നാ​ലാ​മൂ​ഴ​ത്തി​ൽ സ്വ​പ്ന​നേ​ട്ടം! കേ​ര​ള​ത്തി​ൽ മു​ന്നി​ൽ മീ​ര; മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഫോ​ണി​ൽ വി​ളി​ച്ച് അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ചു

തൃ​ശൂ​ർ: സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ ജി​ല്ല​യു​ടെ അ​ഭി​മാ​ന​മാ​യി തി​രൂ​ർ സ്വ​ദേ​ശി മീ​ര നാ​യ​ർ. നാ​ലാം പ​രി​ശ്ര​മ​ത്തി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ ആ​റാം​റാ​ങ്ക് നേ​ടി​യാ​ണ് മീ​ര​യു​ടെ നേ​ട്ടം. സം​സ്ഥാ​ന​ത​ല​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന റാ​ങ്കാ​ണ് ഇ​ത്. തി​രൂ​ർ പോ​ട്ടോ​ർ റോ​ഡി​ലെ ക​ണ്ണൂ​ർ വീ​ട്ടി​ൽ രാ​മ​ദാ​സ​ന്‍റെ​യും രാ​ധി​ക​യു​ടെ​യും മ​ക​ളാ​ണ്. എ​റ​ണാ​കു​ള​ത്താ​യി​രു​ന്നു സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​നം. ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ബി​ടെ​ക് പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് സി​വി​ൽ സ​ർ​വീ​സി​നാ​യി പ​രി​ശ്ര​മി​ച്ച​ത്. പോ​ട്ടോ​ർ സി​ബി​എ​സ്ഇ സ്കൂ​ളി​ലാ​യി​രു​ന്നു പ്ല​സ്ടു വ​രെ പ​ഠ​നം. റാ​ങ്ക് ജേ​താ​വി​നെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഫോ​ണി​ൽ വി​ളി​ച്ച് അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ചു. മ​ന്ത്രി കെ. ​രാ​ജ​ൻ, സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ, മു​ൻ റാ​ങ്ക് ജേ​താ​ക്ക​ളാ​യ ജി​ല്ലാ ക​ള​ക്ട​ർ ഹ​രി​ത വി. ​കു​മാ​ർ എ​ന്നി​വ​ർ വീ​ട്ടി​ൽ നേ​രി​ട്ടെ​ത്തി​യും സ്പീ​ക്ക​ർ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, മു​ൻ സ്പീ​ക്ക​ർ തേ​റ​ന്പി​ൽ രാ​മ​കൃ​ഷ്ണ​ൻ, സ​ബ് ക​ള​ക്ട​ർ രേ​ണു രാ​ജ് എ​ന്നി​വ​ർ ഫോ​ണി​ലും മീ​ര​യ്ക്ക് അ​നു​മോ​ദ​നം അ​റി​യി​ച്ചു.

Read More

മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്..! സ്കൂ​ൾ തു​റ​ക്കാ​ൻ ക​ര​ട് മാ​ർ​ഗ​രേ​ഖ​യാ​യി; ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക….

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്ത് അ​ട​ച്ച സ്കൂ​ളു​ക​ള്‍ തു​റ​ക്കാ​ൻ ക​ര​ട് മാ​ർ​ഗ​രേ​ഖ​യാ​യി. സ്കൂ​ൾ വൃ​ത്തി​യാ​ക്കാ​ൻ ശു​ചീ​ക​ര​ണ യ​ജ്ഞം ന​ട​ത്തു​മെ​ന്നും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു. സ്കൂ​ൾ തു​റ​ക്കും മു​ൻ​പ് സ്കൂ​ൾ​ത​ല പി​ടി​എ യോ​ഗം ചേ​രും. അ​ന്തി​മ​രേ​ഖ അ​ഞ്ചു ദി​വ​സ​ത്തി​ന​കം പു​റ​ത്തി​റ​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ക​ര​ട് മാ​ർ​ഗ​രേ​ഖ ‣ സ്കൂ​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണം ഇ​ല്ല. പ​ക​രം അ​ല​വ​ൻ​സ് ന​ൽ​കും. ‣ സ്കൂ​ളി​ന് മു​ന്നി​ലെ ക​ട​ക​ളി​ൽ പോ​യി ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. ‣ ഒ​രു ബ​ഞ്ചി​ൽ ര​ണ്ടു പേ​ർ മാ​ത്രം. ‣ കൂ​ട്ടം ചേ​രാ​ൻ അ​നു​വ​ദി​ക്കി​ല്ല. ‣ ഓ​ട്ടോ​യി​ൽ ര​ണ്ട് കു​ട്ടി​ക​ളി​ൽ കൂ​ടു​ത​ൽ പാ​ടി​ല്ല. ‣ ശ​രീ​ര ഊ​ഷ്മാ​വ്, ഓ​ക്സി​ജ​ൻ എ​ന്നി​വ പ​രി​ശോ​ധി​ക്കാ​ൻ സം​വി​ധാ​നം. ‣ ചെ​റി​യ ല​ക്ഷ​ണം ഉ​ണ്ടെ​ങ്കി​ൽ പോ​ലും കു​ട്ടി​ക​ളെ സ്കൂ​ളി​ൽ വി​ട​രു​ത്.

