കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോള്‍ എത്രയും പെട്ടെന്ന് കൂടുതല്‍ വാക്സിന് നിര്‍മിച്ച് ആളുകള്‍ക്ക് നല്‍കാമെന്ന ഇന്ത്യയുടെ മോഹത്തിന് തിരിച്ചടി. തങ്ങളുടെ ആവശ്യം കഴിഞ്ഞതിനു ശേഷം മാത്രമേ മരുന്ന് നിര്‍മിക്കാനുള്ള അസംസ്കൃത വസ്തുക്കള്‍ മറ്റു രാജ്യങ്ങള്‍ക്കു നല്‍കുകയുള്ളൂ എന്ന അമേരിക്കയുടെ നിലപാടാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. അസംസ്കൃത വസ്തുക്കളുടെ രാജ്യത്തേക്കുള്ള കയറ്റുമതി നിയന്ത്രിക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് ഇക്കാര്യം അറിയിച്ചത്. കോവിഡിന്റെ രണ്ടാംതരംഗം രൂക്ഷമായ ഇന്ത്യയില്‍ അസംസ്കൃതവസ്തുക്കള്‍ കിട്ടാത്തതുമൂലം വാക്സിന് നിര്‍മാണവും മന്ദഗതിയിലാണ്. യു.എസില്‍നിന്ന് ഇറക്കുമതി ഇല്ലാത്തതാണ് പ്രധാനകാരണം. അതിനാല്‍ നിയന്ത്രണം നീക്കാനുള്ള ഇന്ത്യയുടെ ആവശ്യം എപ്പോള്‍ പരിഗണിക്കുമെന്ന ചോദ്യത്തിന് ;അമേരിക്കയാണ് ആദ്യം. അമേരിക്കന്‍ ജനതയ്ക്ക് വാക്സിനേഷന് വിജയകരമായി നടത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ പ്രൈസ് മറുപടി പറഞ്ഞു. മറ്റേതു രാജ്യത്തെക്കാളും അമേരിക്കയെയാണ് കോവിഡ് രൂക്ഷമായി ബാധിച്ചത്. ഏറ്റവുമധികം മരണവും ഇവിടെയാണ്. ഇതിനാല്‍ അമേരിക്കയ്ക്കാണ്…
Read MoreCategory: Top News
ഇതിനും നല്ല മറുപടി വേറെയില്ല; വന്യമൃഗങ്ങള്‍ ആക്രമിക്കാതിരിക്കണമെങ്കിൽ കന്നുകാലികളെ വളർത്തരുത്; തെന്മലയിലെ വനപാലകർ ഒരു സംഭവം തന്നെ…
തെന്മല: വന്യമൃഗങ്ങളില്‍ നിന്നും വളര്‍ത്ത് മൃഗങ്ങള്‍ക്ക് രക്ഷപെടണം എങ്കില്‍ കന്നുകാലികള്‍ അടക്കമുള്ളവയെ വളര്‍ത്തരുതെന്ന വിചിത്ര വാദം ഉന്നയിച്ചു വനപാലകര്‍. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് തെന്മല പഞ്ചായത്തിലെ നാഗമല എസ്റ്റേറ്റ് തൊഴിലാളി ക്ഷീര കര്‍ഷകനുമായ തങ്കവേലുവിന്റെ ഒരുമാസം പ്രായമുള്ള പശുകിടാവിനെ പുലി ആക്രമിച്ചു കൊന്നത്. പ്രദേശത്ത് ഈ മാസം ഇത് മൂന്നാമത്തെ തവണയാണ് പുലി ഇറങ്ങുകയും കന്നുകാലികളെ കൊല്ലുകയും ചെയുന്നത്. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ തെന്മല വനപാലകരെ വിവരം അറിയിച്ചു. എന്നാല്‍ ലഭിച്ച മറുപടി വിചിത്രമായിരുന്നു. വളർത്തു മൃഗങ്ങളെ അഴിച്ചു വിടരുത് എന്നും കന്നുകാലികളെ വളർത്താതിരിക്കാൻ ശ്രമിക്കണം എന്നുമാണ്. ഒപ്പം തൊഴിലാളികൾ കന്നുകാളികളെ വളർത്തിരിക്കാൻ എസ്റ്റേറ്റ് മാനേജ്മെന്റിനു കത്ത് നൽകും എന്നും വനപാലകർ അറിയിച്ചതോടെ നാട്ടുകാര്‍ ക്ഷുഭിതരായി. തുടര്‍ന്ന് വാര്‍ഡ് അംഗം സിബില്‍ ബാബുവിന്റെ നേതൃത്വത്തില്‍ സംഘടിച്ച നാട്ടുകാര്‍ പുലി കടിച്ചുകൊന്ന പശുകുട്ടിയുമായി തെന്മല ഫോറസ്റ്റ് സെക്ഷന്‍ ഓഫീസില്‍…
