സ്വന്തം ലേഖകൻ കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എംഎല്‍എയെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും. ഹാജരാക്കിയ രേഖകളുമായി ബന്ധപ്പെട്ടും വരവ് ചെലവ് കണക്കുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ ചോദിച്ചറിയാനുമാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. ഹാജരാക്കിയ രേഖകൾ പരിശോധിച്ചാലേ ഇവയുടെ ആധികാരികത വ്യക്തമാവൂ. ഭൂ രേഖകളുെട സത്യാവസ്ഥ അറിയാൻ രജിസ്ട്രേഷൻ വകുപ്പിന്റെ സഹായവും തേടും. എക്കൗണ്ട് വിശദാംശങ്ങൾ ബന്ധപ്പെട്ട ബാങ്കുകളിൽ നിന്നും ശേഖരിക്കും. തെരഞ്ഞെടുപ്പ് ചെലവിലേക്ക് വൻതുക നൽകിയവരുടെ പേരുവിവരം ലഭ്യമായതിനാൽ ഇവരിൽ നിന്നും മൊഴിയെടുക്കും. ഇന്നലെ മൂന്ന് മണിക്കൂറോളമാണ് വിജിലന്‍സ് സ്പെഷല്‍ സെല്‍ ഓഫിസിൽ ചോദ്യം ചെയ്തത്. കഴിഞ്ഞ 16ന് ചോദ്യം ചെയ്തപ്പോൾ, പരിശോധനക്കിടെ കണ്ണൂരിലെ വീട്ടിൽ നിന്ന് പിടിച്ച 47.35 ലക്ഷം രൂപയുടെയും അനധികൃത സ്വത്തായി കണ്ടെത്തിയ 1.47 കോടി രൂപയുടെയും രേഖകൾ ഹാജരാക്കാൻ വിജിലൻസ് ആവശ്യപ്പെട്ടിരുന്നു.…
Read MoreCategory: Top News
കാറിനുള്ളിലെ രക്തക്കറ ആരുടേത്? ഒളിവില്‍ പോയ സമയത്ത് സനുവിന്റെ വാഹനത്തില്‍ മാറ്റൊരാളുടെ സാന്നിധ്യം പോലീസ് സംശയിച്ചിരുന്നു…
കൊച്ചി: വൈഗയെ കൊലപ്പെടുത്തിയ ശേഷം കേരളം വിട്ട സനു മോഹന്റെ കാറനുള്ളിലെ രക്തക്കറ ആരുടേതെന്ന് തെരഞ്ഞ് അന്വേഷണസംഘം. കോയമ്പത്തൂരിലേക്ക് സനു ഒളിച്ചു കടക്കാന്‍ ശ്രമിച്ച കാര്‍ കഴിഞ്ഞ ദിവസം അന്വേഷണസംഘം കൊച്ചിയിലെത്തിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ നടത്തിയ ഫോറന്‍സിക് പരിശോധനയിലാണ് കാറിനുള്ളില്‍ രക്തക്കറ കണ്ടെത്തിയത്. നേരത്തെ സനുവിന്റെ കങ്ങരപ്പടിയിലുള്ള ഫ്ളാറ്റില്‍നിന്നും കണ്ടെത്തിയ രക്തക്കറ വൈഗയുടേതെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സനുവിന്റെ കാറിനുള്ളിലും രക്തത്തിന്റെ അംശം കണ്ടെത്തിയിട്ടുള്ളത്. ഇത് വൈഗയുടേത് തന്നെയാണോ അതോ മറ്റാരുടേയെങ്കിലുമാണോ എന്നാതാണ് നിലവില്‍ അന്വേഷണസംഘം പരിശോധിക്കുന്നത്. നേരത്തെ ഒളിവില്‍ പോയ സമയത്ത് സനുവിന്റെ വാഹനത്തില്‍ മാറ്റൊരാളുടെ സാന്നിധ്യം പോലീസ് സംശയിച്ചിരുന്നു. വാളയാര്‍ ചെക്ക് പോസ്റ്റില്‍നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നായിരുന്നു പോലീസിന് ഈ സംശയം ബലപ്പെട്ടത്. എന്നാല്‍ താന്‍ ഒറ്റക്കായിരുന്നു വാഹനത്തിലുണ്ടായിരുന്നതെന്നാണ് സനു പോലീസിനോട് വ്യക്തമാക്കിയിട്ടുള്ളത്. കാറിനുള്ളില്‍ ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള രക്തക്കറ…
Read Moreഎറണാകുളം നമ്പര്‍ വണ്‍ ! ജനസംഖ്യാനുപാതത്തില്‍ രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ രോഗവ്യാപനം ഏറണാകുളത്ത്…
രാജ്യത്ത് രോഗബാധയുടെ തോത് ഏറ്റവും കൂടിയ ജില്ലയായി മാറി എറണാകുളം. ജനസംഖ്യാനുപാതത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ എറണാകുളത്താണ്. കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ ഡല്‍ഹിക്കും മുംബൈയ്ക്കും സമാനമായ സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ജില്ലയില്‍ നാലായിരത്തിന് മുകളിലാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വര്‍ധിക്കുകയാണ്. ജില്ലയില്‍ ഇന്നലെ 4548 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4477 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. 66 പേരുടെ ഉറവിടം വ്യക്തമല്ല. 572 പേരാണ് ജില്ലയില്‍ രോഗ മുക്തി നേടിയത്. ജില്ലയില്‍ കഴിഞ്ഞ നാല് ദിവസത്തില്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 16,136 ആണ്. 29,708 പേരാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്.
