തിരുവന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള പ്രതിഷേധത്തിൽ എസ്എഫ്ഐ പ്രവർത്തകരോട് തണുത്ത നയം സ്വീകരിച്ച് പോലീസ്. പോലീസിന്റെ ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയ കുറ്റമടക്കമുള്ള വകുപ്പുകളാണ് ഗവർണറുടെ വാഹനം തടഞ്ഞ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ചുമത്തിയത്. എഫ്ഐആറിൽ എസ്എഫ്ഐക്കാർ വാഹനം തടഞ്ഞുവെന്ന് മാത്രമാണ് പരാമർശിച്ചിട്ടുള്ളത്. എന്നാൽ പ്രതിഷേധക്കാർ വാഹനം തടഞ്ഞ് അതിൽ അടിച്ചിരുന്നു. 365 പ്രകാരം ജാമ്യമില്ലാ കുറ്റം 12 എസ്എഫ്ഐക്കാർക്കെതിരെ ചുമത്തിയിട്ടുണ്ട്. അതേസമയം, മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനെതിരെ പെരുമ്പാവൂരിൽ ഷൂ എറിഞ്ഞതിൽ യൂത്ത് കോൺഗ്രസുകാർക്കെതിരെ വധശ്രമക്കുറ്റമാണ് പോലീസ് ചുമത്തിയത്. ഗവർണർക്കെതിരായ എസ്എഫ്ഐ പ്രതിഷേധത്തിലും സംഘർഷത്തിലും രാജ്ഭവൻ സർക്കാരിനോട് റിപ്പോർട്ട് തേടിയേക്കും. പ്രതിഷേധക്കാർ കാറിനുമേൽ ചാടി വീണ സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായെന്ന് ഗവർണർ പരസ്യമായി വിമർശിച്ചിരുന്നു. സംഭവത്തിൽ കേന്ദ്രസർക്കാരും റിപ്പോർട്ട് ആവശ്യപ്പെട്ടേക്കും. എഡിജിപിക്ക് പ്രതിഷേധത്തിന്റെ ദൃശ്യങ്ങളടക്കം ചേർത്ത് സിറ്റി പോലീസ് കമ്മീഷ്ണർ റിപ്പോർട്ട് ഇന്ന് നൽകും. എന്നാൽ…
Read MoreCategory: Top News
നാടുനീളെ നടന്ന് അടിവാങ്ങാൻ കെഎസ്യു-യൂത്ത് കോൺഗ്രസുകാർ, എന്നിട്ടും പാർട്ടി പിന്തുണയില്ല, സതീശനെതിരേ സ്വന്തം പാർട്ടിയിലെ യുവനേതാക്കൾ പടയൊരുക്കത്തിന്
കോട്ടയം: നവംബർ 18ന് തുടങ്ങിയ നവകേരള സദസിനെതിരേ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്-കെഎസ്യു പ്രവർത്തകർ നാടാകെ നടന്ന് അടിമേടിക്കുകയാണ്. തല്ലുകിട്ടിയിട്ടും പോരാട്ടവീര്യം ചോരാതെ പ്രതിഷേധിക്കുന്ന യുവനേതാക്കൾക്കും പ്രവർത്തകർക്കും നിലവിൽ കലിപ്പ് തല്ലിയ ഇടത് യുവജന സംഘടനകളോടോ സിപിഎമ്മുകാരോടോ അല്ല. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനോടാണ്. പെരുമ്പാവൂരിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഷൂ എറിഞ്ഞ സമരത്തെ തള്ളിപ്പറഞ്ഞ സതീശനെതിരേ കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.ജെ.യദുകൃഷ്ണനും അരുൺ രാജേന്ദ്രനും പരസ്യമായി രംഗത്തെത്തി കഴിഞ്ഞു. പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന പ്രസ്താവന നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നാണ് കെഎസ്യു നേതൃത്വത്തിന്റെ ആവശ്യം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കാറിന് കല്ലെറിഞ്ഞ് ചില്ലു തകർത്ത് നെറ്റി മുറിച്ചപ്പോൾ ഉണ്ടാകാത്ത വൈകാരിക പ്രതികരണമെന്നും ഷൂ ഏറ് പ്രതിഷേധത്തോട് കാട്ടേണ്ടതില്ലെന്നാണ് കെഎസ്യു നേതൃത്വത്തിന്റെ ഓർമ്മപ്പെടുത്തൽ. പിണറായിക്കെതിരേ ഷൂ എറിഞ്ഞപ്പോൾ സിപിഎമ്മിനോ ഡിവൈഎഫ്ഐക്കോ ഉണ്ടാകാത്ത ദുഖമാണ് സതീശനെന്നും യുവനേതാക്കന്മാർ കുറ്റപ്പെടുത്തുന്നു. ജനാധിപത്യ…
