മലപ്പുറം: പെരുന്തൽമണ്ണയിൽ വീട്ടിൽ അതിക്രമിച്ചുകയറിയ യുവാവ് യുവതിയെ കുത്തിക്കൊന്നു. ഏലംകുളം കുന്നക്കാട് ബാലചന്ദ്രന്റെ മകൾ ദൃശ്യ (21) ആണ് കൊല്ലപ്പെട്ടത്. പ്രതി കുണ്ടുപറമ്പ് സ്വദേശി വിനീഷിനെ (21) പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ ദൃശ്യയുടെ സഹോദരി ദേവശ്രീക്ക് (13) ഗുരുതര പരിക്കേറ്റു. കുട്ടിയെ പെരുന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രേമനൈരാശ്യമാണ് ആക്രമണത്തിനു കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. വ്യാഴാഴ്ച രാവിലെ എട്ടോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഇന്നലെ രാത്രിയിൽ ബാലചന്ദ്രന്റെ പെരുന്തൽമണ്ണയിലെ ചെരുപ്പ്-ബാഗ് കട കത്തിനശിച്ചിരുന്നു. ഇന്ന് രാവിലെ ബാലചന്ദ്രൻ ഇവിടേക്കുപോയിരുന്നു. ബാലചന്ദ്രൻ വീട്ടിൽ ഉണ്ടാവില്ലെന്ന് മനസിലാക്കിയ വനീഷ് അതിക്രമിച്ചുകയറുകയായിരുന്നു. ആക്രമണം നടക്കുമ്പോൾ ദൃശ്യയുടെ അമ്മ കുളിമുറിയിലായിരുന്നു. വീട്ടിനുള്ളിൽ കടന്നുകയറിയ വനീഷ് ദൃശ്യയെ കുത്തിവീഴ്ത്തി. തടയാൻ എത്തിയ ദേവശ്രീക്കും കുത്തേറ്റു. ഇതിനു ശേഷം വനീഷ് പുറത്തിറങ്ങി രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ ഓട്ടോ ഡ്രൈവറുടെ ഇടപെടലാണ് പ്രതിയെ പിടികൂടാൻ…
Read MoreCategory: Top News
വിശ്വസിച്ചവരെല്ലാം എല്ലാ പ്രതിസന്ധി ഘട്ടത്തിലും ഉണ്ടാവണമെന്നില്ല; പാര്‍ട്ടിയില്‍ പലപ്പോഴും ഒറ്റപ്പെട്ടിട്ടുണ്ടെന്ന ചെന്നിത്തലയുടെ പരാമർശത്തിന് വിഡി സതീശന്റെ പ്രതികരണം
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി കെ.സുധാകരൻ ചുമതലയേറ്റ ചടങ്ങിൽ ആൾക്കൂട്ടത്തെ പരമാവധി നിയന്ത്രിക്കാൻ ശ്രമിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അതേ സമയം ഇക്കാര്യത്തിൽ കുറച്ച് കൂടി ജാഗ്രത വേണമായിരുന്നുവെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പ്രവർത്തകർ ആവേശഭരിതരായി കെപിസിസി ആസ്ഥാനത്തേക്ക് എത്തിയതാണ് തിരക്ക് കൂടാൻ കാരണം. കോവിഡ് മാനദണ്ഡം ലംഘിച്ചതിന് കേസെടുത്തതിന് എതിരല്ല. എന്നാൽ ഇത്തരത്തിൽ ആളുകൾ കൂടുന്ന സംഭവങ്ങൾ ഉണ്ടാകുന്പോൾ കേസെടുക്കുന്നത് ഏകപക്ഷീയമാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയില്‍ പലപ്പോഴും ഒറ്റപ്പെട്ടിട്ടുണ്ടെന്ന ചെന്നിത്തലയുടെ പരമാർശത്തെപ്പറ്റിയും വി.ഡി.സതീശൻ പ്രതികരിച്ചു. വിശ്വസിച്ചവരെല്ലാം എല്ലാ പ്രതിസന്ധി ഘട്ടത്തിലും ഉണ്ടാവണമെന്നില്ലെന്നും അത് സാധാരണ കാര്യമാണെന്നും വി.ഡി.സതീശൻ പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreഅപായ സൂചന അറിയിപ്പ് ഉണ്ടായിരുന്നെങ്കിൽ… തിരുവനന്തപുരം ആർസിസിയിൽ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റിൽ നിന്ന് വീണ യുവതി മരണത്തിന് കീഴടങ്ങി
