തിരുവനന്തപുരം: ഉത്രവധക്കേസിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പാന്പ് കടിയേറ്റുള്ള മരണങ്ങൾ ഇനി അന്വേഷിക്കും. ഇത് പരിശോധിക്കാൻ പോലീസ് മാനദണ്ഡങ്ങൾ തയാകാക്കുന്നു. പാന്പ് കടിയേറ്റുള്ള മരണം സ്വാഭാവികമോ, അപകടമോ, കൊലപാതകമോ എന്ന് പരിശോധിക്കാനുള്ള മാനദണ്ഡങ്ങളാണ് തയാറാക്കുന്നത്. സംസ്ഥാന പോലീസ് മേധാവി അനിൽകാന്താണ് ഇതിനായി നിർദേശം നൽകിയിരിക്കുന്നത്. ഉത്രക്കേസ് ആവർത്തിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് പോലീസ് തീരുമാനം. അതേസമയം ഉത്ര വധക്കേസില്‍ പ്രതി സൂരജിന്റെ ശിക്ഷ ഇന്നു വിധിക്കും. പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞദിവസം കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. കൊല്ലം അഡീഷല്‍ സെഷന്‍സ് കോടതി ജഡ്ജി എ. മനോജാണ് ശിക്ഷ പ്രഖ്യാപിക്കുക. കൊലപാതകം, കൊലപാതകശ്രമം, തെളിവു നശിപ്പിക്കല്‍ തുടങ്ങി പ്രോ സിക്യൂഷൻ ചുമത്തിയ അഞ്ചിൽ നാല് കുറ്റങ്ങളും സംശയാതീതമായി തെളിയിക്കപ്പെട്ടിരുന്നു. ഗൂഢാലോചനയോടെയുള്ള കൊലപാതകം (302), നരഹത്യാശ്രമം (307), കഠിനമായ ദേഹോപദ്രവം (326), വനം-വന്യജീവി ആക്ട് (115) എന്നിവ പ്രകാരമാണ്…
Read MoreCategory: Top News
ഉത്ര വധക്കേസ്; സൂരജിന്റെ ശിക്ഷ ഇന്ന്; സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ആദ്യകേസ്
കൊല്ലം: കേരള മനഃസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസില്‍ പ്രതി സൂരജിന്റെ ശിക്ഷ ഇന്നു വിധിക്കും. പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞദിവസം കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. കൊല്ലം അഡീഷല്‍ സെഷന്‍സ് കോടതി ജഡ്ജി എ. മനോജാണ് ശിക്ഷ പ്രഖ്യാപിക്കുക. കൊലപാതകം, കൊലപാതകശ്രമം, തെളിവു നശിപ്പിക്കല്‍ തുടങ്ങി പ്രോ സിക്യൂഷൻ ചുമത്തിയ അഞ്ചിൽ നാല് കുറ്റങ്ങളും സംശയാതീതമായി തെളിയിക്കപ്പെട്ടിരുന്നു. ഗൂഢാലോചനയോടെയുള്ള കൊലപാതകം (302), നരഹത്യാശ്രമം (307), കഠിനമായ ദേഹോപദ്രവം (326), വനം-വന്യജീവി ആക്ട് (115) എന്നിവ പ്രകാരമാണ് കേസ്. സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ആദ്യകേസാണിത്. പാമ്പിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഡമ്മി പരീക്ഷണവും അടക്കമുള്ള ശാ സ്ത്രീയ തെളിവുകൾ കേസില്‍ നിര്‍ണായകമായി. 2020 മേയ് ഏഴിന് രാവിലെ എട്ടോടെയാണ് അഞ്ചല്‍ ഏറം സ്വദേശിനിയായ ഉത്രയെ വീട്ടിലെ കിടപ്പുമുറി യില്‍ മൂര്‍ഖന്‍പാമ്പിന്റെ കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.
