ഷൂ​ട്ടിം​ഗി​നി​ടെ ത​ന്‍റെ ശ്ര​ദ്ധക്കുറ​വ്;  ചു​ണ്ടി​ല്‍ 25 തു​ന്ന​ലി​ടേ​ണ്ടി വ​ന്നു; ക്രി​ക്ക​റ്റ് പ്ര​മേ​യ​മാ​യി​ട്ടു​ള്ള സിനിമയ്ക്കിടെ സംഭവിച്ചതിനെക്കുറിച്ച് വിശദീകരിച്ച് ഷാഹിദ്

ബോ​ളി​വു​ഡി​ല്‍ സ​ഹ​ന​ട​നാ​യും ന​ര്‍​ത്ത​ക​നാ​യും വ​ന്നു നാ​യ​ക​സ്ഥാ​നം സ്വ​ന്ത​മാ​ക്കി​യ ന​ട​നാ​ണ് ഷാ​ഹി​ദ് ക​പൂ​ര്‍.​ വാ​രി​വ​ലി​ച്ച് സി​നി​മ​ക​ള്‍ ചെ​യ്ത് പോ​കു​ന്ന ന​ട​ന​ല്ല ഷാ​ഹി​ദ് ക​പൂ​ര്‍. ചെ​റി​യ സി​നി​മ​യാ​ണെ​ങ്കി​ല്‍ പോ​ലും ആ​ളു​ക​ള്‍ എ​ന്നും മ​ന​സി​ല്‍ കൊ​ണ്ടു​ന​ട​ക്കു​ന്ന ത​ര​ത്തി​ല്‍ ആ ​സി​നി​മ​യെ അ​വ​ത​രി​പ്പി​ക്ക​ണം എ​ന്ന ആ​ഗ്ര​ഹി​ക്കു​ന്ന ന​ട​നാ​ണ് ഷാ​ഹി​ദ് ക​പൂ​ര്‍. ക​ഥാ​പാ​ത്ര​ത്തി​ന് വേ​ണ്ടി എ​ന്ത് റി​സ്‌​ക് എ​ടു​ക്കാ​നും ത​യാാ​റാ​കു​ന്ന ചു​രു​ക്കം ചി​ല ബോ​ളി​വു​ഡ് ന​ട​ന്മാ​രി​ല്‍ ഒ​രാ​ള്‍ കൂ​ടി​യാ​ണ് ഷാ​ഹി​ദ് ക​പൂ​ര്‍. ത​ന്‍റെ ശ്ര​ദ്ധക്കുറ​വു മൂ​ലം ഷൂ​ട്ടിം​ഗി​നി​ടെ സം​ഭ​വി​ച്ച ഒ​രു അ​പ​ക​ട​ത്തെ കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ട​ന്‍ ഷാ​ഹി​ദ് ക​പൂ​ര്‍. ഇ​ന്‍​സ്റ്റഗ്രാം ലൈ​വ് സെ​ക്ഷ​നി​ല്‍ എ​ത്തി ആ​രാ​ധ​ക​രു​മാ​യി സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് ഓ​ര്‍​ക്കാ​ന്‍ ഒ​ട്ടും ഇ​ഷ്ട​മ​ല്ലാ​ത്ത ആ ​അ​നു​ഭ​വ​ത്തെ കു​റി​ച്ച് ഷാ​ഹി​ദ് മ​ന​സ് തു​റ​ന്ന​ത്. ജേ​ഴ്‌​സി എ​ന്ന പു​തി​യ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ സം​ഭ​വി​ച്ച അ​പ​ക​ട​ത്തെ കു​റി​ച്ചാ​ണ് ഷാ​ഹി​ദ് ക​പൂ​ര്‍ തു​റ​ന്ന് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ത​​ന്‍റെ ശ്ര​ദ്ധ​ക്കുറ​വു മൂ​ലം സം​ഭ​വി​ച്ച അ​പ​ക​ടം…

