തുടര്‍ച്ചയായി അഞ്ചുമണിക്കൂര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട യുവാവ് ഒടുവില്‍ ആശുപത്രിയില്‍. ഇയാളുടെ കാമുകിയാണ് തങ്ങളുടെ ജീവിതത്തിലുണ്ടായ ഈ അപൂര്‍വ അവസ്ഥയെക്കുറിച്ച് തുറന്നു പറച്ചിലുമായി രംഗത്തെത്തിയത്. ഡേറ്റിംഗിന് ശേഷം ആദ്യമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴാണ് ഇത് സംഭവിച്ചതെന്ന് യുവതി പറയുന്നു. യുവതിയുടെ വാക്കുകള്‍ ഇങ്ങനെ…ഒടുവില്‍ കാത്തിരുന്ന ആ രാത്രി വന്നു ചേര്‍ന്നു. വാതില്ക്കല് അവനെ അഭിവാദ്യം ചെയ്യുന്നതിനു മുമ്പ് മെഴുകുതിരികള്‍ കത്തിക്കുകയും സെക്സിയായ അടിവസ്ത്രം ധരിക്കുകയും ചെയ്തു. അതിശയിപ്പിക്കുന്ന പ്രതികരണമാണ് കാമുകനില്‍ നിന്ന് ലഭിച്ചത്. പക്ഷെ പിന്നീടാണ് അപ്രതീക്ഷിതമായി കാര്യങ്ങള്‍ സംഭവിക്കുന്നത്. യുവതി പറയുന്നു. അമാന്‍ഡ നിക്കോള്‍ എന്നാണ് ഇവരുടെ പേര്. പ്രമുഖ ഓണ്‍ലൈന്‍ ഹോട്ട് കണ്ടന്റ് സൈറ്റായ ഒണ്‍ലി ഫാന്സില് ഇവര്‍ക്ക് അക്കൗണ്ടുണ്ട്. മോഡലുകളുടെ ചൂടന്‍ ചിത്രങ്ങളും വീഡിയോകളും പണം നല്കി വാങ്ങാനുള്ള സൗകര്യമുള്ള സൈറ്റാണ് ഒണ്‍ലി ഫാന്‍സ്. ഇവര്‍ക്ക് ടിപ്പ് നല്‍കാനും ആരാധകര്‍ക്ക് ഇവിടെ സൗകര്യമുണ്ട്. അമിതമായ…
Read MoreCategory: Today’S Special
സിംഹാസനത്തിൽ എഴുപതു വർഷം! എലിബസബത്ത് രാജ്ഞിയുടെ ആഗ്രഹത്തെ സ്വാഗതം ചെയ്ത് ചാൾസ് രാജകുമാരൻ; ചരിത്രം സൃഷ്ടിച്ച് എലിബസബത്ത് രാജ്ഞി
ലണ്ടൻ: സിംഹാസനത്തിൽ എഴുപതു വർഷം പൂർത്തിയാക്കി ബ്രിട്ടനിലെ എലിബസബത്ത് രാജ്ഞി ചരിത്രം സൃഷ്ടിച്ചു. രാജപദവിയുടെ സപ്തതി ആഘോഷത്തിന്റെ ഭാഗമായി തൊണ്ണൂറ്റിയഞ്ചുകാരിയായ രാജ്ഞി രാജ്യത്തെ അഭിസംബോധന ചെയ്തു പുറത്തിറക്കിയ കുറിപ്പിൽ ചാൾസ് രാജകുമാരൻ രാജാവാകുന്പോൾ, പത്നി കാമില രാജപത്നിയെന്ന് അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നു വെളിപ്പെടുത്തി. രാജ്ഞിയുടെ ആഗ്രഹത്തെ സ്വാഗതം ചെയ്ത മകനും കിരീടാവകാശിയുമായ ചാൾസ് രാജകുമാരൻ നന്ദി പ്രകടിപ്പിച്ചു. ഡ്യൂക്ക്, ഡച്ചസ് ഓഫ് കോണ്‍വാൾ എന്നാണ് ചാൾസ് രാജകുമാരനും ഭാര്യ കാമിലയും അറിയപ്പെടുന്നത്. 