ഇ​ഷ്ട​ക്കാ​രെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ തി​രു​കി ക​യ​റ്റി; ഇ​ഷ്ട​ത്തോ​ടെ​യ​ല്ല ഈ ​സ്ഥാ​ന​ത്ത് തു​ട​രു​ന്ന​ത്..; നേ​തൃ​ത്വ​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് കെ. ​സു​ധാ​ക​ര​ൻ

കണ്ണൂർ: കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി എം​പി. കെ. ​സു​ധാ​ക​ര​ന്‍. കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തി​രി​ക്കു​ന്ന​ത് ഇ​ഷ്ട​ത്തോ​ടെ​യ​ല്ലെ​ന്നും ഈ ​സ്ഥാ​ന​ത്ത് തു​ട​രു​ന്ന​ത് പാ​ര്‍​ട്ടി​ക്ക് മു​റി​വേ​ല്‍​ക്കാ​തി​രി​ക്കാ​നാ​ണെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല മു​തി​ര്‍​ന്ന നേ​താ​വ് ഉ​മ്മ​ന്‍​ചാ​ണ്ടി എ​ന്നി​വ​രു​ടെ ഇ​ഷ്ട​ക്കാ​രെ സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യി​ല്‍ തി​രു​കി ക​യ​റ്റി​യെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക വ​ന്ന​പ്പോ​ള്‍ പ്ര​ത്യാ​ശ ന​ഷ്ട​മാ​യി. ഹൈ​ക്ക​മാ​ന്‍​ഡി​നെ കേ​ര​ള​ത്തി​ലെ നേ​താ​ക്ക​ള്‍ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു. മ​ട്ട​ന്നൂ​ര്‍ സീ​റ്റ് ആ​ര്‍​എ​സ്പി​ക്ക് ന​ല്‍​കി​യ​ത് ക​ണ്ണൂ​രി​ലെ നേ​താ​ക്ക​ളോ​ട് ആ​ലോ​ചി​ക്കാ​തെ​യാ​ണ്. ഘ​ട​ക​ക​ക്ഷി​ക​ള്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ത​ല​യി​ല്‍ ക​യ​റു​ന്ന അ​വ​സ്ഥ​യു​ണ്ടാ​ക​രു​ത്. ഘ​ട​ക ക​ക്ഷി​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​വ​രാ​ക​ണം കെ​പി​സി​സി നേ​തൃ​ത്വ​ത്തി​ലു​ണ്ടാ​കേ​ണ്ട​തെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. തീ​രു​മാ​ന​മെ​ടു​ക്കു​ന്ന നേ​താ​ക്ക​ന്മാ​രു​ടെ ഭാ​ഗ​ത്താ​ണ് പ്ര​ശ്‌​നം. ഞ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യും അ​ഭി​പ്രാ​യ​ങ്ങ​ളെ​യും മാ​നി​ക്കാ​ത്ത സ​മീ​പ​ന​മാ​ണ് സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ലു​ണ്ടാ​യ​ത്. ഗോ​പി​നാ​ഥി​ന്‍റെ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ തു​ട​ക്ക​ത്തി​ല്‍ ത​ന്നെ സാ​ധി​ക്കു​മാ​യി​രു​ന്നു. അ​തി​ന് മെ​ന​ക്കെ​ടാ​ന്‍ നേ​തൃ​ത്വ​ത്തി​ന് സ​മ​യ​മി​ല്ല. ല​തി​കാ…