Read More

സിനിമജീവിതം വിട്ട് വിശ്രമിക്കണമെന്ന് ഒരിക്കലും തോന്നിയിട്ടില്ല ! ഇപ്പോള്‍ ആരും തന്നെ സന്ദര്‍ശിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും ടിപി മാധവന്‍…

മലയാളികളുടെ ഇഷ്ടനടന്മാരില്‍ ഒരാളായിരുന്നു ടിപി മാധവന്‍. പതിറ്റാണ്ടുകള്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന മാധവന്‍ ഇപ്പോള്‍ പത്തനാപുരം ഗാന്ധിഭവനില്‍ വിശ്രമജീവിതം നയിക്കുകയാണ്. സിനിമ ജീവിതം വിട്ട് വിശ്രമിക്കണമെന്ന് തോന്നിയിരുന്നില്ലെന്ന് പറയുകയാണ് അദ്ദേഹം. ആര്‍ക്കും ബുദ്ധിമുട്ട് ആകരുത് എന്ന് മാത്രമാണ് എപ്പോഴും ചിന്തിക്കുന്നത് എന്നും താരം പറയുന്നു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. അഭിനയിക്കുമ്പോള്‍ സിനിമയോ സീരിയലോ എന്ന് നോക്കാറില്ല. നല്ല കഥയാണോ കഥാപാത്രമാണോ എന്ന് മാത്രമാണ് ശ്രദ്ധിക്കാറുള്ളത്. നല്ല കഥകള്‍ സിനിമയില്‍ നിന്നോ സീരിയലില്‍ നിന്നോ ലഭിച്ചാലും ചെയ്യുമായിരുന്നു. സിനിമാജീവിതം വിട്ട് വിശ്രമിക്കണമെന്ന് തോന്നിയിരുന്നില്ല. ചൂയിംഗം കഴിക്കും പോലെയാണ് അഭിനയിക്കുന്തോറും ഇനിയും നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് മാത്രമാണ് തോന്നിയിട്ടുള്ളത്. ആരും തന്നെ വന്ന് സന്ദര്‍ശിക്കണമെന്ന് ആഗ്രഹിക്കുന്നില്ല. ഇന്ന് ടെലിഫോണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉണ്ടല്ലോ. എപ്പോള്‍ വേണമെങ്കിലും വിളിക്കാമല്ലോ. ഗുരുവായി താന്‍ കാണുന്നത് നടന്‍…

Read More

അ​തി​ലും ന​ല്ല​ത് കെ​ട്ടാ​തി​രി​ക്കു​ന്ന​ത​ല്ലേ..! ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ മാ​മു​ക്കോ​യ ത​ന്‍റെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ചും ഭാ​ര്യ​യെ​ക്കു​റി​ച്ചും തു​റ​ന്നു പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ ഇങ്ങനെ…

