ഇണയുടെ മൃതദേഹത്തിനു പിന്നാലെ നടന്നു ചെല്ലുന്ന മയിലിന്റെ വീഡിയോ നൊമ്പരക്കാഴ്ചയാകുന്നു. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ പ്രവീണ്‍ കാസ് വാനാണ് ഈ വിഡിയോ ട്വീറ്റ് ചെയ്തത്. നാലു വര്‍ഷം തനിക്കൊപ്പം കഴിഞ്ഞ ഇണയെ വേര്‍പിരിയുന്ന ദുഖമാണ് ഈ നടത്തത്തില്‍ കാണുന്നത്. രാജസ്ഥാനിലെ കുചേരയില്‍ റാംസ്വരൂപ് എന്നയാളുടെ വീട്ടില്‍ നിന്നാണ് ഈ കാഴ്ച. രണ്ട് യുവാക്കള്‍ ചേര്‍ന്ന് ഇണയുടെ മൃതദേഹം സംസ്കരിക്കാന്‍ കൊണ്ടുപോകുന്നതിനിടെ പിറകെ നടക്കുന്ന മയിലിനെയാണ് വിഡിയോയില്‍ കാണുന്നത്. 19 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോയാണിത്. ലക്ഷങ്ങള്‍ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു.ഹൃദയത്തില്‍ തൊടുന്ന വിഡിയോ എന്നാണ് കമന്റുകള്‍. മനുഷ്യനെക്കാള്‍ സ്നേഹം ആത്മാര്‍ത്ഥയുമുള്ളവരാണ് മറ്റു ജീവി വര്‍ഗങ്ങള്‍ എന്ന് നിരവധി ആളുകള്‍ കമന്റ് ചെയ്തു.
Read MoreCategory: Today’S Special
താലിബാന്റെ ‘തലവെട്ടല്‍’ തുടങ്ങി ! അഫ്ഗാനില്‍ പെണ്‍പ്രതിമകളുടെ തലകള്‍ കൂട്ടത്തോടെ കൊയ്തു വീഴ്ത്തി…
തലവെട്ടല്‍ താലിബാന് പണ്ടേ ഹരമാണ്. ഇപ്പോഴിതാ രാജ്യത്തെ വസ്ത്രശാലകള്‍ക്ക് മുന്നിലെ പെണ്‍പ്രതിമകളുടെ തലകൊയ്യുമെന്ന പ്രഖ്യാപനം താലിബാന് നടപ്പാക്കിയിരിക്കുകയാണ്. ഇസ്ലാമിന് നിഷിദ്ധമായ വിഗ്രഹങ്ങളെപ്പോലെയാണ് പ്രതിമകള്‍ എന്ന് ആരോപിച്ചാണ് തുണിക്കടകള്‍ക്ക് താലിബാന് ഈ നിര്‍ദേശം നല്‍കിയത്. പ്രതിമകളുടെ തല വെട്ടിമാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആളുക്കള്‍ പ്രതിമകളെ വിഗ്രഹങ്ങളെപ്പോലെ ആരാധിക്കുന്നുണ്ടെന്നും വിഗ്രാഹാരാധന പാപമാണെന്നും ചൂണ്ടിക്കാട്ടിയാണ് താലിബാന് നിര്‍ദേശം പുറപ്പെടുവിച്ചത്. പെണ്‍പ്രതിമകളുടെ മുഖത്തേക്ക് നോക്കുന്നതുപോലും ശരിഅത്ത് നിയമപ്രകാരം തെറ്റാണെന്നും തദ്ദേശ മന്ത്രാലയത്തിന്റെ ഡയറക്ടര്‍ വ്യക്തമാക്കിയിരുന്നു. പ്രതിമകള്‍ മുഴുവനായി എടുത്തുനീക്കണമെന്നായിരുന്നു തുടക്കത്തില്‍ പുറപ്പെടുവിച്ച ഉത്തരവ്. പിന്നീട് ഉത്തരവില്‍ വിട്ടുവീഴ്ച ചെയതാണ് പെണ്‍പ്രതിമകളുടെ തലവെട്ടാന്‍ ധാരണയായത്. 2001ല്‍ താലിബാന് അഫ്ഗാനിസ്ഥാനില്‍ ഭരണത്തിലിരിക്കെയാണ് ബാമിയാനിലെ പുരാതനമായ ബുദ്ധ പ്രതിമകള്‍ തച്ചു തകര്‍ത്തത്. അതിനാല്‍ തന്നെ താലിബാന്റെ പുതിയ നടപടി ആരെയും അദ്ഭുതപ്പെടുത്താന്‍ തരമില്ല.
