തമിഴ്നാട്ടില്‍ ഉപേക്ഷിക്കപ്പെട്ട സ്വര്‍ണഖനിയില്‍ കുടുങ്ങിയ കുട്ടിയാനയെ രക്ഷപ്പെടുത്തി വനംവകുപ്പ്. കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ഖനിയില്‍ 12 അടിയോളം താഴ്ചയുള്ള കുഴിയിലാണ് ആന കുടുങ്ങിയത്. ഒരുമാസം പ്രായമുള്ള ആനയാണ് വലിയ കുഴിയില്‍ അകപ്പെട്ടത്. തുടര്‍ച്ചയായി ആനക്കൂട്ടത്തിന്റെ ചിന്നംവിളി കേട്ടതിനെ തുടര്‍ന്ന് ഗ്രാമവാസികളാണ് വനപാലകരെ വിവരമറിയിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹു വനപാലകരെ അഭിനന്ദിച്ച് ആനക്കുട്ടിയുടെ ദൃശ്യം ട്വിറ്ററില്‍ പങ്കുവെച്ചു.തമിഴ്നാട്ടിലെ മുതുമലയിലാണ് സംഭവം നടന്നത്. വനപാലകരെത്തി പരിശോധിച്ചപ്പോഴാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വര്‍ണ ഖനനം നടത്തിയിരുന്ന കുഴിയില്‍ ആനക്കുട്ടി അകപ്പെട്ടതായി കണ്ടെത്തിയത്. ആനക്കൂട്ടത്തിനൊപ്പം തീറ്റതേടി നടക്കുമ്പോഴാകാം കുട്ടിയാന കുഴിയില്‍ വീണതെന്നാണ് നിഗമനം. വനപാലകരെത്തിയപ്പോഴേക്കും ആനക്കുട്ടിയെ ഉപേക്ഷിച്ച് ആനക്കൂട്ടം സംഭവസ്ഥലത്തു നിന്നു മടങ്ങിയിരുന്നു. വലിയ കുഴിയുടെ അരികിലെ മണ്ണിടിച്ച് കളഞ്ഞാണ് വനപാലകര്‍ കുട്ടിയാനയെ പുറത്തെത്തിച്ചത്. പുറത്തുവന്ന ആനക്കുട്ടിക്ക് ക്ഷീണമകറ്റാനായി ഗ്ലൂക്കോസും വെള്ളവും നല്കി. ഏറെ നേരത്തെ അന്വേഷണത്തിനു ശേഷമാണ് വനപാലകര്‍ ഏഴ് ആനകളടങ്ങിയ…
Read MoreCategory: Today’S Special
ആരെന്ത് പറഞ്ഞാലും വിശ്വസിക്കുന്ന ഒരാളായിരുന്നു ഞാന്‍ !പക്ഷെ അനുഭവങ്ങള്‍ പലതും പഠിപ്പിച്ചു; തുറന്നു പറച്ചിലുമായി ശാലു മേനോന്…
കലോല്‍സവ നൃത്ത വേദികളില്‍ നിന്നും മലയാള സിനിമയിലേക്ക് ചേക്കേറിയ അഭിനേത്രിയാണ് ശാലു മേനോന്. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരു പോലെ തിളങ്ങാനും ശാലുവിനു കഴിഞ്ഞു. നിലവില്‍ സീരിയലുകളിലാണ് നടി സജീവമായുള്ളത്. ഒരേ സമയം രണ്ട് സീരിയലുകളിലാണ് ഇപ്പോള്‍ നടി അഭിനയിച്ച് കൊണ്ടിരിക്കുന്നത്. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന തിങ്കള്‍ക്കലമാന്‍, മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന മഞ്ഞില്‍ വിരിഞ്ഞ പൂക്കല്‍ എന്നിവയാണ് ശാലുവിന്റെ സീരിയലുകള്‍. ഇതിനൊപ്പം ഫ്ളവേഴ്സിലെ പ്രിയങ്കരി എന്ന പരിപാടിയിലും ശാലു മേനോന് എത്തുകയാണ്. സീരിയലാണെങ്കിലും സിനിമയാണെങ്കിലും അഭിനയമൊക്കെ ഒന്ന് തന്നെയെന്നാണ് നടിയിപ്പോള്‍ പറയുന്നത്. അഭിനയത്തിന് പുറമേ നൃത്തത്തിലാണ് ശാലു മേനോന് സജീവമാവുന്നത്. പലയിടങ്ങളിലായി ജയകേരള എ നൃത്ത സ്കൂളും നടത്തി വരികയാണ് താരം. ഇപ്പോഴിതാ സീരിയലുകളെ കുറിച്ചും തന്റെ പ്രിയപ്പെട്ട സുഹൃത്ത് ആരാണെന്നുമൊക്കെ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഒരു മാധ്യമത്്തിനു നല്കിയ അഭിമുഖത്തിലൂടെ ആയിരുന്നു താരത്തിന്റെ തുറന്നു…
Read Moreഅഡ്ജസ്റ്റ്മെന്റുകള്‍ക്കൊന്നും ഞാന്‍ ഒരുക്കമായിരുന്നില്ല ! മലയാള സിനിമയില്‍ പിടിച്ചു നില്ക്കാന് കഴിയാഞ്ഞതിന്റെ കാരണമായി മിത്രാ കുര്യന് പറയുന്നതിങ്ങനെ…
ഒരു പിടി മികച്ച സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മിത്രാ കുര്യന്. തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍താരം നയന്‍താരയുടെ ബന്ധു കൂടിയാണ് മിത്ര. സിദ്ധിഖിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മലയാളം ബോഡിഗാര്‍ഡില്‍ ദിലീപിനും നയന്‍താരയ്ക്കും ഒപ്പവും തമിഴില്‍ വിജയിക്കും അസിനും ഒപ്പവും മികച്ച പ്രകടനമായിരുന്നു മിത്രയുടേത്. മലയാളത്തിനു പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ഒരു കാലത്ത് സജീവമായിരുന്ന നടി വിവാഹത്തോടെ അഭിനയരംഗത്തു നിന്നും പിന്മാറുകയായിരുന്നു. അതേ സമയം താരം നേരത്തെ പറഞ്ഞ ചില വാക്കുകളാണ് ഉപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയകളില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. എന്തുകൊണ്ടാണ് മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും സിനിമ മേഖലയില്‍ പിടിച്ചു നില്ക്കാന് കഴിയാതെ പോയത് എന്ന ചോദ്യത്തിന് മിത്രാ കുര്യന് നല്കിയ മറുപടിയാണ് വീണ്ടും വൈറലായി മാറിയിരിക്കുന്നത്. മിത്രാ കുര്യന്റെ വാക്കുകള്‍ ഇങ്ങനെ… ഇതിനു മുമ്പേ തന്നെ പല താരങ്ങളും തുറന്നു പറഞ്ഞ കാര്യമാണ് സിനിമ…
Read Moreആര്യൻഖാന്റെ അറസ്റ്റ്; അയാള്‍ ചെയ്തതില്‍ യാതൊരു തെറ്റുമില്ലെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ പിന്തുണ പ്രഖ്യാപിക്കുന്നവർക്കെതിരേ കടുത്ത ഭാഷയിൽ കങ്കണ
ഷാരൂഖ് ഖാന്റെ മകന് ആര്യന് ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായതിനു പിന്നാലെ നിരവധി പേർ പ്രതികരണവുമായി രംഗത്തെത്തു വന്നിരുന്നു. ഇതില്‍ തന്നെ ബോളിവുഡിലെ പ്രമുഖരില്‍ പലരും താരപുത്രനു പിന്തുണ അറിയിച്ചാണ് എത്തിയത്. കഴിഞ്ഞ ദിവസം നടന് ഹൃത്വിക് റോഷന് ആര്യന് ഖാന് തുറന്ന കത്തുമായി