ഓണ്‍ലൈന്‍ പലചരക്ക് വില്‍പ്പന പ്ലാറ്റ്ഫോമായ ബിഗ്ബാസ്ക്കറ്റില്‍ നിന്നും രണ്ടുകോടിയിലേറെ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നു. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സുരക്ഷാ രഹസ്യാന്വേഷണ ഏജന്‍സിയായ സൈബിള്‍ ഇങ്കാണ് ഇക്കാര്യം പുറത്ത് വിട്ടത്. ചോര്‍ത്തിയ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ 40,000 ഡോളര്‍ വിലയിട്ടാണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. 15 ജിബിയിലേറെ വലിപ്പമുള്ള ഡാറ്റയാണ് ഡാര്‍ക്ക് വെബില്‍ ലഭിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ പേര്, ഇ-മെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, വിലാസം, ജനനതിയതി, പ്രദേശം, ഐപി വിലാസം തുടങ്ങിയവയെല്ലാം ലഭ്യമാണ്. ഡാറ്റ ചോര്‍ച്ചയുണ്ടായവരുടെ പേരുവിവരങ്ങളും കമ്പനി പരസ്യപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഇവരുടെ സാമ്പത്തിക വിവരങ്ങള്‍ ഉള്‍പ്പടെയുള്ളവ സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിക്കുന്നു. ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിഗ് ബാസ്കറ്റ് സിറ്റി പോലീസിന്റെ സൈബര്‍ സെല്ലില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.
Read MoreCategory: Top News
ബിനീഷിന്റെ വീട്ടിൽനിന്നു കിട്ടിയ മുഹമ്മദ് അനൂപിന്റെ കാർഡ് ഉപയോഗിച്ചിരുന്നത് ഒരു സ്ത്രീ! ഇഡി അന്വേഷണം ബിനീഷിന്റെ ബന്ധുവിലേക്ക്…
കൊച്ചി: ബിനീഷ് കോടിയേരിയുടെ വീട്ടില്‍നിന്നും എന്‍ഫോഴ്സ്മെന്റ് പിടിച്ചെടുത്ത ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച വനിതയെ തേടിയുള്ള അന്വേഷണം നീളുന്നതു ബിനീഷിന്റെ ബന്ധുവിലേക്ക്. ബിനീഷിന്റെ ഭാര്യയാണോ, ഭാര്യാമാതാവാണോ ബന്ധുക്കളില്‍ മറ്റെങ്കിലുമാണോ എന്ന സംശയത്തിലേക്കാണ് നീളുന്നത്. ഇഡി പിടിച്ചെടുത്ത കാര്‍ഡ് തിരുവനന്തപുരത്തു വിവിധ സ്ഥലങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്. ഈ കാര്‍ഡ് ബിനീഷും അദേഹത്തിന്റെ ബന്ധുവായ സ്ത്രീയും ഉപയോഗിച്ചിട്ടുണ്ട്. ഇഡിക്കു ഈ കാര്‍ഡ് ഉപയോഗിച്ച വനിതയെകുറിച്ചുള്ള സൂചന ലഭിച്ചുവെന്നാണ് അറിയുന്നത്. ഇവര്‍ ബിനീഷിന്റെ അടുത്ത ബന്ധുവാണെന്ന സൂചനയാണ് ലഭിക്കുന്നത്. ഇഡി കൊണ്ടുവന്നിട്ടതാണെന്ന ആരോപണം ഉയര്‍ത്തുമ്പോഴും ഈ കാര്‍ഡ് എങ്ങനെ ബിനീഷും ബന്ധുവും