തൊടുപുഴ: ശാന്തന്‍പാറ സ്വദേശിയെ തേന്‍ കെണിയില്‍ കുടുക്കി പണവും സ്കൂട്ടറും മൊബൈല്‍ഫോണും തട്ടിയെടുത്ത കേസില്‍ യുവാവിനെ ഫോണില്‍ വിളിച്ച് വലയിലാക്കിയ യുവതിയെകുറിച്ച് പോലീസിന് സൂചന ലഭിച്ചു. തൊടുപുഴയ്ക്ക് സമീപത്തുള്ള യുവതിയാണ് ശാന്തന്‍പാറ സ്വദേശി ജോഷിയെ ഫോണിലൂടെ പ്രണയം നടിച്ച് വിളിച്ചു വരുത്തിയതെന്നാണ് വിവരം ലഭിച്ചത്. ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി. കേസുമായി ബന്ധപ്പെട്ട് ഒരാളെ ഇന്നലെ തൊടുപുഴ പോലീസ് പിടികൂടിയിരുന്നു. തോപ്രാംകുടി വാണിയപ്പിള്ളില്‍ ടിന്സന് എബ്രഹാമിനെ (31)യാണ് എസ്ഐ ബൈജു പി.ബാബുവിന്റെ നേതൃത്വത്തില്‍ കാഞ്ചിയാര്‍ ലബ്ബക്കടയില്‍ നിന്നും പിടികൂടിയത്. തൊടുപുഴ കരിമണ്ണൂര്‍ സ്വദേശി അര്ജുന്, മൈലക്കൊമ്പ് സ്വദേശി അമല്‍ ഷാജി എന്നിവര്‍ പിടിയിലാകാനുണ്ട്. ടിന്‍സനെ ഇന്നു രാവിലെ മുതല്‍ തൊടുപുഴ സ്റ്റേഷനില്‍ ചോദ്യം ചെയ്തു വരികയാണ്. സംഘം കൂടുതല്‍ പേരെ ഹണിട്രാപ്പില്‍ കുടുക്കിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.കഴിഞ്ഞ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയെ ഉപയോഗിച്ച് ആദ്യം ഫോണിലൂടെ…
Read MoreCategory: Top News
ആരും പേടിക്കേണ്ടെന്ന് ഭയചകിതനായി വാര്‍ത്താ അവതാരകന് ! സ്റ്റുഡിയോയില്‍ അവതാരകന്റെ രണ്ടു വശത്തും തോക്കേന്തിയ താലിബാന് ഭീകരര്‍; വീഡിയോ കാണാം…
അമേരിക്കന്‍ സൈന്യം പൂര്‍ണമായും പടിയിറങ്ങിയതോടെ താലിബാന് ഇപ്പോള്‍ അഫ്ഗാനില്‍ സര്‍വാധിപത്യമാണുള്ളത്. വിമാനത്താവളത്തിലും മാധ്യമസ്ഥാപനങ്ങളിലുമെല്ലാം ശല്യക്കാരായ ഈച്ചകളെപ്പോലെ കടന്നു കയറുകയാണ് താലിബാന് തീവ്രവാദികള്‍ ഇപ്പോള്‍ അഫ്ാഗാനിസ്ഥാനിലെ ഒരു മാധ്യമസ്ഥാപനത്തില്‍ നിന്നു പുറത്തു വന്നിരിക്കുന്ന ഒരു പുതിയ വീഡിയോ ഇതിനോടകം ചര്‍ച്ചയാകുകയാണ്. തോക്കേന്തിയ ഭീകരവാദികള്‍ക്കു നടുവില്‍ നിന്ന് വാര്‍ത്ത വായിക്കേണ്ട ദുരവസ്ഥ വന്നു ഭവിച്ച ഒരു മാധ്യമ പ്രവര്‍ത്തകനാണ് വീഡിയോയിലുള്ളത്. പേടിക്കേണ്ടെന്ന് പ്രേക്ഷകരോടു പറയുമ്പോഴും ആ മുഖത്തെ ഭയം ആര്‍ക്കും വായിച്ചെടുക്കാം. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുകയാണ്. ഇറാനിയന്‍ മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ മാസിഹ് അലിനെജാദാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. തോക്കേന്തിയ താലിബാന് സംഘം പിന്നില്‍നില്‍ക്കുകയും അഫ്ഗാനിലെ ജനങ്ങള്‍ ഇസ്ലാമിക് എമിറേറ്റിനെ ഭയപ്പെടേണ്ടതില്ലെന്ന് വാര്‍ത്താവായനക്കാരനെ കൊണ്ട് പറയിപ്പിക്കുകയുമാണെന്ന് മാസിഹ് ട്വീറ്റില്‍ പറയുന്നു. ദശലക്ഷക്കണക്കിന് ആളുകളുടെ മനസ്സില്‍ താലിബാന് ഭയത്തിന്റെ മറ്റൊരു പേരാണെന്നും ഈ സംഭവം അതിന്റെ മറ്റൊരു…
Read Moreസോഷ്യൽ മീഡിയകളിൽ ‘ബ്രേക്ക് ദ ചെയിൻ’! പോസ്റ്റിട്ടാൽ കെഎസ് ബ്രിഗേഡ്പിടിക്കും!; സൈബറിടങ്ങളില്‍ മൗനം പാലിക്കാൻ എ, ഐ നിർദേശം
കെ.ഷിന്റുലാല്‍ കോഴിക്കോട് : ഡിസിസി അധ്യക്ഷന്മാരുടെ പട്ടികയെക്കുറിച്ചും കെപിസിസി നേതൃത്വത്തെക്കുറിച്ചും അപകീര്‍ത്തിപരമായ പരസ്യപ്രതികരണങ്ങള്‍ക്കു കൂച്ചുവിലങ്ങിട്ട ഹൈക്കമാന്‍ഡ് നിര്‍ദേശത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ‘കെ.എസ് ബ്രിഗേഡ്’ നിരീക്ഷണം ശക്തമാക്കി. ഇതു തിരിച്ചറിഞ്ഞ് തത്കാലം ബ്രേക്ക് ദ ചെയിന്‍ നടപ്പാക്കാന്‍ എ, ഐ അണികള്‍ക്കു നിര്‍ദേശം. തെരഞ്ഞെടുക്കപ്പെട്ട ഡിസിസി പ്രസിഡന്റുമാരെക്കുറിച്ചു മോശമായ പരാമര്‍ശങ്ങള്‍ പൊതുഇടങ്ങളില്‍ വേണ്ടെന്നും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്തു പ്രതിഷേധങ്ങളുണ്ടെങ്കില് അക്കാര്യം ബന്ധപ്പെട്ടവര്‍ നേതൃത്വത്തെ അറിയിക്കുമെന്നും എ, ഐ ഗ്രൂപ്പ് നേതാക്കള്‍ കെപിസിസി ഭാരവാഹികള്‍ക്കും ജില്ലാ ഭാരവാഹികള്‍ക്കും നിര്‍ദേശം നല്കി. പരസ്യപ്രതികരണം നടത്തുന്നവര്‍ക്കു ഭാവിയില്‍ സ്ഥാനങ്ങള്‍ നല്കാന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തയാറാകില്ലെന്ന നിലപാട് പുറത്തു വന്നതിനു പിന്നാലെയാണ് സ്വയം നിയന്ത്രിക്കാന്‍ നേതാക്കള്‍ക്കു നിര്‍ദേശം ലഭിച്ചത്. ഡിസിസി അധ്യക്ഷന്മാരുടെ പ്രഖ്യാപനത്തിനു പിന്നാലെ കെപിസിസി ഭാരവാഹികളെയും ഉടന്‍ നിശ്ചയിക്കാനിരിക്കെയാണ് ഗ്രൂപ്പ് നേതാക്കള്‍ അച്ചടക്കം പാലിക്കാന്‍ നിര്‍ദേശം നല്‍കിയത്. നിരീക്ഷണത്തിന് കെഎസ് ബ്രിഗേഡ്സമൂഹമാധ്യമങ്ങളില് കെ.സുധാകരനെതിരേയും…
