തിരുവനന്തപുരം∙ ലോക്ഡൗണ്‍ ഇളവിനെത്തുടർന്നു മദ്യശാലകൾ തുറന്ന ബുധനാഴ്ച റിക്കോർഡ് വിൽപ്പന. 51 കോടി രൂപയുടെ മദ്യമാണ് ബവ്റിജസ് ഷോപ്പുകളിലൂടെ മാത്രം വിറ്റത്. സാധാരണ ദിവസങ്ങളിൽ 49 കോടി രൂപയുടെ കച്ചവടമാണ് നടക്കുന്നത്. ബുധനാഴ്ച 225 ഔട്ട്ലെറ്റുകളാണ് തുറന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി (ടിപിആർ) 20 ശതമാനത്തിൽ കൂടുതലുള്ള സ്ഥലങ്ങളിലെ 40 ഷോപ്പുകൾ തുറന്നിരുന്നില്ല. കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റുകളില് എട്ട് കോടിയുടെ മദൃവിൽപന ഇന്നലെ നടന്നു. ഏറ്റവുമധികം മദ്യം വിറ്റത് പാലക്കാട് തേങ്കുറിശിയിലാണ്. 68 ലക്ഷം രൂപയുടെ മദ്യമാണ് തേങ്കുറിശിയിൽ വിറ്റത്. തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്ട്ലെറ്റില് 65 ലക്ഷം രൂപയുടെയും ഇരിങ്ങാലക്കുടയില്‍ 64 ലക്ഷം രൂപയുടെയും മദ്യവും വിറ്റു.
Read MoreCategory: Top News
പ്രണയാഭ്യർഥന നിരസിച്ച പെണ്‍കുട്ടിയെ കുത്തിക്കൊന്ന സംഭവം; ദൃശ്യയുടെ ദേഹത്ത് 22 കുത്തുകളേറ്റു; പോലീസിനെ വിമർശിച്ചു വനിതാ കമ്മീഷൻ
പെരിന്തൽമണ്ണ: ഏലംകുളത്തു പ്രണയാഭ്യർഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് വീട്ടിൽ കയറി കുത്തികൊലപ്പെടുത്തുകയും കൊലപാതകം നടത്തുന്നതിനു മുന്‍പ് പെണ്‍കുട്ടിയുടെ പിതാവിന്റെ കട പ്രതി അഗ്നിക്കിരയാക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയുമായി പോലീസ് ഇന്നുരാവിലെ തെളിവെടുപ്പ് നടത്തി. പ്രതി പെരിന്തൽമണ്ണ മുട്ടുങ്ങലിലെ വിനീഷ് വിനോദുമായാണ് (21) പെരിന്തൽമണ്ണ ഡിവൈഎസ്പി കെ.എം.ദേവസ്യ, സിഐ വി.സജിൻശശി, എസ്ഐ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തെളിവെടുപ്പ് നടത്തിയത്. ഏലംകുളം എളാട് കൂഴന്തറ ചെമ്മാട്ടിൽ കെ.ബാലചന്ദ്രന്റെ മകൾ ദൃശ്യ(21)യാണ് അതിദാരുണമായി ഇന്നലെ രാവിലെ എട്ടോടെ കുത്തേറ്റു മരിച്ചത്. ദൃശ്യയുടെ സഹോദരി ദേവശ്രീ(13)യെയും പ്രതി കുത്തിപരിക്കേൽപ്പിച്ചു. 22 കുത്തുകളാണ് ദൃശ്യയുടെ ദേഹത്തേറ്റതെന്നു ഡിവൈഎസ്പി അറിയിച്ചു. പോളിഗാർഡു കൊണ്ടുള്ള കത്തി കൊണ്ടാണ് വിനീഷ് വിനോദ് കുത്തിയത്. ഈ കത്തി ഇന്നലെ മുറിയിൽ നിന്നു പോലീസ് കണ്ടെടുത്തിരുന്നു.ഇന്നു രാവിലെ പ്രതിയെ കൊലപാതകം നടത്തിയ വീട്ടിലെത്തിച്ചാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്.…
Read Moreമരംകൊള്ള: കോവിഡിന്റെ മറവില്‍ പിണറായി സര്‍ക്കാര്‍ ആസൂത്രണം ചെയ്ത കൊള്ളകളില്‍ വിജയിച്ച ഒന്നെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കോവിഡിന്റെ മറവില്‍ പിണറായി സര്‍ക്കാര്‍ വിജയകരമായി നടപ്പാക്കിയ കൊള്ളകളില്‍ ഒന്നാണ് മരംകൊള്ളയെന്ന് രമേശ് ചെന്നിത്തല. ആഴക്കടല്‍ കൊള്ള, സ്പ്രിംഗ്ളര്‍, പമ്പാമണല്‍ കടത്ത് തുടങ്ങി കോവിഡ് കാലത്തെ പല കൊള്ളകളും പ്രതിപക്ഷം കയ്യോടെ പിടികൂടിയതു കൊണ്ടു മാത്രമാണ് നടക്കാതെ പോയത്. മരം കൊള്ള പോലെ ഇനിയും വേറെ എത്ര കൊള്ളകള്‍ കോവിഡിന്റെ മറവില്‍ നടത്തിയിട്ടുണ്ടെന്ന് പിന്നീടേ അറിയാനാവൂ എന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇപ്പോള്‍ പുറത്തു വന്നിട്ടുള്ള മരം കൊള്ളയ്ക്ക് പിന്നില്‍ ശക്തമായ ഗൂഢാലോചനയും കൃത്യമായ ആസൂത്രണവും നടന്നിട്ടുണ്ടെന്നത് പ്രഥമ ദൃഷ്ട്യാ തന്നെ വ്യക്തമാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വന്മരങ്ങളാണ് കൊള്ളയടിക്കപ്പെട്ടത്. എന്നിട്ടും അതിനെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ന്യായീകരിച്ചത് പൊതു സമൂഹത്തെ അമ്പരപ്പിക്കുന്നു. മരംമുറിക്കാന്‍ അനുമതി നല്‍കിയത് രാഷ്ട്രീയ തീരുമാനമായിരുന്നെന്നാണ് കാനം രാജേന്ദ്രന് പറയുന്നത്. ഈ ഗൂഢാലോചനയില്‍ രാഷ്ട്രീയ നേതൃത്വത്തിനുള്ള പങ്ക് അദ്ദേഹം തുറന്ന്…
Read Moreഅക്കൗണ്ടിൽ നിന്നു പണം തട്ടിയെടുത്തെന്ന പരാതിയുമായി പ്രധാനമന്ത്രിയുടെ പ്രശംസക്ക് പാത്രമായ രാജപ്പന്; സഹോദരിയും കുടുംബവും തട്ടിയെടുത്തത് 5,08,000 രൂപ
ഗാന്ധിനഗര്‍: കുമരകം ചീപ്പുങ്കല്‍ മഞ്ചാടിക്കരി നടുവിലേക്കരി വീട്ടില്‍ എന്‍ കെ രാജപ്പന് എന്ന രാജപ്പന് ചേട്ടന് തന്റെ അക്കൗണ്ടില്‍ നിന്ന് സഹോദരിയും കുടുംബവും ചേര്‍ന്ന് 5,08,000 തട്ടിയെടുത്തതായി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി. ചെറുവള്ളത്തില്‍ കായലിലൂടെ സഞ്ചരിച്ച് പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ച് മാലിന്യ നിര്‍മാര്‍ജനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ “മന്‍കീ ബാത്ത് ‘ പരിപാടിയിലൂടെ പ്രശംസയ്ക് പാത്രമായ രാജപ്പന് ചേട്ടന്റെ പണമാണ് തട്ടിയെടുത്തത്. ഇദ്ദേഹത്തിന്റെ സഹോദരിയും ചീപ്പുങ്കല്‍ മഞ്ചാടിക്കരി ചെത്തുവേലില് വീട്ടില്‍ വിലാസിനി ഇവരുടെ ഭര്‍ത്താവ് കുട്ടപ്പന്, മകന് ജയലാല്‍ എന്നിവര്‍ ചേര്‍ന്ന് പണം തട്ടിയെടുത്തതായിട്ടാണ് ജില്ലാ പോലീസ് മേധാവിക്ക് രാജപ്പന്‍ചേട്ടന്‍ പരാതി നല്‍കിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ സഹോദരന് പാപ്പച്ചിയുടെ സംരക്ഷണത്തിലാണ് രാജപ്പന്‍ചേട്ടന്‍ താമസിച്ചു വന്നിരുന്നത്.ഇരുകാലുകളും തളര്‍ന്ന് നടക്കുവാന്‍ പോലും കഴിയാത്ത ഇദ്ദേഹം ചെറുവള്ളത്തില്‍ കായലിലൂടെ സഞ്ചരിച്ച് പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും ശേഖരിച്ച് വിറ്റാണ് ഉപജീവനം കഴിച്ചു…
Read Moreമിന്നാതെ സ്വർണം; തുടർച്ചയായ നാലാം ദിനവും സ്വർണവില താഴേയ്ക്ക്; രണ്ട് ദിവസത്തെ കുറവ് ഞെട്ടിക്കുന്നത്
കൊച്ചി: സ്വർണവില വീണ്ടും താഴേയ്ക്ക്. തുടർച്ചയായ നാലാം ദിവസവും വില കുറഞ്ഞു. പവന് 480 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന് 35,400 രൂപയായി കുറഞ്ഞു. ഗ്രാമിന് 60 രൂപ താഴ്ന്ന് 4,425 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ച പവന് 400 രൂപയുടെ ഇടിവാണ് ഉണ്ടായത്. രണ്ട് ദിവസത്തിനിടെ 880 രൂപയാണ് ഒരു പവനിൽ കുറവുണ്ടായത്. ഈ മാസത്തിന്റെ തുടക്കത്തിൽ 36,880 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ഘട്ടത്തിൽ 36,960 രൂപ രേഖപ്പെടുത്തി ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരുന്നു. പിന്നീട് വില താഴുകയായിരുന്നു. രണ്ടാഴ്ചയ്ക്കിടെ 1580 രൂപയാണ് കുറഞ്ഞത്.
