വാഷിംഗ്ടണ്‍: ആഗോളതലത്തിൽ കോവിഡ് മരണസംഖ്യ നാലു മില്യണ്‍ കവിഞ്ഞതായി ജോണ്‍ ഹോപ്കിൻസ് യൂണിവേഴ്സിറ്റി ജൂലൈ 7 ബുധനാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. 1982നുശേഷം ലോകരാജ്യങ്ങളിലുണ്ടായ യുദ്ധങ്ങളിൽ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണത്തേക്കാളും, കൂടുതൽ പേർ കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ കോവിഡിന് ഇരയായിട്ടുണ്ടെന്ന് പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ പറയുന്നു. ഓരോ വർഷവും വാഹനാപകടത്തിൽ കൊല്ലപ്പെടുന്നവരുടെ മൂന്നിരട്ടിയാണ് കോവിഡ് മൂലം മരിച്ചതെന്നും റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പഠന റിപ്പോർട്ട് വെളിപ്പെടുത്തുന്നു. യുഎസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ വാക്സിനേഷൻ വിജയകരമായി നടത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ഡെൽറ്റാ വേരിയന്റിന്റെ വ്യാപനം അതിവേഗം മറ്റു രാജ്യങ്ങളിലേക്കും എത്തുന്നുവെന്നത് ഭയാശങ്കകളോടെ മാത്രമേ കാണാനാകൂ എന്നു സിഡിസി ഉൾപ്പെടെയുള്ള ആരോഗ്യ സുരക്ഷയുടെ ചുമതലയുള്ള കേന്ദ്രങ്ങൾ പറഞ്ഞു. വാക്സീൻ നൽകി തുടങ്ങിയതോടെ ലോകത്താകമാനം ജനുവരിയിൽ പ്രതിദിനം കൊല്ലപ്പെട്ടിരുന്നവരുടെ എണ്ണം 18,000 ത്തിൽ നിന്നും 7900 ആയി…
Read MoreCategory: Top News
കേരളം ഉപേക്ഷിച്ചുപോകുന്നതല്ല, തന്നെ ചവിട്ടി പുറത്താക്കുന്നതാണ്; നിവൃത്തികേടുകൊണ്ടാണു പോകുന്നതെന്ന് സാബു എം. ജേക്കബ്
കൊച്ചി: കേരളത്തില്‍ നിന്ന് കിറ്റെക്സിനെ ആട്ടിയോടിക്കുകയാണെന്ന് എംഡി സാബു.എം. ജേക്കബ്. നിക്ഷേപ പദ്ധതികളുടെ ചര്‍ച്ചയ്ക്കായി തെലുങ്കാനയിലേക്ക് പോകുന്നതിന് മുന്നോടിയായി നെടുമ്പാശേരിയില്‍ മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മളിപ്പോഴും 50 വര്‍ഷം പിന്നിലാണ്. കേരളം ഇതുവരെ മാറിയിട്ടില്ല. കേരളം ഉപേക്ഷിച്ചുപോകുന്നതല്ല. തന്നെ ചവിട്ടി പുറത്താക്കുന്നതാണ്. നിവൃത്തികേടുകൊണ്ടാണു പോകുന്നത്. ആരോടുമുള്ള പ്രതിഷേധമല്ല. വേലിതന്നെ വിളവു തിന്നുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുക. കേരളത്തില്‍ മറ്റൊരു വ്യവസായിക്കും ഈ ഗതി വരരുത്. പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നുവെന്നറിയിച്ചിട്ടും സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ല. തനിക്ക് ഏത് രാജ്യത്ത് പോയാലും വ്യവസായം നടത്താനാകുമെന്നും സാബു.എം.ജേക്കബ് പറഞ്ഞു. സാബു എം.ജേക്കബിന്റെ നേതൃത്വത്തില്‍ ആറംഗ സംഘമാണ് ഹൈദരാബാദിലേക്ക് തിരിക്കുന്നത്. തെലുങ്കാന സര്‍ക്കാര്‍ അയച്ച പ്രത്യേക വിമാനത്തിലാണ് പോകുന്നത്.
