വൈക്കം: വീട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന 21കാരി വീട്ടിൽനിന്ന് ഒളിച്ചു കടന്നു. പോലീസ് അന്വേഷണത്തിൽ വൈക്കം തലയാഴം സ്വദേശിയായ യുവതിയെ ബംഗളൂരുവിൽ കണ്ടെത്തി. ബംഗളൂരുവിൽ നഴ്സിംഗ് പഠനത്തിനൊപ്പം ആശുപത്രിയിൽ ജോലി നോക്കുന്ന യുവതി കഴിഞ്ഞ ദിവസമാണ് കൂടെ പഠിക്കുന്ന കൊല്ലംകാരിയായ കൂട്ടുകാരിക്കൊപ്പം തലയാഴത്തെ വീട്ടിലെത്തിയത്. ഒരാഴ്ചത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയ കൂട്ടുകാരി വീട്ടിലേക്കു മടങ്ങി. കഴിഞ്ഞ 26നു രാവിലെ മുതൽ യുവതിയെ കാണാതായതോടെ വീട്ടുകാർ പരിഭ്രാന്തരായി. വീട്ടുകാർ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് കൊല്ലംകാരിയായ കൂട്ടുകാരിയോട് വിവരങ്ങൾ ആരാഞ്ഞു. കോട്ടയത്തെ ഒരു യുവാവുമായി യുവതിക്കു അടുപ്പമുണ്ടെന്ന് പോലീസിനെ അറിയിച്ചു. പോലീസ് യുവാവിനോട് അന്വേഷിച്ചപ്പോൾ യുവതിയെ കണ്ടിട്ടില്ലെന്നു ബോധ്യമായി. പിന്നീട് യുവതിയുടെ കൂട്ടുകാരിയെ വിശദമായി ചോദ്യം ചെയ്തതോടെ യുവതിയുടെ ഒളിച്ചോട്ടത്തിന്റെ തിരക്കഥ പുറത്തായി. ബംഗളൂരുവിൽ ജോലി ചെയ്യുന്ന ഒരു യുവാവ് കർണാടക രജിസ്ട്രേഷനിലുള്ള കാറിൽ 26നു പുലർച്ചെ യുവതിയുടെ വൈക്കം…
Read MoreCategory: Top News
സ്വര്‍ണക്കടത്ത്: തീവ്രവാദത്തിന് വിഹിതം ലഭിച്ചു? മലബാറിലെ മതതീവ്രവാദ സംഘടനകളിലേക്ക് അന്വേഷണം ; കൂടുതല്‍ വിവരങ്ങള്‍ എന്‍ഐഎ ശേഖരിക്കുന്നു
കോഴിക്കോട് : നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തിനു പിന്നില്‍ മലബാറിലെ തീവ്രസ്വഭാവമുള്ള സംഘടനകള്‍ക്കു പങ്കുണ്ടെന്നു കണ്ടെത്തല്‍. പ്രതികളുടെ മൊഴികളില്‍നിന്നാണ് എന്‍ഐഎയ്ക്കു വിവരം ലഭിച്ചത്. നയതന്ത്ര ബാഗേജ് വഴി കടത്തിയ സ്വര്‍ണം വിറ്റുകിട്ടിയ പണം തീവ്രസ്വഭാവമുള്ള സംഘടനകള്‍ക്കു ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഇത്തരത്തിലുള്ള പണമിടപാടുകള്‍ക്കു രേഖകളില്ല. ഏതെങ്കിലും രീതിയില്‍ അന്വേഷണമുണ്ടായാല്‍ തെളിവുകള്‍ ലഭിക്കരുതെന്ന