മാവേലിക്കര: മാനസിക പീഡനം കാരണം പഠനം നിര്‍ത്തിയ നഴ്സിങ് വിദ്യാര്‍ഥിനി ഏജന്റിനെതിരെ പരാതി നല്കി. തെക്കേക്കര സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പു പ്രകാരം കുറത്തികാട് പോലീസ്, ഏജന്റിനെതിരെ കേസെടുത്തു. കരുനാഗപ്പള്ളിയില്‍ ഓഷ്യന്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് എന്ന സ്ഥാപനം നടത്തി വരുന്ന ആലപ്പാട് ആയിരംതെങ്ങ് ശ്രുതി നിവാസില്‍ അനന്തുലാല്‍ (26) എന്നയാളിനെതിരെ ബാംഗ്ലൂര്‍ ആചാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്രാജ്വേറ്റ് സ്റ്റഡീസ് എന്ന കോളജിലെ ഒന്നാം വര്‍ഷ ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ഥിനിയാണ് മുഖ്യമന്ത്രിക്കും വനിതാസെല്ലിനും കുറത്തികാട് പോലീസിനും പരാതി നല്‍കിയത്. 2020 സെപ്റ്റംബറിലാണ് വിദ്യാര്‍ഥിനി അനന്തുലാലിന്റെ ഏജന്‍സി വഴി അഡ്മിഷന് എടുത്തത്. കോളജ് ഹോസ്റ്റലില്‍ താമസിച്ചു വന്ന വിദ്യാര്‍ഥിനിയെയും സുഹൃത്തുക്കളെയും അനന്തുലാല്‍ പിന്നീട് ഇയാളുടെ പരിചയത്തിലുള്ള മറ്റൊരിടത്തേക്ക് പേയിങ് ഗസ്റ്റ് എന്ന നിലയില്‍ കൊണ്ടുപോയി താമസിപ്പിച്ചു. 30000 രൂപ ഡെപ്പോസിറ്റും താമസത്തിനും ഭക്ഷണത്തിനുമായി 7000 രൂപ മാസവാടകയും…
Read MoreCategory: Top News
പാനൂരിൽ 30 ലക്ഷത്തിന്റെ തട്ടിപ്പ്; വിവാദം മുറുകുന്നു; സംസ്ഥാന നേതാവ് പാനൂരിൽ; അന്വേഷണത്തിന് ജില്ലാ നേതാവ്; തട്ടിപ്പ് പുറത്തു കൊണ്ടു വന്നത് രാഷ്ട്രദീപിക
തലശേരി: പാനൂരിൽ സഹകരണ സംഘത്തിൽ നിന്നും മുപ്പത് ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ കുരുക്ക് മുറുകുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ മട്ടന്നൂരിലെ ജില്ലാ തല നേതാവിനെ പാർട്ടി ചുമതലപ്പെടുത്തി. സംസ്ഥാനതല നേതാവ് തട്ടിപ്പ് അരങ്ങേറിയ പ്രദേശത്ത് എത്തി അന്വേഷണം നടത്തുകയും ഏരിയാതല യോഗത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ജില്ലാതല നേതാവിനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്. ഇദ്ദേഹം ഇന്നലെ പാനൂരിലെത്തി വിവരങ്ങൾ ശേഖരിച്ചതായാണ് അറിയുന്നത്. തട്ടിപ്പ് നടത്തിയ യുവ നേതാവിനെ തലശേരിയിലെ സഹകരണ സ്ഥാപനത്തിൽ നിയമിച്ച സംഭവത്തിലും വിവാദം മുറുകുകയാണ്. ഒരു പോസ്റ്റിനായി അപേക്ഷ ക്ഷണിക്കുകയും തട്ടിപ്പ് നടത്തിയ നേതാവുൾപ്പെടെ രണ്ട് പേരെ സ്ഥാപനത്തിൽ നിയമിച്ചതായുള്ള വിവരവും പുറത്തു വന്നു. ഒരു പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിക്കുകയും രണ്ട് പേരെ നിയമിക്കുകയും ചെയ്ത സംഭവത്തിൽ തലശേരിയിലെ ഈ സഹകരണ സ്ഥാപനത്തിലെ ഉന്നതൻ കടുത്ത അതൃപ്തി രേഖപെടുത്തിയതായാണ് അറിയുന്നത്. ഈ നിയമനം…
Read Moreസ്വകാര്യ ബസുകളിൽ വ്യാജ ഡീസൽ ഉപയോഗം വ്യാപകം; അഗ്നിഗോളമാകാൻ നിമിഷങ്ങൾ മതി; സാമ്പിളുകള്‍ ശേഖരിച്ചു; എന്താണ് വ്യാജ ഡീസലെന്നറിയാം…
