തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ഓഫീസിനും സ്പീക്കർ ശ്രീരാമകൃഷ്ണനും എതിരെ കള്ളക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ് ഇഡിക്ക് നൽകിയ മൊഴി ഞെട്ടിപ്പിക്കുന്നതാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണഘടനപരമായി ഉയർന്ന സ്ഥാനത്തിരിക്കുന്ന സ്പീക്കർ തന്നെ ദുരുദ്ദേശത്തോടെ സമീപിച്ചെന്നും അദ്ദേഹത്തിന് ബിനാമി പേരിൽ ഫ്ളാറ്റുണ്ടെന്നുമുള്ള സ്വപ്നാ സുരേഷിന്റെ മൊഴി ഇഡി ഹൈക്കോടതിയിൽ റിപ്പോർട്ടായി സമർപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കരന്റെയും അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെയും നേതൃത്വത്തിൽ ഗൂഢസംഘം പ്രവർത്തിച്ചിരുന്നുവെന്ന റിപ്പോർട്ടിലെ പരാമർശവും അതീവ ഗുരുതരമാണ്. സ്വർണക്കള്ളടത്ത് കേസ് പിടിക്കപ്പെട്ട നാളുമുതൽ പ്രതിപക്ഷം നിരന്തരം പറഞ്ഞ് കൊണ്ടിരിക്കുന്നതാണ് ഇതെല്ലാം. യുഎഇ കോണ്‍ലേറ്റിൽ നിന്ന് രാജിവച്ച വിവരം താൻ മുഖ്യമന്ത്രിയോട് അദ്ദേഹത്തിന്റെ ഓഫീസിലെത്തി പറഞ്ഞിരുന്നു എന്ന സ്വപ്നയുടെ മൊഴിയോടെ ഇത്രയും നാൾ മുഖ്യമന്ത്രി പറഞ്ഞതു പച്ചക്കള്ളമാണെന്ന് വീണ്ടും തെളിഞ്ഞു. സ്വപ്നയെ അറിയില്ലെന്നാണ് മുഖ്യമന്ത്രി ഒരു ഉളപ്പുമില്ലാതെ പറഞ്ഞത്. താൻ…
Read MoreCategory: Top News
ഒന്നാം പ്രതിയെന്ന് പരാതി; നിരീക്ഷകനായിപ്പോയ ശ്രീറാം വെങ്കിട്ടരാമനെ തിരികെ വിളിച്ചു
തിരുവനന്തപുരം: തമിഴ്നാട്ടിൽ നിരീക്ഷകനായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ തെരഞ്ഞെടുപ്പ് കമ്മീഷൻ തിരികെ വിളിച്ചു. മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയാണെന്ന പരാതിയെ തുടർന്നാണ് നടപടി. തമിഴ്നാട്ടിലെ തിരുവൈക നഗര്‍, എഗ്മോര്‍ നിയമസഭാ മണ്ഡലങ്ങളിലാണ് ശ്രീറാമിന് നിരീക്ഷണ ചുമതല നല്‍കിയിരുന്നത്. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവരും ബന്ധുക്കള്‍ മത്സര രംഗത്തുള്ളവരുമായ ഉദ്യോഗസ്ഥരെ ഇത്തരം ചുമതലകളിലേക്ക് നിയോഗിക്കാന്‍ പാടില്ലെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ചട്ടം ലംഘിച്ചായിരുന്നു നിയമനം. ഇതിനെതിരെ സിറാജ് മാനേജ്മെന്റ് ആണ് പരാതി നൽകിയത്. വ്യാജരേഖക്കേസിൽ ഉൾപ്പെട്ട ആസിഫ് കെ. യൂസഫിനെയും കമ്മീഷൻ തിരികെ വിളിച്ചു. ഇരുവർക്കും പകരമായി ജാഫർ മാലിക്കിനെയും ഷർമിള മേരി ജോസഫിനെയും നിയമിച്ചു.