Read Moreഡെല്‍റ്റയ്ക്കു മുമ്പില്‍ ഫൈസറും ആസ്ട്രസെനക്കയും മുട്ടുമടക്കും ! 25 ലക്ഷം സാമ്പിളുകള്‍ ഉപയോഗിച്ച് നടത്തിയ പഠനത്തില്‍ തെളിയിരുന്നത് അത്ര സുഖകരമല്ലാത്ത വിവരങ്ങള്‍…
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തെ ചെറുക്കാന്‍ ഫൈസര്‍, ആസ്ട്രസെനക്ക വാക്സിനുകള്‍ക്ക് കാര്യമായ ശേഷിയില്ലെന്ന് പുതിയ പഠനം. കോവിഡിന്റെ ആല്‍ഫ വകഭേദവുമായി താരതമ്യം ചെയ്യുമ്പോള്‍ ഡെല്‍റ്റയെ നേരിടാന്‍ രണ്ടു വാക്സിനുകള്‍ക്കും ശേഷി കുറവാണെന്ന് ഓക്സ്ഫഡ് സര്‍വകലാശാലയുടെ പഠനം സൂചിപ്പിക്കുന്നു. 18 വയസിനു മുകളില്‍ പ്രായമുള്ള 3,84,543 പേരില്‍നിന്നു ശേഖരിച്ച 25,80,021 സാമ്പിളുകള്‍ ഉപയോഗിച്ച് 2020 ഡിസംബര്‍ ഒന്നു മുതല്‍ 2021 മേയ് 16 വരെയായിരുന്നു ആദ്യഘട്ട പഠനം. തുടര്‍ന്ന് മേയ് 17 മുതല്‍ ഓഗസ്റ്റ് ഒന്നു വരെയുള്ള കാലയളവില്‍ 3,58,983 പേരില്‍നിന്ന് ശേഖരിച്ച 8,11,624 സാമ്പിളുകളും പരിശോധനയ്ക്കു വിധേയമാക്കി. കോവിഡ് ബാധിക്കും മുമ്പ് വാക്സിനെടുത്തവരേക്കാള്‍ കൂടുതല്‍ പ്രതിരോധശേഷി കോവിഡ് ബാധിച്ചശേഷം വാക്സിനെടുത്തവര്‍ക്കാണെന്നും പഠനത്തില്‍ വ്യക്തമായി. രണ്ടു ഡോസ് ഫൈസര്‍ വാക്സിന് സ്വീകരിക്കുമ്പോള്‍ മികച്ച പ്രതിരോധശേഷി ലഭിക്കും. എന്നാല്‍ രണ്ടുഡോസ് ആസ്ട്രസെനക്ക വാക്സിനുമായി താരതമ്യം ചെയ്യുമ്പോള്‍ ക്രമേണ ഫൈസറിന്റെ പ്രതിരോധശേഷിയില്‍ കുറവു…
Read Moreയൂത്ത് കോൺഗ്രസ് പിടിക്കാൻ “4 ദ പീപ്പിൾ’; ചുക്കാൻ പിടിക്കുന്നതു നേതാക്കളുടെ മക്കൾ; യൂത്ത് കോൺഗ്രസിൽ പ്രതിഷേധം
സ്വന്തം ലേഖകൻകോട്ടയം: യൂത്ത് കോൺഗ്രസ് നേതൃത്വം കൈപ്പിടിയിലാക്കാൻ കോൺഗ്രസ് നേതാക്കളുടെ മക്കൾ രംഗത്തിറങ്ങിയതു പുതിയ വിവാദമാകുന്നു. പ്രതിഷേധവുമായി യൂത്ത് കോൺഗ്രസും. കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിലെ പ്രശ്നങ്ങൾ രൂക്ഷമായി വരുന്നതിനിടെയാണ് യൂത്ത് കോൺഗ്രസിലും കലാപക്കൊടി ഉയരുന്നത്. കോട്ടയത്തെയും ആലപ്പുഴയിലെയും രണ്ടു നേതാക്കളുടെ നാലു