കോഴിക്കോട്: ഡീസല്‍ വില സെഞ്ച്വറി കഴിഞ്ഞതോടെ സ്വകാര്യ ബസുകളില്‍ വ്യാപകമായി വ്യാജ ഡീസല്‍ ഉപയോഗിക്കുന്നതായി കണ്ടെത്തല്‍.കോഴിക്കോട് ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ കേന്ദ്രീകരിച്ച് വ്യാജ ഡീസലുകള്‍ എത്തിക്കുന്ന ഏജന്റുമാര്‍ സജീവമായുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. യാത്രക്കാരുടെ ജീവനും പരിസ്ഥിതിക്കും ഭീഷണിയായി മാറുന്ന വ്യാജ ഡീസല്‍ ഉപയോഗം ഇല്ലാതാക്കാന്‍ മിന്നല്‍ പരിശോധനയുമായി പോലീസ് രംഗത്തെത്തി.ഇന്ന് പുലര്‍ച്ചെ മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡിലെ 10 ബസുകളില്‍നിന്ന് പോലീസ് ഡീസലുകള്‍ ശേഖരിച്ചു. ഇവ റീജണല്‍ കെമിക്കല്‍ ലബോറട്ടറിയിലേക്ക് അയയ്ക്കും. പരിശോധനയില്‍ ഇവ വ്യാജമാണെന്ന് തിരിച്ചറിഞ്ഞാല്‍ കേസെടുത്ത് അന്വേഷണം നടത്താനും വ്യാജ ഡീസലുകള്‍ എത്തിക്കുന്ന ഏജന്റുമാരെ കണ്ടെത്താനുമാണ് പോലീസ് തീരുമാനിച്ചത്. ഡീസലിന്റെ വിലയേക്കാള്‍ പകുതി വില നല്കിയാല് വ്യാജ ഡീസലുകള്‍ എത്തിക്കാന്‍ ഏജന്റുമാരുണ്ട്. കോവിഡും തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗണും സ്വകാര്യ ബസ് മേഖലയെ സാരമായി ബാധിച്ചിരുന്നു. ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും ഭീമമായ നഷ്ടം കാരണം നിരത്തിലിറങ്ങാന്‍ പോലും…
Read Moreനടൻ നെടുമുടി വേണു അന്തരിച്ചു; അരങ്ങൊഴിഞ്ഞത് അഭിനയത്തിന്റെ കൊടുമുടി കയറിയ കലാകാരൻ
തിരുവനന്തപുരം: നടൻ നെടുമുടി വേണു (73) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം. ഞായറാഴ്ച രാവിലെയാണ് തീവ്രപരിചരണ വിഭാഗത്തിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. നേരത്തേ കോവിഡ് ബാധിച്ചിരുന്നു. ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളായിരുന്നു നെടുമുടി വേണു. മലയാളത്തിലും തമിഴിലുമായി 500ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഒരു സിനിമ സംവിധാനവും ചെയ്തു. രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ സ്കൂൾ അധ്യാപകനായിരുന്ന പി.കെ കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആൺമക്കളിൽ ഇളയ മകനായി 1948 മേയ് 22നാണ് കെ. വേണുഗോപാലൻ എന്ന നെടുമുടി വേണു ജനിച്ചത്. വിദ്യാഭ്യാസ കാലത്ത് സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. നാടകരംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി സിനിമയിൽ എത്തിയത്. തിരുവനന്തപുരത്തേക്ക് താമസം മാറ്റിയതോടെ അരവിന്ദൻ, പത്മരാജൻ, ഭരത് ഗോപി തുടങ്ങിയവരുമായി…
Read Moreഅഭയാര്‍ഥികളായി ജര്‍മനിയിലെത്തിയവര്‍ കൊള്ളയും കൊള്ളിവെപ്പും തൊഴിലാക്കി കോടീശ്വരന്മാരായി ! ജര്‍മന്‍ പോലീസിന്റെ റെയ്ഡില്‍ കുടുങ്ങിയത് നിരവധി അഭയാര്‍ഥി ഭീകരര്‍…
