കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പൂരിയുടെ ഒറ്റ ട്വീറ്റിലൂടെ വൈറലായിരിക്കുകയാണ് കണ്ണൂർ സ്വദേശിയായ എസ് രാജഗോപാലും മകൾ ആര്യ രാജഗോപാലും. ഐഒസി പെട്രോൾ പന്പ് ജീവനക്കാന്റെ മകൾ ഐഐടി കാൺപൂരിൽപെട്രോ കെമിക്കൽ എഞ്ചിനീയറിങ് പഠിക്കുന്നുവെന്ന കാര്യമാണ് കേന്ദ്ര പെട്രോളിയം മന്ത്രി പങ്കുവച്ചത്. അച്ഛനും മകളും പെട്രോൾ പന്പിൽ നിൽക്കുന്ന ചിത്രത്തോടൊപ്പമായിരുന്നു ട്വീറ്റ്. അച്ഛനും മകളും പുതിയ ഇന്ത്യയുടെ പ്രചോദനവും മാതൃകയുമാണെന്നായിരുന്നു ഹർദീപ് സിംഗ് പൂരിയുടെ ട്വീറ്റ്. അഞ്ചു ലക്ഷത്തിലേറെ പേരാണ് ട്വീറ്റ് കണ്ട് പ്രതികരിച്ചത്. 20 വർഷമായി പയ്യന്നൂർ ടൗണിലെ ഐഒസി പമ്പിലെ ജീവനക്കാരനാണ് അന്നൂർ ശാന്തിഗ്രാം വാർഡിലെ എസ് രാജഗോപാൽ. 2005ലാണ് പന്പിലെ ജോലിക്ക് കയറുന്നത്. ഐഒസിയുടെ റീജണൽ മാനേജരാണ് ഇരുവരുടെയും ചിത്രം വാങ്ങിയത്. പിന്നീട് ഈ ചിത്രവും ഇരുവരുടെയും കഥയും ഐഒസി ഡിലർമാരുടെ വാട്സ്ആപ് ഗ്രൂപ്പിൽ എത്തുകയായിരുന്നു. പിന്നെ നടന്നത് ചരിത്രം. നിരവധി…
Read MoreCategory: Today’S Special
അന്ന് ശ്രീദേവിയെ അഭിമുഖം ചെയ്ത ആ പത്രപ്രവര്ത്തകൻ മലയാള സിനിമയിൽ 40 സിനിമ സംവിധാനം ചെയ്ത ഡയറക്ടർ
തന്റെ പത്രപ്രവര്‍ത്തക ജീവിതത്തിനിടെ നടി ശ്രീദേവിയെ അഭിമുഖം ചെയ്യുന്ന ബാലചന്ദ്രമേനോന്റെ ഒരു പഴയ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ കവരുന്നത്. നടന്, സംവിധായകന്, തിരക്കഥാകൃത്ത്, ഗായകന്, ഗാനരചയിതാവ്, സംഗീത സംവിധായകന് എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച വ്യക്തിയാണ് ബാലചന്ദ്രമേനോന്. ചിത്രത്തിലെ മെലിഞ്ഞ്, ചെറുപ്പക്കാരനായ ബാലചന്ദ്രമേനോനെ ഒറ്റ നോട്ടത്തില്‍ തിരിച്ചറിയുക പ്രയാസമാണ്. നാന ഫിലിം വീക്ക്ലിയുടെ കറസ്പോണ്ടന്റായി ബാലചന്ദ്രമേനോന് പ്രവര്‍ത്തിച്ചിരുന്ന നാളുകളില്‍ എടുത്ത ചിത്രമാണിത്. ഉത്രാടരാത്രി എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തുകൊണ്ടായിരുന്നു ബാലചന്ദ്രമേനോന്റെ സിനിമാ അരങ്ങേറ്റം. ശോഭന, പാര്‍വതി, കാര്‍ത്തിക, ആനി തുടങ്ങി നിരവധി നായികമാരെ മലയാളസിനിമയില്‍ അവതരിപ്പിച്ച സംവിധായകന് കൂടിയാണ് അദ്ദേഹം. 40 സിനിമകള്‍ സംവിധാനം ചെയ്ത ബാലചന്ദ്രമേനോന് നൂറോളം സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. -പിജി