Read Moreവാക്സിന് സ്വീകരിച്ച് ഏതാനും മാസത്തിനുള്ളില്‍ ഫലം കുറയുന്നു ? കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് ബാധിച്ചവരില്‍ ഭൂരിഭാഗവും കുത്തിവയ്പ്പ് എടുത്തവര്‍…
വാക്സിന് എടുക്കുന്നതു മൂലം ലഭിക്കുന്ന പ്രതിരോധം എത്രനാള്‍ ലഭിക്കുമെന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. ഈ അവസരത്തില്‍ വാക്സിനെടുത്ത് മാസങ്ങള്‍ക്കു ശേഷം ഫലം കുറയുന്നുവോ എന്ന ആശങ്ക പങ്കുവെയ്ക്കുകയാണ് ആരോഗ്യ വിദഗ്ധര്‍. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ രോഗം ബാധിച്ചവരില്‍ 57 ശതമാനം പേരും കുത്തിവയ്പ്പെടുത്തവരാണ്. 6996 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്നലെ കൊവിഡ് ബാധിച്ചത്. ഇതില്‍ 2083 പേരും രണ്ട് ഡോസ് കുത്തിവയ്പ്പെടുത്തവരാണെന്നാണ് ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ച വാക്സിന് അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഞായറാഴ്ച 10691 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 6303 പേരും കുത്തിവയ്പ് എടുത്തവരാണ്. ശനിയാഴ്ച 9470 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ 5364 പേരും വാക്സിന് ലഭിച്ചവരാണ്. ആദ്യ മാസങ്ങളില്‍ കുത്തിവയ്പ്പെടുത്തവരില്‍ ഫലം കുറയുന്നുണ്ടോ എന്നാണ് ആശങ്ക. എന്നാല്‍ വാക്സിന് സ്വീകരിച്ചവരില്‍ രോഗം ഗുരുതരമാകുന്നത് കാര്യമായി കുറഞ്ഞിട്ടുണ്ട്. പ്രതിദിന കൊവിഡ് മരണത്തിലും കുറവുണ്ടായിട്ടുണ്ടെന്നത് ആശ്വാസകരമായ കാര്യമാണ്.
Read Moreഅറബിക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി തുടരും ! ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത; കേരളത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം…
വെള്ളിയാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇതിനോടകം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊല്ലം തെന്മലയില് തോട്ടിലെ ഒഴുക്കില്‍പ്പെട്ട് നാഗമല എസ്റ്റേറ്റിലെ തൊഴിലാളി ഗോവിന്ദരാജ് മരിച്ചു. ചെങ്കോട്ട റെയില്‍വേ പാതയില്‍ ഇടമണ്‍ ഐഷാപാലത്തിന് സമീപം മണ്ണിടിഞ്ഞു. പലയിടത്തും ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്. തെന്മല, പുനലൂര്‍ മേഖലകളിലായി പത്ത് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ദുരന്ത സാധ്യതാ മേഖലകളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നത് തുടരുകയാണ്. എറണാകുളത്ത് പെരിയാര്‍ കര കവിഞ്ഞ് ഒഴുകുന്നതിനാല്‍ തീര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ആലുവ ശിവക്ഷേത്രത്തില്‍ വെള്ളം ഇറങ്ങി തുടങ്ങി. ഇന്നലെ വരെ തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് കാരണമായ കാററിന്റെ ഗതി വടക്കന്‍ ജില്ലകളിലേയ്ക്കും ശക്തിപ്രാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം , ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ അതിശക്തമഴ മുന്നറിയിപ്പുണ്ട്. മഴ ശക്തിപ്പെടാന്‍…
