കേരളത്തിലെ തിരക്കേറിയ റോഡുകള്‍ മുറിച്ചു കടക്കുക ശ്രമകരമാണെന്ന് പറയാതെ വയ്യ. പ്രത്യേകിച്ച് കൊച്ചിയില്‍. എന്നാല്‍ സാമാന്യം തരക്കേടില്ലാത്ത ബ്ലോക്ക് എറണാകുളം സീ പോര്‍ട്ട് എയര്‍പോര്‍ട്ട് പാതയില്‍ സൃഷ്ടിച്ച് ഒരാള്‍ നൈസായി റോഡ് മുറിച്ചു കടന്നതു കണ്ട് അമ്പരന്നിരിക്കുകയാണ് ആളുകള്‍. അത്യാവശ്യം വലിപ്പമുള്ള ഒരു പെരുമ്പാമ്പാണ് കക്ഷി. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു ഈ റോഡ് കടക്കല്‍. അഞ്ച് മിനിറ്റോളം സമയമെടുത്താണ് പെരുമ്പാമ്പ് റോഡ് കടന്നത്. അത്രയും നേരം വാഹനങ്ങള്‍ രണ്ട് വശത്തും നിര്‍ത്തിയിട്ടു. കെഎസ്ഇബി ഓഫീസിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് എത്തിയതാകാം പാമ്പെന്നാണ് കരുതുന്നത്. വാഹനങ്ങളില്‍ നിന്നവര്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു.
Read MoreCategory: Today’S Special
നട്ടെല്ലോടെ നില്ക്കുന്ന ഒരാളെ വേണം! സ്വയം അധ്വാനിച്ച് ഭാര്യയെ നോക്കണം, ഞാന്‍ അഞ്ചിന്റെ പൈസ കൊടുക്കില്ല; ഭാവി വരനെക്കുറിച്ച് സുബി സുരേഷ് പറയുന്നു…
പ്രണയിച്ച് വിവാഹം കഴിക്കണമെന്നാണ് ആഗ്രഹം. അത് നടത്തുകയല്ലേ വേണ്ടത്. അല്ലാതെ നാട്ടുകാരെ ബോധിപ്പിക്കാന്‍ വേണ്ടി കല്യാണം കഴിക്കാന്‍ പറ്റില്ലല്ലോ. നട്ടെല്ലോടെ നില്ക്കുന്ന ഒരാളെ വേണം. ഭാര്യയുടെ ചെലവില്‍ കഴിയാന്‍ ആഗ്രഹിക്കുന്ന ആളായിരിക്കരുത്, സ്വയം അധ്വാനിച്ച് ഭാര്യയെ നോക്കണം, ഞാന്‍ അഞ്ചിന്റെ പൈസ കൊടുക്കില്ല. പിന്നെയുള്ളത് നമ്മളെ മര്യാദയ്ക്ക് സ്നേഹിക്കണം എന്നുള്ളതാണ്. ഞാന്‍ സ്നേഹിക്കുന്നത് പോലെ എന്റെ വീട്ടുകാരെയും സ്നേഹിക്കുന്ന ആളായിരിക്കണം. നമ്മളെ അങ്ങ് പറിച്ചോണ്ട് പോകുന്ന പോലെ ആവരുത്. ഡോക്ടറോ എന്‍ജിനിയറോ കലാകാരനോ വേണമെന്നുമില്ല. ഒരു വീട്ടില്‍ രണ്ട് കലാകാരന്മാര് ഉണ്ടെങ്കില്‍ ഡേറ്റ് ഒക്കെ ക്ലാഷ് ആയേക്കും. അത് ഒട്ടും വേണ്ട. യുഎസില്‍ നിന്ന് ഒരു ആലോചന വന്നിരുന്നു. പക്ഷേ എനിക്കവിടെ പോയി നില്‍ക്കാനൊന്നും വയ്യ. എനിക്കെന്റെ അമ്മയെ വിട്ട് പോകാന്‍ പറ്റില്ല. ഇനി വിവാഹം ഉണ്ടെങ്കില്‍ ഓണ്‍ലൈനിലൂടെ അറിയാം. ഞാന്‍ അറിയുന്നതിന് മുന്‍പ് ഓണ്‍ലൈന്‍കാര്‍ അറിയും.…
Read Moreഒറ്റ സിനിമ കൊണ്ട് ജീവിതം മാറി മറിഞ്ഞ രണ്ട് തെന്നിന്ത്യന്‍ താരങ്ങള്‍! പ്രണയത്തിലാണെന്ന് ഉറപ്പിച്ച് ആരാധകര്‍