Read Moreസാധിക ഫീമെയില്‍ സന്തോഷ് പണ്ഡിറ്റ്! കമന്റിട്ടവനെ കണ്ടംവഴി ഓടിച്ച സാധികയുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
നടിയായും അവതാരകയായും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പലപ്പോഴും സൈബര്‍ അധിക്ഷേപത്തിനും ആക്രമണത്തിനും ഇരയായിട്ടുണ്ട്. ഇത്തരത്തിലുള്ള കമന്റുകള്‍ക്കൊക്കെ താരം ചുട്ടമറുപടിയും സോഷ്യല്‍ മീഡിയയിലൂടെ നല്‍കാറുണ്ട്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാം പോസ്റ്റിനു താഴെ വന്ന ഒരു കമന്റിന് ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് താരം. സാധികയെ നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റുമായി താരതമ്യം ചെയ്ത ഒരാള്‍ പങ്കുവച്ച കമന്റിനാണ് താരം കമന്റിലൂടെതന്നെ മറുപടി നല്‍കിയത്. കുറച്ചു ദിവസങ്ങളായി സന്തോഷ് പണ്ഡിറ്റും സ്റ്റാര്‍ മാജിക്ക് ഷോയും തമ്മിലുള്ള വിവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. ഈ സാഹചര്യത്തിലാവാം അയാള്‍ സന്തോഷ് പണ്ഡിറ്റിന്റെ പേര് ഉള്‍പ്പെടുത്തി കമന്റ് ചെയ്തത്. സാധിക ഒരു ഹിന്ദി ഗാനത്തിന് ചുവടുവയ്ക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഈ വീഡിയോയ്ക്ക് താഴെയാണ് ഒരാള്‍ സന്തോഷ് പണ്ഡിറ്റുമായി താരമതമ്യം ചെയ്ത് കമന്റിട്ടത്. ഈ കമന്റിനാണ് സാധിക ഇപ്പോള്‍…
Read Moreപാടത്തു നിന്നു പിടികൂടിയ കൂറ്റന്‍ രാജവെമ്പാലെ കഴുത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തി ! 60കാരന് പരലോകപ്രാപ്തി;വീഡിയോ കാണാം…
പാടത്തു നിന്നും പിടികൂടിയ കൂറ്റന്‍ രാജവെമ്പാലയെ കഴുത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ 60കാരന് ദാരുണാന്ത്യം. പ്രദര്‍ശനത്തിനിടെ രാജവെമ്പാല ഇയാളെ കടിക്കുകയായിരുന്നു. അസമിലെ ധോലൈ രാജ്നഗറിലുള്ള ബിഷ്ണുപുര്‍ ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്. രഘുനന്ദന് ഭൂമിജ് എന്നയാളാണ് മരിച്ചത്. ഞായറാഴ്ച ഉച്ച കഴിഞ്ഞ് വയലില്‍ പണിയെടുക്കുന്നതിനിടെയാണ് സമീപത്തുകൂടി ഇഴഞ്ഞുപോയ രാജവെമ്പാലയെ രഘുനന്ദന് ഭൂമിജ് കണ്ടത്. ഉടന്‍തന്നെ ഇയാള്‍ അതിനെ പിടികൂടുകയായിരുന്നു. പാമ്പിനെ പിടികൂടിയ ശേഷം ഭൂമിജ് അതിനെ കഴുത്തില്‍ ചുറ്റി ഗ്രാമത്തിലൂടെ നടന്നു. കൈകൊണ്ട് പാമ്പിന്റെ കഴുത്തില്‍ അമര്‍ത്തിപ്പിടിച്ച് അതിനെ കഴുത്തിലൂടെ ചുറ്റിയാണ് ഇയാള്‍ പ്രദര്‍ശിപ്പിച്ചത്. ഈ സമയമൊക്കെയും പാമ്പ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ആളുകള്‍ ചുറ്റും കൂടിയതോടെ ഊര്‍ന്നിറങ്ങാന്‍ ശ്രമിച്ച പാമ്പിനെ വീണ്ടും കഴുത്തില്‍ ഇയാള്‍ കഴുത്തില്‍ ചുറ്റി. ചുറ്റും കൂടിയവര്‍ മൊബൈലില്‍ ദൃശ്യവും പകര്‍ത്തുന്നുണ്ടായിരുന്നു. അതിനിടെ ശ്രദ്ധമാറിയ സമയത്ത് പാമ്പ് ഇയാളെ കടിക്കുകയായിരുന്നു. പാമ്പുകടിയേറ്റ ഭൂമിജിനെ സമീപത്തുള്ള…
Read Moreകേരളത്തില്‍ ലൗ ജിഹാദ് പോലെ മാര്‍ക്ക് ജിഹാദും ഉണ്ട് ! വിവാദ പരാമര്‍ശവുമായി സര്‍വകലാശാല പ്രൊഫസര്‍;പ്രതിഷേധവുമായി എസ്എഫ്ഐ…
കേരളത്തില്‍ ലൗ ജിഹാദ് പോലെ മാര്‍ക്ക് ജിഹാദുമുണ്ടെന്ന വിവാദ പ്രസ്താവനയുമായി ഡല്‍ഹി സര്‍വകലാശാലയിലെ പ്രൊഫസര്‍. സര്‍വകലാശാലയിലെ ഫിസിക്സ് പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെയുടേതാണ് വിവാദ പരാമര്‍ശം. സമൂഹമാധ്യമത്തിലൂടെയാണ് പാണ്ഡെയുടെ ആരോപണം. ആര്‍എസ്എസുമായി ബന്ധമുള്ള നാഷണല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രണ്ടിന്റെ മുന്‍ പ്രസിഡന്റ് കൂടിയാണ് രാകേഷ് കുമാര്‍ പാണ്ഡെ. ഡിഗ്രി പ്രവേശന നടപടികള്‍ ആരംഭിച്ചപ്പോള്‍, കൂടുതല്‍ മലയാളി വിദ്യാര്‍ഥികള്‍ ഇത്തവണ ആദ്യത്തെ കട്ട്ഓഫില്‍ തന്നെ ഡല്‍ഹി സര്‍വകലാശാലയില്‍ പ്രവേശനം നേടിയതാണ് പാണ്ഡെയെ ഇത്തരത്തിലുള്ള വാക്കുകള്‍ പറയാന്‍ പ്രേരിപ്പിച്ചത്. കൂടുതല്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ഡല്‍ഹി സര്‍വകലാശാലയില്‍ പ്രവേശനം നേടിയത് അസ്വാഭാവികമാണ്. ഇത് അന്വേഷിക്കേണ്ടതാണ്. കേരളത്തില്‍ ലൗ ജിഹാദ് ഉള്ളതുപോലെ മാര്‍ക്ക് ജിഹാദുമുണ്ട്. രണ്ടോ മൂന്നോ വര്‍ഷമായി നടക്കുന്ന സംഘടിതമായ ഗൂഢനീക്കത്തിന്റെ ഭാഗമാണിത്. കേരളം ഇടതുപക്ഷക്കാരുടെ കേന്ദ്രമാണ്. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി അവരുടെ കൈപ്പിടിയിലാക്കിയ പോലെ ഡല്‍ഹി സര്‍വകലാശാലയും പിടിച്ചെടുക്കാനുള്ള ശ്രമമാണിതെന്നും…
Read Moreസ്കൂട്ടര്‍ നിര്‍ത്തിയിട്ടിരുന്ന സ്ഥലം വന്‍ ശബ്ദത്തോടെ ഇടിഞ്ഞു താഴ്ന്നു ! വീട്ടുകാരും സമീപവാസികളും ആശങ്കയില്‍…
