മുംബൈ: കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. മുംബൈയിലെ പടിഞ്ഞാറൻ പ്രാന്തപ്രദേശമായ ദാഹിസാറിലാണ് സംഭവം. റഷീദ ഷെയ്ക്ക്(28) എന്ന യുവതിയെയാണ് പോലീസ് പിടികൂടിയത്. 13 ദിവസങ്ങൾക്ക് മുൻപാണ് കൊല നടന്നത്. കാമുകന്റെ സഹായത്തോടെ പ്രായപൂർത്തിയാകാത്ത മകളുടെ മുന്നിൽ വച്ചാണ് റഷീദയും കാമുകനും ഷെയ്ക്കിനെ കഴുത്തറത്ത് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം വീടിനുള്ളിൽ തന്നെ മറവ് ചെയ്തു. ഒരാഴ്ചയേറയായി ഷെയ്ക്കിനെ കാണാതായതിനെ തുടർന്ന് ഇവരുടെ അയൽവാസി പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെ ഷെയ്ക്കിന്റെ സഹോദരൻ വീട്ടിലെത്തിയപ്പോൾ സംഭവത്തിന് ദൃസാക്ഷിയായ മകളാണ് കൊലപാതകത്തെ കുറിച്ച് പുറത്ത് പറഞ്ഞത്. തുടർന്ന് റഷീദയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ടയാൾ ഒരു വസ്ത്രശാലയിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു. സംഭവത്തിൽ റഷീദയുടെ കാമുകൻ അമിത് മിശ്രയെ കണ്ടെത്താൻ പോലീസ് ശ്രമം തുടരുകയാണ്.
Read MoreCategory: Top News
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ മരിച്ചത് 594 ഡോക്ടര്‍മാര്‍; ഇതുവരെ മരിച്ച ഡോക്ടര്‍മാരുടെ എണ്ണം 1,300; ഐഎംഎയുടെ ഞെട്ടിക്കുന്ന കണക്ക്
covid docന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യത്ത് 594 ഡോക്ടർമാർക്ക് ജീവൻ നഷ്ടപ്പെട്ടതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). രണ്ടാം തരംഗത്തിൽ ഡൽഹിയിൽ നിന്ന് മാത്രം 107 ഡോക്ടർമാർ മരിച്ചു. കേരളത്തിൽ അഞ്ച് ഡോക്ടർമാർ കോവിഡ് ബാധിച്ച് മരിച്ചതായും ഐഎംഎ വ്യക്തമാക്കി. രണ്ടാം തരംഗത്തിൽ മരിച്ച ഡോക്ടർമാരിൽ 45 ശതമാനവും ഡൽഹി, ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽ നിന്നാണ്. ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലുമായി രാജ്യത്ത് ഇതുവരെ മരിച്ച ഡോക്ടർമാരുടെ എണ്ണം 1,300 ആയതായും ഐഎംഎ അറിയിച്ചു.
