ഗോഡൗണില്‍ നിന്ന് അറുനൂറോളം എല്‍ഇഡി ടിവികള്‍ മോഷ്ടിച്ച സംഭവത്തില്‍ വെയര്‍ഹൗസ് മാനേജര്‍ അറസ്റ്റില്‍. രാജസ്ഥാനിലാണ് സംഭവം. 590 ടിവികളാണ് ഇയാള്‍ ഗോഡൗണില്‍ നിന്ന് കടത്തിയത്. 39 കാരനായ നാഗൗര്‍ സ്വദേശിയായ ദിനേശ് ചിറ്റ്ലംഗിയ എന്നയാളാണ് പോലീസ് പിടിയിലായത്. ചൊവ്വാഴ്ചയാണ് കമല്‍ തോഷ്നിവാള്‍ എന്നയാള്‍ തന്റെ ഗോഡൗണില്‍ നിന്ന് 590 എല്‍ഇഡി ടിവികള്‍ മോഷണം പോയതായി പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കമ്പനിയുടെ ബില്ലിംഗ് സംവിധാനം പരിശോധിച്ചപ്പോള്‍ എസ്എസ് ഇലക്ട്രോണിക്സിന്റെ പേരില്‍ നല്കിയ രണ്ട് ഇ-വേ ബില്ലുകള്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഇതോടെ പരാതിക്കാരന്റെ കമ്പനിയുടെ മാനേജര്‍ ഈ രണ്ട് ബില്ലുകള്‍ നല്‍കുകയും രണ്ട് ട്രക്കുകളിലായി 590 എല്‍ഇഡി ടിവികള്‍ അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോകുകയും ചെയ്തതായി കണ്ടെത്തി. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ വിശകലനം ചെയ്യുകയും എല്‍ഇഡി ടിവികള്‍ അടങ്ങിയ ട്രക്കുകള്‍ കണ്ടെത്തുകയും ചെയ്തു. ദിനേശിന്റെ ഫോണ്‍ ട്രാക്ക്…
Read MoreCategory: Today’S Special
എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ച് ആയ ! കുഞ്ഞ് ഐസിയുവില്‍…
എട്ടുമാസം പ്രായമുള്ള കുട്ടിയെ ആയ ക്രൂരമായി മര്‍ദ്ദിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ മസ്തിഷ്ക രക്തസ്രാവത്തെ തുടര്‍ന്ന് കുഞ്ഞിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. സൂറത്തിലെ രന്ദര്‍ പാലന്‍പൂര്‍ പാട്യയിലാണ് കുടുംബം താമസിക്കുന്നത്. കുഞ്ഞിന്റെ മാതാപിതാക്കള്‍ക്ക് ജോലിക്ക് പോകേണ്ടതിനാല്‍ കുട്ടിയുടെ പരിചരണത്തിനായി ഒരു യുവതിയെ ഏര്‍പ്പാടാക്കുകയായിരുന്നു. ഇവര്‍ ജോലിക്ക് പോകുന്ന സമയത്ത് കുഞ്ഞ് ഉറക്കെ കരയുന്നത് കേട്ട അയല്‍വാസികള്‍ ഈ വിവരം മാതാപിതാക്കളെ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ വീട്ടില്‍ ഒരു സിസി ടിവി സ്ഥാപിക്കുകയും ചെയ്തു.