ടൊവിനോ തോമസ് നായകനായ മിന്നല്‍ മുരളി മികച്ച അഭിപ്രായമാണ് നേടുന്നത്. അതിമാനുഷിക ശക്തികള്‍ ലഭിച്ച മിന്നല്‍ മുരളിയ്ക്ക് എവിടെ വേണമെങ്കിലും പറന്നു കയറാം. എന്നാല്‍ മറ്റുള്ളവരുടെ കാര്യം അങ്ങനെയാണോ ? നിലമ്പൂര്‍ ചോക്കാട് പഞ്ചായത്തിലെ മാളിയേക്കല്‍ ജിയുപി സ്കൂളിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ക്ലാസിലെത്തണമെങ്കില്‍ ‘മിന്നല്‍ മുരളി’ ആവേണ്ടി വരും. സൗകര്യം കുറവായ സ്കൂളില്‍ നാട്ടുകാരുടെ പിന്തുണയോടെയാണ് രണ്ട് നില കെട്ടിടം പണിതത്. എന്നാല്‍ സ്കൂളിന്റെ രണ്ടാം നില കാണാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് കുട്ടികള്‍. കാരണം മറ്റൊന്നുമല്ല, സ്കൂളിന്റെ രണ്ടാം നിലയിലേക്ക് കയറാന്‍ കോണിപ്പടി ഇല്ല. ക്ലാസില്‍ കയറാന്‍ കുട്ടികള്‍ പറന്നു വരണോ എന്നാണ് രക്ഷിതാക്കളും നാട്ടുകാരും ചോദിക്കുന്നത്. കുട്ടികള്‍ക്ക് ഇരുന്ന് പഠിക്കാന്‍ ആവശ്യത്തിന് ക്ലാസ് മുറികള്‍ ഇല്ലാതിരുന്നതിനാലാണ് നാട്ടുകാര്‍ പിരിവെടുത്തും ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്തിയും പണം സ്വരുക്കൂട്ടിയത്. നാല് ലക്ഷം രൂപ നാട്ടുകാര്‍ പഞ്ചായത്തിന് കൈമാറി.…
Read MoreCategory: Today’S Special
ഒരു സിഗരറ്റ് ഉണ്ടാക്കിയ പൊല്ലാപ്പ്! പെണ്‍കുട്ടിയുടെ പ്രായം പോലും പരിഗണിക്കാതെ ഒരാള്‍ അവള്‍ക്കു നേരെ ഒരു സിഗരറ്റ് നീട്ടിയാലോ ? സംഭവം ഇതാണ്…
പതിനെട്ട് വയസ് തികയണം നമ്മു നാട്ടില്‍ പുകയിലയുത്പന്നങ്ങള്‍ നല്കാൻ. ചില നാടുകളില്‍ പ്രായത്തിന്റെ കാര്യത്തില്‍ ചില ഏറ്റക്കുറച്ചിലുകള്‍ വരാം. പക്ഷേ, പതിമൂന്ന് വയസ് ഒരു നാട്ടിലും പുകയില ഉപയോഗിക്കാനുള്ള പ്രായമേയല്ല. പെണ്‍കുട്ടിയുടെ പ്രായം പോലും പരിഗണിക്കാതെ ഒരാള്‍ അവള്‍ക്കു നേരെ ഒരു സിഗരറ്റ് നീട്ടിയാലോ. സംഭവം ഇതാണ് ഇംഗ്ലണ്ടിലാണ് സംഭവം. വീട്ടിലേക്കുള്ള സാധന സാമഗ്രികള്‍ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്തിട്ടിരിക്കുകയായിരുന്നു മുപ്പത്തിരണ്ടുകാരിയായ മാഡിസണ്‍ ഡോക്ടര്‍ എന്ന യുവതി. പെട്ടന്ന് അവള്‍ക്ക് എന്തോ ക്ഷീണം തോന്നിയതുകൊണ്ട് അവള് ഒരു ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലേക്ക് പോയി. വീട്ടില്‍ പതിമൂന്ന് വയസുകാരിയായ മകള്‍ ഒറ്റയ്ക്കായിരുന്നു. വീട്ടില്‍ മകള്‍ ഒറ്റയ്ക്കല്ലേയുള്ളു എന്നു കരുതി സൂപ്പര്‍മാര്‍ക്കറ്റില്‍ വിളിച്ച് ഓര്‍ഡര്‍ കാന്‍സല്‍ ചെയ്തിട്ടാണ് അവള് ആശുപത്രിയിലേക്ക പോയത്. ഭര്‍ത്താവ് വരാന്‍ വൈകുകയും ചെയ്യും. കഥയിലെ വില്ലന്‍ സാധനസാമഗ്രികള്‍ കൂടാതെ രണ്ട് പായ്ക്കറ്റ് സിഗരറ്റും മാഡിസണ്‍ ഓര്‍ഡര്‍…
Read Moreതീ വിഴുങ്ങിയ തവളയോ ? അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍…
ശരീരത്തില്‍ വെളിച്ചമുള്ള മിന്നാമിനുങ്ങിനെ ഏവര്‍ക്കും അറിയാം. എന്നാല്‍ വെളിച്ചം വിഴുങ്ങിയതു പോലെ മിന്നുന്ന തവള എല്ലാവര്ക്കും ഒരു പുതുമയുള്ള ഒരു കാഴ്ചയായിരിക്കും. മിന്നാമിനുങ്ങിനെ വിഴുങ്ങിയതിനെ തുടര്‍ന്ന് തവള ഇടയ്ക്കിടെ മിന്നുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. സയന്‍സ് ഗേളാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചത്. അമേരിക്കയിലെ ഫ്ളോറിഡയിലാണ് സംഭവം നടന്നത്. മിന്നാമിനുങ്ങിനെ തവള വിഴുങ്ങുകയായിരുന്നു. തവളയുടെ വയറിന്റെ ഭാഗം തിളങ്ങുന്ന വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. മിന്നാമിനുങ്ങ് തവളയുടെ വയറ്റില്‍ ജീവനോടെ ഉള്ളതുകൊണ്ടാണ് തിളക്കം ഉണ്ടായത്. പലപ്പോഴും മിന്നാമിനുങ്ങ് പോലുള്ള കീടങ്ങളെ വിഴുങ്ങിയാല്‍ അവ രക്ഷപ്പെടാന്‍ വിഷാംശമുള്ള രാസപദാര്‍ഥങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നത് പതിവാണ്. എന്നാല്‍ യാതൊരു പ്രശ്നങ്ങളുമില്ലാത്ത തരത്തിലാണ് തവളയെ കണ്ടത്. എന്തായാലും തവള ഇപ്പോള്‍ ജീവനോടെ ഉണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
Read Moreഇബടെ വാടാ ഹമുക്കേ ! ഓടിപ്പോകാന്‍ നോക്കിയ സിംഹത്തെ വാരിയെടുത്ത് യുവതി; വീഡിയോ വൈറല്‍…
