സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരട്ടവോട്ടുള്ള ഒരാളെപ്പോലും ഒന്നിലേറെ വോട്ട് ചെയ്യാൻ അനുവദിക്കാതിരിക്കാൻ കടുത്ത നടപടികളുമായി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ. ഇതിന്റെ ഭാഗമായി വോട്ടർപട്ടികയിലെ ഇരട്ടവോട്ടർമാരെ സോഫ്റ്റ്വേറിന്റെ സഹായത്തോടെ കണ്ടെത്താൻ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനിൽ നിന്നടക്കമുള്ള സാങ്കേതിക വിദഗ്ധർ സംസ്ഥാനത്തെത്തി പരിശോധന തുടങ്ങി. തെരഞ്ഞെടുപ്പു കമ്മീഷനു സാങ്കേതിക സഹായം നൽകുന്ന സി ഡാക്കിന്റെ പൂനയിൽനിന്നുള്ള വിദഗ്ധരും എത്തിയിട്ടുണ്ട്. പല സംഘങ്ങളായി തിരിഞ്ഞ് ഇവർ സാങ്കേതികമായ പിഴവു തിരുത്തുന്നതിനുള്ള നടപടികൾ തുടങ്ങി. ബിഎൽഒമാർ താഴേത്തട്ടിൽ നിന്നു നൽകുന്ന റിപ്പോർട്ടുകൾ കൂടി ഏകീകരിച്ചു കൊണ്ടാകും നടപടിക്രമങ്ങൾ. വോട്ട് ചെയ്യുന്ന ബൂത്ത് ഏതെന്നു ബിഎൽഒമാർ സ്ഥിരീകരിച്ചു നൽകും. മറ്റു ബൂത്തുകളിൽ ഇവർ വോട്ട് ചെയ്താൽ സാങ്കേതികമായി അറിയാൻ കഴിയുന്ന സംവിധാനമാകും ഏർപ്പെടുത്തുക. വ്യാജവോട്ട് ക്രമക്കേടുമായി ബന്ധപ്പെട്ടു ഹൈക്കോടതിയിലേക്ക് സത്യവാങ്മൂലം സമർപ്പിക്കുന്നതിനുള്ള റിപ്പോർട്ട് തയാറാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനിലെ മുതിർന്ന ഉദ്യോഗസ്ഥരും…
Read MoreCategory: Top News
എല്‍ഡിഎഫ് പ്രചാരണ സംഘത്തിന് നേരെ വാഹനം ഇടിച്ചു കയറ്റി; ഷോണ്‍ ജോര്‍ജിന് എതിരെ പരാതി; സംഭവത്തെക്കുറിച്ച് ഷോണ്‍ പറയുന്നത് ഇങ്ങനെ…
കോട്ടയം: എല്‍ഡിഎഫ് പ്രചാരണ സംഘത്തിനു നേർക്ക് പി.സി ജോര്‍ജിന്റെ മകന് ഷോണ്‍ ജോര്‍ജ് വാഹനം ഇടിച്ചു കയറ്റിയെന്ന് പരാതി. പൂഞ്ഞാര്‍ പഞ്ചായത്തിലെ പര്യടനത്തിന് ഇടയിലേക്ക് അമിത വേഗതയില്‍ വാഹനം ഇടിച്ചുകയറ്റിയെന്നാണ് ആരോപണം. ബൈക്ക് റാലിക്കിടെയാണ് കാര്‍ പാഞ്ഞു കയറിയതെന്ന് പറയുന്നു. രണ്ട് എല്‍ഡിഎഫ് പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രചാരണത്തിനിടയിലേക്ക് കാർ കയറ്റി പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ച ശേഷം വാഹനം നിര്‍ത്താതെ പോയെന്നാണ് എല്‍ഡിഎഫ് ആരോപിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. എന്നാല്‍ തന്റെ വാഹനം ആരെയും ഇടിച്ചിട്ടില്ലെന്ന് ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. എൽഡിഎഫ് പ്രകടനം നടക്കുമ്പോൾ വാഹനം ഒതുക്കിയിടുകയാണ് താൻ ചെയ്തത്. തന്റെ വാഹനത്തിലേക്ക് രണ്ടു ബൈക്കുകൾ വന്നിടിച്ച് മറിയുകയാണ് ഉണ്ടായത്. ഇവർ ലഹരിയിൽ ആയിരുന്നെന്നും ഷോൺ പറയുന്നു. സംഭവത്തിൽ ഷോൺ ജോർജും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Read Moreവാങ്ങാന്‍ താല്‍പ്യമുണ്ടോ? എയർ ഇന്ത്യ പൂർണമായും വിൽക്കും, പുതിയൊരു ഉടമയെ കണ്ടെത്തണം; വ്യോമയാന മന്ത്രി പറയുന്നത് ഇങ്ങനെയൊക്കെ…
ന്യൂഡൽഹി: എയർ ഇന്ത്യയെ പൂർണമായും വിൽക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി. എയർ ഇന്ത്യ പുതിയൊരു ഉടമയെ കണ്ടെത്ത ണമെന്നും അദ്ദേഹം പറഞ്ഞു. ഓഹരി വിറ്റഴിക്കലുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇയർ ഇന്ത്യയുടെ ഓഹരി 100 ശതമാനം വിറ്റഴിക്കാൻ കേന്ദ്രം തീരുമാനിച്ചു. ഓഹരിവിറ്റഴിക്കൽ അല്ലെങ്കിൽ വിറ്റഴിക്കാതിരിക്കൽ എന്നിവയിൽ ഒന്ന് തെ രഞ്ഞെടുക്കുകയായിരുന്നില്ല. മറിച്ച് ഓഹരി വിറ്റഴിക്കണമോ അടച്ചുപൂട്ടണോ എന്നതിലായിരുന്നു തെരഞ്ഞെടുപ്പ്. എയർ ഇന്ത്യക്ക് 60,000 കോടിയുടെ കട മുണ്ട്. സ്ലേറ്റ് വൃത്തിയാക്കിയ ശേഷം വരയ്ക്കേണ്ടതുണ്ട്. ഇത് പുതിയ വീട് തീർച്ചയായും കണ്ടെത്തണം- മന്ത്രി പറഞ്ഞു. സ്വകാര്യ കമ്പനിക്കു വിൽക്കുന്നതിനുള്ള നടപടികൾ 64 ദിവസം കൊണ്ടു പൂർത്തീകരിച്ച് ഈ വർഷാവസാവനത്തോടെ പുതിയ ഉടമയ്ക്ക് കൈമാറും. എയർ ഇന്ത്യ വാങ്ങാൻ താത്പര്യമുള്ള ധന ബിഡ്ഡുകൾ 64 ദിവസത്തിനകം പൂർത്തിയാക്കും. പല ബിഡ്ഡർമാരെയും ഷോർട്ലിസ്റ്റ് ചെയ്തിട്ടുണ്ട്- മന്ത്രി അറിയിച്ചു.…
Read Moreപി.കെ. ജയലക്ഷ്മി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞോ ? സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സംഭവത്തെക്കുറിച്ച് സ്ഥാനാര്‍ഥി പറയുന്നത് ഇങ്ങനെ…
മാനന്തവാടി: ഭർത്താവുമായി വേർപിരിഞ്ഞുവെന്നു സമൂഹമാധ്യമങ്ങളിലൂടെ ചിലർ പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നു നിയോജകണ്ഡലം യുഡിഎഫ് സ്ഥാനാർഥി പി.