കോഴിക്കോട്: കേരളത്തില്ഏറ്റവുമധികം വിറ്റഴിയുന്ന മദ്യമാണു ജവാന്. വിലക്കുറവുതന്നെയാണ് ജവാനെ സാധാരണക്കാരന്റെ ഇഷ്ട ബ്രാന്‍ഡാക്കി മാറ്റിയത്. വില്പന കൂടിയതോടെ ജവാന്റെ ഉത്പാദനം വര്‍ധിപ്പിക്കുകയാണ് ബീവറേജ് കോര്പറേഷന്. അതുമാത്രമല്ല, നിലവില്‍ ഒരു ലിറ്ററായിമാത്രം ലഭ്യമായ ജവാന് ഇനി അരലിറ്റര്‍ കുപ്പിയിലും എത്തുമെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. എണ്ണായിരത്തില്നിന്ന് പന്ത്രണ്ടായിരം കെയ്സായാണ് മദ്യത്തിന്റെ ഉത്പാദനം വര്‍ധിപ്പിക്കുന്നത്. ദിനംപ്രതിയുള്ള ഉത്പാദനം നാലായിരം കെയ്സു കൂടി കൂട്ടുന്നതോടെ ജവാന് കിട്ടാനില്ലെന്ന പരാതി ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിയുമെന്നാണ് അധികൃതർ കരുതുന്നത്. നിലവില്‍ ഒരു ലിറ്റര്‍ ജവാന് റമ്മിന് 640 രൂപയാണ് വില.കേരളത്തില്‍ ഒരു ലിറ്റര്മ ദ്യത്തിന്റെ എറ്റവും കുറഞ്ഞ വിലയാണിത്. ഇതിന് പുറമേ ട്രിപ്പിള്‍ എക്സ് റം എന്ന പുതിയ ബ്രാന്‍ഡും കൂടി ഉടന്‍ വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ് ബവ്കോ.
Read MoreCategory: Top News
എങ്ങനെ ജീവിക്കും? മഴക്കാലത്ത് കുടുംബ ബജറ്റ് താളം തെറ്റിക്കുന്ന വിലക്കയറ്റം; പച്ചക്കറി, മീന്‍, ഇറച്ചി വിലയിലെ കുതിപ്പ് ഞെട്ടിക്കുന്നത്
കോട്ടയം: പച്ചക്കറിക്കും മീനിനും ഇറച്ചിക്കും വില കുത്തനെ ഉയര്‍ന്നതോടെ കുടുംബ ബജറ്റ് താളം തെറ്റുന്നു. മഴക്കാലമെത്തിയതോടെ പച്ചക്കറിക്കും ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ മീനിനും വില കൂടിയതിനു പിന്നാലെ ഈ സമയത്ത് ഡിമാൻഡ് ഏറിയ ഇറച്ചിക്കും വില കുതിച്ചുയര്‍ന്നിരിക്കുകയാണ്. ഒരു കിലോ ഇറച്ചിക്കോഴിച്ച് 160 രൂപയ്ക്ക് മുകളിലാണ് വില. മീനില്‍ ഒരുകിലോ നാടന്‍ മത്തിക്കു വില 240 കടന്നു. കോഴിവില ഓരോദിവസവും രണ്ടുംമൂന്നും രൂപ വീതമാണ് കൂടുന്നത്. 160-165 രൂപ വരെയാണ് ജില്ലയില്‍ പലയിടത്തും വില. കേരള ചിക്കനുപോലും വില 160 രൂപയ്ക്ക് മുകളിലായി. മീന്‍വില കൂടിയതോടെ കോഴി വാങ്ങാനെത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. പോത്തിറച്ചിക്ക് പലയിടത്തും പല വിലയാണ്. 360 രൂപ മുതല്‍ 400 രൂപ വരെയാണ് ജില്ലയില്‍ പലയിടത്തെയും വില. വിപണിയില്‍ പോത്തിറച്ചിയുടെ വില സ്ഥിരപ്പെടുത്താന്‍ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചതല്ലാതെ കാര്യമായ ഇടപെടല്‍ ഉണ്ടായിട്ടില്ല. കോഴിത്തീറ്റ വില…
