കണ്ണൂർ: എന്‍ഡിഎയിൽ ചേരാൻ സി.കെ. ജാനു പണം ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തൽ. ഇതുസംബന്ധിച്ച് ശബ്ദരേഖ ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെആർപി) സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട്ട് പുറത്തുവിട്ടു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനുമായി ജാനു നടത്തിയ സംഭാഷണമെന്നാണ് ആക്ഷേപം. സി.കെ.ജാനുവിന് പത്ത് ലക്ഷം രൂപ കെ. സുരേന്ദ്രന് നല്‍കിയെന്നാണ് പ്രസീതയുടെ വെളിപ്പെടുത്തൽ. 10 കോടി രൂപയും പാര്‍ട്ടിക്ക് അഞ്ച് നിയമസഭ സീറ്റും കേന്ദ്രമന്ത്രി സ്ഥാനവുമാണ് സി.കെ. ജാനു ആവശ്യപ്പെട്ടതെന്നും പ്രസീത പറഞ്ഞു. കോട്ടയത്ത് നടന്ന ചര്‍ച്ചയില്‍ സി.കെ. ജാനുവിന്റെ ആവശ്യം കെ.സുരേന്ദ്രന് അംഗീകരിച്ചിരുന്നില്ല. പിന്നീടാണ് സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് 10 ലക്ഷം രൂപ ആവശ്യപ്പെട്ടതെന്നും പ്രസീത പറഞ്ഞു. വിജയ് യാത്രയുടെ സമാപനത്തിന് മുന്നോടിയായി മാർച്ച് ആറിന് തിരുവനന്തപുരത്ത് വച്ചാണ് കെ.സുരേന്ദ്രൻ ജാനുവിന് പണം നൽകിയത്. അമിത് ഷായുടെ പരിപാടി ആരംഭിക്കുന്നതിന് മുമ്പായിരുന്നു ഇത്. പണം കിട്ടിയതോടെയാണ്…
Read MoreCategory: Top News
കോവിന്‍ പോര്‍ട്ടലിലെ സ്പോട്ട് തിരച്ചിലിന് ആപ്പുകളും സജീവം ! കോവിന്‍ പോര്‍ട്ടലില്‍ സ്ലോട്ട് എപ്പോള്‍ അപ്ഡേറ്റ് ചെയ്യും എന്ന് ഈ ആപ്പ് പറഞ്ഞു തരും…
കോവിഡ് വാക്സിനേഷന് കേരളത്തില്‍ കാര്യക്ഷമമായി നടക്കുന്നില്ലെന്ന ആക്ഷേപം ഇപ്പോള്‍ ഉയരുന്നുണ്ട്. ഡാറ്റ വിശകലനം ചെയ്യുന്നതിന് പല ആപ്പുകള്‍ ലഭ്യമാണ്. ഈ ആപ്പുകളിലെ വിശകലനമാണ് ഇത്തരമൊരു സന്ദേശം നല്‍കുന്നത്. കോവിന്‍ പോര്‍ട്ടലില്‍ വാക്സിന് ബുക്ക് ചെയ്യുന്നത് ഒരു ഭാഗ്യപരീക്ഷണമാണ്. ആശുപത്രികള്‍ ബുക്കിങ് സ്ലോട്ടുകള്‍ അപ്ഡേറ്റ് ചെയ്യുന്നത് എപ്പോഴെന്ന് അറിയാത്തതാണ് ഇതിന് കാരണം. അതിനാല്‍ തന്നെ വാക്സിന് വേണ്ടവര്‍ ഈ വിവരം തിരിച്ചറിയാനായി ബദല്‍ ടെക് പ്ലാറ്റ്ഫോമുകളെ വന്‍തോതില്‍ ആശ്രയിക്കുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ചെന്നൈയില്‍ താമസിക്കുന്ന ഒറ്റപ്പാലം സ്വദേശി ബെര്‍ട്ടി തോമസ് വികസിപ്പിച്ച above45.in, under45.in എന്നീ പ്ലാറ്റ്ഫോമുകള്‍ക്ക് കീഴിലുള്ള 1256 ടെലിഗ്രാം ഗ്രൂപ്പുകള്‍ സബ്സ്ക്രൈബ് ചെയ്യുന്നവരുടെ എണ്ണം രാജ്യത്ത് 30.6 ലക്ഷമായി. കേരളത്തില്‍ മാത്രം 1.78 ലക്ഷം പേരാണ് ഇതിന്റെ വരിക്കാര്‍. 45 വയസ്സിനു താഴെയുള്ള 1.21 ലക്ഷം പേരും 45 വയസ്സിനു മുകളില്‍ 57,024 പേരുമാണുള്ളത്. എല്ലാവരും…