Read Moreപഹയാ ബല്ലാത്ത ധൈര്യം തന്നെ അനക്ക് ! കിങ്ജോങ് ഉന്നിനെതിരേ ചുവരില്‍ ‘പച്ചത്തെറി’ ! എഴുതിയവനെ പൊക്കാന്‍ കൂട്ട കൈയക്ഷര പരിശോധന…
വിദേശഭാഷാ ചിത്രങ്ങള്‍ കണ്ടാല്‍ തലപോകുന്ന നാടാണ് ഉത്തരകൊറിയ. അങ്ങനെയിരിക്കെ ഉത്തരകൊറിയന്‍ ഏകാധിപതി കിങ്ജോങ് ഉന്നിനെതിരേ ചുവരില്‍ തെറിയെഴുതിയാലത്തെ അവസ്ഥ എന്താകും ? ഉത്തരകൊറിയന്‍ തലസ്ഥാനം ഉള്‍പ്പെടുന്ന പ്യോങ് യാങ്ങിലെ ഒരു കെട്ടിടസമുച്ചയത്തിന്റെ ചുമരിലാണ് കിമ്മിനെ അധിക്ഷേപിക്കുന്ന തരത്തില്‍ ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ഇതേ തുടര്‍ന്ന് ചുവരെഴുത്ത് നടത്തിയവരെ കണ്ടുപിടിക്കാന്‍ കൈയക്ഷര പരിശോധന നടത്തുകയാണ് ഉത്തരകൊറിയന്‍ അധികാരികള്‍. ഉത്തരകൊറിയന്‍ ഭരണകക്ഷിയുടെ സെന്‍ട്രല്‍ കമ്മിറ്റി പ്ലീനറി സമ്മേളനം നടക്കുന്നതിനിടെ ഡിസംബര്‍ 22-നാണ് നഗരത്തില്‍ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. കിങ്ജോങ് ഉന്നിനെ അസഭ്യഭാഷയില്‍ അഭിസംബോധന ചെയ്യുന്ന ചുവരെഴുത്തില്‍ ഉന്‍ കാരണം ജനങ്ങള്‍ പട്ടിണി കിടന്നു മരിക്കുന്നുവെന്നും കുറ്റപ്പെടുത്തിയിരുന്നു. ഉദ്യോഗസ്ഥര്‍ വേഗത്തില്‍ പ്രദേശം വൃത്തിയാക്കുകയും ചുവരെഴുത്തുകള്‍ മായ്ച്ചുകളയുകയും ചെയ്തു. എന്നാല്‍ ചുവരെഴുത്ത് നടത്തിയയാളെ കണ്ടുപിടിക്കാന്‍ നഗരവാസികളുടെ മുഴുവന്‍ കൈയ്യക്ഷരം പരിശോധിക്കുകയാണ് ഉത്തരകൊറിയന്‍ സുരക്ഷ വിഭാഗം. ഇതിനായി വീട് വീടാന്തരം കയറിയിറങ്ങി കൈയക്ഷര സാമ്പിളുകള്‍ ശേഖരിക്കുകയാണ് ഉദ്യോഗസ്ഥര്‍.…
Read Moreഒരു സുന്ദരിയുടെ കുമ്പസാരം ! അമിത ആത്മവിശ്വാസത്താല്‍ വാക്സിന് എടുക്കാതിരുന്ന യുവതി കോമയില്‍ കഴിഞ്ഞത് അഞ്ചു ദിവസം; മുടിയെല്ലാം കൊഴിഞ്ഞു…
കൊറോണയെ ചെറുക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം വാക്സിന് സ്വീകരിക്കുകയാണെന്നിരിക്കെ പലരും വാക്സിന് സ്വീകരിക്കാന്‍ വിമുഖരാണെന്നതാണ് യാഥാര്‍ഥ്യം. ഇക്കൂട്ടരില്‍ യുവാക്കള്‍ പോലുമുണ്ടെന്നതാണ് ദുഃഖകരം. ഒടുവില്‍ കണ്ടറിയാത്തവന്‍ കൊണ്ടറിയും എന്നു പറയും പോലെ കോവിഡ് ബാധിക്കുമ്പോഴായിരിക്കും