Read Moreടോൾ പ്ലാസയിൽ രാവിലെ പണത്തെ ചൊല്ലി തർക്കം, രാത്രിയിൽ അതേ ജീവനക്കാരെ തെരഞ്ഞ് പിടിച്ച് കുത്തി വീഴ്ത്തി ; പാലിയേക്കരയിൽ സംഭവിച്ചത്…
തൃശൂർ: പാലിയേക്കര ടോള്‍ പ്ലാസയിലെ ജീവനക്കാര്‍ക്കുനേരെ കത്തിയാക്രമണം. അജഞാത സംഘം ജീവനക്കാരെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ ടി.ബി അക്ഷയ്, നിഥിന് ബാബു എന്നിവര്‍ക്ക് പരിക്കേറ്റു. വയറ്റില്‍ കുത്തേറ്റ ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച അര്‍ധരാത്രിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. അജ്ഞാതരായ രണ്ട് യുവാക്കള്‍ ടോള്‍ പ്ലാസയില്‍ എത്തി ജീവനക്കാരെ തെരഞ്ഞുപിടിച്ച് കുത്തുകയായിരുന്നു. പിന്നീട് ഇവര്‍ ഇവിടെനിന്നും കടന്നുകളഞ്ഞു. വ്യാഴാഴ്ച രാത്രി 8.30 ന് ടോള്‍ പ്ലാസയില്‍ ജീവനക്കാരും കാര്‍ യാത്രക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. അങ്കമാലി സ്വദേശിയുടേതായിരുന്നു ഈ കാര്‍. ടോള്‍ നല്‍കാനാവില്ലെന്നും ബാരിക്കേഡ് മാറ്റണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. ഇതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം. ഇവിടെനിന്നും മടങ്ങിയ ഇവര്‍ ജീവനക്കാരെ ആക്രമിക്കാന്‍ ആരെയെങ്കിലും നിയോഗിച്ചതാവാമെന്നാണ് പോലീസ് കരുതുന്നത്. പുതുക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreഫേസ്ബുക്ക് സുഹൃത്തിനെ കാണാൻ വർക്കലയിൽ പോയിരുന്നു! ആര്യയും ഗ്രീഷ്മയും കബളിപ്പിച്ചെന്ന കാര്യം പോലീസ് രേഷ്മയെ അറിയിച്ചു; ഒടുവില്‍…
കൊല്ലം: ഊഴായിക്കോട്ട് നവജാത ശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിച്ച സംഭവത്തിൽ അറസ്റ്റിലായ രേഷ്മയെ ജയിലിൽ ചോദ്യം ചെയ്ത് പോലീസ്. ആര്യയും ഗ്രീഷ്മയും കബളിപ്പിച്ചെന്ന കാര്യം പോലീസ് രേഷ്മയെ അറിയിച്ചു. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ രേഷ്മ പൊട്ടിക്കരഞ്ഞു. ഫേസ്ബുക്ക് സുഹൃത്തിനെ കാണാൻ വർക്കലയിൽ പോയിരുന്നു. എന്നാൽ സുഹൃത്തിനെ കാണാനാകാതെ മടങ്ങിയെന്നും രേഷ്മ പറഞ്ഞു. ഗർഭിണിയായിരുന്ന കാര്യം ചാറ്റിംഗിൽ സൂചിപ്പിച്ചില്ലെന്നും രേഷ്മ പോലീസിന് മൊഴി നൽകി. അടുത്തിടെ ഇത്തിക്കരയാറ്റിൽ ചാടി ജീവനൊടുക്കിയ ആര്യയും ഗ്രീഷ്മയുമാണ് വ്യാജ അക്കൗണ്ട് വഴി കാമുകനെന്ന പേരില്‍ രേഷ്മയെ കബളിപ്പിച്ചത്. അനന്തു എന്ന പേരിൽ വ്യാജമായി സൃഷ്ടിച്ച പ്രൊഫൈൽ വഴിയായിരുന്നു ഇരുവരും ചാറ്റ് ചെയ്തിരുന്നത്. ഈ അക്കൗണ്ടിൽ നിന്ന് രേഷ്മയ്ക്ക് കോളുകളൊന്നും വന്നിരുന്നില്ല. രേഷ്മ ഗർഭിണിയാണെന്ന് മനസിലാക്കി കുഞ്ഞിനെ ഉപേക്ഷിക്കാൻ പറഞ്ഞത് യുവതികളാണെന്നാണ് പോലീസ് കണ്ടെത്തൽ. രേഷ്മയെ കബളിപ്പിക്കുന്ന വിവരം ഗ്രീഷ്മ മറ്റൊരു സുഹൃത്തിനോട്…
Read Moreകരിപ്പൂരില്‍ സ്വര്‍ണക്കടത്തിനൊപ്പം ഹണിട്രാപ്പും സജീവം ! നിരവധി പേര് കെണിയില്‍ വീണതായി വിവരം; രണ്ടു പേര് അറസ്റ്റില്‍…
