ശബരിമലയുടേതെന്ന പേരില്‍ പ്രചരിച്ച ചെമ്പോള വ്യാജമാണെന്ന് ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയനും സമ്മതിച്ചു. പ്രതിപക്ഷത്തിന്റെ ചോദ്യത്തിനു മറുപടിയായി ആയിരുന്നു പിണറായി ഇക്കാര്യം അറിയിച്ചത്. ചെമ്പോല ഒറിജനല്‍ ആണെന്ന് റിപ്പോര്‍ട്ട് നല്‍കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഉന്നയിച്ചു. ചെമ്പോല യഥാര്‍ത്ഥമാണെന്ന് സര്‍ക്കാര്‍ ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അതേസമയം പുരാവസ്തു തട്ടിപ്പുകാരന് മോന്സന് മാവുങ്കലിന്റെ വീടിന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയ മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയുടെ പ്രവൃത്തിയെ ന്യായീകരിക്കാനും മുഖ്യമന്ത്രി മറന്നില്ല. സുരക്ഷ ഏര്‍പ്പെടുത്തിയ പോലീസ് നടപടി സ്വാഭാവികമാണെന്നായിരുന്നു പ്രസ്താവന. പോലീസിന്റെ സൈബര്‍ യോഗത്തില്‍ മോന്സന് പങ്കെടുത്തതായി അറിവില്ല. പുരാവസ്തു കേസ് സംസ്ഥാനപോലീസിന് അന്വേഷിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് കേന്ദ്ര ഏജന്‍സിയെ സമീപിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. പൗരാവകാശം ലംഘിക്കുന്ന ഒരു നിയമവും സര്‍ക്കാര്‍ കൊണ്ടുവരില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. സംഘടിത കുറ്റകൃത്യം തടയുന്നതിനുള്ള നിയമം…
Read MoreCategory: Top News
പട്ടിണിയില്ലാതെ കുടുംബത്തോടൊപ്പം കഴിയണം സാർ, ആ പണം ഒന്നു തരുമോ..! കോവിഡ് മാനദണ്ഡ ലംഘനങ്ങൾ കണ്ടെത്താൻ ഓടിയ വാഹനങ്ങളുടെ വാടകക്കുടിശിക കിട്ടാതെ ഡ്രൈവർമാർ
തൃശൂർ: കൊറോണക്കാലത്ത് കോവിഡ് മാനദണ്ഡ ലംഘനങ്ങൾ കണ്ടെത്തുന്നതിനു സെക്ടറൽ മജിസ്ട്രേറ്റിന്റെ ആവശ്യത്തിനായി ഓടിയ വാഹനങ്ങളുടെ വാടകക്കുടിശിക കിട്ടാതെ ഡ്രൈവർമാർ. ജൂലൈ, ഓഗസ്റ്റ് മാസത്തെ തുകയാണു കിട്ടാത്തത്. കോവിഡ് കാലത്ത് ഓട്ടം ലഭിക്കാതെ ദുരിതമനുഭവിച്ചിരുന്ന ഘട്ടത്തിലാണു ജില്ലാ ഭരണ കൂടത്തിന്റെ ആവശ്യപ്രകാരം താലൂക്ക് തലത്തിൽ സെക്ടറൽ മജിസ്ട്രേറ്റിന്റെ ആവശ്യത്തിനായി ടാക്സികൾ ഓടിച്ചത്. കോവിഡ് മാനദണ്ഡ ലംഘനങ്ങൾ കണ്ടെത്തലായിരുന്നു സെക്ടറൽ മജിസ്ട്രേറ്റിന്റെ ചുമതല. മാസം 38,000 രൂപയാണ് ഓരു വാഹനത്തിന് നൽകാമെന്ന് ഉറപ്പു നൽകിയിരുന്നത്. ഇന്ധനച്ചെലവും മെയിന്റനൻസ് ചെലവും കഴിഞ്ഞാൽ 10,000 രൂപയേ ഡ്രൈവർക്കു കിട്ടിയിരുന്നുള്ളൂ. ഈ തുകയാണു രണ്ടുമാസമായി മുടങ്ങിക്കിടക്കുന്നത്. വാടകക്കുടിശിക എത്രയും വേഗം നൽകിയില്ലെങ്കിൽ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമാണു മുന്നിലുള്ളതെന്ന് ഡ്രൈവർമാർ പറയുന്നു.