Read Moreസൂയസ് കനാലില്‍ സ്തംഭനാവസ്ഥയില്‍ കിടക്കുന്നത് 260 കൂറ്റന്‍ കപ്പലുകള്‍ ! ഒരാഴ്ചയ്ക്കുള്ളില്‍ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ആകെ കുഴയും…
സൂയസ് കനാലില്‍ കുടുങ്ങിയ ചരക്കുകപ്പല്‍ വലിച്ചു കയറ്റാനുള്ള ശ്രമങ്ങള്‍ പുനരാരംഭിച്ചു. കപ്പലിനടിയിലെ മണ്ണു നീക്കാന്‍ കഴിഞ്ഞ ദിവസം ഡ്രജിംഗ് നടത്തിയെങ്കിലും വലിയ പുരോഗതിയുണ്ടായില്ല. വേലിയേറ്റ സമയം പ്രയോജനപ്പെടുത്തി കപ്പല്‍ വലിച്ചുനീക്കാന്‍ കഴിയുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. ഗതാഗതം മുടങ്ങിയതോടെ 260 ചരക്കുകപ്പലുകളാണ് ഇരുവശത്തും കാത്തുകിടക്കുന്നത്. എവര്‍ഗ്രീന്‍ മറീന്‍ കമ്പനിയുടെ 400 മീറ്റര്‍ നീളവും 59 മീറ്റര്‍ വീതിയുമുള്ള എവര്‍ ഗിവണ്‍ കപ്പല്‍ ചൊവ്വാഴ്ച രാവിലെയാണു പ്രതികൂല കാലാവസ്ഥയില്‍ കനാലില്‍ കുടുങ്ങിയത്. ഡച്ച് കമ്പനിയായ റോയല്‍ ബോസ്കാലിസാണു കപ്പല്‍ നീക്കുന്ന ദൗത്യമേറ്റെടുത്തിരിക്കുന്നത്. കപ്പലിന്റെ മുന്‍ഭാഗത്തെ നൂറുകണക്കിനു കണ്ടെയ്നറുകള്‍ മാറ്റാനുള്ള ക്രെയ്നുകളും എത്തിയിട്ടുണ്ട്. എന്നാല്‍ ഇതിന് ഇരുവശത്തുമുള്ള കപ്പലുകളുടെ സ്ഥിതിയാണ് കഷ്ടം. ഈ കപ്പലുകളില്‍ ഭക്ഷണവും വെള്ളവും പരമാവധി ഒരാഴ്ചത്തേക്കു മാത്രമേയുള്ളൂ. കപ്പലിന്റെ മുന്‍ഭാഗത്തെ നൂറുകണക്കിനു കണ്ടെയ്നറുകള്‍ മാറ്റാനുള്ള ക്രെയ്നുകളും എത്തിയിട്ടുണ്ട്. ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന സൂയസ് കനാല്‍ ലോകത്തിലെ ഏറ്റവും…
Read Moreഇന്ത്യയില്‍ കോവോവാക്സ് പരീക്ഷണത്തിനൊരുങ്ങുന്നു ! ജനിതകമാറ്റം വന്ന വൈറസുകളിലും ഫലപ്രദമെന്ന് റിപ്പോര്‍ട്ട്…
യുഎസ് കമ്പനിയായ നോവവാക്സുമായി ചേര്‍ന്നു സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ ഉല്പാദിപ്പിക്കുന്ന കോവോവാക്സ് പരീക്ഷണത്തിനൊരുങ്ങുന്നതായി സൂചന. ഈ വര്‍ഷം സെപ്റ്റംബറോടെ പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ട്. വാക്സീന്റെ പരീക്ഷണം തുടരുന്നതായി സീറം സിഇഒ അദാര്‍ പൂനാവാല അറിയിച്ചു. ആഫ്രിക്കയിലും ബ്രിട്ടനിലും ജനിതക മാറ്റം സംഭവിച്ച വൈറസുകളില്‍ ഉള്‍പ്പെടെ കോവോവാക്സ് 89% ഫലപ്രദമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന കോവിഷീല്‍ഡ് ഉല്പാദിപ്പിക്കുന്നതും സീറം ആണ്.