Read Moreസ്വന്തം അഭിപ്രായം പറയാനാകുന്നില്ല; ഒരു രാഷ്ട്രീയത്തിനും അടിമയാകാനില്ല; സംവിധായകൻ രാമസിംഹൻ ബിജെപി വിട്ടു
തിരുവനന്തപുരം: സംവിധായകൻ രാമസിംഹൻ അബൂബക്കർ (അലി അക്ബർ) ബിജെപി വിട്ടു. സ്വതന്ത്ര അഭിപ്രായങ്ങൾക്ക് ബിജെപിയിൽ സ്ഥാനം ഇല്ലാത്തതിനാലാണ് രാജിയെന്ന് രാമസിംഹൻ വ്യക്തമാക്കി. കലാകാരൻ എന്ന നിലയിൽ പലപ്പോഴും സ്വന്തം അഭിപ്രായം തുറന്നു പറയേണ്ടിവരും. ബിജെപിയിലെത്തിയ ശേഷം ഇത് പലപ്പോഴും പറ്റുന്നില്ലെന്നും രാമസിംഹൻ വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഇമെയില്‍ വഴിയാണ് രാജിക്കത്ത് കൈമാറിയത്. ഇനി ഒരു രാഷ്ട്രീയപ്രസ്ഥാനവുമായി ചേർന്ന് പ്രവർത്തിക്കാനില്ലെന്നും ഹിന്ദു ധർമത്തോടൊപ്പം നിൽക്കുമെന്നും രാമസിംഹൻ കുറിച്ചു. ഇപ്പോള്‍ ഒരു രാഷ്ട്രീയത്തിനും അടിമയല്ല, തികച്ചും സ്വതന്ത്രനാണ്. എല്ലാത്തില്‍ നിന്നും മോചിതനായെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. തല മൊട്ടയടിച്ച ചിത്രത്തിനൊപ്പമാണ് ബിജെപി ബന്ധം ഉപേക്ഷിച്ച വിവരം രാമസിംഹന് അറിയിച്ചത്. കുറിച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് സംവിധായകന് രാജസേനനും നടന് ഭീമന് രഘുവും ബിജെപി വിട്ടത്. ഇതിന് പിന്നാലെയാണ് രാമസിംഹൻ എന്ന അലി അക്ബറും പാർട്ടിയിൽ നിന്നും രാജി…
Read Moreനടാഷയ്ക്ക് ഇത് സ്ഥിരം പണി;വിദേശ ജോലി മോഹിച്ച് നടക്കുന്ന ഉദ്യോഗാർഥികൾ പ്രധാന ഇര; യുകെ മോഹിച്ച ആലപ്പുഴക്കാരന് നഷ്ടം ലക്ഷങ്ങൾ
ആലപ്പുഴ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. തിരുവനന്തപുരം പേട്ട പാൽകുളങ്ങര പത്മനാഭം വീട്ടിൽ നടാഷാ കോമ്പാറ (48) ആണ് അറസ്റ്റിലായത്. യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് ആലപ്പുഴ മാളികമുക്ക് സ്വദേശിയിൽ നിന്ന് 5.50 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ച കേസിൽ ആലപ്പുഴ നോർത്ത് പോലീസാണ് നടാഷാ കോന്പാറയെ അറസ്റ്റു ചെയ്തത്. സമാനമായ പരാതിയുണ്ടായതിനെ തുടർന്ന് തിരുവനന്തപുരത്തെ ഓഫീസ് പൂട്ടി എറണാകുളം കേന്ദ്രീകരിച്ചായിരുന്നു ഇവർ റിക്രൂട്ടിംഗ് ഏജൻസി നടത്തിയയിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇടപ്പള്ളിയിൽ നിന്നാണ് നടാഷയെ അറസ്റ്റ് ചെയ്തത്. എറണാകുളം സെൻട്രൽ സ്റ്റേഷനിലും നടാഷക്കെതിരെ കേസ് നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Read Moreഒരാൾക്ക് മാത്രമായുള്ളതല്ല; തീൻമൂർത്തി ഭവനിൽ നിന്ന് നെഹ്റുവിനെ വെട്ടി ; ഇനി പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം
