വാളയാര്: വാളയാറില് പെണ്കുട്ടികള് പീഡനത്തിന് ഇരയായി മരിച്ച സംഭവത്തിലെ അന്വേഷണം സിബിഐക്ക് വിടാന് സര്ക്കാര് തയാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് കെ.സുരേന്ദ്രന്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില് ദൂതനെ വിട്ട് കേസ് അട്ടിമറിക്കാന് ശ്രമം നടന്നു. കഴിഞ്ഞ ഒരു വര്ഷമായി ആ കുടുംബത്തിന് നീതി ലഭിക്കാന് സര്ക്കാര് എന്താണ് ചെയ്തതെന്നും സുരേന്ദ്രന് ചോദിച്ചു. വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾ അട്ടപ്പള്ളത്തെ വീടിനു മുന്നിൽ തുടരുന്ന സത്യഗ്രഹത്തിന് പിന്തുണ നൽകി സ്ഥലത്ത് എത്തിയശേഷമാണ് സുരേന്ദ്രന്റെ പ്രസ്താവന. പെൺകുട്ടികളുടെ കുടുംബം എന്തിനാണ് സമരം ചെയ്യുന്നതെന്നാണ് മന്ത്രി എ.കെ. ബാലന് ചോദിക്കുന്നത്. എന്തിനാണ് സമരമെന്ന് അറിയില്ലെങ്കില് അക്കാര്യം മാതാപിതാക്കളോടല്ല ചോദിക്കേണ്ടത്. മുഖ്യമന്ത്രി ദൂതനെ വിട്ട് എന്ത് കാര്യമാണ് പറഞ്ഞതെന്ന് അന്വേഷിക്കുകയാണ് ബാലന് ചെയ്യേണ്ടത്. കേസിലെ മുഴുവന് പ്രതികളേയും നിയമത്തിന് മുന്പില് കൊണ്ടുവരണം. പാര്ട്ടിക്കാരാണ് പ്രതികള്. ഉന്നത പോലീസ് ഉദ്യോഗസ്ഥന് സോജന് തന്നെയാണ് കേസ് അട്ടിമറിച്ചത്.…
Read MoreCategory: Top News
പുലർച്ചെ അവർകണ്ട് മുട്ടിയത് എല്ലാം തീരുമാനിച്ച ശേഷം; പിന്നെ ഒന്നിച്ച് കരമനയാറിന്റെ ആഴങ്ങിലേക്ക് ചാടിയെങ്കിലും മരണത്തിൽ നിന്ന് വിദ്യാർഥിനിയെ രക്ഷിച്ച് നാട്ടുകാർ; ആഴങ്ങളിൽ യുവാവിന് മുങ്ങിമരണം
നെടുമങ്ങാട്: പ്ലസ്ടു വിദ്യാര്ത്ഥികളായ ആൺകുട്ടിയും പെൺകുട്ടിയും കരമനാറില് ചാടി. സംഭവത്തില് 17-കാരന് മുങ്ങിമരിച്ചു. പെണ്കുട്ടിയെ നാട്ടുകാര് രക്ഷപ്പെടുത്തി. നെടുമങ്ങാട്കരകുളം കാച്ചാണി പുള്ളിക്കോണം കുഴിവിളവീട്ടില് ഗരീശന്,ശൈലജ ദമ്പതികളുടെ മകന് ശബരീനാഥ് (17)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പെണ്കുട്ടിയെ നാട്ടുകാരും ബന്ധുക്കളും ചേര്ന്ന് രക്ഷിച്ചു. ശനിയാഴ്ച്ച പുലര്ച്ചേ 4.30-ഒാടെയാണ് സംഭവം. രാവിലെ പത്രവിതരണത്തിനായി പോകുന്നുവെന്നുപറഞ്ഞാണ് ശബരീനാഥ് വീട്ടില് നിന്നു പോയത്. കരമനയാറിലെ കളത്തുകാല് ചാണിച്ചാന് കടവിനു സമീപം പെണ്കുട്ടി ശബരീനാഥിനെ കാത്തു നിന്നു. ഇവിടെ ആഴമേറിയ കയങ്ങളുണ്ട്. ഇതുവഴിപോയവര് രണ്ടുപേര് നില്ക്കുന്നതു കണ്ട് വിവരങ്ങള് ചോദിക്കുന്നതിനിടെ ഇരുവരും ആഴമേറിയ കയത്തിലേയ്ക്ക് ചാടുകയായിരുന്നു. സ്ഥലത്തുകൂടിയ നാട്ടുകാര് ഉടന് തന്നെ കടവിലിറങ്ങി നടത്തിയ തെരച്ചിലില് പെണ്കുട്ടിയെ രക്ഷിക്കാനായി.