Read More

മു​ല്ല​പ്പെ​രി​യാ​ർ ബോം​ബ് വ​ച്ചു ത​ക​ർ​ക്കും! പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ ല​ഭി​ച്ച സ​ന്ദേ​ശ​ത്തി​ൽ പ​റ​യുന്നത് ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടു ബോം​ബ് വ​ച്ചു ത​ക​ർ​ക്കു​മെ​ന്നു പോ​ലീ​സ് ആ​സ്ഥാ​ന​ത്തു ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി. ഇ​തി​നാ​യി ബോം​ബ് സ്ഥാ​പി​ച്ച​താ​യും പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ ല​ഭി​ച്ച സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. ഇ​തേ തു​ട​ർ​ന്നു മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി. പോ​ലീ​സ് ബോം​ബ്, ഡോ​ഗ് സ്ക്വാ​ഡു​ക​ൾ മു​ല്ല​പ്പെ​രി​യാ​റി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ തു​ട​ങ്ങി. വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് ഭീ​ഷ​ണി ഫോ​ണ്‍ സ​ന്ദേ​ശ​മെ​ത്തി​യ​ത്. ഫോ​ണ്‍ കോ​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും പോ​ലീ​സ് ശേ​ഖ​രി​ച്ചു വ​രു​ന്ന​താ​യി പോ​ലീ​സ് ഉ​ന്ന​ത​ർ അ​റി​യി​ച്ചു.

Read More

സ്കൂ​ൾ ബ​സി​ൽ പോ​കു​ന്ന​വ​ർ​ക്ക് സാ​മൂ​ഹി​ക അ​ക​ലം; സ്വ​കാ​ര്യ ബ​സു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന പാ​വ​പ്പെ​ട്ട കു​ട്ടി​ക​ൾ എ​ത്തു​ക  തി​ക്കി​ത്തി​ര​ക്കി; സ്കൂ​ൾ തു​റ​ക്കു​മ്പോ​ൾ ആ​ശ​ങ്ക​യോ​ടെ ര​ക്ഷി​താ​ക്ക​ൾ

