വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ സീരിയല്‍ നടി മാല്‍വി മല്‍ഹോത്രയ്ക്കു നേരെ കഴിഞ്ഞ ദിവസമാണ് ആക്രമണം ഉണ്ടായത്. താരത്തിന്റെ സുഹൃത്തും നിര്‍മാതാവുമായ യോഗേഷ് മഹിപാല്‍ സിംഗാണ് താരത്തെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചത്. തന്റെ മുഖത്ത് കുത്തി പരുക്കേല്‍പ്പിക്കാനാണ് അയാള്‍ ശ്രമിച്ചതെന്നും എന്നാല്‍ കൈകൊണ്ട് തടയുകയായിരുന്നു എന്നുമാണ് മാല്‍വി പറയുന്നത്. പരുക്കിനെ തുടര്‍ന്ന് പ്ലാസ്റ്റിക് സര്‍ജറി ചെയ്യേണ്ടതായി വന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. ”അന്ധേരിയിലെ കോഫിഷോപ്പില്‍ നിന്ന് വീട്ടിലേക്ക് വരുന്നവഴി യോഗേഷ് വണ്ടി വട്ടംവെച്ച് തടഞ്ഞു നിര്‍ത്തി. തമാശ നിര്‍ത്താന്‍ പറഞ്ഞപ്പോള്‍ കാറില്‍ നിന്ന് ഇറങ്ങി എന്റെ വയറ്റില്‍ കുത്തി. അടുത്തത് എന്റെ മുഖത്ത് പരുക്കേല്‍പ്പിക്കാനാണ് നോക്കിയത്. എന്നാല്‍ ഞാന്‍ മുഖം കൈകള്‍ കൊണ്ട് പൊത്തിയതോടെ വലതുകൈയിലാണ് കത്തി കൊണ്ട് പരുക്കേറ്റു. എന്റെ ഇടതു കയ്യിന്റെ വിരലുകള്‍ക്കും കുത്തേറ്റു. ഞാന്‍ താഴേക്ക് വീണുപോയി. രക്തം ഒഴുകാന്‍ തുടങ്ങി”. മാല്‍വി പറയുന്നു. ഇപ്പോള്‍ തന്റെ…
Read MoreCategory: Top News
അഞ്ചുവര്‍ഷം മുമ്പ് സ്വീകരിച്ചത് ‘കേറി വാടാ മക്കളേ’ എന്നു പറഞ്ഞത് ! ഇപ്പോള്‍ അടിച്ചോടിക്കുന്നത് ‘കടക്കൂ പുറത്ത്’ എന്നു പറഞ്ഞ്; അഭയാര്‍ഥികളെ കണ്ണുംപൂട്ടി സ്വീകരിച്ചതിന് വലിയ വിലനല്‍കേണ്ടി വന്ന ജര്‍മനി തെറ്റുതിരുത്തുമ്പോള്‍…
മാനവിതകയെക്കുറിച്ച് ഏവരും ഉദ്ഘോഷിക്കുമെമ്പിലും അത് പ്രവൃത്തിയില്‍ കൊണ്ടുവരുന്നത് ചുരുക്കം ആളുകള്‍ മാത്രമാണ്. ഇത്തരത്തില്‍ മാനവിക മൂല്യങ്ങള്‍ക്ക് വലിയ വിലനല്‍കുന്നവരാണ് പാശ്ചാത്യര്‍. അതുകൊണ്ടു തന്നെയായിരുന്നു നാടും വീടും ഉപേക്ഷിച്ച് ദീര്‍ഘദൂരം താണ്ടി എത്തിയ അഭയാര്‍ഥികള്‍ക്ക് അഞ്ചു വര്‍ഷം മുമ്പ് കണ്ണും പൂട്ടിയാണ് ജര്‍മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അഭയം കൊടുത്തത്. അന്ന് പത്തു ലക്ഷത്തോളം അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കിയതിന് ജര്‍മനി പിന്നീട് കനത്ത വില തന്നെ നല്‍കേണ്ടി വന്നു. ”നമ്മള് ശക്തരാണ്. നമുക്കിത് ചെയ്യാന്‍ സാധിക്കും” എന്നാണ് ഇവര്‍ക്ക് ആതിഥേയം അരുളുമ്പോള്‍ 2015-ല്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഏയ്ഞ്ചെല മാര്‍ക്കെല്‍ പറഞ്ഞത്. പിന്നീട് അഭയാര്‍ഥി പ്രവാഹമാണ് കണ്ടത്. എന്നാല്‍ ഇന്ന് ചിത്രം ആകെ മാറിയിരിക്കുന്നു. അന്ന് ഇരുകൈയും നീട്ടി സ്വീകരിക്കപ്പെട്ടവരില്‍ പലരെയും ഇന്ന് ബലം പ്രയോഗിച്ചു പോലും ആഫ്രിക്കയിലേയും മദ്ധ്യ പൂര്‍വ്വ ദേശത്തേയും തെക്കന്‍ ഏഷ്യയിലേയുമൊക്കെയുള്ള സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കുകയാണ് ജര്‍മ്മനി.…
Read Moreവിവാദത്തിൽ മുങ്ങി വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസ്; മറ്റൊരു ഉദ്യോഗസ്ഥനും കുരുക്കിലേക്ക്; രണ്ട് മന്ത്രിമാരെ ചോദ്യം ചെയ്തേക്കും; ഒട്ടും വിട്ടുവീഴ്ച വേണ്ടെന്നു ഡൽഹി നിർദേശം
