ലോകമെമ്പാടും അനേകം ആരാധകരുള്ള ഹോളിവുഡ് സൂപ്പര്‍താരമാണ് മുന്‍ റെസ്ലര് കൂടിയായ ഡൈ്വന്‍ ജോണ്സന് എന്ന റോക്ക്. ഇപ്പോഴിതാ തന്റെ കസ്റ്റമസൈസ്ഡ് ഫോഡ് റാപ്റ്റര്‍ ട്രക്ക് ഒരുയുവാവിന് സമ്മാനിച്ചു കൊണ്ടാണ് റോക്ക് ഏവരെയും ഞെട്ടിച്ചത്. റോക്കിന്റെ പുതിയ ചിത്രമായ റെഡ് നോട്ടീസിന്റെ പ്രദര്‍ശനത്തിന് ഇടയില്‍ ആയിരുന്നു എല്ലാവരെയും ഞെട്ടിച്ച വളരെ അപ്രതീക്ഷിതമായ സംഭവം. പ്രദര്‍ശനത്തിന് ആരാധകരെ തിരഞ്ഞെടുക്കുകയായിരുന്നു. അത്തരത്തിലുള്ള ആരാധകരുടെ വിവരങ്ങളെല്ലാം ശേഖരിച്ചിരുന്നു. അതില്‍ നിന്ന് ഏറ്റവും അര്‍ഹനായ ഓസ്കാര്‍ റോഡ്രിഗസ് എന്നയാള്‍ക്ക് ട്രക്ക് സമ്മാനിക്കുകയായിരുന്നെന്ന് റോക്ക് പറഞ്ഞു. ഓസ്കാര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തിയാണ്. ഇത്തരത്തില്‍ ഒരു സല്‍പ്രവൃത്തി നടത്തുന്നയാള്‍ക്ക് ഈ ട്രക്ക് സമ്മാനിക്കാന്‍ കഴിഞ്ഞതില്‍ താന്‍ വളരെ സന്തോഷവാനാണെന്ന് താരം വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ റെഡ് നോട്ടീസ് എന്ന പുതിയ ചിത്രത്തില്‍ ഉപയോഗിക്കുന്ന വാഹനമായ പോര്‍ഷെ ടൈകാന് നല്‍കാനായിരുന്നു ആലോചന. എന്നാല്‍, വാഹനം നല്കാന് പോര്‍ഷെ വിസമ്മതിച്ചു.…
Read MoreCategory: Today’S Special
മകന് ചാരായം വാറ്റ് ഒറ്റി ! വയോധികയായ അമ്മയെ പോക്സോ കേസില്‍ കുടുക്കി അയല്‍ക്കാരിയുടെ പ്രതികാരം…
അയല്‍വാസിയുടെ വീട്ടില്‍ ചാരായം വാറ്റുന്ന വിവരം എക്സൈസിനെ അറിയിച്ചതിന്റെ പ്രതികാരമായി വയോധികയെ പോക്സോ കേസില്‍ കുടുക്കിയെന്ന് പരാതി. പരാതിക്കാരിയുടെ മകനാണ് ഫാംഹൗസിലെ ചാരായവാറ്റ് എക്സൈസില്‍ അറിയിച്ചത്. ഇതേത്തുടര്‍ന്ന് പട്ടികജാതിക്കാരിയായ തനിക്ക് പോക്സോ കള്ളക്കേസില്‍ 45 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നുവെന്ന് 73കാരിയായ ശ്രീമതി മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ പറയുന്നു. കുളത്തൂപ്പുഴയിലാണ് സംഭവം. സമീപവാസിയുടെ പതിനാലുകാരനായ മകനെ പീഡിപ്പിച്ചെന്ന കേസിലാണ് ശ്രീമതിയെ തടവിലാക്കിയത്. സംഭവത്തെ കുറിച്ച് ശ്രീമതി പറയുന്നത് ഇങ്ങനെ… ‘വാക്സീന് സ്വീകരിച്ച് വീട്ടിലേക്ക് എത്തിയ തന്നെ ഉടന്‍ എത്തിക്കാമെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോവുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ജാമ്യത്തിന് ആളുണ്ടോയെന്ന് ചോദിച്ച ശേഷം റിമാന്‍ഡ് ചെയ്തു. കേസിന്റെ വിവരം തന്നെ അറിയിക്കുകയോ വാദം കേള്‍ക്കുകയോ ചെയ്തില്ലെന്നും ശ്രീമതി പറയുന്നു. കേസില്‍ പുനരന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് എതിരേ നിയമനടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. തകര്‍ന്ന് വീഴാറായ വീട്ടില്‍…
Read Moreപ്രണവിന്റെ യാത്രകള്‍ ആദ്യമൊക്കെ എന്നെ വേദനിപ്പിച്ചിട്ടുണ്ട് ! തുറന്നു പറച്ചിലുമായി സുചിത്ര മോഹന്‍ലാല്‍…
മലയാളത്തിന്റെ മഹനടന് മോഹന്‍ലാലിന്റെ മകന് എന്ന നിലയിലാണ് പ്രണവ് മലയാളികള്‍ക്കു മുമ്പിലെത്തിയതെങ്കിലും ഇപ്പോള്‍ നടന്, സഹസംവിധായകന് എന്നീ നിലകളില്‍ സ്വന്തം നിലയില്‍ ഉയരാന്‍ പ്രണവിനായി. എന്നാല്‍ സാധാരണ താരങ്ങളെപ്പോലെ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ സകലസമയവും വിരാജിക്കാന്‍ താല്പര്യപ്പെടുന്ന ആളല്ല പ്രണവ്. ഹിമാലയന്‍ താഴ് വരകളിലൂടയും മണാലിയുടെ തെരുവുകളിലൂടെയും ചുമലിലൊരു ബാക്ക്പാക്കുമായി കറങ്ങി നടക്കുന്ന പ്രണവെന്ന അപ്പുവിന്റെ വീഡിയോസ് പലപ്പോഴും സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രണവിന്റെ ഈ ഇഷ്ടം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, കുഞ്ഞുനാള് മുതല്‍ തന്നെ അപ്പുവിന് യാത്രകളോട് വലിയ ഇഷ്ടമായിരുന്നെന്നാണ് അമ്മ സുചിത്ര പറയുന്നത്. വളരുന്നതിന് അനുസരിച്ച് യാത്ര എന്നത് പ്രണവിന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറുകയായിരുന്നെന്നും സുചിത്ര പറഞ്ഞു. പക്ഷേ പ്രണവിന്റെ യാത്ര രീതികള്‍ പലപ്പോഴും അമ്മയെന്ന നിലയില്‍ തന്നെ വേദനിപ്പിച്ചിട്ടുണ്ടെന്ന് സുചിത്ര മോഹന്‍ലാല്‍ പറഞ്ഞു. പഠനത്തിന് ഇടവേള കൊടുത്തായിരുന്നു ഒരു ഘട്ടത്തില്‍ യാത്ര. ബനാറസും…
Read Moreഅമ്മയും മകളും ഇനി ഒരുമിച്ച് കോടതി കയറും ! മറിയത്തിന്റെയും സാറ എലിസബത്തിന്റെയും കഥയിങ്ങനെ…
അമ്മയും മകളും ഒരുമിച്ച് നിയമപഠനം പൂര്‍ത്തിയാക്കിയാണ് ഒരു വീട് വക്കീല്‍ മയമാക്കിയത്. ഇനി മകള്‍ക്കൊപ്പം കോടതിയില്‍ വാദിക്കാനും ഈ അമ്മയുണ്ടാകും. ഇതുവരെ വീട്ടമ്മയായിരുന്ന മറിയം മാത്യുവാണ് വക്കീല്‍ കോട്ടണിഞ്ഞ് ഇനിമുതല്‍ മകള്‍ സാറാ എലിസബത്ത് മാത്യുവിനൊപ്പം വഞ്ചിയൂര്‍ കോടതിയില്‍ വാദിക്കാനെത്തുക. ഒമാനില്‍ ജോലിചെയ്യുന്ന പത്തനംതിട്ട കൈപ്പട്ടൂര്‍ പള്ളിക്ക വീട്ടില്‍ അഡ്വ. മാത്യു പി.