ലക്നോ: ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹലിന്റെ പേരു മാറ്റണമെന്ന ആവശ്യവുമായി ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ സുരേന്ദ്ര സിംഗ്. താജ്മഹലിന്റെ പേര് “രാംമഹൽ’ അല്ലെങ്കിൽ “ശിവമഹൽ’ എന്നാക്കണമെന്നാണ് എംഎൽഎയുടെ ആവശ്യം. താജ്മഹൽ ഒരു ശിവക്ഷേത്രമായിരുന്നു. ഇന്ത്യയുടെ സംസ്കാരം നശിപ്പിക്കുന്നതിനായി ഒരു വിഭാഗം ആൾക്കാർ ശിവക്ഷേത്രം ഇല്ലാതാക്കി താജ്മഹൽ പണിയുകയായിരുന്നുവെന്നും സുരേന്ദ്ര സിംഗ് പറഞ്ഞു. യോഗി ആദിത്യനാഥ് ഛത്രപതി ശിവജിയുടെ പിൻഗാമിയാണ്. ഒരുകാലത്ത് മുസ്ലിം അധിനിവേശക്കാർ ഇന്ത്യൻ സംസ്കാരത്തെ നശിപ്പിക്കാൻ സാധ്യമായ എല്ലാവഴികളും ഉപയോഗിച്ചു. എന്നാൽ ഇതെല്ലാം യോഗിയുടെ ഭരണത്തിലെ ഉത്തർപ്രദേശിന്റെ സുവർണ കാലഘട്ടത്തിൽ മാറുമെന്നും എംഎൽഎ പറഞ്ഞു.
Read MoreCategory: Top News
ഭർത്താവ് ജോലിക്ക് പോയ തക്കം നോക്കി കാമുകനൊപ്പം മുങ്ങി; അമ്മയെ കാണാതെ കരഞ്ഞ് തളർന്ന് മൂന്നും അഞ്ചും വയസുള്ള മക്കൾ; വീട്ടമ്മയേയും കാമുകനെയും പൊക്കി പോലീസ്
കൊച്ചി: ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മയും കാമുകനും അറസ്റ്റിൽ. കുറുനപത്തുരുത്ത് സ്വദേശിനിയായ വീട്ടമ്മയെയേയും ആമ്പല്ലൂർ സ്വദേശിയായ വിഷ്ണു എന്നയാളെയുമാണ് വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. കഴിഞ്ഞ ദിവസം ഭർത്താവ് ജോലിക്ക് പോയ സമയം മൂന്നും അഞ്ചും വയസുള്ള കുട്ടികളെ വീട്ടിൽ ഉപേക്ഷിച്ചാണ് ഇവർ കാമുകനൊപ്പം ഒളിച്ചോടിയത്. തുടർന്ന് ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് ഇരുവരെയും റിമാൻഡ് ചെയ്തു.
Read Moreസ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി ! ലതികാ സുഭാഷ് രാജിവച്ചു; പരസ്യമായി തലമുണ്ഡനം ചെയ്ത് പ്രതിഷേധം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി. സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംലഭിക്കാത്തതില്‍ തുടര്‍ന്നു ലതികാ സുഭാഷ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു. പട്ടികയില്‍ വനിതാ പ്രാതിനിധ്യം കുറഞ്ഞതില്‍ പ്രതിഷേധിച്ച് ലതികാ സുഭാഷ് പരസ്യമായി തല മുണ്ഡലം ചെയ്തു. ഒരു വനിത എന്ന നിലയില്‍ ഏറെ ദുഃഖമുണ്ടെന്ന് ലതിക പ്രതികരിച്ചു. സ്ഥാനാര്‍ഥി പട്ടികയില്‍ 20 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഒരു ജില്ലയില്‍ നിന്ന് ഒരാളെന്ന നിലയില്‍ 14 വനിതകള്‍ എങ്കിലും ഉള്‍പ്പെടുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ അതും ഉണ്ടായില്ല. പ്രസ്ഥാനത്തിന് വേണ്ടി പതിറ്റാണ്ടുകള്‍ പണിയെടുക്കുന്ന വനിതകളുണ്ട്. പാര്‍ട്ടിക്ക് വേണ്ടി അലയുന്ന സ്ത്രീകളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ലതികാ സുഭാഷ് പറഞ്ഞു. ബിന്ദു കൃഷ്ണയ്ക്ക് കണ്ണീരണിയേണ്ടി വന്നു കൊല്ലത്ത് സീറ്റുറപ്പിക്കാന്‍. ഷാനിമോള്‍ ഉസ്മാനും അവസരം കിട്ടി. തനിക്ക് ഏറ്റുമാനൂര്‍…
