ഡീ​സ​ൽ ബ​സു​ക​ൾ എ​ൽ​എ​ൻ​ജി​യി​ലേ​ക്ക്;മൂ​ന്ന് സ്ഥാ​പ​ന​ങ്ങ​ൾപ​രി​ഗ​ണ​ന പ​ട്ടി​ക​യി​ൽ;  പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത വി​ല​യി​രു​ത്തി​ അ​ന്തി​മ ക​രാ​ർ

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: കെ ​എ​സ് ആ​ർ ടി ​സി യു​ടെ ഡീ​സ​ൽ ബ​സു​ക​ൾ ദ്ര​വീ​കൃ​ത പ്ര​കൃ​തി വാ​ത​ക (എ​ൽ​എ​ൻ​ജി) ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന് മൂ​ന്ന് സ്ഥാ​പ​ന​ങ്ങ​ൾ അ​ന്തി​മ പ​രി​ഗ​ണ​നാ പ​ട്ടി​ക​യി​ൽ. ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ലൂ​ടെ​യാ​ണ് ഈ ​സ്ഥാ​പ​ന​ങ്ങ​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്. ഡീ​സ​ൽ ബ​സു​ക​ൾ ദ്ര​വീ​കൃ​ത​പ്ര​കൃ​തി വാ​ത​ക​ത്തി​ലേ​ക്ക് പ​രി​വ​ർ​ത്ത​നം ചെ​യ്യാ​ൻ ഓ​രോ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഓ​രോ ബ​സ് വീ​തം കൈ​മാ​റും.​ അ​വ​ർ എ​ൽ എ​ൻ ജി​യി​ലേ​ക്ക് പ​രി​വ​ർ​ത്ത​നം ന​ട​ത്തി​യ ശേ​ഷം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത (പിഒസി) ​വി​ല​യി​രു​ത്തി​യി​ട്ടാ​കും അ​ന്തി​മ ക​രാ​ർ ന​ല്കു​ന്ന​ത്. ഇ​തി​ന് വേ​ണ്ടി മൂ​ന്ന് ബ​സു​ക​ൾ മെ​ക്കാ​നി​ക്ക​ൽ ക​ണ്ടി​ഷ​ൻ ഉ​റ​പ്പാ​ക്കി വി​ട്ടു​കൊ​ടു​ക്കാ​ൻ മൂ​ന്ന് ഡി​പ്പോ എ​ഞ്ചി​നീ​യ​ർ​മാ​ർ​ക്ക് നി​ർ​ദ്ദേശം ന​ല്കി. കെ ​എ​സ് ആ​ർ ടി ​സി യു​ടെ 3000 ഡീ​സ​ൽ ബ​സുക​ളാ​ണ് ദ്ര​വീ​കൃ​ത പ്ര​കൃ​തി വാ​ത​ക​ത്തി​ലേ​ക്ക് പ​രി​വ​ർ​ത്ത​നം ചെ​യ്യു​ന്ന​ത്.​നി​ല​വി​ലു​ള്ള 6,385 ബ​സു​ക​ളി​ൽ നാ​ലി​ലൊ​ന്നും ക​ണ്ടം ചെ​യ്യാ​നു​ള്ള ത​യാ​റെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ഡി​സം​ബ​റി​ന് ശേ​ഷം 3800 ബ​സ്സു​ക​ൾ സ​ർ​വീ​സി​ന്…