Read Moreഎന്തൊരു കൊള്ള! കോവിഷീല്‍ഡ് വാക്സിന് ഇന്ത്യയിൽ കൊള്ളവില; അമേരിക്കയ്ക്ക് 300 രൂപ; ഇന്ത്യയ്ക്ക് 600 രൂപ; മറ്റു രാജ്യങ്ങൾക്ക് നൽകുന്നത് കുറഞ്ഞ വിലയ്ക്ക്
പൂനൈ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ക്ക് കോവിഷീല്‍ഡ് വാക്സിന് നല്‍കുന്നത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍. സ്വകാര്യ ആശുപത്രികള്‍ക്ക് നല്കുന്ന ഒരു ഡോസിന് 600 രൂപ എന്നത് ഏകദേശം എട്ട് ഡോളറിന് തുല്യമാണ്. ഒരു ഡോസ് വാക്സിന് ലോകത്ത് ഇടാക്കുന്ന ഏറ്റവും ഉയര്‍ന്ന വിലയാണ്. കേന്ദ്രസര്‍ക്കാരിന് 150 രൂപ നിരക്കിലായിരുന്നു നല്‍കിയിരുന്നത്. 150 രൂപയ്ക്ക് വാക്സിന് നല്കുന്പോഴും ലാഭമാണെന്നായിരുന്നു കമ്പനി സിഇഒ അദാര്‍ പൂനാവാല പറഞ്ഞിരുന്നത്. ഒരു ഡോസ് വാക്സിനായി 2.15 മുതല്‍ 3.5 ഡോളറാണ് (ഏകദേശം 1,60,270 രൂപ) യൂറോപ്യന്‍ യൂണിയന് മുടക്കുന്നത്. മൂന്ന് ഡോളറിനാണ് (ഏകദേശം 226 രൂപ) ബ്രിട്ടന് ഒരു ഡോസ് വാക്സിന് ലഭിക്കുന്നത്. നാല് ഡോളര്‍ (ഏകദേശം 300 രൂപ) നിരക്കിലാണ് അമേരിക്കയ്ക്ക് വാക്സിന് നല്‍കാമെന്ന് അറിയിച്ചിരിക്കുന്നത്. ബ്രസീല്‍ 3.15 ഡോളറിനാണ് (ഏകദേശം 237 രൂപ) വാക്സിന് വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.…
Read Moreആകുലതയോടെ കാത്തുനില്ക്കുന്ന ബന്ധുക്കള്‍ക്ക് രോഗികളുടെ അവസ്ഥകൾ അറിയാൻ ആശ്രയം മലയാളി നഴ്സുമാർ; അല്പം മനുഷ്യത്വത്തോടെ പെരുമാറുന്നത് ഇവര്‍ മാത്രമെന്ന്
ന്യൂഡൽഹി: ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ച രോഗികളെ നേരില്‍ കാണാന്‍ ബന്ധുക്കളെ അനുവദിക്കറില്ല. ഐ.സി.യു വാര്‍ഡിന് വെളിയില്‍ ആകുലതയോടെ കാത്തുനില്ക്കുന്ന ബന്ധുക്കള്‍ക്ക് പലപ്പോഴും രോഗികളുടെ അവസ്ഥകള്‍ അറിയാന്‍ മലയാളികളായ നഴ്സുമാരാണ് ആശ്രയം. എല്ലാ ആശുപത്രികളിലും മലയാളി നഴ്സുമാര്‍ ഉള്ളതാണ് പല രോഗികളുടെയും ആശ്വാസം. അല്പം മനുഷ്യത്വത്തോടെ പെരുമാറുന്നത് ഇവര്‍ മാത്രമാണ്. രോഗിയുടെ മൊബൈല്‍ ഫോണ്‍, പഴ്സ് എന്നിവ ബന്ധുക്കളെ ഏല്പിക്കാന് വാര്‍ഡിന് പുറത്തേയ്ക്ക് കൊടുത്തുവിട്ടാല്‍ രോഗി മരിച്ചു എന്നാണര്‍ത്ഥം. രോഗിയെ ബെഡ്ഡില്‍ നിന്നും മാറ്റാന്‍ ബന്ധുക്കളുടെ സമ്മത പത്രം ഒപ്പിട്ടുവാങ്ങുന്നു. മരിച്ച ഉടനെ രോഗിയുടെ വായും, ചെവിയും, മൂക്കും കട്ടിയുള്ള വായുകടക്കാത്ത പ്ലാസ്റ്റിക് ടേപ്പ് ഒട്ടിക്കും. പിന്നെ വായു കടക്കാത്ത, വെള്ളം കടക്കാത്ത പ്ലാസ്റ്റിക് ബോഡി ബാഗില്‍ പൊതിയുന്നു, രണ്ടോ മൂന്നോ കോട്ടിംഗിന് ശേഷം തുണികൊണ്ട് പൊതിയുന്നു. പേരും നമ്പറും തിരിച്ചറിയല്‍ രേഖകളും രേഖപ്പെടുത്തിയ ശേഷം മോര്‍ച്ചറിയിലേക്കോ,…