ഉദ്യേശ്യത്തോടെയാണ് സംഘടനടകള്‍ ഫണ്ട് സമാഹരിച്ചിരുന്നതെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ ദിവസം യുഎഇ നാടുകടത്തിയ മൂവാറ്റുപുഴ സ്വദേശി റബിന്‍സിനെ ചോദ്യം ചെയ്യുന്നതിലൂടെ നിര്‍ണായകമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് എന്‍ഐഎ കരുതുന്നത്. കേസില്‍ ഇതുവരെ ഉള്‍പ്പെട്ട പ്രതികള്‍ക്കെതിരേ യുഎപിഎ ചുമത്താന്‍ എന്‍ഐഎ ആവശ്യപ്പെട്ടെങ്കിലും തെളിവില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. റബിന്‍സിനെ ചോദ്യം ചെയ്യുന്നതിലൂടെ ഭീകരബന്ധം തെളിയിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. അന്വേഷണം തുടരുന്നുഅതേസമയം സ്വര്‍ണക്കടത്തിലൂടെ സമാഹരിച്ച പണം തീവ്രവാദസംഘടനകള്‍ക്ക് നല്‍കിയെന്ന് സാധൂകരിക്കുന്ന തെളിവുകള്‍ക്കായി എന്‍ഐഎ വടക്കന്‍ ജില്ലകളിലെ ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷണം…
Read Moreആഹാ… എല്ലാവരുമുണ്ടല്ലോ ! സ്വര്‍ണക്കടത്തു സംഘത്തിലുള്ളത് ദാവൂദ് മുതല്‍ സദ്ദാം ഹുസൈന് വരെ; കെ ടി റമീസിന്റെ വെളിപ്പെടുത്തലുകള്‍ ഇങ്ങനെ…
സ്വര്‍ണക്കടത്തു സംഘത്തില്‍ ‘ദാവൂദും സദ്ദാം ഹുസൈനും മിഠായിയും’ ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി മുഖ്യപ്രതി കെ ടി റമീസ്.യു.എ.ഇ. പൗരനായ ദാവൂദ് അല്‍ അറബിയുടെ പേരില്‍ 12 തവണ സ്വര്‍ണം കടത്തി. ദാവൂദിന് ഇതിനുള്ള പ്രതിഫലവും നല്കി. ദുബായിലുള്ള കൊടുവള്ളി സ്വദേശിയായ ‘മിഠായി’ എന്നറിയപ്പെടുന്ന ഷമീറിലൂടെയാണ് ദാവൂദിനെ റെമീസിന് പരിചയം. സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ ഷാഫിയാണ് ‘മിഠായി’യെ പരിചയപ്പെടുത്തിയത്. ദാവൂദിനുള്ള പണം നല്കിയിരുന്നതും ഷാഫിയായിരുന്നു. കട്ടിംഗ് മെഷീനുള്ളില്‍ സ്വര്‍ണം മിഠായി ഷമീര്‍ ഒളിപ്പിക്കുന്നതു റമീസ് നേരില്‍ കണ്ടുവെന്നാണ് മൊഴി നല്‍കിയിട്ടുള്ളത്. സദ്ദാം ഹുസൈന്, മുഹമ്മദ് ഹാഷിം, സലീം, ഫൈസല്‍ ഫരീദ് എന്നിവരിലൂടെയായിരുന്നു സ്വര്‍ണം കടത്തിയിരുന്നതെന്നും റമീസ് വെളിപ്പെടുത്തി.