Read Moreബിജെപിയെ പ്രീണിപ്പിക്കുന്ന തിരക്കിലാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി ! കെ എന്‍ എ ഖാദറിന്റെ ഗുരുവായൂര്‍ സന്ദര്‍ശനത്തില്‍ എരിപൊരി കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്…
ഗുരുവായൂരിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയും മുസ്ലിം ലീഗ് നേതാവുമായ കെ എന്‍ എ ഖാദറിനെതിരെ പ്രസ്താവനയുമായി മുഖ്യമന്ത്രി പിണറായി വിജയന്. ബിജെപിയെ പ്രീണിപ്പിക്കുന്ന തിരക്കിലാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദറെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിജെപി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിപ്പോയത് യാദൃശ്ചികമാണെന്ന് കരുതാനാവില്ലെന്നും പറഞ്ഞ പിണറായിബിജെപി രാജ്യത്ത് ഒരുക്കുന്ന തടങ്കല്‍ പാളയങ്ങള്‍ക്ക് കാവല്‍ നില്ക്കാന് ഇത്തരത്തിലുള്ള ലീഗ് നേതാക്കള്‍ മടിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. ‘ഗുരുവായൂര്‍ മണ്ഡലത്തിലാണ് ബിജെപിക്ക് സ്ഥാനാര്‍ത്ഥി ഇല്ലാതായത്. അതൊരു കൈയബദ്ധമോ സങ്കേതിക പിഴവോ ആണെന്ന് വിചാരിക്കാന്‍ കുറച്ച് വിഷമമുണ്ട്. കെ.എന്‍.എ ഖാദര്‍ സ്ഥാനാര്‍ത്ഥി ആയതിന് ശേഷം സാധാരണ ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ബിജെപിയുടെ പിന്തുണ വാങ്ങാന്‍ കഴിയുന്ന പരസ്യ പ്രചാരണം ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായി’ പിണറായി പറഞ്ഞു. ഖാദര്‍ ബിജെപിയെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും പിണറായി പറഞ്ഞു. ഖാദറിന്റെ ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനം…
Read Moreസ്പീക്കര്‍ ദുരുദ്ദേശത്തോട് ഫ്ളാറ്റിലേക്ക് വിളിച്ചു വരുത്തി ! താന്‍ സാധാരണയായി ഒന്നും സൗജന്യമായി ചെയ്തുകൊടുക്കാറില്ലെന്നായിരുന്നു സ്പീക്കര്‍ പറഞ്ഞത്; സ്വപ്നയുടെ മൊഴി ഞെട്ടിക്കുന്നത്…
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരായ സ്വപ്നയുടെ മൊഴി പുറത്ത്. ഹൈക്കോടതിയില്‍ ഇ.ഡി. നല്കിയ റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ച മൊഴിപകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതില്‍ സ്പീക്കര്‍ക്കെതിരേ അതീവ ഗുരുതരങ്ങളായ ആരോപണങ്ങളാണ് സ്വപ്ന ഉന്നയിച്ചിരിക്കുന്നത്. ഡിസംബര്‍ 16-ന് അട്ടക്കുളങ്ങര വനിതാ ജയിലില്‍വെച്ച് ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് മുമ്പാകെ സ്വപ്ന നല്കിയ മൊഴിയാണ് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പുറത്തുവിട്ടിരിക്കുന്നത്. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ദുരുദ്ദേശ്യത്തോടെ തിരുവനന്തപുരം പേട്ടയിലെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയെന്നാണ് പ്രധാന ആരോപണം. പേട്ടയിലെ മരുതം അപ്പാര്‍ട്ട്മെന്റിലെ ഫ്ളാറ്റിലേക്ക് അദ്ദേഹം വിളിച്ചുവരുത്തി. അത് തന്റെ ഒളിസങ്കേതമാണെന്നാണ് സ്പീക്കര്‍ പറഞ്ഞത്. സരിത്തിനൊപ്പമാണ് താന്‍ സ്പീക്കറെ കാണാന്‍ ഫ്ളാറ്റിലേക്ക് പോയത്. എന്നാല്‍ അദ്ദേഹത്തിന്റെ താത്പര്യങ്ങള്‍ക്ക് വിസമ്മതിച്ചപ്പോള്‍ മിഡില്‍ ഈസ്റ്റ് കോളേജില്‍ തനിക്ക് വാഗ്ദാനം ചെയ്ത ജോലി ഇല്ലാതായെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്. ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയ എനിക്ക് സുരക്ഷിതത്വം തോന്നാനായി അദ്ദേഹം ഫ്ളാറ്റിന്റെ യഥാര്‍ഥ ഉടമസ്ഥാവകാശത്തെക്കുറിച്ച് പറഞ്ഞിരുന്നു. മിഡില്‍…
Read Moreസൂയസിൽ കുടുങ്ങിയത് 960 കോടി ഡോളറിന്റെ ചരക്ക് ! ഗൾഫിൽനിന്ന് യൂറോപ്പിലേക്കുള്ള എണ്ണനീക്കം തടസപ്പെടുന്നത് വലിയ പ്രതിസന്ധിക്കിടയാക്കാം
കയ്റോ: സുപ്രധാന സമുദ്രപാതയായ സൂയസ് കനാലിൽ കുടുങ്ങിയ പടുകൂറ്റൻ കണ്ടെയ്നർ കപ്പലായ എവർ ഗിവണിനെ നീക്കാനുള്ള ശ്രമം ഊർജിതമായി തുടരുന്നു. കപ്പൽ ഉറച്ചഭാഗത്തെ മണ്ണ് നീക്കംചെയ്തുകൊണ്ടിരിക്കുകയാണ്. ഏകദേശം 20000 ക്യൂബിക് മീറ്റർ മണ്ണും മണലും മാറ്റേണ്ടതായിട്ടുണ്ട്. കപ്പലിലുള്ള കണ്ടെയ്നറുകൾ നീക്കം ചെയ്തശേഷം വേലിയേറ്റസമയത്ത് വലിയ ടഗ് ബോട്ടുകളുടെ സഹായത്തോടെ നീക്കാനാകുമെന്നു കരുതുന്നു. ഇന്ന് ഉണ്ടാകുന്ന വേലിയേറ്റത്തിലാണ് വലിയപ്രതീക്ഷവച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്കകം സൂയസിൽ ചരക്കുനീക്കം പുസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷ. വരുന്ന ശനിയാഴ്ചയോടെ പ്രശ്നപരിഹാരമാകുമെന്ന് കപ്പലിന്റെ ഉടമസ്ഥർ അഭിപ്രായപ്പെട്ടു. പക്ഷെ കപ്പൽ നീക്കാൻ നിയുക്തമായ ജപ്പാൻ കന്പനി ഷോഎയികീസന്റെ പ്രസിഡന്റ് യുകിതോ ഹിഗാകി അത്രയും സമയം പോരാ എന്നുപറഞ്ഞ തായി ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൈനയിൽനിന്ന് നെതർലാന്റ്സിലേക്കു പോകുകയായിരുന്ന നാനൂറ് മീറ്റർ നീളവും രണ്ടു ലക്ഷം ടൺ ഭാരവുമുള്ള കപ്പൽ ചൊവ്വാഴ്ച കനത്ത കാറ്റിൽപ്പെട്ട് വട്ടംതിരിഞ്ഞ് മുൻപിൻഭാഗങ്ങൾ മണ്ണിലുറച്ചുപോകുകയായിരുന്നു. ഇതിനു…
Read Moreഇന്ത്യക്കാർക്കു നൽകിയതിനേക്കാൾ വാക്സിൻ വിദേശരാജ്യങ്ങൾക്കു നൽകി! മൂന്നു കോടി ഡോസ് വിദേശികൾക്കു നൽകിയത് സൗജന്യമായി
പ്രത്യേക ലേഖകൻ ന്യൂഡൽഹി: ഇന്ത്യയിലെ പൗരന്മാർക്കു നൽകിയതിൽ കൂടുതൽ കോവിഡ് വാക്സിൻ വിദേശരാജ്യങ്ങൾക്കു നൽകിയെന്ന് ഐക്യരാഷ്ട്ര പൊതുസഭയിൽ കേന്ദ്രസർക്കാർ. ആറു മാസത്തിനിടെ രാജ്യത്ത് മൂന്നു കോടി പേർക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പു നൽകിയപ്പോൾ ഇതേ കാലയളവിൽ എഴുപതിലധികം ലോകരാജ്യങ്ങൾക്ക് ഇന്ത്യ വാക്സിൻ വിതരണം ചെയ്തുവെന്ന് യുഎന്നിലെ ഇന്ത്യയുടെ പ്രതിനിധി കെ. നാഗരാജ് നായിഡു പറഞ്ഞു. 180 യുഎൻ അംഗരാജ്യങ്ങൾക്ക് കോവിഡ് വാക്സിൻ നൽകി സഹായിക്കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അവികസിത രാജ്യങ്ങൾക്കു വാക്സിൻ വിതരണം ചെയ്യുന്നതിൽ ഇപ്പോൾ പ്രയാസം നേരിടുന്നുണ്ട്. രാജ്യത്ത് പുതിയ 30 വാക്സിനുകളുടെകൂടി പരീക്ഷണം അന്തിമഘട്ടത്തിലാണെന്നും നായിഡു വിശദീകരിച്ചു. ആഗോള സഹകരണത്തിന്റെ കുറവ് പാവപ്പെട്ട രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 20 മുതൽ ആറ് കോടി ഡോസ് കോവിഡ് വാക്സിൻ 75 ലോകരാജ്യങ്ങൾക്കായി ഇന്ത്യ നൽകി. ഇതിൽ എട്ടു കോടി…