Read Moreആര്‍ത്തവത്തിന് അഞ്ചു ദിവസം മുമ്പോ ശേഷമോ കോവിഡ് വാക്സിന് സ്വീകരിക്കരുത് ! സോഷ്യല്‍ മീഡിയയിലെ പ്രചരണത്തിനു പിന്നിലുള്ളത്…
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുകയാണ്. എല്ലാവര്ക്കും വാക്സിന് ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍. മെയ് ഒന്നു മുതല്‍ രാജ്യത്ത് 18 വയസിനു മുകളിലുള്ളവര്‍ക്കും കോവിഡ് വാക്സിന് നല്കിത്തുടങ്ങും. എന്നാല്‍ കാര്യങ്ങള്‍ ഗുരുതരമാണെന്നിരിക്കെയും സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നതാണ് വാസ്തവം. ആര്‍ത്തവത്തിന് അഞ്ച് ദിവസം മുന്‍പോ ശേഷമോ സ്ത്രീകള്‍ കൊവിഡ്-19 വാക്സിന് സ്വീകരിക്കരുതെന്ന പറഞ്ഞു കൊണ്ടുള്ള സന്ദേശം സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. ഈ ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രതിരോധശേഷി കുറയുമെന്നും അതിനാല്‍ വാക്സിന് സ്വീകരിക്കരുതെന്നുമാണ് സന്ദേശത്തില്‍ പറയുന്നത്. എന്നാല്‍ ഇത് വ്യാജ പ്രചരണമാണെന്നും ഇത്തരം പ്രചാരണങ്ങളില്‍ വീഴരുതെന്നും ആര്‍ത്തവ തീയ്യതിയും വാക്സിനേഷനും തമ്മില്‍ യാതൊരു ബന്ധമില്ലെന്നും വ്യക്തമാക്കുകയാണ് ഡോ. ഷിംന അസീസ്. ഡോ. ഷിംന അസീസിന്റെ കുറിപ്പ്… പിരീഡ്സിന് അഞ്ച് ദിവസം മുന്‍പോ ശേഷമോ കോവിഡ് വാക്സിനേഷന് എടുക്കരുതെന്ന് പുതിയ ‘വാട്ട്സ്ആപ്പ് സര്‍വ്വകലാശാല പഠനങ്ങള്‍’…
Read Moreവിദ്യാസമ്പന്നരായ കോട്ടയം കാരോട് ഒടുവിൽ ഇങ്ങനെ പറയേണ്ടി വന്നു, ഇനിയെങ്കിലും ഒന്ന് നന്നായിക്കൂടെ? അഞ്ചു ദിവസത്തിനിടെയുള്ള കേസുകളുടെ കാരണവും എണ്ണവും കേട്ടാൽ ഞെട്ടും…
കോട്ടയം: നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടും കോട്ടയം ജില്ലയിൽ മാസ്ക് ധരിക്കാത്തവരുടെയും സാമൂഹിക അകലം പാലിക്കാത്തവരുടെ എണ്ണം വർധിച്ചുവരുന്നതായി പോലീസ്. ദിവസവും നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്യുന്നത്. കഴിഞ്ഞ 18 മുതൽ 22 വരെ ജില്ലയിൽ 5996 പേർക്കെതിരെയാണ് മാസ്ക് ധരിക്കാത്തതിനു പോലീസ് കേസെടുത്തത്. മാസ്ക് ധരിക്കാത്തവർക്കും സാമൂഹിക അകലം പാലിക്കാത്തവർക്കും 500 രൂപയാണു പിഴ. ക്രിമിനൽ കേസുകളാണ് നിയമ ലംഘകർക്കെതിരെ എടുക്കുന്നത്. തൽസമയം പിഴയടയ്ക്കാത്ത കേസുകൾ കോടതിയ്ക്കു കൈമാറുകയാണു ചെയ്യുന്നത്.മാസ്ക് ശരിയായ രീതിയിൽ വയ്ക്കാതിരിക്കുക, താടിയിലേക്ക് താഴ്ത്തി വയ്ക്കുക, കടകളിലും ഓഫീസുകളിലും മാസ്ക് ഉൗരി മേശപ്പുറത്തു വയ്ക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരെയാണു കേസെടുത്തിരിക്കുന്നത്. പൊതുസ്ഥലങ്ങളിലും പൊതുജനങ്ങൾ കൂടുതൽ എത്തുന്ന സ്ഥലങ്ങളിലും പോലീസ് നടത്തിയ പരിശോധനയിൽ സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. രാത്രി കർഫ്യുവിൽ റോഡുകളിൽ പോലീസ് പരിശോധനയുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവരെ പോലീസ് പിടികൂടുകയും ഇവർക്കെതിരെ പിഴ ചുമത്തുകയും…
Read Moreആദിത്യന് മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു ! സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് അമ്പിളി ദേവി…
ഭര്‍ത്താവ് ആദിത്യന് ജയന് തന്നെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് നടി അമ്പിളി ദേവി. ആദിത്യന് ഭീഷണിപ്പെടുത്തുന്നതിന്റെ സിസിടിവി നടി പുറത്തു വിടുകയും ചെയ്തു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചൂടേറിയ ചര്‍ച്ചയാണ് ഇവരുടെ കുടുംബപ്രശ്നങ്ങളും വിവാഹമോചന വാര്‍ത്തകളും. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും തന്നോട് വിവാഹമോചനം ആവശ്യപ്പെടുന്നുവെന്നും തനിക്ക് വധഭീഷണിയുണ്ടെന്നും അമ്പിളി ദേവി വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംഭവത്തില്‍ പറയുന്ന സ്ത്രീ സുഹൃത്താണെന്നും, ഭാര്യ അമ്പിളിയെ ഭീഷണിപ്പെടുത്തിയിട്ടില്ല എന്ന് ജയനും പ്രതികരിച്ചു. ഏതൊരു കുടുംബജീവിതത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങളാണ് തങ്ങള്‍ക്കിടിയിലും ഉണ്ടായതെന്നും അതിങ്ങനെ വ്യക്തിപരമായി തകര്‍ക്കാനുള്ള ആയുധമായി ഉപയോഗിക്കരുത് എന്നും ജയന് പറഞ്ഞു. താന്‍ കൊല്ലുമെന്നു പറഞ്ഞിട്ടില്ലെന്നും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്നുമായിരുന്നു ആദിത്യന്റെ പക്ഷം. അമ്പിളിക്ക് മറ്റൊരാളുമായി ബന്ധമുണ്ട് എന്നും ആദിത്യന് ജയന് ആരോപിച്ചിരുന്നു. എന്നാല്‍ ആദ്യ വിവാഹത്തിന് മുമ്പ് മുതല്‍ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ച വിദേശമലയാളിയായ വ്യക്തിയാണ്…
Read Moreകേന്ദ്ര സര്‍ക്കാര്‍ രണ്ട് വാക്സിനുകളും 150 രൂപ നിരക്കില്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കും ! പുതിയ വിവരങ്ങള്‍ ഇങ്ങനെ…
രാജ്യത്ത് കോവിഡ് വിസ്ഫോടനമുണ്ടാകുമ്പോള്‍ വാക്സിന്റെ അമിത വിലയെപ്പറ്റി നിരവധി പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ രാജ്യത്ത് ഉത്പാദിപ്പിക്കുന്ന കോവിഷീല്‍ഡ്, കോവാക്സിന് കോവിഡ് പ്രതിരോധ വാക്സിനുകള്‍ കേന്ദ്രസര്‍ക്കാര്‍ ഡോസ് ഒന്നിന് 150 രൂപ നിരക്കില്‍ വാങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കേന്ദ്രസര്‍ക്കാരിന് ലഭിക്കുന്ന വാക്സിനുകള്‍ തികച്ചും