Read More

ശ​ബ്ദ​രേ​ഖ ചോ​ര്‍​ന്ന​ത്…! സ്വ​പ്ന​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് മൊ​ഴി; വ​നി​താ പോ​ലീ​സു​കാ​രെ ഇ​ഡി ചോ​ദ്യം ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ജ​യി​ൽ ക​ഴി​യു​ന്ന സ്വ​പ്ന സു​രേ​ഷി​നെ എ​ൻ​ഫോ​സ്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് മൊ​ഴി ന​ൽ​കി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ചോ​ദ്യം ചെ​യ്യും. റെ​ജി മോ​ൾ, സി​ജി വി​ജ​യ​ൻ എ​ന്നീ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ഇ​ഡി ചോ​ദ്യം ചെ​യ്യു​ന്ന​ത്. കൊ​ച്ചി​യി​ലെ വ​നി​ത പോ​ലീ​സു​കാ​രാ​ണ് ഇ​രു​വ​രും. അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ൻ പോ​ലീ​സ് ഗു​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നും ഇ​ഡി ആ​രോ​പി​ച്ചു. വ​നി​താ പോ​ലീ​സു​കാ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ന്ന കാ​ര്യ​വും ഇ​ഡി ആ​ലോ​ചി​ക്കു​ന്നു​ണ്ട്. സ്വ​പ്ന​യെ മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​ര് പ​റ​യാ​ന്‍ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​ര്‍​ബ​ന്ധി​ച്ചെ​ന്നാ​ണ് മൊ​ഴി. ശ​ബ്ദ​രേ​ഖ ചോ​ര്‍​ന്ന​ത് അ​ന്വേ​ഷി​ച്ച സം​ഘ​ത്തി​നാ​ണ് സി​ജി മൊ​ഴി ന​ല്‍​കി​യ​ത്. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ മൊ​ഴി ന​ല്‍​കി​യാ​ല്‍ കേ​സി​ല്‍ മാ​പ്പു​സാ​ക്ഷി​യാ​ക്കാ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞ​താ​യു​ള്ള സ്വ​പ്ന​യു​ടെ ശ​ബ്ദ​രേ​ഖ​യാ​ണ് പു​റ​ത്തു​വ​ന്ന​ത്.

Read More

കൗമാരക്കാരിയായ നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ മുറിയടച്ച് ബലമായി കെട്ടിപ്പിടിച്ചു സ്തന സ്പര്‍ശനം നടത്തി ! മലയാളി ഹെല്‍ത്ത് കെയര്‍ വര്‍ക്കറിന് ബ്രിട്ടനില്‍ ജയില്‍ ശിക്ഷ ഒഴിവായത് കോടതിയില്‍ ഭാര്യ പൊട്ടിക്കരഞ്ഞതിനെത്തുടര്‍ന്ന്…

ലൈംഗികത പലപ്പോഴും മനുഷ്യന്റെ വിവേകത്തെ നശിപ്പിക്കുന്നു. ഒരു നിമിഷത്തെ സുഖത്തിനായി ആളുകള്‍ ചെയ്യുന്ന പ്രവൃത്തിയുടെ ഫലം പലപ്പോഴും ജീവിതകാലം മുഴുവന്‍ അവരെ വേട്ടയാടാറുണ്ട്. ഇത്തരത്തിലുള്ള ലൈംഗിക വേട്ടക്കാരെ ശിക്ഷിക്കുമ്പോള്‍ ഇവരുടെ കുടുംബമാവും മിക്കവാറും ദുരിതത്തിലാവുക. എന്നാല്‍ ഇത്തരക്കാര്‍ക്ക് ശിക്ഷ ഉറപ്പിക്കുമ്പോഴും ഇവരുടെ നിരപരാധികളായ കുടുംബാംഗങ്ങള്‍ക്കുള്ള കരുതല്‍ ഉറപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് തെളിയിക്കുകയാണ്ബ്രിട്ടനിലെ ആന്‍ഡ്രമിലെ മജിസ്‌ട്രേറ്റ് കോടതി. കൗമാരക്കാരിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് നാലുമാസത്തെ ജയില്‍ ശിക്ഷ വിധിക്കപ്പെട്ട ബ്രിട്ടനിലെ മലയാളി ഹെല്‍ത്ത്‌കെയര്‍ വര്‍ക്കറുടെ കേസിലാണ് കോടതിയുടെ കരുണാമയമായ ഇടപെടല്‍. കോടതിയിലെത്തിയ പ്രതിയുടെ ഭാര്യ തങ്ങളുടെ നിരാശ്രയത്വം കോടതിയെ ബോധ്യപ്പെടുത്തി പൊട്ടിക്കരയുകയായിരുന്നു. കുറ്റം ചെയ്ത പ്രതിക്ക് ദയാദാക്ഷിണ്യം നല്‍കാനാകില്ലെന്നും പക്ഷെ ഇയാളെ ഇപ്പോള്‍ ജയിലില്‍ അയച്ചാല്‍ അത് ഭാര്യയുടെയും രണ്ട് കുട്ടികളുടെയും ഭാവിയെ ബാധിക്കും എന്ന് കോടതി മനസ്സിലാക്കുന്നുവെന്നും അതിനാല്‍ മൂന്നു വര്‍ഷത്തേക്ക് ശിക്ഷ നടപ്പാക്കുന്നില്ലെന്നും ആന്‍ഡ്രം…