Read More248 കേസുകള്‍! കേസുകളിൽ മുമ്പന്‍ കെ. സുരേന്ദ്രൻ; കേസുകളുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ നിബന്ധനപ്രകാരം പത്രത്തിൽ പ്രസിദ്ധീകരിച്ചു
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തു മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകളുള്ളതു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. 248 കേസുകളാണ് കെ. സുരേന്ദ്രന്റെ പേരിലുള്ളത്. മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കുന്ന സുരേന്ദ്രനെതിരേ ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളാണു കൂടുതലും. കേസുകളുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ നിബന്ധനപ്രകാരം പത്രത്തിൽ പ്രസിദ്ധീകരിച്ചു. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കൊല്ലം ജില്ലകള്‍ ഉള്‍പ്പെടെ ഒട്ടുമിക്ക ജില്ലകളിലും സുരേന്ദ്രനെതിരേ കേസുകളുണ്ടെന്നു പരസ്യത്തില്‍ വ്യക്തമാക്കുന്നു. വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, ലഹള നടത്തല്‍, ഭീഷണിപ്പെടുത്തല്‍, അതിക്രമിച്ചു കയറല്‍, പോലീസുകാരുടെ ജോലി തടസപ്പെടുത്തല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണു കേസുകൾ. കൊല്ലം ജില്ലയിലാണു കൂടുതല്‍ കേസുകളുള്ളത് -68 കേസുകള്‍. ആലപ്പുഴ-55, പത്തനംതിട്ട-29, ആലപ്പുഴ-55, കാസര്‍ഗോഡ്-38, ഇടുക്കി-17, കോട്ടയം-8, എറണാകുളം-6, തൃശൂര്‍-6 എന്നിങ്ങനെയാണ് കേസുകളുടെ കണക്ക്. തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലും…
Read Moreസ്പെഷൽ അരിവിതരണം തടഞ്ഞു! വിഷു കിറ്റ് വിതരണം നാളെ മുതൽ; സ്പെഷൽ അരിവിതരണം തടഞ്ഞതിനെതിരേ സർക്കാർ നിയമ നടപടിയിലേക്ക്
സ്വന്തം ലേഖകൻ തിരുവനന്തപുരം: വെള്ള, നീല റേഷൻ കാർഡുകാർക്ക് സ്പെഷൽ അരി വിതരണം നടത്തുന്നതു തെരഞ്ഞെടുപ്പു കമ്മീഷൻ തടഞ്ഞു. ഈ മാസം 25 മുതൽ നടത്താനിരുന്ന വിഷു കിറ്റ് വിതരണത്തിന് ഏർപ്പെടുത്തിയ സ്റ്റേ തെരഞ്ഞെടുപ്പുകമ്മീഷൻ പിൻവലിച്ചതിനെത്തുടർന്നു നാളെമുതൽ കിറ്റ് വിതരണം നടത്താൻ മന്ത്രി പി. തിലോത്തമൻ ഭക്ഷ്യവകുപ്പിന് നിർദേശം നൽകി. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ ഇറങ്ങും. ആദ്യഘട്ടത്തിൽ മഞ്ഞ, പിങ്ക് കാർഡുകാർക്ക് കിറ്റ് വിതരണം ചെയ്യും. വിഷു ഏപ്രിലിൽ ആയതിനാൽ വോട്ടെടുപ്പു നടക്കുന്ന ആറിനുശേഷം മാത്രമേ വിഷു കിറ്റ് വിതരണം പാടുള്ളുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നൽകിയത്. പരാതിയിൽ തെരഞ്ഞെടുപ്പു കമ്മീഷൻ സർക്കാരിനോട് വിശദീകരണം തേടിയെങ്കിലും കിറ്റുവിതരണം സ്റ്റേ ചെയ്തില്ല. കിറ്റു വിതരണം തുടർന്നു വരുന്ന പദ്ധതിയാണെന്നും പുതിയ പദ്ധതിയല്ലെന്നും സർക്കാർ തെരഞ്ഞെടുപ്പു കമ്മീഷന് മറുപടി നൽകി. ഏപ്രിൽ…
Read More