Read Moreആ എംഎൽഎ ഞാനല്ല, എന്നെ വെറുതേ വേട്ടയാടുകയാണ്; സ്വപ്നയെയും സന്ദീപിനെയും അറിയില്ല; കാരാട്ട് റസാഖ് എംഎല്എ രാഷ്ട്രദീപികയോട് വെളിപ്പെടുത്തുന്നു…
കോഴിക്കോട്: സ്വര്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട സന്ദീപ് നായരുമായോ കേസിലെ മറ്റേതെങ്കിലും പ്രതികളുമായോ യാതൊരു ബന്ധവുമില്ലെന്ന് കൊടുവള്ളി എംഎല്എ കാരാട്ട് റസാഖ്. ഫോണിലോ അല്ലാതെയൊ ഇവരുമായി യാതൊരു ബന്ധവുമില്ല. പ്രതികളെ കണ്ടിട്ടുപോലുമില്ലെന്ന് എംഎല്എ “രാഷ്ട്രദീപിക’യോട് പറഞ്ഞു. പ്രതികളെ മാധ്യമങ്ങളില് കണ്ടുള്ള പരിചയം മാത്രമാണുള്ളത്. ജൂലൈയിലാണ് തനിക്കെതിരേ മൊഴി ലഭിച്ചതെന്നാണ് പറയുന്നത്. എന്നാല് ഇത്രയും മാസം കഴിഞ്ഞിട്ടും ഒരു അന്വേഷണ ഏജന്സി പോലും തന്നെ വിളിച്ചിട്ടില്ല. അനാവശ്യമായ വിവാദങ്ങള് ആര്ക്കോ വേണ്ടി ഉണ്ടാക്കുകയാണ് . ഇതിനു പിന്നില് ആരുടെയെങ്കിലും കൈകള് പ്രവര്ത്തിക്കുന്നുണ്ടോ എന്നറിയില്ല. തനിക്ക് സ്വര്ണക്കള്ളക്കടത്ത് എന്ന ബിസിനസ് ഇല്ല. ഇത്തരം ആളുകളുമായി ഒരു നിലയ്ക്കമുള്ള ബന്ധവുമില്ല. അതിനാല് യാതൊന്നും ഭയപ്പെടേണ്ട സാഹചര്യമില്ല. രാഷ്ട്രീയ മാറ്റത്തിനു ശേഷം തനിക്കെതിരെ പല ഗൂഢാലോചനകളും പലഭാഗത്തു നിന്നും നടക്കുന്നുണ്ട്. ഇത് ആരാണെന്ന് ഇപ്പോള് വ്യക്തമാക്കുന്നില്ല. സത്യസന്ധമായി അന്വേഷിക്കുന്ന ഒരു ഏജന്സിക്കും തന്നെ വിളിപ്പിക്കാനാവില്ല,…
Read Moreകോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തകരാൻ കാരണം ആൾക്കൂട്ട സമരങ്ങൾ; ആരോഗ്യപ്രവർത്തകർ ശരിയല്ലാത്ത പെരുമാറ്റം കാണിച്ചാൽ നടപടിയെന്ന് മന്ത്രി ശൈലജ
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനിടെ ആരോഗ്യ പ്രവർത്തകരെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമമെന്ന് മന്ത്രി കെ.കെ. ഷൈലജ. മാസങ്ങളോളമായി വലിയ പ്രവർത്തനങ്ങളാണ് ആരോഗ്യപ്രവർത്തകർ നടത്തുന്നത്. എന്നാൽ അതിനിടയിൽ ആരോഗ്യപ്രവർത്തകരെ രാഷ്ട്രീയ പ്രേരിതമായി ഉപയോഗിക്കാനുള്ള ശ്രമങ്ങളുണ്ടായെന്നും മന്ത്രി പറഞ്ഞു. ആരോഗ്യപ്രവർത്തകർ ശരിയല്ലാത്ത പെരുമാറ്റം കാണിച്ചാൽ നടപടി ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തകരാൻ കാരണം ആൾക്കൂട്ട സമരങ്ങളാണെന്നും ആരോഗ്യമന്ത്രി ആരോപിച്ചു
Read Moreന്യൂനമർദ സാധ്യത! ചൊവ്വാഴ്ച മുതൽ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്…
ന്യൂഡൽഹി: ചൊവ്വാഴ്ച മുതൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ കാറ്റ് ശക്തി പ്രാപിക്കാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.