Read More

ആ കത്ത് സോണിയ ഗാന്ധിക്ക് അയച്ചു! ല​തി​കാ സു​ഭാ​ഷ് എ​ഐ​സി​സി അം​ഗ​ത്വം രാ​ജി​വ​ച്ചു; ഏ​റ്റു​മാ​നൂ​രി​ൽ സ്വ​ത​ന്ത്ര​യാ​യി മ​ത്സ​രി​ക്കു​മോ?

കോ​ട്ട​യം: സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ഇ​ടം ല​ഭി​ക്കാ​തി​രു​ന്ന മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ ല​തി​കാ സു​ഭാ​ഷ് എ​ഐ​സി​സി അം​ഗ​ത്വ​വും രാ​ജി​വ​ച്ചു. രാ​ജി​ക്ക​ത്ത് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​ക്ക് അ​യ​ച്ചു. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ സ്ത്രീ​ക​ൾ​ക്ക് അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ല​ഭി​ച്ചി​ല്ലെ​ന്ന് രാ​ജി​ക്ക​ത്തി​ൽ ല​തി​ക വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക ഞാ​യ​റാ​ഴ്ച മു​ല്ല​പ്പ​ള്ളി പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് ത​ല​മു​ണ്ഡ​നം ചെ​യ്ത് പ്ര​തി​ഷേ​ധി​ച്ച ല​തി​ക​യു​ടെ ന​ട​പ​ടി വ​ൻ വാ​ർ​ത്താ​യാ​യി​രു​ന്നു. പി​ന്നാ​ലെ അ​വ​ർ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് അ​ധ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചി​രു​ന്നു. ഏ​റ്റു​മാ​നൂ​ർ സീ​റ്റി​ൽ മ​ത്സ​രി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്ന ല​തി​ക​യ്ക്ക് മ​റ്റൊ​രി​ട​ത്തും പ​രി​ഗ​ണ​ന ല​ഭി​ക്കാ​തി​രു​ന്ന​താ​ണ് അ​വ​രെ ചൊ​ടി​പ്പി​ച്ച​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് ഏ​റ്റു​മാ​നൂ​ർ സീ​റ്റ് ന​ൽ​കേ​ണ്ടി വ​ന്ന​താ​ണ് ല​തി​ക​യ്ക്ക് സീ​റ്റ് ല​ഭി​ക്കാ​ത്ത​തി​ന്‍റെ കാ​ര​ണ​മെ​ന്ന് കെ​പി​സി​സി നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മ​റ്റൊ​രു മ​ണ്ഡ​ല​ത്തി​ലേ​ക്ക് പേ​ര് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ല​തി​ക ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നി​ല്ലെ​ന്നും പ്ര​തി​ഷേ​ധം നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി. അ​തി​നി​ടെ ല​തി​ക ഏ​റ്റു​മാ​നൂ​രി​ൽ സ്വ​ത​ന്ത്ര​യാ​യി…