കഴിഞ്ഞ ദിവസം ഈ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് യുവതി കുഞ്ഞിനെ മര്‍ദിക്കുന്നത് കണ്ടെത്തിയത്. പലതവണ കുട്ടിയുടെ തല കട്ടിലില്‍ ഇടിക്കുകയും അവന്റെ മുടി വലിച്ചിഴച്ച് മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് പരിചാരകയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൂറത്ത് സ്വദേശിയായ കോമള്‍ ചന്ദ്ലേക്കറിനെയാണ് സൂറത്ത് രന്ദേര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍…
Read Moreനന്നായി ചാരായം വാറ്റുമ്പോള്‍ പോലീസ് പിടിക്കുന്നത് എന്തു കഷ്ടമാണ് ! യുവാവിന് പറ്റിയത്…
വീട്ടിലെ ബാത്ത് റൂമില്‍ ചാരായം വാറ്റികൊണ്ടിരിക്കേ പോലീസ് വീട്ടിലെത്തി യുവാവിനെ അറസ്റ്റു ചെയ്തു. കണ്ടാണശ്ശേരി മണത്തില്‍ വീട്ടില്‍ ശിവദാസ് ആണ് പിടിയിലായത്. 15 ലിറ്റര്‍ നാടന്‍ ചാരായവും നൂറ് ലിറ്റര്‍ വാഷും വാറ്റാന്‍ ഉപയോഗിച്ച സാധനസാമഗ്രികളും പൊലീസ് പിടിച്ചെടുത്തു. ഗുരുവായൂര്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ പി.കെ മനോജ്കുമാരിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. രാത്രി നടത്തിയ റെയ്ഡില്‍ പ്രതി താമസിച്ചിരുന്ന വീടിന്റെ ബാത്ത് റൂമില്‍ നാടന്‍ ചാരായം വാറ്റി കൊണ്ടിരിക്കുന്നതായി കണ്ടെത്തുകയും ഇയാളെ അറസ്റ്റു ചെയ്യുകയുമായിരുന്നു.
Read Moreകോവിഡ് പരിശോധനയ്ക്ക് സ്രവം എടുത്തത് യുവതിയുടെ സ്വകാര്യഭാഗത്തു നിന്ന്! ലാബ് ടെക്നീഷ്യന് 10 വര്‍ഷം തടവ്…
കോവിഡ് പരിശോധനയ്ക്ക് മൂക്കില്‍ നിന്ന് സ്രവം എടുക്കുന്നതിന് പകരം യുവതിയുടെ സ്വകാര്യ ഭാഗത്തുനിന്ന് സ്രവം എടുത്ത ലാബ് ടെക്നീഷ്യന് കനത്ത ശിക്ഷ വിധിച്ച് കോടതി. ഇയാളെ 10 വര്‍ഷം തടവിനാണ് കോടതി വിധിച്ചത്. മഹാരാഷ്ട്രയിലെ അമരാവതിയിലാണ് സംഭവം നടന്നത്. സ്വകാര്യ ഭാഗത്തുനിന്ന് വേണം സ്രവം എടുക്കാനെന്ന് പറഞ്ഞ് യുവതി തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ കൃത്യം നടത്തിയത്. യുവതിയുടെ പരാതിയില്‍ 2020 ജൂലൈ 30നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. അമരാവതിയിലെ ഒരു മാളിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിന്റെ പേരില്‍ എല്ലാ ജീവനക്കാരോടും ടെസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് യുവതി