ന്യൂഡൽഹി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായിരുന്ന തീൻമൂർത്തി ഭവനിൽ സ്ഥാപിച്ച മ്യൂസിയത്തിന്റെ “തലവര’ മാറ്റി കേന്ദ്ര സർക്കാർ. നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി(എന്‍എംഎംഎൽ) എന്ന പേര് മാറ്റി പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് സൊസൈറ്റി എന്നാക്കി പരിഷ്കരിച്ചു. വ്യാഴാഴ്ച ചേർന്ന എന്‍എംഎംഎൽ സൊസൈറ്റിയുടെ പ്രത്യേക യോഗത്തിലാണ് പുതിയ തീരുമാനം എത്തിയത്. സൊസൈറ്റിയുടെ ഉപാധ്യക്ഷനായ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ സാന്നിധ്യത്തിലാണ് പേരുമാറ്റ തീരുമാനം എടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സമിതിയുടെ ചെയർമാൻ. പ്രധാനമന്ത്രി എന്നാൽ അതിപ്രധാനമായ ഒരു പദവി ആണെന്നും മഴവില്ലിലെ എല്ലാ നിറങ്ങൾക്കും ഒരേ പ്രാധാന്യം നൽകുന്ന പോലെ രാജ്യത്തെ 13 പ്രധാനമന്ത്രിമാരുടെയും ഭരണകാലത്തിന്റെ അടയാളങ്ങൾ മ്യൂസിയത്തിൽ ഉൾപ്പെടുത്തുമെന്നും യോഗം അറിയിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് കമാൻഡർ ഇൻ ചീഫിന്റെ വസതിയായിരുന്ന തീൻമൂർത്തി ഭവനിലാണ് 1947-ൽ അധികാരമേറ്റെടുക്കുന്നത്…
Read Moreകോവിഡ് സെന്ററില്‍ വച്ച് യുവതിയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ നേതാവ് മൂന്നു വര്‍ഷത്തിനു ശേഷം പിടിയില്‍ ! മനു മംഗലശ്ശേരിയെ പൊക്കിയത് ഡല്‍ഹിയില്‍ നിന്ന്
കോവിഡ് ക്വാറന്റൈന് സെന്ററില്‍ ഒപ്പം ജോലി ചെയ്തിരുന്ന യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ ഡിവൈഎഫ്ഐ നേതാവ് മൂന്നു വര്‍ഷത്തിനു ശേഷം അറസ്റ്റില്‍. ഡിവൈഎഫ്ഐ മുന്‍ മേഖലാ സെക്രട്ടറിയായിരുന്ന സീതത്തോട് മംഗലശേരി വീട്ടില്‍ മനു എന്ന് വിളിക്കുന്ന എംപി പ്രദീപിനെ(36)യാണ് മൂഴിയാര്‍ എസ്എച്ച്ഓ ഗോപകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ രഹസ്യ നീക്കത്തിനൊടുവില്‍ ഡല്‍ഹിയില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ നാളെ നാട്ടിലെത്തിക്കുമെന്നാണ് വിവരം. 2020 നവംബര്‍ 14 നാണ് ഇയാള്‍ക്കെതിരേ പോലീസ് പീഡനക്കേസ് എടുത്തത്. 2020 മെയ് മുതല്‍ ജൂലൈ വരെ രണ്ടര മാസം തുടര്‍ച്ചയായി യുവതിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. ജില്ലാ കലക്ടര്‍ക്കാണ് യുവതി പരാതി നല്‍കിയത്. കലക്ടര്‍ ഇത് എസ്പിക്ക് കൈമാറുകയും മൂഴിയാര്‍ പോലീസ് കേസെടുക്കുകയുമായിരുന്നു. പീഡന പരാതി വരുമ്പോള്‍ സിപിഎം ലോക്കല്‍ കമ്മറ്റിയംഗവും ഡിവൈഎഫ്ഐ മേഖലയാ സെക്രട്ടറിയുമായിരുന്നു മനു. ഇയാള്‍ക്കെതിരേ പെണ്‍കുട്ടി…