2005 ലാണ് ഇവർ വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. ഡയാനയുമായുള്ള വിവാഹ ബന്ധത്തിലെ അസ്വാരസ്യത്തിനും ഡയാനയുടെ മരണത്തിനും ശേഷം ചാൾസ് രാജകുമാരൻ വിവാഹം ചെയ്ത കാമിലയെ ബ്രിട്ടീഷ് ജനത സ്വീകരിക്കുമോയെന്ന് എലിസബത്ത് രാജ്ഞിക്ക് ആശങ്കയുണ്ടായിരുന്നു. ജോർജ് ആറാമൻ രാജാവിന്റെ അപ്രതീക്ഷിത മരണത്തെത്തുടർന്ന് 1952 ഫെബ്രുവരി ആറിന്, ഇരുപത്തിയഞ്ചാം വയസിലാണ് എലിസബത്ത് രാജ്ഞിയായി അധികാരമേറ്റത്. ജോർജ് ആറാമൻ…
Read Moreഒവൈസിയുടെ ദീര്ഘായുസ്സിനായായി 101 ആടുകളെ ബലികൊടുത്ത് പ്രാര്‍ഥന…
ഓള് ഇന്ത്യ മജ്ലിസി ഇത്തിഹാദുള്‍ മുസ്ലീമിന്( എഐഎംഐഎം) നേതാവ് അസദുദ്ദീന്‍ ഒവൈസി എംപിയുടെ ദീര്‍ഘായുസിനായി 101 ആടുകളെ ബലികൊടുത്ത് അനുയായികളുടെ പ്രാര്‍ഥന. ഹൈദരാബാദില്‍ ഞായറാഴ്ചയാണ് ആടുകളെ ബലികൊടുത്തുകൊണ്ട് ഒവൈസിയുടെ അനുയായി പ്രാര്‍ഥന നടത്തിയത്. ദിവസങ്ങള്‍ക്ക് മുമ്പ് ഉത്തര്‍പ്രദേശിലെ മീററ്റില്‍ വെച്ച് ഒവൈസി സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ വെടിയുതിര്‍ക്കുകയും ഒവൈസി പരിക്കുകളൊന്നും കൂടാതെ രക്ഷപെടുകയും ചെയ്തിരുന്നു. ആക്രമണത്തിന് ശേഷം ഒവൈസിയുടെ ദീര്‍ഘായുസിനും സുരക്ഷയ്ക്കുമായി അനുയായികള്‍ വിവിധ സ്ഥലങ്ങളിലായി പ്രാര്‍ഥനകള്‍ നടത്തിവരികയാണ്. ആക്രമണത്തിന് പിന്നാലെ ഒവൈസിയുടെ സുരക്ഷവര്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇസഡ് കാറ്റഗറി ഏര്‍പ്പെടുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഒവൈസി ഇത് നിരസിച്ചു. ഉത്തര്‍പ്രദേശിലെ മീററ്റില്‍ തിരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുത്തതിന് ശേഷം തിരികെ ഡല്‍ഹിയിലേക്ക് മടങ്ങി വരവേ ആയിരുന്നു ഒവൈസിയുടെ വാഹനത്തിനു നേരെ വെടിയുതിര്‍ത്തത്. ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Read Moreഅയ്യേ ഞാന്‍ ആ ടൈപ്പല്ല ! താന്‍ എല്ലാവരും വിചാരിക്കുന്ന ആ ടൈപ്പല്ലെന്ന് തുറന്നു പറഞ്ഞ് തെസ്നി ഖാന്…