Read Moreകോണ്‍ഗ്രസ് നേതാവ് യോഗത്തിനെത്തിയത് ഡിഎംകെ കൊടിയുമായി ! പുതുച്ചേരിയിലെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലെ കയ്യാങ്കളിയുടെ വീഡിയോ വൈറലാകുന്നു…
പുതുച്ചേരിയില്‍ നടന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ സംഘര്‍ഷം. യോഗത്തില്‍ പങ്കെടുത്ത മുന്‍ മുഖ്യമന്ത്രി വി നാരായണസ്വാമിയുടെ മുമ്പില്‍ വച്ചാണ് പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടിയത്. യോഗത്തിനെത്തിയ ഒരു നേതാവ് ഡിഎംകെ പാര്‍ട്ടി പതാക ഉയര്‍ത്തിയതാണ് സംഘര്‍ഷത്തിന് കാരണമായത്. ഇത് തടയാനായി ചിലര്‍ രംഗത്തെത്തിയതോടെയാണ് കൈയാങ്കളി അരങ്ങേറിയത്. ഈയടുത്താണ് പുതുച്ചേരിയില്‍ നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ താഴെ വീണത്. വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടാണ് മന്ത്രിസഭ നിലംപതിച്ചത്. 12 പേരുടെ പിന്തുണ മാത്രമാണ് കോണ്‍ഗ്രസ് സര്‍ക്കാരിന് ലഭിച്ചത്. 18 എംഎല്‍എമാരുടെ പിന്തുണയായിരുന്നു സര്‍ക്കാരിന് ഉണ്ടായിരുന്നത്. എന്നാല്‍ നാല് പേര് പിന്തുണ പിന്‍വലിച്ചതോടെയാണ് വിശ്വാസ വോട്ടെടുപ്പ് തേടണമെന്ന ആവശ്യം ഉയര്‍ന്നത്. തുടര്‍ന്നാണ് ലഫ്. ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്രാജന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടത്.
Read Moreഇത്തവണ സീറ്റ് പിടിച്ചെടുക്കണമെന്ന് പാര്‍ട്ടി തീരുമാനം! രണ്ടിടത്ത് മത്സരിക്കുന്നത് ആത്മവിശ്വാസക്കുറവുകൊണ്ടല്ല; കെ.സുരേന്ദ്രൻ പറയുന്നത് ഇങ്ങനെയൊക്കെ…
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങളിൽ നിന്നും ജനവിധി തേടുന്നത് ആത്മവിശ്വാസക്കുറവുകൊണ്ടല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്ഥാനാർഥി പ്രഖ്യാപനം വന്നതിന് പിന്നാലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഞ്ചേശ്വരവും കോന്നിയും തനിക്ക് പ്രിയപ്പെട്ട മണ്ഡലങ്ങളാണ്. കഴിഞ്ഞ തവണ 87 സീറ്റിന് നഷ്ടമായ മണ്ഡലമാണ് മഞ്ചേശ്വരം. ഇത്തവണ സീറ്റ് പിടിച്ചെടുക്കണമെന്ന പാർട്ടി തീരുമാനത്തിന്റെ ഭാഗമായാണ് മഞ്ചേശ്വരത്ത് ജനവിധി തേടുന്നത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വൈകാരികമായ ബന്ധമുണ്ടായ മണ്ഡലമാണ് കോന്നി. അതിനാലാണ് അവിടെയും ജനവിധി തേടുന്നതെന്ന് അദ്ദേഹം പറഞ്ഞു. രണ്ടിടത്തും വിജയിച്ചാൽ ഏത് രാജിവയ്ക്കുമെന്ന ചോദ്യത്തിൽ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി. രണ്ടിടത്തും തികഞ്ഞ വിജയപ്രതീക്ഷയുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തിയാണ് ഇത്തവണ ബിജെപി സ്ഥാനാർഥി പട്ടിക തയാറാക്കിയത്. അതിനാൽ എല്ലാ വിഭാഗത്തിന്റെ പിന്തുണ ലഭിക്കുമെന്നും ഭരണം നേടാൻ ബിജെപിക്ക് കഴിയുമെന്നും സുരേന്ദ്രൻ പ്രതീക്ഷ പ്രകടിപ്പിച്ചു.