മക്കളാണ് യൂത്ത് കോൺഗ്രസ് നേതൃതലത്തിൽ പിടിമുറുക്കുന്നത്. മകനെ ഉറപ്പിക്കാൻയൂത്ത് കോൺഗ്രസ് പദവിയിലുള്ള മറ്റൊരു നേതാവിന്റെ മകനെ പുറത്താക്കി തന്റെ മകനെ നേതൃതലത്തിലേക്ക് ഉയർത്താനാണ് ഐ ഗ്രൂപ്പ് വിഭാഗത്തിലുള്ള നേതാവിന്റെ നീക്കം. ഈ നേതാവിന്റെ സോഷ്യൽ മീഡിയ അടക്കം ഇപ്പോൾ കൈകാര്യം ചെയ്യുന്നത് മകനാണ്. യൂത്ത് കോൺഗ്രസിനെതിരേ ഒരു പത്രത്തിൽ വന്ന വാർത്ത തന്റെ വാട്സാപ്പ് സ്റ്റാറ്റസ് ആക്കി ഇട്ട സംഭവത്തിന്റെ ഐ ഗ്രൂപ്പ് നേതാവിന്റെ മകനെതിരേ യൂത്ത് കോൺഗ്രസിന്റെ സൈബർ ഗ്രൂപ്പിൽ പ്രതിഷേധം വ്യാപകമായിരുന്നു. ഈ നേതാവിന്റെ മകനു പിന്തുണയുമായി കോട്ടയം സ്വദേശിയായ എ…
Read Moreഇനി അഫ്ഗാന് അമേരിക്കന്‍ പട്ടാളമില്ലാത്ത നാട് ! അമേരിക്ക ഉപേക്ഷിച്ച അത്യാധുനീക ആയുധങ്ങള്‍ ഇനി താലിബാന് സ്വന്തം; അഫ്ഗാന് ജനതയെ കാത്തിരിക്കുന്നത് ഭീകരവാദികളുടെ കാട്ടുഭരണം…
ഓഗസ്റ്റ് 31 എന്ന ഡെഡ്ലൈന് താലിബാന് പ്രഖ്യാപിച്ചപ്പോഴേ അമേരിക്കന്‍ സേന എല്ലാം കണക്കുകൂട്ടിയിട്ടുണ്ടാകാം. അതിനാല്‍ തന്നെയാകും ഓഗസ്റ്റ് 30ന് തന്നെ അവസാന പട്ടാളക്കാരനെയും കൊണ്ട് അമേരിക്കന്‍ വിമാനം അഫ്ഗാന് മണ്ണു വിട്ടുയര്‍ന്നത്. ഇതോടെ രാജ്യം ഔദ്യോഗികമായി താലിബാന് ഭീകരരുടെ കൈയ്യിലായി. രണ്ടു പതിറ്റാണ്ടുകൊണ്ട് 2500ല്‍ പരം അമേരിക്കന്‍ സൈനികരാണ് അഫ്ഗാന് മണ്ണില്‍ പിടഞ്ഞു തീര്‍ന്നത്. അവസാന അമേരിക്കന്‍ വിമാനവും പറന്നുയര്‍ന്നതോടെ അര്‍ദ്ധരാത്രിയില്‍ സ്വാതന്ത്ര്യം കിട്ടിയപോലെയാണ് താലിബാന് ആഹ്ലാദം പ്രകടിപ്പിച്ചത്. അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന് തന്റെ വാഗ്ദാനം നിറവേറ്റിയപ്പോള്‍ ഭീകരരുടെ ദയയ്ക്കായി കാത്ത് തെരുവിലായത് ഏകദേശം ഇരുന്നോറോളം അമേരിക്കന്‍ പൗരന്മാരും അതുപോലെ താലിബാന് വിരുദ്ധരായ പതിനായിരക്കണക്കിന് അഫ്ഗാന് പൗരന്മാരുമാണ്. ഇനിയവര്‍ക്ക് രക്ഷപ്പെടാന്‍ ഹമീദ് കര്‍സായ് വിമാനത്താവളം ഒരു മാര്‍ഗ്ഗമല്ലാതായി മാറിയിരിക്കുന്നു. അവസാനമായി പറന്നുയര്‍ന്ന സി -17 വിമാനത്തില്‍ അഫ്ഗാനിലെ അമേരിക്കന്‍ സ്ഥാനാധിപതി റോസ്സ് വില്‍സണും ഉണ്ടായിരുന്നതായി പെന്റഗണ്‍…
