കുറ്റപ്പെടുത്തലുകള്‍ വര്‍ഷങ്ങളായി കേള്‍ക്കുന്ന ആളാണ് ഞാന്‍. എപ്പോഴും കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കേണ്ടത് സ്ത്രീകളാണ്. സ്ത്രീകള്‍ എന്തു ചെയ്താലും ചെയ്തില്ലെങ്കിലും കുറ്റം. അതിന്റെ കാരണവും മനസിലാക്കി. ആണിന് ഒന്നാംസ്ഥാനവും പെണ്ണിന് രണ്ടാംസ്ഥാനം മതി എന്ന ചിന്താഗതിയാണ് ഇതിന്റെ കാരണം.. ഒരു പ്രത്യേകതരം ഈഗോ. സ്ത്രീകള്‍ എന്നും താഴ്ന്നുനില്ക്കണം അല്ലെങ്കില്‍ അവളെ ഒതുക്കണം എന്ന ചിന്താഗതി. ഒരു പെണ്ണിന് എന്നും അവള് മാത്രമേ ഉള്ളൂ, അതാണ് സത്യം. നമ്മള് സ്ത്രീകള്‍ മനസിലാക്കേണ്ട കാര്യം ഇതാണ്, നമുക്ക് രക്ഷപ്പെടണമെങ്കില്‍ നമ്മള് സ്വന്തമായി ഇറങ്ങിത്തിരിക്കണം… എനിക്ക് എന്റെ വോയിസ് മാത്രമാണ്. ഒരുപക്ഷേ ഈ ലോകം തന്നെ മാറ്റിമറിക്കാന്‍ കഴിയും എന്റെ വോയ്സിന്… അതുകൊണ്ട് നമ്മള് സ്ത്രീകള്‍ ശബ്ദമുയര്‍ത്തി നമുക്കുവേണ്ടി നിലകൊള്ളണം. -നേഹ റോസ്
Read MoreCategory: Today’S Special
എനിക്ക് മനസിലാകുന്നില്ല! എന്റെ ഭര്‍ത്താവ് നാണമില്ലാത്തവനും എന്റെ സഹപ്രവര്‍ത്തനെ സപ്പോര്‍ട്ട് ചെയ്ത അദ്ദേഹത്തിന്റെ ഭാര്യ വളരെ സപ്പോര്‍ട്ടീവുമായി; ദുർഗ കൃഷ്ണ പറയുന്നു…
കുടുക്ക് 2025ലെ സോംഗ് ഇറങ്ങിയിരുന്നു. ആ പാട്ടിന്റെ അവസാനമുണ്ടായിരുന്ന ലിപ് ലോക് സീനാണ് ഇപ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം. ആ പാട്ടിറങ്ങിയതിനു പിന്നാലെ ഞാനും എന്റെ കൂടെ അഭിനയിച്ച നടനും ഒരു അഭിമുഖം കൊടുത്തിരുന്നു. ലിപ് ലോക്ക് രംഗത്തില്‍ അഭിനയിക്കുന്നതില്‍ തങ്ങളുടെ പങ്കാളികള്‍ എങ്ങനെയെടുത്തു എന്നു ചോദിച്ചു. ഞങ്ങളുടെ രണ്ടുപേരുടെ പങ്കാളികളും വളരെ സപ്പോര്‍ട്ടീവാണ് എന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. സിനിമയെ സിനിമയായിട്ടും ജീവിതത്തെ ജീവിതമായും കാണാനറിയാവുന്ന പങ്കാളികളാണ് ഭാഗ്യവശാല്‍ ഞങ്ങള്‍ക്കു കിട്ടിയത് എന്നാണ് ഞാന്‍ പറഞ്ഞത്. ഇന്റര്‍വ്യൂവിന് ശേഷം എന്നെ സപ്പോര്‍ട്ട് ചെയ്ത എന്റെ ഭര്‍ത്താവ് നാണമില്ലാത്തവനും എന്റെ സഹപ്രവര്‍ത്തനെ സപ്പോര്‍ട്ട് ചെയ്ത അദ്ദേഹത്തിന്റെ ഭാര്യ വളരെ സപ്പോര്‍ട്ടീവുമായി. അതെങ്ങനെയാണ് എന്ന് എനിക്കു മനസിലായില്ല. ഞങ്ങള്‍ ചെയ്ത കാര്യം ഒന്നാണ്. എന്നാല്‍, വിമര്‍ശനം എനിക്കു മാത്രമാണ്. ഞാന്‍ ഒറ്റയ്ക്കു പോയിട്ടല്ല ലിപ് ലോക്ക് ചെയ്തിരിക്കുന്നത്. -ദുർഗ…
Read Moreനല്ല ഒന്നാന്തരം തീരുമാനം ! സാമന്തയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് നാഗചൈതന്യ പറയുന്നത് ഇങ്ങനെ…