മിമിക്രി രംഗത്തു നിന്നും സിനിമയിലെത്തിയ നടിമാരില്‍ ഒന്നാം നമ്പര്‍ താരമാണ് തെസ്നിഖാന്. കമല്‍ ഹാസനേയും ഹരീഷ് കുമാറിനേയും നായകന്മാരാക്കി പ്രതാപ് പോത്തന് സംവിധാനം ചെയ്ത ഡെയ്സി എന്ന ചിത്രത്തിലൂടെ 1988ല്‍ ആയിരുന്നു തെസ്നിഖാന് വെള്ളിത്തിരയില്‍ എത്തിയത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും മലയാള സിനിമ അധികം ഉപയോഗപ്പെടുത്താത്ത നടിയാണ് തെസ്നി ഖാന്. സൈഡ് റോളുകളായിരുന്നു തെസ്നി ഖാന് പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍ സത്യന് അന്തിക്കാട് ചിത്രങ്ങളില്‍ തസ്നിയെ തേടി നല്ല കഥാപാത്രങ്ങള്‍ എത്തിയിരുന്നു. 2009 മുതല്‍ ആണ് നടിയുടെ കരിയര്‍ മാറുന്നത്. മമ്മൂട്ടി ചിത്രമായ പോക്കിരി രാജയ്ക്ക് ശേഷം നല്ല കഥാപാത്രങ്ങള്‍ നടിയെ തേടി എത്തുകയായിരുന്നു. സിനിമയില്‍ കാണുന്ന തെസ്നി അല്ല റിയല്‍ ലൈഫില്‍. ബിഗ് ബോസില്‍ വരുന്നതിന് തൊട്ട് മുമ്പ് വരെ സിനിമയിലെ കഥാപാത്രങ്ങളില്‍ കൂടിയായിരുന്നു തെസ്നിയെ വിധി എഴുതിയിരുന്നത്. എന്നാല്‍ ഷോയില്‍ വന്നതിന് ശേഷമാണ് തെസ്നിയുടെ…
Read Moreബാറില്‍ നിന്നിറങ്ങിയ ആളുടെ അടുത്തു കൂടി സകലതും അടിച്ചുമാറ്റി ! പിടിച്ചുപറിക്കാരായ യുവാക്കള്‍ക്കായി അന്വേഷണം…
നഗരമധ്യത്തില്‍ പിടിച്ചുപറി നടത്തിയ ആളുകള്‍ക്കായി അന്വേഷണം. ബാറില്‍ നിന്നിറങ്ങിയയാളുടെ മൊബൈല്‍ ഫോണും പണവും രണ്ടു യുവാക്കള്‍ ചേര്‍ന്നു തട്ടിയെടുക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. ബാറില്‍ നിന്നിറങ്ങിവന്ന ആളെ നടക്കാന്‍ സഹായിക്കാനെന്ന വ്യാജേന കൂടിയവരാണ് പിടിച്ചുപറിച്ചത്. സംസാരിച്ച് നില്ക്കവേ ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്നു എന്തോ എടുത്തു കൊണ്ടു ഓടുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമായിരുന്നു അതിക്രമം. ഗൃഹനാഥന്റെ പരാതിയില്‍ പത്തനംതിട്ട പോലീസ് കേസെടുത്തു. ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പടെയുള്ള രേഖകളും മൂവായിരത്തോളം രൂപയും അടങ്ങിയ പഴ്സും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് മൊഴി. പ്രതികളെപ്പറ്റി സൂചന ലഭിച്ചിട്ടുണ്ട്. ഇതിലൊരാള്‍ മുന്‍പ് മോഷണക്കേസില്‍ പിടിക്കപ്പെട്ടിട്ടുള്ള ആളാണെന്നാണ് നിഗമനം.
Read Moreതുര്‍ക്കി-ഗ്രീസ് അതിര്‍ത്തിയില്‍ തണുത്തുറഞ്ഞ് 12 മൃതദേഹങ്ങള്‍ ! കുടിയേറ്റക്കാര്‍ യൂറോപ്പിന്റെ അതിര്‍ത്തികളില്‍ പിടഞ്ഞു വീഴുമ്പോള്‍…
ഇന്ത്യന്‍ കുടുംബം അമേരിക്ക-കാനഡ അതിര്‍ത്തിയില്‍ തണുത്തുറഞ്ഞ് മരിച്ച വാര്‍ത്തയ്ക്കു പിന്നാലെ സമാനമായ മറ്റൊരു വാര്‍ത്ത കൂടി പുറത്തു വന്നിരിക്കുകയാണ്. തുര്‍ക്കി-ഗ്രീസ് അതിര്‍ത്തിയില്‍ മരവിച്ചു മരിച്ച പന്ത്രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. യൂറോപ്പിലേക്ക് കുടിയേറുന്നതിനിടെ ഗ്രീക്ക് അതിര്‍ത്തി സേന തിരിച്ചയച്ച 22 കുടിയേറ്റക്കാരില്‍ 12 പേരുടെ മൃതദേഹങ്ങളാണ് ഇപ്സാല ബോര്‍ഡര്‍ ക്രോസിംഗിന് സമീപം കണ്ടെത്തിയതെന്ന് തുര്‍ക്കി ആഭ്യന്തര മന്ത്രി സുലൈമാന്‍ സോയ്ലു ട്വീറ്റ് ചെയ്തു. മൃതദേഹങ്ങളുടെ മങ്ങിയ ഫോട്ടോകളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. മൃതദേഹങ്ങളില്‍ വളരെക്കുറച്ച് വസ്ത്രങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. ഇവരുടെ ചെരുപ്പുകളോ മറ്റോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കുടിയേറ്റക്കാരോടുള്ള ഗ്രീക്ക് അതിര്‍ത്തി സേനയുടെ ക്രൂരതകള്‍ വ്യക്തമാക്കുന്നതാണ് സംഭവമെന്നും യൂറോപ്യന്‍ യൂണിയന് ഇവരുടെ പെരുമാറ്റത്തില്‍ മനുഷ്യത്വപരമായ നിലപാടുകളൊന്നും തന്നെ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഭയാര്‍ഥികളോട് തികച്ചും മനുഷ്യത്വരഹിതമായ സമീപനമാണ് ഗ്രീസിനുള്ളതെന്നത് നാളുകളായി വിവിധ രാജ്യങ്ങള്‍ ഉയര്‍ത്തുന്ന ആരോപണമാണ്. മധ്യേഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമുള്ള…
Read Moreഅതീവ സുരക്ഷാ മേഖലയില്‍ കോഴിയുടെ കറക്കം ! സംശയത്തെത്തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് അധികൃതര്‍…
അതീവ സുരക്ഷാ മേഖലയില്‍ കറങ്ങി നടന്ന കോഴി കസ്റ്റഡിയില്‍. അമേരിക്കയിലെ പെന്റഗണ്‍ അധികൃതരാണ് കോഴിയെ കസ്റ്റഡിയിലെടുത്തത്. അപൂര്‍വമായ സംഭവം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡിഫന്‍സിന്റെ ആസ്ഥാനത്താണ് കോഴി കറങ്ങിനടന്നത്. സംശയം തോന്നിയ അധികൃതര്‍ കോഴിയെ പിടികൂടി നിരീക്ഷണത്തില്‍ ആക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. കോഴിയെ ചാരവൃത്തിക്കായി ആരെങ്കിലും അയച്ചതാണോ വഴിതെറ്റി വന്നതാണോ എന്ന സംശയമാണ് കസ്റ്റഡിയിലെടുക്കാന്‍ കാരണം എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കോഴിക്ക് കഴിയാന്‍ പ്രത്യേക കൂടൊരുക്കിയാണ് നിരീക്ഷണം തുടരുന്നത്. കോഴിക്ക് ഹെന്നി പെന്നി എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
Read Moreഅഭിനയിച്ചു തുടങ്ങി; അതും കുടുംബം പോറ്റാൻവേണ്ടി! പാട്ടുംപാടി ഇന്ത്യ കീഴടക്കി; ലത മങ്കേഷ്കർ എന്ന ഇതിഹാസത്തിന്റെ ജീവിതം ഇങ്ങനെ…
മംബൈ: പാട്ടുംപാടി ഇന്ത്യയുടെ ഹൃദയം കീഴടക്കിയ ലത മങ്കേഷ്കർ എന്ന ഇതിഹാസ ഗായിക സിനിമയിൽ എത്തുന്നത് അഭിനേത്രിയായി. അതും കുടുംബം പോറ്റാൻവേണ്ടി. ലതക്ക് പതിമൂന്ന് വയസുള്ളപ്പോൾ അച്ഛൻ മരിച്ചു. ലതയുടെ പിതാവ് ദീനനാഥ് മറാത്ത നാടകവേദിയിലെ ഗായകനായിരുന്നു. ദീനനാഥിന്റെ ആറുമക്കളിൽ മൂത്തയാളായിരുന്നു ലത. പിതാവിൽനിന്നാണ് ലത, സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്, അഞ്ചാമത്തെ വയസിൽ പിതാവിന്റെ സംഗീതനാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. അപ്രതീക്ഷിതമായി പിതാവ് ജീവിതത്തിൽനിന്നും വിടവാങ്ങിപ്പോയപ്പോൾ ചുമതലകളെല്ലാം ആ കുഞ്ഞ് ചുമലുകളിലായി. വീടിന്റെ പ്രാരാബ്ദങ്ങൾ ഏറ്റെടുത്ത് ലത സിനിമയിൽ അഭിനയിക്കാൻ തുടങ്ങി. ഇന്ത്യൻ സിനിമ സംഗീതത്തിന്റെ മറുപേരായിവളർന്ന ലതയെന്ന പേരിനും ചില നിമിത്തങ്ങളുണ്ടായി. ആദ്യ പേര് ഹേമ എന്നായിരുന്നു. എന്നാൽ പിന്നീട്, ദീനനാഥിന്റെ ഭാവ്ബന്ധൻ എന്ന നാടകത്തിലെ കഥാപാത്രത്തിന്റെ പേരായ ലതിക എന്ന പേരുമായി ബന്ധപ്പെടുത്തി ലത എന്ന പേര് സ്വീകരിക്കുകയായിരുന്നു. ദീനനാഥിന്റെ സ്വദേശമായി ഗോവയിലെ മങ്കേഷി എന്ന…
Read Moreഇവിടെ നടക്കുന്ന വിവാഹമോചനങ്ങളില്‍ മൂന്ന് ശതമാനം ഗതാഗതക്കുരുക്ക് മൂലം ! വെട്ടിത്തുറന്നു പറഞ്ഞ് മുന്മുഖ്യമന്ത്രിയുടെ ഭാര്യ…