Read Moreആരാധനാലയങ്ങൾ എപ്പോൾ തുറക്കാനാവുമെന്ന് പറയാനാവില്ല; നിയന്ത്രണങ്ങൾ ഏതെങ്കിലും സ്ഥാപനത്തെ തകർക്കാൻ ലക്ഷ്യംവച്ചുള്ളതല്ലെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങൾ എപ്പോൾ തുറക്കാനാവുമെന്ന് പറയാനാവില്ലെന്ന് ദേവസ്വംമന്ത്രി കെ. രാധാകൃഷ്ണൻ. രോഗവ്യാപന തോത് കുറയുന്ന മുറയ്ക്ക് ആരാധനാലയങ്ങൾ തുറക്കും. ഭക്തന്മാരുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും മന്ത്രി പറഞ്ഞു. ആരാധനാലയങ്ങളിലെ ജനക്കൂട്ടം രോഗവ്യാപനത്തിന് കാരണമാകും. ഭക്തരെ തടയുക സർക്കാർ ലക്ഷ്യമല്ല. ക്ഷേത്രങ്ങളിൽ ഓൺലൈൻ കർമങ്ങൾക്ക് അനുമതിയുണ്ട്. നിയന്ത്രണങ്ങൾ ഏതെങ്കിലും സ്ഥാപനത്തെ തകർക്കാൻ ലക്ഷ്യംവച്ചുള്ളതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreബ്ലാക്ക് ഫംഗസ്! മുംബൈയിൽ മൂന്ന് കുട്ടികളുടെ കണ്ണുകൾ നീക്കം ചെയ്തു; കുട്ടികൾ പ്രമേഹ ബാധിതരായിരുന്നില്ല
മുംബൈ: ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ച മൂന്നു കുട്ടികളുടെ കണ്ണുകൾ നീക്കം ചെയ്തു. മുംബൈയിലാണ് സംഭവം. മൂന്നു കുട്ടികളുടെയും ഓരോ കണ്ണുകൾ വീതമാണ് നീക്കം ചെയ്തത്. മുംബൈയിലെ രണ്ടു ആശുപത്രികളിലായി നടന്ന ശസ്ത്രക്രിയയിൽ നാല്, ആറ്, 14 എന്നിങ്ങനെ പ്രായമുള്ള കുട്ടികളുടെ കണ്ണുകളാണ് നീക്കം ചെയ്തതെന്ന് ഡോക്ടർമാർ അറിയിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയരായവരിൽ നാല് വയസും ആറ് വയസുമുള്ള കുട്ടികൾ പ്രമേഹ ബാധിതരായിരുന്നില്ല. 14കാരി മാത്രമാണ് പ്രമേഹബാധിതയായിരുന്നതെന്നും റിപ്പോർട്ടുണ്ട്.