സ്വ​ന്തം ​ലേ​ഖ​ക​ൻ തൃ​ശൂ​ർ: പ​ണം കൊ​ടു​ത്ത് സ്കൂ​ൾ ബ​സി​ലും വാ​നി​ലും പോ​കു​ന്ന​വ​ർ​ക്ക് സാ​മൂ​ഹി​ക അ​ക​ലം. പാ​വ​പ്പെ​ട്ട കൂ​ട്ടി​ക​ൾ​ക്ക് ബ​സു​ക​ളി​ൽ തി​ങ്ങി​ക്കൂ​ടി സ്കൂ​ളി​ലെ​ത്തേ​ണ്ട ഗ​തി​കേ​ട്. സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലും ന​ഗ​ര​ത്തി​ലെ സ്കൂ​ളു​ക​ളി​ലു​മൊ​ക്കെ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ്വ​കാ​ര്യ ബ​സു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത്. ഈ ​ബ​സു​ക​ളി​ൽ ഒ​ന്നി​ലും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച​ല്ല ആ​ളു​ക​ൾ യാ​ത്ര ചെ​യ്യു​ന്ന​ത്. സീ​റ്റി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചി​രി​ക്ക​ണ​മെ​ന്നൊ​ക്കെ​യാ​ണ് നി​ർ​ദ്ദേ​ശ​മെ​ങ്കി​ലും അ​ങ്ങ​നെ സ​ർ​വീ​സ് ന​ട​ത്തി​യാ​ൽ വ​ൻ ന​ഷ്ട​മാ​ണെ​ന്ന നി​ല​പാ​ടെ​ടു​ത്ത​തോ​ടെ ക​ഐ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ല​ട​ക്കം ആ​ളു​ക​ൾ തി​ങ്ങി കൂ​ടി​യാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്. ഇ​നി സ്കൂ​ളു​ക​ളും കൂ​ടി തു​റ​ക്കു​ന്ന​തോ​ടെ ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കൂ​ടും. ഇ​തോ​ടെ പ​ഴ​യ​പോ​ലെ തി​ക്കി​തി​ര​ക്കി മാ​ത്ര​മേ കു​ട്ടി​ക​ൾ​ക്ക​ട​ക്കം സ്കൂ​ളു​ക​ളി​ൽ എ​ത്താ​നാ​കൂ. പ​കു​തി കു​ട്ടി​ക​ൾ മാ​ത്ര​മാ​ണ് സ്കൂ​ളു​ക​ളി​ൽ വ​രു​ന്ന​തെ​ന്നാ​ണ് ന്യാ​യം പ​റ​യു​ന്ന​തെ​ങ്കി​ലും എ​ല്ലാ സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ളെ​യും ക​ണ​ക്കി​ലെ​ടു​ക്കു​ന്പോ​ൾ ബ​സു​ക​ൾ നി​റ​യു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ലെ​ന്ന് അ​ധ്യാ​പ​ക​ർ പ​റ​ഞ്ഞു. ഇ​ങ്ങ​നെ വ​രു​ന്ന കു​ട്ടി​ക​ൾ ക്ലാ​സ് റൂ​മു​ക​ളി​ൽ മാ​ത്രം…

Read More

നേ​ര​റി​യാ​ൻ നെ​യ്യാ​ർ​ഡാം പോ​ലീ​സ്… ​നെ​യ്യാ​ർ​ഡാ​മി​ലെ ബൈ​ക്ക് റേ​സിം​ഗ്; അ​പ​ക​ടം ഉ​ണ്ടാ​ക്കി​യ​തും ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​തു​മെ​ല്ലാം  ആ​സൂ​ത്രി​ത​മെ​ന്ന പ​രാ​തി​യു​മാ​യി കാ​ലൊ​ടി​ഞ്ഞ യു​വാ​വ്

കാ​ട്ടാ​ക്ക​ട : നെ​യ്യാ​ർ​ഡാം റി​സ​ർ​വോ​യ​റി​ന് സ​മീ​പം മൂ​ന്നാം ചെ​റു​പ്പി​ൽ യു​വാ​ക്ക​ൾ ബൈ​ക്ക് റേ​സിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് കാ​ലൊ​ടി​ഞ്ഞ വ​ട്ടി​യൂ​ർ​ക്കാ​വ് നെ​ട്ട​യം സ്വ​ദേ​ശി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ പ​രാ​തി​യി​ൽ നെ​യ്യാ​ർ​ഡാം പോ​ലീ​സ് കേ​സെ​ടു​ത്തു. അ​പ​ക​ട​ത്തി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ കാ​ൽ ഒ​ടി​ഞ്ഞു തൂ​ങ്ങി. മാ​ത്ര​മ​ല്ല മ​റ്റു വാ​ഹ​ന​യാ​ത്രി​ക​രു​ടെ മ​ർ​ദ​ന​വും ഏ​റ്റി​രു​ന്നു. ത​ന്‍റെ ബൈ​ക്കി​ൽ മ​ന​പൂ​ർ​വം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ത​ന്നെ വ​ള​രെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ചു​വെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഉ​ണ്ണി​കൃ​ഷ്ണ​ൻ മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​ണ്. നെ​യ്യാ​ർ​ഡാം പോ​ലീ​സ് അ​ന്വേ​ഷ​ണം ഉ​ട​ൻ ന​ട​ത്തു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചു മ​ണി​യോ​ടെ​യാ​ണ് നെ​യ്യാ​ർ ഡാം ​പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം സം​ഭ​വം. ഈ ​ബൈ​ക്ക് റേ​സിം​ഗ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് പു​റം ലോ​കം വി​വ​ര​മ​റി​യു​ന്ന​ത്. നെ​യ്യാ​ർ​ഡാം റി​സ​ർ​വോ​യ​റി​നു സ​മീ​പ​ത്തെ റോ​ഡി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ, രാ​ജേ​ഷ് എ​ന്നി​വ​ർ ഉ​ൾ​പ്പ​ടെ എ​ഴോ​ളം​പേ​ർ ത​മ്പ​ടി​ക്കു​ക​യും ഇ​വ​ർ ബൈ​ക്കി​ൽ അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. ഈ ​സ​മ​യം നി​ര​വ​ധി കാ​ൽ​ന​ട യാ​ത്ര​ക്കാ​രും വാ​ഹ​ന യാ​ത്രി​ക​രും…