എത്തിയിരുന്നു. അപ്രതീക്ഷിത പ്രതിസന്ധികളുണ്ടാവുന്നത് ജീവിതത്തെ മെച്ചപ്പെടുത്തും എന്നാണ് ഹൃത്വിക് കുറിച്ചത്. ഇതിനു പിന്നാലെ തെറ്റിനെ മഹത്വവത്കരിക്കരുതെന്ന അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് നടി കങ്കണ റണൗത്ത്. എല്ലാ മാഫിയ പപ്പുകളും ആര്യന് പിന്തുണയുമായി വന്നിട്ടുണ്ട്. എല്ലാവരും തെറ്റും ചെയ്യാറുണ്ട്. പക്ഷേ തെറ്റിനെ മഹത്വവല്‍ക്കരിക്കരുത്. നമ്മുടെ കര്‍മങ്ങള്‍ സൃഷ്ടിക്കുന്ന പ്രത്യഘാതം എന്താണെന്ന് തിരിച്ചറിയാന്‍ ഈ നടപടി ആര്യനെ സഹായിക്കുമെന്ന് വിശ്വസിക്കുന്നു. കുറച്ച് കൂടി നല്ല വ്യക്തിയായി പരിണമിക്കാന്‍ ആര്യന് സാധിക്കട്ടെ. ദുര്‍ബലനായി ഇരിക്കുന്ന ഒരാളെക്കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കരുത്. എന്നാല്‍ ഇവിടെ ഈ കുറ്റവാളികള്‍ അയാള്‍ ചെയ്തതില്‍ യാതൊരു…
Read Moreഎയര്‍ ഇന്ത്യയ്ക്ക് ഇത് ‘ഘര്‍ വാപസി’ ! അന്ന് 2.8 കോടിയ്ക്ക് വിറ്റ എയര്ലൈനെ തിരികെയെത്തിക്കുന്നത് 18,000 കോടി രൂപ നല്കി; ടാറ്റയ്ക്കു മുമ്പിലുള്ളത് വലിയ വെല്ലുവിളികള്‍…
അങ്ങന നീണ്ട 68 വര്‍ഷങ്ങള്‍ക്കു ശേഷം എയര്‍ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന്റെ കൈകളിലേക്ക് മടങ്ങിയെത്തുകയാണ്. 1953-ലാണ് ദേശസാത്കരണത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ എയര്‍ ഇന്ത്യയെ ഏറ്റെടുത്തത്. ടാറ്റാ ഗ്രൂപ്പിന് 2.8 കോടിരൂപ കൊടുത്താണ് കമ്പനിയുടെ മുഴുവന്‍ ഓഹരികളും അന്ന് സര്‍ക്കാര്‍ വാങ്ങിയത്. എന്നാല്‍ ടാറ്റ പൊന്നുപോലെ നോക്കിയ കമ്പനി സര്‍ക്കാരിന്റെ കൈവശമെത്തി ഇത്രയും വര്‍ഷത്തിനകം നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണുണ്ടായത്. ഒടുവില്‍ 18,000 കോടി രൂപ നല്‍കിയാണ് ടാറ്റ എയര്‍ ഇന്ത്യയെ വീണ്ടെടുക്കുന്നത്. എന്നാല്‍ വലിയ വെല്ലുവിളികളാണ് ടാറ്റാ ഗ്രൂപ്പിനെ കാത്തിരിക്കുന്നത്. അതേകമ്പനി നഷ്ടത്തില്‍ കൂപ്പു കുത്തിയതോടെയാണ് 18,000 കോടിരൂപ നല്കി എയര്‍ഇന്ത്യ വീണ്ടെടുക്കുന്നത്. വലിയ വെല്ലുവിളികളാണ് ടാറ്റാ ഗ്രൂപ്പിന് മുന്നിലുള്ളത്. ടാലാസ് എന്ന ഉപകമ്പനിയുടെ പേരിലാണ് ടാറ്റാ സണ്‍സ് എയര്‍ ഇന്ത്യയെ സ്വന്തമാക്കിയത്. ഏറ്റെടുത്തതിന് പിന്നാലെ എയര്‍ ഇന്ത്യയുടെ മാനേജ്മെന്റ് പുനഃസംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് ടാറ്റ. അടിമുടി പൊളിച്ചെഴുത്താണ് ഇവര്‍…