Read Moreപൂട്ടിയിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം; പോലീസ് പിടിയിലാകാതിരിക്കാൻ റെയിൽവേ പാളത്തിലൂടെ തമിഴ്നാട്ടിലേക്ക് മുങ്ങൽ; മഴക്കാല മോഷണ പദ്ധതിയുമായെത്തിയ മൂന്നംഗ സംഘത്തെ കുടുക്കി പോലീസ്
തിരുവനന്തപുരം : തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട ജില്ലകളിൽ നിരവധി മോഷണങ്ങൾ നടത്തിയ മൂന്നംഗ സംഘത്തെ പള്ളിക്കൽ പോലീസും തിരു. റൂറൽ ഷാഡോ ടീമും ചേർന്ന് പിടികൂടി. ആറ്റിങ്ങൽ അവനവഞ്ചേരി , കട്ടയിൽകോണം ആർ.എസ്.നിവാസിൽ കണ്ണപ്പൻ എന്ന് വിളിക്കുന്ന രതീഷ് (35) വർക്കല , കുരയ്ക്കണ്ണി ,ഗുലാബ് മൻസിലിൽ ഫാന്റംം പൈലി എന്ന് വിളിക്കുന്ന ഷാജി (38) വിഴിഞ്ഞം കല്ലിയൂർ അമ്മുക്കുട്ടി സദനത്തിൽ അശ്വിൻ (23) എന്നിവരാണ് അറസ്റ്റിലായത്. സംസ്ഥാനത്ത് ഉടനീളം നൂറിലധികം മോഷണകേസുകൾ നിലവിലുള്ള പ്രതികളാണ് അറസ്റ്റിലായ രതീഷും ഷാജിയും. പള്ളിക്കൽ, കല്ലമ്പലം, അയിരൂർ, വർക്കല പോലീസ് സ്റ്റേഷൻ പരിധികളിൽ തുടർച്ചയായ ദിവസങ്ങളിൽ വീട് കുത്തിതുറന്ന് മോഷണങ്ങൾ നടന്നതിനെ തുടർന്ന് തിരു.റൂറൽ ജില്ലാ പോലീസ് മേധാവി പി.കെ.മധു പ്രത്യേക പോലീസ് സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. പള്ളിക്കൽ വടക്കേതോട്ടത്തിൽ വീട്ടിൽ അനോജിന്റെ…
Read Moreസാന്ദ്ര തോമസ് ഐസിയുവില്‍ ! ആരോഗ്യസ്ഥതിയില്‍ പുരോഗതിയെന്ന് സഹോദരി…
ഡെങ്കിപ്പനി ബാധിച്ച നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡെങ്കിപ്പനി മൂലം രക്തസമ്മര്‍ദം കുറഞ്ഞതിനെത്തുടര്‍ന്ന് ഐസിയുവിലാണ് ഇപ്പോള്‍ ഉള്ളത്. സാന്ദ്ര തോമസിന്റെ സഹോദരി സ്നേഹ ആണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ടെന്നും സ്നേഹ അറിയിക്കുന്നു. ഹൃദയമിടിപ്പും രക്തസമ്മര്‍ദവും കൂടിയതിനെ തുടര്‍ന്ന് ചേച്ചിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടര്‍മാരുടെ വിശദപരിശോധനയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഐസിയുവില്‍ ആയിട്ട് ഇപ്പോള്‍ രണ്ട് ദിവസം പിന്നിടുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ട്. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥന ഒപ്പം വേണമെന്നും സ്നേഹ പറയുന്നു. ബാലതാരമായിട്ടാണ് സാന്ദ്ര ആദ്യം വെള്ളിത്തിരയുടെ ഭാഗമാകുന്നത്. ഫ്രൈഡേ എന്ന സിനിമയിലൂടെ ആദ്യമായി നിര്‍മാതാവുമായി.
Read Moreഡീസൽ ബസുകൾ എൽഎൻജിയിലേക്ക്;മൂന്ന് സ്ഥാപനങ്ങൾപരിഗണന പട്ടികയിൽ; പ്രവർത്തനക്ഷമത വിലയിരുത്തി അന്തിമ കരാർ
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെ എസ് ആർ ടി സി യുടെ ഡീസൽ ബസുകൾ ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) ത്തിലേക്ക് മാറ്റുന്നതിന് മൂന്ന് സ്ഥാപനങ്ങൾ അന്തിമ പരിഗണനാ പട്ടികയിൽ. ടെൻഡർ നടപടികളിലൂടെയാണ് ഈ സ്ഥാപനങ്ങളെ തിരഞ്ഞെടുത്തത്. ഡീസൽ ബസുകൾ ദ്രവീകൃതപ്രകൃതി വാതകത്തിലേക്ക് പരിവർത്തനം ചെയ്യാൻ ഓരോ സ്ഥാപനങ്ങൾക്കും ഓരോ ബസ് വീതം കൈമാറും. അവർ എൽ എൻ ജിയിലേക്ക് പരിവർത്തനം നടത്തിയ ശേഷം പ്രവർത്തനക്ഷമത (പിഒസി) വിലയിരുത്തിയിട്ടാകും അന്തിമ കരാർ നല്‍കുന്നത്. ഇതിന് വേണ്ടി മൂന്ന് ബസുകൾ മെക്കാനിക്കൽ കണ്ടിഷൻ ഉറപ്പാക്കി വിട്ടുകൊടുക്കാൻ മൂന്ന് ഡിപ്പോ എഞ്ചിനീയർമാർക്ക് നിർദ്ദേശം നല്കി. കെ എസ് ആർ ടി സി യുടെ 3000 ഡീസൽ ബസുകളാണ് ദ്രവീകൃത പ്രകൃതി വാതകത്തിലേക്ക് പരിവർത്തനം ചെയ്യുന്നത്.നിലവിലുള്ള 6,385 ബസുകളിൽ നാലിലൊന്നും കണ്ടം ചെയ്യാനുള്ള തയാറെടുപ്പ് പൂർത്തിയായിട്ടുണ്ട്. ഡിസംബറിന് ശേഷം 3800 ബസ്സുകൾ സർവീസിന്…
Read More