കരിപ്പൂരില്‍ സ്വര്‍ണക്കടത്തിന് പിന്നാലെ ഹണിട്രാപ്പ് സംഘങ്ങളും വ്യാപകമാവുന്നു.വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ സ്ത്രീകളെ ഉപയോഗിച്ച് കുടുക്കുന്നു എന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. യാത്രക്കാരെ ഹോട്ടലുകളിലെത്തിച്ച് സ്ത്രീകള്‍ക്കൊപ്പം നിര്‍ത്തി ഫോട്ടോ എടുക്കും. തുടര്‍ന്ന് സമൂഹമാധ്യമത്തില്‍ ഇത് പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് ചെയ്യുന്നത്. കര്‍ണാടക, ഗോവ സ്വദേശിനികളെ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. പ്രവാസികളുമായി സ്ത്രീകള്‍ വഴി ബന്ധം സ്ഥാപിക്കും. തുടര്‍ന്ന് കരിപ്പൂരിലെത്തുമ്പോള്‍ കാണണമെന്ന് ആവശ്യപ്പെടും. വരുന്ന യാത്രക്കാരന്റെ സൗകര്യം കൂടി പരിഗണിച്ച് ഹോട്ടലിലോ മറ്റെവിടെയെങ്കിലും ഒരു സ്ഥലം ഉറപ്പിക്കും. അവിടെ എത്തുന്ന യാത്രക്കാര്‍ക്കൊപ്പം സ്ത്രീകളെ നിര്‍ത്തി ഫോട്ടോ എടുക്കുകയാണ് പതിവ്. യൂറോപ്പില്‍ നിന്നുള്ള യാത്രക്കാരനെ പറ്റിച്ച് ഒന്നരലക്ഷം രൂപയോളം തട്ടിയെടുത്തിരുന്നു. ഇതിന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഹണിട്രാപ്പിന്റെ ചുരുളഴിയുന്നത്. കോഴിക്കോട് നല്ലളം സ്വദേശി നിഷാദ്, പെരുവള്ളൂര്‍ സ്വദേശി യാക്കൂബ് എന്നിവരാണ് അറസ്റ്റിലായത്. ഒട്ടേറെപ്പേരെ ഇത്തരത്തില്‍ തട്ടിപ്പിനിരയാക്കിയതായാണ്…
Read Moreനാടിനെ നടുക്കിയ അഞ്ചുവയസുകാരിയുടെ ദുരൂഹമരണം; പോസ്റ്റ്മോര്‍ട്ടം ഇന്ന്; മാതാവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പോലീസ്
കോഴിക്കോട് : ദുരൂഹസാഹചര്യത്തില്‍ മരിച്ച അഞ്ചുവയസുകാരിയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന്. പയ്യാനക്കല്‍ ചാമുണ്ഡിവളപ്പില്‍ നവാസ്-സമീറ ദമ്പതികളുടെ മകള്‍ ആയിഷ റെനയാണ് മരിച്ചത്. സംഭവത്തില്‍ സമീറയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.ആയിശയുടെ മരണം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സമീറയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും ആയിഷ മരിക്കുമ്പോള്‍ സമീറയും 10 വയസുള്ള കുട്ടിയും സമീറയുടെ ഉമ്മയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. കഴുത്തില്‍ ഷാള്‍ കൊണ്ടു മുറിക്കി കൊലപ്പെടുത്തിയതാവാമെന്നാണ് പോലീസിന്റെ നിഗമനം.ആയിഷയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം പോസ്റ്റ്മോര്‍ട്ടം നടത്തും. തുടര്‍ന്നു മരണകാരണം സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. ചികിത്സയിലുള്ള സമീറയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് കൂടി കണക്കിലെടുത്താണ് അറസ്റ്റുള്‍പ്പെടെയുള്ള നടപടികളിലേക്കു നീങ്ങുക.ബുധനാഴ്ച വൈകിട്ടോടെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത്. വീട്ടില്‍നിന്നു ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് കുട്ടിയെ ബോധരഹിതയായി കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ആയിഷയുടെ കഴുത്തില്‍ ഷാള്‍ മുറുകിയതിന്റെ…