Read Moreഎത്രയും പെട്ടെന്ന് വന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് കൗമാരക്കാരി ! ഇതു കേട്ടയുടന്‍ ആണ്‍സുഹൃത്ത് പാഞ്ഞെത്തി പെണ്‍കുട്ടിയുമായി മുങ്ങി; 17കാരി നാട്ടുകാരെയും പോലീസിനെയും വലച്ചതിങ്ങനെ…
വീട്ടുകാര്‍ വഴക്കു പറഞ്ഞതിന്റെ ദേഷ്യത്തില്‍ വീടുവിട്ടിറങ്ങിയ കൗമാരക്കാരി പോലീസിനെയും നാട്ടുകാരെയും ഒരുപോലെ മുള്‍മുനയിലാക്കി. ഞായറാഴ്ച രാത്രിയാണ് പെണ്‍കുട്ടിയെ കാണാതാവുന്നത്. പിന്നീട് നടത്തിയ തിരച്ചിലില്‍ തിങ്കളാഴ്ച ഉച്ചയോടെ ആണ്‍സുഹൃത്തിനൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായ ഞായറാഴ്ച തന്നെ വീട്ടുകാര്‍ കമ്പംമേട് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.താന്‍ ആത്മഹത്യ ചെയ്യുമെന്ന് പെണ്‍കുട്ടി രാത്രിയില്‍ തന്നെ ആണ് സുഹൃത്തിനെ വിളിച്ച് ഭീഷണിപ്പെടുത്തി. ഇതോടെ ആണ് സുഹൃത്തും പെണ്‍കുട്ടിക്കൊപ്പം കൂടുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ഫോണ്‍ ഓഫ് ചെയ്യുകയും ചെയ്തു.പെണ്‍കുട്ടിയെ പോലീസും നാട്ടുകാരും കൂടി രാത്രി മുഴുവന്‍ തിരഞ്ഞെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ഒടുവില്‍ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ആള്‍പാര്‍പ്പില്ലാത്ത സ്ഥലത്ത് ഒളിച്ചിരുന്ന ഇവരെ കണ്ടെത്തുകയായിരുന്നു. ഒളിവിലിരുന്ന് ബോര് അടിച്ചപ്പോള്‍ ആണ് സുഹൃത്ത് ഫോണ്‍ ഓണ്‍ ആക്കി ഫേസ്ബുക്ക് നോക്കി. ഇതോടെ ഫോണ്‍ സിഗ്നല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്.
Read Moreഅണികൾക്ക് ഇവനില്ലേ തെരഞ്ഞെടുപ്പിനെന്ത് കൊഴുപ്പ്..! സംസ്ഥാനത്ത് ബാറുകൾ നവംബർ ആദ്യവാരം തുറന്നേക്കും; ബാറുകൾ പാലിക്കേണ്ട നിർദേശങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അടച്ച ബാറുകള്‍ നവംബര്‍ ആദ്യവാരം തുറന്നേക്കുമെന്ന് സൂചന. തദ്ദേശ തെരഞ്ഞെടുപ്പ് വിഞ്ജാപനം ഉണ്ടാകുന്നതിന് മുന്‍പ് തുറക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന പരിശോധനകള്‍ കര്‍ശനമാക്കും. സാമൂഹിക അകലം പാലിച്ച് മേശയ്ക്ക് ഇരുവശവും രണ്ടുപേരെ മാത്രമേ ഇരിക്കുവാന് അനുവദിക്കുകയുള്ളു. ഭക്ഷണം പങ്കുവച്ച് കഴിക്കാന്‍ അനുവദിക്കില്ല. വെയിറ്റര്‍മാര്‍ മാസ്കും കൈയുറകളും ധരിക്കണമെന്നും കര്‍ശന നിര്‍ദേശമുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ എക്സൈസ്, പോലീസ്, റവന്യു വിഭാഗങ്ങള്‍ ബാറുകളില്‍ പരിശോധന നടത്തും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നുകഴിഞ്ഞാല്‍ ഡിസംബര്‍ അവസാനം മാത്രമേ ബാറുകള്‍ തുറക്കാന്‍ കഴിയുകയുള്ളു. മൂന്നുമാസം കഴിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പുണ്ടാകുമെന്നതിനാല് ഡിസംബര്‍ അവസാനം ബാര്‍ തുറക്കുന്നതു വിവാദത്തില്‍ കലാശിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് അടുത്തമാസം ആദ്യം ബാറുകൾ തുറക്കാമെന്ന് സർക്കാർ കരുതുന്നത്.
