കാക്കനാട്: കങ്ങരപ്പടി ഹാർമണി ഫ്ളാറ്റിൽ ശ്രീഗോകുലത്തിൽ സാനു മോഹന്റെ മകൾ വൈഗ (13) യുടെ മൃതദേഹം പുഴയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു സംശയം. പെൺകുട്ടിയുടെ പിതാവ് സാനു മോഹനെ (40) തേടി അന്വേഷണസംഘം തമിഴ്നാട്ടിലേക്കു തിരിച്ചു. സംഭവത്തെത്തുടർന്നു കാണാതായ സാനു മോഹന്റെ കാർ വാളയാർ ചെക്ക്പോസ്റ്റ് കടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്. വൈഗയെ ഞായറാഴ്ച രാത്രി മഞ്ഞുമ്മൽ ഗ്ലാസ് കോളനിക്കു സമീപം മുട്ടാർ പുഴയിൽ തള്ളിയിട്ടു കൊന്നശേഷം സാനു മോഹൻ തമിഴ്നാട്ടിലേക്കു കടന്നതായാണു പോലീസ് സംശയിക്കുന്നത്. ഇയാൾക്കു വൻ കടബാധ്യതകൾ ഉണ്ടായിരുന്നു. താമസിച്ചിരുന്ന ഫ്ളാറ്റിൽതന്നെ അഞ്ചോളം പേർക്കു പണം കൊടുക്കാനുണ്ടായിരുന്നു. ഇവർ പരാതി നല്‍കിയിട്ടുണ്ട്. കുറച്ചുകാലം പൂനയിൽ ജോലി ചെയ്തിരുന്ന സാനുമോഹനെതിരേ അവിടെ ചെക്ക് കേസുള്ളതായും വിവരം ലഭിച്ചു. സാനു മോഹന്റെ ഭാര്യ രമ്യയെയും ബന്ധുക്കളെയും അന്വേഷണസംഘം ഇന്ന് ആലപ്പുഴയിൽ എത്തി ചോദ്യം ചെയ്യും. സാനു…
Read MoreCategory: Top News
12കാരന്റെ മരണം ഗെയിമില്‍ തോറ്റതു കൊണ്ടുള്ള ആത്മഹത്യയോ ? കോവളത്ത് ആണ്‍കുട്ടി പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പോലീസ്…
കോവളത്ത് 12കാരന് പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പോലീസ്. യൂട്യൂബ് ദൃശ്യങ്ങള്‍ അനുകരിച്ച് മണ്ണെണ്ണ തേച്ചു തീപ്പെട്ടി ഉരച്ചതാണോ, ഗെയിം ടാസ്കാണോ അപകടകാരണമെന്ന സംശയത്തിലാണ് പോലീസ്. വെങ്ങാനൂര്‍- ചാവടിനട റോഡില്‍ ഗാന്ധിസ്മാരക ആശുപത്രിക്കു സമീപം പ്രസരാലയത്തില്‍ ശിവനാരായണനാണ് മരിച്ചത്. ഫോര്‍ട്ട് പോലീസ് സ്റ്റേഷന് ഉദ്യോഗസ്ഥനായ ആര്. പ്രകാശിന്റെ മകനാണ്. വെങ്ങാനൂര്‍ വി.പി.എച്ച്.എസ്.എസിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിയാണ് ശിവനാരായണന്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45-ന് 90 ശതമാനം പൊള്ളലേറ്റ ശിവനാരായണനെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു ശസ്ത്രക്രിയയ്ക്കു തയാറെടുക്കവെ രാത്രിയാണ് മരണം. ഇതേക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…കുട്ടിക്കാലം മുതല്‍ തന്നെ ശിവ നാരായണന് ഓവര്‍ ആക്ടീവായിരുന്നു. സംഭവദിവസം ശിവനാരായണനും മുത്തശ്ശിയും മാത്രമായിരുന്നു വീട്ടില്‍. ഉച്ചയ്ക്ക് മുത്തശ്ശി കുളിക്കാന്‍ പോയപ്പോള്‍ മണ്ണെണ്ണ എടുത്ത് ശിവനാരായണന്‍ മറ്റൊരു ബാത്ത്റൂമില്‍ കയറി. കുളി കഴിഞ്ഞ് തിരിച്ചെത്തിയ മുത്തശ്ശി കണ്ടത് അടുക്കളഭാഗത്ത് ശരീരം കത്തിക്കരിഞ്ഞു നിലവിളിക്കുന്ന ചെറുമകനെ. ഉടന്‍ തിരുവനന്തപുരം…