Read Moreലോക്നാഥ് ബെഹ്റയെ ന്യായീകരിച്ചു വീണ്ടും മുഖ്യമന്ത്രി; ബെഹ്റ അവിടെ പോയത് എന്തിനെന്ന് വ്യക്തമല്ല…
തിരുവനന്തപുരം: മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മോൻസന്റെ പക്കലുള്ള വസ്തുക്കൾ പുരാവസ്തുവാണോയെന്ന് പരിശോധിക്കേണ്ടത് ആർക്കിയോളജിക്കൽ സർവെയാണെന്നും നിയമസഭയിൽ ചോദ്യോത്തര വേളയിൽ മുഖ്യമന്ത്രി മറുപടി നൽകി. അതേസമയം, മോൻസണുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മുൻ ഡിജിപി ലോക്നാഥ് ബെഹ്റയെ മുഖ്യമന്ത്രി വീണ്ടും ന്യായീകരിച്ചു. ബെഹ്റ അവിടെ പോയത് എന്തിനെന്ന് വ്യക്തമല്ല. ഇഡി അന്വേഷണത്തിന് ബെഹ്റ നിർദേശം നൽകിയത് സംശയം തോന്നിയതിനാലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസിന്റെ കൊക്കൂൺ സൈബർ കോൺഫറൻസിൽ മോൻസൺ പങ്കെടുത്തതായി രേഖകളില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശബരിമലയിലെ ചെമ്പോല വ്യാജമായി ഉണ്ടാക്കിയതാണെന്ന് തെളിഞ്ഞിട്ടുണ്ട്. ജനങ്ങളെ കബളിപ്പിക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ല. ചെമ്പോല യഥാർഥമാണെന്ന് സർക്കാർ അവകാശപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read Moreഒരു മാസത്തിനുള്ളില്‍ എച്ച്ഐവി ബാധിച്ചത് 85 തടവുകാര്‍ക്ക് ! ജയിലുകളില്‍ നിന്നു പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍…
അസമിലെ രണ്ട് ജയിലുകളിലായി ഒരുമാസം കൊണ്ട് സ്ഥിരീകരിച്ചത് 85 എച്ച്ഐവി കേസുകള്‍. നാഗോണിലെ സെന്‍ട്രല്‍, സ്പെഷ്യല്‍ ജയിലുകളിലാണ് എച്ച്ഐവി കേസുകള്‍ കൂട്ടത്തോടെ റിപ്പോര്‍ട്ട് ചെയ്തത്. അസമില്‍ ഏറ്റവുംകൂടുതല്‍ ലഹരി ഉപയോഗമുള്ള ജില്ലയാണ് നാഗോണ്‍. രോഗബാധിതരായ മിക്ക അന്തേവാസികള്‍ക്കും ജയിലിലെത്തുന്നതിനു മുമ്പു തന്നെ രോഗം ബാധിച്ചിരുന്നതായി നാഗോണ്‍ ഹെല്‍ത്ത് സര്‍വീസ് ജോയിന്റ് ഡയറക്ടര്‍ ഡോയ അതുല്‍ പതോര്‍ പറഞ്ഞു. മയക്കുമരുന്ന് അടിമകളായ നിരവധി പേര് ജയിലുകളില്‍ എത്തിയിട്ടുണ്ട്. അവരിലാണ് നിലവില്‍ രോഗം കണ്ടെത്തിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സെന്‍ട്രല്‍ ജയിലില്‍ 40പേര്‍ക്കും സ്പെഷ്യല്‍ ജയിലില്‍ 45 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ ജയിലില്‍ മയക്കുമരുന്ന് ഉപയോഗിച്ചേക്കാമെന്ന ആരോപണം ജയില്‍ അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്. ലഹരി ഉപയോഗത്തിന് കുപ്രസിദ്ധമാണ് നാഗോണ്‍ ജില്ല. വിഷയം ഗൗരവമായി കാണുന്നെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. ജയിലുകളില്‍ നിന്ന് പുറത്തിറങ്ങിയവരെ കണ്ടുപിടിച്ച് പരിശോധന നടത്തുമെന്നും പോലീസ് വ്യക്തമാക്കി.…