തിരുവനന്തപുരം: ആർസിസിയിൽ ലിഫ്റ്റ് തകർന്ന് പരിക്കേറ്റ യുവതി മരിച്ചു. പത്തനാപുരം കുണ്ടയം ചരുവിള വീട്ടിൽ നദീറ (22) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നദീറ വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചത്. കഴിഞ്ഞ മാസം 15 ന് പുലർച്ചെ അഞ്ചോടെയായിരുന്നു അപകടം. ചികിത്സയിൽ കഴിയുന്ന അമ്മയെ സന്ദർശിക്കാനെത്തിയതായിരുന്നു നദീറ. അപായ സൂചന അറിയിപ്പ് നൽകാതെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റിൽ നിന്ന് രണ്ട് നില താഴ്ചയിലേക്ക് വീണായിരുന്നു അപകടം. നദീറയുടെ തലച്ചോറിനും തുടയെല്ലിനും മാരകമായ ക്ഷതമേറ്റു. മെഡിക്കൽ കോളജ് ആശുപത്രിയിലെ ന്യൂറോളജി ഐസിയുവിൽ ചികിത്സയിൽ കഴിയവെയാണ് മരണം. അപടവുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനെ പുറത്താക്കിയിരുന്നു. അർബുദ രോഗിയായ മാതാവ് നസീമയുടെ ചികിത്സയ്ക്കു പണം കണ്ടെത്താൻ പ്രയാസപ്പെടുന്നതിനിടെയാണ് നദീറയ്ക്കു അപകടം സംഭവിച്ചത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നു ഇവരുടെ ഭർത്താവ് ഏറെ നാളായി ജോലിക്കു പോകുന്നില്ല. അമ്മയും ഒരു വയസുള്ള…
Read Moreസജിഭവനം സജിക്കുട്ടൻ! കോവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍; കൊല്ലത്ത് നടന്ന സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കൊല്ലം: കോവിഡ് രോഗിയുടെ ബന്ധുവായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. ചവറ തെക്കുംഭാഗം സജിഭവനം സജിക്കുട്ടൻ (34) ആണ് അറസ്റ്റിലായത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയെ തുടർന്നാണ് അറസ്റ്റ്. ഈ മാസം മൂന്നിന് രാത്രിയായിരുന്നു സംഭവം. അബോധാവസ്ഥയിലായ കോവിഡ് രോഗിയെ ആശുപത്രിയിലേക്കു കൊണ്ടുപോവുന്നതിന് ഇടയിലാണ് രോഗിയുടെ ബന്ധുവായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം നടന്നത്. തെക്കുംഭാഗം ഗ്രാമപ്പഞ്ചായത്തിന്റെ ഗൃഹവാസ പരിചരണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്ന വീട്ടമ്മ അബോധാവസ്ഥയിലായതോടെ ആംബുലൻസിൽ ശങ്കരമംഗലത്തെ ചികിത്സാകേന്ദ്രത്തിലേക്കു മാറ്റുമ്പോഴായിരുന്നു സംഭവം. പഞ്ചായത്തിനു വേണ്ടി കരാറടിസ്ഥാനത്തിൽ സർവീസ് നടത്തുന്ന തെക്കുംഭാഗത്തെ ചാരിറ്റബിൾ സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള ആംബുലൻസായിരുന്നു ഇത്. ആശുപത്രിയിൽ സഹായിയായി നിൽക്കാൻ സ്ത്രീകളാരെങ്കിലും വേണമെന്നു സജിക്കുട്ടൻ പറഞ്ഞതനുസരിച്ചാണ് യുവതി കൂടി ആംബുലൻസിൽ കയറിയത്. കൈയുറ എടുക്കുന്നതിനായി യാത്രയ്ക്കിടെ തെക്കുംഭാഗം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കയറിയ ഇയാൾ തിരികെയെത്തി യുവതിയെ കടന്നുപിടിച്ചു. ഈ സമയം അതുവഴി മറ്റൊരു വാഹനം…