Read Moreസർക്കാർ നിർദേശങ്ങൾ പാലിക്കാം, ദുരന്തങ്ങൾ ഒഴിവാക്കാം..! ഇന്ത്യയിൽ പ്രതിദിനം കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 5,000ത്തിനു മുകളിലെത്തുമെന്ന് പഠനം
ന്യൂഡൽഹി: ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം പ്രതിദിനം 5,600 ആയി ഉയരുമെന്ന് അമേരിക്കന്‍ ഏജന്‍സിയുടെ പഠനം. വാഷിംഗ്ണ് സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്സ് ആന്‍ഡ് ഇവാല്യുവേഷൻ(ഐഎച്ച്എംഇ) നടത്തിയ കോവിഡ് 19 പ്രൊജക്ഷന്‍സ് എന്ന പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഏപ്രില്‍ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ മാത്രം മൂന്നുലക്ഷത്തോളം പേര് കോവിഡ് ബാധിച്ച് മരണപ്പെടുമെന്നും മുന്നറിയിപ്പുണ്ട്. ഇന്ത്യ നടത്തുന്ന കോവിഡ് പ്രതിരോധ വാക്സിന് യജ്ഞത്തിന് രണ്ടാംതരംഗത്തെ അതിജീവിക്കാൻ സാധിക്കുമെന്നും പഠനത്തിൽ പറയുന്നു. ജൂലൈ അവസാനത്തോടെ മരണസംഖ്യ 6,65,000 ആയി ഉയരുമെന്നും ഏപ്രില്‍ 15ന് പ്രസിദ്ധീകരിച്ച പഠനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
Read Moreഒളിവില്‍ പോയ സമയത്തും ആര്‍ഭാട ജീവിതം! മകളുടെ ശരീരം പോസ്റ്റ്മോർട്ടം ടേബിളിൽ; സനു നായാട്ട് കാണുന്ന തിരക്കിൽ; സനു മോഹന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
കൊച്ചി: മകളെ കൊലപ്പെടുത്തിയ ശേഷം ഓളിവില്‍ പോയ സമയത്തും ആര്‍ഭാട ജീവിതം നയിച്ചിരുന്നതായി സനു മോഹന്‍. കോയമ്പത്തൂരിലെത്തിയ താന്‍ സിനിമ തീയേറ്ററിലും, ബാര്‍, ചൂതാട്ട കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ഭൂരിഭാഗം സമയവും ചെലവഴിച്ചതെന്ന് സനു മോഹന്‍ തെളിവെടുപ്പ് സമയത്ത് പോലീസിനോട് വെളിപ്പെടുത്തി. തെളിവെടുപ്പിന്റെ ഭാഗമായി തമിഴ്നാട്ടില്‍ തുടരുന്ന അന്വേഷണസംഘം മൂന്ന് ദിവസംകൂടി കഴിഞ്ഞേ തിരിച്ചെത്തുവെന്നാണ് സൂചന. ഇതിന് ശേഷമാകും അവസാന വട്ടം ചോദ്യം ചെയ്യല്‍. സനുവിന്റെ ഏതാനും ബന്ധുക്കളോടും സുഹൃത്തുക്കളോടും പോലീസ് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സേലത്ത് സനു മോഹന്‍ ഒളിവില്‍ താമസിച്ച സ്ഥലങ്ങളില്‍ ഇന്നലെ പോലീസ് തെളിവെടുത്തു. ഒരു ഹോട്ടലിലെ ജീവനക്കാര്‍ സനുവിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. കോയമ്പത്തൂരില്‍ കണ്ടെടുത്ത സനു മോഹന്റെ കാര്‍ തൃക്കാക്കര പോലീസ് സ്റ്റേഷനിലെത്തിച്ചു. സനു കോയമ്പത്തൂരില്‍ വിറ്റ വൈഗയുടെ സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തു. വൈഗയെ കൊലപ്പെടുത്തിയ ശേഷം കോയമ്പത്തൂരിലെത്തിയ സനു മോഹന്‍ മള്‍ട്ടി പ്ലക്സ് തിയറ്ററില്‍ മലയാളത്തിൽ…
Read Moreസൗജന്യ വാക്സിൻ പ്രഖ്യാപനത്തിന് പിന്നാലെ തരംഗമായി കോവിഡ് വാക്സിൻ ചലഞ്ച്; രണ്ടു ദിവസംകൊണ്ട് 50ലക്ഷം; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകളുടെ പ്രവാഹം
എം.ജെ ശ്രീജിത്ത്തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ കോവിഡ് വാക്സിൻ ചലഞ്ച് തരംഗമാകുന്നു. കോവിഡ് വാക്സിൻ സൗജന്യമായി നൽകാനാകില്ലെന്ന കേന്ദ്രനിലപാട് പുറത്തുവന്നതോടെ കോവിഡ് വാക്സിനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയാണ് ജനങ്ങൾ. കേന്ദ്രം സൗജന്യമായി തന്നില്ലെങ്കിലും സംസ്ഥാനത്ത് വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് കോവിഡ് വാക്സിൻ ചലഞ്ച് സമൂഹമാധ്യമങ്ങളിൽ ആരംഭിച്ചത്. മരുന്ന് കമ്പനികൾ വാക്സിൻ 400 രൂപയ്ക്കാണ് സംസ്ഥാനങ്ങൾക്ക് നൽകുന്നതെന്ന് എന്ന് അറിഞ്ഞതോടെ വാക്സിൻ എടുത്തവരിൽ നല്ലൊരു പങ്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 400 രൂപ സംഭാവന ചെയ്തുകൊണ്ടുള്ള ചലഞ്ച് ആരംഭിക്കുകയായിരുന്നു. ആദ്യ ദിവസം തന്നെ 22 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതിൻപ്രകാരം എത്തിയത്. ചലഞ്ച് ആരംഭിച്ച് രണ്ടു ദിവസം പിന്നിടുമ്പോൾ 50 ലക്ഷം പിന്നിട്ടു. വാക്സിൻ എടുത്തവർ മാത്രമല്ല ഇനി വാക്സിൻ എടുക്കാനുള്ള വരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്…
Read Moreഓക്സിജനില്ല, എന്റെ രോഗികൾ മരിക്കുകയാണ്..! പൊട്ടിക്കരഞ്ഞ് ആശുപത്രി ഉടമ; മലയാളികൾ ഉൾപ്പടെയുള്ളവർ ചികിത്സ ലഭ്യമാകാതെ കടുത്ത പ്രതിസന്ധിയില്‍
ന്യൂഡൽഹി: മെഡിക്കൽ ഓക്സിജന്റെ രൂക്ഷമായ ക്ഷാമവും ആശുപത്രി കിടക്കകളുടെ അഭാവവും ഡൽഹിയിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളെ എത്തിച്ചിരിക്കുന്നത് സ്ഫോടനാത്മക സ്ഥിതിയിൽ. ഡൽഹിയിലെ ശാന്തി മുകുന്ത് ആശുപത്രിയിലെ സിഇഒ ഇന്നലെ മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരിഞ്ഞു. ഓക്സിജൻ തീർന്നുവെന്നും തന്റെ രോഗികൾ മരണാസന്നരായെന്നും പറഞ്ഞാണ് ആശുപത്രി സിഇഒ മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞത്. രോഗികളെയുമായി ആശുപത്രികളിൽനിന്ന് ആശുപത്രികളിലേക്ക് ഒാടുന്നവരുടെ എണ്ണം പെരുകിയിരിക്കുകയാണ്. മൂന്ന് ആശുപത്രികളിൽ പ്രവേശനം നിഷേധിക്കപ്പെട്ട ശേഷമാണ് കോവിഡ് ബാധിച്ച ഭാര്യയെ ബൈക്കിൽ ഇരുത്തി ഇന്നലെ അസ്ലം ഖാൻ എന്ന യുവാവ് എൽഎൻജെപി ആശുപത്രിയിൽ എത്തിയതു ദാരുണ കാഴ്ചയായി. എന്നാൽ, കിടക്കകൾ എല്ലാം തന്നെ രോഗികളെ കൊണ്ടു നിറഞ്ഞതിനാൽ അവിടെയും പ്രവേശനം സാധ്യമല്ലായിരുന്നു. ഡൽഹിയിൽ കോവിഡ് ചികിത്സ നൽകുന്ന ഏറ്റവും വലിയ എൽഎൻജെപി ആശുപത്രിയിലാണ് ഈ സ്ഥിതി. അടിയന്തര ചികിത്സ ആവശ്യമുള്ള നൂറു കണക്കിന് രോഗികളുമായി വന്ന ആംബുലൻസ് അടക്കമുള്ള…
Read Moreലോക്ക് ഡൗണിന് മുമ്പ് ശേഖരിച്ചു വയ്ക്കണം; കരുതൽ ശേഖരക്കാരെ പൊക്കിയപ്പോൾ പോലീസ് പിടികൂടിയത് 50 ലക്ഷം രൂപയുടെ കഞ്ചാവ്; പോലീസുകാരെ ക്വാറന്റൈനിലാക്കി പിടികൂടിയ പ്രതിക്ക് കോവിഡ്
കോട്ടയം: കോവിഡ് കേസുകൾ വർധിക്കുകയും നിയന്ത്രണങ്ങൾ കടുപ്പിക്കുകയും ചെയ്തതോടെ ലോക്ക ഡൗണ്‍ ഉണ്ടാകുമെന്ന് കരുതിയാണ് ജില്ലയിലേക്കു വൻ തോതിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ എത്തിക്കുന്നത്. ഇന്നലെ കാഞ്ഞിരപ്പള്ളിയിലും ചിങ്ങവനത്തു നിന്നുമാണ് 28 കിലോഗ്രാം കഞ്ചാവും 200 മില്ലി ഹാഷീഷ് ഓയിലും നിരവധി ആംപ്യുളുകൾ, ഗുളികളുമാണ് പിടികൂടിയത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചാൽ കഞ്ചാവ് എത്തിക്കുന്നതിനായി അയൽ സംസ്ഥാനങ്ങളായ കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലേക്കു പോകാൻ കഴിയാതെ വരും. ഇതു മുൻകുട്ടി കണ്ട് ജില്ലയിൽ കഞ്ചാവ് മാഫിയ സംഘങ്ങൾ വൻതോതിൽ കഞ്ചാവ് എത്തിച്ചു സ്റ്റോക്ക് ചെയ്യുകയാണ്. ഇന്നലെ മാത്രം പിടികൂടിയതു 50 ലക്ഷം രൂപയുടെ ലഹരി വസ്തുക്കളാണ്.ജില്ലയിലെ പല സംഘങ്ങളും വൻതോതിൽ കഞ്ചാവ് സ്റ്റോക്ക് ചെയ്യാൻ സാധ്യതയുണ്ടെന്ന് ലഹരി വിരുദ്ധ സ്ക്വാഡിനു സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പല സ്ഥലങ്ങളിലും പരിശോധനകൾ കർശനമാക്കുകയും ചിലരെ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് വൻ…
Read Moreഡൽഹി വിലപിക്കുന്നു, പ്രാണവായു തരൂ… ഇന്നലെ രാത്രി പിടഞ്ഞു മരിച്ചത് 25 പേര്; ഡല്‍ഹിയില്‍ സ്ഥിതി വിവരണാതീതം; ദാരുണം ഈ കാഴ്ചകള്‍…