ജോണ്സണ് വേങ്ങത്തടം കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അറസ്റ്റിലായതോടെ സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട അന്വേഷണം വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്. രണ്ടു മന്ത്രിമാരെ ചോദ്യം ചെയ്തശേഷം മതിയോ അതോ ഉന്നതനെ തന്നെ ആദ്യം പിടിക്കണമോ എന്ന ചര്‍ച്ചയാണ് അന്വേഷണ ഏജന്‍സികള്‍ നടത്തുന്നത്. ഏതായാലും ഡല്‍ഹിയില്‍നിന്നുമുള്ള നിര്‍ദേശപ്രകാരമാണു കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. ശിവശങ്കറിന്റെ അറസ്റ്റ് പോലും ഡല്‍ഹിയില്‍നിന്നുള്ള നിര്‍ദേശപ്രകാരമായിരുന്നു. ദേശീയ അന്വേഷണ ഏജന്‍സികളില്‍ എന്‍ഫോഴ്സ്മെന്റും കസ്റ്റംസുമാണ് ഉന്നതനെ ലക്ഷ്യം വയ്ക്കുന്നത്. നിരീക്ഷണത്തിൽസ്വപ്ന സുരേഷുമായി അമിത ബന്ധം സ്ഥാപിക്കുകയും കള്ളക്കടത്തിനു വഴിവയ്ക്കുകയും ചെയ്തുവെന്നു സംശയിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥനെയാണു ലക്ഷ്യം വയ്ക്കുന്നത്. സ്വപ്ന സുരേഷിനെ അറസ്റ്റു ചെയ്ത നാള്‍മുതല്‍ ഇയാളും അന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. എന്നാല്‍ ഇന്നുവരെ ഇയാളെ ചോദ്യം ചെയ്യാനോ മൊഴി എടുക്കാനോ വിളിപ്പിച്ചിട്ടില്ല. തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍വഴി സ്വര്‍ണം കടന്നു…
Read More“ജെട്ടി ചലഞ്ച്’: റോഡിലെ ഗട്ടറിൽ അടിവസ്ത്രമഴിച്ച് വിരിച്ച് ഡോക്ടറുടെ ചലഞ്ച് ; ജെട്ടി ചലഞ്ചിൽ ഡോക്ടറെ തുണച്ചും എതിർത്തും സോഷ്യൽമീഡിയ
സ്വന്തം ലേഖകൻതൃശൂർ: തകർന്ന റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് നടുറോഡിലെ ഗട്ടറിൽ തന്റെ അടിവസ്ത്രമഴിച്ച് വിരിച്ച് ജെട്ടി ചലഞ്ച് നടത്തിയ തൃശൂർ മെഡിക്കൽ കോളജിലെ ഡോക്ടർ ഒടുവിൽ മാപ്പു പറഞ്ഞെങ്കിലും നടപടിക്ക് സാധ്യത. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലിലെ ഓർത്തോപീഡിക്സ് വിഭാഗം അസിസ്റ്റന്റ് പ്രഫ.ഡോ. സി.വി. കൃഷ്ണകുമാറാണ് കഴിഞ്ഞ ദിവസം ചാവക്കാട്-ചേറ്റുവ റോഡിൽ വേറിട്ട പ്രതിഷേധം നടത്തിയത്. റോഡ് പൊളിഞ്ഞതിനു പിന്നിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും എംഎൽഎയുടേയും അഴിമതിയുണ്ടെന്നും ചലഞ്ചിന് മുന്‍പായി നടത്തിയ പ്രതിഷേധ പ്രസംഗത്തിൽ ഡോ.കൃഷ്ണകുമാർ പറയുകയും ചെയ്തു. തുടർന്നാണ് റോഡിലെ ഗട്ടറിനു മുകളിൽ തന്റെ അടിവസ്ത്രമഴിച്ച് വിരിച്ചത്. സംഗതി വൈറലായി.ആരോഗ്യമന്ത്രി കെ.കെ. ശൈലജ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വിളിച്ച് സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. പൊതുമരാമത്ത് വകുപ്പു മന്ത്രിയുടെ ഓഫീസും സംഭവത്തിന്റെ വിശദീകരണം തേടി. കെ.വി.അബ്ദുൾഖാദർ എംഎൽഎയും സംഭവത്തിനെതിരെ രംഗത്തുവന്നു. ഇതോടെ തൃശൂർ മെഡിക്കൽ കോളജ്…
Read Moreതങ്ങൾ എന്തിന് ആശങ്ക പെടണം, മുഖ്യമന്ത്രി രാജിവയ്ക്കില്ല; ശിവശങ്കറുടെ അറസ്റ്റിൽ എം.വി. ഗോവിന്ദന്റെ വാക്കുകൾ ഇങ്ങനെ…