ഒറ്റ സിനിമ കൊണ്ട് ജീവിതം മാറി മറിഞ്ഞ രണ്ട് തെന്നിന്ത്യന്‍ താരങ്ങളാണ് വിജയ് ദേവ്ര കൊണ്ടയും രശ്മിക മന്ദാനയും. വിജയ് ദേവരകൊണ്ടയ്ക്ക് കരിയര്‍ ബ്രേക്ക് ആയത് അര്ജുന് റെഡ്ഡി എന്ന സിനിമയാണ്. വിജയ് ദേവ്രകൊണ്ടയും ശാലിനി പാണ്ഡയും തകര്‍ത്ത് അഭിനയിച്ച ചിത്രമാണ് അര്ജുന് റെഡ്ഡി. 2011ല്‍ സിനിമാ അഭിനയം വിജയ് ദേവരകൊണ്ട തുടങ്ങിയതാണെങ്കിലും സിനിമയില്‍ വിജയ നായകനായി മാറാന്‍ വിജയ് ദേവരകൊണ്ടയ്ക്ക് 2017 വരെ കാത്തിരിക്കേണ്ടിവന്നു. സിനിമയുടെ വിജയത്തിനു ശേഷം വിജയിന്റെ താരമൂല്യം കുത്തനെ ഉയര്‍ന്നു. തമിഴ്, ഹിന്ദി ഭാഷകളിലേക്കും ഈ ചിത്രം റീമേക്ക് ചെയ്തിട്ടുണ്ട്. അര്ജുന് റെഡ്ഡി എന്ന സിനിമതന്നെയാണ് മലയാള സിനിമാ പ്രേമികള്‍ക്കിടയിലും വിജയിന് ആരാധകരെ നേടിക്കൊടുത്തത്. വിജയ് ദേവ്രകൊണ്ടയ്ക്ക് സംഭവിച്ചതുപോലെതന്നെയായിരുന്നു രശ്മികയുടെയും സിനിമാ ജീവിതം. 2016 മുതല്‍ കന്നട ചിത്രങ്ങളില്‍ അഭിനയിച്ചുവരികയായിരുന്ന രശ്മികയുടെ തലവര മാറിയത് ഗീതാഗോവിന്ദത്തിലൂടെയാണ്. ഗീതാഗോവിന്ദത്തില്‍ നായകന് വിജയ് ദേവരകൊണ്ടയായിരുന്നു.…
Read Moreഭാഗ്യംവിറ്റ് അനുവിജയ തിരികെപ്പിടിച്ചത് ഭര്‍ത്താവിന്റെ ജീവന്; മസ്തിഷ്കമണം സംഭവിച്ച് വിനോദിന്‍റെ വൃക്ക തുന്നി ചേർത്തു; അറുതിയായത് ഏഴുവര്‍ഷത്തെ ദുരിതം
മെഡിക്കൽ കോളജ്: ഭാഗ്യംവിറ്റ് ഭർത്താവിന്റെ ജീവൻ തിരികെ പിടിച്ച് അനുവിജ. മസ്തിഷ്കമണം സംഭവിച്ച് ഏഴ് അവയവങ്ങള്‍ ദാനം ചെയ്ത വിനോദിന്‍റെ വൃക്കകളിലൊന്ന് കൊട്ടാരക്കര വെട്ടിക്കവല ബിജുഭവനില്‍ വിനോദി (40) ന് ലഭിച്ചപ്പോള്‍ അറുതിയായത് അനുവിജയയുടെയും മക്കളുടെയും ഏഴുവര്‍ഷത്തെ ദുരിതങ്ങള്‍ക്കു കൂടിയായിരുന്നു. ജീപ്പ് ഡ്രൈവറായിരുന്ന വിനോദിന്‍റെ തുച്ഛമായ വരുമാനം മാത്രമായിരുന്നു ആ കുടുംബത്തിന്റെ ആശ്രയം. കാഴ്ചക്കുറവിന് ആശുപത്രിയില്‍ ചികിത്സതേടിയെത്തിയ വിനോദിന്‍റെ രോഗനിര്‍ണയ പരിശോധനാഫലം ആ കുടുംബത്തില്‍ ഇടിത്തീയായി മാറുകയായിരുന്നു. വിനോദിന്‍റെ രണ്ടു വൃക്കകളും തകരാറിലാണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല.2013-ല്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നുമാണ് വിദഗ്ധ ചികിത്സയ്ക്ക് അവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിൽ എത്തുന്നത്. നെഫ്രോളജി വിഭാഗത്തില്‍ ഡോ. നോബിള്‍ ഗ്രേഷ്യസിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. എന്നാല്‍ രണ്ടുവൃക്കകളും പൂര്‍ണമായി തകരാറിലാണെന്ന വസ്തുത ഒരിക്കല്‍കൂടി അവര്‍ക്ക് അംഗീകരിക്കേണ്ടിവന്നു.