Read Moreഗന്ധമില്ല, ലഹരി കൂടുതലും, ചുണ്ടിനിടയിൽ വയ്ക്കാൻ എളുപ്പവും; വിദ്യാർഥികൾക്കിടയിൽ വില്ലനായി കൂൾലിപ്
തളിപ്പറമ്പ്: സ്കൂൾ-കോളജ് വിദ്യാർഥികൾക്കിടയിൽ വില്ലനായി കൂൾലിപ് എന്ന നിരോധിത പുകയില ഉത്പന്നം. മറ്റ് പുകയില ഉത്പന്നങ്ങളെ അപേക്ഷിച്ച് ഗന്ധമില്ലാത്തതും ലഹരി കൂടുതലായതാണ് കൂൾലിപ്. ചുണ്ടിന്റെ അടിയിൽ വച്ചാണ് ഇതിന്റെ ഉപയോഗം. മണമില്ലാത്തതിനാൽ ക്ലാസ് മുറികളിൽ പോലും ഇവ ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയരിക്കുന്നത്. സ്കൂളുകളുടെ പരിസരത്തുള്ള ചില കടകൾ കേന്ദ്രീകരിച്ചാണ് ഇത് വിൽപന നടത്തുന്നത്. കൂടാതെ വിദ്യാർഥികൾക്കിടയിൽ ഇത് എത്തിച്ച് കൊടുക്കുന്ന ചില ലോബികൾ തന്നെയുണ്ട് .ഇവർ വിദ്യാർഥികളെ ഇതിന്റെ ഡീലർമാരായും ഉപയോഗിക്കുന്നുണ്ട്. ഇതരസംസ്ഥാനത്ത് നിന്ന് അഞ്ച് രൂപയുള്ള കൂൾലിപ് ഇവിടെ വിറ്റഴിക്കുന്നത് അമ്പതും നൂറും രൂപക്കാണ്. ഇതിലൂടെയാണ് വിദ്യാർഥികളിൽ പലരും മയക്കുമരുന്നിന്റെ കുഴിയിലേക്ക് വീഴുന്നത്. കൂൾലിപ് ഉപയോഗിക്കുന്നവർ പിന്നീട് ലഹരിക്കടിമപ്പെടുമെന്നാണ് ഡോക്ടർമാർ പറയുന്നത്. പെട്ടെന്നുള്ള പെരുമാറ്റ വ്യതിയാനം, വിശപ്പില്ലായ്മ, ക്ലാസ് മുറിയിലെ ശ്രദ്ധക്കുറവ്, മറവി എന്നിവയാണ് കൂൾലിപ് ഉപയോഗിച്ചാലുണ്ടാകുന്ന ദോഷങ്ങൾ. സ്കൂളുകളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാകുമ്പോഴും ഇത്…
Read Moreഇരുപത്തിയൊന്ന് ദിവസത്തെ രാത്രികാല ഓണ്‍ലൈന്‍ പരിശീലനം; ഹയര്‍ സെക്കൻഡറി പ്രിന്സിപ്പൽമാര്ക്കിടയില് പ്രതിഷേധം ശക്തം
കൊച്ചി: ക്രിസ്മസ്- ന്യൂ ഇയര്‍ അവധി കവര്‍ന്നെടുത്തുകൊണ്ടുള്ള 21 ദിവസത്തെ തുടര്‍ച്ചയായ രാത്രികാല ഓണ്‍ലൈന്‍ പരിശീലനത്തിനെതിരേ ഹയര്‍ സെക്കൻഡറി പ്രിന്സിപ്പൽമാര്ക്കിടയില് പ്രതിഷേധം ശക്തമാകുന്നു. സീമാറ്റ്- കേരള ആവിഷ്ക്കരിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ഫംഗ്ഷണല്‍ സ്കൂള്‍ ലീഡര്‍ഷിപ്പിന്റെ(സിപിഎഫ്എസ്എല്) ഭാഗമായ ചതുര്‍ദിന റസിഡന്‍ഷ്യല്‍ പരിശീലനം കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയ ഹയര്‍ സെക്കൻഡറി പ്രിന്‍സിപ്പല്‍മാര്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലനമാണ് ഇന്ന് തുടങ്ങുന്നത്. രാത്രി 7.30 മുതല്‍ 9.30 