Read Moreസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി! വിദ്യാർഥിക്ക് ആവശ്യമെങ്കിൽ പരീക്ഷ എഴുതാൻ അവസരം; പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത് ഇങ്ങനെ…
ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽചേർന്ന ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം. വിദ്യാർഥികളെ കണക്കിലെടുത്താണ് തീരുമാനമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഉൾപ്പെടെ ഏഴ് മന്ത്രിമാരും ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയും സിബിഎസ്ഇ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തിരുന്നു.കോവിഡിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷ റദ്ദാക്കാനുള്ള തീരുമാനം ഉണ്ടായത്. പരീക്ഷ റദ്ദാക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഉൾപ്പെടെ നിരവധി പേർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ പരീക്ഷ നടത്തണമെന്നായിരുന്നു അഭിപ്രായം അറിയിച്ചത്.വിദ്യാർഥികളുടെ ആരോഗ്യവും സുരക്ഷയും പ്രാധാന്യമർഹിക്കുന്നതാണ്. ഈ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. സിബിഎസ്ഇ പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്കിടയിൽ ഉത്കണ്ഠയുണ്ട്. ഇത്തരം സമ്മർദ്ദ സാഹചര്യത്തിൽ പരീക്ഷയ്ക്ക് ഹാജരാകാൻ വിദ്യാർഥികളെ നിർബന്ധിക്കരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു.രാജ്യത്താകെ സ്ഫോടനാത്മകമായ കോവിഡ് സാഹചര്യം നിലനിൽക്കുകയാണ്. ചില സംസ്ഥാനങ്ങൾ ഫലപ്രദമായ രീതിയിൽ സ്ഥിതിഗതികൾ…
Read Moreതടവറ രഹസ്യം ഇനി ‘അങ്ങാടി പാട്ട് ‘; ഫേസ്ബുക്കും വെബ്സൈറ്റും അപ്ഡേറ്റ് ചെയ്യാന്‍ ഡിജിപിയുടെ നിര്‍ദേശം; ടെക്നിക്കല്‍ സെല്ലിന് ചുമതല
കെ. ഷിന്റുലാല്‍ കോഴിക്കോട്: സംസ്ഥാനത്തെ ജയില്‍ വകുപ്പിന്റെ ഫേസ്ബുക്ക് അക്കൗണ്ടും വെബ്സൈറ്റും യഥാസമയം അപ്ഡേറ്റ് ചെയ്യണമെന്ന് ഡിജിപിയുടെ നിര്‍ദേശം. ജയില്‍ ഡിജിപി ഋഷിരാജ് സിംഗാണ് ജയില്‍ ആസ്ഥാനത്തെ എല്ലാ ഓഫീസര്‍മാര്‍ക്കും ജീവനക്കാര്‍ക്കും പ്രിസണ്‍ കണ്ട്രോള് റൂം, ടെക്നിക്കല്‍ സെല്‍ എന്നിവയ്ക്കും നിര്‍ദേശം നല്‍കിയത്. വെബ്സൈറ്റിലും ഫേസ്ബുക്കിലും വകുപ്പിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ അപ്ലോഡ് ചെയ്താല്‍ മാത്രമേ പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുകയുള്ളൂ. കൂടാതെ ജയില്‍വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും ഇത് പ്രായോജനമാകും. ഇതിനായി ആസ്ഥാന കാര്യാലയത്തിലെ ടെക്നിക്കല്‍ സെല്ലിനെ ഡിജിപി ചുമതലപ്പെടുത്തി. ജയില്‍ സ്ഥാപനങ്ങളില്‍ നടക്കുന്ന വിവിധ പരിപാടികളുടെ വിവരണം, ഫോട്ടോ, പത്രവാര്‍ത്തകള്‍ , ചാനല്‍ വാര്‍ത്തകള്‍, ജയില്‍ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വീഡിയോകള്‍, പുതിയ സ്ഥാപന മേധാവികള്‍ ചുമതല ഏല്ക്കുമ്പോള് അവരുടെ ഫോട്ടോ എന്നിവ അന്നേ ദിവസം തന്നെ സ്ഥാപന മേധാവികള്‍ ടെക്നിക്കല്‍ സെല്ലില്‍ മെയില്‍ വഴി ലഭ്യമാക്കണമെന്നും നിര്‍ദേശം നല്കി. വെബ്സൈറ്റ്, ഫേസ്ബുക്ക്…