കെ. ജയലക്ഷ്മി. ഭർത്താവ് അനിൽകുമാറിനൊപ്പം വാർത്താസമ്മേളനത്തിലാണ് വ്യക്തിഹത്യയെ നിയമപരമായി നേരിടുമെന്നു അവർ വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പുരംഗത്തുള്ള ചിലർ പരാജയഭീതിമൂലമാണ് അപവാദം പ്രചരിപ്പിക്കുന്നത്. പട്ടികവർഗ സ്ത്രീ എന്ന പരിഗണനപോലും നൽകാതെയാണ് നവമാധ്യമങ്ങളിലൂടെ കടന്നാക്രമണം. ഇതിനെതിരെ സമൂഹം പ്രതികരിക്കണം. ഒരു സ്ത്രീക്കും ഇത്തരം ദുരനുഭവം ഉണ്ടാകരുത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ തൊണ്ടാർ ജലസേചന പദ്ധതി നടപ്പാക്കില്ലെന്നു ജയലക്ഷ്മി പറഞ്ഞു. ബഫർസോണ്‍ വിഷയത്തിൽ സിറ്റിംഗ് എംഎൽഎ മൗനത്തിലാണ്. നിയോജകമണ്ഡലത്തിൽ കരടുവിജ്ഞാപനപ്രകാരം കൂടുതൽ പരിസ്ഥിതി ലോല മേഖലയുള്ളത് എംഎൽഎയുടെ പഞ്ചായത്തിലാണ്. യുഡിഎഫ് ഭരണത്തിലെത്തിയാൽ ജനവാസകേന്ദ്രങ്ങളെ പരിസ്ഥിതി ലോല മേഖലയിൽനിന്നു നീക്കുന്നതിനു ശക്തമായി ഇടപെടും. സൗകര്യങ്ങൾ ഒരുക്കാതെ ജില്ലാ ആശുപത്രിയെ താത്കാലികമായി മെഡിക്കൽ കോളജായി ഉയർത്തിയതിനെ എതിർക്കുന്നില്ലെന്നും ജയലക്ഷ്മി പറഞ്ഞു. രാഷ്ട്രീയനേട്ടം മുൻനിർത്തിയാണ് തന്നിൽ ചിലർ ആർഎസ്എസ് ബന്ധം ആരോപിക്കുന്നതെന്നു…
Read Moreമുസ്ലിംങ്ങള്ക്കിടയിലെത്തുമ്പോള് അവര്‍ എന്നെ ആര്‍എസ്എസ് ആക്കും ! ഹിന്ദുക്കള്‍ക്കിടയില്‍ എത്തുമ്പോള്‍ തീവ്രവാദികളെ പിന്തുണയ്ക്കുന്ന ആളാക്കും; പരാതി നല്കി സി ആര് മഹേഷ്…
മുസ്ലിം സമുദായാംഗങ്ങളുടെ വീടുകളില്‍ തന്നെ ആര്‍എസ്എസുകാരനായും ഹിന്ദു സമുദായാംഗങ്ങളുടെ വീടുകളില്‍ മുസ്ലിം തീവ്രവാദികളെ പിന്തുണയ്ക്കുന്ന ആളായും തന്നെ ചിത്രീകരിക്കാന്‍ ആസൂത്രിത ശ്രമമെന്ന് കരുനാഗപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി സി ആര് മഹേഷ്. ഇത് സംബന്ധിച്ച് ഡിജിപി, ഇലക്ഷന് കമ്മീഷണര്‍, റിട്ടേണിങ് ഓഫീസര്‍ എന്നിവര്‍ക്ക് സി ആര് മഹേഷ് പരാതി നല്കി. 2016ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴും ഇടതുപക്ഷക്കാരില്‍ ചിലര്‍ ഇതേ പരിപാടി നടത്തിയിരുന്നെന്നും അത് തന്റെ പരാജയത്തിന് മുഖ്യ കാരണമായതായും മഹേഷ് പറയുന്നു. ഇതിന് സമാനമായ രീതിയിലാണ് ഇപ്പോഴത്തെ പ്രവര്‍ത്തനമെന്നും അത് തടയണമെന്നും മഹേഷ് പരാതിയില്‍ ആവശ്യപ്പെട്ടു. താന്‍ നടത്തിയ ഒരു വാര്‍ത്താ സമ്മേളനത്തില്‍, ‘സഖാക്കളെല്ലാവരും എന്നെ ആര്‍എസ്എസ് ആക്കി, അപ്പോള്‍ ഞാന്‍ ആര്‍എസ്എസ് ആണ്. അതാണ് ഞാന്‍ തോറ്റത്’ എന്ന് പറഞ്ഞ സംഭാഷണ ശകലം അടര്‍ത്തി മാറ്റി ‘ഞാന്‍ ആര്‍എസ്എസ് ആണ്. അതാണ് ഞാന്‍ തോറ്റത്’ എന്ന തരത്തില്‍…
