തിരുവനന്തപുരം: മരക്കൊമ്പ് ഒടിഞ്ഞുവീണ് സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന യുവാവിന് ദാരുണാന്ത്യം. ഇടിഞ്ഞാർ കല്യാണിക്കരികത്ത് ഷൈജു (47) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 10.30ഓടെയാണ് അപകടമുണ്ടായത്.
ബ്രൈമൂർ – പാലോട് റൂട്ടിൽ മുല്ലച്ചൽ വളവിലാണ് സംഭവം. റോഡുവക്കിൽ ഉണങ്ങി നിന്ന മാഞ്ചിയത്തിന്റെ ചില്ലയാണ് ഒടിഞ്ഞുവീണത്. സുഹൃത്തിന്റെ മകളുടെ വിവാഹ റിസപ്ഷനിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടം.
ബന്ധുവായ ജോയി ഓടിച്ചിരുന്ന സ്കൂട്ടറിന്റെ പിൻസീറ്റിൽ യാത്ര ചെയ്യുകയായിരുന്ന ഷൈജുവിന്റെ തലയിലാണ് മരം ഒടിഞ്ഞുവീണത്. ഉടൻതന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് പാലോട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