Read More

ലി​ഫ്റ്റി​ല്‍​നി​ന്നും വീ​ണ് മ​രി​ച്ച ന​ദീ​റ​യ്ക്ക് കോ​വി​ഡ്; ഒ​രു മാ​സ​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ; ബ​ന്ധു​ക്ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ലി​ഫ്റ്റി​ല്‍​നി​ന്നും വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച യു​വ​തി​ക്ക് കോ​വി​ഡ്. ആ​ര്‍​സി​സി​യി​ലെ ലി​ഫ്റ്റി​ൽ​നി​ന്നും വീ​ണു മ​രി​ച്ച ന​ദീ​റ​യ്ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ന​ദീ​റ ഒ​രു മാ​സ​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ന്യൂ​റോ ഐ​സി​യു വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മ​ര​ണ ശേ​ഷം സ്ര​വ​സാ​മ്പി​ൾ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. യു​വ​തി​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​ത് എ​ങ്ങ​നെ​യെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. കൊ​ല്ലം പ​ത്ത​നാ​പു​രം സ്വ​ദേ​ശി​നി​യാ​യ ന​ദീ​റ (22) വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം 15ന് ​പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ആ​ർ​സി​സി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മാ​താ​വി​നെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ന​ദീ​റ. അ​റ്റ​കു​റ്റ പ്പ​ണി​യി​ലാ​യി​രു​ന്ന ലി​ഫ്റ്റ് തു​റ​ന്നു കി​ട​ന്ന​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്. ഇ​തി​ന് സ​മീ​പ​ത്ത് ഒ​രു പ​ല​ക ഇ​ട്ടി​രു​ന്ന​താ​ണ് തെ​റ്റി​ദ്ധാ​ര​ണ ഉ​ണ്ടാ​ക്കി​യ​ത്. യു​വ​തി ലി​ഫ്റ്റി നു​ള്ളി​ൽ ക​യ​റു​ന്ന​തി​നി​ടെ പ​ല​ക പൊ​ളി​ഞ്ഞ് താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. വീ​ഴ്ച​യി​ൽ ത​ല​യ്ക്കേ​റ്റ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളാ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​ത്. ബ​ന്ധു​ക്ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി തി​രു​വ​ന​ന്ത​പു​രം: ആ​ര്‍​സി​സി​യി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന ലി​ഫ്റ്റി​ല്‍​നി​ന്നും…

Read More

അടുത്ത രണ്ടു മുതല്‍ നാലാഴ്ചയ്ക്കുള്ളില്‍ നാലാം തരംഗം ! ടാസ്‌ക് ഫോഴ്‌സ് പറയുന്നതിങ്ങനെ…

അടുത്ത രണ്ടു മുതല്‍ നാലാഴ്ചയ്ക്കുള്ളില്‍ മഹാരാഷ്ട്രയില്‍ കോവിഡിന്റെ മൂന്നാം തരംഗം വന്നേക്കാമെന്ന് സംസ്ഥാന കോവിഡ് 19 ടാസ്‌ക് ഫോഴ്‌സിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ മൂന്നു ദിവസത്തെ ആള്‍ക്കൂട്ടമാണ് ടാസ്‌ക് ഫോഴ്‌സിനെ ഈയൊരു നിരീക്ഷണത്തിനു പ്രേരിപ്പിക്കുന്നത്. എന്നിരുന്നാലും മൂന്നാംതരംഗം കുട്ടികളെ ബാധിക്കാനുള്ള സാധ്യത കുറവാണെന്നും ടാസ്‌ക് ഫോഴ്സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോവിഡ് മൂന്നാംതരംഗം ഉണ്ടാകുന്ന പക്ഷം അതിനെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ക്കായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ബുധനാഴ്ച അവലോകന യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് ടാസ്‌ക്ഫോഴ്സ് നിരീക്ഷണങ്ങള്‍ പങ്കുവെച്ചത്. ടാസ്‌ക്ഫോഴ്സ് അംഗങ്ങളെ കൂടാതെ സംസ്ഥാന ആരോഗ്യമന്ത്രിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. രണ്ടാംതരംഗത്തെ അപേക്ഷിച്ച് മൂന്നാംതരംഗത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായേക്കുമെന്നും ടാസ്‌ക് ഫോഴ്സ് കണക്കാക്കുന്നു. ഒന്നാംതരംഗത്തില്‍ 19 ലക്ഷം കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ടാംതരംഗത്തില്‍ 40 ലക്ഷം കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. നിലവില്‍ 1.4 ലക്ഷം സജീവ കേസുകളാണുള്ളത്.…