ലാബിലെത്തിയത്. കോവിഡ് പരിശോധനയ്ക്കായി സ്രവം എടുക്കുന്നത് തൊണ്ടയില്‍ നിന്നോ മൂക്കില്‍ നിന്നോ ആണ്. എന്നാല്‍ ഇവിടെ യുവതിക്ക് പോസിറ്റീവ് ആണെന്നും കൂടുതല്‍ പരിശോധനകള്‍ക്കായി സ്വകാര്യ ഭാഗത്തുനിന്ന് സ്രവം എടുക്കണമെന്നും ലാബ് ടെക്നീഷ്യന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇയാളുടെ പെരുമാറ്റത്തില്‍ പന്തികേട്…
Read Moreനിന്നെപ്പോലുള്ളവരുടെ ഉയിര് പോയിരുന്നെങ്കില്‍ ഞാന്‍ എന്ത് ചെയ്യുമായിരുന്നു ? ത്യാഗരാജന് മാസ്റ്റര്‍ മോഹന്‍ലാലിനോട് ആദ്യമായിട്ട് ദേഷ്യപ്പെട്ട സംഭവം തുറന്നുപറഞ്ഞ് മണിയന്‍പിള്ളരാജു
സ്ഫടികത്തിലെ ഒരു പ്രധാനപ്പെട്ട രംഗം. ചങ്ങനാശേരി മാര്‍ക്കറ്റില്‍ മോഹന്‍ലാല്‍ ജീപ്പ് ഓടിച്ചു കൊണ്ടു വരുന്നു. ഓടിക്കൊണ്ടിരുന്ന ജീപ്പില്‍ നിന്നും മോഹന്‍ലാല്‍ ചാടുന്നു. ആ പൊലീസുകാരനെയും കൊണ്ട് ജീപ്പ് വെള്ളത്തില്‍ പോയി വീഴുന്നതാണ് സീന്‍. അതിനു വേണ്ടിയുള്ള ക്രമീകരണങ്ങള്‍ ഒക്കെ ചെയ്തിട്ടുണ്ട്. വീഴുമ്പോള്‍ ഒന്നും പറ്റാതെ ഇരിക്കാന്‍ സൈഡില്‍ വൈക്കോല്‍ ഒക്കെ ഇട്ടിട്ടുമുണ്ട്. സ്റ്റണ്ട് മാസ്റ്റര്‍ ആയ ത്യാഗരാജന് മാസ്റ്റര്‍ എല്ലാം തയാറാക്കി നില്‍ക്കുകയാണ്. എന്തായാലും ആക്ഷന്‍ പറഞ്ഞ് കഴിഞ്ഞാല്‍ മോഹന്‍ലാല്‍ ചാടണം. എന്നാല്‍ ജീപ്പ് കുറേ ഉയരത്തില്‍ പൊങ്ങിയതിന് ശേഷമാണ് മോഹന്‍ലാല്‍ ചാടിയത്. ആ സീന്‍ ഭയങ്കര ഭംഗി ആയിരുന്നെങ്കിലും അതീവ റിസ്ക് ആയിരുന്നു. ത്യാഗരാജന് മാസ്റ്റര്‍ ആദ്യമായിട്ട് മോഹന്‍ലാലിനോട് ദേഷ്യപ്പെട്ടത് അന്നായിരുന്നു. നിന്നെപ്പോലുള്ളവരുടെ ഉയിര് പോയിരുന്നെങ്കില്‍ ഞാന്‍ എന്ത് ചെയ്യുമായിരുന്നു. ഫൈറ്റേഴ്സ് പോലും ഇത്രയും റിസ്ക് ചെയ്യുകയില്ല. ജീപ്പിന്റെ ടയർ പാലത്തിലേക്കു കയറുമ്പോള്‍ തന്നെ ചാടണം…
Read Moreതമിഴ് താരം ചിമ്പു പുതിയ പ്രണയത്തിൽ ? താരങ്ങള്‍ വൈകാതെ വിവാഹിതരായേക്കും; നിധി അഗര്‍വാളിന്റെ പേരില്‍ ഉയര്‍ന്ന് വന്ന പ്രണയകഥകള്‍ വീണ്ടും ചര്‍ച്ചയാകുന്നു
