കുളമാവ് : നാടുകാണി പാറക്കെട്ട് അപകടത്തിൽ ദുരൂഹത. യുവാവിനെ കെട്ടിത്തൂക്കി കൊന്നതാണെന്ന് ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മേലുകാവ് ഇല്ലിക്കൽ (മുരിക്കൻ തോട്ടത്തിൽ) അലക്സ് (23)ന്റെ ബഡുക്കളാണ് ഡിവൈഎസ്പിക്ക് പരാതി നൽകിയത്. വെള്ളിയാഴ്ച കുളമാവ്നാടുകാണി പവലിയന് സമീപം പാറ ക്കെട്ടിലാണ് സംഭവം. പാറയുടെ മുകളിൽ നിന്ന് പ്രായപൂർത്തി യാകാത്ത പെൺകുട്ടി വീണ നിലയിലും , സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ യുവാവിനെയും കണ്ടെത്തിയത്. പെൺകുട്ടി ഗുരുതര പരിക്കുകളോടെ അദ്ഭുകരമായി രക്ഷപെട്ടിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. പോലീസ് പറയുന്നത് ഇങ്ങനെ, പ്രണയത്തിലായിരുന്ന യുവാവും, യുവതിയും നാടുകാണി പവലിയന് സമീപം പാറക്കെട്ടിൽ ഇരുന്ന് സംസാരിക്കുന്നതിനിടെ ഉണ്ടായ വാക്കു തർക്കത്തിൽ യുവാവ് പെൺകുട്ടിയെ താഴേയ്ക്ക് തള്ളിയിടുകയായിരുന്നു. പാറക്കെട്ടിലൂടെ താഴേക്ക് പതിച്ച പെൺകുട്ടി ബോധ രഹിതയായി. പാറക്കെട്ടിലൂടെ തുങ്ങി ഇറങ്ങി പെൺകുട്ടിയുടെ അടുത്തെത്തിയ യുവാവ് ബോധ…
Read MoreCategory: Top News
കാശുണ്ടോ? ജയിപ്പിക്കാം! അന്താരാഷ്ട്ര ഏജൻസികൾ കേരളത്തിൽ; ചുക്കാൻ പിടിക്കാൻ വിദേശികളും; മറിയുന്നതു കോടികൾ; വാഗ്ദാനങ്ങളിൽ വീണു ചില സ്ഥാനാർഥികൾ
നവാസ് മേത്തർതലശേരി: തെരഞ്ഞെടുപ്പിൽ സർവേ നടത്തി അനുകൂല പ്രവചനം നടത്താനും വിജയം ഉറപ്പിക്കാനും തന്ത്രങ്ങളുമായി അന്താരാഷ്ട്ര ഏജൻസികൾ രംഗത്ത്. അന്താരാഷ്ട്ര തലത്തിലുള്ള ഏജൻസികളുടെ വൻ ഓഫറുകളാണ് കേരളത്തിലെ വിവിധ സ്ഥാനാർഥികൾക്കു മുന്നിലെത്തുന്നത്. ലക്ഷങ്ങളുടഎയും കോടികളുടെയും ഇത്തരം പാക്കേജുകൾക്കു മുന്നിൽ അന്തം വിട്ടു നിൽക്കുകയാണ് കേരളത്തിലെ വിവിധ മുന്നണികളിലെ സ്ഥാനാർഥികളുടെ അടുപ്പക്കാർ. ഒരു സാധ്യതയുമില്ലാത്ത മണ്ഡലത്തിൽ പോലും വിജയിപ്പിച്ചെടുക്കാനുള്ള തന്ത്രങ്ങളും ലാപ്ടോപ്പിൽ കരുതിയാണ് ഇവർ എത്തിയിട്ടുള്ളത്. വിദേശികളടക്കംവിദേശികൾ ഉൾപ്പെടെയുള്ള സംഘമാണ് ഈ ഓപ്പറേഷനു പിന്നിൽ. മുംബൈ, ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് വിജയം വാഗ്ദാനം ചെയ്തു കേരളത്തിലെത്തിയിട്ടുള്ളത്. മൾട്ടി ലെവൽ മാർക്കറ്റിംഗ് പോലെയാണ് ഇവർ തങ്ങളുടെ പദധതികൾ ബന്ധപ്പെട്ടവർക്ക് വിശദീകരിച്ചു നൽകുന്നത്. നവമാധ്യമങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് വിജയം ഉറപ്പു നൽകുന്ന ഇത്തരം ഏജൻസികളുടെ വാഗ്ദാനത്തിൽ കേരളത്തിലെ പല സ്ഥാനാർഥികളും വീണ് കഴിഞ്ഞതായുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഉത്തരേന്ത്യൻ രീതിഉത്തരേന്ത്യൻ…