ഇവര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവുക. പശ്ചാത്തപിക്കാന്‍ തുടങ്ങുമ്പോഴേക്കും സമയം ഒരുപാട് വൈകിയിട്ടുമുണ്ടാകും. അതിന് ഉത്തമ ഉദാഹരണമാണ് ഫിഫോണ്‍ ബാര്‍നെറ്റ് എന്ന 22 കാരിയുടെ കഥ. കൊറോണ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് അഞ്ച് ദിവസം ബോധരഹിതയായി കിടക്കുകയും 12 ദിവസങ്ങളോളം ഇന്റന്‍സീവ് കെയറില്‍ ചെലവഴിക്കേണ്ടി വരികയും ചെയ്ത ഈ മാര്‍ക്കറ്റിങ് വിദ്യാര്‍ത്ഥിനിക്ക് തന്റെ തലമുടിയും നഷ്ടമായി. തന്റെ ഇരുപത്തിരണ്ടാം പിറന്നാള്‍ ആഘോഷിച്ച് രണ്ടു ദിവസം കഴിഞ്ഞപ്പോഴായിരുന്നു ഫിഫോണിന് കോവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ച്ച കഴിഞ്ഞപ്പോഴേക്കും ശ്വാസോച്ഛാസത്തിന് ബുദ്ധിമുട്ടായി. തുടര്‍ന്ന് അവരെ ലാന്‍ടിസാന്റിലെ റോയല്‍ ഗ്ലാമോര്ഗന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. താന്‍ ചെറുപ്പമായതിനാലും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെ…
Read Moreഐപിഎസുകാരന്റെ മാതാപിതാക്കള്‍ ഇപ്പോഴും താമസിക്കുന്നത് മണ്കുടിലില് ! ജഗദീഷ് അടഹള്ളിയുടെ കുടുംബത്തിന്റെ കഥ ഇങ്ങനെ…
സ്വന്തം മകന് ഇന്ത്യയിലെ ഏറ്റവും വലിയ പരീക്ഷയായ സിവില്‍ സര്‍വീസ് വിജയിച്ച് ഐപിഎസുകാരനായിട്ടും അവനൊപ്പം പോകാതെ തങ്ങളുടെ മണ്കുടിലില് കഴിയുന്ന മാതാപിതാക്കള്‍ ഏവര്‍ക്കും മാതൃകയാവുകയാണ്. നിരവധി ബുദ്ധിമുട്ടുകളും, കഷ്ടതകളും സഹിച്ചാണ് അവര്‍ മകനെ ഒരു ഐപിഎസ് ഉദ്യോഗസ്ഥനാക്കി തീര്‍ത്തത്. വലിയ സ്വപ്നങ്ങളും, ആഗ്രഹങ്ങളും ഒന്നുമില്ലാത്ത അവര്‍, മകനൊപ്പം പോകാതെ ഇന്നും ഒരു അലുമിനിയം ഷീറ്റ് കൊണ്ട് മറച്ച ഒരു മണ് കുടിലിലാണ് താമസിക്കുന്നത്. മകന്റെ പ്രശസ്തിയിലും, സൗഭാഗ്യങ്ങളിലും അവര്‍ സന്തോഷിക്കുന്നുവെങ്കിലും, അതിന്റെ ഭാഗമാകാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. ഈ മണ്‍കുടിയിലും, ചുറ്റുമുള്ള പറമ്പുമാണ് അവരുടെ ജീവിതം. കഗ്വാഡ് താലൂക്കിലെ മാള്‍ ഗ്രാമത്തിലാണ് 63 കാരനായ ശ്രീകാന്തും 53 കാരിയായ സാവിത്രിയും താമസിക്കുന്നത്. ദാരിദ്ര്യമാണ് തന്റെ കുട്ടിയ്ക്ക് പഠിക്കാനുള്ള ഊര്‍ജ്ജമായതെന്ന് അവര്‍ പറയുന്നു. മകന് ജഗദീഷ് അടഹള്ളി യുപിഎസ്സി പരീക്ഷയില്‍ വിജയിച്ച് 440-ാം റാങ്ക് നേടി, അവരുടെ അഭിമാനമായി മാറിയിരിക്കയാണ്.…