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറുടെ അറസ്റ്റിൽ സിപിഎം എന്തിന് ആശങ്ക പെടണമെന്ന് കേന്ദ്ര കമ്മറ്റിയംഗം എം.വി. ഗോവിന്ദൻ. മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറെ അറസ്റ്റു ചെയ്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോൾ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി ഉണ്ടായത്. ഇതിന്റെ വിധി ഇപ്പോൾ പറയാനാകില്ല. ജൂഡിഷറി പരിശോധനയ്ക്ക് ശേഷം നോക്കാമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ആരോപണത്തിന്റെ പേരിൽ മുഖ്യമന്ത്രി രാജിവയ്ക്കേണ്ടതില്ല. ഏത് അന്വേഷണത്തെയും മുഖ്യമന്ത്രി സ്വാഗതം ചെയ്തതാണ്. ഉപ്പ് തിന്നവൻ വെള്ളം കുടിക്കുമെന്നും മടിയിൽ കനമുള്ളവൻ പേടിച്ചാൽ മതിയെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് ധാർമിക ഉത്തരാവദിത്തമില്ല. ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥർ കേന്ദ്ര കേഡറാണ്. അങ്ങനെയാണെങ്കിൽ മോദിക്കും ഉത്തരവാദിത്വം ഉണ്ടാകുമല്ലോ എന്നും ഗോവിന്ദൻ ചോദിച്ചു.
Read Moreശിവശങ്കർ നാളുകൾക്കു മുമ്പേ പിണറായിയുടെ വിശ്വസ്തൻ! ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിലെ പ്രോബ്ലം സോൾവർ; അധികാര കേന്ദ്രങ്ങളെ പാട്ടിലാക്കാൻ കണ്‍സൾട്ടൻസികൾ…
കെ. ഇന്ദ്രജിത്ത് തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രിയായതിനു ശേഷമോ തൊട്ടു മുന്‍പോ ആയിരുന്നില്ല എം. ശിവശങ്കർ എന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായുള്ള ബന്ധത്തിന്റെ തുടക്കം. പിണറായി സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെത്തന്നെ ശിവശങ്കർ അദ്ദേഹത്തിന്റെ വിശ്വസ്തനായി. ശിവശങ്കറിനു പിണറായി വിജയൻ എന്ന ഉന്നത രാഷ്ട്രീയ നേതാവിലേക്കുള്ള പാലമൊരുക്കിയത് മുഖ്യമന്ത്രിയുടെ ഇപ്പൊ ഴത്തെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ സി.എം. രവീന്ദ്രനും. വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ ആഭ്യന്തര, ടൂറിസം മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നാല് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരിൽ ഒരാളായിരുന്നു സി.എം. രവീന്ദ്രൻ. പിണറായി വിജയനുമായി ഏറ്റവും അടുപ്പം പുലർത്തുന്ന സിഎം. രവീന്ദ്രൻ, അന്ന് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെന്ന നിലയിൽ ടൂറിസം വകുപ്പിലെ കാര്യങ്ങളായിരുന്നു നോക്കിയിരുന്നത്. 2008 മേയ് ആദ്യം ടൂറിസം ഡയറക്ടറായി എം. ശിവശങ്കറിനെ സർക്കാർ നിയമിച്ചു. ഇതോടെ രവീന്ദ്രൻ വഴി അന്നത്തെ ശക്തനായ പാർട്ടി സംസ്ഥാന സെക്രട്ടറിയുമായി ശിവശങ്കർ അടുത്ത…
Read Moreകോടതി കൈവിട്ടു, ആറു മണിക്കൂർ ചോദ്യംചെയ്യൽ; ശിവശങ്കർ അറസ്റ്റിൽ! കുടുക്കിയത് സ്വപ്ന സുരേഷുമായി നടത്തിയ സാമ്പത്തിക ഇടപാടുകള്‍
സ്വന്തം ലേഖകൻ കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു കള്ളപ്പണം വെളുപ്പിച്ച കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. ബേനാമി ഇടപാടുകൾ നടത്തിയെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. ഇഡിയും കസ്റ്റംസും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഹൈക്കോടതി ശിവശങ്കറുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്നലെ തള്ളിയിരുന്നു. തൊട്ടുപിന്നാലെ രാവിലെ 10.55ന് തിരുവനന്തപുരത്തെ ആശുപത്രിയിൽനിന്നു ശിവശങ്കറെ കസ്റ്റഡിയിലെടുത്തു. ഉച്ചയ്ക്കുശേഷം കൊച്ചിയിലെത്തിച്ച ശിവശങ്കറെ ഇഡിയും കസ്റ്റംസും ആറു മണിക്കൂറോളം ചോദ്യംചെയ്തശേഷം രാത്രി 10.15ഓടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പിന്നീട് ജനറൽ ആശുപത്രിയിലെത്തിച്ചു വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. ഇന്നു കോടതിയിൽ ഹാജരാക്കും. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെതിരേ ശിവശങ്കറിനു സുപ്രീംകോടതിയില്‍ പോകാനുള്ള സാധ്യത നിലനില്‍ക്കേയായിരുന്നു ഇഡിയുടെ ചടുലനീക്കം. തിരുവനന്തപുരം വഞ്ചിയൂരിലെ ആയുര്‍വേദ ആശുപത്രിയിൽ പുറംവേദനയ്ക്കുള്ള ചികിത്സയിലായിരുന്നു ശിവശങ്കർ. സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായി നടത്തിയ സാമ്പത്തിക…
Read Moreപുരുഷൻമാരെ വലയിലാക്കാൻ കൊല്ലം സുന്ദരിയും! ഇവര്‍ മുങ്ങിയതായി സൂചന; ഫോട്ടോ കാണിച്ചു ചിലരോട് വിവരങ്ങൾ തിരക്കിയപ്പോൾ ലഭിച്ചത് ഇങ്ങനെ…
കോട്ടയം: മധ്യകേരളത്തിൽ വിവിധ തട്ടിപ്പുകൾ നടത്തുന്ന സംഘത്തിൽപ്പെട്ട ഒരു സ്ത്രീയെ കൂടി പോലീസ് സംഘം തിരിച്ചറിഞ്ഞു. ഹോം നഴ്സായി ജോലി ചെയ്യുന്ന കൊല്ലം ജില്ലക്കാരിയായ സ്ത്രീയേയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഇവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കൊല്ലം ജില്ലയിലെ ഇവരുടെ കൃത്യമായ മേൽവിലാസത്തിൽ പോലീസ് എത്തിയെങ്കിലും നാളുകളായി സ്ത്രീ ഇവിടെയെത്താറില്ലെന്ന വിവരമാണ് ലഭിച്ചത്. പോലീസ് സംഘം ഇവരെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് മനസിലാക്കിയ ഇവർ മുങ്ങിയതായാണ് സൂചന. ഇവർ ഹോം നഴ്സായി ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നും ലഭിച്ച ഫോട്ടോ ഉപയോഗിച്ചാണ് പോലീസിനു കൃത്യമായ മേൽവിലാസം കണ്ടെത്താൻ കഴിഞ്ഞിരിക്കുന്നത്. ഫോട്ടോ കാണിച്ചു ചിലരോട് വിവരങ്ങൾ തിരക്കിയപ്പോൾ ഇവരുടെ പേര് മിനുവെന്നും മറ്റുചിലർ ഇവരുടെ പേര് നീനുവെന്നുമാണ് പോലീസിനോട് പറഞ്ഞത്. ഇതോടെ വിവിധ സ്ഥലങ്ങളിലായി ഇവർ മിനു, നീനു എന്നിങ്ങനെ രണ്ടു പേരുകളിലാണ് അറിയപ്പെടുന്നതെന്ന് പോലീസിനു ബോധ്യമായി. കൊച്ചിയിൽ താമസിച്ചു തട്ടിപ്പ് സംഘത്തിനു നേതൃത്വം നല്കുന്ന…
Read Moreസംസ്ഥാനം അവയവ തട്ടിപ്പ് കേസുകളുടെ കേന്ദ്രമായി മാറുന്നു ! എട്ടു വര്‍ഷത്തിനിടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് അയ്യായിരത്തില്‍പ്പരം അവയവ തട്ടിപ്പ് കേസുകള്‍…