Read Moreഇത് സിനി സാബു! കേരളത്തില് കോവിഡ് സ്രവ സാമ്പിള് ശേഖരണത്തിനു വാഹനവുമായി പോകുന്ന ഏക വനിതാ ഡ്രൈവര്; ജീവന്റെ കാവലാളായി ഒരു വീട്ടമ്മ
കേരളത്തില് കോവിഡ് സ്രവ സാമ്പിള് ശേഖരണത്തിനു വാഹനവുമായി പോകുന്ന ഏക വനിതാ ഡ്രൈവറെന്ന് തൊടുപുഴ പുതുപ്പരിയാരം മുക്കുടിക്കല് സിനി സാബുവിന് അഭിമാനിക്കാം. കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്ത്തിക്കുന്ന ആരോഗ്യ പ്രവര്ത്തകരായ വനിതകള്ക്കു സേവനം അവരുടെ ജോലിയുടെ ഭാഗമാണെങ്കിലും ഈ വീട്ടമ്മയ്ക്ക് ഇത് അനേകരുടെ ജീവന് രക്ഷിക്കുന്ന മഹത്തായ ദൗത്യമാണ്. കോവിഡെന്നു കേട്ടാല് പുരുഷന്മാര് പോലും നോ പറയുന്ന കണ്ടെയ്ന്മെന്റ് സോണുകളിലും ഹോട്ട് സ്പോട്ടുകളിലും സ്രവ സാമ്പിള് ശേഖരണത്തിനു തന്റെ വാഹനവുമായി ഓടിയെത്താന് സിനി സാബുവിന് തെല്ലും ഭയമില്ല. സിനി ഈ ദൗത്യമേറ്റെടുത്തതോടെ പലരും നെറ്റി ചുളിച്ചു. പക്ഷേ കലപ്പയില് കൈവച്ചശേഷം പിന്തിരിയാന് തയാറല്ലായിരുന്നു ഈ വീട്ടമ്മ. വെല്ലുവിളി ഏറ്റെടുത്ത്… വെല്ലുവിളികള് ഏറ്റെടുക്കാന് തയാറാകുമ്പോഴാണു ജീവിതത്തില് ഉയര്ച്ചയുണ്ടാകുന്നതെന്ന ബോധ്യമാണ് വെല്ലുവിളി നിറഞ്ഞ ഈ ജോലിയേറ്റെടുക്കാന് സിനിയ്ക്കു പ്രചോദനമായത്. പുതുപ്പരിയാരത്തുള്ള ചായക്കടയില് ഭര്ത്താവ് സാബുവിനൊപ്പം അത്യാവശ്യം ജോലികളില് സഹായിച്ചു…
Read Moreഅവയവ കച്ചവടം സജീവം! രണ്ടു വര്ഷത്തിനുള്ളില് നടന്നിട്ടുള്ള അവയവ കൈമാറ്റം അന്വേഷിക്കാന് നിര്ദേശം; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്…
തിരുവനന്തപുരം/തൃശൂർ: സംസ്ഥാനത്ത് അവയവ കച്ചവട മാഫിയ സജീവമാണെന്നു ക്രൈംബ്രാഞ്ച് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ തൃശൂർ ക്രൈംബ്രാഞ്ച് എസ്പി കെ.എസ്. സുദർശനന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. രണ്ടു വർഷത്തിനുള്ളിൽ നടന്നിട്ടുള്ള അവയവ കൈമാറ്റം അന്വേഷിക്കാനാണു നിർദേശം. മൃതസഞ്ജീവനി അടക്കമുള്ള സർക്കാർ സംവിധാനങ്ങൾ അട്ടിമറിച്ചാണ് അവയവ കൈമാറ്റം നടക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർക്ക് ഇതിൽ പങ്കുള്ളതിനാലാണ് അവയവ കച്ചവട മാഫിയയുടെ പ്രവർത്തനം തുടരുന്നതെന്നു ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത്, സംസ്ഥാന പോലീസ് മേധാവിക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നു. കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തെത്തുടർന്നാണ് ഇതുസംബന്ധിച്ച വിശദമായ അന്വേഷണം വേണമെന്നു നിർദേശിച്ചത്. ഏജന്റുമാർ വഴി പണം വാങ്ങിയാണ് അവയവ കൈമാറ്റം നടത്തുന്നത്. കൊടുങ്ങല്ലൂരിൽ അവയവദാനത്തിനു തയാറായ ആൾക്കു മതിയായ പ്രതിഫലം നൽകിയില്ലെന്ന ആരോപണം അടുത്ത നാളിൽ ഉയർന്നിരുന്നു. വൃക്ക വിലയ്ക്കു വാങ്ങുന്നവർ മൂന്നു മുതൽ 30 വരെ ലക്ഷം രൂപയാണ് രോഗികളുടെ ബന്ധുക്കളിൽനിന്നു തട്ടിയെടുക്കുന്നത്.…
Read Moreമാധ്യമങ്ങളില്നിന്ന് രക്ഷപ്പെടാന് വേണുഗോപാലിനോട് കേരളം വിട്ടുപോകാന് ശിവശങ്കര്! ശിവശങ്കറിന്റെയും ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും വാട്ട്സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെയും ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെയും വാട്ട്സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്. പണമിടപാടിൽ ഇടപെട്ടില്ലെന്ന ശിവശങ്കറിന്റെ മൊഴിയുടെ സാധുത ഇല്ലാതാക്കുന്നതാണു സന്ദേശങ്ങൾ. ലോക്കർ സംബന്ധിച്ച ആശങ്കകളാണ് സ്വപ്ന അറസ്റ്റിലായി പത്തുദിവസത്തിനു ശേഷമുള്ള വാട്ട്സ്ആപ്പ് സന്ദേശങ്ങളിൽ പ്രധാനമായും പങ്കുവയ്ക്കുന്നത്. മാധ്യമങ്ങളിൽനിന്ന് രക്ഷപ്പെടാൻ വേണുഗോപാലിനോട് കേരളം വിട്ടുപോകാനും ശിവശങ്കർ ഉപദേശിക്കുന്നുണ്ട്. ജൂലൈ 11നാണ് സ്വപ്ന സുരേഷിനെ എൻഐഎ അറസ്റ്റ് ചെയ്തത്. അന്വേഷണ ഏജൻസികൾ തന്റെ സാന്പത്തിക ഇടപാടുകൾ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി ശിവശങ്കറിന് സൂചന ലഭിച്ചിരുന്നതായും വാട്ട്സ്ആപ്പ് സന്ദേശങ്ങളിൽനിന്ന് വ്യക്തമാണ്. ശിവശങ്കറിന്റെയും ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെയും ഫോണുകൾ പരിശോധിച്ചതിൽനിന്നാണ് നിർണായക ചാറ്റുകൾ ഇഡിക്കു ലഭിച്ചത്. എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിർക്കാൻ അന്വേഷണ ഏജൻസികൾ പ്രധാനമായും ആയുധമാക്കുന്നത് വാട്ട്സ്ആപ്പ് സന്ദേശങ്ങളാണ്. ഇതുൾപ്പെടെയുള്ള തെളിവുകളാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയിൽ നൽകിയത്.