Read Moreഇന്ന് തപാൽ ദിനം… കോട്ടയം ഹെഡ്പോസ്റ്റോഫീസിലെ പോസ്റ്റ് വുമണ്‍ തോൽക്കാൻ തയാറല്ല; വൈകല്യത്തെ അതിജീവിച്ചു മുന്നേറുന്ന വിനിതയെ അറിയാം…
കോട്ടയം: വൈകല്യത്തെ അതിജീവിച്ചു മുന്നേറുകയാണ് കോട്ടയം ഹെഡ്പോസ്റ്റോഫീസിലെ പോസ്റ്റ് വുമണ്‍ കുഴിമറ്റം ശ്രീശൈലം വീട്ടിൽ വിനിത. മൂന്നാമത്തെ വയസിൽ പോളിയോ തളർത്തിയ ജീവിത്തെ ഉറച്ച മനസുകൊണ്ട് നേരിടുകയാണ് ഈ തപാൽ ജീവനക്കാരി. പ്ലസ്ടു പഠനത്തിനു ശേഷം 18-ാം വയസിൽ തപാൽ വകുപ്പിൽ താത്കാലിക ജീവനക്കാരിയായിട്ടാണ് ജോലിയിൽ പ്രവേശിച്ചത്. തോട്ടയ്ക്കാട് പോസ്റ്റ് ഓഫീസിൽ ഇഡി സ്റ്റാഫായി ആദ്യ നിയമനം. പിന്നീട് വാകത്താനം ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററായി. 2015ലാണ് കോട്ടയത്ത ഹെഡ്പോസ്റ്റോഫീസിലെത്തുന്നത്. അന്നുമുതൽ ചാലുകുന്ന്, ചുങ്കം, പഴയ സെമിനാരി തുടങ്ങിയ ഒരേ ബീറ്റിലാണ് വിനിതിയുടെ ജോലി. ഇവിടെയുള്ള വീട്ടുകാരെല്ലാം വിനിതയ്ക്ക് കുടുംബാംഗങ്ങളേപ്പോലെയാണ്. ഇടതു കാലിനു സ്വാധീനമില്ലാത്തതിനാൽ മുച്ചക്ര സ്കൂട്ടറിലാണ് യാത്ര. വീടുകൾക്ക് മുന്പിൽ സ്കൂട്ടർ എത്തിയാൽ ഹോണ്‍ മുഴക്കുകയാണ് പതിവ്. ശബ്ദം കേട്ട് വീട്ടുകാർ അടുത്തു വന്ന് തപാൽ ഉരുപ്പടികൾ കൈപ്പറ്റും. രാവിലെ 11ന് യാത്രതിരിക്കുന്ന വിനിത ഉരുപ്പടികൾ മേൽവിലാസക്കാരന്റെ…
Read Moreപെണ്ണിനെന്താ ചൂളമടിച്ചാല്‍? ചെറുപ്പത്തിൽ കിട്ടിയ കഴിവ് വീട്ടുകാരെ പേടിച്ച് ഒളിച്ചു വച്ചു; വിവാഹത്തോടെ ആ ആഗ്രഹം സാധിച്ച് തന്നത് ഭർത്താവും; ഗിന്നസ് വേൾഡ് റെക്കോഡുമായി മുന്നേറി ജ്യോതി
അരുണ്‍ ടോംചൂളമടിക്കാത്ത പുരുഷകേസരികള്‍ ആരുംതന്നെയുണ്ടാകില്ല. പുരുഷന്മാരുടെ കുത്തക വിനോദമായാണ് ചൂളമടി (വിസിലിംഗ്) കാണുന്നത്. സ്ത്രീയാണ് അതു ചെയ്യുന്നതെങ്കില്‍ ഏതോ തെറ്റു ചെയ്യുന്നതുപോലെയാണ് സമൂഹം ഇന്നും സ്ത്രീയെ വീക്ഷിക്കുന്നത്. പരമ്പരാഗതമായി നിലനിന്നുപോരുന്ന ഈ ധാരണ അപ്പാടെ തകര്‍ത്തുകൊണ്ടാണ് ജ്യോതി ആര്. കമ്മത്ത് എന്ന കൊച്ചിക്കാരി ചൂളമടി ഒരു കലയാക്കിമാറ്റുന്നത്. ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡ്സ്, ലിംക വേള്‍ഡ് റിക്കോര്‍ഡ്, ഏഷ്യ ബുക്ക് ഓഫ് റിക്കോര്‍ഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റിക്കോര്‍ഡ്സ്, ബസ്റ്റ് ഓഫ് ഇന്ത്യ റിക്കോര്‍ഡ്സ് എന്നിവ നേടിയാണ് ‘ചൂളമടിക്കുന്ന പെണ്ണ് അത്ര ശരിയല്ല’ എന്നു പറഞ്ഞ സമൂഹത്തിന്റെ ചിന്താഗതിയെ ജ്യോതി തകര്‍ത്തെറിഞ്ഞത്. വാരാപ്പുഴയിലെ ഒരു യാഥാസ്ഥിതിക കുടുംബത്തിലാണ് ജ്യോതി ജനിച്ചു വളര്‍ന്നത്. അച്ഛന് അനന്തവാദ്ധ്യാര്‍ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു. അമ്മ രത്നാബായി ഹോമിയോ ഡോക്ടറും. കര്‍ക്കശക്കാരനായിരുന്നു അച്ഛന്. സ്കൂളും വീടും അമ്പലവുമായിരുന്നു ജ്യോതിയുടെ ലോകം. കുട്ടിക്കാലം മുതല്‍ ചൂളമടിയോട് കമ്പമുണ്ടായിരുന്നങ്കിലും…