Read More

ശോഭ സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയാകും ! കഴക്കൂട്ടത്ത് മത്സരിപ്പിക്കാന്‍ സാധ്യത;പുതിയ വിവരങ്ങള്‍ ഇങ്ങനെ…

ശോഭ സുരേന്ദ്രന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യത തെളിഞ്ഞു. ശോഭ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ഥിയായി ശക്തമായി മത്സര രംഗത്തുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വ്യക്തമാക്കി. അവശേഷിക്കുന്ന മണ്ഡലങ്ങളില്‍ കേന്ദ്ര നേതൃത്വം സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്നും കെ.സുരേന്ദ്രന്‍ വ്യക്തമാക്കി. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് എല്ലാവരും ശോഭ സുരേന്ദ്രനോട് അഭ്യര്‍ത്ഥിച്ചതാണ്. പക്ഷേ വ്യക്തിപരമായി ശോഭ അസൗകര്യം പ്രകടിപ്പിക്കുകയായിരുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഡല്‍ഹിയിലേക്ക് പോകുന്നതിന്റെ രണ്ട് ദിവസം മുമ്പ് ശോഭ സുരേന്ദ്രനെ താന്‍ നേരിട്ടുവിളിച്ച് അവരോട് സംസാരിച്ചതാണ്. തെറ്റിദ്ധാരണാജനകമായ വാര്‍ത്തകളാണ് മാധ്യമങ്ങള്‍ കൊടുത്തു കൊണ്ടിരിക്കുന്നതെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു. നിലവില്‍ കഴക്കൂട്ടത്തിനൊപ്പമാണ് ശോഭയുടെ പേര് പറഞ്ഞ് കേള്‍ക്കുന്നതെങ്കിലും കൊല്ലം, കരുനാഗപ്പള്ളി എന്നീ രണ്ടു മണ്ഡലങ്ങളിലേക്ക് കൂടി ശോഭയുടെ പേര് പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.

Read More

വീട്ടിലെ പ്രശ്നങ്ങൾ തീർക്കാൻ 33 ലക്ഷത്തിന്‍റെ പ്രാർഥന; രണ്ടുവർഷമായിട്ടും പ്രശ്നം ഒഴിയാതെ വന്നതോടെ ശരിക്കും പ്രശ്നം എന്തെന്ന് വീട്ടമയ്ക്ക് മനസിലായി ; ഒ​രു പ്രാ​ർ​ഥ​ന​യ്ക്ക് 13,000 രൂ​പ; തട്ടിപ്പിനിരയായത് റിട്ടയേർഡ് കോളജ് അധ്യാപിക