Read Moreകോവിഡിൽ ഇന്നും ഇന്ത്യയ്ക്ക് ആശ്വാസം; ; 54 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്; കോവിഡ് വകഭേദങ്ങൾക്ക് പേരിട്ടു; ഇന്ത്യയിലേത് ഡെൽറ്റ
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കണക്കുകളിൽ ഇന്നും ആശ്വാസം. പ്രതിദിന കേസുകൾ ഒന്നരലക്ഷത്തിന് താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിൽ 1,27,510 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 54 ദിവസത്തിനിടയിൽ ആദ്യമായാണ് ഇത്രയും കുറവ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 2,795 പേർ കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 2,55,287 പേർ രോഗമുക്തി നേടി. 2,81,75,044 പേർക്ക് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 3,31,895 പേർ കോവിഡ് ബാധിച്ച് മരിച്ചു. 92.09 ശതമാനമാണ് ഇപ്പോൾ രോഗമുക്തി നിരക്ക്. ആകെ 2,59,47,629 പേർ രോഗമുക്തി നേടി. 18,95,520 സജീവ കേസുകളാണ് നിലവിൽ രാജ്യത്തുളളത്. ഇതുവരെ 21,60,46,638 പേർ വാക്സിൻ സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കോവിഡ് വകഭേദങ്ങൾക്ക് പേരിട്ടു; ഇന്ത്യയിലേത് ഡെൽറ്റ ന്യൂഡൽഹി: അങ്ങനെ കോവിഡ് വകഭേദങ്ങൾക്കും പേരിട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ…
Read Moreലക്ഷദ്വീപ് പ്രശ്നം! ചാനൽ ചർച്ചയിൽ പങ്കെടുത്ത അഭിഭാഷകയ്ക്കെതിരേ അന്വേഷണം; പോലീസ് ഉദ്യോഗസ്ഥന് ഫസീലയോട് പറഞ്ഞത് ഇങ്ങനെയൊക്കെ…
കൊച്ചി: ലക്ഷദ്വീപ് വിഷയത്തിൽ ചാനൽ ചർച്ചയിൽ പങ്കെടുത്ത അഭിഭാഷകയ്ക്കെതിരേ പോലീസ് അന്വേഷണം. ലക്ഷദ്വീപ് സ്വദേശിനിയായ ഫസീല ഇബ്രാഹിമാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ വിവാദ ഭരണ പരിഷ്കാരങ്ങൾക്കെതിരെ മാധ്യമങ്ങളില്‍ സംസാരിച്ചതിന് തനിക്കെതിരേ പോലീസ് അന്വേഷണം നടത്തുന്നത് വ്യക്തമാക്കി രംഗത്തെത്തിയിട്ടുള്ളത്. മാധ്യമങ്ങളിലൂടെ സംസാരിക്കുന്നതിനാല്‍ തനിക്കെതിരേ അന്വേഷണത്തിന് ഉത്തരവുണ്ടെന്ന് പറഞ്ഞാണ് പോലീസ് പിതാവിനെ വിളിച്ചതെന്ന് ഫസീല പറയുന്നു. ലക്ഷദ്വീപിലെ മിനിക്കോയ് സിഐ അക്ബര്‍ ഇവരുടെ കുടുംബത്തെ ബന്ധപ്പെട്ടതെന്നാണ് ഫസീല വ്യക്തമാക്കിയത്. ആദ്യം പിതാവിനെ വിളിച്ച് തന്നെക്കുറിച്ചും കുടുംബത്തെക്കുറിച്ചും വിവരങ്ങള്‍ ആരാഞ്ഞു. പിന്നാലെ തന്നെ നേരിട്ട് വിളിച്ച ഉദ്യോഗസ്ഥന് ഏതൊക്കെ മാധ്യമങ്ങളിലാണ് സംസാരിച്ചതെന്നും എന്തൊക്കെ കാര്യങ്ങളാണ് സംസാരിച്ചതെന്നും ചോദിച്ചറിഞ്ഞു. ഫോണ്‍ വിളിച്ചാല്‍ എടുക്കണമെന്നും തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷിക്കുന്നുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞതായും ഫസീല വെളിപ്പെടുത്തിയിരുന്നു. വെളിപ്പെടുത്തൽ വിവാദമായതിന് പിന്നാലെ ഫസീല ഇബ്രാഹീമിന്റെ കുടുംബത്തെ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് മിനിക്കോയ് സിഐ വ്യക്തമാക്കി. പരിചയപ്പെടാൻ മാത്രമാണ്…