വരെയുള്ള ക്ലാസുകള്‍ ജനുവരി രണ്ടിനാണ് അവസാനിക്കുന്നത്. സ്കൂള്‍ മേധാവി എന്ന നിലയിലുള്ള അറിവും നൈപുണ്യവും മെച്ചപ്പെടുത്താനാണ് പരിശീലനം നല്‍കുന്നതെന്നാണ് സീ മാറ്റ് കേരളയുടെ അറിയിപ്പിലുള്ളത്. സംസ്ഥാനത്ത് 393 ഹയര്‍ സെക്കൻഡറി പ്രിന്‍സിപ്പല്‍മാരും ഓണ്‍ലൈന്‍ ട്രെയിനിംഗില്‍ പങ്കെടുക്കണമെന്നാണ് അറിയിപ്പ്. കുടുംബത്തോടൊപ്പമുള്ള ക്രിസ്മസ്-ന്യൂ ഇയര്‍ അവധിക്കാലം ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ ക്ലാസിനു പിന്നിലുള്ളതെന്നാണ് ഹയര്‍ സെക്കൻഡറി പ്രിന്‍സിപ്പല്‍മാര്‍ പറയുന്നത്. ഈ കാലയളവില്‍ സ്കൂളുകളില്‍ എന്‍എസ്എസ്, സ്കൗട്ട്…
Read Moreഷബ്നയുടെ ആത്മഹത്യ; ആണുങ്ങളോട് ഉച്ചത്തിൽ സംസാരിക്കരുത്, വിവാഹ ബന്ധം വേർപ്പെടുത്തണം; ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത്
കോഴിക്കോട്: കോഴിക്കോട് ഓർക്കാട്ടേരിയിൽ യുവതി ആത്മഹത്യ ചെയ്ത കേസിൽ ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്ത്. കുന്നുമ്മക്കര സ്വദേശി തണ്ടാർകണ്ടി ഹമീദിന്റെ ഭാര്യ ഷബ്നയെ (30) ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ ആണ് പുറത്തുവന്നത്. ഷബ്ന ജീവനൊടുക്കിയ തിങ്കളാഴ്ച ഭർതൃവീട്ടുകാർ ഷബ്നയെ അസഭ്യം പറയുന്നത് വീഡിയോ ദൃശ്യത്തില്‍ വ്യക്തമാണ്. വിവാഹ ബന്ധം വേർപെടുത്തുന്നതിനെക്കുറിച്ചുവരെ ഭർതൃവീട്ടുകാർ സംസാരിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഭർത്താവിന്റെ അമ്മാവൻ ഹനീഫ ഷബ്നയെ അടിക്കുന്നത്. ഈ സംഭവത്തിനു പിന്നാലെയാണ് ഷബ്ന ജീവനൊടുക്കിയത്. വീഡിയോയില്‍ ഷബ്നയെ ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് ഹനീഫ സംസാരിക്കുന്നത്.ആണുങ്ങളോട് ഉച്ചത്തില്‍ സംസാരിക്കരുതെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്. അതേസമയം, ഷബ്നയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഷബ്നയുടെ ബന്ധുക്കളുടെ പരാതിയിൽ പറയുന്ന ഭർത്താവിന്റെ മാതാപിതാക്കൾ, സഹോദരി എന്നിവരെ ഉടൻ പോലീസ് ചോദ്യം ചെയ്യും. ഷബ്ന മരിക്കുന്ന ദിവസം ഇവരെല്ലാം വീട്ടിലുണ്ടായിരുന്നു. ഷബ്നയെ മർദിച്ച ഹമീദിന്റെ അമ്മാവന്…
Read Moreവിനോദയാത്രാസംഘത്തിന്റെ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസ് മരങ്ങള്‍ക്കിടയില്‍ തങ്ങിനിന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി; കുട്ടികളെല്ലാം സുരക്ഷിതർ