തമിഴ് താരം ചിന്പു പുതിയ പ്രണയത്തിലാണെന്നു വാർത്തകൾ. നയൻതാരയടക്കമുള്ള പ്രമുഖ നടിമാര്‍ അടക്കം പലരുമായിട്ടും ചിമ്പു പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ മുന്‍പു പ്രചരിച്ചിരുന്നു. നടി നിധി അഗര്‍വാളും ചിമ്പുവും തമ്മില്‍ പ്രണയത്തിലാണെന്ന വിവരമാണ് ഇപ്പോൾ പുറത്തു വന്നത്. താരങ്ങള്‍ വൈകാതെ വിവാഹം കഴിച്ചേക്കുമെന്ന അഭ്യൂഹങ്ങളും വരുന്നുണ്ട്. വിവാഹ വാര്‍ത്തകള്‍ക്കൊപ്പം താരങ്ങള്‍ ലിവിങ് ടുഗതറിലാണ് എന്ന തരത്തിലും വാര്‍ത്തകള്‍ വന്നു. അതൊന്നും സത്യമല്ലെന്ന് വിഷയത്തില്‍ പ്രതികരിച്ചു കൊണ്ട് നടി രംഗത്ത് വരികയും ചെയ്തു. എന്തായാലും രണ്ടുപേരും വൈകാതെ വിവാഹിതരായേക്കും എന്നാണ് അറിവ്. ഇതിനിടയില്‍ നിധി അഗര്‍വാളിന്റെ പേരില്‍ ഉയര്‍ന്ന് വന്ന പ്രണയകഥകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. ഈശ്വരന് എന്ന സിനിമയില്‍ ചിമ്പുവിന്റെ നായികയായി നിധി അഭിനയിച്ചിരുന്നു. അന്ന് തുടങ്ങിയ സൗഹൃദം പ്രണയത്തിലേക്ക് എത്തുകയായിരുന്നു. അതേസമയം ചിമ്പുവിനെ പരിചയപ്പെടുന്നതിന് മുന്‍പ് ബോളിവുഡിലെ പ്രമുഖരടക്കം ഉള്ള ചില നടന്മാരുമായി നിധി പ്രണയത്തിലായിരുന്നു. ബോളിവുഡ്…
Read Moreആ ആഗ്രഹം പിന്നീട് എപ്പോഴോ എന്റെ ഒപ്പം വളർന്നു! സിനിമയിലേക്കു വരണമെന്ന ആഗ്രഹം കാരണമാണ് വിദേശപഠനം ഉപേക്ഷിച്ചതുതന്നെ; ഫെമിന ജോർജ്
സിനിമയിലേക്കു വരണമെന്ന ആഗ്രഹം കാരണമാണ് വിദേശപഠനം ഉപേക്ഷിച്ചതുതന്നെ. എറണാകുളം സെന്റ് തെരേസാസ് കോളജിൽ എംകോം പഠനം പൂർത്തിയാക്കി ഒരുമാസം കഴിഞ്ഞാണ് മിന്നൽ മുരളിയുടെ ഓഡിഷൻ. കുട്ടിക്കാലം മുതൽ സിനിമയെ ഒരുപാടു സ്നേഹിച്ചു. സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞിരുന്നെങ്കിലെന്ന ആഗ്രഹം പിന്നീട് എപ്പോഴോ എന്റെ ഒപ്പം വളർന്നു. അഭിനയമായിരുന്നു കുറച്ചുകൂടി ഇഷ്ടം. ആഗ്രഹം വളർന്നപ്പോൾ വീട്ടുകാരെ പറഞ്ഞു സമ്മതിപ്പിച്ചു. ഓഡിഷൻ വിടാതെ പിടിച്ചു. ഇൻസ്റ്റഗ്രാമിൽ മിന്നൽ മുരളിയുടെ ഓഡിഷൻ കാൾ കണ്ടാണ് അയയ്ക്കുന്നത്. മാർഷ്യൽ ആർട്സ് അറിയുന്നവരെയാണ് വേണ്ടത്. സ്കൂളിൽ പഠിക്കുമ്പോൾ രണ്ടാഴ്ച കരാട്ടെ ക്ലാസിൽ പങ്കെടുത്തതിന്റെ ധൈര്യത്തിൽ വെറുതേ അയച്ചു. ഓഡിഷൻ കഴിഞ്ഞപ്പോൾ ശരീരഭാരം കുറയ്ക്കാൻ പറഞ്ഞു. പിന്നെ ട്രെയിനിംഗും ഗ്രൂമിംഗ് തന്നു, മെല്ലെ മിന്നൽമുരളിയുടെ ഭാഗമായിത്തീർന്നു.