Read Moreഅറേഞ്ച്ഡ് വിവാഹത്തോടു താല്പര്യമില്ല ! ദേഷ്യപ്പെടുന്നതിനു പകരം അങ്ങനെയാണ് ചെയ്യാറുള്ളത്; നിഖില വിമല്‍ പറയുന്നതിങ്ങനെ…
ജയറാം ചിത്രം ഭാഗ്യദേവതയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ നടിയാണ് നിഖില വിമല്‍. 2015ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം ലവ് 24×7 എന്ന ചിത്രത്തിലൂടെ നായികയുമായി. അരവിന്ദന്റെ അതിഥികള്‍, ഞാന്‍ പ്രകാശന്, ഒരു യെമണ്ടന്‍ പ്രേമകഥ, അഞ്ചാം പാതിര, ദി പ്രീസ്റ്റ് തുടങ്ങി നിരവധി മലയാളം സിനിമകളില്‍ ഇതിനോടകം താരം അഭിനയിച്ചു. ഇതു കൂടാതെ നിരവധി തമിഴ് ചിത്രങ്ങളിലും നിഖില വേഷമിട്ടു. മധുരം സിനിമയാണ് നിഖിലയുടേതായി അടുത്തിടെ പുറത്തിറങ്ങിയത്. കുട്ടിക്കാലം മുതലുള്ള തന്റെ ആഗ്രഹം എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിഖില. കമല്‍ഹാസനെ കാണണമെന്നത് തന്റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹമാണെന്നാണ് ബിഹൈന്ഡ്വുഡ്സിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്. തനിക്ക് പെട്ടെന്ന് ദേഷ്യം വരാറുണ്ടെന്നും പെട്ടെന്ന് പ്രതികരിക്കാറുണ്ടെന്നും വിമല പറഞ്ഞു. ആരാധകരോട് ദേഷ്യപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു വിമലയുടെ മറുപടി. പൊതുവേ ദേഷ്യപ്പെടുന്നതിനു പകരം അങ്ങനെയുള്ള ആള്‍ക്കാരെയും പേജുകളെയും ബ്ലോക്ക് ചെയ്യാറാണുളളതെന്ന് വിമല പറഞ്ഞു. ജീവിത…
Read Moreപ്രായം നോക്കി ഒരു പ്രണയ ബന്ധത്തെ വിലയിരുത്തുന്നത് വിഡ്ഢിത്തമായ ചിന്താ പ്രക്രിയയാണ്! അർജുൻ കപൂർ പറയുന്നു…
എന്റെ പ്രണയം എന്റെ വ്യക്തി സ്വാതന്ത്രമാണ്. സോഷ്യൽ മീഡിയയിൽ ഞങ്ങളുടെ പ്രണയ ബന്ധത്തെ ട്രോൾ ചെയ്തുകൊണ്ടുവരുന്ന കമന്റുകളുടെ ഒരു തൊണ്ണൂറുശതമാനം പോലും ഞങ്ങളെ വ്യക്തിപരമായി ബാധിക്കുന്നതേയില്ല. അതിനെ എല്ലാം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാറേ ഉള്ളൂ. അതെല്ലാംതന്നെ വ്യാജമാണ്. എന്തെന്നാൽ സോഷ്യൽ മീഡിയയിൽ എന്നെ ട്രോൾ ചെയ്യുന്നവർ നാളെ എന്നെ നേരിൽ കണ്ടാൽ കൂടെനിന്ന് ഒരു സെൽഫി എടുക്കാനായി മരിക്കും. എന്റെ സ്വകാര്യ ജീവിതത്തിൽ ഞാൻ ചെയ്യുന്നത് എന്റെ വ്യക്തി സ്വാതന്ത്രമാണ്. എന്റെ ജോലി അംഗീകരിക്കപ്പെടുന്നിടത്തോളം കാലം എന്നെ ചുറ്റി വരുന്ന ഗോസിപ്പുകൾ എല്ലാം വെറും ഒച്ചപ്പാടുകൾ മാത്രമാണ്. ആരുടെ വയസ് എത്രയാണ് എന്നതിനെ കുറിച്ച് നിങ്ങൾ വിഷമിക്കേണ്ടതില്ല. പ്രായം നോക്കി ഒരു പ്രണയ ബന്ധത്തെ വിലയിരുത്തുന്നത് വിഡ്ഢിത്തമായ ചിന്താ പ്രക്രിയയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. -അർജുൻ കപൂർ
Read Moreഎനിക്കും മകനും മാത്രമായി ഒരു കൊച്ചുലോകം! എന്റെ ജീവിതത്തിൽ കൂടുതലും ആകസ്മികമായി സംഭവിച്ച കാര്യങ്ങളാണ്; നടി ഷെല്ലി കിഷോര്‍ പറയുന്നു…
എന്റെ ജീവിതത്തിൽ കൂടുതലും ആകസ്മികമായി സംഭവിച്ച കാര്യങ്ങളാണ്. മിന്നൽ മുരളിക്ക് ശേഷം പലരും കഥ പറയാൻ വിളിക്കുന്നുണ്ട്. പുതിയ പ്രോജക്ട് ഒന്നും കൺഫേം ചെയ്തിട്ടില്ല. വെറുതെ മുഖം കാണിച്ചുപോകുന്ന കഥാപാത്രങ്ങൾ ചെയ്യാൻ താത്പര്യമില്ല. മിന്നൽ മുരളിയിലെ പോലെ ആളുകൾ ഓർത്തിരിക്കുന്ന കഥാപാത്രങ്ങൾ ഇനിയും ചെയ്യണം എന്നാഗ്രഹമുണ്ട് . ജോലി, അഭിനയം, പഠനം, കുടുംബം ഇവയെല്ലാം ബാലൻസ് ചെയ്തു കൊണ്ടുപോകണം എന്നാണ് ആഗ്രഹം. മകൻ യുവൻ രണ്ടാം ക്ലാസിൽ പഠിക്കുന്നു. അവനാണ് എന്റെ ലോകം. സ്വന്തം സമ്പാദ്യം കൊണ്ട് ഒരു കുഞ്ഞുവീട് വയ്ക്കണം എന്നൊരു സ്വപ്നം ഇനിയുണ്ട്. എനിക്കും മകനും മാത്രമായി ഒരു കൊച്ചുലോകം. -ഷെല്ലി
Read More2021 കഠിനം! ആരാണ് മോശം ഭാഗങ്ങള്‍ രേഖപ്പെടുത്താനും ഓര്‍മിക്കാനും ആഗ്രഹിക്കുന്നത്, അല്ലേ? നടി മാളവിക മോഹനന് പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു…
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ നടിയാണ് മാളവിക മോഹനന്. മലയാളത്തില്‍ തുടക്കം കുറിച്ച താരം ഇതര ഭാഷകളിലൂടെയാണ് ശ്രദ്ധേയായത്. 