സൗജന്യമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത് തുടരുമെന്നും മന്ത്രാലയം അറിയിച്ചു. കോവിഷീല്‍ഡ് ഡോസ് ഒന്നിന് കേന്ദ്രത്തിന് 150 രൂപയ്ക്ക് നല്‍കുമെന്ന് സിറം ഇന്‍സ്റ്റിറ്റിയുട്ട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംസ്ഥാനങ്ങള്‍ക്ക് ഡോസ് ഒന്നിന് 400 രൂപയ്ക്കൂം സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കുമായിരിക്കും വില്‍ക്കുകയെന്നും സിറം വ്യക്തമാക്കിയിരുന്നു. ആകെ ഉത്പാദിപ്പിക്കുന്നതില്‍ 50% കേന്ദ്രത്തിന് നല്കുമ്പോള് അവശേഷിക്കുന്ന 50% ആണ് സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ മേഖലയ്ക്കും നല്‍കുക. കോവിഡ് കുതിച്ചുയരുമ്പോള്‍ വാക്സിന് അമിതവില ഈടാക്കുന്നതും കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും വിലയില്‍ വേര്‍തിരിവ് കാണിക്കുന്നതിലും ഇന്നലെ പ്രധാനമന്ത്രി വിളിച്ച അവലോക യോഗത്തില്‍ മുഖ്യമന്ത്രിമാര്‍…
Read Moreസഹകരിച്ച് ജനം, നിയന്ത്രണം ശക്തം; വാരാന്ത്യ “ലോക്ഡൗൺ’ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കർശന നടപടിയെടുത്ത് പോലീസ്
തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ സംസ്ഥാനത്ത് ഏർപ്പെടുത്തിയ വാരാന്ത്യ ലോക്ഡൗണിൽ നിയന്ത്രണങ്ങൾ ശക്തം. അവശ്യവസ്തുക്കളുടെ കടകള്‍ മാത്രമാണ് ഇന്ന് തുറന്ന് പ്രവര്‍ത്തിക്കുന്നത്. ഹോട്ടലുകളിൽ പാഴ്സൽ സർവീസിന് അനുമതിയുണ്ടെങ്കിലും പലതും തുറന്നു പ്രവർത്തിക്കുന്നില്ല. പ്രധാനപ്പെട്ട ജംഗ്ഷനുകളിലും നിരത്തുകളിലും പോലീസിന്റെ കര്‍ശന പരിശോധന തുടരുകയാണ്. കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളും ഓര്‍ഡിനറി സര്‍വീസുകളും ചുരുക്കം സ്വകാര്യ ബസുകളും സർവീസ് നടത്തുന്നുണ്ട്. എന്നാൽ യാത്രക്കാരുടെ എണ്ണം പൊതുവേ കുറവാണ്. ഓട്ടോ, ടാക്സി സർവീസുകളും നിരത്തിലില്ല. അത്യാവശ്യ യാത്ര നടത്തുന്നവർ സ്വകാര്യ വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. മാസ്ക് ധരിക്കാത്തവരെയും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയും പോലീസ് ശക്തമായ നടപടിയാണ് സ്വീകരിച്ച് വരുന്നത്. നഗരപ്രദേശങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും പോലീസ് നിരീക്ഷണം ശക്തമാണ്. ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഇന്ന് നടപ്പിലാക്കിയിരിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിക്ക് പോകുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച ശേഷമാണ് പോലീസ് പോകാന്‍ അനുവദിക്കുന്നത്. കോവിഡ്…
Read More