Read Moreമലയാളത്തിന്റെ മഹാനടൻ നെടുമുടി വേണുവിന് നാടിന്റെ അശ്രുപൂജ
തിരുവനന്തപുരം: മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളെ ആസ്വാദക മനസുകൾക്ക് നൽകിയ മലയാളത്തിന്റെ മഹാനടൻ നെടുമുടി വേണുവിന് നാടിന്റെ അശ്രുപൂജ. ഉദരസംബന്ധമായ അസുഖം മൂലം കഴിഞ്ഞ ദിവസം അന്തരിച്ച നടൻ നെടുമുടി വേണുവിന്റെ ഭൗതികദേഹം ഇന്ന് മൂന്നരയ്ക്ക് തിരുവനന്തപുരം ശാന്തി കവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ഇന്ന് രാവിലെ 10.30 മുതൽ 12.30 വരെ അയ്യങ്കാളി ഹാളിൽ പൊതു ദർശനത്തിനു വച്ചു. മൃതദേഹത്തിൽ രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക, സിനിമാ രംഗത്തെ നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു. നാലു ദിവസം മുന്‍പാണ് നെടുമുടി വേണുവിനെ അസുഖത്തെ തുടർന്ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു അന്ത്യം. 73 വയസായിരുന്നു. ഇന്നലെ വൈകുന്നേരം ഭൗതികദേഹം വീട്ടിലെത്തിച്ചു. മന്ത്രിമാരായ സജി ചെറിയാന്, ജി.ആര്. അനില്‍, വി. ശിവന്‍കുട്ടി, ആന്റണി രാജു, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, വി.കെ പ്രശാന്ത് എംഎല്‍എ, മുന്‍ പ്രതിപക്ഷ നേതാവ്…
Read Moreആ രാത്രി ചാരിറ്റിക്കാർ തന്ന ജ്യൂസ് കുടിച്ചു, പിന്നെ നടന്നത്…! യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പറയുന്നത് ഇങ്ങനെ…
കൊച്ചി: ചികിത്സാസഹായ വാഗ്ദാനത്തിന്റെ മറവിൽ വയനാട് പുൽപ്പള്ളി സ്വദേശനിയായ യുവതിക്കു കൊച്ചിയില്‍ നേരിടേണ്ടിവന്നതു ക്രൂരമായ കൂട്ട ലൈംഗിക പീഡനം. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇവര്‍ ഇതുസംബന്ധിച്ചു ഞെട്ടിക്കുന്ന വിവരങ്ങള്‍ നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേര് റിമാന്‍ഡിലാണ്. മലവയൽ തൊവരിമല കക്കത്ത് പറമ്പിൽ വീട്ടിൽ ഷംഷാദ് (24), ബത്തേരി റഹ്മത്ത് നഗർ മേനകത്ത് വീട്ടിൽ ഫസൽ മഹബൂബ് (23), അമ്പലവയൽ ഇലവാമിസീറല വീട്ടിൽ സൈഫു റഹ്മാൻ (26) എന്നിവരാണ് റിമാൻഡിലായത്. കഴിഞ്ഞ മാസം 26നാണ് ഡോക്ടറെ കാണിക്കാൻ ചികിത്സാ സഹായം വാഗ്ദാനം ചെയ്തു യുവതിയെ ഇവർ കൊച്ചിയില്‍ എത്തിച്ചത്. ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിക്കു സമീപമുളള ലോഡ്ജില്‍ മുറിയെടുത്തു താമസിപ്പിച്ചു. അടുത്ത ദിവസം ലഹരി നല്കി അര്‍ധബോധാവസ്ഥയിലാക്കിയ ശേഷം ചാരിറ്റി പ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്ന ഇവർ ചേര്‍ന്നു പീഡിപ്പിച്ചുവെന്നാണ് ഇവര്‍ പരാതിയില്‍ പറയുന്നത്. രോഗത്തിനിടെ ഇവർക്കു നേരത്തെ…