ഉപയോഗിച്ചുവെന്നാണ് പ്രശ്നം. ഇതിനുമറുപടി നല്‍കേണ്ടിവരും. കൂടാതെ ഈ കേസില്‍ ബിനീഷിനെ കൂടാതെ ബന്ധുവായ സ്ത്രീയും അകത്താകുമെന്നാണ് സൂചനയും പുറത്തു വരുന്നു. കാർഡ് എങ്ങനെ എത്തി ബെംഗളൂരു മയക്കുമരുന്നുകേസിലെ പ്രധാനപ്രതി അനൂപ് മുഹമ്മദിന്റെ പേരിലുള്ള ഡെബിറ്റ് കാര്‍ഡ് എങ്ങനെ ബിനീഷിന്റെ കൈയില്‍ എത്തി…
Read Moreബൈഡന് പ്രസിഡന്റാകുന്നതോടെ ഇന്ത്യക്കാര്‍ക്ക് വരുന്നത് നല്ലകാലമോ ? വിവിധ രാജ്യങ്ങളില്‍ നിന്ന് രേഖകളില്ലാതെത്തിയ ഒരു കോടിയില്‍ പരം കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കും; ബൈഡന് വാഗ്ദാനം ചെയ്യുന്ന അമേരിക്ക ഇങ്ങനെ…
ജോ ബൈഡന് പ്രസിഡന്റാകുന്നതോടെ അമേരിക്കയ്ക്ക് വരാന്‍ പോകുന്നത് നല്ല കാലമോ ? അഞ്ചു ലക്ഷം പ്രവാസി ഇന്ത്യക്കാര്ക്ക്പൗരത്വം നല്‍കാനുള്ള പദ്ധതി വാഗ്ദാനം ചെയ്ത് യുഎസ് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ നയരേഖ പുറത്തു വന്നിരിക്കുകയാണ്. വിവിധ രാജ്യങ്ങളില്‍നിന്നു രേഖകളില്ലാതെയെത്തിയ മൊത്തം 1.1 കോടി കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്കാന് നിയമ ഭേദഗതി കൊണ്ടുവരാനാണു നീക്കം. എച്ച്-1ബി അടക്കമുള്ള വിദഗ്ധ തൊഴില്‍ വീസകളുടെ എണ്ണം വര്‍ധിപ്പിച്ചേക്കാം. എച്ച് -1 ബി വീസക്കാരുടെ പങ്കാളികള്‍ക്കു തൊഴില്‍വീസ നിഷേധിക്കുന്ന ട്രംപ് ഭരണകൂട നിയമം പിന്‍വലിക്കുന്നതും പരിഗണിക്കും. പ്രതിവര്‍ഷം 95,000 അഭയാര്‍ഥികള്‍ക്കു പ്രവേശനം നല്‍കും. എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റ് ആയിരിക്കും താനെന്നായിരുന്നു വിജയപ്രസംഗത്തില്‍ നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞത്. അങ്ങേയറ്റം ധ്രുവീകരിക്കപ്പെട്ട രാജ്യത്തെ ഐക്യത്തിലേക്ക് എത്രയും വേഗം തിരിച്ചെത്തിക്കുകയാണു തന്റെ ദൗത്യം. ‘നാടിനെ വിഭജിക്കുന്ന പ്രസിഡന്റ് അല്ല, ഒരുമിപ്പിക്കുന്ന പ്രസിഡന്റാവും ഞാന്‍…
Read Moreഒന്നു ‘റോബിന്‍ഹുഡ്’ ആകാന്‍ നോക്കിയതാ ! പൃഥിരാജ് സിനിമയെ അനുകരിച്ച് എ.ടി.എം തകര്‍ക്കാന്‍ ശ്രമിച്ച രഞ്ജിത്ത് കുമാര്‍ ആള് ചില്ലറക്കാരനല്ല; സ്ഥിരമായി ടാക്സി കാറില്‍ സഞ്ചരിച്ചിരുന്നത് മറ്റൊരു ഉദ്ദേശ്യത്തോടു കൂടി…