Read Moreപർദ ധരിക്കുക, കുഞ്ഞാലിക്കുട്ടിയ്ക്കെതിരേ പരാമർശങ്ങൾ നടത്തുക..! നന്ദകുമാറിനെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ട്രാൻസ്ജൻഡർ സ്ഥാനാർഥി അനന്യയും
ചാത്തന്നൂർ: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഏക ട്രാൻസ് ജൻഡർ സ്ഥാനാർഥിയായിരുന്ന കൊല്ലം പെരുമൺ സ്വദേശി അനന്യ കുമാരിയും ദല്ലാൾ നന്ദകുമാറിനെതിരേ അന്വേഷണ സംഘത്തിന് മൊഴി നൽകി. വേങ്ങര നിയോജക മണ്ഡലത്തിലെ ഡിഎസ്ജെപി സ്ഥാനാർത്ഥിയായിരുന്നു അനന്യ. അരുർ മണ്ഡലത്തിൽ ഡി എസ് ജെ പി സ്ഥാനാർഥിയായിരുന്ന ചലച്ചിത്ര-സീരിയൽ താരം പ്രിയങ്ക, നന്ദകുമാറിനെതിരേ മൊഴി നല്‍കിയതിന് പിന്നാലെയാണ് ട്രാൻസ് ജൻഡർ സ്ഥാനാർത്ഥി അനന്യയും നന്ദകുമാറിനെതിരെ മൊഴി നല്‍കിയത്. കുണ്ടറ നിയോജക മണ്ഡലത്തിൽ മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയ്ക്കെതിരേ മത്സരിച്ച ഇഎംസിസി എന്ന അമേരിക്കൻ കമ്പനി ചെയർമാൻ ഷിജു വർഗീസിനെതിരേ, പെട്രോൾബോംബാക്രമണവുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് അനന്യയെയും കഴിഞ്ഞ ദിവസം നടി പ്രിയങ്കയേയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്. ദൽഹിയിലായിരുന്ന നന്ദകുമാർ കൊച്ചിയിലെത്തിയിട്ടുണ്ടെന്നും തൊട്ടടുത്ത ദിവസം തന്നെ ചോദ്യം ചെയ്യമെന്നും അന്വേഷണ സംഘത്തലവൻ ചാത്തന്നൂർ എസി…
Read Moreബ്ലാക്ക് ഫംഗസ് മരുന്ന് ക്ഷാമം ; ബംഗളൂരുവില്‍നിന്ന് മരുന്ന് എത്തിക്കാന്‍ നീക്കം; കെഎംഎസ്സിഎല് പ്രതിനിധിയെ അയച്ചു
സ്വന്തം ലേഖകന്‍ കോഴിക്കോട്: സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് ക്ഷാമം രൂക്ഷമായതിനെ ത്തുടര്‍ന്ന് ബംഗളൂരുവില്‍നിന്ന് മരുന്നെത്തിക്കാന്‍ നീക്കം. കേരള മെഡിക്കല്‍ സര്‍വീസ് കോര്പറേഷന് ലിമിറ്റഡ് (കെഎംഎസ്സിഎല് ) മരുന്ന് ശേഖരിക്കുന്നതിനായി ഒരു പ്രതിനിധിയെ ബംഗളൂരുവിലേക്ക് അയച്ചിട്ടുണ്ട്. ഇവിടെ നിന്ന് 100 വയല്‍ ആംഫോടെറിസിന്‍ എത്തിക്കാനാണ് നീക്കം നടക്കുന്നത്. ഇതിന് പുറമേ മുംബൈ വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുന്ന മരുന്നും ഇന്നെത്തിക്കാന്‍ നീക്കം നടത്തുന്നുണ്ട്. നെടുമ്പാശേരിയില്‍ ഇന്നലെ വൈകിട്ട് എത്തേണ്ട വിമാനം തകരാറായതിനെ തുടര്‍ന്നാണ് ഇവ എത്തിക്കാന്‍ സാധിക്കാത്തത്. 50 വയല്‍ മരുന്നാണ് ഇവിടെ കുടുങ്ങി കിടക്കുന്നത്. അതേസമയം ഇന്ന് 150 വയല്‍ എത്തിച്ചാല്‍ മരുന്ന്ക്ഷാമത്തിന് നേരിയ ആശ്വാസമാകും.ഉത്തരേന്ത്യയില്‍ ബ്ലാക്ക് ഫംഗസ് രോഗം രൂക്ഷമായതിനെത്തുടര്‍ന്നാണ് സംസ്ഥാനത്ത് മരുന്ന് ക്ഷാമം രൂക്ഷമായത്. രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് മരുന്നുകള്‍ ലഭിക്കാത്ത അവസ്ഥയാണുള്ളത്. ആംഫോ ടെറിസിൻ, ലൈപോസോമൽ ആം ഫോടെറിസിൻ എന്നീ മരുന്നുകളാണ് ബ്ലാക്ക്…