കുറ്റവാളി സംഘങ്ങളെ കണ്ടെത്തുന്നതിനായി ജര്‍മന്‍ പോലീസ് രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ കുടുങ്ങിയത് നിരവധി അഭയാര്‍ഥി ഭീകരര്‍. 25 നഗരങ്ങൡ നടത്തിയ റെയ്ഡില്‍ പോലീസ് പിടികൂടിയ 67 പേരില്‍ 44 പേര് സിറിയയില്‍ നിന്നുള്ള അഭയാര്‍ഥികളാണ്. ഇസ്ലാമിക ഭീകരര്‍ക്ക് ജര്‍മനിയില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നുവെന്ന സംശയത്തെത്തുടര്‍ന്നായിരുന്നു അഭയാര്‍ഥികളെ കേന്ദ്രീകരിച്ച് റെയ്ഡ് നടന്നത്. 2015-ല്‍ ഏയ്ഞ്ചല മെര്‍ക്കലിന്റെ തുറന്ന വാതില്‍ സമീപനത്തിലൂടെ അഭയാര്‍ത്ഥികളായി എത്തിയവരുടെ കൂട്ടത്തില്‍ പെട്ടവരാണിവര്. പിടികൂടിയവരില്‍ ഇവരെ കൂടാതെ 10 ജര്‍മ്മന്‍ സ്വദേശികള്‍, അഞ്ച് ജോര്‍ദ്ദാന്‍ പൗരന്മാര്, അഞ്ച് ലബനീസ് പൗരന്മാര് എന്നിവരും ഉണ്ട്.ഇവരില്‍ രണ്ടുപേര്‍ക്ക് ഇസ്ലാമിക തീവ്രവാദ സംഘടനകളുമായി നേരിട്ട് ബന്ധമുള്ളതായി സംശയിക്കുന്നു. 2020 മെയ് മാസത്തില്‍, അപകടത്തില്‍ പെട്ട ഒരു കാറില്‍ നിന്നും മൂന്നു ലക്ഷം യൂറോ കണ്ടെടുത്തതാണ് ഇത്തരത്തിലൊരു വന്‍ റെയ്ഡിന് വഴിയൊരുക്കിയത്. വാഹനത്തിനുള്ളിലെ രഹസ്യ അറയിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്. ഏകദേശം…
Read Moreകേരളത്തെ നടുക്കിയ ഉത്ര വധക്കേസിൽ സൂരജ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷ ബുധനാഴ്ച; വിധികേട്ടത് നിർവികാരനായിരുന്ന്
കൊല്ലം: കേരളത്തെ നടുക്കിയ ഉത്ര വധക്കേസിൽ പ്രതി സൂരജ് കുറ്റക്കാരനെന്ന് കോടതി. പ്രതിക്കെതിരേ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ബുധനാഴ്ച ശിക്ഷ വിധിക്കും. ഉറങ്ങി കിടന്ന ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നുവെന്നാണ് കേസ്. ഡമ്മി പരീക്ഷണ ദൃശ്യങ്ങളും കോടതിയിൽ നിർണായക തെളിവായി പോലീസ് സമർപ്പിച്ചിരുന്നു. കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെ ചുമത്തിയ കുറ്റം കോടതി സൂരജിനെ വായിച്ചു കേൾപ്പിക്കുകയും ചെയ്തു. ഇതിനു ശേഷം ഒന്നും പറയാനില്ലെന്നാണ് സൂരജ് മറുപടി നൽകിയത്. വിചിത്രവും പൈശാചികവും ദാരുണവുമായ കൊലയാണിതെന്നും പ്രതിക്ക് വധശിക്ഷ തന്നെ വിധിക്കണമെന്നും പ്രോസിക്യൂട്ടറും കോടതിയിൽ ആവശ്യപ്പെട്ടു. 2020 മേയിലാണ് അഞ്ചലിലെ വീട്ടില്‍ ഉത്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. ഏപ്രിൽ രണ്ടിന് അടൂരിലെ സൂരജിന്റെ വീട്ടിൽ വച്ചാണ് ഉത്രയെ ആദ്യം അണലിയെ കൊണ്ട് കടിപ്പിച്ചത്. പക്ഷെ ഉത്ര…
Read Moreശാന്തകുമാരിയുടെ ശാന്തത തട്ടിപ്പിനുവേണ്ടി..!കോട്ടയം മെഡിക്കൽ കോളജ് നഴ്സിംഗ് അസിസ്റ്റന്റ് ദുരിതങ്ങൾ പറഞ്ഞ് സഹപ്രവർത്തരിൽ നിന്നും വാങ്ങിയത് ലക്ഷങ്ങൾ; കബളിപ്പിക്കലിനെതിരേ പരാതിയുമായി നിരിവധിപേർ