Read Moreകീഴ്ശാന്തി ആള് ശരിയല്ല…! വിദ്യാർഥിനിയേയും നഴ്സിനേയും ബൈക്കിൽ പിന്തുടർന്നു ശല്യം ചെയ്യൽ; ഗോപി കൃഷ്ണന് കുടുങ്ങി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
മുളങ്കുന്നത്തുകാവ്: ഗവ. ഡെന്റൽ കോളജിലെ വിദ്യാർഥിനിയേയും നഴ്സിനേയും ബൈക്കിൽ പിന്തുടർന്നു ശല്യം ചെയ്ത കീഴ്ശാന്തിയെ തൃശൂർ മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി ഗോപി കൃഷ്ണനെ(20)യാണ് അറസ്റ്റ് ചെയതത്. ഹോസ്റ്റലിലേക്കു നടന്നുപോവുന്പോൾ ബൈക്കിൽ പിന്തുടർന്നെത്തിയ യുവാവ് ലൈംഗികചുവയോടെ കൈയിൽ കടന്നുപിടിക്കുകയും ദ്രോഹിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. മറ്റൊരു വിദ്യാർഥിനിയെ ശല്യം ചെയ്തതായി ഇയാൾക്കെതിരേ മറ്റൊരു കേസും നിലവിലുണ്ട്. വടക്കാഞ്ചേരി പാർലിക്കാട് നടരാജ്ഗിരി ബാലസുബ്രഹ്മണ്യക്ഷേത്രത്തിലെ കീഴ്ശാന്തിയാണ് ഇയാൾ. രാത്രികാലങ്ങളിൽ മെഡിക്കൽ കോളജ് കാന്പസിലെ കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങളിൽ പതുങ്ങിനിന്ന് സ്ത്രീകളെ ആക്രമിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്.
Read Moreആറ്റിങ്ങൽ സ്വദേശിയായ 12 വയസുള്ള പെൺകുട്ടിയെ മൂന്ന് വർഷങ്ങൾക്ക് മുൻപ് ഇയാൾ …! അങ്ങനെ സംവിധായകൻ കുടുങ്ങി…
ആറ്റിങ്ങൽ: സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സംവിധായകൻ അറസ്റ്റിൽ. കിഴുവിലം പന്തലക്കോട് പാറക്കാട്ടിൽ വീട്ടിൽ ശ്രീകാന്ത് എസ്. നായർ (47)ആണ് അറസ്റ്റിലായത്. ആറ്റിങ്ങൽ സ്വദേശിയായ 12 വയസുള്ള പെൺകുട്ടിയെ മൂന്ന് വർഷങ്ങൾക്ക് മുൻപ് ഇയാൾ പീഡിപ്പിച്ചെന്നാണ് കേസ്. ഒരു യുവാവ് ശല്യം ചെയ്യുന്നതിന്റെ പരാതിയുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ കൗൺസിലിംഗിലാണ് പെൺകുട്ടി പീഡന വിവരം പുറത്ത് പറയുന്നത്. ശ്രീകാന്ത് വണ്ടർ ബോയ് എന്ന സിനിമയും നിരവധി ഹ്രസ്വ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
Read Moreകോവിഷീൽഡ് ഒറ്റ ഡോസ് ഡെൽറ്റയ്ക്കെതിരെ 61 ശതമാനം ഫലപ്രദം! ഡോ. എൻ.കെ. അറോറ; യുകെയിൽ ആദ്യം കണ്ടെത്തിയ ആൽഫ വകഭേദത്തിനെക്കാൾ മാരക വ്യാപന ശേഷിയുള്ളതാണ് ഡെൽറ്റ വകഭേദം