Read Moreഭര്‍ത്താവിന്റെ കൈയും കാലും വെട്ടാന്‍ തൃശ്ശൂരില്‍ 30കാരിയുടെ ക്വട്ടേഷന്‍ ! ഭര്‍ത്താവിനെ ‘തീര്‍ക്കാന്‍’ യുവതി ആവിഷ്കരിച്ചത് വിപുലമായ പദ്ധതി…
ഭര്‍ത്താവിന്റെ കൈയ്യും കാലും വെട്ടാന്‍ തൃശൂരില്‍ ക്വട്ടേഷന്‍ നല്കിയ യുവതി തൃശൂരില്‍ അറസ്റ്റില്‍. നെടുപുഴ പോലീസാണ് യുവതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്. കൂര്‍ക്കഞ്ചേരി വടൂക്കര ചേര്‍പ്പില്‍ വീട്ടില്‍ സി.പി പ്രമോദിനെതിരെ ക്വട്ടേഷന്‍ നല്കിയ നയനയാണ് (30) പിടിയിലായത്. കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ കഞ്ചാവ് കേസില്‍ കുടുക്കാന്‍ ക്വട്ടേഷന്‍ സംഘത്തോട് ആവശ്യപ്പെട്ടതായാണ് കേസ്. മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന് സ്ഥാപിക്കാനും ആ സ്ത്രീയുടെ മുഖത്ത് ആസിഡൊഴിച്ചതിന് ശേഷം കുറ്റം ഭര്‍ത്താവിനെതിരെ ചുമത്താനുമായിരുന്നു പദ്ധതി. സംഭവത്തെക്കുറിച്ച് മനസിലാക്കിയ പ്രമോദ് പരാതി നല്കി. മാര്‍ച്ച് 15നാണ് പ്രമോദ് പരാതി നല്‍കിയത്. അന്വേഷണത്തില്‍ യുവതി കൂട്ടുപ്രതികളുമായി ഫോണില്‍ സംസാരിച്ചതായി കണ്ടെത്തി. ഭര്‍ത്താവിനെതിരെ ക്വട്ടേഷന്‍ നല്കുന്ന ശബ്ദസന്ദേശം ലഭിച്ചതോടെയാണ് നയനയെ അറസ്റ്റ് ചെയ്തത്. യുവതിക്കെതിരെ ജാമ്യമില്ലാ കേസാണ് ചുമത്തിയതെന്നും സംഭവത്തില്‍ കൂട്ടുപ്രതികളുണ്ടെന്നും നെടുപുഴ എസ്.ഐ കെ.സി ബൈജു അറിയിച്ചു.
Read Moreമെച്ചപ്പെട്ട ചികിത്സയും ധനസഹായവും വാഗ്ദാനം ചെയ്ത് യുവതിയെ വിശ്വാസത്തിലെടുത്തു ! പിന്നീട് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി പീഡിപ്പിച്ചു ! മൂന്നു പേര് പിടിയില്‍
നിര്‍ധന യുവതിയെ മെച്ചപ്പെട്ട ചികിത്സയും കുടുബത്തിന് ധനസഹായവും വാഗ്ദാനം ചെയ്ത് വിശ്വാസത്തിലെടുത്ത ശേഷം എറണാകുളത്തു കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്നേഹദാനം ചാരിറ്റബിള്‍ സംഘടനാ ഭാരവാഹി സംഷാദ് വയനാട് എന്നറിയപ്പെടുന്ന തൊവരിമല കക്കത്ത് പറമ്പില്‍ സംഷാദ് (24), ബത്തേരി റഹ്മത്ത് നഗര്‍ മേനകത്ത് ഫസല്‍ മഹ്ബൂബ് (23), അമ്പലവയല്‍ ചെമ്മന്‍കോട് സെയ്ഫുറഹ്മാന്‍ (26) എന്നിവരെയാണു ബത്തേരി ഡിവൈഎസ്പി വി.എസ്. പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ചികിത്സാ കാര്യങ്ങള്‍ ഏര്‍പ്പെടുത്താനും പണസമാഹരണത്തിനുമായി സംഷാദ് ഇടയ്ക്കിടെ യുവതിയുടെ വീട്ടിലെത്തി ചെറുസഹായങ്ങള്‍ നല്‍കിയിരുന്നു. വിദഗ്ധ പരിശോധനയ്ക്കെന്ന പേരില്‍ കഴിഞ്ഞ 29നു പ്രതികള്‍ യുവതിയെ എറണാകുളത്ത് കൊണ്ടുപോവുകയായിരുന്നു. ശേഷം അവിടെ റൂമെടുത്ത ശേഷം ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി ബോധരഹിതയാക്കിയ ശേഷം പീഡിപ്പിച്ചുവെന്നാണ് പരാതി.