സാമന്തയുമായുള്ള വിവാഹ മോചനത്തെ കുറിച്ച് ആദ്യമായി പ്രതികരിച്ച് നടന് നാഗ ചൈതന്യ . ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നാഗ ചൈതന്യ സാമന്തയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഇരുവരും വേര്‍പിരിയുന്നത് പൊതുസമൂഹത്തെ അറിയിച്ചത്. വിവാഹമോചനത്തിന് തന്നെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള അഭ്യൂഹങ്ങളെ കുറിച്ച് സാമന്ത പ്രതികരിച്ചെങ്കിലും നാഗ ചൈതന്യ അതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിരുന്നില്ല. ഉടന്‍ പുറത്തിറങ്ങുന്ന തന്റെ ചിത്രമായ ബംഗാര്‍രാജിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുമ്പോള്‍ നാഗ ചൈതന്യ തന്റെയും സാമന്തയുടെയും വിവാഹമോചനത്തെക്കുറിച്ച് സംസാരിച്ചു. ‘അവള് സന്തോഷവതിയാണെങ്കില്‍ താന്‍ സന്തോഷവാനാണ്. ഈ അവസരത്തില്‍ വിവാഹമോചനമാണ് ഏറ്റവും മികച്ച തീരുമാനം’- നാഗ ചൈതന്യ പറഞ്ഞു. ”പിരിഞ്ഞിരിക്കുന്നതില്‍ കുഴപ്പമില്ല. അത് വ്യക്തിപരമായ സന്തോഷത്തിനായി പരസ്പരം എടുത്ത തീരുമാനമാണ്. അവള് സന്തോഷവതിയാണെങ്കില്‍, ഞാന്‍ സന്തോഷവാനാണ്. അതിനാല്‍ അത്തരമൊരു സാഹചര്യത്തില്‍ വിവാഹമോചനമാണ് ഏറ്റവും നല്ല തീരുമാനം, ‘ നാഗ…
Read Moreപ്രിയപ്പെട്ട സൈന..! ഒരു സ്ത്രീയെന്ന നിലയിൽ നിങ്ങളെ ആക്രമിക്കാനുള്ള ലക്ഷ്യവും എനിക്കില്ലായിരുന്നു; സിദ്ധാർഥ്
പ്രിയപ്പെട്ട സൈന, കുറച്ചു ദിവസങ്ങൾക്കു മുമ്പ് നിങ്ങളുടെ ഒരു ട്വീറ്റിന് മറുപടിയായി ഞാൻ എഴുതിയ എന്റെ പരുഷമായ തമാശയ്ക്ക് നിങ്ങളോടു ക്ഷമചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് നിങ്ങളോടു പല കാര്യങ്ങളിലും വിയോജിപ്പുണ്ടാകാം, പക്ഷേ, നിങ്ങളുടെ ട്വീറ്റ് വായിച്ചപ്പോൾ എനിക്കുണ്ടായ നിരാശയോ ദേഷ്യമോ പോലും എന്റെ സ്വരത്തെയും വാക്കുകളെയും ന്യായീകരിക്കാൻ കഴിയില്ല. ഞാൻ പറഞ്ഞത് തമാശയാണെങ്കിൽ ക്കൂടി അതു വിശദീകരിക്കേണ്ട ബാധ്യത എനിക്കുണ്ട്. പക്ഷേ, അത് അത്ര നല്ല തമാശയായിരുന്നില്ല. ഞാൻ ഉദ്ദേശിക്കാത്ത ഒരിടത്ത് ആ തമാശ ചെന്നുനിന്നതിൽ ക്ഷമചോദിക്കുന്നു. എന്നിരുന്നാലും, എന്റെ വാക്കുകൾക്കും ഞാൻ ഉദ്ദേശിച്ച തമാശയ്ക്കും മറ്റു പലയിടങ്ങളിൽനിന്നും ആളുകൾ ആരോപിക്കുന്ന തരത്തിലുള്ള ദുരുദ്ദേശ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്ന് ഞാൻ തറപ്പിച്ചു പറയുന്നു. ഞാൻ എന്നും ഫെമിനിസ്റ്റ് ചിന്താഗതിക്കൊപ്പമാണ് നിലയുറപ്പിക്കുന്നത്. എന്റെ ട്വീറ്റുകളിലൊന്നും യാതൊരു വിധ ലിംഗഭേദവും ഉണ്ടാകാറില്ല, ഒരു സ്ത്രീയെന്ന നിലയിൽ നിങ്ങളെ ആക്രമിക്കാനുള്ള ലക്ഷ്യവും…
Read Moreഎല്ലാവരുടെയും ജീവിതം അത്ര പെര്‍ഫെക്ട് ഒന്നുമല്ല! ആദ്യം വിവാഹമോചനത്തിന്റെ പേരില്‍, പിന്നീട് സിനിമയില്‍ അഭിനയിച്ചതുമായി ബന്ധപ്പെട്ട്; സാമന്ത പറയുന്നു…
വിവാഹമോചനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു മാസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് തെന്നിന്ത്യന്‍ നടി സാമന്ത. നാഗചൈതന്യയുമായിട്ടുള്ള ബന്ധം വേര്‍പ്പെടുത്തിയതോടെ പലരും വിമര്‍ശനങ്ങളുമായി എത്തി. സാമന്തയ്ക്കെതിരേ സൈബര്‍ അക്രമണങ്ങളും ഉണ്ടായിരുന്നു. ഭര്‍ത്താവുമായി പിരിഞ്ഞത് സാമന്തയുടെ പ്രശ്നങ്ങള്‍ കാരണമെന്നാണ് പലരും ആരോപിച്ചത്. ആദ്യം വിവാഹമോചനത്തിന്റെ പേരിലാണെങ്കില്‍ പിന്നീട് സിനിമയില്‍ അഭിനയിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങള്‍ വന്നത്. പുഷ്പ എന്ന സിനിമയില്‍ ഐറ്റം ഡാന്‍സുകാരിയായി വന്നതിന്റെ പേരിലും സാമന്തയ്ക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നു. നാലു വര്‍ഷം മാത്രം നീണ്ട ദാമ്പത്യജീവിതം പെട്ടെന്ന് അവസാനിപ്പിച്ചതിന്റെ വേദനയില്‍ നില്ക്കുന്ന സാമന്ത ആരോപണങ്ങളിലൊന്നും തളര്‍ന്നില്ല. ഒരു ദേശീയ മാധ്യമത്തിനു നല്കിയ പ്രതികരണത്തിലൂടെ താന്‍ കടന്നുവന്ന വഴിയില്‍ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചു സാമന്ത പറഞ്ഞിരുന്നു. വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുകയും സമ്മര്‍ദം നിറയ്ക്കുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. നമ്മുടെ ബലഹീനതകള്‍, വേദന, ഉത്കണ്ഠ എന്നിവയെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ പരാമർശിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടാണ് നല്‍കുന്നത്. കാരണം…
Read Moreതന്റെ പോസ്റ്റിനു താഴെ മോശം കമന്റിട്ടയാളെ പറപ്പിച്ച് വൈഗ റോസ് ! താരത്തിന്റെ മറുപടിയിങ്ങനെ…
മിനിസ്ക്രീനും ബിഗ് സ്ക്രീനിലും ഒരുപോലെ മിന്നിത്തിളങ്ങുന്ന താരമാണ് വൈഗ റോസ്. അലക്സാണ്ടര്‍ ദി ഗ്രേറ്റ് എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് വൈഗ ബിഗ് സ്ക്രീനിലെത്തിയത്. ഡെയര്‍ ദി ഫിയര്‍ എന്ന പ്രോഗ്രാമിലൂടെ ആണ് താരം ആദ്യമായി മിനിസ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്. പിന്നാലെ നിരവധി പ്രോഗാമുകളില്‍ അവതാരകയായി തിളങ്ങിയിട്ടുണ്ട്. ഇപ്പോള്‍ തമിഴ് കളേഴ്സ് ടിവിയിലെ കോമഡി നൈററ്സ് എന്ന പ്രോഗ്രാമിന്റെ അവതാരകയാണ് വൈഗ. തന്റെ പോസ്റ്റിന് താഴെയായി മോശം കമന്റിട്ടയാള്‍ക്ക് വൈഗ നല്കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാവുന്നു. എന്ത് പോസ്റ്റ് ഇടണം എന്ത് എപ്പോ എങ്ങനെ സപ്പോര്‍ട്ട് ചെയ്യണം എന്നുള്ളത് എന്റെ ഇഷ്ടം. ഇങ്ങനത്തെ ഭാഷയാണോ സാധാരണ വീട്ടില്‍ ചേട്ടന്റെ അമ്മയോടും സഹോദരിയോടും പറയാറ്. പാവം വീട്ടുകാര്‍, അവരുടെ ഗതികേട്. ഇങ്ങോട്ട് പറയാന്‍ വരണ്ട, നിങ്ങളുടെ ഭാഷ ശ്രദ്ധിക്കൂയെന്ന് പറഞ്ഞ് മോശം കമന്റിട്ടയാളെ ടാഗ് ചെയ്തായിരുന്നു വൈഗ മറുപടി നല്‍കിയത്. കമന്റിന്റെ…