Read Moreകമലിന്റെ താര രാഷ്ട്രീയത്തിന് തമിഴകത്ത് വലിയ ഭാവിയില്ല ! ‘ഉലകനായക’നെതിരേ പ്രചാരണത്തിനിറങ്ങുമെന്ന് ഗൗതമി…
തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മക്കള്‍ നീതിമയ്യത്തിന്റെ(എംഎന്‍എം) സ്ഥാപകന്‍ കമല്‍ഹാസനെതിരേ പ്രചാരണത്തിനിറങ്ങുമെന്ന് നടിയും ബിജെപി താരപ്രചാരകയുമായ ഗൗതമി. കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ നിന്നാണ് കമല്‍ ജനവിധി തേടുന്നത്. കമലിന്റെ താര രാഷ്ട്രീയത്തിനു തമിഴകത്തു വലിയ ഭാവിയില്ലെന്നും ഗൗതമി ഒരു മാധ്യമത്തോടു പറഞ്ഞു. ചെന്നൈയില്‍ ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ പുലര്‍ത്തുന്ന ഹാര്‍ബര്‍ മണ്ഡലത്തിലെ പ്രചാരണത്തിനിടെയാണു ഗൗതമി സംസാരിച്ചത്. ബിജെപി സ്ഥാനാര്‍ഥികള്‍ക്കായി തമിഴ്നാട്ടില്‍ അങ്ങോളമിങ്ങോളം ഓടിനടന്നു പ്രചാരണം നയിക്കുകയാണ് ഗൗതമി. സീറ്റിനു വേണ്ടിയല്ല ബിജെപിയില്‍ ചേര്‍ന്നതെന്നു രാജപാളയത്തു സീറ്റ് നിഷേധിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി നടി പറഞ്ഞു. തമിഴ്നാട്ടില്‍ ബിജെപിയോടുള്ള അകല്‍ച്ച കുറഞ്ഞുവെന്ന് ഗൗതമി അവകാശപ്പെട്ടു. നടിയും ബിജെപി നേതാവുമായ ഖുശ്ബുവുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന വാര്‍ത്തകളും താരം നിഷേധിച്ചു. ഖുശ്ബുവിനു വേണ്ടി പ്രചാരണത്തിനിറങ്ങും. വിരുദ്നഗറിലെ രാജപാളയത്ത് ഗൗതമി മത്സരിക്കുമെന്നായിരുന്നു ബിജെപി നേതാക്കള്‍ നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍ അണ്ണാ ഡിഎംകെ…
Read Moreചാലക്കുടിയില്‍ സിപിഎം പ്രവര്ത്തകന് വെട്ടേറ്റു മരിച്ച സംഭവം ! പ്രതികള്‍ സിപിഐ പ്രവര്‍ത്തകരെന്ന് പോലീസ്…
ചാലക്കുടി പരിയാരം മുനിപ്പാറയില്‍ സി.പി.എം പ്രവര്ത്തകന് വെട്ടേറ്റു മരിച്ച സംഭവത്തില്‍ പ്രതികള്‍ സിപിഐ പ്രവര്‍ത്തകരെന്ന് പോലീസ് പറഞ്ഞു. പരിയാരം സ്വദേശി ഡേവിസ് (56) ആണ് കൊല്ലപ്പെട്ടത്. ഡേവിസിന്റെ വീടിനു മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടായിരുന്നു. ഇതിനിടെ, പ്രതികളിലൊരാളുടെ കാല് തല്ലിയൊടിച്ച സംഭവവുമുണ്ടായി. ഇന്നലെ വൈകിട്ട് പശുവിനെ കെട്ടാന്‍ പറമ്പിലേക്ക് പോയ ഡേവിസിനെ അവിടെ പതിയിരുന്ന പ്രതികള്‍ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ് കിടന്ന ഡേവിസിനെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍ അല്ലെന്നും വ്യക്തിപരമാണെന്നും പോലീസ് പറയുന്നു. പ്രതികള്‍ നാലു പേരും ഒളിവിലാണ്.