Read More

മൂ​ന്നാ​മ​തും വി​വാ​ഹി​താ​യ മ​ക​ളെ തേ​ടി അ​ടു​പ്പ​ക്കാ​രാ​യ ചി​ല​ർ വീ​ട്ടി​ലെ​ത്തു​ന്നു; എ​തി​ർ​ത്ത് പ്ര​ക​ടി​പ്പി​ച്ച് അ​മ്മ; മ​ക്ക​ൾ​ക്ക് ഒ​ത​ള​ങ്ങ വി​ഷം ന​ൽ​കി യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യാ ശ്ര​മം; വൈ​ക്ക​ത്തെ സം​ഭ​വം ഇ​ങ്ങ​നെ…

    വൈ​ക്കം: അ​മ്മ​യു​മാ​യി ക​ല​ഹി​ച്ച​തി​നെ തു​ട​ർ​ന്നു ഒ​ത​ള​ങ്ങ ക​ഴി​ച്ച യു​വ​തി​യേ​യും ര​ണ്ടു മ​ക്ക​ളേ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വൈ​ക്കം ഉ​ദ​യ​നാ​പു​രം വാ​ഴ​മ​ന സ്വ​ദേ​ശി​യാ​യ യു​വ​തി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലും അ​ഞ്ചു വ​യ​സും എ​ട്ടു മാ​സ​വും പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞു​ങ്ങ​ൾ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ലും തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. യു​വ​തി​യും ഇ​ള​യ കു​ഞ്ഞും ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. ബു​ധ​നാ​ഴ്ച രാ​ത്രി മാ​താ​വു​മാ​യി വ​ഴ​ക്കി​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് 24 കാ​രി​യാ​യ യു​വ​തി മ​ക്ക​ളു​മാ​യി ഒ​ത​ള​ങ്ങ ക​ഴി​ച്ച​ത്. രാ​ത്രി അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മ​ക​ളെ​യും ഇ​ള​യ കു​ഞ്ഞി​നേ​യും മാ​താ​വാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. മൂ​ത്ത മ​ക​ൾ​ക്കും ഒ​ത​ള​ങ്ങ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നു യു​വ​തി പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് പോ​ലി​സ് വീ​ട്ടി​ലെ​ത്തി കു​ട്ടി​യെ കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മു​ന്നാ​മ​ത്തെ ഭ​ർ​ത്താ​വി​നൊ​പ്പം പാ​ല​രാ​മ​പു​ര​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന യു​വ​തി ഇ​ട​യ്ക്ക് അ​മ്മ​യു​ടെ അ​ടു​ത്തു കു​ഞ്ഞു​ങ്ങ​ളു​മാ​യി എ​ത്തി ത​ങ്ങാ​റു​ണ്ട്. വൈ​ക്ക​ത്തെ വീ​ട്ടി​ൽ യു​വ​തി​യെ​ത്തു​ന്പോ​ൾ യു​വ​തി​യു​ടെ അ​ടു​പ്പ​ക്കാ​രാ​യ…