തോമസിന്റെ ഭാര്യയാണ് മറിയം മാത്യു. മാവേലിക്കര ബിഷപ് മൂര്‍ കോളജില്‍നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയ മറിയം വിവാഹശേഷം വീട്ടമ്മയായി കഴിയുകയായിരുന്നു. പിന്നീട് കഴിഞ്ഞ മൂന്ന് വര്‍ഷം മകള്‍ക്കൊപ്പം തിരുവനന്തപുരം ഗവ.ലോ കോളജില്‍ റെഗുലര്‍ ബാച്ചിലെ ക്ലാസിനെത്തിയായിരുന്നു മറിയത്തിന്റെ പഠനം. മകള്‍ പഞ്ചവത്സര എല്‍എല്‍ബിയാണ് പഠിച്ചിറങ്ങിയത്. കഴിഞ്ഞദിവസം ഹൈകോടതിയില്‍ നടന്ന ഓഫ്ലൈന് ചടങ്ങിലാണ് ഇവര്‍ എന്റോള്‍ ചെയ്തത്. മക്കളുടെ പഠനാര്‍ത്ഥമായി കുടുംബം കഴിഞ്ഞ രണ്ട് ദശാബ്ദമായി തിരുവനന്തപുരം മണ്ണന്തലയിലാണ് താമസിക്കുന്നത്. മകന് തോമസ് പി മാത്യു…
Read Moreഅമ്മ കാന്റീനെ വെട്ടാന്‍ കലൈഞ്ജര്‍ കാന്റീന് വരുന്നു ! പ്രഖ്യാപനം കാന്റീനുകളുടെ പേരുമാറ്റിയേക്കുമെന്ന പ്രചരണത്തിനിടെ
മുന്‍ മുഖ്യമന്ത്രി ജയലളിത തമിഴ്നാട്ടില്‍ ആരംഭിച്ച വിപ്ലവകരമായ പദ്ധതികളിലൊന്നായിരുന്നു അമ്മ കാന്റീന്. തുച്ഛമായ വിലയ്ക്ക് തമിഴ്മക്കള്‍ക്ക് ഭക്ഷണം എന്നതായിരുന്നു ജയലളിതയുടെ ഈ ആശയത്തിനു പിന്നില്‍. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനത്ത് അമ്മാ കാന്റീനു ബദലായി മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ പേരില്‍ കലൈഞ്ജര്‍ കാന്റീന് വരികയാണ്. സംസ്ഥാനത്തൊട്ടാകെ 500 കന്റീനുകള്‍ തുറക്കുമെന്നു ഭക്ഷ്യമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചു. അമ്മ കാന്റീനുകളുടെ പേരുമാറ്റുമെന്ന അഭ്യൂഹം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ പ്രഖ്യാപനം. ഡി.എം.കെയുടെ കണ്ണിലെ കരടാണ് മുന്‍മുഖ്യമന്ത്രി ജെ.ജയലളിതയുടെ സ്വപ്ന പദ്ധതിയായ അമ്മ കാന്റീനുകള്‍. ഒരു രൂപയ്ക്കു ഇഡ്ലിയും അഞ്ചുരൂപയ്ക്കു പൊങ്കലും കിട്ടുന്ന കാന്റീനുകള്‍ക്കു നേരെ നീക്കമുണ്ടാകുമ്പോഴേല്ലാം ജനരോഷം ഉയരാറുണ്ട്. തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ചെന്നൈയിലെ കാന്റീന് ആക്രമിച്ചത് തിരിച്ചടിയായപ്പോള്‍ മന്ത്രിയടക്കമുള്ളരെത്തി മാപ്പു പറഞ്ഞാണ് തടിയൂരിയത്. കാന്റീനുകളുടെ പേരു മാറ്റുെമന്നു വ്യാപക പ്രചാരണം നടക്കുന്നതിനിടെയാണ് മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ പേരില്‍ കലൈഞ്ജര്‍ കന്റീന്‍ തുടങ്ങുെമന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം. മാതൃകാ കമ്യൂണിറ്റി…