Read Moreസാമ്പത്തിക സംവരണം: മാർ പെരുന്തോട്ടത്തിന്റെ ലേഖനം ചർച്ചയാകുന്നു
കോട്ടയം: സാന്പത്തിക സംവരണവുമായി ബന്ധപ്പെട്ടു ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടത്തിന്റെ ലേഖനം ചർച്ചയാകുന്നു. യുഡിഎഫിനെതിരെയും മുസ്ലിം ലീഗിനെതിരെയും രൂക്ഷവിമർശനം ലേഖനത്തിലുണ്ട്. ദീപികയിലെ എഡിറ്റോറിയൽ പേജിൽ എഴുതിയ ലേഖനമാണ് ഇപ്പോൾ രാഷ്ട്രീയ വൃത്തങ്ങളിലടക്കം ചർച്ചയായിരിക്കുന്നത്. സാന്പത്തിക സംവരണത്തെ ചൊല്ലി എന്തിന് അസ്വസ്ഥത എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലീഗ് സംവരണത്തെ എതിർക്കുന്നത് ആദർശത്തിന്റെ പേരിലല്ല. ലീഗിന്റെ നിലപാടിൽ വർഗീയത മുഖംമൂടി മാറ്റി പുറത്തേക്കു വരുന്നു. ഈ വിഷയത്തിൽ അഭിപ്രായം പറയാനാവാത്ത വിധം യുഡിഎഫ് ദുർബലമായോ എന്നും ആർച്ച്ബിഷപ് ചോദിക്കുന്നു. സംവരണ വിഷയത്തിൽ ഇന്നു കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി ചേരാനിരിക്കെയാണ് ലേഖനം പുറത്തുവന്നിരിക്കുന്നത്. ഇതോടെ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ യുഡിഎഫ് നിർബന്ധിതമാകുമെന്നു കരുതുന്നു. എംഎൽഎമാരുടെ മേൽ യുഡിഎഫിന് നിയന്ത്രണം നഷ്ടമായെന്നും മാർ പെരുന്തോട്ടം വിമർശിച്ചിട്ടുണ്ട്. യുഡിഎഫിന്റെ വെൽഫയർ പാർട്ടി സഖ്യത്തിനെതിരെയും വിമർശനമുണ്ടായി. മുസ്ലിം രാഷ്ട്രമായ ബംഗ്ലാദേശ്…
Read Moreഅതു കൊണ്ട് ഞാന്‍ ഇതങ്ങ് പൊളിക്കുകയാ ! ബില്‍ഡിംഗില്‍ 30 വര്‍ഷമായി നടക്കുന്നത് ലഹരിക്കച്ചവടവും ചീട്ടുകളിയും മാത്രം; കടയുടമയുടെ പേരില്‍ കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തത് രണ്ടു പോക്സോ കേസുകള്‍; കൊലപാതകക്കേസുകള്‍ വേറെ;ജെസിബി കൊണ്ട് കട പൊളിക്കുന്നതിനു മുമ്പ് യുവാവ് പറഞ്ഞതിങ്ങനെ; വീഡിയോ വൈറലാകുന്നു…
പതിവായി വിവാഹാലോചനകള്‍ മുടക്കിയ നാട്ടുകാരനോട് സൂപ്പര്‍ഹിറ്റ് സിനിമ ‘അയ്യപ്പനും കോശിയും’ സ്റ്റൈലില്‍ പ്രതികാരം ചെയ്ത യുവാവാണ് ഇപ്പോള്‍ ശ്രദ്ധാകേന്ദ്രമാകുന്നത്. തനിക്കു വരുന്ന വിവാഹാലോചനകള്‍ നിരന്തരം മുടക്കിക്കൊണ്ടിരുന്ന ആളുടെ കട ജെസിബി കൊണ്ട് പൊളിച്ചടുക്കിയാണ് ആല്ബിന് എന്ന യുവാവ് പ്രതികാരം ചെയ്തത്. എന്നാല്‍ കടയുടമയുടെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നും ഇതും കട പൊളിക്കുന്നതിലേക്ക് യുവാവിനെ നയിച്ചുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ബില്‍ഡിംഗ് പൊളിക്കുന്നത് ലൈവ് ആയി പോസ്റ്റ് ചെയ്യാനും യുവാവ് മറന്നില്ല. കണ്ണൂരിലെ ചെറുപുഴയില്‍ ആയിരുന്നു സംഭവം. നാട്ടുകാരനെന്നു പരിചയപ്പെടുത്തിയാണ് യുവാവ് ലൈവ് വീഡിയോ തുടങ്ങുന്നത്. കഴിഞ്ഞ 30 വര്‍ഷമായി പ്രസ്തുത ബില്‍ഡിംഗ് ഉപയോഗിക്കുന്നത് കള്ളുവില്ക്കാനും ഹാന്‍സ് വില്‍ക്കാനും രാത്രിയില്‍ ചീട്ടുകളിക്കാനും വേണ്ടി മാത്രമാണെന്ന് യുവാവ് വീഡിയോയില്‍ ആരോപിക്കുന്നു. രണ്ടു മൂന്ന് കൊലപാതകക്കേസ് അടക്കം നൂറുകണക്കിന് കേസുകള്‍ കടയ്ക്കും കടയുടമയ്ക്കും എതിരേ ഉണ്ടായിരുന്നിട്ടും പോലീസോ…
Read Moreസിപിഎം നേതാക്കളുടെ വീടുകള്‍ക്കു നേരെ കല്ലേറ് ! അന്വേഷിച്ചപ്പോള്‍ പിടിയിലായതും സിപിഎം പ്രവര്‍ത്തകര്‍;കഞ്ഞിക്കുഴിയില്‍ നടന്നത്…
കഞ്ഞിക്കുഴിയില്യില് സിപിഎം നേതാക്കളുടെ വീടിനു കല്ലെറിഞ്ഞ സംഭവത്തില്‍ പിടിയിലായവരും സിപിഎം പ്രവര്‍ത്തകര്‍. സംഭവം രണ്ടുപക്ഷത്ത് നില്ക്കുന്ന സിപിഎം നേതാക്കളുടെ ശത്രുത വര്‍ധിപ്പിക്കാന്‍ നടത്തിയ ആസൂത്രിത ശ്രമമാണ് ഇതെന്നാണ് ലഭിക്കുന്ന വിവരം. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാ മധുവിന്റെയും കണ്ണര്‍കാട് എല്‍. സി. സെക്രട്ടറി സന്തോഷ്കുമാറിനെയും വീടുകള്‍ക്കു നേരെ കല്ലെറിഞ്ഞ സംഭവത്തിലാണ് പ്രതികളെ മാരാരിക്കുളം പൊലീസ് കുടുക്കിയത്. സിപിഎം. ഭരിക്കുന്ന പഞ്ചായത്തിലെ താത്കാലിക ഡ്രൈവറായ മുഖ്യപ്രതിയെ രണ്ടുവര്‍ഷം മുന്‍പ് ജോലിയില്‍നിന്നു പിരിച്ചുവിട്ടിരുന്നു. ഇതില്‍ പഞ്ചായത്ത് പ്രസിഡന്റിനോടുള്ള വൈരാഗ്യത്താല്‍ നേതാവിന്റെ മേല്‍ കുറ്റം വരുന്നതിനാണ് വീടാക്രമിച്ചതെന്നാണ് വിവരം. ഒരുവര്‍ഷം മുന്‍പ് ഇതേ നേതാക്കളുടെ വീടുകളില്‍ പോസ്റ്റര്‍ ഒട്ടിച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാവുകയും പ്രവര്‍ത്തകര്‍ തന്നെയാണെന്ന് മനസ്സിലാക്കി സിപിഎം. നേതൃത്വം ഇവരെ താക്കീതും ചെയ്തിരുന്നു. ഈ കേസിലെ പ്രതികള്‍ തന്നെയാണ് ഇപ്പോള്‍ വീടാക്രമിച്ചതിനു പിടിയിലായിരിക്കുന്നത്.