Read Moreഎതിർക്കാൻ ഇനി അച്ഛൻ വേണ്ട; അവിഹിത ബന്ധം എതിർത്ത പിതാവിനെ ഭാര്യയും പെൺമക്കളും കാമുകൻമാരും ചേർന്ന് തൂക്കിലേക്കി; പ്രായപൂർത്തിയാകാത്തയാൾ ഗർഭിണി; ഞെട്ടിക്കുന്ന സംഭവം കാസർഗോഡ്
കടുമേനി(കാസർഗോഡ്): കാട്ടില്‍ മരിച്ചനിലയില്‍ കാണപ്പെട്ട കടുമേനി സർക്കാരിയ കോളനിയിലെ പാപ്പിനി വീട്ടിൽ രാമകൃഷ്ണന്റെ(49) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യയും രണ്ടു പെണ്‍മക്കളുമുൾപ്പെടെ ആറുപേർ അറസ്റ്റിലായി. രാമകൃഷ്ണന്റെ ഭാര്യ പി.കെ. തമ്പായി(40 ), മകൾ രാധിക(19), പ്രായപൂര്‍ത്തിയാകാത്ത രണ്ടാമത്തെ മകള്‍, ഇവരുടെ ആണ്‍സുഹൃത്തുക്കളായ പി.എസ്. സനിൽ(19), പി.എം. മഹേഷ്(19), പ്രായപൂർത്തിയാകാത്ത മറ്റൊരു ആണ്‍സുഹൃത്ത് എന്നിവരെയാണ് ചിറ്റാരിക്കാൽ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് രാമകൃഷ്ണനെ വീടിനു സമീപത്തുള്ള കാട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തൂങ്ങിമരണമെന്നായിരുന്നു ആദ്യനിഗമനമെങ്കിലും കൊലപാതകമാണെന്ന് ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തുകയായിരുന്നു. രണ്ട് പെൺമക്കളും ആണ്‍സുഹൃത്തുക്കളുമായുള്ള ബന്ധത്തെ രാമകൃഷ്ണന് എതിര്‍ത്തതാണ് കൊലപാതകത്തിൽ കലാശിച്ചത്. തിങ്കളാഴ്ച രാത്രി ഉറങ്ങാൻ കിടന്ന രാമകൃഷ്ണനെ ഭാര്യയും മക്കളും യുവാക്കളുടെ സഹായത്തോടെ സാരി ഉപയോഗിച്ച് വീടിനുള്ളിൽ കെട്ടിത്തൂക്കുകയായിരുന്നു. മരണം ഉറപ്പാക്കിയതിനുശേഷം സാരി അഴിച്ചുമാറ്റി തോർത്തുമുണ്ട് കഴുത്തിൽ കെട്ടി കാട്ടിനുള്ളിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന്…
Read Moreകുട്ടനാട്ടിൽ ഇടത് സ്ഥാനാർഥിയുടെ സ്വീകരണയോഗത്തിൽ പങ്കെടുക്കാത്ത തൊഴിലാളികൾക്ക് ഭീഷണി; എവിടെ പരാതിപ്പെട്ടാലും പഞ്ചായത്ത് ഭരിക്കുന്നത് എൽഡിഎഫാണെന്ന് ഓർക്കണം
ആലപ്പുഴ: കുട്ടനാട്ടിൽ ഇടത് സ്ഥാനാർഥിയുടെ സ്വീകരണ യോഗത്തിൽ പങ്കെടുക്കാത്ത അയൽക്കൂട്ടം, തൊഴിലുറപ്പ് പ്രവർത്തകർക്ക് ഭീഷണി. കുട്ടനാട്ടിലെ തലവടി പഞ്ചായത്ത് 12-ാം വാർഡിലാണ് സ്വീകരണ യോഗം നടന്നത്. എന്നാൽ ഇതിൽ പങ്കെടുക്കാത്ത അയൽക്കൂട്ടം, തൊഴിലുറപ്പ് പ്രവർത്തകരുടെ പേര് മസ്റ്റർ റോളിൽ നിന്നും വെട്ടിമറ്റുമെന്ന് ശബ്ദസന്ദേശത്തിലൂടെയാണ് ഭീഷണിപ്പെടുത്തിയത്. തൊഴിലുറപ്പുകാർ എവിടെ പരാതിപ്പെട്ടാലും പഞ്ചായത്ത് ഭരിക്കുന്നത് എൽഡിഎഫാണെന്ന് പറയുന്നതും വീഡിയോയിൽ വ്യക്തമാണ്. എന്നാൽ ആരാണ് ഭീഷണിപ്പെടുത്തിയതെന്ന് വ്യക്തമല്ല.