Read Moreനിങ്ങളെ ഉപദേശിക്കാന്‍ ഞാന്‍ ആളല്ല, എല്ലാവർക്കും ഒരു സ്വപ്നമുണ്ടാകണം ! താന്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച് മനസുതുറന്ന് സാമന്ത; വൈറലായ ആ വാക്കുകള്‍ ഇങ്ങനെ…
കഴിഞ്ഞ കുറേകാലമായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സാമന്ത. നടൻ നാഗചൈതന്യയുമായുള്ള വേർപിരിയലും പിന്നീട് താരം അതീവ ഗ്ലാമറസായി ഐറ്റം നന്പർ ചെയ്തതുമെല്ലാം സാമന്തയെ വാർത്തയിൽ നിറച്ചിരുന്നു. ഇപ്പോഴിതാ സമാന്ത ബോളിവുഡിലും ചുവടുറപ്പിക്കാനുള്ള തയാറെടുപ്പിലാണ്. ഈ അടുത്ത കാലത്തിറങ്ങിയ ദ ഫാമിലി മാന്‍ സീസണ് ടൂവിലൂടെ സാമന്ത ഹിന്ദിയിലും ശ്രദ്ധ നേടി. സീരീസിലെ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ച് സാമന്ത കൈയടി നേടിയിരുന്നു. പിന്നാലെയാണ് താരത്തെ തേടി ബോളിവുഡില്‍ നിന്നു നിരവധി ഓഫറുകളെത്തുന്നത്. ബോളിവുഡ് ചിത്രങ്ങളുടെ കഥ കേള്‍ക്കുകയാണ് താന്‍ എന്നാണ് സാമന്ത അറിയിച്ചിരിക്കുന്നത്. താരകുടംബത്തില് നിന്നല്ല സാമന്ത സിനിമയിലെത്തുന്നത്. അതുകൊണ്ട് തന്നെ കരിയറിലെ ഓരോ ചുവടുവയ്പും സാമന്തയെ സംബന്ധിച്ച് വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. മോഡലിംഗിലൂടെയായിരുന്നു സാമന്ത തന്റെ കരിയര്‍ ആരംഭിച്ചത്. പഠിക്കുന്ന കാലത്തായിരുന്നു സാമന്ത മോഡലിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സാമന്തയെ സംബന്ധിച്ച് മോഡലിംഗ് എന്നത് പഠനച്ചെലവുകള്‍ക്കും മറ്റും പണം കണ്ടെത്താനുള്ള…
Read Moreമിന്നലടി ചോദ്യപേപ്പറിലും! പരീക്ഷയ്ക്കുശേഷം വിദ്യാര്‍ഥികള്‍ ചോദ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചു; അധ്യാപകനെ വിളിച്ച് ബേസിൽ
“മിന്നല്‍ മുരളി’ എന്ന സിനിമയിലെ കഥാപാത്രങ്ങളുടെ പേരും സ്ഥലവും സിലബസുമായി ബന്ധപ്പെടുത്തി തയാറാക്കിയ പരീക്ഷാ ചോദ്യപേപ്പർ വൈറലായി. കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനിയറിംഗ് കോളജിലെ മെക്കാനിക്കല്‍ വിഭാഗം മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഇന്റേണൽ പരീക്ഷയുടെ ചോദ്യപേപ്പറിലാണ് മിന്നൽ മുരളിയും ജോസ്മോനും കുറുക്കൻമൂലയുമൊക്കെ കഥാപാത്രങ്ങളായത്. സമുദ്രനിരപ്പിലും മലയോരത്തും വെള്ളം തിളയ്ക്കാനുള്ള ഊഷ്മാവിന്റെ വ്യത്യാസവുമായി ബന്ധപ്പെട്ടാണ് ചോദ്യം. 