കോട്ടയം: സഹപ്രവർത്തകരിൽനിന്നും കളവുപറഞ്ഞ് ലക്ഷങ്ങൾ കടം വാങ്ങിയ ശേഷം പണം തിരികെ നൽകിയില്ലെന്നു ചൂണ്ടിക്കാട്ടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാരിക്കെതിരേ പരാതി. മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ നഴ്സിംഗ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന ഇ.ഡി. ശാന്തകുമാരിക്കെതിരെയാണ് സഹപ്രവർത്തകരും റിട്ടയേർഡ് ഹെഡ്നഴ്സുമാരും പരാതി നൽകിയിരിക്കുന്നത്. മൂന്നു ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ പലരിൽനിന്നായി ശാന്തകുമാരി കടംവാങ്ങിയെന്നു പറയുന്നു. ഏഴ് ജീവനക്കാരാണ് ആശുപത്രി സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകിയിരിക്കുന്നത്. ഒാരോ ദിവസവും പരാതിക്കാരുടെ എണ്ണം വർധിക്കുകയാണ്. മകന് വിദേശത്ത് (യുകെ) പോകാനെന്ന കാരണവും മറ്റു പല ആവശ്യങ്ങളും പറഞ്ഞാണ് ഒരോരുത്തരിൽനിന്നും ഇവർ രഹസ്യമായി പണം വാങ്ങിയത്. ചിലർക്ക് ഉറപ്പിനായി നൽകിയ ബാങ്ക് ചെക്ക് പണമില്ലാത്തതിനാൽ മടങ്ങി. ചിലർ ശാന്തകുമാരിക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്. മറ്റു ചിലർ ഗാന്ധിനഗർ പോലീസിലും പരാതി നൽകി. ശാന്തകുമാരിയെ…
Read Moreരാജസ്ഥാനില്‍ യുവതി അമ്മായിയമ്മയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന കേസ് ! സുപ്രീംകോടതി ഈ കൊലപാതകത്തെക്കുറിച്ച് പറഞ്ഞത്…
ഉത്രവധക്കേസില്‍ വിധി വരാനിരിക്കെ രാജസ്ഥാനില്‍ നടന്ന സമാനമായ കേസിനെക്കുറിച്ച് സുപ്രിം കോടതി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. അമ്മായിഅമ്മയെ മരുമകള്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്ന കേസില്‍ ജാമ്യം നിഷേധിച്ചതിനോടൊപ്പമാണ് സുപ്രീകോടതി നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയില്‍ പാമ്പു കടിയേറ്റ് മരിക്കുന്നത് സ്വാഭാവികമാണെന്നും എന്നാല്‍ പാമ്പിനെ ആയുധമാക്കുന്നത് ഹീനകൃത്യമാണെന്നുമായിരുന്നു സുപ്രീം കോടതിയുടെ പ്രസ്താവന. 2019 ജൂണ്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. രാജസ്ഥാനിലെ ജുന്‍ജുഹുനു ജില്ലയിലാണ് മരുമകള്‍ അല്പന അമ്മായിഅമ്മയായ സുബോദ് ദേവിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്നത്. അല്പനയുടെ ഭര്‍ത്താവ് സച്ചിന് സൈനികനാണ്. ഭര്‍ത്യവീട്ടില്‍ കഴിഞ്ഞിരുന്ന അല്പന അവിടെവച്ച് മനീഷ് എന്ന യുവാവുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. ഇത് സുബോദ് ദേവി കണ്ടെത്തിയതിനെതുടര്‍ന്നുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൃഷ്ണകുമാറെന്ന സുഹൃത്തുവഴിയാണ് അല്പന പാമ്പാട്ടിയുടെ പക്കല്‍ നിന്നും പാമ്പിനെ വാങ്ങുന്നത്. അതിനുശേഷം സുബോദ് ദേവിയുടെ കിടക്കയില്‍ പാമ്പിനെ ഇടുകയായിരുന്നു. പാമ്പുകടിയേറ്റ് മരിച്ചുകിടക്കുന്ന സുബോദ് ദേവിയെയാണ് വീട്ടുകാര്‍…