കുവൈറ്റിലെ നിരത്തിലൂടെ പിടിവിട്ട് ഓടാന്‍ ശ്രമിച്ച സിംഹത്തെ കൈയ്യില്‍ വാരിയെടുത്ത് നീങ്ങുന്ന യുവതിയുടെ ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കൂടിനുള്ളില്‍ നിന്നും പുറത്തു ചാടിയ വളര്‍ത്തു സിംഹമാണ് പ്രദേശത്ത് ഭീതിവിതച്ചത്. സബാഹിയ പ്രദേശത്താണ് സംഭവം. സിംഹത്തിന്റെ ഉടമയായ യുവതി തന്നെയാണ് പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ജനവാസകേന്ദ്രത്തില്‍ നിന്നും സിംഹത്തെ പിടികൂടിയത്. യുവതിയുടെ കൈയില്‍ നിന്ന് സിംഹം കുതറിയോടാന്‍ ശ്രമിക്കുന്നതും ദൃശ്യത്തില്‍ കാണാം. യുവതിയുടെയും പിതാവിന്റെയും ഉടമസ്ഥതയിലുള്ളതാണ് സിംഹമെന്ന് പൊലീസ് വ്യക്തമാക്കി. വന്യമൃഗങ്ങളെ വളര്‍ത്തുന്നത് കുവൈറ്റില്‍ കുറ്റകരമാണ്. എങ്കിലും അനധികൃതമായി സിംഹം, കടുവ, ചീറ്റ എന്നിവയെ വളര്‍ത്തുന്നവര്‍ ഏറെയാണ്. 2018 ലും സമാനമായ സംഭവം നടന്നിരുന്നു. അന്ന് നിരത്തിലിറങ്ങിയ സിംഹത്തെ മയക്കുവെടിവച്ച് പിടിച്ച് മൃഗശാല അധികൃതര്‍ക്ക് കൈമാറുകയായിരുന്നു. ലക്ഷക്കണക്കിന് ആളുകള്‍ ഇതിനോടകം തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.
Read Moreഗര്‍ഭിണിയായതിന് പിന്നാലെ വിവാഹബന്ധം അവസാനിപ്പിക്കുന്നു ? വാര്‍ത്തകളോടു പ്രതികരിച്ച് സഞ്ജന ഗല്‍റാണി…
താന്‍ അഞ്ച് മാസം ഗര്‍ഭിണിയാണെന്ന വിവരം നടി സഞ്ജന ഗല്‍റാണി അടുത്തിടെ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ നടി വിവാഹ മോചിതയാകുന്നു എന്ന വാര്‍ത്തയും എത്തി. ഡോക്ടര്‍ അസീസുമായുള്ള സഞ്ജനയുടെ വിവാഹം നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. എന്നാല്‍ സഞ്ജന അസീസുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് എന്ന തരത്തിലുള്ളതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സഞ്ജന. തന്നെ കുറിച്ചുള്ള ഇത്തരം അടിസ്ഥാനരഹിതമായ വിവരക്കേടുകള്‍ ഏതെങ്കിലും മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് താന്‍ സഹിക്കില്ല എന്നാണ് സഞ്ജന പറയുന്നത്. എന്തുകൊണ്ടാണ് രഹസ്യമായി വിവാഹം കഴിച്ചതെന്ന് സഞ്ജന നേരത്തെ വെളിപ്പെടുത്തിയിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സ്വകാര്യ ചടങ്ങായി വിവാഹം നടത്തിയത് എന്നാണ് സഞ്ജന പറഞ്ഞത്. വിവാഹത്തിനായി താന്‍ കരുതി വച്ചിരുന്ന പണം കന്നഡ സിനിമയിലെ ടെക്നീഷ്യന്മാര്ക്കായി നല്‍കിയതായും നടി വ്യക്തമാക്കിയിരുന്നു.