ച​ങ്ങ​നാ​ശേ​രി: പ​ണം ത​ന്നാ​ൽ വീ​ട്ടി​ലെ പ്ര​ശ്ന​ങ്ങ​ൾ പ്രാ​ർ​ഥ​ന​യി​ലു​ടെ മാ​റ്റി​ത്താ​ര​മെ​ന്ന് പ​റ​ഞ്ഞു ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ റി​ട്ട. കോ​ള​ജ് അ​ധ്യാ​പി​ക​യു​ടെ കൈ​യ്യി​ൽ​നി​ന്ന് ത​ട്ടി​പ്പു​കാ​ര​ൻ വാ​ങ്ങി​യെ​ടു​ത്ത​ത് 33 ല​ക്ഷം രൂ​പ. ര​ണ്ടു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പ​ണം ന​ഷ്ട​മാ​കു​ന്ന​ത​ല്ലാ​തെ പ്ര​ശ്ന​ങ്ങ​ൾ​ക്കു കു​റ​വി​ല്ലാ​തെ വ​ന്ന​തോ​ടെ വീ​ട്ട​മ്മ​യ്ക്കു കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ട്ടു. ഒ​ടു​വി​ൽ പ​രാ​തി ന​ല്കി​യ​തോ​ടെ പ്ര​തി പി​ടി​യി​ലാ​യി. എ​റ​ണാ​കു​ളം മ​ര​ട് സ്വ​ദേ​ശി​യും ഇ​പ്പോ​ൾ പാ​ന്പാ​ടി ആ​ശാ​രി​പ്പ​റ​ന്പി​ൽ പൊ​ന്ന​ൻ സി​റ്റി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സ​ക്കു​ക​യും ചെ​യ്യു​ന്ന നോ​ർ​ബി​ൻ നോ​ബി (40) ആ​ണ് ആ​ല​പ്പു​ഴ​യി​ൽ നി​ന്ന് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. സ​മാ​ന​മാ​യ രീ​തി​യി​ൽ ഇ​യാ​ൾ വേ​റെ​യും ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്. ച​ങ്ങ​നാ​ശേ​രി കു​രി​ശും​മൂ​ട് സ്വ​ദേ​ശി​യാ​യ റി​ട്ട​യേ​ർ​ഡ് കോ​ള​ജ് അ​ധ്യാ​പി​ക​യു​ടെ ക​യ്യി​ൽ​നി​ന്നാ​ണ് ഇ​യാ​ൾ 33 ല​ക്ഷം രൂ​പ​യോ​ളം ത​ട്ടി​യെ​ടു​ത്ത​ത്. പ്രാ​ർ​ഥ​നാ ച​ട​ങ്ങു​ക​ളി​ൽ​വ​ച്ച് വീ​ട്ട​മ്മ​യെ പ​രി​ച​യ​പ്പെ​ട്ട നോ​ർ​ബി​ൻ ഇ​വ​രു​ടെ വീ​ട് സ​ന്ദ​ർ​ശി​ക്കു​ക​യും വീ​ട്ടി​ൽ ഒ​രു​പാ​ട് പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നും പ്രാ​ർ​ഥ​ന​യി​ൽ കൂ​ടി മാ​റ്റി​ത്ത​രാ​മെ​ന്നും പ​റ​ഞ്ഞ്…

Read More

ക​ല​ഹ​മൊ​തു​ങ്ങാ​തെ കോ​ൺ​ഗ്ര​സ്;  സ​മ​വാ​യ സാ​ധ്യ​ത ത​ള്ളി ല​തി​ക സു​ഭാ​ഷ് ; ചെ​ന്നി​ത്ത​ല പേ​രു വെ​ട്ടി​യെ​ന്നു ര​മ​ണി.​പി.​നാ​യ​ർ;  പ്ര​ചാ​ര​ണ രം​ഗ​ത്തു​നി​ന്നു വി​ട്ടു നി​ൽ​ക്കാ​ൻ ഐ​എ​ൻ​ടി​യു​സി​യും മ​ഹി​ളാ കോ​ൺ​ഗ്ര​സും