Read More

ലോ​ക്ക് അ​ഴി​ഞ്ഞു; ന​ഗ​ര-ഗ്രാ​മീ​ണ ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്! മ​ദ്യ​ശാ​ല​ക​ള്‍​ക്ക് മു​മ്പി​ല്‍ രാ​വി​ലെ ത​ന്നെ തി​രക്ക്; സ്വ​കാ​ര്യ​ബ​സു​ക​ള്‍ നാ​മ​മാ​ത്ര​മാ​യി നി​ര​ത്തി​ലി​റ​ങ്ങി; ബ​സ് ടി​ക്ക​റ്റ് നി​ര​ക്കി​ല്‍ അ​വ്യ​ക്ത​ത

കോ​ട്ട​യം: ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് നാ​ടും ന​ഗ​ര​വും സ​ജീ​വ​ത​യി​ലേ​ക്ക്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ മി​ക്ക​തും തു​റ​ന്നി​ട്ടു​ണ്ട്. കെ​എ​സ്ആ​ര്‍​ടി​സി ദീ​ര്‍​ഘ​ദൂ​ര ബ​സു​ക​ളും ഓ​ര്‍​ഡി​ന​റി സ​ര്‍​വീ​സു​ക​ളും ആ​രം​ഭി​ച്ചു. ബ​സു​ക​ളി​ല്‍ യാ​ത്ര​ക്കാ​ര്‍ കു​റ​വാ​ണ്. ദീ​ര്‍​ഘ​ദൂ​ര​സ​ര്‍​വീ​സു​ക​ളി​ല്‍ ആ​ളു​ക​ളു​ണ്ട്. സ്വ​കാ​ര്യ ബ​സു​ക​ള്‍ നാ​മ​മാ​ത്ര​മാ​യി​ട്ടാ​ണ് സ​ര്‍​വീ​സ് ന​ട​ത്തി​യ​ത്. സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളും പ്ര​വ​ര്‍​ത്തി​ച്ചു തു​ട​ങ്ങി.പ​കു​തി ജീ​വ​ന​ക്കാ​രാ​ണ് ഹാ​ജ​രാ​യി​രി​ക്കു​ന്ന​ത്. ടാ​ക്‌​സി സ്്റ്റാ​ന്‍​ഡു​ക​ളും സ​ജീ​വ​മാ​യി​ട്ടു​ണ്ട്. ഓ​ട്ടോ​റി​ക്ഷ​ക​ള്‍ ന​ഗ​ര​ത്തി​ല്‍ സ​ര്‍​വീ​സ് സ​ജീ​വ​മാ​ക്കി. മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ന്ന​തോ​ടെ മ​ദ്യ​ശാ​ല​ക​ള്‍​ക്ക് മു​മ്പി​ല്‍ രാ​വി​ലെ ത​ന്നെ തി​ര​ക്കാ​ണ്. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ന്‍ പോ​ലീ​സ് സാ​ന്നി​ധ്യം മ​ദ്യ​ശാ​ല​ക​ള്‍​ക്കു മു​മ്പി​ലു​ണ്ട്. ഹോ​ട്ട​ലു​ക​ളി​ല്‍ ഹോം ​ഡെ​ലി​വ​റി​യും പാ​ഴ്‌​സ​ല്‍ സ​ര്‍​വീ​സും മാ​ത്ര​മേ അ​നു​വ​ദി​ച്ചി​ട്ടു​ള്ളു. കോ​വി​ഡ് ലോ​ക്ഡൗ​ണി​ലെ ഇ​ള​വു​ക​ള്‍ വീ​ണ്ടും രോ​ഗ​വ്യാ​പ​ന​ത്തി​നു കാ​ര​ണ​മാ​കാ​തി​രി​ക്കാ​ന്‍ പോ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പും നി​രീ​ക്ഷ​ണം ക​ര്‍​ശ​ന​മാ​യി തു​ട​രും. കോ​വി​ഡ് മൂ​ന്നാം വ്യാ​പ​ന​ഭീ​തി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കും രോ​ഗ​വ്യാ​പ​ന​ത്തോ​തും ഏ​തെ​ങ്കി​ലും പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പെ​ട്ട​ന്ന് ഉ​യ​രു​ന്ന​താ​യി ക​ണ്ടാ​ല്‍ നി​യ​ന്ത്ര​ണം…