Read Moreശ്രദ്ധിക്കുക..! വാക്സിൻ വിമുഖതയരുത്; സ്കൂൾ തുറക്കുന്നതിന് മുമ്പ് സ്വീകരിച്ചിരിക്കണം; ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ…
തിരുവനന്തപുരം: 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും ഏപ്രില്‍ ഒന്ന് മുതല്‍ വാക്സിന് നല്‍കുന്നതിന് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികള്‍, പൊതുകെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ വാക്സിനേഷന് സൗകര്യം ലഭ്യമാണ്. 45 വയസിന് മുകളില്‍ പ്രായമുള്ള ആരും തന്നെ വാക്സിന് എടുക്കാന്‍ വിമുഖത കാണിക്കരുത്. മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ വിഭാഗത്തിലെ എല്ലാവരും കോവിഡ് വാക്സിന് സ്വീകരിക്കേണ്ടത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുവാന്‍ അത്യാവശ്യമാണെന്ന് സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. 23 ന് പ്രസിദ്ധീകരിച്ച സീറോ സര്‍വൈലന്‍സ് പഠന റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് 89.3 ശതമാനം ആളുകള്‍ കോവിഡ് ഇതുവരെ ബാധികാത്തവരാണ്. കേരളത്തില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത ഒരു വര്‍ഷത്തിന് ശേഷവും 10.7 ശതമാനം ആളുകള്‍ക്ക് മാത്രമേ രോഗബാധ ഉണ്ടായിട്ടുള്ളു…
Read Moreഅജ്ഞന ചെറിയ മീനല്ല! നഗരത്തിലെ പത്തോളം ബ്യൂട്ടിപാര്‍ലറുകളില്‍ നടന്ന മോഷണങ്ങള്‍ക്ക് സൂചന ലഭിച്ചു; തന്ത്രം ഇങ്ങനെ…
കോഴിക്കോട്: സിനിമാ സ്റ്റൈലില്‍ ബ്യൂട്ടി പാര്‍ലറില്‍ നിന്നും അഞ്ച് പവന് ആഭരണവും അറുപതിനായിരം രൂപയും കവര്‍ന്ന കേസിലെ പ്രതിയായ യുവതിയെ കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷിക്കുന്നു. കടലുണ്ടി സ്വദേശിനിയായ അജ്ഞനയെ (23) കുറിച്ചാണ് അന്വേഷിക്കുന്നത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും നഗരത്തിലെ പത്തോളം ബ്യൂട്ടിപാര്‍ലറുകളില്‍ നടന്ന മോഷണങ്ങള്‍ക്ക് സൂചന ലഭിച്ചിട്ടുണ്ട്. മറ്റു ജില്ലകളില്‍ സമാനമായ മോഷണം നടന്നിട്ടുണ്ടോയെന്നാണ് പോലീസ് പരിശോധിക്കുന്നത്. ഇന്നലെയാണ് മെഡിക്കല്‍ കോളജ് അസി.കമ്മീഷണര്‍ മുരളീധരന്റെ നേതൃത്വത്തിലുള്ള കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും ചേവായൂര്‍ ഇന്‍സ്പെക്ടര്‍ വിജയകുമാരന്റെ നേതൃത്വത്തിലുള്ള ചേവായൂര്‍ പോലീസും ചേര്‍ന്ന് അജ്ഞനയെ പിടികൂടിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. കക്കോടി ബസാറിലെ സഹേലി ബ്യൂട്ടി പാര്‍ലറില്‍ ഹെന്ന ട്രീറ്റ്മെന്റിനായി ഒരു യുവതി എത്തുകയും ട്രിറ്റ്മെന്റിനിടയില് ബ്യൂട്ടീഷ്യന്റെ ശ്രദ്ധ തെറ്റിക്കുന്ന തരത്തില്‍ വയറുവേദന അഭിനയിക്കുകയും കുടിക്കാനായി വെള്ളം വാങ്ങി കൊടുക്കാന്‍…
Read More‘തൊരപ്പനെ’ പോലീസ് അങ്ങ് എടുത്തു! മോഷണ രീതികൾ വിചിത്രം, പലവട്ടം മുങ്ങിയ തൊരപ്പനെ പൊക്കിയതു രണ്ടു ദിവസം കണ്ണിമയ്ക്കാതെ കാത്തിരുന്ന ശേഷം…