Read Moreഅമ്മയെ കൂടുതൽ ചോദ്യം ചെയ്യും! നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദമ്പതികൾ പറഞ്ഞ കഥ വിശ്വാസത്തിലെടുക്കാതെ പോലീസ്
കാഞ്ഞാർ: നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദന്പതികൾ പറഞ്ഞ കഥ വിശ്വാസത്തിലെടുക്കാതെ പോലീസ്. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് തയാരെടുക്കുകയാണ് കേസ് അന്വേഷിക്കുന്ന കാഞ്ഞാർ പോലീസ്. ഇതിനായി ആശുപത്രിയിൽ കഴിയുന്ന അമ്മയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യും. നവജാത ശിശുവിനെ തൊടുപുഴ പന്നിമറ്റത്തെ അനാഥാലയത്തിനു മുന്നിൽ ഉപേക്ഷിച്ച കേസിൽ കോട്ടയം അയർക്കുന്നം തേത്തുരുത്തിൽ അമൽ കുമാർ (31),ഭാര്യ അപർണ (26) എന്നിവരെയാണ് ഇന്നലെ കാഞ്ഞാർ പോലീസ് അറസ്റ്റ് ചെയ്തത്. പെരുവന്താനം സ്വദേശിയിൽ അപർണയ്ക്കുണ്ടായ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നെന്നാണ് പോലീസിനോട് ഇവർ പറഞ്ഞത്. ഇയാൾ രണ്ടു മാസം മുൻപ് ജീവനൊടുക്കിയെന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ പെരുവന്താനത്ത് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇത്തരത്തിൽ ഒരാളെകുറിച്ച് സൂചന ലഭിക്കാത്ത സാഹചര്യത്തിലാണ് അപർണയെ കൂടുതൽ ചോദ്യം ചെയ്യാൻ പോലീസ് ഒരുങ്ങുന്നത്. ഇവർ നൽകിയ മൊഴി പ്രകാരം പോലീസ് പറയുന്നത്. അമൽ കുമാർ അപർണ…
Read Moreതോട്ടപ്പള്ളിയിൽ വീണ്ടും രാപകൽ ഖനനം..! സമരം അടങ്ങി; നേതാക്കളില്ലാത്ത സമരപ്പന്തൽ; വരുന്ന തെരഞ്ഞെടുപ്പ് ചെലവിലേക്കായി നേതാക്കൾ ലക്ഷങ്ങൾ കരിമണൽ മാഫിയയിൽ നിന്നും കൈപ്പറ്റിയതായി ആരോപണം
അമ്പലപ്പുഴ: സമരങ്ങൾ ഒതുങ്ങിയതോടെ തീരദേശവാസികളുടെ ഉറക്കം കെടുത്തി തോട്ടപ്പള്ളിയിൽ വീണ്ടും കരിമണൽ നിറച്ച ടിപ്പറുകളുടെ മരണപ്പാച്ചിൽ. തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിനെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിവന്ന സമരം അവസാനിച്ചതോടെയാണ് തീരദേശത്തെ കവർന്നെടുത്തുകൊണ്ടുള്ള ഖനനം രാത്രിയിലും പകലും തുടരുന്നത്. കഴിഞ്ഞ മേയിലാണ് കരിമണൽ ഖനനത്തിനെതിരെ കോൺഗ്രസിൻ്റെയും ധീവരസഭയുടെയും നേതൃത്വത്തിൽ സമരങ്ങൾ ആരംഭിച്ചത്. തോട്ടപ്പള്ളി സ്പിൽവേ മുഖത്തിന് തെക്ക് ഭാഗത്തായി നിർമിച്ച താൽക്കാലിക പന്തലിൽ ആരംഭിച്ച റിലേ സത്യാഗ്രഹം ഡിസിസി പ്രസിഡൻറ് എം. ലിജുവാണ് ഉദ്ഘാടനം ചെയ്തത്. പന്തലൊഴിഞ്ഞു…പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.എം. സുധീരൻ, ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി. ദിനകരൻ തുടങ്ങിയ പ്രമുഖ നേതാക്കൾ വിവിധ ദിവസങ്ങളിലെത്തി സമരത്തിൽ പങ്കുചേർന്നിരുന്നു. എന്നാൽ ദിവസങ്ങൾ പിന്നിട്ടപ്പോഴേക്കും തീരത്ത് നേതാക്കളില്ലാത്ത സമരപ്പന്തൽ മാത്രമായി. ദിവസങ്ങൾക്ക് ശേഷം പന്തലും അഴിച്ചുമാറ്റിയതോടെ കരിമണൽ ഖനനത്തിനെതിരെ സമരം ചെയ്തതിൻെറ പേരിൽ കേസിൽപ്പെട്ട സാധാരണക്കാരായ…
Read More