ തടി അതുപോലെ തന്നെ മറ്റു മരത്തിന്റെ തടികള്‍ എല്ലാം എടുത്തു കൊണ്ട് അതിന്റെ ഉള്ളില്‍ കീറി പൊളിച്ചു നോക്കി മീന്‍ പിടിക്കുന്ന ഒരു കാഴ്ച്ച ഇത് ആദ്യമായിട്ട് തന്നെ ആയിരിക്കും. നമ്മള് വിചാരിക്കുന്നതിലും ആധികം മീനാണ് പനത്തടിയില്‍ നിന്ന് പുറത്തു വരുന്നത്. സംഭവത്തിന്റെ വീഡിയോ നിരവധി ആളുകളാണ്…
Read Moreപ്രിയ സദാചാരക്കാരേ…നിങ്ങളുടേതല്ല ഈ ലോകം ! ഏകയായ സ്ത്രീയെ സംശയദൃഷ്ടിയോടു മാത്രം നോക്കുന്നവരുടെ മുഖത്തടിച്ച് ‘റൂഹാനി’…
കാലം ഇത്ര പുരോഗമിച്ചിട്ടും കപടസദാചാരക്കാരുടെ കടന്നു കയറ്റത്തിന് ഇന്നും അവസാനമില്ല. തനിച്ചു ജീവിക്കുന്ന സ്ത്രീകള്‍ ഇത്തരക്കാരുടെ ഇഷ്ടവിഷയമാണ്. ഇവിടെ അഗ്നി പരീക്ഷയിലകപ്പെടുന്നത് സുലു എന്ന വീട്ടമ്മയാണ്. അവള് ഒരു പ്രതീകം മാത്രമാണ്. സമൂഹത്തിന്റെ ഇന്നലകളില്‍ തന്റെ മാനത്തിനും സ്വാതന്ത്ര്യത്തിനും ജീവിതത്തിനും വിലങ്ങായ ആണധികാരങ്ങള്ക്കുള്ള തക്കതായ മറുപടി. സമൂഹത്തിന്റെ സംശയദൃഷ്ടിയില്‍ ചഞ്ചലചിത്തനായ ശ്രീരാമനു മുന്നില്‍ പരിശുദ്ധിയും പാതിവ്രത്യവും തെളിയിച്ച സീത, സ്ത്രീത്വത്തിന്റെ അന്തസും അഭിമാനവും വെടിയാന്‍ കൂട്ടാക്കാതെ ഭൂമി പിളര്‍ന്ന് അന്തര്ദാനം ചെയ്യുകയായിരുന്നു. മാനവും സ്വാതന്ത്ര്യവും ചോദ്യം ചെയ്യപ്പെട്ടപ്പോഴാണ് കണ്ണകിയുടെ താപവും കോപവും മുലപറിച്ചെറിഞ്ഞ് മധുര നഗരത്തെ ശാപത്തിലാഴ്ത്തിയത്. സ്വന്തം മാറിടം മറയ്ക്കാന്‍ രാജാവിന് കരം നല്കേണ്ടിവരുന്ന ദുര്വ്യവസ്ഥയെ ചോദ്യം ചെയ്താണ് നങ്ങേലിയും ജീവന് ത്യജിച്ചത്. സീതയും കണ്ണകിയും നങ്ങേലിയും കടന്നുപോയതിനു സമാന വഴികളിലൂടെ സുലുവിനും സഞ്ചരിക്കേണ്ടിവരുന്നു. എന്നാല്‍ അവള് ദുരന്തപര്യവസാനമായ കഥയിലേക്ക് കൂപ്പുകുത്താതെ സ്ത്രീത്വത്തെ തലയെടുപ്പോടെ ആണധികാരത്തിനു…
Read Moreഹിയ്യട ഹിയ്യാ…നല്ല രസം ! മരങ്ങള്‍ക്കിടയില്‍ കുത്തിമറിയുന്ന കരടിക്കുട്ടന്; ഡാന്‍സ് വൈറലാകുന്നു…