Read Moreമൂത്ത മകളെ രണ്ടര ലക്ഷം രൂപയ്ക്കു വിറ്റു! ഭര്‍ത്താവിനെക്കുറിച്ചുള്ള ആ സത്യം മനസിലാക്കിയപ്പോള്‍ വളരെ വൈകി; ഫരീബ അകേമി എന്ന നാൽപതുകാരി തന്റെ ദുരിത ജീവിതം പറയുന്പോൾ…
ന്യൂഡൽഹി: ഫരീബ അകേമി എന്ന നാൽപതുകാരി അത്ര വഴങ്ങാത്ത ഹിന്ദിയിൽ തന്റെ ദുരിത ജീവിതം പറയുന്പോൾ മുറിവേറ്റ ഒരു നാടിന്റെ വിലാപങ്ങൾ കൂടിയാണ് പുറത്തു വരുന്നത്. കൈയിലും തലയിലും കഴുത്തിലും ആഴത്തിലുള്ള മുറിവുകൾ തുന്നിക്കെട്ടിയ വടുക്കളും ഇടതു കൈയിൽ അനക്കമില്ലാതെ മരിച്ചു കിടക്കുന്ന രണ്ടു വിരലുകളും അവർ അതുവരെ അനുഭവിച്ച കൊടിയ പീഡനങ്ങളുടെ നേർക്കാഴ്ചകളാണ്. അഫ്ഗാനിസ്ഥാനിലെ വലിയ നഗരങ്ങളിലെന്നായ ഹിരാത്തിൽനിന്ന് ഒരു ദിവസം അതുവരെയുള്ള തന്റെ സന്പാദ്യം മുഴുവൻ രണ്ട് പെട്ടികളിൽ കുത്തി നിറച്ച് രണ്ടു പെണ്മക്കളുടെ കൈയും പിടിച്ച് അഭയം തേടി ഇന്ത്യയിലെത്തിയതാണ് ഫരീബ അകേമി. അഭയാർഥി തിരിച്ചറിയിൽ കാർഡ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കോവിഡ് പ്രതിസന്ധിയിൽ അനിശ്ചിതത്വത്തിലുമായി. ഡൽഹിയിലെ ഒരു ജിമ്മിൽ പരിശീലകയായി ജോലി ചെയ്തു വരികയായിരുന്നതിനിടയൊണ് കോവിഡ് വ്യാപകമായതും തൊഴിൽ നഷ്ടപ്പെട്ടതും. അഫ്ഗാനിസ്ഥാന്റെ അധികാരം താലിബാൻ പിടിച്ചെടുത്ത കഴിഞ്ഞ ഓഗസ്റ്റ് 15 മുതൽ ഫരീബ…
Read Moreജോളി ജീവന് ഭീഷണി; മനോനിലയുള്ള ഒരാൾക്കൊപ്പം കഴിയാൻ ബുദ്ധിമുട്ട്; വിവാഹമോചനം വേണമെന്ന് രണ്ടാം ഭർത്താവ്
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി തന്റെ ജീവന് ഭീഷണിയാണെന്നും വിവാഹമോചനം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് രണ്ടാം ഭർത്താവ് ഷാജു കുടുംബകോടതിയിൽ ഹർജി സമർപ്പിച്ചു. കോഴിക്കോട് കോടതിയിലാണ് ഇയാൾ ഹർജി നൽകിയത്. കേസിലെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെട്ടയാളാണ് ഷാജു. ഇത്തരം മനോനിലയുള്ള ഒരാൾക്കൊപ്പം കഴിയാൻ ബുദ്ധിമുട്ടാണെന്നും തന്റെ ജീവൻ സംരക്ഷിക്കണമെന്നും ഷാജു ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ അറസ്റ്റിലായ ജോളി നിലവിൽ കോഴിക്കോട് ജില്ലാ ജയിലിലാണ്.