Read Moreപലവട്ടം ഗര്‍ഭച്ഛിദ്രം നടത്തി, കുട്ടികള്‍ വേണ്ടെന്നും തീരുമാനിച്ചു,മറ്റൊരാളുമായി പ്രണയം ! തനിക്കെതിരേ ഉയരുന്ന ആരോപണങ്ങളോട് സാമന്തയുടെ പ്രതികരണം ഇങ്ങനെ…
നടി സാമന്തയുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട് നിരവധി പ്രചരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ കൊണ്ടുപിടിച്ചു നടക്കുന്നത്. ഇപ്പോഴിതാ താരം തന്നെ നേരിട്ട് ഇത്തരം പ്രചരണങ്ങള്‍ക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ്. വിവാഹമോചനം വേദനനിറഞ്ഞ അനുഭവമാണെന്നും ആ മുറിവുണങ്ങാന്‍ സമയം അനുവദിച്ച് തന്നെ വെറുതെ വിടണമെന്നും സമാന്ത സോഷ്യല്‍ മീഡിയകളില്‍ കുറിച്ചു. സാമന്തയ്ക്ക് മറ്റൊരാളുമായി പ്രണയം, കുട്ടികള്‍ വേണ്ടെന്ന തീരുമാനം, പലവട്ടം ഗര്‍ഭച്ഛിദ്രം നടത്തി തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് വിവാഹമോചനം എന്ന തരത്തിലായിരുന്നു പ്രചാരണങ്ങള്‍. ‘എനിക്കുണ്ടായ വ്യക്തിപരമായ പ്രതിസന്ധികളില്‍ നിങ്ങള്‍ നടത്തിയ വൈകാരിക ഇടപെടലുകള്‍ എന്നെ കീഴടക്കി. എനിക്കെതിരെ നടന്ന തെറ്റായ പ്രചാരണങ്ങളിലും കഥകളിലും എന്നെ പ്രതിരോധിച്ച് എനിക്ക് താങ്ങായി നിന്നതിന് നന്ദി പറയുന്നു”. ”എനിക്ക് പ്രണയബന്ധങ്ങള്‍ ഉണ്ടെന്നും, ഒരിക്കലും കുട്ടികളെ ആഗ്രഹിച്ചിട്ടില്ലെന്നും, ഞാനൊരു അവസരവാദിയാണെന്നും അബോര്‍ഷനുകള്‍ നടത്തിയെന്നുമൊക്കെയാണ് അവര്‍ പറയുന്നത്.” ”വിവാഹമോചനം എന്ന് പറയുന്നത് തന്നെ വേദനാജനകമായ ഒരു പ്രക്രിയ ആണ്. അതിനെ മറികടക്കാന്‍…
Read Moreഅപ്രതീക്ഷിത വെള്ളപ്പാച്ചിലിൽപ്പെട്ട് വിനോദസഞ്ചാരികൾ; വീഡിയോയുമായി പോലീസ്; വിനോദയാത്രകൾ വിഷാദം സമ്മാനിക്കുന്നവയാകാതിരിക്കട്ടെ…