എം.​ജെ.​ശ്രീ​ജി​ത്ത്തി​രു​വ​ന​ന്ത​പു​രം: സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക പു​റ​ത്തു വ​ന്ന​തോ​ടെ കോ​ൺ​ഗ്ര​സി​ൽ തു​ട​രു​ന്ന​തു സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്ര​തി​ഷേ​ധം. മ​ഹി​ളാ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ ല​തി​ക സു​ഭാ​ഷ് സീ​റ്റ് കി​ട്ടാ​ത്ത​തി​ൽ കെ​പി​സി​സി ആ​സ്ഥാ​ന​മാ​യ ഇ​ന്ദി​രാ​ഭ​വ​നി​ൽ ത​ല​മു​ണ്ഡ​നം ചെ​യ്തു പ്ര​തി​ഷേ​ധി​ച്ച​തി​നു പി​ന്നാ​ലെ മ​റ്റു പ​ലേ​ട​ങ്ങ​ളി​ലും പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്. കോ​ൺ​ഗ്ര​സി​ൽ വ​നി​ത​ക​ൾ​ക്കു സീ​റ്റും സം​ര​ക്ഷ​ണ​വും ഉ​ണ്ടാ​കി​ല്ലെ​ന്ന പ്ര​ചാ​ര​ണം ല​തി​ക സു​ഭാ​ഷി​ന്‍റെ ഇ​ന്ന​ല​ത്തെ പ്ര​വൃ​ത്തി​യോ​ടെ മ​റ്റു ക​ക്ഷി​ക​ൾ ആ​യു​ധ​മാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യും കോ​ൺ​ഗ്ര​സി​നു​ണ്ട്. കോ​ൺ​ഗ്ര​സി​ന്‍റെ പ്രാ​ഥ​മി​ക അം​ഗ​ത്വം രാ​ജി​വ​ച്ച് ഏ​റ്റു​മാ​നൂ​രി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​മെ​ന്നാ​ണ് ല​തി​ക ന​ൽ​കു​ന്ന സൂ​ച​ന. ത​ന്നെ അ​നു​കൂ​ലി​ക്കു​ന്ന​വ​രു​ടെ യോ​ഗം ല​തി​ക വി​ളി​ച്ചു കൂ​ട്ടി​യി​ട്ടു​ണ്ട്. സ​മ​വാ​യ സാ​ധ്യ​ത ഇ​നി ഇ​ല്ലെ​ന്നു ല​തി​ക മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ചു. ക​ടു​ത്ത ​ആ​രോ​പ​ണംല​തി​ക സു​ഭാ​ഷി​ന് പു​റ​മേ ത​ല​സ്ഥാ​ന​ത്തെ മു​തി​ർ​ന്ന വ​നി​താ നേ​താ​വും മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ര​മ​ണി.​പി.​നാ​യ​ർ സെ​ക്ര​ട്ട​റി സ്ഥാ​നം രാ​ജി​വ​ച്ചു. സീ​റ്റ് ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞി​ട്ട് അ​വ​സാ​നം പേ​രു വെ​ട്ടി​യ​തു ര​മേ​ശ്…

Read More

കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ഥി വി മുരളീധരനോ അതോ നിലവിലെ കോണ്‍ഗ്രസ് നേതാവോ ? കഴക്കൂട്ടത്ത് സ്ഥാനാര്‍ഥി പ്രമുഖനെന്ന് വിവരം…

ബിജെപിയുടെ ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്ത കഴക്കൂട്ടത്ത് അപ്രതീക്ഷിത സ്ഥാനാര്‍ഥിയെന്ന് സൂചന. ഇന്ന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ സാധ്യയുണ്ട്. മത്സരിക്കാന്‍ താല്‍പര്യമുള്ള കേന്ദ്ര മന്ത്രി വി. മുരളീധരന് മത്സരിക്കാനുള്ള അനുമതി കേന്ദ്ര നേതൃത്വം ഇതുവരെ നല്‍കിയിട്ടില്ല. കഴിഞ്ഞ തവണ വി. മുരളീധരന്‍ രണ്ടാമതെത്തിയ മണ്ഡലമാണിത്. കേന്ദ്രമന്ത്രി എന്ന രീതിയില്‍ മത്സരിച്ച ശേഷം പരാജയപ്പെട്ടാല്‍ ദേശീയ തലത്തില്‍ ചര്‍ച്ചയാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതാണ് വി. മുരളീധരന്റെ സ്ഥാനാര്‍ഥിത്വത്തിന് കേന്ദ്ര നേതൃത്വം പ്രാമുഖ്യം കൊടുക്കാതിരിക്കാനുള്ള കാരണം. മണ്ഡലത്തില്‍ ഏറെ സ്വീകാര്യതയുള്ള ശോഭ സുരേന്ദ്രന്‍ പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വം ശോഭയുടെ പേര് വെട്ടുകയായിരുന്നു. മുരളീധരന്റെ പേരാണ് കൂടുതലും ഉയര്‍ന്നു കേള്‍ക്കുന്നത്. ഇതു കൂടാതെ പാര്‍ട്ടി വിടാന്‍ ഒരുങ്ങി നില്‍ക്കുന്ന ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവ് ഇവിടെ സ്ഥാനാര്‍ഥിയാകുമെന്നും അഭ്യൂഹമുണ്ട്. ഏതായാലും ഇന്നു വൈകിട്ടോടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് വിവരം.