Read More

ഫോ​റ​ന്‍​സി​ക് ലാ​ബു​ക​ളി​ല്‍ വീ​ണ്ടും ക​രാ​ര്‍ നി​യ​മ​നം! നീ​ക്കം ന​ട​ക്കു​ന്ന​ത് ദേ​ശീ​യ ലാ​ബു​ക​ളി​ല്‍ നി​ന്നു​ള്ള വി​ദ​ഗ്ധ പ​രി​ശീ​ല​ന​മോ പ്ര​വൃ​ത്തി പ​രി​ച​യ​മോ ല​ഭി​ക്കാ​ത്ത ക​രാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ സേ​വ​നം ഉ​പ​യോ​ഗി​ക്കാ​ന്‍

കെ.​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട് : സം​സ്ഥാ​ന​ത്തെ ഫോ​റ​ന്‍​സി​ക് ലാ​ബു​ക​ളി​ല്‍ വീ​ണ്ടും ക​രാ​ര്‍ നി​യ​മ​ന​ത്തി​നു നീ​ക്കം. ദേ​ശീ​യ ലാ​ബു​ക​ളി​ല്‍ നി​ന്നു​ള്ള വി​ദ​ഗ്ധ പ​രി​ശീ​ല​ന​മോ പ്ര​വൃ​ത്തി പ​രി​ച​യ​മോ ല​ഭി​ക്കാ​ത്ത ക​രാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ സേ​വ​ന​മാ​ണ് കു​റ്റാ​ന്വേ​ഷ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കാ​ന്‍ വീ​ണ്ടും നീ​ക്കം ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​യി​രു​ന്നു സം​സ്ഥാ​ന​ത്തെ ഫോ​റ​ന്‍​സി​ക് ലാ​ബു​ക​ളി​ലേ​ക്കു ക​രാ​റ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​നം ന​ട​ത്തി​യ​ത്. ആ​റു​മാ​സ​ത്തേ​ക്കാ​യി​രു​ന്നു നി​യ​മ​നം. കാ​ലാ​വ​ധി ജൂ​ണി​ല്‍ അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് ആ​റു മാ​സ​ത്തേ​ക്കു കൂ​ടി കാ​ലാ​വ​ധി നീ​ട്ടി ന​ല്‍​കു​ന്ന​ത്. എ​ല്ലാ പോ​ലീ​സ് ജി​ല്ല​ക​ളി​ലു​മു​ള്ള ഫോ​റ​ന്‍​സി​ക് വി​ഭാ​ഗ​ത്തി​ലേ​ക്കാ​യി​രു​ന്നു താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ച​ത്. നി​യ​മ​ന​ത്തി​നു മു​മ്പ് ലാ​ബു​ക​ളി​ലെ സേ​വ​ന​ത്തി​നെ​ന്ന പേ​രി​ലാ​യി​രു​ന്നു നി​യ​മ​നം ന​ട​ത്തി​യ​ത്. എ​ന്നാ​ല്‍ പി​ന്നീ​ട് സ്ഥി​രം ജീ​വ​ന​ക്കാ​രെ ജി​ല്ലാ ആ​സ്ഥാ​ന​ത്തു നി​ന്ന് ഫോ​റ​ന്‍​സി​ക് ലാ​ബു​ക​ളി​ലേ​ക്ക് മാ​റ്റി. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന ലൈം​ഗി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍, കൊ​ല​പാ​ത​കം, സൈ​ബ​ര്‍ കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹൈ​ടെ​ക് കു​റ്റ​കൃ​ത്യ​ങ്ങ​ള്‍, തീ​വ്ര​വാ​ദ സ്വ​ഭാ​വ​മു​ള്ള കേ​സു​ക​ള്‍ എ​ന്നി​വ​യി​ലെ​ല്ലാം സം​ഭ​വ​സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട ചു​മ​ത​ല…

Read More

ത​റ​യി​ല്‍ ഫി​നാ​ന്‍​സി​ന് കോ​ടി​ക​ളു​ടെ ബാ​ധ്യ​ത; ഉ​ട​മ​യു​ടെ കൈ​വ​ശം പ​ണ​മി​ല്ലെ​ന്ന് സൂ​ച​ന; രണ്ട് സ്റ്റേഷനുകളിലായി 47 കേസുകൾ; സ​ജി സാ​മി​നെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്

പ​ത്ത​നം​തി​ട്ട: നി​ക്ഷേ​പ​ത്ത​ട്ടി​പ്പു കേ​സി​ല്‍ പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങി​യ ഓ​മ​ല്ലൂ​ര്‍ ത​റ​യി​ല്‍ ഫി​നാ​ന്‍​സ് ഉ​ട​മ സ​ജി സാ​മി​നെ ഇ​ന്നു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. കൂ​ടു​ത​ല്‍ തെ​ളി​വെ​ടു​പ്പു​ക​ള്‍​ക്കും ചോ​ദ്യം ചെ​യ്യ​ലി​നു​മാ​യി ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​നു​ള്ള അ​പേ​ക്ഷ​യും പോ​ലീ​സ് ന​ല്‍​കും. പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി പ്ര​ദീ​പ് കു​മാ​റി​ന് മു​ന്നി​ലാ​ണ് സ​ജി സാം ​ഇ​ന്ന​ലെ കീ​ഴ​ട​ങ്ങി​യ​ത്. നി​ക്ഷേ​പ​ക​രു​ടെ പ​ണം വെ​ട്ടി​പ്പു ന​ട​ത്തി മു​ങ്ങി​യ സ​ജി സാ​മി​നെ​തി​രെ പ​ത്ത​നം​തി​ട്ട, അ​ടൂ​ര്‍, പ​ത്ത​നാ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ കേ​സു​ക​ളു​ണ്ട്. പ​ത്ത​നം​തി​ട്ട പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ബി​നീ​ഷ് ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​ജി സാ​മി​നെ ചോ​ദ്യം ചെ​യ്തു. ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍.​നി​ശാ​ന്തി​നി പ​റ​ഞ്ഞു. 1992ലാ​ണ് ത​റ​യി​ല്‍ ബാ​ങ്കേ​ഴ്‌​സ് ആ​രം​ഭി​ച്ച​ത്. സ​ജി സാ​മി​ന്‍റെ പി​താ​വാ​ണു സ്ഥാ​പ​നം തു​ട​ങ്ങി​യ​ത്. സ്വ​ര്‍​ണ​പ്പ​ണ​യ വാ​യ്പ​ക​ളി​ന്മേ​ല്‍ പ​ണം കൊ​ടു​ക്കാ​നു​ള്ള ലൈ​സ​ന്‍​സ് മാ​ത്ര​മാ​ണ് അ​ന്നു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ന്‍റെ മ​റ​വി​ല്‍ തു​ട​ര്‍​ന്ന് നി​ക്ഷേ​പ​ങ്ങ​ള്‍ സ്വീ​ക​രി​ച്ചു​തു​ട​ങ്ങി. സ​ജി സാ​മി​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യി​രു​ന്നു പാ​ര്‍​ട്ണ​ര്‍​മാ​ര്‍.…