Read Moreവീട് വാടകയ്ക്കെടുത്തു കൊടുക്കാമെന്നു പറഞ്ഞു യുവതിയെ..! ഷാക്കർ മുങ്ങിയത് 40,000 രൂപയും യുവതിയുടെ സ്കൂട്ടറുമായി
വർക്കല: വീട് വാടകയ്ക്കെടുത്തു കൊടുക്കാമെന്നു പറഞ്ഞു യുവതിയെ പല സ്ഥലങ്ങളിലെത്തിച്ച് പീഡനം നടത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വർക്കല രഘുനാഥപുരം സ്വദേശി കടയിൽവീട്ടിൽ ഷാക്കർ (37) ആണ് അറസ്റ്റിലായത്. യുവതിയെ വാടകവീട്ടിൽ വച്ച് പീഡിപ്പിച്ച ശേഷം റൂമിൽ സൂക്ഷിച്ചിരുന്ന 40,000 രൂപയും യുവതിയുടെ സ്കൂട്ടറുമായി പ്രതി കടന്നുകളയുകയായിരുന്നു. വർക്കല ഡിവൈഎസ്പി പി. നിയാസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയിൽ നിന്ന് കാറും യുവതിയിൽ നിന്ന് തട്ടിയെടുത്ത സ്കൂട്ടറും കണ്ടെടുത്തു. ഡാൻസാഫ് ടീമംഗങ്ങളായ എസ്ഐ ഫിറോസ്ഖാൻ, എഎസ്ഐ ബിജു കുമാർ, സുനിൽരാജ്, ഡിവൈഎസ്പിയുടെ കുറ്റാന്വേഷണ സംഘത്തിലെ ടീമംഗങ്ങളായ എസ്ഐ ഗോപകുമാർ, എഎസ്ഐ ബൈജു, ഹരീഷ്, ഷൈജു, കണ്ണൻ പിള്ള ,എഎസ്ഐ ബൈജു, എസ്സിപിഒവിനോദ് എന്നിവർ അറസ്റ്റിനു നേതൃത്വം നൽകി. പ്രതിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി.
Read Moreആഡംബര കപ്പലിലെ ലഹരിവേട്ട! ആര്യനെ ബോധപൂർവം കുടുക്കിയതോ? ബിജെപി നേതാവിന്റെ ഭാര്യാസഹോദരനെ രക്ഷിച്ചുവെന്ന് എൻസിപി
മുംബൈ: മുംബൈ തീരത്ത് ആഡംബര കപ്പലിൽനിന്ന് ലഹരിമരുന്നു കണ്ടെത്തിയ കേസിനു രാഷ്ട്രീയനിറം പകർന്ന് എൻസിപി നേതാവിന്റെ രംഗപ്രവേശം. കേസിൽ ആദ്യം അറസ്റ്റിലായ ബിജെപി നേതാവിന്റെ ബന്ധുവിനെ വിട്ടയച്ചുവെന്നാണ് എൻസിപി നേതാവ് നവാബ് മാലിക്കിന്റെ ആരോപണം. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെ 11 പേരെയാണ് ആദ്യം കസ്റ്റഡിയിലെടുത്തതെന്നും ഇതിൽ മൂന്നു പേരെ മണിക്കൂറുകൾക്കകം വിട്ടയച്ചെന്നുമാണ് നവാബ് മാലിക് പറയുന്നത്. ബിജെപി നേതാവ് മോഹിത് ഭാരതിയയുടെ ഭാര്യാസഹോദരൻ ഋഷഭ് സച്ച്ദേവിനെയാണ് വിട്ടയച്ചത്. ഇതോടൊപ്പം പ്രതീക് ഗാബ, ആമിർ ഫർണിച്ചർവാല എന്നിവരെയും കസ്റ്റഡിയിലെടുത്ത് രണ്ടു മണിക്കൂറിനകം എൻസിബി വിട്ടയച്ചുവെന്ന് നവാബ് മാലിക് ആരോപിച്ചു. കേസിൽ ആര്യനെ ബോധപൂർവം കുടുക്കിയതാണ്. ബിജെപി നേതാക്കളാണ് ഇതിനു പിന്നിൽ. ആര്യനിൽനിന്ന് എൻസിബിക്ക് ഒന്നും കണ്ടെത്താനായില്ല എന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ വ്യക്തമാകുമെന്നും നവാബ് മാലിക് പറഞ്ഞു. റെയ്ഡിനു നേതൃത്വം നൽകിയ…
Read Moreഇത് രഞ്ജിനി, വൈക്കത്തെ ഹണിട്രാപ്പുകാരി! 57 കാരനെ കുടുക്കിയത് ഫേസ്ബുക്കിലൂടെ; വൈക്കത്തെ ചില പ്രമുഖരായ വ്യാപാരികളടക്കമുള്ളവരുമായും ബന്ധം