മൃഗങ്ങളുടെ വീഡിയോകള്‍ക്ക് ആരാധകര്‍ ഏറെയാണ്. ദിനംപ്രതി മൃഗങ്ങളുടെ അനേകം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നുമുണ്ട്. ഇപ്പോഴിതാ ഒരു കരടിക്കുട്ടി തുള്ളിച്ചാടി നൃത്തം ചെയ്യുന്ന വിഡിയോയാണ് സോഷ്യല്‍ ലോകത്തിന്റെ മനം കവരുന്നത്.ആവേശഭരിതനായി കരടിക്കുട്ടി പിന്‍കാലുകളില്‍ നിന്നുകൊണ്ട് ചുറ്റും ചാടുന്നു. 13 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ക്ലിപ്പിലാണ് കരടിക്കുട്ടന്റെ തുള്ളിച്ചാട്ടം. ഈ ക്ലിപ്പ് ഇന്റര്‍നെറ്റില്‍ വളരെയധികം പ്രചാരം നേടി. 2.5 ദശലക്ഷം ആളുകള്‍ ഇതിനോടകം വീഡിയോ കണ്ടു.മൃഗങ്ങളുടെ വീഡിയോകള്‍ സാധാരണയായി സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ പ്രചാരം നേടുന്നുണ്ട്.
Read Moreബലാല്‍സംഗ സംസ്കാരത്തിനെ പ്രോത്സാഹിപ്പിക്കുന്ന പരസ്യം ! വിമര്‍ശനം നേരിട്ട് ബോഡി സ്പ്രേയുടെ പരസ്യം…
ലേയര്‍ ഷോട്ട് ബോഡി സ്പ്രേയുടെ പരസ്യം സമൂഹമാധ്യമത്തില്‍ രൂക്ഷമായ വിമര്‍ശമാണ് നേരിടുന്നത്. പരസ്യം ആരംഭിക്കുന്നത് നാലു പുരുഷന്മാര് തമ്മിലുളള സംഭാഷണത്തിലൂടെയാണ്. ഇവര്‍ക്കിടയില്‍ ഒരു സ്ത്രീ കടന്നു വരുന്നുണ്ട്. അശ്ലീലച്ചുവയോടെ പുരുഷന്മാര് സംസാരിക്കുന്നത് വീഡിയോയില്‍ കാണിക്കുന്നുണ്ട്. പുരുഷന്മാര് തന്നെക്കുറിച്ച് സംസാരിക്കുന്നതെന്നു കരുതി യുവതി ഇവരെ രോഷാകുലയായി നോക്കുന്നുണ്ട്. നാലു പേരില്‍ ആരാണ് ഷോട്ട് എടുക്കാന്‍ പോകുന്നതെന്നാണ് ഇവര്‍ സംസാരിക്കുന്നത്. അതുപോലെ തന്നെ ലേയര്‍ ഷോട്ട് ബോഡി സ്പ്രേയുടെ മറ്റൊരു പരസ്യവും വിവാദത്തിലായിരുന്നു. ഒരു പുരുഷനും സ്ത്രീയും ഒരു മുറിയില്‍ കിടക്കയില്‍ ഇരിക്കുന്നു. ഈ മുറിയിലേക്ക് മൂന്നു പുരുഷന്മാര് കടന്നു വരുന്നു. അതില്‍ ഒരാള്‍ യുവതിയോട് മോശം ഭാഷയില്‍ സംസാരിക്കുകയും ചെയ്യുന്നു. പിന്നീട് മുറിയില്‍ നിന്നും സ്പ്രേ എടുത്ത് ഇയാള്‍ ഉപയോഗിക്കുന്നതും വീഡിയോയില്‍ ഉണ്ട്. ലേയര്‍ ഷോട്ടിന്റെ പരസ്യങ്ങള്‍ ബലാത്സംഗ സംസ്കാരത്തിനെ പ്രോത്സാഹിപ്പിക്കുന്നുയെന്നു വീഡിമയായ്ക്കു കമന്റുകള്‍ വന്നു. ഇത്തരം പരസ്യങ്ങള്‍…
Read More