Read More

ഒ​ൻ​പ​തു​മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ വെ​ട്ടി​ക്കൊ​ന്നു; ഭാ​ര്യ​യെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം  യു​വാ​വ് ജീ​വ​നൊ​ടു​ക്കി; അ​മ്മ​യെ വീ​ടി​നു​ള്ളി​ൽ പൂ​ട്ടി​യി​ട്ട​ശേ​ഷ​മാ​യി​രു​ന്നു ക്രൂ​ര​കൃ​ത്യം ന​ട​ത്തി​യ​ത്

ക​ണ്ണൂ​ർ:  പി​ഞ്ചു​കു​ഞ്ഞി​നെ വെ​ട്ടി​ക്കൊ​ന്ന​ശേ​ഷം പി​താ​വ് ജീ​വ​നൊ​ടു​ക്കി. കു​ടി​യാ​ൻ​മ​ല​യി​ൽ ഏ​രു​വേ​ശി മു​യി​പ്ര​യി​ലെ സ​തീ​ശ​നാ​ണ് ഒ​ൻ​പ​ത് മാ​സം പ്രാ​യ​മു​ള്ള മ​ക​ൻ ധ്യാ​ൻ ദേ​വി​നെ കൊ​ന്ന​ശേ​ഷം ജീ​വ​നൊ​ടു​ക്കി​യ​ത്. ഭാ​ര്യ അ​ഞ്ജു​വി​നെ​യും ഇ​യാ​ൾ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തി​നാ​യി​ന്നു നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം. അ​ഞ്ജു​വി​ന്‍റെ ക​ര​ച്ചി​ൽ​കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്ത് ഇ​രു​വ​രെ​യും ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും കു​ഞ്ഞി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ഞ്ജു അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ​തീ​ശ​ൻ മാ​ന​സി​ക​പ്ര​ശ്ന​മു​ള്ള ആ​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മാ​ന​സി​ക രോ​ഗ​ത്തി​ന് മ​രു​ന്ന് ക​ഴി​ക്കു​ന്ന ആ​ളാ​ണ് സ​തീ​ശ​നെ​ന്നും ഇ​ന്ന് ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ പോ​കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Read More

വീ​ട്ട​മ്മ​മാ​രു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ വീ​ണ്ടും തെ​റ്റു​ന്നു; അ​ടു​ക്ക​ള​ക​ൾ തി​രി​ച്ചു​പി​ടി​ക്കാ​ൻ അ​ടു​പ്പു കൂ​ട്ടി​യ​വ​ർ​ക്ക് വി​റ​കി​ന്‍റെ തീ​വി​ല​യും തി​രി​ച്ച​ടി​യാ​കു​ന്നു