കുളത്തൂപ്പുഴയില്‍ വീട്ടുമുറ്റത്ത് സ്കൂട്ടര്‍ നിര്‍ത്തിയിട്ട സ്ഥലം രാത്രി വന്‍ശബ്ദത്തോടെ ഇടിഞ്ഞു താഴ്ന്നു. ശബ്ദം കേട്ട് ഭൂകമ്പമാണെന്ന് വിചാരിച്ച് പേടിച്ച് വീട്ടുകാരും സമീപവാസികളും പുറത്തേക്കിറങ്ങി ഓടുകയും ചെയ്തു. കഴിഞ്ഞദിവസം രാത്രി പത്തിന് ഇഎസ്എം കോളനി സിലോണ്‍ മുക്ക് ഇനായത്തില് ഷൈലജയുടെ വീട്ടുമുറ്റത്തായിരുന്നു സംഭവം. കുഴിയില്‍പ്പെട്ട സ്കൂട്ടര്‍ നാട്ടുകാര്‍ കെട്ടിവലിച്ചു പുറത്തെടുത്തു. കെഎംജെ സ്കൂള്‍ ജീവനക്കാരിയായ ഷൈലജയും മകള്‍ ആഷിമയും മാതാവ് ഫാത്തിലയും അമ്മൂമ്മ ഖദീജ ഉമ്മാളും മാത്രമായിരുന്നു വീട്ടില്‍. സംഭവത്തിന്റെ കാരണം വ്യക്തമല്ല. കഴിഞ്ഞദിവസം വൈകിട്ടു തുടങ്ങിയ ശക്തമായ മഴ രാത്രി വൈകുവോളം തുടര്‍ന്നിരുന്നു. വീടിന്റെ മുന്‍ഭാഗത്ത് ഷീറ്റ് മേഞ്ഞ പാര്‍ക്കിങ് സ്ഥലമാണ് കിണറിന്റെ ആകൃതിയില്‍ ഇടിഞ്ഞു താഴ്ന്നത്. സംഭവസ്ഥലത്ത് മുന്‍പു കുഴിയെടുത്തിരുന്നതു മൂടിയിരുന്നതായി ആര്‍ക്കും അറിവില്ല. ഇടിഞ്ഞു താഴ്ന്ന സ്ഥലത്തിനു സമീപത്തേക്കും വിള്ളല്‍ ശക്തമായതോടെ വീട്ടുകാരും സമീപവാസികളും ആശങ്കയിലായിരിക്കുകയാണ്.
Read Moreഭര്‍ത്താവും കുട്ടികളുമായി സന്തോഷകരമായ ജീവിതമായിരുന്നു കൊതിച്ചത് ! എന്നാല്‍ വിധി എല്ലാം തകര്‍ത്തു; നടി പാവനി റെഡ്ഡി മനസ്സു തുറക്കുന്നു…
നീലക്കുയില്‍ പരമ്പരയില്‍ റാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് പാവാനി റെഡ്ഡി. പാവനി പിന്മാറിയ ശേഷമാണ് ലത സഞ്ചാരു പരമ്പരയിലേക്ക് എത്തുന്നത്. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരമായ പവാനി റെഡി തമിഴ് ബിഗ് ബോസില്‍ മത്സരിക്കുന്നുമുണ്ട്. ഇപ്പോഴിതാ സഹമത്സരാര്‍ത്ഥിയുമായി സംസാരിക്കവെ തന്റെ ജീവിതത്തില്‍ സംഭവിച്ച അപ്രതീക്ഷിത വിയോഗത്തെക്കുറിച്ച് നടി തുറന്നുപറഞ്ഞിരിക്കുകയാണ്. ഭര്‍ത്താവിന്റെ അപ്രതീക്ഷിത വിയോഗം തന്നെ വല്ലാതെ ഞെട്ടിച്ചിരുന്നു. കുട്ടികളും കുടുംബവുമായി സന്തോഷകരമായ ജീവിതമായിരുന്നു ആഗ്രഹിച്ചത്. എന്നാല്‍ വിവാഹം കഴിഞ്ഞ് 7-ാം മാസം ഭര്‍ത്താവ് ആത്മഹത്യ ചെയ്യുകയായിരുന്നു. മാനസികമായി വല്ലാതെ തകര്‍ന്ന് പോയിരുന്നു അന്ന് എന്നായിരുന്നു പവാനി പറഞ്ഞത് ഭര്‍ത്താവിന്റെ വിയോഗത്തെ അതിജീവിച്ചതിനെക്കുറിച്ച് താരം പറയുന്നതെന്താണെന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. സീരിയലുകളില്‍ അഭിനയിച്ച് മടുത്തെന്നും വെബ് സീരീസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും പവാനി പറയുന്നു.