പൃഥിരാജ് ചിത്രം റോബിന്‍ഹുഡിനെ അനുകരിച്ച് എടിഎം മെഷീനുകള്‍ തകര്‍ത്ത് പണം കവരാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. പാലക്കാട് ആലത്തൂര്‍ തരൂര്‍ വാവുള്ളിപ്പുറം സ്വദേശി പുത്തന്‍കളം രഞ്ജിത് കുമാറാ(37)ണു പിടിയിലായത്. കേരളത്തിലും സംസ്ഥാനത്തിനു പുറത്തും നിരവധി കേസുകളിലെ പ്രതിയാണ് ഇയാള്‍. ശനിയാഴ്ച പുലര്‍ച്ചെ കൊരട്ടി മുരിങ്ങൂര്‍ ജംഗ്ഷനിലെ ഫെഡറല്‍ ബാങ്കിന്റെ എ.ടി.എം. തകര്‍ക്കാനാണ് ആദ്യശ്രമമുണ്ടായത്. എ.ടി.എം. മുറി വൃത്തിയാക്കാനെത്തിയ സ്ത്രീയാണ് മെഷീന്റെ മുന്‍ഭാഗം കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെത്തിയത്. ബാങ്ക് അധികൃതരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി പണം നഷ്ടപ്പെട്ടിട്ടില്ലെന്നു സ്ഥിരീകരിച്ചു. ഈ സംഭവത്തില്‍ അന്വേഷണം നടക്കുമ്പോഴാണ് ഇന്നലെ പുലര്‍ച്ചെ ചാലക്കുടി ചൗക്കയിലും എ.ടി.എമ്മില്‍ മോഷണശ്രമം നടന്നത്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എം. തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ബാങ്ക് ആസ്ഥാനത്തും ചാലക്കുടി പോലീസ് സ്റ്റേഷനിലും െസെറണ് മുഴങ്ങിയതോടെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ന്ന് തൃശൂര്‍ ജില്ലാ പോലീസ് മേധാവി ആര്.…
Read More15 വർഷം നീണ്ട വിവാഹബന്ധം! ട്രംപ് വൈറ്റ് ഹൗസ് വിട്ടാലുടൻ മെലാനിയ വിവാഹമോചനം നേടുമെന്ന് വെളിപ്പെടുത്തൽ; ട്രംപ് പ്രതികാരം ചെയ്യുമോ ?
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽനിന്ന് ഇറങ്ങിയാലുടൻ ഭാര്യ മെലാനിയ വിവാഹമോചനം നേടുമെന്ന് വെളിപ്പെടുത്തൽ. വൈറ്റ്ഹൗസ് മുൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഡെയ്ലി മെയിലാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്. ഇവരുടെ 15 വർഷം നീണ്ട വിവാഹബന്ധം അവസാനിച്ചു കഴിഞ്ഞുവെന്നാണ് വൈറ്റ് ഹൗസിലെ ഓഫീസ് ഓഫ് പബ്ലിക് ലെയ്സണ്‍ മുൻ കമ്യൂണിക്കേഷൻസ് ഡയറക്ടർ ഒമറോസ മാനിഗോൾട്ട് ന്യൂമാൻ പറയുന്നത്. ട്രംപ് വൈറ്റ് ഹൗസിൽ തുടരുന്ന കാലത്തോളം അപമാനം സഹിച്ച് മുന്നോട്ടു പോകാനാണ് മെലാനിയ ശ്രമിച്ചത്. ട്രംപ് പ്രതികാരം ചെയ്യുമോ എന്ന് അവർ ഭയപ്പെട്ടിരുന്നുവെന്നും ന്യൂമാൻ പറയുന്നു. 2017 ൽ ട്രംപുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് ന്യൂമാൻ അപ്രതീക്ഷിതമായി രാജിവെക്കുകയായിരുന്നു. എന്നാൽ, ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തലിനോട് ട്രംപോ അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല.
Read Moreമൂന്നു തവണ തുടര്‍ച്ചയായി മത്സരിച്ചവരെ മാറ്റണം ! പോഷക സംഘടനകളിലെ പ്രവര്‍ത്തകര്‍ക്ക് അവസരം നല്‍കണം; കെപിസിസി പ്രസിഡന്റിന് അയച്ച കത്തില്‍ മാത്യു കുഴല്നാടന് പറയുന്നതിങ്ങനെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കത്തയച്ച് കെപിസിസി ജനറല്‍ സെക്രട്ടറി മാത്യു കുഴല്നാടന്. സ്ഥാനാര്‍ഥികളെ തീരുമാനിക്കുമ്പോള്‍ സ്വന്തം കുടുംബം എന്ന കാഴ്ചപ്പാട് മാറണമെന്ന് കുഴല്നാടന് പറഞ്ഞു. മൂന്നു തവണ മത്സരിച്ചവര്‍ക്ക് വീണ്ടും അവസരം നല്‍കരുതെന്നും മഹിള കോണ്‍ഗ്രസ്, ദളിത് കോണ്‍ഗ്രസ് തുടങ്ങിയ പോഷക സംഘടനകളിലെ പ്രവര്‍ത്തകര്‍ക്ക് കൂടുതലായി അവസരം നല്‍കണമെന്നും കത്തില്‍ മാത്യു ആവശ്യപ്പെടുന്നു. കത്തിന്റെ പൂര്‍ണ രൂപം ഇങ്ങനെ… ബഹുമാനപ്പെട്ടകെ പി സി സി പ്രസിഡന്റിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുവല്ലോ. വിവിധ തലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതിനുള്ള പാര്‍ട്ടി മീറ്റിങ്ങുകള്‍ നടക്കുന്ന ഈ സമയത്ത് സുപ്രധാനമായ ചില കാര്യങ്ങള്‍ പരാമര്‍ശിച്ചു കൊള്ളട്ടെ. തുടര്‍ച്ചയായി ഒരേ വ്യക്തികള്‍ തന്നെ മത്സരിക്കുക കോണ്‍ഗ്രസില്‍ കാണുന്ന ഒരു പ്രവണതയാണല്ലോ. കാലോചിതമായി ഇക്കാര്യത്തില്‍ മാറ്റം വരേണ്ടത് അനിവാര്യമാണ്. മൂന്നു തവണ തുടര്‍ച്ചയായി…
Read Moreതുല്യതയ്ക്കായുള്ള കറുത്ത വര്‍ഗ്ഗക്കാരായ സ്ത്രീകളുടെ പോരാട്ടത്തിന്റെ വിജയമാണിത് ! ഓരോ കൊച്ചു പെണ്‍കുട്ടിയും യുഎസ് സാധ്യതയുള്ള രാജ്യമാണെന്ന് മനസ്സിലാക്കണം; കമലാ ഹാരിസിന്റെ വാക്കുകള്‍…
231 വര്‍ഷത്തെ ചരിത്രത്തിനിടെ അമേരിക്കന്‍ വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിതയായി കമല ഹാരിസ് മാറിയപ്പോള്‍ ഇന്ത്യയ്ക്കും ഇത് അഭിമാനത്തിന്റെ നിമിഷം. യുഎസ് വൈസ് പ്രസിഡന്റ് പദവിയെത്തുന്ന ആദ്യ വനിത താനായിരിക്കും എന്നാല്‍ അവസാനത്തേതല്ലെന്നുമാണ് നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ പറഞ്ഞത്. തന്റെ ഈ നേട്ടം കാണുന്ന യുഎസിലെ ഓരോ കൊച്ചു പെണ്‍കുട്ടിയും യുഎസ് സാധ്യതയുള്ള രാജ്യമാണെന്ന് മനസ്സിലാക്കണം. ജനങ്ങളെ അഭിസംബോധന ചെയ്ത് അവര്‍ പറഞ്ഞു. ഡമോക്രാറ്റിക് പാര്‍ട്ടിയുടെ വിജയത്തെ പുതിയ പ്രഭാതമെന്നാണ് കമല ഹാരിസ് വിശേഷിപ്പിച്ചത്. അമേരിക്കന്‍ ജനതയുടെ ഐക്യത്തിന്റെ വക്താവാണ് ബൈഡനെന്നും തുല്യതയ്ക്കായുള്ള കറുത്ത വര്‍ഗ്ഗക്കാരായ സ്ത്രീകളുടെ പോരാട്ടത്തിന്റെ വിജയമാണ് ഇതെന്നും കമല ഹാരിസ് പറഞ്ഞു. അമ്മ ശ്യാമള ഗോപാലന് അടക്കമുള്ളവരുടെ ത്യാഗങ്ങളുും കമല സ്മരിച്ചു. 1964 ഒക്ടോബര്‍ 20 നു കലിഫോര്‍ണിയയിലെ ഓക്ലന്‍ഡിലാണു കമലയുടെ ജനനം. പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്സ് പഠനം…
Read Moreജയിലില്‍ പോകാനും യാതൊരു മടിയുമില്ല ! വിജയ്ക്കു ചുറ്റും ക്രിമിനലുകളാണെന്ന് തുറന്നടിച്ച് അച്ഛന് ചന്ദ്രശേഖര്‍…
തന്റെ പേരില്‍ പിതാവ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനെ നടന് വിജയ് തള്ളിപ്പറഞ്ഞിരുന്നു. ഇപ്പോഴിതാ മകനെതിരേ ഗുരുതര ആരോപണവുമായി അച്ഛന് എസ്.എ ചന്ദ്രശേഖര്‍ രംഗത്തെത്തിയിരിക്കുകയാണ്. ‘മകനു ചുറ്റും ക്രിമിനലുകളാണ്. ലക്ഷക്കണക്കിനു ജനങ്ങളെ വിജയ് സേവിക്കണമെന്ന ആഗ്രഹത്തോടെയാണു പാര്‍ട്ടി റജിസ്ട്രേഷന് അപേക്ഷിച്ചത്. അതിനെതിരെ കേസ് കൊടുത്താല്‍ ജയിലില്‍ പോകാനും തയാറാണ്. പാര്‍ട്ടി രൂപീകരണത്തിന് എതിരെയുള്ള പ്രസ്താവന വിജയിന്റെ പേരിലാണു വന്നതെങ്കിലും അത് അവന് എഴുതിയതാകില്ല, ” അദ്ദേഹം ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തെക്കുറിച്ച് പരസ്യ പ്രസ്താവന നടത്തുന്നതിന്റെ പേരില്‍ അച്ഛനും മകനും തമ്മില്‍ പ്രശ്നമുണ്ടെന്നും ഏറെ നാളായി പരസ്പരം സംസാരിക്കാറില്ലെന്നും വിജയ്യുടെ അമ്മ ശോഭ പറഞ്ഞിരുന്നു.