ചികിത്സയ്ക്കും നിത്യജീവിതത്തിനുമായി മറ്റു മാര്‍ഗങ്ങളൊന്നും മുന്നില്‍ കാണാതെ വന്നപ്പോള്‍ വിനോദിന്‍റെ…
Read Moreവധുവിനേയും കൊണ്ട് വരൻ പാഞ്ഞത് ആംബുലൻസിൽ; സൈറൻ മുഴക്കിയുള്ള വൈറൽ യാത്രയ്ക്ക് പണികിട്ടി; മാസ് മറുപടിയുമായി വരൻ!
കായംകുളം: കറ്റാനത്തു വിവാഹ ശേഷം ആംബുലൻസിൽ വധൂവരന്മാർ വീട്ടിലേക്കു സൈറൻ മുഴക്കി യാത്ര ചെയ്ത സംഭവത്തിൽ ആംബുലൻസ് ഉടമയ്ക്കും ഡ്രൈവർക്കുമെതിരെ കേസെടുത്ത് പിഴ ചുമത്തുമെന്നു മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. ഇന്നലെ ട്രാൻസ് പോർട്ട് കമ്മീഷണറുടെ നിർദേശ പ്രകാരം മാവേലിക്കര മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എസ്. സുബി, സി.ബി. അജിത് കുമാർ , എംവിഐ ഗുരുദാസൻ എന്നിവരുടെ നേതൃത്വത്തിൽ ആംബുലൻസ് കസ്റ്റഡിയിലെടുത്തു നൂറനാട് പോലീസിനു കൈമാറി. ഉടമയ്ക്കും ഡ്രൈവർക്കും നോട്ടീസ് നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് കറ്റാനത്തു നടന്ന ഒരു വിവാഹ ശേഷം വധുവരന്മാർ ആഘോഷ പൂർവം ആംബുലൻസിൽ വരന്‍റെ വീട്ടിലേക്കു യാത്ര ചെയ്തത്. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ, ഇതിനു പിന്നാലെ പരാതിയുമായി നിരവധി പേർ രംഗത്തുവന്നു. ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷനാണ് പ്രധാനമായും പരാതി ഉയർത്തിയത്. കറ്റാനം വെട്ടിക്കോട്…
Read Moreകാമുകിയെ കാണാന്‍ രാത്രിയില്‍ മതില്‍ ചാടി ! 18കാരനെ തെങ്ങില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച് വീട്ടുകാര്‍…
ആനമലയില്‍ പെണ്‍സുഹൃത്തിനെ കാണാനായി രാത്രിയില്‍ ചുറ്റുമതില്‍ ചാടിക്കടന്ന് വീട്ടിലെത്തിയ യുവാവിന് മര്‍ദ്ദനം. ആനമല ശക്തിനഗറില്‍ താമസിക്കുന്ന ഹരിഹരസുധാകരനാണ് (18) മര്‍ദ്ദനമേറ്റത്. ഇയാള്‍ പ്രദേശത്തെ മേജറുടെ തെങ്ങിന്‍തോട്ടത്തിലെ ജോലിക്കാരനായിരുന്നു. ഇദ്ദേഹത്തിന്റെ വീട്ടില്‍ ജോലിക്ക് വന്ന യുവതിയുമായി ഇയാള്‍ അടുപ്പത്തിലായി. വിവരമറിഞ്ഞ് വീട്ടുടമ ഹരിഹരസുധാകരനെ ശാസിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഹരിഹരസുധാകരന്‍ മറ്റൊരു തോട്ടത്തില്‍ ജോലിക്കു ചേര്‍ന്നു. എന്നാല്‍ ഇവിടെ നിന്നും പോയതിനുശേഷവും യുവതിയുമായി ബന്ധം ഇയാള്‍ ഉപേക്ഷിച്ചില്ല. സംഭവദിവസം ഹരിഹരസുധാകരന്‍ യുവതി താമസിക്കുന്ന വീട്ടിലെത്തി യുവതിയെ പുറത്തിറക്കി വിടാന്‍ ബഹളം വെക്കുകയായിരുന്നു. യുവതി പുറത്തുവരുന്നത് കാണാതായതോടെയാണ് വീടിന്റെ മതില്‍ കടന്ന് ഉള്ളില്‍ കടന്നത്. ഇതോടെ വീട്ടുജോലിക്കാര്‍ ഇയാളെ തടഞ്ഞുവെച്ചു. തുടര്‍ന്ന് തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി തെങ്ങില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. ശേഷം യുവാവിനെ അഴിച്ചുവിട്ടു. തിരിച്ച് വീട്ടിലെത്തിയ യുവാവിന്റെ അമ്മ ദേഹത്ത് മര്‍ദനമേറ്റതിന്റെ പാടുകള്‍ കണ്ട് വിവരം അന്വേഷിച്ചപ്പോഴാണ് വിവരങ്ങള്‍ പുറത്തറിഞ്ഞത്. ഉടന്‍തന്നെ യുവാവിനെ…
Read Moreമൊഴിമാറ്റിയവരെ കാത്തിരിക്കുന്നത് എട്ടിന്റെ പണി ? ഭാമയ്ക്കും സിദ്ധിഖിനും ഇടവേളബാബുവിനുമെല്ലാം ഇനി ഉറക്കമില്ലാത്ത രാത്രികള്‍…
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ മൊഴിമാറ്റിയ സിനിമാതാരങ്ങളുടെ മനംമാറ്റത്തിനു കാരണം അന്വേഷിച്ചിക്കാനൊരുങ്ങി പോലീസ്. നടന്‍ സിദ്ദിഖ്, ഇടവേള ബാബു, ഭാമ, ബിന്ദു പണിക്കര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് കോടതിയില്‍ മൊഴി മാറ്റിയിരുന്നത്. 20 സാക്ഷികളാണ് വിചാരണയ്ക്കിടെ കൂറുമാറി പ്രതിഭാഗത്ത് ചേര്‍ന്നിരുന്നത്. ഇവരുടെ കൂറുമാറ്റത്തിന്റെ പിന്നില്‍ എന്തെങ്കിലും പ്രലോഭനമോ ഭീഷണിയോ ഉണ്ടോയെന്ന് പോലീസ് അന്വേഷിക്കും. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനുണ്ടായിരുന്ന വൈരാഗ്യത്തെ കുറിച്ചായിരുന്നു സിനിമതാരങ്ങളില്‍ നിന്ന് പോലീസ് ശേഖരിച്ച മൊഴി. എന്നാല്‍ കോടതിയില്‍ എത്തിയപ്പോള്‍ ഇവര്‍ മൊഴി മാറ്റുകയായിരുന്നു. നടിയുടെ സിനിമ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കിയത്, അമ്മ റിഹേഴ്‌സല്‍ സമയത്ത് നടിയും ദിലീപും തമ്മിലുണ്ടായ തര്‍ക്കം എന്നിവ സംബന്ധിച്ചാ യിരുന്നു സിദ്ദിഖ് ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുത്തത്. അതേസമയം, കേസിലെ പ്രധാന സാക്ഷി സാഗറിനെ മൊഴി മാറ്റാന്‍ പ്രേരിപ്പിച്ചത് ദിലീപും സംഘവുമാണെന്ന സംശയം ജനിപ്പിക്കുന്ന രേഖകള്‍ പുറത്ത് വന്നിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ടിവിയാണ് ഇതുസംബന്ധിച്ച തെളിവുകള്‍…