100 ഡിഗ്രിക്കു മുകളിലും താഴേയും വെള്ളം തിളയ്ക്കുമെന്ന പ്രതിഭാസത്തെ വിദ്യാര്‍ഥികള്‍ എങ്ങനെ ഉത്തരത്തിലൂടെ മിന്നല്‍ മുരളിക്ക് മനസിലാക്കി കൊടുക്കുമെന്നതാണ് ചോദ്യരൂപം. മിന്നല്‍മുരളി അമേരിക്കയില്‍ എത്തിയപ്പോള്‍ അയേണ്‍ മാനിനെയും അക്വാമാനിനെയും കാണുന്നതും നോണ്‍ ന്യൂട്ടോണിയന്‍ ഫ്ളുയ്ഡിനെക്കുറിച്ച് ചര്‍ച്ച നടത്തുന്നതും രസകരമായി ചോദ്യത്തിലുണ്ട്. മെക്കാനിക്കല്‍ വിഭാഗം പ്രഫസര്‍ ഡോ. കുര്യന് ജോണാണ് ചോദ്യങ്ങള്‍ തയാറാക്കിയത്. കുട്ടികളുടെ സമ്മർദം കുറയ്ക്കാനുള്ള ഇതുപോലത്തെ ചോദ്യങ്ങൾ കുര്യന് ജോണ്‍ മുമ്പും തയാറാക്കിയിട്ടുണ്ട്. പരീക്ഷയ്ക്കുശേഷം വിദ്യാര്‍ഥികള്‍ ചോദ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.…
Read Moreഒരുപാടിഷ്ടമായിരുന്ന ഒരാളെ ഇരുപതാമത്തെ വയസ്സില്‍ വിവാഹം ചെയ്തു ! തന്റെ സ്വകാര്യജീവിതത്തില്‍ സംഭവിച്ചതിനെക്കുറിച്ച് തുറന്നു പറഞ്ഞ് രേവതി…
നടി എന്ന നിലയിലും സംവിധായക എന്ന നിലയിലും കഴിവു തെളിയിച്ച വ്യക്തിയാണ് രേവതി. ഭൂതകാലം എന്ന ചിത്രമായിരുന്നു താരത്തിന്റേതായി ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. ഇതില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. ഈ സമയത്ത് രേവതിയുടെ ഒരു പഴയകാല അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഇഷ്ടമുള്ള ആളെ പ്രണയിച്ച് വിവാഹം ചെയ്തിട്ട് പോലും വിവാഹബന്ധം തകരുകയായിരുന്നെന്ന് രേവതി പറയുന്നു. സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് നടി രേവതി തന്റെ വിവാഹവും വിവാഹമോചനവും എങ്ങനെയാണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തിയത്. രേവതിയുടെ വാക്കുകള്‍ ഇങ്ങനെ…ഇരുപതാമത്തെ വയസ്സിലായിരുന്നു വിവാഹം, എനിക്ക് ഒരുപാടിഷ്ടപ്പെട്ട ഒരാളെയാണ് കല്യാണം കഴിച്ചത്. സ്നേഹിച്ച ആളെ തന്നെയാണ് കെട്ടിയത്. അമ്മയുടെയും അച്ഛന്റെയും പൂര്‍ണ്ണസമ്മതത്തോടെയായിരുന്നു വിവാഹം. എന്റെ അമ്മയെയും അച്ഛനെയും വേദനിപ്പിച്ചിട്ട് ഞാന്‍ ജീവിക്കില്ല. അത് തീര്‍ച്ചയാണ്. അവര്‍ ഈ ബന്ധം വേണ്ടെന്ന് പറഞ്ഞാലും ഞാന്‍ കാത്തിരിക്കുമായിരുന്നു. അങ്ങനെ സുരേഷും…
Read More