Read Moreബിജെപിയില്‍ വെട്ടിനിരത്തല്‍ ! ഒളിയുദ്ധവുമായി മറുപക്ഷം; ഋഷി പല്‍പ്പു ആദ്യ ഇര; വാട്സ് ആപ്പ് ഒളിയുദ്ധം നടത്തുന്നവരെ കണ്ടെത്താൻ രഹസ്യാന്വേഷണ വിഭാഗം
സ്വന്തം ലേഖകന്‍ കോഴിക്കോട്: കുഴല്‍പ്പണ വിവാദത്തില്‍ പാര്‍ട്ടിയുടെ പെരുമാറ്റചട്ടം ലംഘിക്കുന്ന നേതാക്കള്‍ക്ക് താക്കീതായി ഋഷി പല്‍പ്പുവിന്റെ സസ്പന്ഷന്. കുഴല്‍പ്പണ തട്ടിപ്പ് വിവാദത്തെ തുടര്‍ന്ന് ബിജെപി ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെയാണ് ഒബിസി മോര്‍ച്ചാ സംസ്ഥാന വൈസ് പ്രസിഡന്റ് ഋഷി പല്പ്പുവിനെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. മറ്റുള്ള പ്രവര്‍ത്തകര്‍ക്ക് കൂടി താക്കീത് നല്‍കുകയെന്ന ഉദ്യേശത്തോടെയാണ് സംസ്ഥാന നേതൃത്വം കടുത്ത നടപടി സ്വീകരിക്കുന്നത്.അതേസമയം സംസ്ഥാന നേതൃത്വത്തിനെതിരേ കച്ചമുറക്കി അംഗത്തിനൊരുങ്ങുന്ന മറുപക്ഷത്തിന് കൂടിയുള്ള മുന്നറിയിപ്പാണ് സസ്പന്ഷന്. ഋഷി പല്‍പ്പു ആദ്യ ഇര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് പരസ്പരം പഴിചാരിയുള്ള ആരോപണങ്ങള്‍ പരസ്യമായി ഉന്നയിക്കരുതെന്നും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും വിവാദമായ പ്രതികരണങ്ങള്‍ നടത്തരുതെന്നും സംസ്ഥാന നേതാക്കള്‍ക്ക് ദേശീയ നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് വകവയ്ക്കാതെയായിരുന്നു ഋഷി പല്‍പ്പു ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് .അതേസമയം വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നത് ജനാധിപത്യവിരുദ്ധ…
Read Moreമുസ്ലിം ഒഴികെയുള്ളവർ അപേക്ഷ സമർപ്പിക്കട്ടെ; പൗരത്വ അപേക്ഷാ വിജ്ഞാപനം സ്റ്റേ ചെയ്യണം; മുസ്ലിം ലീഗ് സുപ്രീംകോടതിയിൽ
ന്യൂഡല്‍ഹി: മുസ്ലിം ഒഴികെയുള്ള മതവിഭാഗത്തിൽപ്പെട്ട അഭയാർഥികളിൽ നിന്നു പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള കേന്ദ്ര വിജ്ഞാപനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് സുപ്രീംകോടതിയെ സമീപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞയാഴ്ച പുറത്തിറക്കിയ വിജ്ഞാപനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായ പി.കെ. കുഞ്ഞാലിക്കുട്ടിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. വിവാദമായ പൗരത്വ നിയമ ഭേദഗതിയിൽ ചട്ടങ്ങൾ രൂപീകരിക്കുന്നതിനു മുമ്പേയാണ് അഭയാർഥികളിൽ നിന്നു കേന്ദ്രസർക്കാർ പൗരത്വത്തിനുള്ള അപേക്ഷ ക്ഷണിച്ചത്. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർഥികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. ഇത് ഭരണഘടന ഉറപ്പ് നല്കുന്ന തുല്ല്യതയ്ക്ക് എതിരാണെന്ന് ഹര്‍ജിയില്‍ ലീഗ് ആരോപിക്കുന്നു. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ മതന്യൂനപക്ഷങ്ങളായ ഹിന്ദു, സിഖ്, ക്രൈസ്തവർ, ജൈനർ, പാഴ്സി എന്നിവർക്ക് പൗരത്വത്തിന് അപേക്ഷ സമർപ്പിക്കാം എന്നായിരുന്നു വിജ്ഞാപനം. ഗുജറാത്ത്, രാജസ്ഥാൻ, ഛത്തിസ്ഗഡ്, ഹരിയാന,…