ന്യൂഡൽഹി: കോവിഡ് വൈറസിന്റെ ഡെൽറ്റ വകഭേദത്തിനെതിരെ കോവിഷീൽഡ് വാക്സിന്റെ ഒറ്റ ഡോസ് 61 ശതമാനം ഫലപ്രദമെന്ന് നാഷണല്‍ ടെക്നിക്കല്‍ അഡ്വസൈറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍ മേധാവി ഡോ. എൻ.കെ. അറോറ. യുകെയിൽ ആദ്യം കണ്ടെത്തിയ ആൽഫ വകഭേദത്തിനെക്കാൾ മാരക വ്യാപന ശേഷിയുള്ളതാണ് ഡെൽറ്റ വകഭേദം. കോവിഷീൽഡ് വാക്സിന്റെ ഡോസുകൾ തമ്മിലുള്ള ഇടവേള നീട്ടിയത് സംബന്ധിച്ച് ചർച്ചകൾ നടക്കവേയാണ് അറോറ ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. കോവിഷീൽഡിന്റെ ഡോസുകൾ തമ്മിലുള്ള ഇടവേളകളുടെ ദൈർഘ്യം 12 ആഴ്ചയായാണ് കേന്ദ്രം വർധിപ്പിച്ചത്. ഇടവേള വർധിപ്പിച്ചത് സുതാര്യവും ശാസ്ത്രീയ സ്ഥിതിവിവരങ്ങളുടെ അടിസ്ഥാനത്തിലുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർധൻ വ്യക്തമാക്കിയിരുന്നു. ഡോ. എൻ.കെ. അറോറയുടെ പ്രസ്താവനയും ആരോഗ്യമന്ത്രി ട്വിറ്ററിൽ പങ്കുവച്ചിരുന്നു. വാക്സിനുകൾ തമ്മിലുള്ള ഇടവേള 12 ആഴ്ച ആകുമ്പോൾ ഫലപ്രാപ്തി 65 ശതമാനം മുതൽ 88 ശതമാനം വരെ വ്യത്യാസപ്പെട്ടിരിക്കുന്നതായി യുകെ ഹെൽത്ത് റെഗുലേറ്റർ പബ്ലിക്…
Read Moreപ്രാക്ടിക്കൽ പരീക്ഷാ തീയതികളിൽ മാറ്റം! പ്ലസ്ടു 28ന് തുടങ്ങും, വിഎച്ച്എസ്ഇ 21 മുതൽ; വിദ്യാർഥികൾക്ക് പരിശീലനത്തിനായി 25 വരെ സ്കൂളിലെത്താം
തിരുവനന്തപുരം: ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പ്രാക്ടിക്കൽ പരീക്ഷാ തീയതികളിൽ മാറ്റം. ഹയർ സെക്കൻഡറി പ്രാക്ടിക്കൽ ജൂൺ 28 മുതലും വിഎച്ച്എസ്ഇ പ്രാക്ടിക്കൽ 21 മുതലും ആരംഭിക്കും. ഇതു സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് സ്കൂളുകൾക്ക് നിർദേശം നൽകി. ഡിജിറ്റൽ ക്ലാസുകൾ പര്യാപ്തമല്ലാത്തതും, മതിയായ പ്രാക്ടിക്കൽ പരീശിലനം ലഭിക്കാത്തതും കാരണം പരിശീലനത്തിന് സമയം വേണമെന്ന വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ചാണ് ഹയർസെക്കൻഡറി പരീക്ഷകൾ നിശ്ചയിച്ച തീയതിയിൽ നിന്നും 28ലേക്ക് മാറ്റിയത്. വിദ്യാർഥികൾക്ക് പരിശീലനത്തിനായി 25 വരെ സ്കൂളിലെത്താം. ഒരുസമയം 15 പേർക്ക് വീതമാണ് പരീക്ഷയിൽ പങ്കെടുക്കാൻ അവസരമൊരുക്കുക. ശരീരോഷ്മാവ് പരിശോധിച്ച ശേഷമായരിക്കും പരീക്ഷയ്ക്കു പ്രവേശിപ്പിക്കുക. കോവിഡ് സ്ഥിരീകരിച്ചവർക്ക് പരീക്ഷ പിന്നീട് നടക്കും. ശരീരോഷ്മാവ് കൂടിയ കുട്ടികൾക്ക് പ്രത്യേക മുറിയിൽ പ്രാക്ടിക്കൽ ചെയ്യാൻ അവസരമൊരുക്കും.കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള പ്രാക്ടിക്കലുകൾക്ക് പരമാവധി ലാപ്ടോപ്പുകൾ എത്തിക്കണം. ചെയ്യേണ്ട പ്രാക്ടിക്കലുകളുടെ എണ്ണം പരമാവധി പരിമിതപ്പെടുത്തിയും, കൈമാറി ഉപയോഗിക്കേണ്ട ഉപകരണങ്ങളുപയോഗിച്ച് ചെയ്യേണ്ടവ പരമാവധി…
Read Moreആപ്പിൽ അങ്കലാപ്പ്! മദ്യവിതരണം വൈകിയേക്കും; ആപ്പിൽ പുതിയ ഓപ്ഷനുകൾ ഉണ്ടാകും; ആപ്പിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളും തുടങ്ങി