Read More

40 വയസിനു താഴെയുള്ളവര്‍ക്ക് ആസ്ട്രാസെനക്ക വാക്‌സിന്‍ നല്‍കാന്‍ മടിച്ച് ബ്രിട്ടന്‍ ! കോവിഷീല്‍ഡ് എടുക്കാന്‍ ഓടുന്ന ഇന്ത്യക്കാര്‍ ഇതൊന്ന് അറിയണം…

ഇന്ത്യയില്‍ നിലവില്‍ രണ്ട് കോവിഡ് വാക്‌സിനുകളാണ് നല്‍കുന്നത്, ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്രാസെനക്കയും ചേര്‍ന്നു വികസിപ്പിച്ച വാക്‌സിനും(കോവിഷീല്‍ഡ്) ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിനും. ഇതില്‍ കോവിഷീല്‍ഡിന് ഫലപ്രാപ്തി വളരെ കൂടുതലാണെന്നൊരു വിശ്വാസം ഇന്ത്യന്‍ ജനതയില്‍ രൂപപ്പെട്ടിട്ടുണ്ട്. എന്നാല്‍ സ്വന്തം വാക്‌സിനില്‍ ബ്രിട്ടീഷുകാര്‍ക്ക് വിശ്വാസം നഷ്ടമാവുകയാണെന്ന തരത്തിലുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ആവശ്യത്തിന് ഫൈസര്‍ വാക്‌സിന്റെ സ്റ്റോക്ക് ഇല്ലാത്ത സാഹചര്യത്തില്‍ കൂടി 40 വയസ്സിനു താഴെയുള്ളവര്‍ക്ക് അസ്ട്രസെനെക വാക്‌സിന്‍ നല്‍കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ മടിക്കുന്നതു കാണുമ്പോള്‍ പലയിടത്തു നിന്നും ഇത്തരം സംശയമുയരുന്നു. ഫൈസര്‍ വാക്‌സിന്റെ വിതരണം മന്ദഗതിയിലാവുകയും മൊഡേണയുടെ അളവ് പരിമിതപ്പെടുകയും ചെയ്തതോടെ കഴിഞ്ഞ രണ്ടുമൂന്ന് ആഴ്ച്ചകളായി എന്‍എച്ച്എസ് വാക്‌സിന്‍ പദ്ധതി മന്ദഗതിയിലാക്കിയിരിക്കുകയാണ്. രക്തം കട്ടപിടിക്കല്‍ പോലുള്ള ചില ഗുരുതര പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ 40 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അസ്ട്രസെനെക വാക്‌സിന്‍ നല്‍കരുതെന്ന് ജോയിന്റ് കമ്മിറ്റി ഓണ്‍…

Read More

ബയോവെപ്പണ്‍ വിവാദത്തില്‍ ഐഷ സുല്‍ത്താനയും മീഡിയവണ്ണും നേര്‍ക്കുനേര്‍ ! തെറ്റു തിരുത്താനുള്ള അവസരം ചാനല്‍ നിഷേധിച്ചപ്പോള്‍ താന്‍ വേറെ വഴി തേടിയെന്ന് ഐഷ;ഐഷ പറയുന്നത് പച്ചക്കള്ളമെന്ന് നിഷാദ്…