Read Moreവാക്സിന്റെ കരിഞ്ചന്തയ്ക്ക് കൂട്ടുനിൽക്കുന്നു; കേന്ദ്രനയം കാരണം വാക്സിനു പല വിലയാണ്; കേന്ദ്രത്തിനെതിരെ കേരളം ഹൈക്കോടതിയില്‍
കൊച്ചി: കോവിഡ് വാക്സിന് വിതരണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ. ന്യായ വിലയ്ക്ക് വാക്സിന് നല്കാന് കേന്ദ്രത്തിനു സാധിക്കുന്നില്ലെന്നു വ്യക്തമാക്കിയ സംസ്ഥാന സര്‍ക്കാർ, വാക്സിന്റെ കരിഞ്ചന്തയ്ക്കു കേന്ദ്രം കൂട്ടുനില്‍ക്കുന്നതായും ആരോപിച്ചു. കേന്ദ്രനയം കാരണം വാക്സിനു പല വിലയാണ്. വാക്സിന് ലഭ്യതക്കുറവ് സംബന്ധിച്ച ഹര്‍ജിയിലാണു സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. അതിനിടെ, വിഷയത്തില്‍ നിരവധി ചോദ്യങ്ങള്‍ ഹെക്കോടതി ഉന്നയിച്ചു. സര്‍ക്കാരിനു കിട്ടാത്ത വാക്സിന് എങ്ങനെ സ്വകാര്യ ആശുപത്രികള്‍ക്കു കിട്ടുന്നതായി ഹൈക്കോടതി ചോദിച്ചു. ഈ വിലയ്ക്കു വാങ്ങാന്‍ സാധ്യമാണോയെന്നു ചോദിച്ചെങ്കിലും സാധ്യമല്ലെന്ന നിലപാടാണു സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. വിഷയത്തില്‍ മറുപടി നല്കാന് കൂടുതല്‍ സമയം വേണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യപ്രകാരം ഹര്‍ജി പരിഗണിക്കുന്നത് അടുത്ത ചൊവ്വാഴ്ചത്തേയ്ക്കു മാറ്റി.
Read Moreഎലി ലില്ലിയുടെ ആന്റിബോഡി മരുന്ന് മിശ്രിതത്തിനും അനുമതി ! ലഭിച്ചിരിക്കുന്നത് അടിയന്തര ഉപയോഗ അനുമതി…
പ്രമുഖ അമേരിക്കന്‍ മരുന്ന് കമ്പനിയായ എലി ലില്ലിയുടെ ആന്റിബോഡി മരുന്ന് മിശ്രിതത്തിന് കോവിഡ് ചികിത്സയില്‍ അടിയന്തര ഉപയോഗ അനുമതി. നേരിയ രോഗലക്ഷണങ്ങളുള്ളവരുടെ ചികിത്സയ്ക്കാണ് ഇത് ഉപയോഗിക്കുക. രോഗപ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട മോണോക്ലോണല്‍ ആന്റിബോഡികളായ ബാംലാനിവിമാബും, എറ്റേസേവിമാബ് എന്നിവ ചേര്‍ന്നുള്ള മരുന്ന് മിശ്രിതം കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കാനാണ് ഡ്രഗ്സ് കണ്ട്രോളര് അനുമതി നല്‍കിയത്. ആശുപത്രിയില്‍ മാത്രമേ ഈ മരുന്ന് ഉപയോഗിക്കാന്‍ പാടുള്ളൂ. മുതിര്‍ന്നവരിലുള്ള ചികിത്സയ്ക്കാണ് ഇത് ഉപയോഗിക്കുന്നതെന്ന് കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു. നേരിയ രോഗലക്ഷണങ്ങളുള്ളവര്‍ക്ക് എളുപ്പം അസുഖം ഭേദമാകാന്‍ ഇതുവഴി സാധിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.രോഗപ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കുന്നതാണ് മോണോക്ലോണല്‍ ആന്റിബോഡികള്‍. കഴിഞ്ഞ ദിവസം റോച്ചേ കമ്പനിയുടെ സമാനമായ ആന്റിബോഡി മിശ്രിതത്തിന് ഡ്രഗ്സ് കണ്ട്രോളര് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു.