ഒ​റ്റ​പ്പാ​ലം: അ​ടു​ക്ക​ള​ക​ൾ തി​രി​ച്ച് പി​ടി​ക്കാ​ൻ അ​ടു​പ്പു​കൂ​ട്ടി​യ​വ​ർ​ക്ക് വി​റ​കി​ന്‍റെ തീ​വി​ല തി​രി​ച്ച​ടി. പാ​ച​ക വാ​ത​ക​ത്തി​ന് തീ ​വി​ല​യാ​യ​തി​ന് പ​രി​ഹാ​ര​മാ​യാ​ണ് വി​റ​കി​നെ ആ​ശ്ര​യി​ക്കാ​ൻ പ​ല​രും തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ ഇ​വി​ടെ​യും ര​ക്ഷ​യി​ല്ലെന്നാ​ണ് വീ​ട്ട​മ്മ​മാ​രു​ടെ പ​രാ​തി. പാ​ച​ക വാ​ത​ക വി​ല ക​യ​റ്റ​ത്തി​ന്‍റെ സാ​ധ്യ​ത മു​ത​ലെ​ടു​ത്ത് വി​റ​കി​ൽ ലാ​ഭം കൊ​യ്യു​ക​യാ​ണ് വി​റ​കു ക​ച്ച​വ​ട​ക്കാ​ർ. 10 കി​ലോ ചെ​റി​യ വി​റ​ക് ക​ഷ്ണ​ങ്ങ​ൾ​ക്ക് നേ​ര​ത്തെ 60 രൂ​പ​യാ​യി​രു​ന്നു വി​ല​യെ​ങ്കി​ൽ ഇ​പ്പോ​ഴ​ത് 75 മു​ത​ൽ 100 രൂ​പ​വ​രെ​യാ​ണ്. മ​ര​ക്ക​ഷ്ണ​ങ്ങ​ൾ വെ​ട്ടി ചെ​റു​താ​ക്കു​ന്ന​തി​നു​ള്ള കൂ​ലി​കൂ​ടി​യ​താ​ണ് വി​റ​കി​ന് വി​ല​കൂ​ടാ​നു​ള്ള കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. ആ​വ​ശ്യ​ത്തി​ന് മു​റി​ച്ചെ​ടു​ക്കാ​ൻ മ​രം കി​ട്ടാ​ത്ത​തും പ്ര​ശ്ന​മാ​ണ്. പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​യെ​ത്തു​ട​ർ​ന്ന് അ​ടു​പ്പി​നെ ആ​ശ്ര​യി​ച്ചി​രു​ന്ന ഹോ​ട്ട​ൽ ന​ട​ത്തി​പ്പു​കാ​ർ​ക്കും വീ​ട്ട​മ്മ​മാ​ർ​ക്കു​മാ​ണ് വി​ല​വ​ർ​ധ​ന തി​രി​ച്ച​ടി​യാ​യ​ത്. പു​ളി വി​റ​കി​നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​വ​ശ്യ​ക്കാ​ർ. തീ ​പി​ടി​ക്കു​ന്ന​തി​നും കൂ​ടു​ത​ൽ ചൂ​ട് കി​ട്ടാ​നും പു​ളി​മ​ര​മാ​ണ് കൂ​ടു​ത​ൽ ഗു​ണ​ക​രം.സാ​ധാ​ര​ണ വീ​ട്ടു​കാ​ർ കൂ​ടു​ത​ൽ ആ​ശ്ര​യി​ക്കു​ന്ന​ത് തീ​പ്പെ​ട്ടി ക​ന്പ​നി​ക​ളി​ൽ നി​ന്നു​ള്ള ക​ട്ട​ക​ളും തോ​ലു​മാ​ണ്.…

Read More

സൗ​മ്യ​ക്ക് ന​ൽ​കി​യ വാ​ക്ക് പാ​ലി​ച്ച് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ; കു​ടി​വെ​ള്ള​ത്തി​നാ​യി ഇ​നി അ​ല​യേ​ണ്ട;​അപേക്ഷ കി​ട്ടി ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ കു​ടി​വെ​ള്ളം വീ​ട്ടി​ലെ​ത്തി​ച്ചു; വെ​ള്ളം കി​ട്ടി​യ ശേ​ഷം വീ​ട്ടി​ലെ​ത്താ​മെ​ന്ന വാ​ക്കും പാ​ലി​ച്ചു

തിരുവനന്തപുരം: ഇ​ടു​പ്പു മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​യാ​യി വീ​ൽ​ച്ചെ​യ​റി​ൽ ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന ഗാ​യി​ക സൗ​മ്യ പു​രു​ഷോ​ത്ത​മ​നും കു​ടും​ബ​ത്തി​നും ഇ​നി കു​ടി​വെ​ള്ളം മു​ട്ടി​ല്ല. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി കു​ടി​വെ​ള്ള​മി​ല്ലാ​തെ വി​ഷ​മി​ച്ച ഇ​വ​രു​ടെ വീ​ട്ടി​ൽ ജ​ല​വി​ഭ​വ വ​കു​പ്പ് കു​ടി​വെ​ള്ള​മെ​ത്തി​ച്ചു. ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍റെ ഇ​ട​പെ​ട​ലി​ൽ നാ​ലു ദി​വ​സം​കൊ​ണ്ടാ​ണ് സൗ​മ്യ​യു​ടെ വീ​ട്ടി​ൽ വാ​ട്ട​ർ അ​തഥോ​റി​റ്റി അ​തി​വേ​ഗ​ത്തി​ൽ കു​ടി​വെ​ള്ള ക​ണ​ക്‌ഷൻ ന​ൽ​കി​യ​ത്.പേ​രൂ​ർ​ക്ക​ട ഹി​ന്ദു​സ്ഥാ​ൻ ലാ​റ്റ​ക്സി​നു സ​മീ​പം മു​ക്കാ​ൽ സെ​ന്‍റ് ഭൂ​മി​യി​ലാ​ണു സൗ​മ്യ​യും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന​ത്. കു​ടി​വെ​ള്ള ക​ണ​ക്‌‌​ഷ​നാ​യി അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും പ​ല കാ​ര​ണ​ങ്ങ​ളാ​ൽ വൈ​കി. ദൂ​രെ​യു​ള്ള പൊ​തു​പൈ​പ്പി​ൽ​നി​ന്നു വെ​ള്ള​മെ​ടു​ത്താ​ണ് വീ​ട്ടി​ലെ കാ​ര്യ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന​ത്. കു​ടി​വെ​ള്ള​മി​ല്ലാ​ത്ത​തു​മൂ​ലം കു​ടും​ബം അ​നു​ഭ​വി​ക്കു​ന്ന ദു​ര​വ​സ്ഥ സൗ​മ്യ ജ​ല​വി​ഭ​വ മ​ന്ത്രി​യെ നേ​രി​ൽ​ക്ക​ണ്ടു ബോ​ധ്യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്താ​ൻ ജ​ല​വി​ഭ​വ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു.ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ മു​ഴു​വ​ൻ പേ​ർ​ക്കും സൗ​ജ​ന്യ​മാ​യി അ​തി​വേ​ഗ​ത്തി​ൽ കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ക​യെ​ന്ന​ത് ന​യ​മാ​യി സ്വീ​ക​രി​ച്ചാ​ണു…