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​ര​മാ​യ മാ​മു​ക്കോ​യ അ​ടു​ത്തി​ടെ ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ ത​ന്‍റെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ചും ഭാ​ര്യ​യെ​ക്കു​റി​ച്ചും തു​റ​ന്നു പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ വൈ​റ​ലാ​യി​രു​ന്നു. സു​ഹ്റ​യാ​ണ് മാ​മു​ക്കോ​യ​യു​ടെ ഭാ​ര്യ. സു​ഹ്റ​യെ വി​വാ​ഹം ക​ഴി​ച്ച ഓ​ര്‍​മ​ക​ള്‍ ആ​ണ് അ​ദ്ദേ​ഹം പ​ങ്കു​വ​ച്ച​ത്. ത​ന്‍റെ അ​ടു​ത്ത് കാ​ശ് പോ​ലും ഇ​ല്ലാ​തി​രു​ന്ന കാ​ല​ത്താ​യി​രു​ന്നു സു​ഹ്റ​യു​മാ​യു​ള്ള വി​വാ​ഹ​മെ​ന്നാ​ണു മാ​മു​ക്കോ​യ പ​റ​ഞ്ഞ​ത്. എ​ന്‍റെ വീ​ടി​ന​ടു​ത്ത് ത​ന്നെ​യാ​ണ് ഭാ​ര്യ​യു​ടെ​യും വീ​ട്. ഭാ​ര്യ​യു​ടെ പി​താ​വി​നു മ​ര​ക്ക​ച്ച​വ​ട​മാ​യി​രു​ന്നു. ഭാ​ര്യ​യു​ടെ പി​താ​വ് മ​രി​ച്ച്‌ എ​ട്ടു വ​ര്‍​ഷം ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് മ​ക​ള്‍​ക്ക് വി​വാ​ഹ പ്രാ​യ​മാ​യ​ത്. അ​ന്നു പൈ​സ​യും പൊ​ന്നും ഒ​ന്നു​മി​ല്ല, എ​നി​ക്ക് ആ​ളെ ഒ​ന്നു കാ​ണ​ണം എ​ന്ന് മാ​ത്ര​മാ​ണ് പ​റ​ഞ്ഞ​ത്. അ​ങ്ങ​നെ പെ​ണ്ണ് ക​ണ്ടു. ഇ​ഷ്ട​മാ​യെ​ന്ന് അ​വ​ളു​ടെ വീ​ട്ടു​കാ​രെ അ​റി​യി​ച്ചു. അ​വ​രുടെയടു​ത്തും പൈ​സ​യി​ല്ല, എ​ന്‍റെയടു​ത്തും ഇ​ല്ല. അ​പ്പോ​ള്‍ എ​നി​ക്കി​തു മാ​ച്ച്‌ ആ​വു​മെ​ന്ന് തോ​ന്നി. ക​ല്യാ​ണ​ത്തി​ന് ക​ത്ത് അ​ടി​ക്കാ​നോ ചെ​രി​പ്പു മേ​ടി​ക്കാ​നോ പോ​ലും പൈ​സ ഇ​ല്ലാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് അ​ബ്ദു​ല്‍ ഖാ​ദ​റി​ന്‍റെ അ​ടു​ത്തേ​ക്കാ​ണ് ക​ല്യാ​ണ​ത്തി​ന്…

Read More

പ്ര​സ​വ വേ​ദ​ന​യി​ല്‍ സൈ​ക്കി​ള്‍ ച​വി​ട്ടാ​ന്‍ പ​റ്റു​മോ സ​ക്കീ​ര്‍​ഭാ​യി​ക്ക് ? ബ​ട്ട് ഐ ​കാ​ൻ! സൈ​ക്കി​ള്‍ ച​വി​ട്ടി ആ​ശു​പ​ത്രി​യി​ലെ​ത്തി. കു​ഞ്ഞി​ന് ജ​ന്മം ന​ല്കി ന്യൂ​സി​ല​ന്‍​ഡ് എം​പി