Read Moreനടുറോഡില്‍ യുവാവിനെക്കൊണ്ട് പാന്റ് തുടപ്പിച്ച് പോലീസുകാരി ! പിന്നാലെ ‘കവിളത്ത് തലോടലും’;വീഡിയോ വൈറല്‍…
നടുറോഡില്‍ യുവാവിനെക്കൊണ്ട് യൂണിഫോം തുടപ്പിച്ച് പോലീസുകാരി. മധ്യപ്രദേശിലെ രേവയിലാണ് സംഭവം. ബൈക്ക് പിന്നോട്ടെടുക്കുന്നതിനിടെ പാന്റില്‍ ചെളി തെറിപ്പിച്ചുവെന്നാരോപിച്ച് ശശികല എന്ന കോണ്‍സറ്റബിളാണ് യുവാവിനെക്കൊണ്ട് പാന്റ് തുടപ്പിച്ചത്. യുവാവ് പോലീസുകാരിയുടെ പാന്റ് തുടയ്ക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഉദ്യോഗസ്ഥ തൂവാല കൊണ്ട് മുഖം മറച്ചിരുന്നു. ചെളി തുടപ്പിച്ചതിനുശേഷം പൊലീസുകാരി യുവാവിന്റെ കരണത്തടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. തങ്ങള്‍ വീഡിയോ കണ്ടുവെന്നും അതിലുളള ഉദ്യോഗസ്ഥയെ തിരിച്ചറിഞ്ഞുവെന്നും അഡീഷണല്‍ എസ്പി ശിവകുമാര്‍ പറഞ്ഞു. ആരെങ്കിലും പരാതി നല്കുകയാണെങ്കില് സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും എസ്പി അറിയിച്ചു.
Read Moreനാലു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ അര്‍ജുനും മലൈകയും വേര്‍പിരിയുന്നു ! മലൈക അതീവ ദുഃഖിത…
ബോളിവുഡിലെ അപൂര്‍വ പ്രണയജോഡികളായ മലൈക അറോറയും അര്ജുന് കപൂറും വേര്‍പിരിയുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നാല് വര്‍ഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വേര്‍പിരിയുന്നത്. മലൈക അതീവ ദു:ഖിതയാണെന്നും ആറ് ദിവസത്തിലേറെയായി താരം വീടിന് പുറത്തിറങ്ങിയിട്ടില്ലെന്നും മലൈകയോട് അടുത്ത വൃത്തങ്ങള്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ഈ ദിവസങ്ങളിലൊന്നും അര്ജുന് മലൈകയെ സന്ദര്‍ശിച്ചിട്ടില്ലെന്നും മലൈകയുടെ വീടിനടുത്ത് താമസിക്കുന്ന സഹോദരി റിയ കപൂറിന്റെ വീട്ടില്‍ സംഘടിപ്പിച്ച അത്താഴ വിരുന്നില്‍ പങ്കെടുത്തപ്പോള്‍ പോലും മലൈകയുടെ വീട്ടിലെത്തിയില്ലെന്നും ഇവര്‍ പറയുന്നു. കൂടാതെ ഇത്തരം വിരുന്നുകളില്‍ അര്‍ജുനൊപ്പം പങ്കെടുക്കാറുള്ള മലൈകയുടെ അസാന്നിധ്യം ഇരുവരും തമ്മിലുള്ള ബ്രേക്കപ്പിന്റെ സൂചനയാണെന്നും ഇവര്‍ പറയുന്നു. നടന് അര്‍ബാസ് ഖാനുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് മലൈക അര്‍ജുനുമായി പ്രണയത്തിലാകുന്നത്. 98ലാണ് അര്‍ബാസും മലൈകയും വിവാഹിതരാകുന്നത്. ഈ ദാമ്പത്യത്തില്‍ ഇവര്‍ക്ക് അര്ഹാന് എന്നൊരു മകനുണ്ട്. 2016ലാണ് അര്‍ബാസുമായി വേര്‍പിരിയുന്നത്. പിന്നീട് അര്‍ജനും മലൈകയും പൊതുവേദികളില്‍ ഒരുമിച്ചെത്താന്‍ തുടങ്ങിയതോടെയാണ് ഇവരുടെ…