Read Moreസാബു തുറന്നത് ദുരൂഹതയുടെ കൂട്! വാഹനാപകടത്തില്‍ മരിച്ചെന്നു കരുതി ബന്ധുക്കള്‍ ഏറ്റുവാങ്ങി ‘സംസ്കരിച്ച’ സാബു ജീവനോടെ തിരികെയെത്തി; സാബുവിനും ഞെട്ടൽ
പന്തളം: വാഹനാപകടത്തില്‍ മരിച്ചെന്നു കരുതി ബന്ധുക്കള്‍ ഏറ്റുവാങ്ങി ‘സംസ്കരിച്ച’ സാബു ജീവനോടെ തിരികെ എത്തിയപ്പോള്‍ വെട്ടിലായത് പോലീസ്. കുടശനാട് വിളയില്‍ കിഴക്കേതില്‍ പരേതനായ കുഞ്ഞുമോന്റെ മകന് സാബു (സക്കായി-35) വാണ് ഇന്നലെ നാട്ടിലെ വാര്‍ത്തകളില്‍ നിറഞ്ഞത്. സംസ്കരിച്ച യുവാവ് തിരികെയെത്തിയ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലും വൈറലായി. വാഹനാപകടത്തില്‍ മരിച്ചയാളെ തിരിച്ചറിയാനാകാതെ വന്ന വിവരം അറിഞ്ഞാണ് സാബുവിന്റെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി സംസ്കരിച്ചത്. സാബുവിന്റേതായ ലക്ഷണങ്ങൾ മരിച്ചയാൾക്ക് ഉണ്ടായിരുന്നതിനാലാണ് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാൻ തയാറായത്. ഡിസംബര്‍ 25നു പാലാ ഭരണങ്ങാനം ഇടപ്പാടിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച യുവാവിനെയാണ് സാബുവിന്റെ വീട്ടുകാര്‍ ഏറ്റുവാങ്ങി കുടശനാട് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് പള്ളിയിലെ സെമിത്തേരിയില്‍ സംസ്കരിച്ചത്. ഇടയ്ക്കൊക്കെ വീട്ടില്‍ നിന്നുമാറി അലഞ്ഞുതിരിയുന്ന സാബുവാകാം മരിച്ചതെന്നു മൃതദേഹം കണ്ടാണ് വീട്ടുകാര്‍ സംശയിച്ചത്. പല ലക്ഷണങ്ങളും അനുകൂലമായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു. മാതാവും സഹോദരനുമാണ് ഡിസംബര്‍ 26നു പാലായിലെത്തി മൃതദേഹം…
Read Moreപ്രതിപക്ഷം കിഫ്ബിയുടെ ആരാച്ചാര്‍! കേരളത്തെ നശിപ്പിച്ചേയടങ്ങൂവെന്ന് സംഘപരിവാറിന്റെ അജണ്ട; മുഖ്യമന്ത്രി പിണറായി വിജയന് പറയുന്നു…
കൊച്ചി: കിഫ്ബിയെ പ്രതിപക്ഷം വിമര്‍ശിക്കുമ്പോഴും ആരാച്ചാര്‍ പണി ചെയ്യുമെന്നു കരുതിയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിന്റെ വികസന കുതിപ്പിനു കിഫ്ബി ഇന്ധനമായി മാറി. കേരളത്തെ നശിപ്പിച്ചേയടങ്ങൂവെന്ന സംഘപരിവാറിന്റെ അജണ്ടയ്ക്കു യുഡിഎഫ് ഭാഗമായിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ തകര്‍ക്കാന്‍ യുഡിഎഫിന്റെ ഒത്താശയോടെയാണു കേന്ദ്ര