Read Moreവിവാഹത്തിനു തൊട്ടുമുമ്പ് വരന് ആശുപത്രിയിലായി ! ഫോട്ടോ പതിപ്പിച്ച തൂണിനെ വിവാഹം ചെയ്ത് വധു…
ഒട്ടുമിക്കവരുടെയും ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു കാര്യമാണ് വിവാഹം. വിവാഹം വ്യത്യസ്ഥമായി ആഘോഷിക്കുന്നതും അതിനാല്‍ പതിവാണ്. പലരും ആഘോഷത്തിനായുളള ഒരുക്കങ്ങള്‍ നേരത്തെ തന്നെ ആരംഭിക്കാറുണ്ട്. എന്നാല്‍ ആസൂത്രണം ചെയ്യുന്നതിനു വിപരീതമായ കാര്യങ്ങളാവും പലപ്പോഴും സംഭവിക്കുക. എന്നാല്‍ വിവാഹത്തിന് വരന് ഇല്ലാത്തതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ? ഗുരുതരമായ ഭക്ഷ്യവിഷബാധയേറ്റ് വരന് ആശുപത്രിയിലായാലോ ? എന്ത് ചെയ്യും വിവാഹം മാറ്റിവെക്കേണ്ടി വരുന്നതിനെക്കുറിച്ചായിരിക്കും നമ്മളെല്ലാവരും ആലോചിക്കുക. എന്നാല്‍ അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ നടന്നത് വളരെ വിചിത്രമായ കാര്യമാണ്. വരന് വധുവിനോട് വിവാഹത്തിന് തന്നെ കൂടാതെ പോകാന്‍ ആവശ്യപ്പെട്ടു. വരനില്ലാതെ വിവാഹമെങ്ങനെ നടത്തും എന്ന പ്രശ്നം മറികടക്കാന്‍ കണ്ടെത്തിയ വഴി വളരെ രസകരമായിരുന്നു. ചക്രം ഘടിപ്പിച്ച ഒരു തൂണിനെ വരന്റെ വേഷം ധരിപ്പിച്ച് വിവാഹവേദിയിലേക്ക് എത്തിച്ചു. ഒപ്പം ഒരു ഐപാഡില്‍ വരന്റെ ചിത്രം ഈ തൂണില്‍ ഘടിപ്പിച്ചു. അങ്ങനെ ഒരു ഡ്യൂപ്ലിക്കേറ്റ് വരനെ നിര്‍മ്മിച്ച് വിവാഹം…
Read Moreവിവാഹദിനത്തില്‍ വരന് പോലീസ് പിടിയില്‍ ! പോലീസ് വാഹനത്തെ പിന്തുടര്ന്ന് വധു; സംഭവത്തിനു പിന്നില്‍ മറ്റൊരു സ്ത്രീ കൊടുത്ത പരാതി
ഇക്വഡോറിലെ പോലീസുകാര്‍ക്ക് കാത്ത് നില്ക്കാന് സമയമുണ്ടായിരുന്നില്ല. അവര്‍ക്ക് അയാളെ എത്രയും വേഗം അറസ്റ്റ് ചെയ്യണം എന്ന ഉദ്ദേശ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. പോലീസുകാര്‍ ആളെ അന്വേഷിച്ച് എത്തുമ്പോള്‍ അയാളുടെ വിവാഹമായിരുന്നു. ആ ദിവസമൊന്ന് ആഘോഷിക്കാന്‍ പോലും പോലീസുകാര്‍ അവരെ അനുവദിച്ചില്ല.വരന്റെയും വധുവിന്റെയും പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഈ സംഭവ വികാസങ്ങള്‍ സമൂഹമാധ്യമങ്ങളിലെല്ലാം വൈറലായിരിക്കുകയാണ്. പോലീസ് വാഹനത്തിനു പിന്നാലെ വധു വരനെ പോലീസ് കൊണ്ടു പോയതോടെ ആകെ പരിഭ്രാന്തയായി വധു. ആകെ കരഞ്ഞ് നിലവിളിച്ച് വധു പോലീസ് വാഹനത്തിനു പിന്നാലെ വരനെ കൊണ്ടു പോകല്ലേ എന്ന് നിലവിളിച്ചു കൊണ്ട് ഓടാന്‍ തുടങ്ങി. ഇത് കണ്ടു നിന്നവരെയെല്ലാം ആകെ സങ്കടത്തിലും ആശയക്കുഴപ്പത്തിലുമാക്കി. മറ്റൊരു സത്രീ ഈ സംഭവത്തിനു പിന്നില്‍ മറ്റൊരു സ്ത്രീ കൊടുത്ത പരാതിയാണെന്നാണ് പറയുന്നത്. പക്ഷേ, ഇതുവരെയും ആര്‍ക്കും എന്താണ് സംഭവമെന്നോ എന്തിനാണ് വരനെ അറസ്റ്റ് ചെയ്തതെന്നോ ഇതുവരെയും മനസിലായിട്ടില്ല.പക്ഷേ,…
Read Moreബിരുദധാരി തെരുവില്‍ ! പ്രസവത്തെത്തുടര്‍ന്ന് ശരീരം തളര്‍ന്നപ്പോള്‍ വീട്ടുകാര്‍ തെരുവില്‍ ഉപേക്ഷിച്ചു;വീഡിയോ കാണാം…
ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിരവധിപേര്‍ ചര്‍ച്ച ചെയ്യുകയാണ് ബിരുദധാരിയായ സ്വാതിയുടെ ജീവിതം. പ്രസവത്തെ തുടര്‍ന്നു ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നു പോയതോടെ തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയായ സ്വാതിയെ തെരുവോരത്തില് നിന്നു കണ്ടെത്തിയത് ശാരദ അവനിഷ് ത്രിപാഠിയാണ്. ബിരുദധാരിയായിരുന്നിട്ടു പോലും സ്വന്തക്കാരും ബന്ധുക്കാരും സ്വാതിയെ ഉപേക്ഷിച്ച കഥ കേട്ടാല്‍ ആരുടെയും കണ്ണുനിറയും. വാരണാസി അസ്സിഘട്ട് ഭാഗത്ത് അടഞ്ഞു കിടക്കുന്ന കടയുടെ മുന്പില് നിന്നാണ് സ്വാതിയെ ശാരദ കണ്ടെത്തിയത്. ശാരദ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കു സ്വാതി ഇംഗ്ളീഷിലാണ് മറുപടി പറഞ്ഞിരുന്നത്. ചോദിക്കുന്ന ചോദ്യങ്ങളില്‍ തന്റെ ജീവിതക്കഥ ഉത്തരമായി അവര്‍ പറയും. തെക്കേ ഇന്ത്യന്‍ സ്വദേശിയായ സ്വാതി മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പു വാരണാസിയില്‍ വന്നെത്തുകയായിരുന്നു. പൂര്‍ണ്ണ ആരോഗ്യവതിയായ അവര്‍ക്കു മാനസീക ശാരീരിക പ്രശ്നങ്ങള്‍ ഇല്ലെന്നു വീഡിയോ പങ്കുവെച്ച ശാരദ പറയുന്നു. വിദ്യാസമ്പന്നയായ സ്വാതിക്കു മാന്യമായ ജോലി നല്‍കണമെന്നു ശാരദ തന്റെ…
Read Moreകല്യാണത്തിന് കത്ത് അടിക്കാനോ ചെരിപ്പു മേടിക്കാനോ പോലും കാശില്ലാതിരുന്ന കാലം; സ്ത്രീധനത്തെക്കുറിച്ചും വിവാഹ നാളുകളെക്കുറിച്ചും ഓർത്തെടുത്ത് മാമുക്കോയ