ന്യൂഡൽഹി: ഓക്സിജൻ ക്ഷാമം അതിരൂക്ഷമായ ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ മാത്രം 24 മണിക്കൂറിനിടെ 25ലധികം പേർ മരിച്ചതായി റിപ്പോർട്ട്. ചികിത്സയിലുള്ള 60 പേരുടെ നില ഗുരുതരമാണെന്നും ആശുപത്രി അധികൃതർ രാവിലെ അറിയിച്ചു. ഏതാനും മണിക്കൂറുകൾക്കൂടി നൽകാനുള്ള പ്രാണവായു മാത്രമേ ആശുപത്രിയിലുള്ളൂ എന്ന് മെഡിക്കൽ ഡയറക്ടർ പറഞ്ഞിരുന്നു. ഉച്ചയ്ക്ക് മുന്‍പുതന്നെ ആശുപത്രിയിലേക്ക് ഓക്സിജൻ എത്തിച്ചുതുടങ്ങിയിട്ടുണ്ട്. സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി ഇന്ന് അടിയന്തര യോഗങ്ങൾ വിളിച്ചിരിക്കുകയാണ്. കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും പ്രധാനമന്ത്രി സംസാരിക്കും. രാജ്യത്തെ മുൻനിര ഓക്സിജൻ നിർമാതാക്കളുമായി ഉച്ചയ്ക്ക് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഓക്സിജൻ വിതരണം ചെയ്യാൻ വ്യോമസേനയുടെ വിമാനങ്ങൾ ഉപയോഗിച്ചുതുടങ്ങിയെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം ഇന്ത്യയ്ക്ക് ഓക്സിജൻ നൽകാമെന്ന് റഷ്യയും ചൈനയും അറിയിച്ചു. റഷ്യയിൽനിന്ന് കപ്പൽമാർഗം 50000 മെട്രിക് ടണ്‍ ഓക്സിജൻ എത്തിക്കാൻ ധാരണയായിട്ടുണ്ട്.
Read Moreപിടിവിട്ട് റിക്കാർഡുകൾ ഭേദിച്ച് കോവിഡ് കുതിപ്പ് തുടരുന്നു ; ഒറ്റ ദിവസം മൂന്നേകാൽ ലക്ഷം രോഗികൾ, 2,263 മരണം; സംസ്കാരച്ചടങ്ങുകൾക്ക് കടുത്ത പ്രയാസങ്ങൾ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ റിക്കാർഡ് ഭേദിച്ച് കുതിപ്പ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് മൂന്നേകാൽ ലക്ഷത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തു. 3,32,730 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പുതുതായി 2,263 മരണങ്ങളും സ്ഥിരീകരിച്ചു. ഇതുവരെ 1,86,928 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്.രാജ്യതലസ്ഥാനത്താണ് കോവിഡ് സ്ഥിതി ഏറ്റവും രൂക്ഷമായിട്ടുള്ളത്. 306 പേർ ഇന്നലെ മാത്രം മരിച്ചു. അതിരൂക്ഷമായ ഓക്സിജൻ ക്ഷാമവും ഡൽഹിയി ലുണ്ട്. മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 67,013 പുതിയ കേസുകളും 568 മരണവും സ്ഥിരീകരിച്ചു. ഉത്തർപ്രദേശിൽ 34,379 പുതിയ രോഗിക ളുണ്ടായി. മഹാരാഷ്ട്ര, കേരളം, കർണാടക, തമിഴ്നാട്, ആന്ധ്ര പ്രദേശ്, ഉത്തർ പ്രദേശ്, ഡൽഹി എന്നിവിടങ്ങളിലാണ് ഏറ്റവുമധികം കോവിഡ് രോഗികളുള്ളത്. ആശു പത്രിക്കിടക്കൾ ഒഴിവില്ലാത്തതിനാൽ പലയിടങ്ങളിലും രോഗികൾ ചികിത്സ കിട്ടാതെ വലയുകയാണ്. സംസ്കാരച്ചടങ്ങുകൾക്കുള്ള കടുത്ത പ്രയാസങ്ങളും തുടരുന്നു.