Read Moreജാതി സർട്ടിഫിക്കറ്റ് നിഷേധം തുടരുന്നു; ഉന്നത വിദ്യാഭ്യാസം ആഗ്രഹമുണ്ടെങ്കിലും പ്രൈവറ്റായി പഠിക്കാൻ പണമില്ല; കുറവ വിഭാഗത്തിൽപ്പെട്ട ഞങ്ങളുടെ സങ്കടം കാണാതെ പോകരുതെന്ന് കുട്ടികൾ…
ഇരിങ്ങാലക്കുട: പട്ടികവർഗത്തിലെ കുറവ വിഭാഗത്തിൽപ്പെട്ടവരാണ്, പക്ഷേ ജാതി സർട്ടിഫിക്കറ്റ് കൈയിലില്ല. തുടർപഠനത്തിനു ചേരാനും ആനുകൂല്യങ്ങൾക്കും ഇതുവേണം. ഇല്ലെങ്കിൽ ഫീസ് നൽകി പഠിക്കേണ്ടിവരും. അതിനുള്ള സാന്പത്തികശേഷി ഇല്ലതാനും. എടതിരിഞ്ഞി എച്ച്ഡിപി സമാജം സ്കൂളിൽനിന്ന് പത്താം ക്ലാസ് പാസായി പ്ലസ് വണ്ണിന് അപേക്ഷ നൽകി കാത്തിരിക്കുന്ന അശ്വതി, മനു, മനീഷ എന്നിവർക്കാണു ജാതി സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പ്രശ്നം. 30 വർഷത്തിലേറെയായി കാക്കാത്തുരുത്തിയിൽ താമസിച്ചുവരുന്ന അശ്വതിയുടെയും മനുവിന്റെയുമടക്കം എട്ടു വീട്ടുകാരുടെ സ്ഥിരം ബുദ്ധിമുട്ടാണിത്. നാടോടികളായി കാക്കാത്തുരുത്തിയിൽ വന്നു സ്ഥിരതാമസമാക്കിയവരാണ് ഇവരുടെ പൂർവികർ. അവരിൽ ആർക്കും തന്നെ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റോ മറ്റു രേഖകളോ ഇല്ല.അതുകൊണ്ടുതന്നെ ജാതി സർട്ടിഫിക്കറ്റിനുവേണ്ടിയുള്ള അപേക്ഷകൾ റവന്യു അധികാരികൾ നിരസിക്കുകയാണ്. ജാതി തെളിയിക്കാൻ സാധിക്കാത്തതിനാൽ സർക്കാർ ആനുകൂല്യങ്ങളും ഇതുവരെ ലഭിച്ചിട്ടില്ല. മെച്ചപ്പെട്ട വിദ്യാഭ്യാസം ആഗ്രഹമുണ്ടെങ്കിലും അതിനുള്ള സാന്പത്തിക ശേഷി ഇവർക്കില്ല. സർട്ടിഫിക്കറ്റിനായി പൂർവികർ താമസിക്കുന്ന കോഴിക്കോട്ട് പോയി തഹസിൽദാരെ…
Read Moreചിക്കന്‍ അല്പം മുറ്റാ..! കോഴി ഇറച്ചിക്കു പൊള്ളുന്ന വില! വിലയുയരാനുള്ള കാരണമായി കോഴി മൊത്തവിതരണക്കാർ പറയുന്നത് ഇങ്ങനെ…
മണ്ണാർക്കാട്: കോഴി ഇറച്ചിയുടെ വില കുതിച്ചുയരുന്നു. കോഴിത്തീറ്റയുടെയും കോഴി ക്കുഞ്ഞുങ്ങളുടെയും വില വർധിച്ചതാണ് കോഴി ഇറച്ചിക്ക് വിലയുയരാൻ കാരണമെന്നാണ് കോഴി മൊത്തവിതരണക്കാർ പറയുന്നത്. അന്യസംസ്ഥാനങ്ങളിൽനിന്നും വരുന്ന കോഴിത്തീറ്റയ്ക്ക് മാസങ്ങൾക്കുമുന്‍പ് ഒരു ചാക്കിന് 1600 രൂപയായിരുന്നത് ഇപ്പോൾ ഫാമിൽ ലഭിക്കുന്നത് 2150 രൂപയ്ക്കാണ്. കൂടാതെ ഒരു ചാക്ക് ചകിരിച്ചോറിന് 80 രൂപ ഉണ്ടായിരുന്നത് ഇപ്പോൾ 185 രൂപയായെന്നും ഫാം ഉടമകൾ പറയുന്നു. ഒരു കോഴിക്കുഞ്ഞ് 40 ദിവസം പ്രായമാകുന്പോൾ അതിന്റെ ഉത്പാദന ചെലവ് 100 രൂപ വരെ വരുമെന്നു ഫാം ഉടമയായ മണ്ണാർക്കാട് അരയങ്ങോട് സ്വദേശി പി. പ്രസാദ് പറഞ്ഞു. കേരളത്തിൽ കോഴിക്കുഞ്ഞ്, കോഴിത്തീറ്റ ഉത്പാദനം ചെലവ് കുറഞ്ഞ രീതിയിൽ നടത്തു മെന്നും സർക്കാർ പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. കോഴിക്കുഞ്ഞിനും തീറ്റയ്ക്കും ഇപ്പോഴും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. സർക്കാർ സബ്സിഡിനിരക്കിൽ കോഴിത്തീറ്റയും കോഴിക്കുഞ്ഞുങ്ങളെയും നൽകുമെന്ന് പറഞ്ഞിരുന്നു. എന്നാൽ അതും…