Read Moreകത്തിക്കയറി ഇന്ധനവില; തിരുവനന്തപുരത്ത് പെട്രോള്‍ വില 102.54 രൂപ; വില വര്‍ധനവിന്റെ പ്രതിഫലനം ആവശ്യസാധനങ്ങളിലും
കൊച്ചി: ഇന്ധനവിലയില്‍ കുതിപ്പ് തുടരുന്നു. ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 102.54 രൂപയും ഡീസല്‍ വില 96.20 രൂപയുമായി. കൊച്ചിയില്‍ പെട്രോള്‍ വില 100.86 രൂപയായപ്പോള്‍ ഡീസല്‍ വില 94.70 രൂപയുമായി. ഇന്നലെ പെട്രോളിന് 35 പൈസയുടെയും ഡീസലിന് 17 പൈസയുടെയും വര്‍ധനവ് രേഖപ്പെടുത്തിയതിനു പിന്നാലെയാണ് ഇന്നും വില കൂട്ടിയത്. ഏതാനും ആഴ്ചകള്‍ക്കുമുമ്പുവരെ പെട്രോളിന്റെയും ഡീസലിന്റെയും വില ഏകദേശം ഒരുപോലെയാണു വര്‍ധിപ്പിച്ചിരുന്നതെങ്കില്‍ നിലവില്‍ പെട്രോള്‍ വില വര്‍ധിപ്പിക്കുന്നതിന്റെ പകുതിയില്‍ താഴെയാണു ഡീസല്‍ വില വര്‍ധനവ്. ക്രൂഡ് വില ഉയര്‍ന്നു നില്ക്കുന്നതിനാല് വരും ദിവസങ്ങളിലും വില വര്‍ധനവ് തുടരുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഇന്ധനവില വര്‍ധനവിനെത്തുടര്‍ന്ന് വിപണിയില്‍ അവശ്യസാധനങ്ങളുടെ വിലക്കയറ്റവും ദൃശ്യമാണ്.
Read Moreപെണ്‍കുട്ടിയെ മയക്കുമരുന്നിനടിമയാക്കി ലൈംഗികചൂഷണം ! പിന്നിലുള്ളത് വന്‍ സംഘം; നിരവധി പെണ്‍കുട്ടികള്‍ കെണിയില്‍ വീണതായി സൂചന…
പട്ടാമ്പി കറുകപുത്തൂരില്‍ പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി ലൈംഗികചൂഷണത്തിനിരയാക്കിയ സംഭവത്തിന് പിന്നില്‍ വന്‍ റാക്കറ്റെന്ന് വിവരം. ഈ സംഘം കൂടുതല്‍ പെണ്‍കുട്ടികളെ ഇത്തരത്തില്‍ കെണിയില്‍ വീഴ്ത്തിയതായും സൂചനയുണ്ട്. പീഡനത്തിനിരയായ കറുകപുത്തൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ മൊഴിയില്‍നിന്നാണ് പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. തന്റെ കൂട്ടുകാരികളായ രണ്ടുപേരെ കൂടി ഈ സംഘം സമാനരീതിയില്‍ പീഡിപ്പിച്ചതായി സംശയമുണ്ടെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു. ഇവരെയും സമാനരീതിയില്‍ മയക്കുമരുന്ന് നല്കി കെണിയിലാക്കി ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് സംശയം. കറുകപുത്തൂര്‍ സ്വദേശിനിയെ പട്ടാമ്പിയിലെ ലോഡ്ജിലെത്തിച്ചും സംഘം പീഡിപ്പിച്ചിരുന്നു. പത്തോളം പേര് ഈ ലോഡ്ജ് മുറിയില്‍ ഒത്തുകൂടുകയും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്തെന്നാണ് വിവരം. ഇത് സാധൂകരിക്കുന്ന ചിത്രങ്ങളും മറ്റും പെണ്‍കുട്ടിയുടെ ഫോണില്‍നിന്ന് ലഭിച്ചിട്ടുണ്ട്. നിലവില്‍ 18 വയസ്സുള്ള പെണ്‍കുട്ടിയെ 2019 മുതല്‍ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. പെണ്‍കുട്ടി പ്ലസ് വണില്‍ പഠിക്കുന്ന സമയത്താണ് ആദ്യമായി പീഡനത്തിനിരയായത്. ഈ സമയം…