ലക്ഷദ്വീപ് വിഷയത്തില്‍ വിവാദ പ്രസ്താവന നടത്തിയതിനെത്തുടര്‍ന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സംവിധായക ഐഷ സുല്‍ത്താനയും മീഡിയവണും തുറന്നയുദ്ധത്തിലേക്ക്. തനിക്ക് തെറ്റുപറ്റിയെന്ന് മനസ്സിലായപ്പോള്‍ അത് തിരുത്താനുള്ള അവസരം മീഡിയവണ്‍ നിഷേധിച്ചുവെന്നായിരുന്നു ഐഷയുടെ ആരോപണം. എന്നാല്‍ ഐഷ പറയുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ഐഷ ബയോവെപ്പണ്‍ ആരോപണം ഉന്നയിച്ച ചര്‍ച്ച നയിച്ച മാധ്യമപ്രവര്‍ത്തകന്‍ നിഷാദ് റാവുത്തര്‍ രംഗത്തെത്തി. ബയോവെപ്പണ്‍ എന്ന പരാമര്‍ശം ഐഷയില്‍ നിന്നുണ്ടായപ്പോള്‍ അതു ബിജെപി പ്രതിനിധി എടുത്തകാട്ടിയപ്പോള്‍ തന്നെ അതിന്റെ ഗുരുതരസ്വഭാവം താന്‍ ഓര്‍മിപ്പിച്ചിരുന്നു എന്നു നിഷാദ് പറഞ്ഞു. എന്നാല്‍, ബയോവെപ്പണ്‍ പരാമര്‍ശത്തിന്റെ എല്ലാ റിസ്‌കും ഏറ്റെടുക്കാന്‍ ഐഷ തയാറാണെന്നായിരുന്നു ചര്‍ച്ചയില്‍ പറഞ്ഞതെന്നും നിഷാദ് വ്യക്തമാക്കി. നിഷാദിന്റെ വിശദീകരണത്തിനു പിന്നാലെ മറുപടി പോസ്റ്റുമായി ഐഷ സുല്‍ത്താനയും രംഗത്തെത്തി. ഏഴാം തീയതി ചാനല്‍ ചര്‍ച്ച കഴിഞ്ഞതിനു ശേഷം എന്റെ വായിന്നു വീണ വാക്കിന്റെ പ്രശ്നം മനസ്സിലാക്കി എട്ടാം തീയതി ‘ശബ്‌നാ’ എന്ന…

Read More

പ്രണയം തലയ്ക്കുപിടിച്ചാല്‍…! യുവതിയുടെ വീട്ടില്‍ കയറി യുവാവിന്റെ ക്രൂരത; സംഭവം ന​ട​ക്കു​മ്പോ​ൾ ദൃ​ശ്യ​യു​ടെ അ​മ്മ കു​ളി​മു​റി​യി​ലാ​യി​രു​ന്നു; യുവാവ് പിടിയില്‍

മ​ല​പ്പു​റം: പെ​രു​ന്ത​ൽ​മ​ണ്ണ​യി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ യു​വാ​വ് യു​വ​തി​യെ കു​ത്തി​ക്കൊ​ന്നു. ഏ​ലം​കു​ളം കു​ന്ന​ക്കാ​ട് ബാ​ല​ച​ന്ദ്ര​ന്‍റെ മ​ക​ൾ ദൃ​ശ്യ (21) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​തി കു​ണ്ടു​പ​റ​മ്പ് സ്വ​ദേ​ശി വി​നീ​ഷി​നെ (21) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​ക്ര​മ​ണ​ത്തി​ൽ ദൃ​ശ്യ​യു​ടെ സ​ഹോ​ദ​രി ദേ​വ​ശ്രീ​ക്ക് (13) ഗു​രു​ത​ര പ​രി​ക്കേ​റ്റു. കു​ട്ടി​യെ പെ​രു​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്രേ​മ​നൈ​രാ​ശ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ​യാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. ഇ​ന്ന​ലെ രാ​ത്രി​യി​ൽ ബാ​ല​ച​ന്ദ്ര​ന്‍റെ പെ​രു​ന്ത​ൽ​മ​ണ്ണ​യി​ലെ ചെ​രു​പ്പ്-​ബാ​ഗ് ക​ട ക​ത്തി​ന​ശി​ച്ചി​രു​ന്നു. ഇ​ന്ന് രാ​വി​ലെ ബാ​ല​ച​ന്ദ്ര​ൻ ഇ​വി​ടേ​ക്കു​പോ​യി​രു​ന്നു. ബാ​ല​ച​ന്ദ്ര​ൻ വീ​ട്ടി​ൽ ഉ​ണ്ടാ​വി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ വ​നീ​ഷ് അ​തി​ക്ര​മി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണം ന​ട​ക്കു​മ്പോ​ൾ ദൃ​ശ്യ​യു​ടെ അ​മ്മ കു​ളി​മു​റി​യി​ലാ​യി​രു​ന്നു. വീ​ട്ടി​നു​ള്ളി​ൽ ക​ട​ന്നു​ക​യ​റി​യ വ​നീ​ഷ് ദൃ​ശ്യ​യെ കു​ത്തി​വീ​ഴ്ത്തി. ത​ട​യാ​ൻ എ​ത്തി​യ ദേ​വ​ശ്രീ​ക്കും കു​ത്തേ​റ്റു. ഇ​തി​നു ശേ​ഷം വ​നീ​ഷ് പു​റ​ത്തി​റ​ങ്ങി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ ഓ​ട്ടോ ഡ്രൈ​വ​റു​ടെ ഇ​ട​പെ​ട​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടാ​ൻ…