Read Moreആദ്യ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആഘോഷം തീരും മുമ്പേ ഭാര്യയെയും മകളെയും നഷ്ടമായി ! വൈസ് പ്രസിഡന്റായി ഇരിക്കുമ്പോള്‍ മകന് മരിച്ചു; വൈറ്റ്ഹൗസിലെത്താന്‍ ബൈഡന് താണ്ടിയ കനല്‍വഴികള്‍ ഇങ്ങനെ…
അമേരിക്കയുടെ 46-ാം പ്രസിഡന്റ് പദം ജോ ബൈഡന് ഒരു സുപ്രഭാതത്തില്‍ കല്പ്പിച്ചു കിട്ടിയ ഒന്നല്ലെന്ന് അദ്ദേഹത്തെ അറിയുന്ന ഏവര്‍ക്കും നന്നായി അറിയാം. അരനൂറ്റാണ്ടു നീളുന്ന രാഷ്ട്രീയ ജീവിതത്തില്‍ ബൈഡന് പിന്നിട്ട കനല്‍പാതകള്‍ നിരവധിയാണ്. വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും നേരിട്ട നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് ബൈഡന് ‘ഓവല്‍ ഓഫീസി’ന്റെ അധിപതിയായത്. അമേരിക്കയുടെ ചരിത്രത്തിലെ പ്രായം കുറഞ്ഞ നാലാമത്തെ സെനറ്ററായി 1972ല്‍ നിന്നു തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ബൈഡനു പ്രായം 29 വയസ്. എന്നാല്‍ ആ സന്തോഷം അവസാനിക്കുന്നതിനു മുമ്പ് ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന് ബൈഡനെ തേടിവന്നു. സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കു ശേഷം ഭാര്യ നെയ്ലയും മക്കളും കാറപകടത്തില്‍പ്പെട്ടു. നെയ്ലയും ഇളയമകള്‍ നവോമിയും എന്നന്നേക്കുമായി ബൈഡനെ വിട്ടകന്നു. മക്കളായ ബോയ്ക്കും ഹന്‍ടറിനും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ബോയുടെ ആശുപത്രിക്കിടയ്ക്കു സമീപം നിന്നാണ് ബൈഡന് സത്യപ്രതിജ്ഞയെടുത്തത്. ആത്ഹത്യയെക്കുറിച്ച് ചിന്തിച്ചപ്പോള്‍ പിന്തിരിപ്പിച്ചത്…
Read Moreവിജയ് ഇപ്പോള്‍ പിതാവുമായി സംസാരിക്കാറു പോലുമില്ല ! തന്റെ ഒപ്പു വാങ്ങിയത് അസോസിയേഷന് രൂപീകരിക്കാനെന്നും പറഞ്ഞ്; വിജയ്യുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപികരിക്കാനുള്ള തീരുമാനം കുടുംബത്തില്‍ സൃഷ്ടിച്ചിരിക്കുന്നത് വലിയ പ്രശ്നങ്ങളെന്ന് അമ്മ ശോഭ…
നടന് വിജയ്യുടെ അനുവാദമില്ലാതെ അദ്ദേഹത്തിന്റെ പേരില്‍ അച്ഛന് എസ് എ ചന്ദ്രശേഖരന് ഓള് ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ, വിജയ് അച്ഛനുമായി സംസാരിക്കാറില്ലെന്ന വെളിപ്പെടുത്തലുമായി താരത്തിന്റെ അമ്മ ശോഭ. വിജയ്യുടെ പേരില്‍ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനായി അപേക്ഷ നല്‍കിയതിന് പിന്നാലെ ഈ പാര്‍ട്ടിയുമായി തനിക്ക് യാതൊരു ബന്ധവുമില്ല എന്ന വാര്‍ത്താക്കുറിപ്പ് വിജയ് പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വിജയ്യുടെ അമ്മയുടെ പ്രതികരണം. ഒരു അസോസിയേഷന് രൂപീകരിക്കാനാണ് എന്ന് പറഞ്ഞാണ് ചന്ദ്രശേഖര്‍ തന്റെ ഒപ്പു വാങ്ങിച്ചത്. വിജയ്യുടെ സമ്മതമോ അറിവോ ഇല്ലാതെ അങ്ങനെ ഒരു പാര്‍ട്ടിയുടെ ഒരു സ്ഥാനത്ത് വരാന്‍ തനിക്ക് താത്പര്യമില്ല എന്നാണ് ശോഭ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടി ആയി രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കമറിഞ്ഞു, അതിന്റെ ഭാഗമാവാനുള്ള തന്റെ വിമുഖത ചന്ദ്രശേഖറിനോട് പറയുകയും അദ്ദേഹമത് ഉള്‍ക്കൊള്ളുകയും…
Read More