പ്ര​സ​വ വേ​ദ​ന തു​ട​ങ്ങു​മ്പോ​ഴേ അ​യ്യോ ആ ​നി​ല​വി​ളി ശ​ബ്ദ​മി​ടോ എ​ന്നു പ​റ​ഞ്ഞ് ക​ര​യു​ന്ന സ്ത്രീ​ക​ളെ​ക്കു​റി​ച്ച​ല്ലേ കേ​ട്ടി​ട്ടു​ള്ളു. എ​ന്നാ​ല്‍ വേ​ദ​ന​യൊ​ക്കെ​യു​ണ്ട്. പ​ക്ഷേ, സൈ​ക്കി​ളൊ​ക്കെ ച​വി​ട്ടി ആ​ശു​പ​ത്രി​യി​ലെ​ത്തി​യാ​ലോ. അ​ങ്ങ​നെ​യൊ​രാ​ളാ​ണ് ഇ​പ്പോ​ള്‍ വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ന്യൂ​സി​ല​ന്‍​ഡ് എം​പി ജൂ​ലി ആ​നി ജെ​ന്‍റര്‍. എ​ങ്ങ​നെ​യെ​ത്താ​യ​ലും സു​ഖ​പ്ര​സ​വ​മാ​യി​രു​ന്നു. അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്നു. ആ​നി ത​ന്നെ​യാ​ണ് ത​ന്റെ പ്ര​സ​വാ​നു​ഭ​വം ഫേ​സ​ബു​ക്കി​ലൂ​ടെ അ​റി​യി​ച്ച​ത്. ആ​ദ്യ പ്ര​സ​വ​ത്തി​നും ആ​ശു​പ​ത്രി​യി​ല്‍ പോ​കാ​ന്‍ ആ​നി സൈ​ക്കി​ള്‍ ത​ന്നെ​യാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്ന​ത്. ഇ​ത്ത​വ​ണ സൈ​ക്കി​ളി​ല്‍ പോ​ക​ണം എ​ന്നൊ​ന്നും ക​രു​തി​യി​രു​ന്ന​ത​ല്ല. യാ​ദൃ​ശ്ചി​ക​മാ​യി സം​ഭ​വി​ച്ച​താ​ണെ​ന്നാ​ണ് ആ​നി പ​റ​യു​ന്ന​ത്. ചെ​റി​യൊ​രു വേ​ദ​ന തോ​ന്നി​യ​പ്പോ​ള്‍ വീ​ട്ടി​ല്‍ നി​ന്നും ഇ​റ​ങ്ങി. എ​ന്നാ​ല്‍ പ​ത്ത് മി​നി​റ്റ് ക​ഴി​ഞ്ഞ​തും വേ​ദ​ന കൂ​ടി. പ​ക്ഷേ, പി​ന്മാ​റാ​ന്‍ ത​യ്യാ​റാ​യി​ല്ല. എ​ന്താ​യാ​ലും ഒ​രു പ്ര​ശ്‌​ന​വു​മി​ല്ലാ​തെ പ്ര​സ​വം ന​ട​ന്നു.

Read More

ഞങ്ങള്‍ക്ക് കൃത്യമായ പ്ലാനുണ്ട് ! കുട്ടികള്‍ വേണ്ടേയെന്ന ആളുകളുടെ ചോദ്യത്തിന് ജീവയും അപര്‍ണയും പറയുന്ന മറുപടി ഇങ്ങനെ…

മലയാളം മിനിസ്‌ക്രീന്‍ ആരാധകരുടെ പ്രിയപ്പെട്ട അവതാരകരാണ് ജീവ ജോസഫും അപര്‍ണ തോമസും. ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ അവതാരകരായി എത്തിയാണ് ജീവ ജോസഫും അപര്‍ണ തോമസും ശ്രദ്ധേയരാവുന്നത്. പിന്നീട് ഇരുവരും വിവാഹിതരാവുകയായിരുന്നു. യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാനും ഇവര്‍ സമയം കണ്ടെത്താറുണ്ട്. കഴിഞ്ഞ ദിവസം അപര്‍ണ പുതിയ കാറ് വാങ്ങിയ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇതോടെ ജീവയും അപര്‍ണയും അവരുടെ വീട്ടിലെ പുതിയ അതിഥിയെ സ്വീകരിച്ചു എന്ന തരത്തിലായി വാര്‍ത്തകള്‍. കുഞ്ഞുങ്ങളെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇരുവരും മറുപടി പറയുകയാണിപ്പോള്‍. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയിന്‍മെന്റസിന് നല്‍കിയ അഭിമുഖത്തിലാണ് കുഞ്ഞിനെ കുറിച്ചുള്ള സ്വപ്നങ്ങള്‍ ഇരുവരും പങ്കുവെച്ചത്. കാറ് വാങ്ങിയെന്ന് പറഞ്ഞൊരു വീഡിയോ ഇട്ടു. പിറ്റേ ദിവസം മുതല്‍ യൂട്യൂബ് ചാനലില്‍ വാര്‍ത്ത വന്നത് ജീവയുടെയും അപര്‍ണയുടെയും ജീവിതത്തില്‍ വന്ന പുതിയ അതിഥി എന്ന തലക്കെട്ടോടെ ആയിരുന്നു.…