സംസ്ഥാനത്ത് അവയവ തട്ടിപ്പ് മാഫിയ പിടിമുറുക്കുന്നതായി പോലീസ്. എട്ട് വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് അയ്യായിരത്തിലധികം അവയവ തട്ടിപ്പുകള്‍ നടന്നതായാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. സര്‍ക്കാര്‍ പദ്ധതിയാണെന്നു നിര്‍ധനരെ തെറ്റിദ്ധരിപ്പിച്ചാണ് അവയവ മാഫിയ കോടികളുടെ തട്ടിപ്പു നടത്തിയതെന്നും സംശയമുണ്ട്. അവയവം സ്വീകരിച്ചവരില്‍ നിന്ന് 60 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ ഈടാക്കിയ സംഘം അവയവദാതാക്കള്‍ക്ക് 10 ലക്ഷം രൂപ മാത്രമാണു നല്‍കിയതെന്നും ബാക്കി തുക സ്വന്തമാക്കിയതായും ക്രൈംബ്രാഞ്ച് കണ്ടെത്തി. ഏജന്റുമാര്‍, ചില ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍ എന്നിവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. എല്ലാ ജില്ലകളിലും സംഘത്തിന്റെ ഏജന്റുമാര്‍ നിരീക്ഷണത്തിലാണെന്നു ക്രൈംബ്രാഞ്ച് അറിയിച്ചു. ഏറ്റവുമധികം തട്ടിപ്പ് നടന്നത് തൃശ്ശൂരിലെ കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ചാണ്. വൃക്ക, കരള്‍, പാന്‍ക്രിയാസ്, ചെറുകുടല്‍ എന്നിവയുടെ പേരിലായിരുന്നു ഇതില്‍ മിക്കവയും. നിയമവിരുദ്ധ അയവ മാറ്റം നടക്കുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത് ഡിജിപി…
Read Moreഗര്‍ഭത്തിനുത്തരവാദി മറ്റൊരാള്‍ ! കുട്ടിയെ അനാഥാലയത്തില്‍ ഉപേക്ഷിച്ച ശേഷം ഒന്നിച്ചു താമസിക്കാമെന്ന് ഭര്‍ത്താവുമായി ധാരണ ! നവജാത ശിശുവിനെ അനാഥാലയത്തിനു മുമ്പില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍…
നവജാത ശിശുവിനെ അനാഥാലയത്തിനു മുമ്പില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. പന്നിമറ്റത്തെ അനാഥാലയത്തിന് മുന്നില്‍ കുഞ്ഞിനെ ഉപേക്ഷിച്ച കേസിലാണ് കോട്ടയം അയര്‍ക്കുന്നം സ്വദേശികളെ കാഞ്ഞാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അയര്‍ക്കുന്നം തേത്തുരുത്തില് അമല്‍ കുമാര്‍ (31), ഭാര്യ അപര്‍ണ (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തങ്ങളുടെ കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലി ഇരുവരും പിണക്കത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തെക്കുറിച്ച് കാഞ്ഞാര്‍ പോലീസ് പറയുന്നതിങ്ങനെ…അമല്‍ കുമാര്‍-അപര്‍ണ ദമ്പതികള്‍ക്ക് രണ്ടു വയസായ ഒരു കുട്ടിയുണ്ട്. ഇതിനിടെയാണ് അപര്‍ണ വീണ്ടും ഗര്‍ഭിണിയാകുന്നത്. എന്നാല്‍ ഗര്‍ഭസ്ഥശിശുവിന്റെ പിതൃത്വത്തെച്ചൊല്ലി ഇരുവരും തമ്മില്‍ പിണങ്ങി കഴിയുകയായിരുന്നു. ഇതേത്തുടര്‍ന്ന് കുട്ടിയുണ്ടാകുമ്പോള്‍ അനാഥാലയത്തില്‍ ഏല്‍പ്പിക്കാനും ഒന്നിച്ചു താമസിക്കാനുമായിരുന്നു പിന്നീട് ഇവര്‍ തമ്മിലുണ്ടാക്കിയ ധാരണ എന്നാണ് വിവരം. എന്നാല്‍ ഇതിനിടെ പെരുവന്താനം സ്വദേശിയാണ് തന്റെ ഗര്‍ഭത്തിന് ഉത്തരവാദിയെന്നും അയാള്‍ അത്മഹത്യചെയ്തെന്നും അപര്‍ണ ഭര്‍ത്താവിനെ ധരിപ്പിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന്…
Read More