Read Moreമദ്രസാ അധ്യാപകര്‍ക്ക് എന്തിന് പെന്ഷന് നല്‍കണം എന്ന് ഹൈക്കോടതി ! മതകാര്യങ്ങള്‍ക്കു വേണ്ടി എന്തിനാണ് സര്‍ക്കാര്‍ പണം ചെലവാക്കുന്നതെന്നും കോടതിയുടെ ചോദ്യം…
കേരള മദ്രസ അധ്യാപകര്‍ക്ക് പെന്ഷന് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതി.മതപരമായ പ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാര്‍ പണം മുടക്കുന്നത് എന്തിനെന്നാണ് ഹൈക്കോടതി ആരാഞ്ഞിരിക്കുന്നത്. കേരള മദ്രസ അധ്യാപക ക്ഷേമനിധിയിലേക്കു സംസ്ഥാന സര്‍ക്കാര്‍ പണം നല്കുന്നുണ്ടോയെന്നു വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടു. മദ്രസ അധ്യാപകര്‍ക്കു പെന്ഷന് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി. മദ്രസ അധ്യാപര്‍ക്കു പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതിനായി കൊണ്ടുവന്ന കേരള മദ്രസ അധ്യാപക ക്ഷേമനിധി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിറ്റിസണ്‍ ഓര്ഗനൈസേഷന് ഫോര്‍ ഡെമോക്രസി, ഇക്വാളിറ്റി, ട്രാന്‍ക്വിലിറ്റി ആന്‍ഡ് സെക്യുലറിസം സെക്രട്ടറി മനോജ് ആണ് കോടതിയെ സമീപിച്ചത്. ഖുറാനെക്കുറിച്ചും മറ്റ് ഇസ്ലാമിക ഗ്രന്ഥങ്ങളെക്കുറിച്ചുമാണ് മദ്രസകളില്‍ പഠിപ്പിക്കുന്നതെന്ന് ഹര്‍ജിക്കാരനു വേണ്ടി ഹാജരായ സി രാജേന്ദ്രന് ചൂണ്ടിക്കാട്ടി. ഇതിനു വേണ്ടി പൊതുപണം ചെലവാക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന മതനിരപേക്ഷ തത്വങ്ങള്‍ക്കു വിരുദ്ധമാണ് സര്‍ക്കാര്‍…
Read Moreആശ്വാസ കണക്കുകൾക്ക് പിന്നാലെ നേരിയ വർധന; രാജ്യത്ത് 1.32 ലക്ഷം പുതിയ കോവിഡ് കേസുകൾ, മരണം 3,207
ന്യൂഡൽഹി: രാജ്യത്ത് ബുധനാഴ്ച സ്ഥിരീകരിച്ചത് 1,32,788 കോവിഡ് കേസുകൾ. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് കേസുകളുടെ എണ്ണത്തിൽ നേരിയ വര്‍ധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 3,207 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ വര്‍ധനവ് മരണസംഖ്യയിലുമുണ്ട്. ചൊവ്വാഴ്ച 2,795 പേരായിരുന്നു മരിച്ചത്. ഇന്ന് 2,31,456 പേര് രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 2,83,07,832 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 3,35,102 പേർ കോവിഡ് ബാധിച്ച് മരിച്ചു. ആകെ 2,61,79,085 പേർ രോഗമുക്തി നേടി. 17,93,645 സജീവ കേസുകളാണ് നിലവിൽ രാജ്യത്തുളളത്. ഇതുവരെ 21,85,46,667 പേർ വാക്സിൻ സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പ്രതിദിനരോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുറവ് രേഖപ്പെടുത്തുന്നത് നേരിയ ആശ്വാസം പകരുന്നു. രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ ശക്തി കുറയുന്നതിന്റെ നേരിയ സൂചനയായി ഇതിനെ നോക്കിക്കാണാവുന്നതാണ്.