Read More

വി​ശ്വ​സി​ച്ച​വ​രെ​ല്ലാം എ​ല്ലാ പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ലും ഉ​ണ്ടാ​വ​ണ​മെ​ന്നി​ല്ല; പാ​ര്‍​ട്ടി​യി​ല്‍ പ​ല​പ്പോ​ഴും ഒ​റ്റ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന ചെ​ന്നി​ത്ത​ല​യുടെ പരാമർശത്തിന് വിഡി സതീശന്‍റെ പ്രതികരണം

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി കെ.​സു​ധാ​ക​ര​ൻ ചു​മ​ത​ല​യേ​റ്റ ച​ട​ങ്ങി​ൽ ആ​ൾ​ക്കൂ​ട്ട​ത്തെ പ​ര​മാ​വ​ധി നി​യ​ന്ത്രി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. അ​തേ സ​മ​യം ഇ​ക്കാ​ര്യ​ത്തി​ൽ കു​റ​ച്ച് കൂ​ടി ജാ​ഗ്ര​ത വേ​ണ​മാ​യി​രു​ന്നു​വെ​ന്നാ​ണ് ത​ന്‍റെ അ​ഭി​പ്രാ​യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ആ​വേ​ശ​ഭ​രി​ത​രാ​യി കെ​പി​സി​സി ആ​സ്ഥാ​ന​ത്തേ​ക്ക് എ​ത്തി​യ​താ​ണ് തി​ര​ക്ക് കൂ​ടാ​ൻ കാ​ര​ണം. കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച​തി​ന് കേ​സെ​ടു​ത്ത​തി​ന് എ​തി​ര​ല്ല. എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ൽ ആ​ളു​ക​ൾ കൂ​ടു​ന്ന സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്പോ​ൾ കേ​സെ​ടു​ക്കു​ന്ന​ത് ഏ​ക​പ​ക്ഷീ​യ​മാ​ക​രു​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പാ​ര്‍​ട്ടി​യി​ല്‍ പ​ല​പ്പോ​ഴും ഒ​റ്റ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന ചെ​ന്നി​ത്ത​ല​യു​ടെ പ​ര​മാ​ർ​ശ​ത്തെ​പ്പ​റ്റി​യും വി.​ഡി.​സ​തീ​ശ​ൻ പ്ര​തി​ക​രി​ച്ചു. വി​ശ്വ​സി​ച്ച​വ​രെ​ല്ലാം എ​ല്ലാ പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ലും ഉ​ണ്ടാ​വ​ണ​മെ​ന്നി​ല്ലെ​ന്നും അ​ത് സാ​ധാ​ര​ണ കാ​ര്യ​മാ​ണെ​ന്നും വി.​ഡി.​സ​തീ​ശ​ൻ പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Read More