Read Moreവമ്പിച്ച ഓഫറുകളിൽ ഉന്നത ഉദ്യോഗസ്ഥർ വീണു; നേരിട്ടു പണം നല്‍കാതെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ മോന്സന് വക… പുറത്ത് വരുന്ന വാർത്തകൾ ഞെട്ടിക്കുന്നത്
കോഴിക്കോട്: പുരാവസ്തുക്കളുടെ പേരില്‍ കോടികള്‍ തട്ടിപ്പ് നടത്തിയ മോന്സന് മാവുങ്കല്‍ പോലീസ് ഉന്നതര്‍ക്ക് ‘ധനസഹായ’വും നല്‍കിയിരുന്നതായി വെളിപ്പെടുത്തല്‍. നേരിട്ടു പണം നല്‍കാതെയാണ് മക്കളുടെയും ബന്ധുക്കളുടെയും മറ്റും വിദ്യാഭ്യാസ ചെലവുകള്‍ മോന്സന് ഓഫര്‍ നല്‍കിയതായി പറയുന്നത്. സംസ്ഥാനത്തിനു പുറത്തു പഠിക്കുന്ന പോലീസ് ഉന്നതരുടെ അടുത്ത ബന്ധമുള്ളവര്‍ക്കായി ലക്ഷങ്ങളാണ് സഹായമായി നല്‍കിയതെന്നാണ് സൂചന. ഓഫറിൽ ഉദ്യോഗസ്ഥർ പെട്ടുപോയതാണെന്നാണ് സൂചന. കോളജിലേക്കു പണം ബംഗളൂരുവിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്കു വിദ്യാഭ്യാസ ആവശ്യാര്‍ഥം മോന്സന് പണം നല്‍കിയിട്ടുണ്ട്. ഇക്കാര്യം കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനെ അറിയിച്ചിട്ടുണ്ടെന്നും പരാതിക്കാര്‍ പറഞ്ഞു. മോന്‍സനും പോലീസുദ്യോഗസ്ഥരുമായുള്ള അവിശുദ്ധ ബന്ധം പുറത്തുവന്നിട്ടും ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല. മോന്‍സനെ സഹായിച്ച പോലീസുകാരെക്കുറിച്ച് ഇന്റലിജന്‍സ് അന്വേഷണം നടത്തുന്നുണ്ട്. ഐജി, ഡിഐജി, എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് അന്വേഷണം നടക്കുന്നത്. അതിനിടെയാണ് മോന്‍സന്റെ ആനുകൂല്യം കൈപ്പറ്റിയെന്ന വിവരവും പുറത്തുവരുന്നത്. എല്ലാം ഓഫര്‍ ? മോന്‍സനുമായി…
Read Moreമലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് ഒരേ വിമാനത്തില്‍ വന്നത് 17 പേര് ! കസ്റ്റംസ് പിടിച്ചെടുത്തത് 2.5 കോടിയുടെ മുതല്‍…
മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്താനുള്ള ശ്രമത്തിനിടെ ഒരുമിച്ച് പിടിയിലായത് 17 പേര്. ബംഗളുരു വിമാനത്താവളത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം. ആകെ 18 പേരെയാണ് മലദ്വാരത്തില്‍ സ്വര്‍ണവുമായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇതില്‍ 17 പേരും മലദ്വാരത്തില്‍ സ്വര്‍ണവുമായി ഒരേ വിമാനത്തില്‍ പറന്നെത്തിയവരാണെന്ന പ്രത്യേകതയുമുണ്ട്. എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നും എത്തിയ 17 പേരാണ് ഒരുമിച്ച് പിടിയിലായത്. ഒരാളെത്തിയത് എമിറേറ്റ്സ് ഫ്ളൈറ്റില്‍ ദുബായില്‍ നിന്നും ആയിരുന്നു. ഇവരില്‍നിന്ന് ആകെ 2.35 കോടി രൂപയുടെ 4.94 കിലോ സ്വര്‍ണം കണ്ടെടുത്തു. പിടിയിലായവരുടെ പാസ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ ഇവര്‍ സ്ഥിരമായി വിദേശ യാത്ര നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.
Read More