Read Moreബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു ! നേമത്ത് കുമ്മനം,തൃശൂരില്‍ സുരേഷ് ഗോപി; സുരേന്ദ്രന് രണ്ടിടത്ത്…
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് രണ്ടു മണ്ഡലങ്ങളില്‍ ജനവിധി തേടും. മഞ്ചേശ്വരം, കോന്നി എന്നീ മണ്ഡലങ്ങളിലാണ് സുരേന്ദ്രന് മത്സരിക്കുക. ഡല്‍ഹിയില്‍ ബിജെപി കേന്ദ്ര നേതൃത്വമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 115 സീറ്റുകളിലാണ് ബിജെപി ഇത്തവണ മത്സരിക്കുന്നത്. കുമ്മനം രാജശേഖരന് നേമത്തും ഇ.ശ്രീധരന് പാലക്കാട്ടും ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിലും അല്‍ഫോണ്‍സ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിലും ജനവിധി തേടും. കാട്ടാക്കടയില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ.കൃഷ്ണദാസാണ് മത്സരിക്കുന്നത്. മുതിര്‍ന്ന നേതാവ് സി.കെ.പത്മനാഭന് ധര്‍മടത്ത് മത്സരിക്കും. മുഖ്യമന്ത്രി പിണറായി വിജയനെതിരേ മുതിര്‍ന്ന നേതാവ് തന്നെ മത്സരിക്കണമെന്ന പാര്‍ട്ടിയെ പൊതുവികാരത്തിന്റെ അടിസ്ഥാനത്തിലാണ് സി.കെ.പി ധര്‍മടത്ത് ജനവിധി തേടുന്നത്. രാജ്യസഭാ എംപി കൂടിയായ സുരേഷ്ഗോപി തൃശൂരില്‍ നിന്നാണ് മത്സരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലും സുരേഷ്ഗോപി തൃശൂര്‍ മണ്ഡലത്തെയാണ് പ്രതിനീധീകരിച്ചത്. സിനിമാതാരം സി.കൃഷ്ണകുമാറിനെ തിരുവനന്തപുരത്ത് രംഗത്തിറക്കി മണ്ഡലം പിടിക്കാനാണ് ബിജെപി ശ്രമം. വട്ടിയൂര്‍ക്കാവില്‍ വി.വി.രാജേഷാണ് സ്ഥാനാര്‍ഥി.
Read Moreപ്രധാന ഹോബി സ്ത്രീകളെ ഫോണ്‍ ചെയ്ത് നല്ല ‘അശ്ലീല ഗാനങ്ങള്‍’ പാടി കേള്‍പ്പിക്കല്‍ ! പരാതിപ്പെട്ടത് 66 സ്ത്രീകള്‍; ഒടുവില്‍ മധ്യവയസ്കനെ പൊക്കി പോലീസ്…
നിരവധി സ്ത്രീകളെ ഫോണിലൂടെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാക്കിയ 51കാരന് ഒടുവില്‍ പിടിയിലായി.രാജേഷ് കുമാര്‍ എന്നയാളാണ് പിടിയിലായത്. ഉത്തര്‍പ്രദേശിലാണ് സംഭവം. 66 സ്ത്രീകളാണ് ഇയാള്‍ക്കെതിരേ പരാതി നല്‍കിയത്. ഇയാള്‍ക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പരാതികള്‍ വന്നിരുന്നു. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ് അറസ്റ്റിലായ രാജേഷ് കുമാര്‍. ഇയാളുടെ മൂന്ന് കുട്ടികളുടേയും വിവാഹവും കഴിഞ്ഞിട്ടുണ്ട്. ഔരായിയിലെ സര്‍സനി ഗ്രാമത്തിലാണ് ഇയാള്‍ താമസിക്കുന്നത്. പ്രായഭേദമന്യേ സ്ത്രീകളെ വിളിച്ച് അശ്ലീല പാട്ടുകള്‍ പാടുകയും അശ്ലീല സന്ദേശവും അയയ്ക്കുക എന്നിവയായിരുന്നു ഇയാളുടെ പ്രധാന ഹോബി. കൗമാരക്കാരികളായ പെണ്‍കുട്ടികള്‍ മുതല്‍ മുതിര്‍ന്ന സ്ത്രീകളെ വരെ ഇയാള്‍ ഇരയാക്കി. ശല്യം സഹിക്കാന്‍ കഴിയാതായതോടെയാണ് സ്ത്രീകള്‍ പരാതിയുമായി രംഗത്തെത്തിയത്. പലരേയും ഇയാള്‍ ഭീഷണിപ്പെടുത്തിയതായും പരാതികളില്‍ പറയുന്നു. ഫോണ്‍ രേഖകള്‍ പരിശോധിച്ച ശേഷമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കര്‍ഷകനായ ഇയാള്‍ നൂറിലധികം സ്ത്രീകളെ വിളിച്ച് ഇത്തരത്തില്‍ മോശമായി പെരുമാറിയതായി…
Read Moreതമിഴ്നാട്ടിൽ ബിജെപിയുടെ തിളങ്ങുന്ന നക്ഷത്രങ്ങള്‍! ഖുശ്ബുവിനും ഗൗതമിക്കും മത്സരിക്കാന്‍ സീറ്റില്ല; കാരണം…
ചെന്നൈ: തമിഴ്നാട്ടിൽ ബിജെപിയുടെ തിളങ്ങുന്ന നക്ഷത്രങ്ങളായ ഖുശ്ബുവും ഗൗതമിയും ഇക്കുറി മത്സരിക്കാനുള്ള കരുക്കൾ വളരെ നേരത്തേ നീക്കിത്തുടങ്ങിയിരുന്നു. ചെപ്പോക്ക് മണ്ഡലമാണ് ഖുശ്ബു ലക്ഷ്യമിട്ടിരുന്നത്. മാസങ്ങളായി അവിടെ ക്യാന്പ് ചെയ്ത് ഖുശ്ബു ഏറെ പ്രവർത്തനങ്ങളും നടത്തിയിരുന്നു. എന്നാൽ എഐഎഡിഎംകെയുടെ മറ്റൊരു ഘടകകക്ഷിയായ പിഎംകെയ്ക്കാണ് പാർട്ടി സീറ്റ് നല്‍കിയിരിക്കുന്നത്. അതോടെ ഖുശ്ബുവിന്റെ ചെപ്പോക്ക് മോഹം പൊലിഞ്ഞിരിക്കുകയാണ്. 20 സീറ്റാണ് എഐഎഡിഎംകെ സഖ്യകക്ഷിയായ ബിജെപിക്കു നല്‍കിയിരിക്കുന്നത്. ഇതിൽനിന്നൊരു സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഖുശ്ബു. കോൺഗ്രസിൽനിന്നു തെറ്റിപ്പിരിഞ്ഞ് കുറച്ചുനാൾ മുന്‍പാണ് ഖുശ്ബു ബിജെപിയിലെത്തിയത്. ഗൗതമിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. രാജപാളയം സീറ്റ് ലക്ഷ്യമിട്ട് ഗൗതമിയും അവിടെ പ്രവർത്തനം ആരംഭിച്ചിരുന്നു. എന്നാൽ ഈ സീറ്റും ഘടകകക്ഷിക്ക് നല്‍കിയിരിക്കുകയാണ്. രാജപാളയത്തെ ജനങ്ങൾ തനിക്ക് നല്കിയ സ്നേഹത്തിനു നന്ദിയുണ്ടെന്നും തുടർന്നും അവർക്കൊപ്പം നിലകൊള്ളുമെന്നും ഗൗതമി ട്വിറ്ററിൽ കുറിച്ചു.