ഏജന്‍സകള്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. യുഡിഎഫ് എംഎല്‍എമാരുടെ സ്വന്തം മണ്ഡലങ്ങളില്‍ കിഫ്ബിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അതെല്ലാം അവരുടെ വിജയമായി ആവേശത്തോടെ സംസാരിക്കുകയും ചെയ്യുന്നു. കേരളത്തിന്റെ അതിജീവന ശ്രമങ്ങളെ തകര്‍ക്കാന്‍ പ്രതിപക്ഷം ശ്രമിക്കുകയാണ്. കിഫ്ബിയും ലൈഫ് മിഷനും അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. പണമില്ലാത്തതുകൊണ്ട് നാടിന്റെ വികസനം മുടങ്ങരുതെന്ന ഉറച്ച നിലപാടിലായിരുന്നു സര്‍ക്കാര്‍. ഇതിന്റെ ഭാഗമായാണു കിഫ്ബിയെ നവീകരിച്ച് കേരളത്തിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തിയത്. ഒരു വികസന പദ്ധതിയെയും അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ്-ലീഗ്-ബിജെപി ബന്ധം ഇന്ന് തുടങ്ങിയതല്ല. അത് വളരെ ശക്തമാണ്. കേരളം…
Read Moreഎന്റെ ഭാഗത്തും തെറ്റുണ്ട്, ഞാന്‍ അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു..! നരേന്ദ്ര മോദിയോട് ക്ഷമചോദിച്ച് ശശി തരൂർ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ക്ഷമചോദിച്ച് കോൺഗ്രസ് എംപി ശശിതരൂർ. ബംഗ്ലാദേശ് രൂപീകരണത്തിൽ മുഖ്യപങ്കാളിയായിരുന്ന മുൻ പ്രധാനമന്ത്രി ഇന്ദിരാഗന്ധിയുടെ പേര് മോദി പ്രസംഗത്തിൽ പരാമർശിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തരൂരിന്റെ വിമർശനം. എന്നാൽ, തനിക്ക് തെറ്റുപറ്റിയെന്നും തലക്കെട്ടുകൾ മാത്രം വായിച്ചും ട്വീറ്റുകൾ കണ്ടുമാണ് താൻ പ്രധാനമന്ത്രിയെ വിമർശിച്ചതെന്ന് തരൂർ ട്വിറ്ററിൽ കുറിച്ചു. “തെറ്റു പറ്റിയതായി ബോധ്യപ്പെട്ടാല്‍ അത് അംഗീകരിക്കുന്നതിന് തനിക്കു മടിയില്ല. ഇന്നലെ തലക്കെട്ടുകള്‍ മാത്രം വായിച്ചും ട്വീറ്റുകള്‍ കണ്ടുമാണ് പ്രധാനമന്ത്രിയെ വിമര്‍ശിച്ച് പോസ്റ്റിട്ടത്. ബംഗ്ലാദേശിനെ വിമോചിപ്പിച്ചത് ആരാണെന്ന് എല്ലാവര്ക്കും അറിയാം എന്നായിരുന്നു ട്വീറ്റ്. ഇന്ദിരാ ഗാന്ധിയെ മോദി ഒഴിവാക്കി എന്നായിരുന്നു അതിന്റെ വ്യംഗാര്‍ഥം. അതില്‍ ക്ഷമ ചോദിക്കുന്നുവെന്ന്’ തരൂര്‍ ട്വീറ്റില്‍ പറയുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് മോദി ബംഗ്ലാദേശിൽ വന്നത്. കോവിഡ് വ്യാപനത്തിന് ശേഷമുള്ള മോദിയുടെ ആദ്യ വിദേശ സന്ദർശനമാണിത്.