Read More

മരക്കാറില്‍ ജോലി ചെയ്തതിന് കിട്ടിയ പണമൊക്കെ ചിലവായി പോയി പക്ഷെ…ഹരീഷ് പേരടി പറയുന്നത് ഇങ്ങനെ…

തന്റെ അഭിനയ ജീവിതത്തിലെ മറക്കാനാകാത്ത സംഭവമാണ് മരക്കാര്‍ സിനിമയെനന നടന്‍ ഹരീഷ് പേരടി.തന്റെ അഭിനയ ജീവിതത്തിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്് എന്നാണ് പേരടി സിനിമയെ വിശേഷിപ്പിച്ചത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് നടന്‍ ഇങ്ങനെ പറഞ്ഞത്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് മരക്കാര്‍ സിനിമ റിലീസ് ആകുന്നതുമായി ബന്ധപ്പെട്ട് സംവിധായകന്‍ പ്രിയദര്‍ശന്‍ അയച്ച ഒരു സന്ദേശം പങ്കുവെച്ച് കൊണ്ടാണ് ഹരീഷ് കുറിപ്പ് ആരംഭിക്കുന്നത്. മരക്കാറില്‍ ജോലി ചെയ്തതിന് കിട്ടിയ പണമൊക്കെ ചിലവായി പോയെന്നും പക്ഷേ ഈ വലിയ കലാകാരന്റെ വാക്കുകള്‍ തന്റെ ജീവിതകാല സമ്പാദ്യമാണെന്നും ഹരീഷ് പേരടി കുറിച്ചു. കഥാപാത്രങ്ങളുടെ മനസ്സ് നിരവധി തവണ നമുക്ക് മുന്നില്‍ തുറന്നിട്ട ലാലേട്ടനിലെ നടന്റെ അഭിനയമികവ് മലയാളികളോട് താന്‍ പറയേണ്ട ആവശ്യമില്ലെന്നും പക്ഷെ സിനിമ ഒന്നിച്ച് കളിച്ചു വളര്‍ന്ന, തമ്മില്‍ തമ്മില്‍ എടാ പോടാ ബന്ധമുള്ള പ്രിയദര്‍ശനും മോഹന്‍ലാലും പരസ്പരം കൈമാറുന്ന ബഹുമാനവും ഒരു…

Read More

യുഎഇയില്‍ വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ലാതാകുന്നു ! പുതിയ നിയമപരിഷ്‌കാരങ്ങള്‍ ഏവരെയും ഞെട്ടിക്കുന്നത്…

പുതിയ നിയമ പരിഷ്‌കാരങ്ങള്‍ കൊണ്ട് ഏവരെയും അമ്പരപ്പിക്കുകയാണ് യുഎഇ. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിയമപരിഷ്‌കാരങ്ങള്‍ക്കാണ് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ലാതാക്കുക, സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ, സ്ത്രീകള്‍ക്ക് സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയവ വ്യവസ്ഥ ചെയ്യുന്ന നിയമപരിഷ്‌കാരങ്ങളാണ് നിലവില്‍ വരുന്നത്. രാജ്യരൂപീകരണത്തിന്റെ അന്‍പതാം വാര്‍ഷികത്തില്‍ നാല്‍പ്പതിലധികം നിയമങ്ങളാണ് പരിഷ്‌കരിച്ചത്. സാമ്പത്തിക, നിക്ഷേപ, വാണിജ്യ മേഖല ശക്തിപ്പെടുത്താനും സാമൂഹിക സ്ഥിരതയും സുരക്ഷയും ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള നിയമപരിഷ്‌കാരങ്ങള്‍ക്ക് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി. രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ നിയമനിര്‍മാണ പരിഷ്‌കാരങ്ങളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും അവകാശസംരക്ഷണത്തിനാണ് പ്രധാനപരിഗണന നല്‍കിയിരിക്കുന്നത്. സ്ത്രീകള്‍ക്കും വീട്ടുജോലിക്കാര്‍ക്കും മെച്ചപ്പെട്ട സംരക്ഷണം വാഗ്ദാനം ചെയ്യുന്ന നിയമം, വിവാഹേതര ബന്ധങ്ങളെ ക്രിമിനല്‍ കുറ്റമായി പരിഗണിക്കില്ലെന്നു വ്യവസ്ഥ ചെയ്യുന്നു.…