Read Moreഎല്ലാ ആഘോഷങ്ങളിലും ധീരസൈനികരെയും ഓർക്കണം! സൈനികർക്കായി വിളക്ക് കത്തിക്കണം; കോവിഡ് ജാഗ്രത കൈവിടരുത്: പ്രധാനമന്ത്രി
ന്യൂഡൽഹി: ഉത്സവാഘോഷങ്ങൾക്കിടെ കോവിഡിന് എതിരായ ജാഗ്രത ഒട്ടും കുറയരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം ഓർപ്പെടുത്തിയത്. മുൻ വർഷങ്ങളിലെ ദുർഗ പൂജയിലും ദസറയിലും നിരവധി ആളുകൾ തടിച്ചുകൂടിയിരുന്നു. എന്നാൽ ഇത്തവണ അത് സംഭവിച്ചില്ല. ഇനിയും നിരവധി ഉത്സവങ്ങൾ ആഘോഷിക്കേണ്ടതുണ്ട്. നിയന്ത്രണങ്ങളോടെ വേണം ഇതെല്ലാമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഉത്സവാഘോഷങ്ങൾക്കിടെ വിപണിയിൽനിന്ന് സാധനം വാങ്ങുമ്പോൾ പ്രാദേശിക ഉത്പന്നങ്ങൾക്ക് മുൻഗണന നൽകണം. എല്ലാ ആഘോഷങ്ങളിലും നമ്മുടെ ധീരസൈനികരെയും ഓർക്കണം. അവരെ ബഹുമാനിക്കുന്നതിനായി ജനങ്ങൾ വീട്ടിൽ വിളക്ക് കത്തിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
Read Moreകേരള ജനപക്ഷം യുഡിഎഫുമായി ചേർന്നു പ്രവർത്തിക്കും; പ്രവർത്തകർ യുഡിഎഫ് ചിന്താഗതിയുള്ളവരാണെന്ന് പി.സി. ജോർജ്
കോട്ടയം: പൂഞ്ഞാർ എംഎൽഎ പി.സി. ജോർജിന്റെ പാർട്ടി കേരള ജനപക്ഷം യുഡിഎഫ് മുന്നണിയുടെ ഭാഗമാകാൻ ഒരുങ്ങുന്നു. നിലവിൽ ജോർജും കൂട്ടരും ഒരു മുന്നണിയുടെയും ഭാഗമല്ലാതെയാണ് നിൽക്കുന്നത്. യുഡിഎഫുമായി ചേർന്നു പ്രവർത്തിക്കുമെന്ന് ജോർജ് തന്നെയാണ് വ്യക്തമാക്കിയത്. കേരള ജനപക്ഷം പ്രവർത്തകർ യുഡിഎഫ് ചിന്താഗതിയുള്ളവരാണെന്നും വാർത്താ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ തന്നെ താൻ മത്സരിക്കും. അതാണ് ആഗ്രഹം. പൂഞ്ഞാർ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഈരാറ്റുപേട്ടയിലാണ് താൻ ജനിച്ചു വളർന്നത്. പാലായും കാഞ്ഞരപ്പള്ളിയും തനിക്ക് വിജയിക്കാൻ സാധിക്കുന്ന മണ്ഡലങ്ങളാണ്. ഇക്കാര്യങ്ങളിൽ ആലോചിച്ച് തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി യുഡിഎഫുമായി സഹകരിക്കണമെന്നാണ് ഭൂരിഭാഗം പാർട്ടി പ്രവർത്തകരുടെയും അഭിപ്രായം. ചിലർ എൽഡിഎഫിനൊപ്പം നിൽക്കണമെന്നും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ യുഡിഎഫുമായി ചേർന്നു പ്രവർത്തിക്കാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്. യുഡിഎഫ് മുന്നണിയുമായി ഒരു മേശയ്ക്കുചുറ്റും ഇരുന്ന് ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. എന്നാൽ ഉമ്മൻ…
Read More