തിരുവനന്തപുരം: ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ നാളെ മുതൽ ബാറുകളിലൂടെയും ഔട്ട്ലെറ്റുകളിലൂടെയും ടോക്കൺ അടിസ്ഥാനത്തിൽ മദ്യം വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ബെവ്ക്യു ആപ് വൈകുമെന്ന സൂചനകൾ ഉള്ളതിനാൽ മദ്യവിതരണവും വൈകാൻ സാധ്യത. കഴിഞ്ഞ ലോക്ഡൗൺ സമയത്ത് മദ്യം വിതരണം ചെയ്ത ഫെയർകോഡ് കമ്പനിയെയാണ് ഇത്തവണയും മദ്യ വിതരണത്തിന് പരിഗണിക്കുന്നത്. ഇന്ന് കമ്പനി അധികൃതരുമായി ബെവ്കോ എം ഡി ചർച്ച നടത്തും. ആപ് പ്രവർത്തന സജ്ജമാകാൻ അഞ്ചു ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് ഫെയർകോഡ് അധികൃതർ പറയുന്നത്. സെർവർ സ്പേസ് സജ്ജമാക്കുക, ബാറുകളുടേയും ഔട്ട്ലെറ്റുകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തുക, ഒടിപി സംബന്ധിച്ച് മൊബൈൽ കന്പനികളുമായി ധാരണയുണ്ടാക്കുക, ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ മേഖലകളിലെ ബാറുകളെ ആപ്പിൽ നിന്ന് ഒഴിവാക്കുക തുടങ്ങിയ ഇനിയും പൂർത്തിയാക്കാനുണ്ട്. ആപ്പിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. ബെവ് ക്യൂ ആപ്പിൽ പുതിയ ഓപ്ഷനുകൾ ഉണ്ടാകുമെന്നും അറിയുന്നു. ആപ്പ്…
Read Moreവാടക കിട്ടാത്തതിനെത്തുടര്‍ന്ന് കോടതിയെ സമീപിച്ച് സ്വകാര്യ സ്ഥാപനങ്ങള്‍; സംഘടിത നീക്കമെന്ന് സൂചന; സര്‍ക്കാര്‍ വിയര്‍ക്കും…
കോവിഡ് ചികിത്സയ്ക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത കെട്ടിടങ്ങള്‍ക്ക് വാടക നല്‍കാത്തതിനെത്തുടര്‍ന്ന് സ്വകാര്യ സ്ഥാപനങ്ങള്‍ കോടതിയെ സമീപിച്ചു. പാറശാലയിലെ സ്വകാര്യ കോളജ് ഇരുപത്തിയെട്ടര ലക്ഷം രൂപ വാടക നല്‍കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. കോടതി വിധി അനുകൂലമായാല്‍ സംസ്ഥാനത്ത് നൂറുകണക്കിന് സ്ഥാപനങ്ങള്‍ക്കായി കോടികള്‍ സര്‍ക്കാര്‍ വാടക നല്‍കേണ്ടി വരും. കോവിഡിന്റെ ആദ്യ വരവില്‍ ലോഡ്ജുകളും ഓഡിറ്റോറിയങ്ങളും കോളജ് ഹോസ്റ്റലുകളുമടക്കം നൂറുകണക്കിന് സ്വകാര്യ സ്ഥാപനങ്ങള്‍ ഏറ്റെടുത്തായിരുന്നു രോഗികളെയും നിരീക്ഷണത്തിലുള്ളവരെയും സര്‍ക്കാര്‍ പരിചരിച്ചത്. ദുരന്തനിവാരനിയമപ്രകാരം ഏറ്റെടുത്ത ഇവയ്ക്ക് വാടക നല്‍കില്ലെന്നായിരുന്നു ആദ്യം തന്നെയുള്ള അറിയിപ്പ്. എന്നാല്‍ രണ്ടാം തരംഗത്തിന്റെ അവസാനഘട്ടമായതോടെ ഇവരില്‍ ചിലര്‍ വാടക ആവശ്യപ്പെട്ടിരിക്കുകയാണ്. സംസ്ഥാന അതിര്‍ത്തിയായ പാറശാലയില്‍ സി.എഫ്.എല്‍.ടി.സിയായി പ്രവര്‍ത്തിച്ച ഫാര്‍മസി കോളജ് വാടകയായും അറ്റകുറ്റപ്പണിയുടെ ചെലവായും ഇരുപത്തിയെട്ടര ലക്ഷം രൂപ ആവശ്യപ്പെട്ടാണ് കത്ത് നല്കിയതും കോടതിയെ സമീപിച്ചതും. പാറശാലയിലെ കോളജിന്റെ നീക്കം സംഘടിത നീക്കത്തിന്റെ ഭാഗമെന്നാണ് തദേശസ്ഥാപനങ്ങളുടെ വിലയിരുത്തല്‍. ഏതെങ്കിലും…
Read More