Read Moreകോവിഡ് മരണങ്ങളിൽ വിതുമ്പിയലിഞ്ഞു ഐവർമഠം പൊതുശ്മശാനം..! മഹാമാരിക്കിടയിലും മൃതദേഹം വച്ച് സ്വത്ത് തർക്കം, മുദ്രാവാക്യം വിളി; വേദനിക്കുന്ന ചില കാഴ്ചകൾ പങ്കുവച്ച് ജീവനക്കാർ
ഒറ്റപ്പാലം: കോവിഡ് രണ്ടാം വ്യാപനത്തോടെ ഐവർമഠം ശ്മശാനത്തിൽ മൃതദേഹങ്ങൾ ദഹിപ്പിക്കാൻ തിരക്കേറി. ശാപമോക്ഷം തേടി ആത്മാക്കളലയുന്പോൾ അസ്തികൾ ശേഖരിച്ച മണ്‍കുടങ്ങൾ സൂക്ഷിക്കാനാവാതെ ശവസംസ്ക്കാര നടത്തിപ്പുകാർ. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാണ് സൂക്ഷിച്ചവയിൽ അധികവും. മുന്‍പ് ഒന്നോ,രണ്ടോ കോവിഡ് മൃതദേഹങ്ങൾ വന്നിരുന്ന സ്ഥാനത്ത് മുപ്പതിന് മുകളിൽ മൃതദേഹങ്ങൾ വന്ന ദിവസങ്ങളുണ്ടായിട്ടുണ്ടെന്ന് പാന്പാടി തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ മരണാനന്തര കർമ്മങ്ങൾ നടത്തുന്ന രമേശ് കോരപ്പത്ത് സാക്ഷ്യപ്പെടുത്തുന്നു. കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തിൽ സമീപ ദിവസങ്ങളിൽ ചെറിയ കുറവു വന്നിട്ടുണ്ട്. ഒരു മൃതദേഹം ദഹിപ്പിക്കാൻ ചുരുങ്ങിയത് നാലുപേരെങ്കിലും വേണം.ഇവർക്കെല്ലാം പിപിഇ കിറ്റുകളും ആവശ്യമാണ്. സർക്കാർ പിപിഇ കിറ്റുകൾക്ക് വില നിശ്ചയിച്ചതോടെ പിപിഇ കിറ്റുകൾ കിട്ടാനില്ലാത്ത സ്ഥിതിയാണ്. നേരത്തെ 6 മണി വരെയാണ് ഇവിടെ മൃതദേഹങ്ങൾ ദഹിപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോഴിത് രാത്രി 8 മണി വരേക്ക് സമയം വർദ്ധിപ്പിച്ചിട്ടുണ്ട്.മരണനിരക്ക് വർദ്ധിച്ചത് തന്നെ കാരണം.…
Read Moreതന്നെ നിർബന്ധിച്ച് സ്ഥാനാർഥിയാക്കിയത് നന്ദകുമാറെന്ന് നടി പ്രിയങ്ക! പ്രിയങ്ക മൊഴി നല്‍കിയതോടെ നന്ദകുമാര്‍ കുടുതല്‍ സംശയ നിഴലില്‍ ; ഷിജു വർഗീസിനെതിരേ അന്വേഷണം…
ചാത്തന്നൂർ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദല്ലാൾ നന്ദകുമാർ നടത്തിയ നീക്കങ്ങളിൽ ദുരൂഹത ഉണ്ടെന്ന് പോലീസ്. നന്ദകുമാർ തന്നെ നിർബന്ധിച്ച് ഡിഎസ്ജെപിയുടെ സ്ഥാനാർഥിയാക്കുകയായിരുന്നെന്ന ചലച്ചിത്ര-സീരിയൽ താരം പ്രിയങ്ക പോലീസിന് മൊഴി നൽകിയതോടെയാണ് നന്ദകുമാർ കുടുതൽ സംശയ നിഴലിലായത്. കുരീപ്പള്ളിയിലെ പെട്രോൾ ബോംബാക്രമണക്കേസിലെ പ്രതിയും, ഇഎംസിസി എന്ന അമേരിക്കൻ കമ്പിനിയുടെ ചെയർമാനുമായ ഷിജു വർഗീസിനെക്കുറിച്ചന്വേഷിക്കുന്ന പോലീസ് സിനിമാ താരം പ്രിയങ്കയെ ഇന്നലെ ചോദ്യം ചെയ്തയോടെയാണ് നന്ദകുമാറിനെക്കുറിച്ച് അവർ വ്യക്തമാക്കിത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അരൂർ മണ്ഡലത്തിലെ ഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡിഎസ്ജെപി ) യുടെ സ്ഥാനാർഥിയായി പ്രിയങ്ക മത്സരിച്ചിരുന്നു. പ്രിയങ്കയെ നന്ദകുമാർ നിർബന്ധിച്ച് സ്ഥാനാർഥിയാക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ചെലവ് പൂർണമായും വഹിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ ഒന്നര ലക്ഷം രൂപ മാത്രമാണ് പാർട്ടി നൽകിയത്. പ്രചാരണ വിഭാഗത്തിന്റെ ചുമതലയുള്ള ജയകുമാറാണ് തുക നൽകിയത്. നാല് ലക്ഷത്തോളം ചെലവായി. ഡി എസ്…
Read More