Read Moreപത്തിടത്ത് തീരം ശോഷിക്കുന്നെന്ന് മുഖ്യമന്ത്രി; കഴിഞ്ഞ അഞ്ച് വർഷം എന്തു ചെയ്തെന്ന് പ്രതിപക്ഷ നേതാവ്; മഴ തീർന്നാൽ തീര സംരക്ഷണ നടപടികളെന്ന് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: തീരദേശത്ത് അഞ്ചു വർഷം കൊണ്ട് 5000 കോടി രൂപയുടെ സംരക്ഷണ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. അഞ്ച് വർഷം കൊണ്ട് കടലാക്രമണം കൊണ്ടുള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നത്. സംസ്ഥാനത്ത് പത്ത് ഇടങ്ങളിൽ കടൽത്തീരം ശോഷിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം തീരങ്ങളിൽ ടെട്രാപാഡ് സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടിയായിട്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പിസി വിഷ്ണുനാഥാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. ശംഖുമുഖത്തോട് അവഗണന ഇല്ലെന്നും മത്സ്യത്തൊഴിലാളികളുടെ ഏതൊരു വിഷമവും സംസ്ഥാനത്തിന്റെയാകെ വിഷമമായി കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശംഖുമുഖം റോഡ് പൂർണമായി തകർന്നു. നാലുകൊല്ലം കഴിഞ്ഞിട്ടും ഇവിടെ റോഡ് നിർമാണത്തിന് സർക്കാർ ഒന്നും ചെയ്തില്ല. അധികാരികളുടെ കൺമുന്നിലാണ് വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളികൾ മരിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ചെല്ലാനത്തും സ്ഥിതി രൂക്ഷമാണെന്നും പരന്പരാഗത രീതികൾ…
Read Moreഇനി വീട്ടിലിരുന്ന് ലഹരി ആസ്വദിക്കാം; മദ്യം വീട്ടിലെത്തിക്കും; ഓണ്‍ലൈന്‍ ബുക്കിംഗിന് അനുമതി നല്കി ഡൽഹി സര്‍ക്കാര്‍
ന്യൂഡൽഹി: ലോക്ഡൗണ്‍ കാലത്ത് മദ്യത്തിന്റെ ഓണ്‍ലൈന്‍ ബുക്കിംഗിനും വിതരണത്തിനും അനുമതി നല്കി ഡൽഹി സര്‍ക്കാര്‍. ആവശ്യക്കാര്‍ക്ക് മദ്യം മൊബൈൽ ആപ്പിലൂടെയോ വെബ് പോര്‍ട്ടലിലൂടെയോ ബുക്ക് ചെയ്യാം. ഇത് വീടുകളില്‍ എത്തിക്കുന്നതാണ് സംവിധാനം. ഇന്ത്യന്‍, വിദേശ നിര്‍മിത മദ്യങ്ങള്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാന്‍ അവസരം ലഭിക്കും.എൽ -13 ലൈസൻസ് കൈവശമുള്ള വ്യാപാരികൾക്ക് മാത്രമേ ഹോം ഡെലിവറിക്ക് അനുമതി നൽകൂ. വീടുകളിലേക്കുള്ള ഓർഡറുകൾ മാത്രമേ സ്വീകരിക്കൂ. ഹോസ്റ്റൽ, ഓഫീസ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള ബുക്കിംഗ് സ്വീകരിക്കില്ലെന്ന് ഇതു സംബന്ധിച്ചുള്ള വിജ്ഞാപനത്തിൽ പറയുന്നു. കേരളത്തിലും സമാന സജ്ജീകരണം വേണമെന്ന് നേരത്തെ ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍, ഓണ്‍ലൈന്‍ മദ്യവില്‍പ്പനയെ കുറിച്ച് ഇപ്പോള്‍ ആലോചനയില്ലെന്നാണ് എക്സൈസ് മന്ത്രി എം.വി.ഗോവിന്ദന് കഴിഞ്ഞ ദിവസം പറഞ്ഞത്.
Read More