Read Moreജനങ്ങളുടെ അന്നം മുടക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നു; തെരഞ്ഞെടുപ്പ് ജയിക്കാൻ എൽഡിഎഫിന് ഒരു വർഗീയ ശക്തികളുടെയും പിന്തുണ വേണ്ടെന്ന് മുഖ്യമന്ത്രി
കൊല്ലം: ജനങ്ങളുടെ അന്നം മുടക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനം.ഇടതുപക്ഷ സർക്കാർ നൽകിയ കിറ്റും ക്ഷേമ പെൻഷനും മുടക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരേയും മുഖ്യമന്ത്രി വിമർശനം നടത്തി. വർഗീയവാദികളുടെ വോട്ട് വേണ്ട എന്ന് പ്രതിപക്ഷ നേതാവ് ഇതുവരെ പറഞ്ഞിട്ടില്ല. ആർഎസ്എസ് വോട്ട് ലക്ഷ്യമിടുന്നു എന്നതിന്റെ തെളിവാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.തെരഞ്ഞെടുപ്പ് ജയിക്കാൻ എൽഡിഎഫിന് ഒരു വർഗീയ ശക്തികളുടെയും പിന്തുണ വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരേയും മുഖ്യമന്ത്രി രംഗത്തെത്തി. മാറ്റിവച്ചതിന്റെ കാരണം തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കണം. എന്താണ് മാറ്റിവയ്ക്കാൻ കാരണം എന്ന് കമ്മീഷൻ ഇതുവരെ പറഞ്ഞിട്ടില്ല. എന്തുകൊണ്ട് കമ്മീഷൻ സമ്മർദത്തിന് വഴങ്ങി. കേന്ദ്ര നിർദേശം അനുസരിച്ചാണോ തെരഞ്ഞെടുപ്പ് മാറ്റിവച്ചതെന്നും മുഖ്യമന്ത്രി ചോദിച്ചു.
Read Moreഎന്തൊരു വേദന, എനിക്കു വയ്യ അച്ഛാ..! അച്ഛന്റെ കൈകളിലേക്ക് ഓടിയ ഏഴു വയസുകാരിയെ വെടിവച്ചുകൊന്നു; മ്യാൻമർ പോലീസിന്റെ ക്രൂരത
യാങ്കോൺ: മ്യാൻമറിലെ പട്ടാളഭരണകൂടത്തിനെതിരായ പ്രതിഷേധത്തിനിടെ ഏഴുവയസുകാരിയെ പോലീസ് വെടിവച്ചുകൊന്ന സംഭവം ലോകമനഃസാക്ഷിയെ ഞെട്ടിച്ചു. ഖിൻ മ്യോ ചിറ്റ് എന്ന കുഞ്ഞ് അച്ഛന്റെ കൈകളിലേക്ക് ഓടവേയാണു പോലീസ് വെടിയുതിർത്തതെന്നു കുടും ബാംഗങ്ങൾ പറഞ്ഞു. അതേസമയം, പട്ടാളത്തിനെതിരായ പ്രതിഷേധത്തിൽ കുട്ടികൾ കൊല്ലപ്പെടുന്നത് ഇതാദ്യമല്ലെന്നും ഇതുവരെ ഇരുപതിനു മുകളിൽ കുട്ടികളാണു മരിച്ചതെന്നും സേവ് ദ ചിൽഡ്രൻ അറിയിച്ചു. ചൊവ്വാഴ്ച മാണ്ഡലേ നഗരത്തിലായിരുന്നു ദാരുണ സംഭവം. പട്ടാളത്തിനെതിരേ പ്രതിഷേധിക്കുന്നവരുടെ വീടുകളിൽ റെയ്ഡ് നടത്താനെത്തിയതായിരുന്നു പോലീസ്. ഖിന്നിന്റെ വീട് ചവിട്ടിത്തുറന്ന പോലീസുകാർ അച്ഛനോട്, കുടുംബത്തിൽപ്പെടാത്ത ആരെങ്കിലും ഉള്ളിലുണ്ടോ എന്നു ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോൾ പോലീസ് വീടിനുള്ളിൽ പരിശോധന തുടങ്ങി. ഈ സമയത്താണു ഖിൻ അച്ഛന്റെ മടിയിലിരിക്കാനായി ഓടിയത്. പോലീസുകാർ കുഞ്ഞിനെ വെടിവച്ചിട്ടു. ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും അരമണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു. “എന്തൊരു വേദന, എനിക്കു വയ്യ അച്ഛാ” എന്നായിരുന്നു കുഞ്ഞിന്റെ അവസാന വാക്കുകളെന്ന്…