Read Moreസഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചിരിക്കുന്നുവെന്ന് പരാതി ! ‘ചുരുളി’ കാണാന്‍ സമിതി രൂപീകരിച്ചു പോലീസ്…
ചുരുളി സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ അസഭ്യമാണോയെന്ന് പരിശോധിക്കാന്‍ പോലീസ്. ഇതിനായി സിനിമ കണ്ട് റിപ്പോര്‍ട്ട് നല്‍കാന്‍ എ.ഡി.ജി.പി കെ.പത്മകുമാറിന്റെ നേതൃത്വത്തില്‍ മൂന്നംഗ സംഘം രൂപീകരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് സിനിമയിലെ ഭാഷയേക്കുറിച്ച് പോലീസ് അന്വേഷിക്കുന്നത്. ഇത് പോലീസ് സ്വയം ഏറ്റെടുത്ത അന്വേഷണമല്ല, ഹൈക്കോടതിയാണ് സിനിമ കണ്ട് റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ജി.പിയോട് ആവശ്യപ്പെട്ടത്. സിനിമയിലെ ഭാഷ അശ്‌ളീലമെന്ന് ആരോപിച്ച് തൃശൂര്‍ സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. മലയാളിയല്ലാത്ത പൊലീസ് മേധാവി അനില്‍കാന്ത് നേരിട്ട് സിനിമ കാണുന്നില്ല. പകരം മലയാളികളായ മൂന്ന് പേരടങ്ങുന്ന സംഘത്തെ ചുമതലപ്പെടുത്തി. ബറ്റാലിയന്‍ മേധാവി കെ.പത്മകുമാര്‍, തിരുവനന്തപുരം റൂറല്‍ എസ്.പി ദിവ്യാ ഗോപിനാഥ്, തിരുവനന്തപുരം സിറ്റി അഡ്മിനിസ്‌ട്രേഷന്‍ ഡി.സി.പി എന്‍.നസീം എന്നിവരാണ് സിനിമ കാണുന്നത്. നാട്ടുകാരുടെ അസഭ്യപ്രയോഗത്തിനെതിരെ കേസെടുത്ത് പരിചയമുണ്ടങ്കിലും സിനിമയിലോ കലാപ്രകടനങ്ങളിലോയുള്ള ഭാഷ അതിരുകടന്നോയെന്ന് ആദ്യമായാണ് പോലീസ് അന്വേഷിക്കുന്നത്. അതിന്റെ ആശയക്കുഴപ്പം ഉദ്യോഗസ്ഥര്‍ക്കുള്ളതിനാല്‍ നിയമോപദേശം…
Read Moreഎന്താ സ്പെഷ്യല്‍? താറാവ് തല എടുക്കട്ടെ …സ്റ്റഫ്ഡ് ഡക്ക് നെക്കിന്റെ വില കേട്ടാൽ ഞെട്ടും! കിടിലൻ സ്വാദും പോഷക സമൃദ്ധവും