മലയാളികളുടെ പ്രിയതാരമായ മാമുക്കോയ അടുത്തിടെ ഒരു അഭിമുഖത്തില്‍ തന്റെ വിവാഹത്തെക്കുറിച്ചും ഭാര്യയെക്കുറിച്ചും തുറന്നു പറഞ്ഞ കാര്യങ്ങൾ വൈറലായിരുന്നു. സുഹ്റയാണ് മാമുക്കോയയുടെ ഭാര്യ. സുഹ്റയെ വിവാഹം കഴിച്ച ഓര്‍മകള്‍ ആണ് അദ്ദേഹം പങ്കുവച്ചത്. തന്റെ അടുത്ത് കാശ് പോലും ഇല്ലാതിരുന്ന കാലത്തായിരുന്നു സുഹ്റയുമായുള്ള വിവാഹമെന്നാണു മാമുക്കോയ പറഞ്ഞത്. എന്റെ വീടിനടുത്ത് തന്നെയാണ് ഭാര്യയുടെയും വീട്. ഭാര്യയുടെ പിതാവിനു മരക്കച്ചവടമായിരുന്നു. ഭാര്യയുടെ പിതാവ് മരിച്ച് എട്ടു വര്‍ഷം കഴിഞ്ഞപ്പോഴാണ് മകള്‍ക്ക് വിവാഹ പ്രായമായത്. അന്നു പൈസയും പൊന്നും ഒന്നുമില്ല, എനിക്ക് ആളെ ഒന്നു കാണണം എന്ന് മാത്രമാണ് പറഞ്ഞത്. അങ്ങനെ പെണ്ണ് കണ്ടു. ഇഷ്ടമായെന്ന് അവളുടെ വീട്ടുകാരെ അറിയിച്ചു. അവരുടെയടുത്തും പൈസയില്ല, എന്റെയടുത്തും ഇല്ല. അപ്പോള്‍ എനിക്കിതു മാച്ച് ആവുമെന്ന് തോന്നി. കല്യാണത്തിന് കത്ത് അടിക്കാനോ ചെരിപ്പു മേടിക്കാനോ പോലും പൈസ ഇല്ലായിരുന്നു. കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെ അടുത്തേക്കാണ് കല്യാണത്തിന്…
Read Moreതേപ്പ് എന്ന വാക്ക് സഹിക്കാൻ പറ്റാത്തത്! ഒരാള്‍ പ്രണയം നിരസിക്കുമ്പോള്‍ അയാളെ പോയി റേപ്പ് ചെയ്യുന്നതല്ല അതിന്റെ പ്രതികരണം; രജിഷ വിജയൻ പ്രതികരിക്കുന്നു
മലയാളികളുടെ പ്രിയപ്പെട്ട താരമായ നടി രജിഷ വിജയന് ഇപ്പോള്‍ തമിഴിലും തിളങ്ങി നില്‍ക്കുകയാണ്. പ്രണയത്തെക്കുറിച്ചും പ്രണയ പരാജയങ്ങളെക്കുറിച്ചും രജിഷ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേമാവുകയാണിപ്പോൾ. ഒപ്പം സൂര്യയെക്കുറിച്ച് ജ്യോതിക മുന്‍പു പറഞ്ഞിട്ടുള്ള കാര്യങ്ങളൊക്കെ സത്യമാണെന്ന് താന്‍ അനുഭവത്തിലൂടെ മനസിലാക്കിയെന്നും രജിഷ വ്യക്തമാക്കുന്നു. ഞാന്‍ അഭിനയിച്ച സ്റ്റാന്‍ഡ് അപ്പ് എന്ന സിനിമയില്‍ പ്രണയം നിരസിച്ചതിന് കാമുകന് തന്നെയാണ് പീഡിപ്പിക്കുന്നത്. നമുക്ക് പ്രണയിക്കാന്‍ ഒരു കാരണം ഉള്ളതുപോലെ അതു വേണ്ട എന്ന് വയ്ക്കാനും ഒരു കാരണമുണ്ട്. ആത്മാര്‍ഥമായി നമ്മള് ഒരാളെ സ്നേഹിക്കുന്നുണ്ടെങ്കില്‍ പിന്നെ ആ റിലേഷന്‍ഷിപ്പ് വേണ്ടെന്നു വെക്കുന്നത് എത്രമാത്രം വേദനയോടെയാണെന്ന് ആലോചിച്ച് നോക്കണം. വേണ്ടെന്ന് വെക്കുന്നത് പെണ്ണോ ആണോ ആരാണെങ്കിലും അതിനൊരു കാരണം തീര്‍ച്ചയായും ഉണ്ടാവും. ആ കാരണം മനസിലാക്കാനുള്ള യുക്തി മാത്രം മനുഷ്യന് ഉണ്ടാവണം എന്നുള്ളതാണ്.അനുരാഗ കരിക്കിന് വെള്ളം എന്ന ചിത്രത്തില്‍ എലിയെ അഭി വേണ്ടെന്നു വയ്ക്കുന്നുണ്ട്. ശേഷം…
Read More