Read More‘കടകംപള്ളി’ കേസുകളിൽ കേമൻ! പിണറായി വിജയൻ അടക്കം സിപിഎം സ്ഥാനാർഥികൾ പ്രതികളായി കോടതികളിലുള്ള ക്രിമിനൽ കേസുകളുടെ വിവരങ്ങൾ പുറത്ത്
സ്വന്തം ലേഖകൻ തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം സിപിഎം സ്ഥാനാർഥികൾ പ്രതികളായി കോടതികളിലുള്ള ക്രിമിനൽ കേസുകളുടെ വിവരങ്ങൾ പുറത്തുവിട്ടു. സിപിഎമ്മിന്റെ പാർട്ടി പത്രത്തിൽ നാലരപേജ് സപ്ലിമെന്റായാണ് കേസുകളുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 39 സ്ഥാനാർഥികളുടെ പട്ടികയിൽ കൂടുതൽ കേസുകളുമായി ഒന്നാം സ്ഥാനത്തു കഴക്കൂട്ടത്തുനിന്നു മത്സരിക്കുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. തൊട്ടുപിറകിൽ നേമം മണ്ഡലത്തിൽനിന്നു മത്സരിക്കുന്ന വി. ശിവൻകുട്ടിയുമുണ്ട്. 2009 മുതൽ വിവിധ സമരങ്ങൾ നയിക്കുകയും നിയമവിരുദ്ധമായി ആൾക്കൂട്ടമുണ്ടാക്കുകയും ഗതാഗതം തടയുകയും ചെയ്തതിനാണ് മിക്ക കേസുകളും. ഇത്തരം കേസുകളിൽ കുറ്റപത്രംസമർപ്പിച്ചിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനെതിരേ മൂന്നു കേസുകളെയുള്ളൂ. സുപ്രീം കോടതിയിലുള്ള ലാവ്ലിൻ അഴിമതി കേസും പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ ടി. നന്ദകുമാർ നൽകിയ കേസുമുണ്ട്. 2013ൽ യുഡിഎഫ് സർക്കാരിനെതിരേ ജനക്കൂട്ടത്തെ തെരുവിലിറക്കിയും ഗതാഗതം തടഞ്ഞും നടത്തിയ സമരത്തിന് തിരുവനന്തപുരം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിലവിലുള്ളതാണു…
Read Moreനേരിട്ട് അൻപതിലേറെ രാജ്യങ്ങൾക്ക്! കോവിഡ് വാക്സിൻ കയറ്റുമതി നിർത്തി ഇന്ത്യ; കാരണം…
ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിൻ കയറ്റുമതി നിർത്തി ഇന്ത്യ. രാജ്യത്ത് കോവിഡ് വർധിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ വാക്സിൻ കയറ്റുമതി താത്കാലികമായി നിർത്തിയത്. വിദേശകാര്യ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. അൻപതിലേറെ രാജ്യങ്ങൾക്ക് ഇന്ത്യ നേരിട്ട് വാക്സിൻ നൽകിയിരുന്നു. 190 രാജ്യങ്ങൾക്ക് ഡബ്ല്യൂഎച്ച്ഒ വഴിയും ഇന്ത്യ വാക്സിൻ നൽകിയിരുന്നു. രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അൻപതിനായിരത്തിനടുത്ത് എത്തിയ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടപടി. ബുധനാഴ്ച 47,262 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണ് ഇത്. ഇതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 1,17,34,058 ആയി ഉയർന്നു.