Read Moreനിങ്ങളുടെ ആവശ്യങ്ങൾ അറിയാൻ, “നിങ്ങളെ തേടി’..! സഞ്ചരിക്കുന്ന എംഎൽഎ ഓഫീസ് പ്രവർത്തനവുമായി ആർ അരുൾ
സേലം : സേലത്തിൽ ജനങ്ങളുടെ പ്രശ്നങ്ങൾ അറിയാനും പരിഹരിക്കുന്നതിനുമായി സഞ്ചരിക്കുന്ന എംഎൽഎ ഓഫീസ് പ്രവർത്തനമാരംഭിച്ചു. സേലം വെസ്റ്റ് മണ്ഡലം പിഎംകെ പാർട്ടി എംഎൽഎ ആർ. അരുളിന്റെ ശ്രമഫലമായാണ് സഞ്ചരിക്കുന്ന എംഎൽഎ ഓഫീസ് പ്രവർത്തനമാരംഭിച്ചത്. നിങ്ങളുടെ ആവശ്യങ്ങൾ അറിയാൻ, “നിങ്ങളെ തേടി’ എന്ന തലക്കെട്ടോടെയുള്ള പുതിയ ഓഫീസിനു ജനങ്ങൾക്കിടയിൽ വൻസ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ലാപ്ടോപ്പ്, പ്രിന്റർ, സ്കാനർ എന്നിങ്ങനെ എംഎൽഎ ഓഫീസിന് ആവശ്യങ്ങളുമുള്ള എല്ലാ സജ്ജീകരണങ്ങളുമുള്ള ഓഫീസ് വാനിനു പുറത്ത് എംഎൽഎയുടെ ഫോണ്‍, വാട്സ്ആപ്പ് നന്പറുകൾ, ഇമെയിൽ ഐഡി, എന്നിവയും എഴുതിയിട്ടുണ്ട്. ഓഫീസിൽ ലഭിക്കുന്ന പരാതികൾ പരിഹരിക്കാൻ ആവശ്യമായ നടപടിയും ഉടനടി എടുക്കുന്നുണ്ട്.
Read Moreനേത്രാവതി എക്സ്പ്രസിൽ വച്ചാണ് എന്നെ പിടിച്ചത്; സംഭവം മറ്റേതു തന്നെ..! ട്രെയിനിലുണ്ടായ ദുരനുഭവം പങ്കുവെച്ച് സബ് ജഡ്ജിയായിരുന്ന എസ് സുദീപ്
ട്രെയിനിലുണ്ടായ ദുരനുഭവം പങ്കുവെച്ച് സബ് ജഡ്ജിയായിരുന്ന എസ് സുദീപ്. 12 വര്‍ഷം മുന്‍പ് നേത്രാവതി എക്സ്പ്രസിലുണ്ടായ അനുഭവമാണ് അദ്ദേഹം പങ്കുവെച്ചത്. പോസ്റ്റിന്റെ പൂർണരൂപം നേത്രാവതി എക്സ്പ്രസിൽ വച്ചാണ് റെയിൽവേ സ്ക്വാഡും പൊലീസും കൂടി എന്നെ പിടിച്ചത്.സംഭവം മറ്റതു തന്നെ, ഞാൻ സ്ത്രീയോട് അപമര്യാദയായി പെരുമാറി എന്നത്. പന്ത്രണ്ടു വർഷം മുമ്പൊരു ഞായർ.അന്നു തിരുവനന്തപുരം മുൻസിഫായി ജോലി ചെയ്യുന്ന ഞാൻ ചേർത്തലയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക്, പതിവുപോലെ നേത്രാവതി എക്സ്പ്രസിൽ പോവുകയാണ്. സെക്കൻ്റ് ക്ലാസ് സ്ലീപ്പറിലാണ് യാത്ര. നല്ല തിരക്കാണ്. വെയിലുള്ള വശത്താണ് സീറ്റ് കിട്ടിയത്, അതും ആലപ്പുഴ കഴിഞ്ഞപ്പോൾ. ഒരു ഫാനും കറങ്ങുന്നില്ല. വേണ്ട. ധർമ്മടമെങ്കിൽ ധർമ്മടം സീറ്റ് കിട്ടിയ കോൺഗ്രസുകാരനെപ്പോലെ സന്തോഷത്തിൽ ജനലിൽ തല ചായ്ച്ച് ഞാനുറങ്ങുകയാണ്. നല്ല വേനലാണ്. തീവണ്ടിമുറി ചുട്ടുപഴുത്തിരിക്കുന്നു. പിള്ളേരൊക്കെ കരച്ചിലോടു കരച്ചിൽ, ഉടുപ്പഴിച്ചു വീശിക്കൊടുത്തിട്ടും കരച്ചിൽ തന്നെ. കെ റെയിൽ കിട്ടാഞ്ഞിട്ടായിരിക്കും.…
Read Moreസന്തോഷവും അതേ സമയം വിചിത്രവും! പതിനഞ്ച് മിനിറ്റ് വ്യത്യാസം; ഇരട്ടകൾ പിറന്നത് രണ്ട് വർഷത്തിൽ
മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ട് വര്‍ഷങ്ങളിലായി പിറന്ന് ഇരട്ടകള്‍. കാലിഫോര്‍ണിയയിലാണ് പതിനഞ്ച് മിനിറ്റ് വ്യത്യാസത്തില്‍ ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നത്. ഫാത്തിമ മാഡ്രിഗല്‍ എന്ന യുവതിയാണ് ആല്‍ഫ്രെഡോ എന്ന് പേരിട്ടിരിക്കുന്ന മകനെ 2021ലും അയ്ലിന് എന്ന് പേരിട്ടിരിക്കുന്ന മകള്‍ക്ക് 2022ലും ജന്മം നല്‍കിയത്. 2022ല്‍ ഈ മേഖലയില്‍ പിറന്ന ആദ്യ കുഞ്ഞ് കൂടിയാണ് അയ്ലിന്. ഡിസംബര്‍ 31 രാത്രി 11.45നാണ് ആല്‍ഫ്രെഡോ പിറന്നത്. ഇരട്ട കുഞ്ഞുങ്ങളാണെങ്കിലും രണ്ട് പേരുടേയും ജന്മദിനം രണ്ട് ദിവസങ്ങളില്‍ ആയതിനാല്‍ സന്തോഷവും അതേ സമയം വിചിത്രവുമായി തോന്നുന്നുവെന്നായിരുന്നു ഫാത്തിമ പ്രതികരിച്ചത്. ഇരട്ടകളേക്കൂടാതെ മൂന്ന് കുട്ടികള്‍ കൂടിയുണ്ട് ഫാത്തിമ റോബര്‍ട്ട് ദമ്പതികള്‍ക്ക്. കാലിഫോര്‍ണിയയിലെ നാറ്റിവിഡാഡ് മെഡിക്കല്‍ സെന്ററിലാണ് അപൂര്‍വ്വമായ ഈ സംഭവം ഉണ്ടായത്. ദശലക്ഷം കേസുകളില്‍ ഒന്നായാണ് ഈ പിറവിയെ കാണാന്‍ കഴിയുക എന്നാണ് വിദഗ്ധര്‍ പറയുന്നത്. ലഭ്യമായ കണക്കുകള്‍ അനുസരിച്ച് ഓരോ വര്‍ഷവും 120000 ഇരട്ടക്കുഞ്ഞുങ്ങളാണ് അമേരിക്കയില്‍…
Read Moreവാര്‍ത്തകള്‍ സത്യമായിരുന്നു! കാജല്‍ അഗര്‍വാള്‍ സിനിമയില്‍ നിന്ന് വിട്ടു നിന്നതിന്റെ കാരണം അതുതന്നെയായിരുന്നു; സന്തോഷവാർത്ത സ്ഥിരീകരിച്ച് ഭർത്താവ്
നടി കാജൽ അഗർവാൾ ഗർഭിണിയാണെന്ന സന്തോഷവാർത്ത പുറത്തുവിട്ട് ഭർത്താവ് ഗൗതം കിച്ഛ്ലു. പുതുവർഷത്തിൽ കാജലിന്റെ ചിത്രത്തിനൊപ്പം ഗർഭിണിയുടെ ഇമോജിയും ചേർത്താണ് ഗൗതം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ ആരാധകരെല്ലാം ആശംസകളുമറിയിച്ച് കമന്റ് ബോക്സിൽ എത്തി. നേരത്തേ തന്നെ നടി ഗർഭിണിയാണെന്നും അതിനാൽ സിനിമയിൽ നിന്ന് താത്കാലികമായി വിട്ടു നിൽക്കുകയാണെന്നും വാർത്തകളുണ്ടായിരുന്നു. നിലവിൽ ആചാര്യ എന്ന ചിത്രമാണ് കാജലിന്റേതായി പുറത്തിറങ്ങാനുള്ളത്. ഗർഭിണിയായ കാര്യം ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ നടി നേരത്തേ അറിയിച്ചിരുന്നതായും വാർത്തകളുണ്ട്. എത്രയും വേഗം ചിത്രീകരണം പൂർത്തിയാക്കാൻ നടി ആവശ്യപ്പെട്ടതായിട്ടായിരുന്നു വാർത്തകൾ. 2020 ഒക്ടോബർ 30 നാണ് കാജൽ അഗർവാളും കുട്ടിക്കാലം മുതൽ സുഹൃത്തായ ഗൗതം കിച്ഛ്ലുവും വിവാഹിരാകുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം.