Read Moreഭൂമിയുടെ ‘മുഖപ്രസാദം’ കുറയുന്നു ! ഓരോ വര്‍ഷവും തിളക്കം കുറഞ്ഞു വരുന്നതായി ഗവേഷകരുടെ ഞെട്ടിക്കുന്ന കണ്ടെത്തല്‍…
ഭൂമിയുടെ മുഖപ്രസാദം നഷ്ടമാവുന്നുവോ…ഭൂമിയുടെ തിളക്കം കുറയുന്നതായി ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തലാണ് ഇത്തരമൊരു ചോദ്യത്തിന് ആധാരം. ഭൂമിയുടെ തിളക്കം ഭൂമിയിലുള്ളവര്‍ക്ക് കാണാനാവില്ലെങ്കിലും ബഹിരാകാശ യാത്രികള്‍ക്ക് ഇത് വ്യക്തമായി കാണാം. ബഹിരാകാശ നിലയത്തില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ നീല നിറത്തില്‍ തിളങ്ങുന്നൊരു ഗ്രഹമാണ് ഭൂമിയെന്ന് കാണാം. സൂര്യനില്‍ നിന്നുള്ള പ്രകാശം ഭൂമിയില്‍ തട്ടി പ്രതിഫലിക്കുമ്പോഴാണ് ഈ തിളക്കമുണ്ടാവുന്നത്. എന്നാല്‍ ഭൂമി പഴയ ഭൂമിയല്ലെന്നു പറഞ്ഞതുപോലെ ഗ്രഹത്തിന് പഴയതു പോലെ തിളക്കവുമില്ലെന്ന പഠനമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഭൂമിയുടെ തിളക്കം കുറഞ്ഞുവരികയാണെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തല്‍. കഴിഞ്ഞ 20 വര്‍ഷക്കാലത്തെ ഓരോ രാത്രിയിലും വിവരങ്ങള്‍ ശേഖരിച്ചാണ് ബിഗ് ബെയര്‍ സോളാര്‍ ഓബ്സര്‍വേറ്ററിയിലെ ഗവേഷകര്‍ ഇങ്ങനെ ഒരു നിഗമനത്തില്‍ എത്തിയത്. സൂര്യനില്‍ നിന്നുള്ള പ്രകാശം ഭൂമിയില്‍ തട്ടി പ്രതിഫലിക്കുമ്പോഴുള്ള എര്‍ത്ത് ഷൈന്‍ അഥവാ ഭൂനിലാവ് ചന്ദ്രന്റെ ഇരുണ്ട വശത്ത് പതിയുമ്പോഴുണ്ടാവുന്ന വെളിച്ചം വിശകലനം…
Read Moreകാല് ചതിച്ചതാ..! പോലീസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്ന ഫോട്ടോയും പോസ്റ്റുംഒരു കുട്ടിക്കളിയുടേതല്ല….