Read Moreപതിമൂന്നുകാരിയുടെ മരണവും പിതാവിന്റെ തിരോധാനവും; പിന്നിൽ ക്വട്ടേഷൻ സംഘങ്ങളോ? സനു മോഹന്‍ ജീവിച്ചിരിപ്പുണ്ടാകാമെന്ന് പോലീസ്
കൊച്ചി: മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗ(13)യുടെ പിതാവ് കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്ളാറ്റില്‍ സനു മോഹന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ നിറയുന്നു. ഇതുവരെ ഇയാളെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല. പിന്നില്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ ഇടപെടലുണ്ടോയെന്ന സംശയം ഉയരുന്നുണ്ട്. പല പണമിടപാരുടെ കൈകളില്നിന്നായി സനു പണം കടം വാങ്ങിയിരുന്നതായാണു സൂചനകള്‍. പണം തിരികെ കൊടുക്കാത്തതിന്റെ ഫലമായി ഇവര്‍ ക്വട്ടേഷന്‍ നല്‍കിയതാണോയെന്നും സംശയം ഉയരുകയാണ്.സനു മോഹന്റെ കാര്‍ കേന്ദ്രീകരിച്ചാണു കൂടുതല്‍ അന്വേഷണം നടക്കുന്നത്. കാര്‍ കണ്ടെത്താനായി കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനാണു പോലീസ് തീരുമാനം. നിലവില്‍ ഇരുപതോളം കാമറകള്‍ പരിരോധിച്ചിട്ടുണ്ട്. സനു മോഹന്‍ ജീവിച്ചിരിപ്പുള്ളതായിട്ടാണു പോലീസ് കരുതുന്നത്. എട്ടോളം പേര്‍ക്ക് പണം കൊടുക്കാനുള്ളതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായായി പറയുന്നു. എത്ര ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്നതിനെക്കുറിച്ചു പോലീസ് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ഞായറാഴ്ച വൈകിട്ട് ആലപ്പുഴയിലെ ബന്ധുവീട്ടില്‍നിന്നു…
Read Moreമക്കളെ സുരക്ഷിതരായി ഭർത്താവിനാരികിലേക്ക് അയച്ചു; പിന്നാലെ ഇരുപതുകാരനൊപ്പം വീട്ടമ്മ നാടുവിട്ടു; ഫേസ് ബുക്ക് കാമുകനൊപ്പം നാടുവിട്ടവരെ തിരികെ നാട്ടിലെത്തിച്ച് പോലീസ്; കുമരകത്തെ സംഭവകഥയിങ്ങനെ…
കുമരകം: മൂന്നു മക്കളുടെ മാതാവായ വീട്ടമ്മ 20 കാരനായ യുവാവുമായി നാടുവിട്ടു.വർക്ഷോപ് ഉടമയുടെ 26കാരിയായ ഭാര്യയാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം നാടുവിട്ടത്. എട്ട്, ആറ്, ഒന്നര എന്നിങ്ങനെ പ്രായമുള്ള മൂന്നു കുട്ടികളെയും ഉപേക്ഷിച്ചാണ് കാമുകനുമൊത്ത് പാലക്കാട്ടേക്ക് വീട്ടമ്മ കടന്നത്. എറണാകുളം കണയന്നുർ പടിഞ്ഞാറേക്കൊല്ലം പടിക്കൽ സോജനൊ(20)പ്പം കഴിഞ്ഞ ആറിനാണ് യുവതി നാടുവിട്ടത്. വളരെ നാളായി ഇരുവരും തമ്മിലുള്ള ബന്ധം തുടരുകയായിരുന്നു. ആറാം തീയതി രാവിലെ ഇവരുടെ ഭർത്താവ് വർക്ക്ഷോപ്പിൽ പോയതിനു ശേഷം സോജൻ എറണാകുളത്തു നിന്നും ഇവിടേക്കെത്തി. തുടർന്ന് മൂന്നു കുട്ടികളേയും ഓട്ടോറിക്ഷ വിളിച്ച് അതിൽ കയറ്റി വർക്ഷോപ്പിലേക്ക് അയച്ചു. ശേഷം ഇരുവരും ബസ് മാർഗം കോട്ടയം നഗരത്തിലെത്തി പാലക്കാട്ടേക്ക് കടന്നു കളയുകയായിരുന്നു. ഭർത്താവ് കുമരകം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി. പാലക്കാട്ടേക്കെത്തിയ യുവതിയും കാമുകനും വിവിധ ഇടങ്ങളിൽ…
Read More