Read Moreറോജി എം. ജോണിന്റെ പ്രചാരണവാഹനത്തിലേക്ക് പോസ്റ്റും മരവും വീണു; അത്ഭുതകരമായി രക്ഷപ്പെട്ടു; വൈദ്യുതി ബന്ധം വിച്ഛേദിച്ചില്ലായിരുന്നെങ്കില്…
കാലടി: അങ്കമാലി നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി റോജി എം. ജോൺ എംഎൽഎയുടെ പര്യടന വാഹനങ്ങൾക്കു മുകളിലേക്ക് വൈദ്യുതി പോസ്റ്റും മരവും വീണു. സ്ഥാനാർഥിയും സംഘവും അത്ഭുതകരമായി രക്ഷപെട്ടു. എയർപോർട്ട് മരോട്ടിച്ചോട് കനാൽ ബണ്ട് റോഡിൽ ബുധനാഴ്ച വൈകിട്ട് ആറരയോടെ ആയിരുന്നു അപകടം. പതിനഞ്ചാം വാർഡിലെ തലശേരിയിൽ നിന്ന് മറ്റൂർ സെന്റ് ആന്റണീസ് പള്ളിയുടെ പുറകിലെ സ്വീകരണ സ്ഥലത്തേക്ക് പര്യടന വാഹന വ്യൂഹം നീങ്ങുകയായിരുന്നു. ഈ സമയം ശക്തമായ കാറ്റും മഴയുമുണ്ടായി. കാറ്റിൽ മരം കടപുഴകി പൈലറ്റ് ജീപ്പിന് മുകളിലേക്കു വീണു. ഇതോടെ കനാൽ ബണ്ടിൽ നിന്ന വൈദ്യുതി പോസ്റ്റ് തൊട്ടുപിന്നാലെ സ്ഥാനാർഥി സഞ്ചരിച്ചിരുന്ന തുറന്ന ജീപ്പിനു മുകളിലേക്ക് ചെരിഞ്ഞു. എംഎൽഎയും വാഹനത്തിലുണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് എം.പി ആന്റണി, ജില്ലാ പഞ്ചായത്തംഗം അനിമോൾ ബേബി എന്നിവർ വാഹനത്തിൽ നിന്നു താഴെയിറങ്ങി. ഈ സമയം തന്നെ വൈദ്യുതി ബന്ധം…
Read Moreട്രെയിനിൽ കന്യാസ്ത്രീകൾക്കു നേരെ ആക്രമണം നടത്തിയത് എബിവിപി! വെളിപ്പെടുത്തലുമായി ഝാൻസി റെയില്‍വേ പോലീസ് സൂപ്രണ്ട്
കൊച്ചി: ട്രെയിന്‍ യാത്രയ്ക്കിടെ മലയാളിയുള്‍പ്പെടെ കത്തോലിക്കാ കന്യാസ്ത്രീകൾക്കു നേരെ ആക്രമണം നടത്തിയത് ആർഎസ്എസിന്റെ വിദ്യാർഥി വിഭാഗമായ എബിവിപി. ഝാൻസി റെയില്‍വേ പോലീസ് സൂപ്രണ്ട് ആണ് വെളിപ്പെടുത്തൽ നടത്തിയത്. ഋഷികേശിലെ പഠനക്യാംപ് കഴിഞ്ഞുമടങ്ങിയവരാണ് പ്രശ്നമുണ്ടാക്കിയതെന്നും റെയിൽവെ സൂപ്രണ്ട് ഖാന് മന്‍സൂരി പറഞ്ഞു. മതപരിവർത്തനം എന്ന ആരോപണത്തിൽ കഴമ്പില്ല. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയതായും അദ്ദേഹം അറിയിച്ചു. നേരത്തെ ബജ്രംഗ്ദള് പ്രവർത്തകരാണ് അതിക്രമം നടത്തിയതെന്നായിരുന്നു വിവരം. ഉത്തർപ്രദേശിലെ ഝാൻസിയിൽ വച്ചാണ് കന്യാസ്ത്രീകൾക്കു നേരെ ആക്രമണം ഉണ്ടായത്. എബവിപി പ്രവർത്തകനായ അജയ് ശങ്കർ തിവാരിയാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. കന്യാസ്ത്രീകൾ സഞ്ചരിച്ച അതേ ട്രെയിനിൽ സഞ്ചരിക്കുകയായിരുന്നു ഇയാളും. രണ്ട് യുവതികളോട് കന്യാസ്ത്രീകൾ സംസാരിക്കുന്നതുകണ്ട തിവാരി മതപരിവർത്തനം ആരോപിച്ച് സഹപ്രവർത്തകരെ വിളിച്ചുവരുത്തുകയായിരുന്നു. എബിവിപി, ഹിന്ദുജാഗരൺ മഞ്ച് പ്രവർത്തകരെയാണ് ഇയാൾ വിവരം അറിയിച്ചത്. ഇവർ ഉടൻ തന്നെ ഝാൻസി റെയിൽവെ സ്റ്റേഷനിൽ എത്തുകയും ഇവിടെവച്ച് കന്യാസ്ത്രീകളെ…
Read More30കാരിയായ അധ്യാപിക പീഡിപ്പിച്ചു ! ജീവിതം അവസാനിപ്പിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ 16കാരന്; ഞെട്ടിപ്പിക്കുന്ന സംഭവം…