Read Moreമൂന്നാംപക്കവും ആരോമലിനെ കാത്ത് ബന്ധുക്കളും കൂട്ടുകാരും ; കാപ്പിൽ പൊഴിമുഖത്ത് കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി;കടലിൽ അടിയൊഴുക്കും ചുഴിയും ശക്തം
ആറ്റിങ്ങൽ: ഇടവ കാപ്പിൽ പൊഴിമുഖത്ത് കാണാതായ രണ്ട് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കല്ലമ്പലം മാവിൻമൂട് പ്ലാവിള വീട്ടിൽ വിഷ്ണു(19)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മാവിൻമൂട് സ്വദേശി ആരോമലിനെ (അച്ചു,16) ഇതുവരെ കണ്ടെത്താനായില്ല. ഞായറാഴ്ച വൈകുന്നേരം 4.45നായിരുന്നു അപകടം. തിരയിൽപ്പെട്ട കല്ലുവാതുക്കൽ സ്വദേശി ആദർശിനെ(17) നാട്ടുകാർ രക്ഷപ്പെടുത്തി. കടൽത്തീരത്തെത്തിയ രണ്ട് സംഘങ്ങളിൽപ്പെട്ട മൂന്നുപേരാണ് അപകടത്തിൽപ്പെട്ടത്. വിഷ്ണുവും ആരോമലും നാവായിക്കുളം സ്വദേശി കണ്ണനുമടങ്ങിയ സംഘം വൈകുന്നേരം നാലിന് തീരത്തെത്തിയത്. വിഷ്ണുവും ആരോമലും കടലിൽ ഇറങ്ങുകയും കണ്ണൻ കരയിൽ നിൽക്കുകയുമായിരുന്നു. ഇരുവരും കടലിൽ നീന്തിക്കുളിക്കുമ്പോൾ ശക്തമായ തിരയിലും അടിയൊഴുക്കിലും പെട്ട് മുങ്ങിത്താഴുകയായിരുന്നു. കല്ലുവാതുക്കലിൽ നിന്നെത്തിയ അഞ്ചംഗസംഘത്തിലെ ആദർശും കുളിക്കുന്നതിനിടെ തിരയിൽപ്പെട്ടു ഒപ്പമുള്ളവർ വിവരമറിയിച്ചതിനെത്തുടർന്ന് കാപ്പിൽ ബോട്ട് ക്ലബിൽ നിന്നും സ്പീഡ് ബോട്ടിൽ ലൈഫ് റിംഗ് എത്തിക്കുകയും പ്രദേശവാസി റിംഗ് ഉപയോഗിച്ച് ആദർശിനെ രക്ഷപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് വർക്കല ഡിവൈഎസ്പി പി.നിയാസിന്റെ നേതൃത്വത്തിൽ പോലീസും…
Read Moreബൈക്ക് വാങ്ങിതന്നില്ലെങ്കിൽ ഞാൻ അതു ചെയ്യും; ബിബിഎ കാരൻ അനുരാഗിന്റെ ഭീഷണിയിൽ വീട്ടുകാർ വീണു; കോട്ടയം നഗരത്തെ വിറപ്പിച്ച് അമിതവേഗത്തിൽ ബൈക്ക് അഭ്യാസം; ഒടുവിൽ…
കോട്ടയം: തിരക്കേറിയ നഗരമധ്യത്തിൽ ഒറ്റച്ചക്രത്തിൽ ബൈക്ക് അഭ്യാസം.. അതിവേഗത്തിൽ പാച്ചിൽ… കണ്ടു ഭയന്ന നാട്ടുകാർ കൈയോടെ ദൃശ്യം മൊബൈൽ കാമറയിൽ പകർത്തി മോട്ടോർ വാഹന വകുപ്പിനു കൈമാറി. ദൃശ്യം പരിശോധിച്ച് വാഹനത്തിന്റെ നന്പർ കണ്ടെത്തി പരിശോധിച്ചപ്പോൾ കോട്ടയം അയ്മനം സ്വദേശിയായ അനുരാഗ് പ്രസാദിന്റെ ഉടമസ്ഥതയിലുള്ളതാണ് ബൈക്ക് എന്നു കണ്ടെത്തി. ഇതോടെ നഗരമധ്യത്തിൽ അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ചതിനു മോട്ടോർ വാഹനവകുപ്പ് കേസ് രജിസ്റ്റർ ചെയ്തു. ആർടിഒ ടി.ജെ. സജീവിന്റെ നിർദേശാനുസരണമാണു കേസെടുത്തിരിക്കുന്നത്. കോട്ടയം നഗരത്തിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ യുവാവിന്റെ വീട്ടുകാരെ ബന്ധപ്പെട്ടപ്പോഴാണ് ബൈക്ക് വാങ്ങിയതിന്റെ പിന്നിലുള്ള അന്പരപ്പിക്കുന്ന കഥകൾകൂടി പുറത്തേക്കു വന്നത്. അതിവേഗ ബൈക്ക് ആയ ഡ്യൂക്ക് വേണമെന്നു കുറെക്കാലമായി യുവാവ് വീട്ടിൽ ആവശ്യപ്പെട്ടു വരികയായിരുന്നു. എന്നാൽ, വീട്ടുകാർ ആദ്യം വാങ്ങിക്കൊടുക്കാൻ തയാറായില്ല. ഇതോടെ…
Read More