കുഞ്ഞുങ്ങൾ ഒളിച്ചെ കണ്ടെ കളിക്കുമ്പോഴല്ലെ പുതപ്പിനടിയിൽ ഒളിച്ചിരിക്കുന്നതും തല മാത്രം മൂടി സുരക്ഷിതരാണെന്ന് കരുതി ഇരിക്കുമ്പോൾ കാല് കണ്ട് അവരെ കണ്ടെത്തുന്നതുമൊക്കെ. ഇത് കുട്ടിക്കളിയല്ലാട്ടോ എന്നാൽ ഡെർബി ഷെയറിലെ പോലീസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്ന ഫോട്ടോയും പോസ്റ്റുംഒരു കുട്ടിക്കളിയുടേതല്ല. പിന്നെയോ ഡെർബിഷെയറിലെ പോലീസുകാരും സ്വാഡ്ലിൻകോട്ടിലെ ഒരു കള്ളനും തമ്മിൽ നടന്ന ഒളിച്ചു കളിയെക്കുറിച്ചാണ്. കള്ളൻ പോലീസുകാർ കാണാതെ വീട്ടിലെ കബോർഡിനുള്ളിൽ ഒരു ബ്ലാങ്കറ്റ് പുതച്ചിരുന്നു. തലയൊക്കെ നന്നായി മൂടിയിട്ടുണ്ട്. കള്ളന്റെ വിചാരം തന്നെ ആരും കണ്ടുപിടിക്കില്ലെന്നായിരുന്നു. കണ്ടുപിടിക്കില്ലെന്ന് കരുതിയല്ലെ ? മോഷണ കേസിലെ പ്രതിയായ ഇദ്ദേഹത്തെ തേടിയിറങ്ങിയതായിരുന്നു പോലീസ് . പതിവുപോലെ പ്രതികളായിട്ടുള്ളവരുടെ അഡ്രസ് നോക്കി ചെന്ന് വാതിലിൽ മുട്ടുകയാണ് പോലീസ് ചെയ്യാറ്. സാധാരണ പ്രതികൾ വീടിനുള്ളിൽ ഒളിച്ചിരിക്കുകയോ ഗാർഡനിലൂടെ ഓടി മതിൽ ചാടി രക്ഷപ്പെടാൻ ശ്രമിക്കും. എന്നാൽ ഇദ്ദേഹത്തിന്റെ അഡ്രസ് കണ്ടെത്താനായില്ല. എങ്കിലും പോലീസ് പരിശോധന തുടർന്നു.…
Read Moreമാണികെ മാഗെ ഹിതേ…തരംഗമാവുന്ന ശ്രീലങ്കന്‍ സോങ് ! യൊഹാനിയെന്ന ഗായികയും അവളുടെ പാട്ടും ലോകം കീഴടക്കുന്നതിങ്ങനെ…
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എങ്ങും തരംഗമാവുകയാണ് ‘മാണികെ മാഗെ ഹിതേ’… എന്ന ഗാനം. ഏവരും മൂളുന്ന ഈ ഗാനം ഏതു സിനിമയിലേതാണെന്നാലോചിച്ച് തലപുകയ്ക്കുന്നവരാണ് മിക്കവരും. കേട്ടിട്ട് ഏതെങ്കിലും തമിഴ് സിനിമയിലെ പാട്ടാണെന്ന് പറയുന്നവരുമുണ്ട്. എന്നാല്‍ വന്‍ഹിറ്റായ ഈ പാട്ട് ഒരു ശ്രീലങ്കന്‍ ഗാനമാണ്. പാടിയിരിക്കുന്ന ആ സുന്ദര ശബ്ദത്തിന്റെ ഉടമയാവട്ടെ യൊഹാനി ഡിസില്‍വ എന്ന ഗായികയും. സതീശന് എന്ന ഗായകനാണ് യൊഹാനിയുടെ ഒപ്പം പാടുന്നത്. ഡുലന് ആര്‍ക്സ്(ഡുലന്ജാ ആല്‍വിസ്) രചന നിര്‍വഹിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം പകര്‍ന്നത് ചമത് സംഗീത് ആണ്. ‘മാണികെ മാഗെ ഹിതെ’യും യൊഹാനിയും ഇപ്പോള്‍ ആളുകളുടെ നെഞ്ചില്‍ ഇടംപിടിച്ചു കഴിഞ്ഞു. ഒരു യൂട്യൂബറായി മ്യൂസിക് കരിയര്‍ ആരംഭിച്ച ആളാണ് ഇപ്പോള്‍ 28 വയസുള്ള യൊഹാനി. ‘ദേവിയാന്ഗെ ബാരെ’ എന്ന കവര്‍ സോങ്ങിലൂടെയാണ് യൊഹാനി ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. പിന്നെ നിരവധി കവര്‍ സോങ്ങുകളിലൂടെ ‘റാപ് പ്രിന്‍സസ്…
Read More