Read Moreവാക്സിന് എടുത്ത ചിലരില്‍ കണ്ടുവന്നത് അത്യപൂര്‍വമായ പാര്‍ശ്വഫലം മാത്രം! ജോണ്സണ് ആൻഡ് ജോണ്‍സണ്‍സ് വാക്സിന് ഇഎംഎയുടെ പച്ചക്കൊടി; വിലയിരുത്തല്‍ ഇങ്ങനെ…
ബ്രസൽസ്: ജോണ്സണ് ആൻഡ് ജോണ്‍സണ്‍സ് വാക്സിന്റെ പാർശ്വഫലങ്ങൾ സംബന്ധിച്ച സംശയങ്ങളിൽ വ്യക്തത വരുത്തി യൂറോപ്യൻ മെഡിസിൻസ് ഏജൻസി. അത്യപൂർവമായ പാർശ്വഫലം മാത്രമാണ് വാക്സിൻ എടുത്ത ചിലരിൽ കണ്ടുവരുന്ന രക്തം കട്ടപിടിക്കൽ എന്നാണ് ഏജൻസിയുടെ വിലയിരുത്തൽ. വാക്സിനും രക്തം കട്ടപിടിക്കലും തമ്മിൽ ബന്ധമുണ്ട്. എന്നാൽ, ഇത് വളരെ അപൂർവമായൊരു സാധ്യത മാത്രമാണെന്നും ഇഎംഎ വിലയിരുത്തുന്നു. വാക്സിൻ കൊണ്ടുള്ള ഗുണഫലങ്ങൾ പാർശ്വഫലങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണെന്നും ഏജൻസി വിലയിരുത്തുന്നു. അസ്ട്രസെനക്ക വാക്സിനെക്കുറിച്ചും സമാന റിപ്പോർട്ട് തന്നെയാണ് ഇഎംഎ നൽകിയിരുന്നത്. ജോണ്സണ് & ജോണ്സണ് കന്പനിയുടെ കൊറോണ പ്രതിരോധ വാക്സിന് യൂറോപ്യൻ മെഡിസിൻസ് ഏജൻസി പച്ചക്കൊടി കാട്ടിയത് രോഗപ്രതിരോധ മേഖലയ്ക്ക് ആക്കം കൂട്ടിയിരിയ്ക്കയാണ്. മറ്റു വാക്സിനുകളിൽ നിന്ന് വ്യത്യസ്തമായി ഇത് ഒരിക്കൽ മാത്രം നൽകിയാൽ മതിയെന്ന പ്രത്യേകതയാണ് കന്പനി ചൂണ്ടിക്കാട്ടുന്നത്. പാൻഡെമിക്കെതിരായ പോരാട്ടത്തിലെ സുപ്രധാന നാഴികക്കല്ലാണ് ജോണ്സണ് ആന്റ് ജോണ്‍സനിൽ നിന്നുള്ള…
Read More