നഗരത്തില്‍ നടക്കുന്ന വിവാഹമോചനങ്ങളില്‍ മൂന്നു ശതമാനത്തിനും കാരണം ഗതാഗതക്കുരുക്കാണെന്ന് മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ്. നഗരത്തിലെ ഗതാഗതക്കുരുക്കും റോഡുകളുടെ അവസ്ഥയും മുന്‍നിര്‍ത്തിയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. ‘സാധാരണക്കാരിയായി പറയുകയാണ്. പുറത്തുപോകുമ്പോള്‍ റോഡില്‍ നിരവധി ഗര്‍ത്തങ്ങളും ഗതാഗതക്കുരുക്കുമാണ് കാണാന്‍ സാധിക്കുന്നത്. ഗതാഗതക്കുരുക്കു കാരണം ആളുകള്‍ക്ക് കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്താന്‍ സാധിക്കുന്നില്ല. മൂന്നു ശതമാനം വിവാഹമോചനം നടക്കുന്നത് ഗതാഗതപ്രശ്നം മൂലമാണ്’ അമൃത പറഞ്ഞു. ശിവസേന നേതാവ് പ്രിയങ്ക ചതുര്വേദിയടക്കം നിരവധി പേര് ഇതിനെതിരെ രംഗത്തെത്തി. യുക്തിക്ക് നിരക്കാത്തത് എന്ന് അവര്‍ പ്രതികരിച്ചു. അതേസമയം, ഗതാഗതക്കുരുക്കില്‍ കുടുങ്ങിയതിനാല്‍ അമൃത വ്യക്തിപരമായി പ്രതികരിച്ചതാണ് എന്ന് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
Read Moreയഥാര്‍ഥ ജനസേവനം ! പത്മശ്രീ നേട്ടത്തെത്തുടര്‍ന്ന് സമ്മാനമായി ലഭിച്ച ഹെലികോപ്റ്റര്‍ നാട്ടിലെ ജനങ്ങള്‍ക്കായി സംഭാവന നല്കി വജ്രവ്യാപാരി…
പത്മശ്രീ നേട്ടത്തിന്റെ സന്തോഷത്തില്‍ കുടുംബാംഗങ്ങള്‍ സമ്മാനമായി നല്കിയ പുത്തന്‍ ഹെലിക്കോപ്റ്റര്‍ തന്റെ നാട്ടിലെ ജനങ്ങള്‍ക്കായി വിട്ടുനല്‍കി സവ്ജി ദൊലാക്യ. സൂറത്തിലെ വജ്രവ്യാപാരിയായ ഇദ്ദേഹം തനിക്ക് സമ്മാനമായി നല്കിയ 50 കോടി വിലവരുന്ന ഹെലിക്കോപ്റ്റര്‍ സൂറത്തിലെ ജനങ്ങള്‍ക്കായി വിട്ടുനല്‍കുകയായിരുന്നു. പത്മശ്രീ പുരസ്കാരം ലഭിച്ചതിനെ തുടര്‍ന്നാണ് ദൊലാക്യയുടെ കുടുംബാംഗങ്ങള്‍ അദ്ദേഹത്തിന് സ്നേഹസമ്മാനമായി പുതിയ ഹെലിക്കോപ്റ്റര്‍ നല്‍കിയത്. സൂറത്തിലെ ജനങ്ങളുടെ ആരോഗ്യ ആവശ്യങ്ങള്‍ക്കായി ഒരു ഹെലിക്കോപ്റ്റര്‍ സംഭാവന നല്‍കുന്നതിനെ കുറിച്ച് കുറച്ചു നാളായി താന്‍ ചിന്തിക്കുകയായിരുന്നെന്ന് ദൊലാക്യ പറഞ്ഞു. അപ്പോഴാണ് കുടുംബാംഗങ്ങളുടെ സര്‍പ്രൈസ് സമ്മാനത്തെ കുറിച്ച് അറിയുന്നത്. ഉടന്‍ തന്നെ ഈ ഹെലിക്കോപ്റ്റര്‍ സംഭാവന നല്കാന് അദ്ദേഹം തീരുമാനക്കുകയായിരുന്നു. കുടുംബാംഗങ്ങള്‍ സമ്മാനിച്ച ഈ സ്നേഹം തന്റെ നാട്ടുകാര്‍ക്കായി നല്കാന് തീരുമാനിക്കുകയായിരുന്നുവെന്ന് ദൊലാക്യ പറഞ്ഞു. സര്‍ക്കാര്‍ അനുമതി ലഭിക്കുന്നതോടെ ഹെലിക്കോപ്റ്റര്‍ ജനങ്ങള്‍ക്കായി വിട്ടുനല്‍കും. ജലക്ഷാമം നേരിടുന്ന സൗരാഷ്ട്ര മേഖലയില്‍ ജലസംരക്ഷണത്തിനും ജലസംഭരണികള്‍ നിര്‍മ്മിക്കുന്നതിനുമായി…
Read More