പയ്യന്നൂര്‍: പോലീസിന് പിടികൊടുക്കാതെ മുങ്ങിനടന്നിരുന്ന കുപ്രസിദ്ധ മോഷ്ടാവ് ഒടുവില്‍ പോലീസിന്റെ പിടിയില്‍. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ നിരവധി മോഷണക്കേസുകളിലെ പ്രതിയായ നടുവില്‍ പുലിക്കുരുമ്പയിലെ സന്തോഷ് എന്ന തൊരപ്പന് സന്തോഷാണ് പിടിയിലായത്. ഇന്നലെ രാത്രി മട്ടന്നൂര്‍ ചാലോട് നിന്നാണ് പയ്യന്നൂര്‍ ഡിവൈഎസ്പി എം.സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ വലയില്‍ ഇയാള്‍ കുടുങ്ങിയത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നടന്ന പല മോഷണക്കേസിന്റെ അന്വേഷണവും ഇയാളിലേക്ക് ചെന്നെത്തിയപ്പോള്‍ പോലീസിന് പിടികൊടുക്കാതെ തന്ത്രപൂര്‍വം രക്ഷപ്പെട്ട് ഒളിവില്‍ കഴിയുകയായിരുന്നു. കൂട്ടാളികളില്‍ പലരും പോലീസിന്റെ പിടിയിലായതോടെ ഇയാള്‍ ബംഗളൂരുവിലും തമിഴ്നാടിന്റെ പല ഭാഗങ്ങളിലുമായാണ് കഴിഞ്ഞത്. പോലീസിന്റെ ശ്രദ്ധ തെരഞ്ഞെടുപ്പു ചുമതലകളിലേക്ക് തിരിഞ്ഞതോടെയാണ് ഇയാള്‍ വീണ്ടും കണ്ണൂരിൽ തിരിച്ചെത്തിയത്. ഈ സൂചന മനസിലാക്കിയ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പോലീസ് ഇയാളെ പിടികൂടാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞത്. രണ്ടുദിവസങ്ങളിലായി കണ്ണിലെണ്ണയൊഴിച്ചുള്ള കാത്തിരിപ്പിനൊടുവിലാണ് ഇയാളെ കുടുക്കാനായത്.…
Read Moreകെ.എം. ഷാജിക്കെതിരേ കുരുക്ക് മുറുകുന്നു! എഫ്ഐആര്‍ ഉടന്‍ ? എല്ലാ വശവും പരിശോധിച്ച് വിജിലന്‍സ്; സര്‍ക്കാര്‍ അനുമതി നല്കിയാല് ‘ഫാസ്റ്റ് ട്രാക്കിലേക്ക്’
സ്വന്തം ലേഖകന്‍ കോഴിക്കോട് : അനധികൃത സ്വത്ത് സമ്പാദനത്തില്‍ യുഡിഎഫ് അഴീക്കോട് മണ്ഡലം സ്ഥാനാര്‍ഥിയും ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ.എം.ഷാജി എംഎല്‍എക്കെതിരേ കുരുക്ക് മുറുകുന്നു. ഷാജിക്കെതിരേ കേസ് എടുക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ വശങ്ങളും വിജിലന്‍സ് പരിശോധിച്ചുവരികയാണ്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കുന്നതില്‍ ഉടന്‍ തീരുമാനമുണ്ടാവുമെന്നും വിജിലന്‍സ് സ്പെഷല്‍ സെല്‍ അറിയിച്ചു. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ ഉടന്‍ നടപടിയുണ്ടാവുമെന്നാണ് വിവരം. കോഴിക്കോട് വിജിലന്‍സ് സ്പെഷല്‍ സെല്ലിന് ലഭിച്ച പരാതിയില്‍ അന്വേഷണത്തിന് സ്പീക്കര്‍ നേരത്തെ തന്നെ അനുമതി നല്‍കിയതാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാര്‍ഥിക്കെതിരേ കേസ് എടുക്കുന്നത് യുഡിഎഫിനെയും ആശങ്കയിലാക്കുന്നുണ്ട്. ഇതിനെ തടയാന്‍ മറ്റു നിയമവശങ്ങള്‍ യുഡിഎഫും ആലോചിക്കുന്നുണ്ട്. കെ.എം.ഷാജിക്കെതിരേ സ്വന്തം നിലയ്ക്ക് കേസെടുക്കാന്‍ വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന് അധികാരമുണ്ടെന്നാണ് ഇന്നലെ കോടതി പരാമര്‍ശിച്ചത്. എഫ്ഐആര്‍ രജിസ്റ്റര്‍…
Read More