Read Moreഅതിവേഗം പടരാൻ ശേഷിയുള്ളതാ..! കൊറോണയുടെ അതിതീവ്രമായ പുതിയ വകഭേദം കണ്ടെത്തി; ജാഗ്രതാ
ന്യൂഡൽഹി: കൊറോണ വൈറസിന്റെ അതിതീവ്രമായ പുതിയ വകഭേദം കണ്ടെത്തി. ഈ വകഭേദം അതിവേഗം പടരാൻ ശേഷിയുള്ളതാണെന്നും കോവിഡ് പ്രതിരോധ വാക്സിനേഷനിലൂടെ ലഭിച്ച സുരക്ഷയെ മറികടന്നേക്കാമെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്യൂണിക്കബിള്‍ ഡിസീസിലെയുംക്വാസുലു-നേറ്റല്‍ റിസേര്‍ച്ച് ഇന്നൊവേഷന് ആന്‍ഡ് സീക്വെന്‍സിംഗ് പ്ലാറ്റ്ഫോമിലെയും ഗവേഷകർ പറയുന്നു. 2019ൽ വുഹാനിൽ കണ്ടെത്തിയ ആദ്യ വൈറസിൽ നിന്ന് ഏറെ വ്യത്യസ്തമാണ് പുതിയ വകഭേദം. മേയിൽ ദക്ഷിണാഫ്രിക്കയിലാണ് വകഭേദം ആദ്യം കണ്ടെത്തിയത്. സി.1.2 എന്നു പേരിട്ടിരിക്കുന്ന പുതിയ വകഭേദത്തിന്റെ സാന്നിധ്യം ചൈന, കോംഗോ, മൗറീഷ്യസ്, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, പോര്‍ച്ചുഗൽ, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളിലും കണ്ടെത്തിയിട്ടുണ്ടെന്ന് ഗവേഷകർ പറഞ്ഞു. ലോകത്ത് ഇതുവരെ തിരിച്ചറിഞ്ഞവയിൽ ഏറ്റവുമധികം ജനിതക വ്യതിയാനം വന്ന വകഭേദമാണിത്. സി.1.2 വകഭേദം ഇപ്പോഴത്തെ വാക്സിനുകളുടെ ഫലപ്രാപ്തി കുറച്ചേക്കും. അതീവ ജാഗ്രത വേണമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
Read Moreവിവാഹാഭ്യർഥന നിരസിച്ചു; യുവതിയെ പട്ടാപ്പകൽ കഴുത്തറുത്ത് കൊന്ന് യുവാവ്; അനിതയെ വിവാഹാഭ്യര്‍ത്ഥനുമായി വെങ്കടേഷ് നിരന്തരം ശല്യം ചെയ്തിരുന്നു….
ബംഗളൂരു: വിവാഹാഭ്യർഥന നിരസിച്ചതിന് ബംഗളൂരുവില്‍ പട്ടാപ്പകല്‍ യുവതിയെ കഴുത്തറുത്ത് കൊന്നു. ആന്ധ്ര സ്വദേശിയായ അനിത (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെണ്‍കുട്ടിയുടെ ഓഫീസ് സഹപ്രവര്‍ത്തകനും നാട്ടുകാരനുമായ വെങ്കടേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.ബംഗ്ലൂരുവിലെ ലോജിസ്റ്റിക്സ് കമ്പനിയില്‍ മൂന്ന് മാസം മുമ്പാണ് 27 കാരനായ വെങ്കടേഷ് പ്രവേശിച്ചത്. ഇവിടെ ജോലി ചെയ്യുന്ന അനിതയെ വിവാഹാഭ്യര്‍ത്ഥനുമായി വെങ്കടേഷ് നിരന്തരം ശല്യം ചെയ്തിരുന്നു. ഇതിനിടെ മറ്റൊരാളുമായി അനിതയുടെ വിവാഹം ഉറപ്പിച്ചത് വെങ്കിടേഷിനെ രോഷാകുലനാക്കി. ഇതോടെ അനിതയെ കൊല്ലാൻ വെങ്കിടേഷ് പദ്ധതിയിടുകയായിരുന്നു.കത്തിയുമായി ഓഫീസിലെത്തിയ വെങ്കിടേഷ് അനിതയെ വിളിച്ചിറക്കി കഴുത്തുമുറിച്ച് കൊല്ലുകയായിരുന്നു. ചുറ്റുംകൂടിയ ആളുകളെ കത്തിവീശി ഭീഷണിപ്പെടുത്തി വെങ്കിടേഷ് കടന്ന് കളഞ്ഞു. ഗുരുതരമായി പരിക്കേറ്റ അനിതയെ ആളുകൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കൊലപാതകം നടത്തിയ ശേഷം ആന്ധ്രാപ്രദേശിലേക്ക് കടക്കാന്‍ ശ്രമിച്ച വെങ്കടേഷിനെ മണിക്കൂറുകള്‍ക്കം പോലീസ് പിടികൂടി.
Read More