Read Moreഉറുമിയിൽ വീറോടെ പാർവതി! ഉറുമി ചുഴറ്റി ഏഴാം ക്ലാസുകാരി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ
അമ്പലപ്പുഴ: ഉറുമി പ്രകടനത്തിൽ വിസ്മയംതീർത്ത വിദ്യാർഥിനി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ. പ്രദീപ് പെരുമാൾ ഗുരുക്കളുടെ ശിഷ്യ പാർവതിയാണ് രണ്ടുറുമികൾ 30 സെക്കൻഡിൽ രണ്ട് കൈകളും ഉപയോഗിച്ച് 212 തവണ വീശി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്. തോട്ടപ്പള്ളി കൊട്ടാരവളവ് പ്രണവം വീട്ടിൽ പ്രമോദിന്റെയും ആശയുടെയും മകൾ പാർവതി കരുവാറ്റ എസ് എൻ സെൻട്രൽ സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർഥിനിയാണ്. 6 വയസ്സ് മുതൽ തോട്ടപ്പള്ളി “രുദ്ര കളരി സംഘത്തിൽ”. പ്രദീപ് പെരുമാൾ ഗുരുക്കളുടെ ശിക്ഷണത്തിലാണ് കളരി അഭ്യസിച്ചു വരുന്നു. തെക്കൻ സമ്പ്രദായത്തിലുള്ള ചുവട്, ചെറുവടി, നെടുവടി, കത്തി, രണ്ടുകത്തി, ഉറുമി, വാളും പരിചയും കൂടാതെ വടക്കൻ സമ്പ്രദായത്തിലുള്ള മെയ്യ് പയറ്റ്, മുച്ചാൺ പയറ്റ് മുതലായ അഭ്യാസങ്ങളും പരിശീലിക്കുന്നു. തുടർച്ചയായ പരിശീലനത്തിലൂടെ ജില്ലാതല, സംസ്ഥാനതല മത്സരങ്ങളിൽ നിരവധി മെഡലുകൾ നേടിയിട്ടുണ്ട്.ലോക്ക്ഡൗൺ സമയം മുതൽ മർമശാസ്ത്രം…
Read Moreഅവധിക്കാലം ആഘോഷിക്കാൻ ഏകാന്തമായൊരിടം വേണോ ? മൂന്ന് കിടപ്പുമുറികളുള്ള ഈ കോട്ടേജിന് ചില സവിശേഷതകളുണ്ട്; കാര്‍വരും, പക്ഷേ….
നഗരത്തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ് സ്വസ്ഥമായി കുറച്ചു ദിവസം. അവധി ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകളില്‍ ആദ്യ പരിഗണന ഇതിനായിരിക്കും. അതിനായി ഏകാന്തമായ ഒരിടം തേടിപ്പിടിച്ചാണ് ആളുകള്‍ അവധിക്കാലം ആഘോഷിക്കാന്‍ പോകുന്നത്. അങ്ങനെ ഏകാന്തമായ ഒരിടം യുകെയിലുണ്ട്. ഏകാന്തമായ ഇടം യുകെയിലെ ഏറ്റവും ഏകാന്തമായ അവധിക്കാല കോട്ടേജുകളിലൊന്നാണ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഡെവോണിലെ മാന്സാന്ഡ്സ് ബീച്ചിനു മുകളിലാണ് ആരെയും ആകര്‍ഷിക്കുന്ന ഈ കോട്ടേജുള്ളത്. മൂന്ന് കിടപ്പുമുറികളുള്ള ഈ കോട്ടേജിന് ചില സവിശേഷതകളുണ്ട്. വൈദ്യുതി, ഇന്റര്‍നെറ്റ്, ശുചിമുറി, എന്നിവ ലഭ്യമല്ല. എന്നാല്‍, ബ്രിട്ടനിലെ ഏകാന്തമായ ഈ അവധിക്കാല വസതിയുടെ വില എത്രയാണെന്നോ 550,000 പൗണ്ട്, അതായത്് 5 കോടിയിലും കൂടുതല്‍! ആഢംബരമില്ല സാധാരണ വേനല്‍ക്കാല വസതികളെപ്പോലെ ആഡംബരപൂര്ണ്ണമായിരിക്കില്ല ഇവിടം.19ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നെപ്പോളിയന് യുദ്ധതടവുകാര്ക്കായി കിംഗ്സ്വെയറിനും ബ്രിക്സാമിനും ഇടയില്‍ നിര്‍മ്മിച്ച മൂന്ന് കോട്ടേജുകളില്‍ ഒന്നാണ് ഈ കോട്ടേജ്. കോസ്റ്റ്ഗാര്‍ഡുകള്‍ പുകയില കടത്തുകാരെ നിരീക്ഷിക്കാനും ഇത്…
Read More