Read Moreനവ്യാ നായരുടെ ഭര്‍ത്താവിന് നിറഞ്ഞ കയ്യടിയുമായി സോഷ്യല്‍ മീഡിയ ! ഇതെന്താ കഥയെന്ന് സംഭവം അറിയാത്ത ആളുകള്‍…
മലയാളത്തിന്റെ പ്രിയ അഭിനേത്രിയാണ് നവ്യനായര്‍. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങളുടെയും നായികയായി വേഷമിട്ടിട്ടുള്ള നവ്യ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറിയത്. അതിനു ശേഷം പുറത്തിറങ്ങിയ നന്ദനം എന്ന സിനിമയിലൂടെയാണ് മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് എന്നും മായ്ക്കപ്പെടാത്ത ഓര്‍മയായി നവ്യാനായര്‍ ചുവടുറപ്പിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. അന്യഭാഷകളിലും താരത്തിന് ആരാധകര്‍ ഏറെയാണ്. മികച്ച നര്‍ത്തകി കൂടിയായ നവ്യ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കലാതിലകപ്പട്ടം ചൂടിയിട്ടുണ്ട്. മലയാള സിനിമയിലേക്കുള്ള പാത തെളിയിച്ചതും ഈ നേട്ടമായിരുന്നു. 2010ലായിരുന്നു താരത്തിന്റെ വിവാഹം മുംബൈയില്‍ ജോലി ചെയ്യുന്ന ചങ്ങനാശ്ശേരി സ്വദേശി സന്താഷ് ആണ് താരത്തിന്റെ ഭര്‍ത്താവ്. ബഹുരാഷ്ട്ര കമ്പനിയില്‍ മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് ആയിരുന്നു സന്തോഷ് അന്ന്. വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത നവ്യ ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം തന്റെ ഫോട്ടോകളും…
Read Moreപോലീസില്‍ ‘കൊടി’പാറും! പോകുന്ന പോക്കിൽ ബഹ്റയുടെ വിവാദ തീരുമാനം; ഉയരുന്നതു കടുത്ത ആരോപണം; കരാർ ഏതു കമ്പനിക്ക് ? അനാവശ്യ നീക്കമെന്ന് ആക്ഷേപം
കെ. ഷിന്റുലാല്‍ കോഴിക്കോട് : കോവിഡും ലോക്ഡൗണും തീര്‍ത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും പോലീസില്‍ ധൂര്‍ത്ത് വിവാദം. പാസിംഗ് ഔട്ട് പരേഡിലും സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പോലീസിന്റെ പരിപാടികളിലും മറ്റു പരേഡുകളിലും ഉപയോഗിക്കുന്നതിനായി പുതിയ പതാക ഡിസൈന്‍ ചെയ്തു തയാറാക്കാനാണ് തീരുമാനിച്ചത്. വിരമിച്ച ഡിജിപി ലോക്നാഥ് ബഹ്റയാണ് പതാക മാറ്റുന്നതു സംബന്ധിച്ച് തീരുമാനമെടുത്തത്. തുടര്‍ന്ന് ആഭ്യന്തരവകുപ്പ് ഇക്കാര്യം പരിഗണിക്കുകയും പുറത്ത് ഉപയോഗിക്കാനായി പുതിയ പതാക ഡിസൈന്‍ ചെയ്ത് തയാറാക്കാന്‍ അനുമതി നല്‍കുകയായിരുന്നു. സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും സിഐ, ഡിവൈഎസ്പി, എസ്പി, ഡിഐജി, ഐജി, എഡിജിപി, ഡിജിപി ഓഫീസുകളിലേക്കും വിവിധ ബറ്റാലിയനുകളിലെ ഓരോ ഓഫീസര്‍മാരുടെ ഓഫീസുകളിലേക്കും പതാക ഉടന്‍ വാങ്ങാനാണ് തീരുമാനം. ഇപ്രകാരം 2000ത്തോളം വിഭാഗങ്ങളിലേക്കു പതാക വാങ്ങേണ്ടതായി വരും. എന്നാല്‍ പുതിയ പതാക ഡിസൈന്‍ ചെയ്യാനും മറ്റും ഏതു കമ്പനിക്കാണ് അനുമതി നല്‍കിയതെന്നത് വ്യക്തമല്ല. പുറത്തെ പതാകസേനയുടെ ഏകീകൃത…
Read More