2021 കടന്ന് പോകുമ്പോള്‍ പോയ വര്‍ഷത്തെ ഓര്‍ത്തെടുക്കുകയാണ് നടി. തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മാളവിക മനസ് തുറന്നത്. മാളവികയുടെ കുറിപ്പ് ഇങ്ങനെ, ഇത് കഠിനമായ ഒരു വര്‍ഷമായിരുന്നു. നമ്മുടെ ജീവിതത്തിന്റെ നല്ലതും രസകരവും തിളങ്ങുന്നതുമായ ഭാഗം മാത്രം ലോകത്തിന് കാണിക്കാനുള്ള പ്രവണത നമ്മള് എപ്പോഴും കാണിക്കുന്നു. അതു മനസിലാക്കാവുന്നതേയുള്ളു. ആരാണ് മോശം ഭാഗങ്ങള്‍ രേഖപ്പെടുത്താനും ഓര്‍മിക്കാനും ആഗ്രഹിക്കുന്നത്, അല്ലേ? ജീവിതം എന്തായാലും ബുദ്ധിമുട്ടാണ്, നാം കടന്നുപോയ ദുഃഖത്തെക്കുറിച്ചോ ഹൃദയവേദനകളെക്കുറിച്ചോ നിരന്തരം ഓര്മിപ്പിക്കാതെ. എന്നാല്‍ ഈ വര്‍ഷം മറ്റേതൊരു വര്‍ഷത്തേക്കാളും എനിക്ക് വളരെ കഠിനമായിരുന്നു. പ്രൊഫഷണല്‍ കാര്യങ്ങള്‍ വളരെ നല്ലതായിരുന്നു. ആ വര്‍ഷത്തെ എന്റെ ആദ്യ റിലീസ് ബോക്സ് ഓഫീസിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിലൊന്നായി മാറി. ഞങ്ങളുടെ തലമുറയിലെ…
Read Moreആര്‍ക്കും അറിയാത്തൊരു വിന്‍സി അലോഷ്യസുണ്ട്! അത് വെളിപ്പെടുത്തിയാല്‍ എല്ലാവര്ക്കും അറിയാവുന്ന വിന്‍സിയായി മാറും; വിൻസി അലോഷ്യസ് പറയുന്നു…
സിനിമ ഉപേക്ഷിച്ച് മറ്റൊരു മേഖലയിലേക്ക് പോകുമോ എന്ന കാര്യമൊന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ല. എന്തായാലും മുപ്പത്തിയഞ്ച് വയസ് വരെ സിനിമയുമായി മുന്നോട്ടുപോകാം എന്ന രീതിയിലാണ് കാണുന്നത്. അഭിനയം കഴിഞ്ഞിട്ട് പിന്നെ എന്താണെന്ന ചോദ്യം ഇപ്പോള്‍ എനിക്കില്ല. സിനിമയില്‍ വരാന്‍ വേണ്ടിയാണ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തത്. വീട്ടില്‍ പറയാതെയാണ് അതിന്റെ ഓഡിഷന് പങ്കെടുത്തത്. ആദ്യ പെര്‍ഫോമന്‍സ് ചെയ്യുമ്പോള്‍ പോലും വീട്ടില്‍ അറിയിച്ചില്ല. അങ്ങനൊരു തീരുമാനം എടുത്തത് പോലും സിനിമയില്‍ വരും എന്നുള്ള ആത്മവിശ്വാസം കൊണ്ടായിരുന്നു. ബേസിക്കലി ഹ്യൂമന്‍സ് ആര് പോളിഗമിസ്റ്റ് എന്ന് കനകം കാമിനി കലഹത്തില്‍ പറയുന്നത് പോലത്തെ സ്വഭാവമാണ് എനിക്ക് കിട്ടിയിട്ടുള്ളത്. പ്രണയമുണ്ട്, പ്രണയങ്ങളുണ്ട്. ഒരാളോട് മാത്രമുള്ള പ്രണയമില്ല. ഞാനൊരു പോളിഗമിസ്റ്റാണ്. ആര്‍ക്കും അറിയാത്തൊരു വിന്‍സി അലോഷ്യസുണ്ട്. അത് വെളിപ്പെടുത്തിയാല്‍ എല്ലാവര്ക്കും അറിയാവുന്ന വിന്‍സിയായി മാറും. -വിൻസി അലോഷ്യസ്
Read More