അടിമാലി: വിനോദയാത്രാസംഘം സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം തെറ്റി താഴ്ചയിലേക്ക് പതിച്ചു. മുന്‍വശം താഴേക്ക് തല കുത്തിയ നിലയിലായ ബസ് മരങ്ങള്‍ക്കിടയില്‍ തങ്ങി നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്നലെ രാത്രി 10.30 ഓടെ കൊച്ചി -ധനുഷ്കോടി ദേശീയ പാതയില്‍ ആറാം മൈലിന് സമീപമായിരുന്നു അപകടം. കര്‍ണാടക ഗവ.പ്രീ യൂണിവഴ്സിറ്റിയില്‍ നിന്നുള്ള 48 അംഗ വിദ്യാര്‍ഥി സംഘം സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. നേര്യമംഗലം ഭാഗത്തുനിന്നു മൂന്നാറിനു വരികയായിരുന്നു ബസ്.വാഹനത്തെ മറികടക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് സൂചന. അടിമാലിയില്‍ നിന്നെത്തിയ പോലീസും ഫയര്‍ഫോഴ്സ് സംഘവും ഇതുവഴിയെത്തിയ വാഹനയാത്രക്കാരും മറ്റും ചേര്‍ന്ന് ബസിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തിറക്കി. അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കേറ്റില്ലെന്ന് പോലീസ് പറഞ്ഞു.
Read Moreചരക്കുവണ്ടിയും സാമ്പത്തിക തർക്കവും; ആൺ സുഹൃത്തിനെ വെട്ടിക്കൊന്ന ശേഷം യുവതി ആത്മഹത്യ ചെയ്തു; വിവാഹിതരായ ഇരുവർക്കും രണ്ട് കുട്ടികളുണ്ട്
സുല്‍ത്താന്‍ ബത്തേരി: സുഹൃത്തിനെ വെട്ടിക്കൊന്ന് മധ്യവയസ്ക ജീവനൊടുക്കി. പഴേരി തോട്ടക്കര മമ്പളൂര്‍ ചന്ദ്രമതിയാണു(56) സുഹൃത്ത് തൊടുവെട്ടി പുത്തക്കാടന്‍ ബീരാനെ(58)വെട്ടിക്കൊലപ്പെടുത്തിയശേഷം തൂങ്ങിമരിച്ചത്. പഴേരി തോട്ടക്കരയില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. ഇന്നലെ ഉച്ചയോടെയാണ് ബീരാന് ചന്ദ്രമതിയുടെ വീട്ടിലെത്തിയത്. ഈ സമയം വീട്ടിലുണ്ടായിരുന്ന അമ്മ ദേവകിയെ സഹോദരന്റെ വീട്ടിലേക്ക് ചന്ദ്രമതി പറഞ്ഞയച്ചു. ദേവകി തിരികെയെത്തിയപ്പോഴാണ് വീടിനുപിന്നില്‍ ചന്ദ്രമതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരം അറിയിച്ചതനുസരിച്ച് സഹോദരന് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയില്‍ കട്ടിലില്‍ കഴുത്തിനു വെട്ടേറ്റു മരിച്ചനിലയില്‍ ബീരാനെ കണ്ടത്. ചന്ദ്രമതിയും ബീരാനും വര്‍ഷങ്ങളായി സുഹൃത്തുക്കളും കൂട്ടുകച്ചവടക്കാരുമാണ്. അടുത്തിടെ ഇരുവരും ചേര്‍ന്ന് ഗുഡ്സ് ഓട്ടോ വാങ്ങിയിരുന്നു. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് പോലീസിനു ലഭിച്ച പ്രാഥമിക വിവരം. ഭര്‍ത്താവ് കുട്ടപ്പന് 20 വര്‍ഷം മുമ്പ് ചന്ദ്രമതിയെ ഉപേക്ഷിച്ചുപോയതാണ്. ഈ ബന്ധത്തിലുള്ള രണ്ട് ആണ്മക്കള് വേറെയാണു താമസം. ബീരാന് ഭാര്യയും…
Read Moreഈ കളികൊള്ളാം… “നഗ്നരാക്കുന്ന” ആപ്പുകളിലേക്ക് ജനം ഇരച്ചുകയറുന്നു! ഒരുമാസം കയറിയത് 2.4 കോടി പേര്