30കാരിയായ അധ്യാപിക ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്ന് 16കാരന് ജീവനൊടുക്കി. ചത്തീസ്ഗഢിലെ ബിലാസ്പൂരിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് അധ്യാപിക ഏകയെ പൊലീസ് അറസ്റ്റ് ചെയ്തു. ജീവനൊടുക്കും മുമ്പ് 16കാരന് സമൂഹമാധ്യമത്തില്‍ പങ്കിട്ട കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് തോര്‍വ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള പൊലീസ് ഓഫീസര്‍ പരിവേഷ് തിവാരി പറഞ്ഞു. വീട്ടിലെ മുറിയ്ക്കുള്ളില്‍ സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയില്‍ കൗമാരക്കാരനെ കണ്ടെത്തുകയായിരുന്നു. അമ്മയ്ക്കൊപ്പമായിരുന്നു മകന് താമസിച്ചിരുന്നത്. വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു വിദ്യാര്‍ഥി ജീവനൊടുക്കിയത്. അമ്മ തിരിച്ചെത്തിയപ്പോള്‍ മകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. സുഹൃത്തുക്കളെ ടാഗ് ചെയ്തുകൊണ്ടാണ് ആത്മഹത്യയ്ക്ക് മുന്‍പായി വിദ്യാര്‍ഥി സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടത്. ഇംഗ്ലീഷ് ഭാഷയില്‍ പ്രത്യേക കോഡ് ഉപയോഗിച്ചുകൊണ്ടായിരുന്നു കുറിപ്പ്. ഈ സന്ദേശത്തിലൂടെയാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്. ടീച്ചര്‍ ശാരീരികമായും മാനസികമായും ഉപദ്രവിച്ചത് വ്യക്തമാക്കുന്നതായിരുന്നു കുറിപ്പ്. ടീച്ചര്‍ അടുത്തിടെ സര്‍ക്കാര്‍ സ്കൂളിലേക്ക്…
Read Moreസ്ത്രീ ലൈംഗിക ഹോര്‍മോണ്‍ കുത്തിവയ്ക്കുന്നത് കോവിഡ് ബാധിതരായ പുരുഷന്മാരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തും; കുട്ടികള്‍ക്ക് കോവിഡിനെ പ്രതിരോധിക്കാനുള്ള ശേഷി കൂടുതല്‍; പുതിയ പഠനം ഇങ്ങനെ…
കോവിഡ് അണുബാധയെ പ്രതിരോധിക്കുന്നതിനുള്ള ആന്റിബോഡി മുതിര്‍ന്നവരെ അപേക്ഷിച്ച് 10 വയസിനും അതില്‍ താഴെയുമുള്ള കുട്ടികളില്‍ കൂടുതലായി കാണപ്പെടുന്നതായി പഠന റിപ്പോര്‍ട്ട്. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികള്‍ക്ക് കടുത്ത കോവിഡ് – 19 വരാനുള്ള സാധ്യത കുറവാണെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ജമാ നെറ്റ്വര്‍ക്ക് ഓപ്പണില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ഇക്കാര്യം പറഞ്ഞത്. സജീവമായ ഗവേഷണ സാധ്യതയുള്ള മേഖലയാണിതെന്നും ഗവേഷകര്‍ പറഞ്ഞു. വെയില് കോര്‍ണല്‍ മെഡിസിന് ഗവേഷകരുടെ നേതൃത്വത്തിലുള്ള സംഘം 2020 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്ന് 32,000 ആന്റി ബോഡി പരിശോധനകള്‍ നടത്തിയപ്പോള്‍ 1,200 കുട്ടികളിലും 30,000 മുതിര്‍ന്നവരിലും കോവിഡ് വന്നു പോയതായി കണ്ടെത്തി. ഇമ്യൂണോഗ്ലോബുലിന്‍ ജി (ഐജിജി) ആന്റിബോഡികളുടെ അളവ് നിര്‍ണയിക്കാന്‍ കോവിഡ് പോസിറ്റീവായ 85 കുട്ടികളിലും 3,648 മുതിര്‍ന്ന ആളുകളിലും ശാസ്ത്രജ്ഞര്‍ പരിശോധനകള്‍ നടത്തി. വൈറസിന്റെ സ്പൈക്ക് പ്രോട്ടീനുമായി ബന്ധിപ്പിക്കുന്ന കോശങ്ങളെ ആക്രമിക്കുന്നതില്‍ നിന്ന്…
Read More