വൈക്കം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വൈക്കം സ്വദേശിയായ ഗൃഹനാഥനെ ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടിയ കേസിലെ മുഖ്യപ്രതിയായ യുവതിയും യുവതിയുടെ കൂട്ടാളിയും പോലീസ് പിടിയിലായി. കാസർകോഡ് ഹോസ്ദുർഗ് ഗുരുപുരം സ്വദേശിനി രഞ്ജിനി (28), ഇവരുടെ കൂട്ടാളി എരുമേലി സ്വദേശി സുബിൻ (35) എന്നിവരാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം വൈപ്പിൻ പുതുവൈപ്പ് തോണി പാലത്തിനു സമീപം താമസിക്കുന്ന തുറക്കൽ ജസ്ലിൻ ജോസിയെ കഴിഞ്ഞ ദിവസം വൈക്കം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കാസർകോഡ് സ്വദേശിനിയായ 28കാരി വൈക്കം വല്ലകം സ്വദേശിയായ 57 കാരനായ ഗൃഹനാഥനെ ഫേസ്ബുക്കിലൂടെ അടുപ്പം സ്ഥാപിച്ചു വരുതിയിലാക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 28നു യുവതി ഗൃഹനാഥനെ ചേർത്തല ഒറ്റപ്പുന്നയിലെ ലോഡ്ജിൽ വിളിച്ചു വരുത്തി. പിന്നീട് യുവതിയുമൊത്തുള്ള ദൃശ്യങ്ങൾ പകർത്തി ഇതുപയോഗിച്ച് ഗൃഹനാഥനെ ഭീഷണിപ്പെടുത്തി. 50 ലക്ഷം രൂപ ചോദിച്ചാണ് വില പേശൽ തുടങ്ങിയതെങ്കിലും പിന്നീട് 20 ലക്ഷം രൂപ…
Read More12 മണിക്കൂർ ചോദ്യം ചെയ്യല്‍! മന്ത്രിപുത്രൻ ആശിഷ് മിശ്ര അറസ്റ്റിൽ; ഉന്നതർക്കും സാധാരണക്കാർക്കും നിയമം ഒരുപോലെയാ…
ലക്നോ: ഉത്തർപ്രദേശിലെ ലഖിംപുരിൽ കർഷകർക്ക് നേരെ വാഹനമോടിച്ചു കയറ്റിയ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകൻ ആശിഷ് മിശ്ര അറസ്റ്റിൽ. ലഖിംപുർ ഖേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ നടന്ന 12 മണിക്കൂർ ചോദ്യം ചെയ്യലിനുശേഷമാണ് ആശിഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അന്വേഷണത്തോട് സഹകരിക്കാത്തതിനെ തുടർന്നാണ് അറസ്റ്റ്. കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആശിഷ് മിശ്രക്ക് പോലീസിന്റെ ഉത്തരവ് ലഭിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനാൽ രണ്ടാമതയച്ച നോട്ടീസിനെ തുടർന്നാണ് ആശിഷ് മിശ്ര ഇന്ന് രാവിലെയാണ് ചോദ്യം ചെയ്യലിന് ഹാജരായത്. കർഷകരുടെ ഇടയിലേക്ക് ഇടിച്ചു കയറിയ വാഹനത്തിന്റെ ഉടമസ്ഥത ഏറ്റെടുത്ത ആശിഷ് സംഭവം നടക്കുന്ന സമയത്ത് വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നില്ലെന്നാണ് ചോദ്യം ചെയ്യലിൽ പറഞ്ഞത്. കൊലപാതകം, കലാപമുണ്ടാക്കൽ തുടങ്ങി എട്ടു വകുപ്പുകൾ ആശിഷിനെതിരെ ചുമത്തിയിട്ടുണ്ട്. സംഭവ സമയത്ത് വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നില്ലെന്നതിന് തെളിവുകളായി വീഡിയോ ദൃശ്യങ്ങളും സത്യവാങ്മൂലവും…
Read More