ലണ്ടിനിലെ ഒരു ആഢംബര ഹോട്ടലിലെ ഒരു ആഢംബര മെനു ഇപ്പോള്‍ വൈറലാണ്. സ്റ്റഫ്ഡ് ഡക്ക് നെക്ക എന്നാണ് മെനുവിന്റെ പേര്. പേര് കേട്ട് അത്ഭുതപ്പെടെണ്ട. താറാവിന്റെ തലയും കഴുത്തും അതാണ് സംഭവം. ഒന്നും രണ്ടും രൂപയല്ല ഇതാണോ സംഭവം എന്ന് മുഖം ചുളിക്കേണ്ട. വിലയെത്രയാണെന്ന് കേള്‍ക്കണോ? 18 പൗണ്ട്. അതായത് 1814 രൂപ. അപ്പോള്‍ സംഭവം നിസാരക്കാരനാണോ? അല്ലാന്നു തോന്നുന്നല്ലേ.എന്തായാലും മെനു കണ്ട് അമ്പരന്നിരിക്കുകയാണ് ഉപഭോക്താക്കള്‍.ഹൈബയറിയിലെ വെസ്റ്റേണ്‍സ് ലോണ്ട്രി എന്ന ഹേട്ടലാണ് അവരുടെ ഏറ്റവും പുതിയ മെനുവിന്റെ ചിത്രമടക്കം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. പോഷക സമൃദ്ധംചിത്രത്തില് താറാവിന്റെ തലമുതൽ കഴുത്തുവരെയുള്ള ഭാഗം കാണാം.കഴുത്തിന്‍റെ ഭാഗത്തിനടിയൽ ഒരു ചരട് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നതും കാണാം. ചുമ്മാ തലയും കഴുത്തുമല്ല അതിനുള്ളില്‍ ടേണിപ്സ് എന്ന കിഴങ്ങും പയറും നിറച്ചിട്ടുണ്ടെന്ന് കൂടി ചിത്രത്തോടൊപ്പമുള്ള അടിക്കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്. വെസ്റ്റേണ്‍ ലോണ്ട്രി ‘#beaktofeed’ എന്നെഴുതിയ പോസ്റ്റില്‍…
Read Moreഭര്‍ത്താവ് ശാരീരിക ബന്ധം നിഷേധിക്കുന്നു ! പരാതിയുമായി 24കാരി പോലീസ് സ്‌റ്റേഷനില്‍…
ഭര്‍ത്താവ് ശാരീരിക ബന്ധം നിഷേധിക്കുന്നു എന്ന് പോലീസില്‍ പരാതിപ്പെട്ട് ഭാര്യ. മാതാപിതാക്കളില്‍ നിന്ന് പണം ആവശ്യപ്പെട്ട് ഇയാള്‍ സമ്മര്‍ദം ചെലുത്തിയതായും പരാതിയുണ്ട്. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയായ 24 കാരിയാണ് പരാതിക്കാരി. 2018ലായിരുന്നു ഇവരുടെ വിവാഹം. തൊട്ടുപിന്നാലെ, നിസാര പ്രശ്നങ്ങളുടെ പേരില്‍ ഇയാള്‍ ഭാര്യയുമായി വഴക്കിടാന്‍ തുടങ്ങി 2020 ജനുവരിയില്‍ ഭാര്യയെ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് യുവതി മാതാപിതാക്കളുടെ വീട്ടിലേക്ക് മാറി. സാമുദായിക നേതാക്കളും യുവതിയുടെ കുടുംബാംഗങ്ങളും ഇടപെട്ടതിനെത്തുടര്‍ന്ന്, ഭര്‍ത്താവ് ഭാര്യയെ 2020 ഫെബ്രുവരിയില്‍ തിരികെ കൊണ്ടുപോയി, ഇനി ശല്യപ്പെടുത്തില്ലെന്ന് അവര്‍ക്ക് ഉറപ്പുനല്‍കിയെങ്കിലും സംഭവിച്ചത് മറ്റൊന്നാണ് യുവതി സബര്‍മതി പോലീസില്‍ നല്‍കിയ പരാതി അനുസരിച്ച്, അതിനു ശേഷവും ദമ്പതികള്‍ തമ്മിലുള്ള വഴക്കുകള്‍ അവസാനിച്ചില്ല. മാതാപിതാക്കളില്‍ നിന്ന് പണം ആവശ്യപ്പെട്ട് ഇയാള്‍ തന്നെ മര്‍ദിക്കാറുണ്ടെന്നും എഫ്ഐആറില്‍ പറയുന്നു ഒരിക്കല്‍ അയാള്‍ എന്റെ മാതാപിതാക്കളോട് പണം ചോദിച്ചപ്പോള്‍ എങ്കിലത് വിവാഹത്തിന് മുമ്പ് ചെയ്യണമായിരുന്നു…
Read More