Read Moreകുഞ്ഞൂഞ്ഞിന്റെ തന്ത്രങ്ങൾ കുറിക്ക് കൊണ്ടു! തർക്കങ്ങൾക്കും ആശങ്കകൾക്കും നാടകീയതകൾക്കും വിരാമമിട്ട് കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ അന്തിമ തീരുമാനമായെന്ന് സൂചന
ന്യൂഡൽഹി: തർക്കങ്ങൾക്കും ആശങ്കകൾക്കും നാടകീയതകൾക്കും വിരാമമിട്ട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ അന്തിമ തീരുമാനമായെന്ന് സൂചന. ദിവസങ്ങളായി നടന്ന സ്ക്രീനിംഗ് കമ്മിറ്റിക്ക് ശേഷം, രാജ്യതലസ്ഥാനത്ത് തങ്ങുന്ന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനുമായി ഹൈക്കമാൻഡ് പ്രതിനിധികൾ നടത്തിയ ചർച്ചയ്ക്കൊടുവിലാണ് സ്ഥാനാർഥി നിർണയം അന്തിമമായത്. സംസ്ഥാനത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ നേമം മണ്ഡലത്തിൽ ലോക്സഭാംഗം കൂടിയായ കെ.മുരളീധരനെ മത്സരിപ്പിക്കാൻ തീരുമാനമായെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി മുരളിയെ നേരത്തെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. നേരത്തെ, ഉമ്മൻ ചാണ്ടി നേമത്ത് മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നുവെങ്കിലും അദ്ദേഹം തന്നെ അതിന് വിരാമിട്ടിരുന്നു. ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ തന്നെ മത്സരിക്കുമെന്ന കാര്യത്തിലും തീരുമാനമായിട്ടുണ്ട്. ഞായറാഴ്ച രാവിലെ 11ന് മുല്ലപ്പള്ളി രാമചന്ദ്രൻ സ്ഥാനാർഥി പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. പട്ടാമ്പി, നിലമ്പൂർ ഒഴികെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാകും കെപിസിസി അധ്യക്ഷൻ പ്രഖ്യാപിക്കുക. ഉമ്മൻ ചാണ്ടിയുടെ സമ്മർദ ഫലമായി കെ.ബാബുവിന് തൃപ്പൂണിത്തുറയിൽ…
Read Moreസുരേഷ്ഗോപി തൃശൂർ വേണ്ടെന്ന് പറഞ്ഞാൽ..! തൃശൂർ സീറ്റ് ആർക്കുവേണം.. ? ആർക്കുമെടുക്കാം; സ്ഥാനാർഥിയെ നിശ്ചയിക്കാനാവാതെ ബിജെപി
സ്വന്തം ലേഖകൻ തൃശൂർ: ബിജെപി എ ക്ലാസ് മണ്ഡലമായി കരുതുന്ന തൃശൂർ നിയോജകമണ്ഡലത്തിൽ സ്ഥാനാർഥിയെ നിർണയിക്കാനാവാതെ നേതൃത്വം വലയുന്നു. തൃശൂരിലേക്ക് സുരേഷ്ഗോപി എത്തുമെന്ന് നേതൃത്വം പറയുന്നണ്ടെങ്കിലും തൃശൂരിനോട് സുരേഷ്ഗോപി ഇതുവരെയും താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. കേന്ദ്രനേതൃത്വം ഏറ്റവുമൊടുവിൽ തിരുവനന്തപുരമോ തൃശൂരോ സുരേഷ്ഗോപി മത്സരിക്കാൻ തെരഞ്ഞെടുക്കണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരത്ത് മത്സരിക്കാൻ സുരേഷ്ഗോപി തീരുമാനിച്ചാൽ തൃശൂരിലേക്ക് പിന്നെയാര് എന്ന ചോദ്യമാണ് നേതൃത്വത്തിന് മുന്നിലുള്ളത്. ശോഭ സുരേന്ദ്രന്റെ പേര് കഴക്കൂട്ടത്തേക്ക് നിർദ്ദേശിക്കുന്നുണ്ടെങ്കിലും സുരേഷ്ഗോപി തൃശൂർ വേണ്ടെന്ന് തീരുമാനിച്ചാൽ ശോഭയുടെ പേര് തൃശൂരിലേക്ക് പരിഗണിക്കും. കേന്ദ്ര നേതൃത്വം ശോഭയെ മത്സരിപ്പിക്കണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. 20 ശതമാനം സീറ്റ് വനിതകൾക്ക് നൽകണമെന്നും കേന്ദ്രം പറഞ്ഞിട്ടുണ്ട്. ഷൂട്ടിംഗ് തിരക്കുകളുടെ പേരിൽ തനിക്ക് തിരുവനന്തപുരമാണ് കൂടുതൽ താത്പര്യമെന്നാണ് സുരേഷ്ഗോപി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ഗുരുവായൂരിലും തനിക്ക് മത്സരിക്കാൻ താത്പര്യമുണ്ടെന്ന് സുരേഷ്ഗോപി പറഞ്ഞിട്ടുണ്ട്. എന്നാൽ ഗുരുവായൂരിൽ നിവേദിതയെയാണ് ബിജെപി മത്സരിപ്പിക്കാനൊരുങ്ങുന്നത്.…
Read More