വെള്ളച്ചാട്ടം കാണാനും അവിടുത്തെ കുളിയുമൊക്കെ വിനോദ സഞ്ചാരികളുടെ ഇഷ്ടകാര്യമാണ്. പക്ഷെ പലപ്പോഴും ഇത്തരം സ്ഥലങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടത്തെക്കുറിച്ച് വിനോദ സഞ്ചാരികൾക്ക് അറിയില്ലാത്തത് വലിയ ദുരന്തത്തിലായിരിക്കും അവസാനിക്കുക. അത്തരമൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് കേരളാ പോലീസ്. ഒരു ചെറിയ വെള്ളച്ചാട്ടത്തിൽ യുവതി-യുവാക്കൾ ഉല്ലസിക്കുന്നതാണ് വീഡിയോയുടെ തുടക്കം. പെട്ടെന്ന് വലിയ മലവെള്ളപ്പാച്ചിൽ ഉണ്ടാവുന്നതും സംഘത്തിലെ ചിലർ അതിൽപ്പെടുന്നതുമാണ് വീഡിയോ. പോസ്റ്റിന്റെ പൂർണരൂപം വിനോദയാത്രകൾ വിഷാദം സമ്മാനിക്കുന്നവയാകാതിരിക്കട്ടെ🙏 വിനോദയാത്രകൾക്കിടയിൽ ജലാശയങ്ങളിൽ കുളിക്കാനോ ഫോട്ടോയെടുക്കാനോ ഇറങ്ങുമ്പോൾ അപകടത്തിൽപെട്ടുള്ള മരണ വാർത്തകൾ ദിനംപ്രതി കൂടി വരുന്നു. മഴക്കാലങ്ങളിൽ പരിചിതമല്ലാത്ത ജലാശയങ്ങളിൽ ഇറങ്ങുമ്പോൾ പ്രത്യേക ശ്രദ്ധ വേണം. ജലാശയങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ചുഴികളാലോ, വിഡിയോയിൽ കണ്ടതുപോലെ അപ്രതീക്ഷിതമായെത്തുന്ന വെള്ളപ്പാച്ചിലിലോ നിങ്ങൾക്ക് അപായം സംഭവിക്കാൻ സാധ്യതയുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പോകുന്നവർ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കർശനമായി പാലിക്കുക.
Read Moreവെള്ളപ്പൊക്കം മുതലാക്കി ഒരു റസ്റ്ററന്റ്; കിടിലൻ ഐഡിയയെന്ന് സോഷ്യൽ മീഡിയ; നദിയിലൂടെയുള്ള വെള്ളപ്പാച്ചിലും റസ്റ്ററന്റിൽ ഇരിക്കുന്നവർക്ക് ആസ്വദിക്കാം
കൊറോണ വൈറസ് കാരണം വലിയ പ്രതിസന്ധി നേരിട്ട ബിസിനസാണ് റസ്റ്ററന്റ് മേഖല. പല റസ്റ്ററന്റുകളും അടച്ചുപൂട്ടി. നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. ലോകം മുഴുവൻ സമാനമായ അവസ്ഥയിലൂടെയാണ് കടന്നു പോയത്. എന്നാൽ പ്രതിസന്ധിഘട്ടത്തെ എങ്ങനെ മുതലെടുക്കാമെന്ന് കാണിച്ചുതരുകയാണ് തായ്ലന്റിലെ ഒരു റസ്റ്ററന്റ്. ചാവോപ്രയ ആന്റിക് കഫേയാണ് പുതിയ രീതിയുമായ രംഗത്ത് എത്തിയത്. ചാവോ ഫ്രയാ നദിയുടെ തീരത്ത് ഈ വർഷം ഫെബ്രുവരിയിലാണ് റസ്റ്ററന്റ് ആരംഭിച്ചത്. റസ്റ്ററന്റ് ആരംഭിച്ചതിനു പിന്നാലെ കോവിഡ് മഹാമാരിയെത്തി. പിന്നാലെ റസ്റ്ററന്റ് അടച്ചു. വീണ്ടും തുറപ്പോഴേക്കും തായ്ലന്റിൽ വലിയ വെള്ളപ്പൊക്കം ഉണ്ടായി. നദിയുടെ തീരത്തുണ്ടായിരുന്ന റസ്റ്ററന്റ് വെള്ളത്തിൽ മുങ്ങി. നദിയിലെ വെള്ളം കുറഞ്ഞെങ്കിലും റസ്റ്ററന്റിൽ നിന്ന് പൂർണമായും വെള്ളം ഇറങ്ങിയില്ല. ഇതോടെയാണ് വെള്ളപ്പൊക്കത്തെ അനുകൂലമാക്കാൻ റസ്റ്ററന്റ് ഉടമ തീരുമാനിച്ചത്. വെള്ളത്തിൽ ഇട്ടിരിക്കുന്ന കസേരയിലും മേശയിലും ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അവസരമാണ് റസ്റ്ററന്റ് ഒരുക്കിയിരിക്കുന്നത്. നദിയിലൂടെയുള്ള…
Read More