Read More

ഇ​നി പ​തു​ക്കെ മു​ന്നോ​ട്ടു പോ​യാ​ൽ മ​തി…മു​ന്‍​പ​ത്തെ പോ​ലെ എ​ല്ലാ​ത്തി​നും യെ​സ് പ​റ​യേ​ണ്ട ആ​വ​ശ്യം ഇ​ല്ലെ​​ന്ന്ഭാ​വ​ന

  തെ​ന്നി​ന്ത്യ​ൻ ഭാ​ഷാ സി​നി​മ​ക​ളി​ലെ​ല്ലാം ഒ​രു​പോ​ലെ ആ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ് ഭാ​വ​ന. 2002 ൽ ​ക​മ​ൽ സം​വി​ധാ​നം ചെ​യ്ത ന​മ്മ​ൾ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഭാ​വ​ന വെ​ള്ളി​ത്തി​ര​യി​ൽ എ​ത്തു​ന്ന​ത്. മ​ല​യാ​ള​ത്തി​നോ​ടൊ​പ്പം ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്നട ഭാ​ഷ​ക​ളി​ലും ന​ടി സ​ജീ​വ​മാ​യി​രു​ന്നു. വി​വാ​ഹ​ത്തി​നുശേ​ഷം സി​നി​മ​യി​ൽ അ​ത്ര​യ​ധി​കം സ​ജീ​വ​മ​ല്ല ഭാ​വ​ന. ക​ന്ന​ഡ സി​നി​മാ നി​ർ​മാ​താ​വ് ന​വീ​നെ​യാ​ണ് താ​രം വി​വാ​ഹം ക​ഴി​ച്ചി​രി​ക്കു​ന്ന​ത്. ക​ല്യാ​ണ​ത്തോ​ടെ മ​ല​യാ​ള​ത്തി​ൽ നി​ന്ന് നീ​ണ്ട ഇ​ട​വേ​ള എ​ടു​ക്കു​ക​യാ​യി​രു​ന്നു. വി​വാ​ഹ​ത്തി​നുശേ​ഷം ക​ന്ന​ഡ​യി​ൽ ചി​ത്ര​ങ്ങ​ൾ ചെ​യ്തി​രു​ന്നു. ഭാ​വ​ന​യു​ടെ പു​തി​യ അ​ഭി​മു​ഖ​മാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ത​ന്നെ തേ​ടി എ​ത്തു​ന്ന എ​ല്ലാ സി​നി​മ​ക​ളും ചെ​യ്യി​ല്ലെ​ന്നാ​ണ് ന​ടി പ​റ​യു​ന്ന​ത്. ഭാ​വ​ന​യു​ടെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ…വി​വാ​ഹം ക​ഴി​ഞ്ഞു… സെ​റ്റി​ല്‍​ഡ് ആ​യി. ഞാ​ൻ ജീ​വി​ത​ത്തി​ന്‍റെ മ​റ്റൊ​രു ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ്. എ​നി​ക്ക് വേ​റെ​യും ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ള്‍ പ​ല​തു​മു​ണ്ട്. മു​ന്‍​പ​ത്തെ പോ​ലെ എ​ല്ലാ​ത്തി​നും യെ​സ് പ​റ​യേ​ണ്ട ആ​വ​ശ്യം ഇ​ല്ല. വ​ള​രെ ചെ​റു​പ്പ​ത്തി​ൽ ത​ന്നെ സി​നി​മ​യി​ല്‍ എ​ത്തി​യ ആ​ളാ​ണ് ഞാ​ൻ.…

Read More

കേരളത്തിന്റെ ബേബി പഞ്ചായത്ത് പ്രസിഡന്റിന് കല്യാണം ! രേഷ്മ മറിയം റോയിയുടെ വരന്‍ ബ്ലോക്ക് പഞ്ചായത്തംഗം;പ്രണയമല്ലെന്ന് രേഷ്മ…