മിയാമിസ്ബര്ഗ് (യുഎസ്): ഡീപ് ഫേക്ക് പ്ലാറ്റ്ഫോമുകളിലൂടെ സൃഷ്ടിച്ചെടുക്കുന്ന നഗ്നചിത്രങ്ങളും വീഡിയോകളും വന്‍ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ മറ്റൊരു നടുക്കുന്ന റിപ്പോര്‍ട്ട് കൂടി പുറത്ത്. എഐയുടെ സഹായത്തോടെ സാധാരണ ചിത്രങ്ങളെ വസ്ത്രമില്ലാത്തവയാക്കി മാറ്റുന്ന പ്ലാറ്റ്ഫോമുകളിലേക്ക് വന്‍തോതില്‍ ആളുകള്‍ എത്തുന്നുവെന്ന് സോഷ്യല്‍ നെറ്റ് വര്‍ക്ക് വിശകലന കമ്പനിയായ ഗ്രാഫിക്ക പുറത്ത് വിട്ട റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സെപ്റ്റംബറില്‍ മാത്രം 2.4 കോടി ആളുകള്‍ ഇത്തരം പ്ലാറ്റ്ഫോമുകള് സന്ദര്‍ശിച്ചുവെന്നും ഇത്തരം സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ച് വരികയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ വര്‍ഷം ജനുവരി മുതലുള്ള കണക്കുകള്‍ നോക്കിയാല്‍ എക്സ്, റെഡ് ഇറ്റ് മുതലായ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളില്‍ ഇത്തരം ആപ്പുകളുടെ പരസ്യലിങ്ക് വരുന്നത് വര്‍ധിച്ച് വന്നുവെന്നും പതിനൊന്ന് മാസം കൊണ്ട് ഇവയുടെ എണ്ണം 2,400 ശതമാനത്തിലധിക്കമായെന്നും ഗ്രാഫിക്ക പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ അശ്ലീല ഉള്ളടക്കമുള്ള പരസ്യങ്ങള്‍ അനുവദിക്കില്ലെന്നും ഇവ നീക്കം ചെയ്യാന്‍…
Read Moreനടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപിന്റെ അഭിഭാഷകന്റെ സൗകര്യം പരിഗണിച്ചാണ് സിംഗിള്‍ ബെഞ്ച് വാദം കേള്‍ക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നും ആണ് ക്രൈംബ്രാഞ്ചിന്റെ ആക്ഷേപം. തെളിവുകള്‍ പരിശോധിക്കാതെയാണ് ക്രൈംബ്രാഞ്ചിന്റെ അപേക്ഷയില്‍ വിചാരണ കോടതി തീരുമാനമെടുത്തത്. ശബ്ദ സന്ദേശങ്ങള്‍ കോടതി പരിഗണിച്ചില്ലെന്ന് അവർ വാദിക്കുന്നു. ഹര്‍ജി തള്ളിയ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധി നിയമ വിരുദ്ധമാണ് എന്നാണ് സര്‍ക്കാരിന്റെ നിലപാട്. പ്രോസിക്യൂഷന് ഹാജരാക്കിയ തെളിവുകള്‍ക്ക് ആധികാരികതയില്ല എന്നായിരുന്നു വിചാരണ കോടതിയുടെ വിധി.
Read Moreബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ വിയോഗത്തെ തുടർന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയായി ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തു. ഏകകണ്ഠമായാണ് ബിനോയിയെ സെക്രട്ടറിയായി സംസ്ഥാന എക്സിക്യൂട്ടീവ് തെരഞ്ഞെടുത്തതെന്ന് ഡി. രാജ അറിയിച്ചു. ഡിസംബർ 28 ന് സംസ്ഥാന കൗൺസിൽ ചേരുമെന്നും എക്സിക്യൂട്ടീവ് തീരുമാനത്തിന് അവിടെ അന്തിമ അംഗീകാരം നൽകുമെന്നും രാജ വ്യക്തമാക്കി. പാർട്ടി അർപ്പിച്ച കർത്തവ്യം തന്റെ കഴിവിന്റെ പരമാവധി നന്നായി ചെയ്യാൻ ശ്രമിക്കുമെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു.
Read More