Read More

മൂ​ന്ന് ഇ​ന്നോ​വ ക്രി​സ്റ്റ​, ഒ​രു ടാ​റ്റ ഹാ​രി​യര്‍! ല​ക്ഷ​ങ്ങ​ൾ പൊ​ടി​ക്കാ​ൻ ഒ​രു മ​ടി​യു​മി​ല്ല; മു​ഖ്യ​മ​ന്ത്രി​ക്ക് പു​തി​യ എ​സ്കോ​ർ​ട്ട് വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങു​ന്നു

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ എ​സ്‌​കോ​ര്‍​ട്ടി​നാ​യി പുതിയ ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്നു. മൂ​ന്ന് ഇ​ന്നോ​വ ക്രി​സ്റ്റ​യും ഒ​രു ടാ​റ്റ ഹാ​രി​യ​റു​മാ​ണ് വാ​ങ്ങു​ന്ന​ത്. പ്ര​ത്യേ​ക കേ​സാ​യി പ​രി​ഗ​ണി​ച്ച് 62.46 ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് വാ​ഹ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​ത്. വാ​ഹ​നം വാ​ങ്ങു​ന്ന​തി​ന് ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​നു​മ​തി ന​ല്‍​കി. പ​ഴ​ക്കം ചെ​ന്ന ര​ണ്ടു വാ​ഹ​ന​ങ്ങ​ള്‍ മാ​റ്റ​ണ​മെ​ന്ന സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ അപേ​ക്ഷ​യി​ലാ​ണ് ല​ക്ഷ​ങ്ങ​ള്‍ പൊ​ടി​പൊ​ടി​ച്ച് ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ള്‍ വാ​ങ്ങി​ക്കൂ​ട്ടു​ന്ന​ത്. ക​ഴി​ഞ്ഞ മെ​യ് 29 നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ എ​സ്കോ​ര്‍​ട്ട് ജോ​ലി​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ര​ണ്ട് ഇ​ന്ന​വോ ക്രി​സ്റ്റ കാ​റു​ക​ള്‍ മാ​റ്റി പു​തി​യ​ത് വാ​ങ്ങ​ണ​മെ​ന്ന് സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് ക​ത്തെ​ഴു​തു​ന്ന​ത്. ഈ ​വാ​ഹ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത കു​റ​ഞ്ഞ​തി​നാ​ല്‍ പ​ക​രം പു​തി​യ കാ​റു​ക​ള്‍ വാ​ങ്ങാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു അ​പേ​ക്ഷ. ഈ ​അ​പേ​ക്ഷ​യി​ലാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി നാ​ല് ആ​ഡം​ബ​ര കാ​റു​ക​ള്‍ വാ​ങ്ങു​ന്ന​തി​ന് അ​നു​മ​തി ന​ല്‍​കി​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

Read More