സംസ്ഥാനത്തെ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായ അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായ രേഷ്മ മറിയം റോയി വിവാഹിതയാകുന്നു. കോന്നി ബ്ലോക്ക് പഞ്ചായത്തിലെ അരുവാപ്പുലം ഡിവിഷന്‍ അംഗമായ വര്‍ഗീസ് ബേബിയാണ് വരന്‍. രണ്ടുപേരും സിപിഎമ്മുകാര്‍. ഡിസംബര്‍ 26-ന് വൈകീട്ട് നാലിന് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ചടങ്ങുകള്‍. ഇരുവരും സംസാരിച്ചശേഷം വീട്ടുകാരോട് വിവരം പറയുകയായിരുന്നു. എന്നാല്‍, പ്രണയമല്ലെന്നും രേഷ്മ പറഞ്ഞു. ഞായറാഴ്ച നിശ്ചയമായിരുന്നു. രേഷ്മ സിപിഎം. അരുവാപ്പുലം ലോക്കല്‍ കമ്മിറ്റിയംഗവും വര്‍ഗീസ് കോന്നി ഏരിയാ കമ്മിറ്റിയംഗവുമാണ്. രണ്ടുപേരും കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് കന്നിയങ്കം ജയിച്ചത്. അരുവാപ്പുലം പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍നിന്നാണ് രേഷ്മ മറിയം റോയ് തിരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫിന്റെ വാര്‍ഡ് 70 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പിടിച്ചെടുക്കുകയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയെന്ന നിലയിലാണ് തിരഞ്ഞെടുപ്പിന് മുമ്പേ രേഷ്മ ശ്രദ്ധേയയായത്. 2020 നവംബര്‍ 18-നാണ് രേഷ്മയ്ക്ക് 21 വയസ്സ് തികഞ്ഞത്.…

Read More

വനിതാ സഹപ്രവര്‍ത്തകരെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു ! കുഷ്ഠരോഗ വിഭാഗം തലവനായ ഡോക്ടര്‍ അറസ്റ്റില്‍…

വനിതാ സഹപ്രവര്‍ത്തകരെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സര്‍ക്കാര്‍ ഡോക്ടര്‍ അറസ്റ്റില്‍. മംഗളൂരുവില്‍ ജില്ലാ കുഷ്ഠരോഗ വിഭാഗം തലവന്‍ ഡോ. രത്നാകറാണ് അറസ്റ്റിലായത്. ലൈംഗികാതിക്രമത്തിന് ഇരയായ വനിതാ സഹപ്രവര്‍ത്തരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മഡിക്കേരി, മുര്‍ഡേശ്വര്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി വനിതാ സഹപ്രവര്‍ത്തകരെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് ഡോക്ടര്‍ക്കെതിരെയുള്ള കേസ്. വനിതാ സഹപ്രവര്‍ത്തകര്‍ക്ക് നേരെ മോശമായി പെരുമാറുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് ഡോക്ടറെ കുടുക്കിയത്. എട്ടു വനിതാ സഹപ്രവര്‍ത്തകരാണ് ഡോക്ടറുടെ ലൈംഗികാതിക്രമത്തിന് ഇരയായത്. പീഡനത്തിന് ഇരയായവര്‍ ഡോക്ടര്‍ക്കെതിരെ പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. ഡോക്ടര്‍ വലിയ സ്വാധീനമുള്ള ആളാണ് എന്നതാണ് ഇതിന് കാരണമായി അവര്‍ പറഞ്ഞത്. മാസങ്ങള്‍ക്ക് മുന്‍പ് ദേശീയ വനിതാ കമ്മീഷന് ലഭിച്ച അജ്ഞാത കത്താണ് സംഭവത്തില്‍ വഴിത്തിരിവായത്. കത്തിന്റെ ചുവടുപിടിച്ച് മംഗളൂരു പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഡോക്ടര്‍ അറസ്റ്റിലായത്.

Read More