Read Moreമ്യൂസിക് ഡയറക്ടര്‍ അമ്മയെ ട്യൂണ്‍ പഠിപ്പിക്കുമ്പോള്‍ ഞാന്‍ മകളെ ട്യൂണ്‍ ചെയ്തു ! തന്റെ പ്രണയകഥ വെളിപ്പെടുത്തി ദീപക് ദേവ്…
മലയാളത്തിലെ പുതുതലമുറയിലെ മികച്ച സംഗീത സംവിധായകരിലൊരാളാണ് ദീപക് ദേവ്. ടോപ് സിംഗറില്‍ വിധികര്‍ത്താവായും അദ്ദേഹം എത്തുന്നുണ്ട്. കുരുന്ന് ഗായകരെ പോത്സാഹിപ്പിക്കുന്ന ഷോയില്‍ എംജി ശ്രീകുമാറിനും അനുരാധയ്ക്കും മധു ബാലകൃഷ്ണനുമൊപ്പമായാണ് ദീപക് ദേവ് എത്തിയത്. ഇടയ്ക്കിടയ്ക്ക് ജഡ്ജസിന് സര്‍പ്രൈസ് നല്‍കാറുണ്ട് മീനാക്ഷി. ടോപ് സിംഗറിലെ സ്പെഷല്‍ മൊമന്റ്സിന്റെ വീഡിയോയുമായെത്തിയിരിക്കുകയാണ് ദീപക് ദേവ്. രേണുക ഗിരിജനെ പരിചയപ്പെടുത്തുന്ന വീഡിയോയായിരുന്നു ആദ്യം കാണിച്ചത്. ആലാപന മികവിലൂടെ ശ്രോതാക്കള്‍ക്ക് പരിചിതയായ ഗായികയാണ് രേണുക. സംഗീത സംവിധായകനായ എജി അനിലും അഭിനേത്രിയായ സീമ ജി നായരും രേണുക ഗിരിജന്റെ സഹോദരങ്ങളാണ്. രേണുക ഗിരിജന്റെ മകളായ സ്മിതയെയാണ് ദീപക് ദേവ് വിവാഹം ചെയ്തത്. താന്‍ സംഗീതമൊരുക്കിയ ക്രോണിക് ബാച്ചിലറില്‍ പാടാനുള്ള അവസരവും ദീപക് രേണുകയ്ക്ക് നല്‍കിയിരുന്നു. ഇങ്ങനെയൊരു സര്‍പ്രൈസ് ലഭിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. രേണുകയുമായി വര്‍ഷങ്ങളായുള്ള പരിചയമുണ്ട്. മകളെ ദീപക് ദേവ് വിവാഹം ചെയ്തത് അറിഞ്ഞിരുന്നു…
Read More