Read More

സൗജന്യ ഗ്യാസ് സിലിണ്ടര്‍, വിദ്യാര്‍ഥികള്‍ക്ക് ഇന്റര്‍നെറ്റ് ‘വീട്ടില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും’ ! ഇടിവെട്ട് പ്രകടന പത്രികയുമായി എഐഎഡിഎംകെ…

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഭരണകക്ഷിയായ എഐഎഡിഎംകെ പുറത്തിറക്കിയ പ്രകടന പത്രികയില്‍ നല്‍കിയിരിക്കുന്നത് വമ്പന്‍ വാഗ്ദാനങ്ങള്‍. എല്ലാവര്‍ക്കും വീട്, എല്ലാ വീട്ടിലും സൗജന്യമായി വാഷിംഗ് മെഷീനും സോളാര്‍ അടുപ്പും ഉള്‍പ്പടെയുളള വാഗ്ദാനങ്ങളാണ് അണ്ണാ ഡിഎംകെ പ്രഖ്യാപിച്ചിരിക്കുന്നത്. റേഷന്‍ സാധനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുമെന്നും കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടു ജിബി വീതം ഇന്റര്‍നെറ്റ് കേബിള്‍ കണക്ഷന്‍ സൗജന്യമായി നല്‍കുമെന്നും പത്രികയില്‍ പറയുന്നുണ്ട്. ഇതുകൂടാതെ വിദ്യാഭ്യാസ ലോണുകള്‍ എഴുതിത്തള്ളുമെന്നും ഒരു വീട്ടില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്രയും, വര്‍ഷത്തില്‍ ആറ് സൗജന്യ ഗ്യാസ് സിലിണ്ടര്‍ നല്‍കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. ഇന്ധനവില കുറയ്ക്കാന്‍ നടപടി സ്വീകരിക്കുമെന്നും എഐഎഡിഎംകെ പറയുന്നു.

Read More

മൂന്നു കുട്ടികളുടെ അമ്മയായ യുവതി എട്ടാം ക്ലാസ് വിദ്യാര്‍ഥിയ്‌ക്കൊപ്പം ഒളിച്ചോടി; സംഭവം അറിഞ്ഞപ്പോള്‍ യുവതിയുടെ ഭര്‍ത്താവിന്റെ പ്രതികരണം ഇങ്ങനെ…

മൂന്നു മക്കളുടെ അമ്മയായ 29കാരി എട്ടാം ക്ലാസുകാരനൊപ്പം ഒളിച്ചോടി. ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലാണ് സംഭവം.ആണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ കാംപിയര്‍ഗന്‍ജ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ശിവരാത്രി ആഘോഷങ്ങള്‍ക്കിടെയാണ് യുവതി 15കാരനുമായി ഒളിച്ചോടിയത്. പലയിടത്തും തിരഞ്ഞിട്ടും കുട്ടിയെ കാണാത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പോലീസിനെ സമീപിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ കുറെനാളായി അടുപ്പത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രായവ്യത്യാസം ഉള്ളതിനാല്‍ ഇവര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുമെന്ന കരുതിയിരുന്നില്ലെന്ന് സമീപവാസികള്‍ പറഞ്ഞു. കുറച്ചുനാളായി ഭാര്യയുടെ പെരുമാറ്റം സംശയാസ്പദമായിരുന്നുവെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ തട്ടിക്കൊണ്ടുപോവല്‍ വകുപ്പു പ്രകാരമാണ് യുവതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Read More