Read Moreഇൻജക്ഷൻ എടുത്തപ്പോൾ വേദനിച്ചു; വർക്കല താലൂക്ക് ആശുപത്രിയിൽ ആരോഗ്യപ്രവർത്തകർക്കുനേരേ ആക്രമണം
തിരുവനന്തപുരം: ഇൻജക്ഷക്ഷൻ എടുത്തപ്പോൾ രോഗിക്ക് വേദനിച്ചെന്ന് പറഞ്ഞ് വർക്കല താലൂക്കാശുപത്രിയിലെ ജീവനക്കാർക്ക് നേരെ ആക്രമണം. രണ്ട് പേരെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. വർക്കല വില്ലുകടവ് വണ്ടിപ്പുര സ്വദേശികളായ മനു(19), സുജിത്ത് (25) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. മനുവിന്റെ കൈക്ക് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിലെത്തി. ഇഞ്ചക്ഷൻ നൽകാൻ ഡോക്ടർ നിർദേശിച്ചതിനെ നഴ്സ് ഇഞ്ചക്ഷൻ നൽകി. ഇതിനിടെ വേദന ഉണ്ടായെന്നാരോപിച്ച് മനുവും സുഹൃത്ത് സുജിത്തും ചേർന്ന് ആശുപത്രി ജീവനക്കാരെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിൽ ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റ് അജയ്, സെക്യൂരിറ്റി ജീവനക്കാരായ സാബു, ശ്രീജിത്ത് എന്നിവർക്ക് പരിക്കേറ്റു. ആശുപത്രി അധികൃതർ പോലീസിൽ അറിയിച്ചതിനെ തുടർന്ന് വർക്കല പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു.
Read Moreഅവനെ കണ്ടാൽ വരാതിരിക്കാനാകുമോ..! പിടികൊടുക്കാതെ ഹനുമാൻ കുരങ്ങൻ മുകളിൽതന്നെ; ഇണയെ കാട്ടി പ്രലോഭിപ്പിച്ച് മൃഗശാല ജീവനക്കാർ
തിരുവനന്തപുരം: മൃഗശാലയിൽ നിന്നും ചാടിപ്പോയി മരത്തിന്റെ മുകളിൽ കയറിയ ഹനുമാൻ കുരങ്ങിനെ താഴെ എത്തിയ്ക്കാൻ പ്രലോഭനശ്രമങ്ങളുമായി മൃഗശാല ജീവനക്കാർ നീക്കം തുടങ്ങി. കാട്ടുപോത്തിന്റെ കൂടിന് സമീപത്തെ ആഞ്ഞിലി മരത്തിന് മുകളിലാണ് പെണ്‍കുരങ്ങ് കയറിയിരിക്കുന്നത്.ഇണയായ ആണ്‍കുരങ്ങിനെ കാട്ടി മരത്തിന് മുകളിൽ നിന്നും താഴെ എത്തിക്കാനാണ് മൃഗശാല ജീവനക്കാർ ശ്രമിക്കുന്നത്. ചൊവ്വാഴ്ച്ച പരീക്ഷണ അടിസ്ഥാനത്തിൽ കൂട് തുറക്കുന്നതിനിടെയാണ് ഹനുമാൻ കുരങ്ങ് പുറത്തു ചാടിയത്. ഇന്നലെ രാവിലെ മൃഗശാല കോംന്പൗണ്ടിലെ മരത്തിന് മുകളിൽ കുരങ്ങിനെ കണ്ടെ ത്തിയെങ്കിലും നിലത്തിറക്കാൻ സാധിച്ചിരുന്നില്ല. ഇണ മൃഗശാലയിൽ ഉള്ളതിനാൽ കുരങ്ങ് നിലത്തിറങ്ങുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ.കുരങ്ങിനെ പ്രകോപിപ്പിച്ച് ബലപ്രയോഗത്തിലൂടെ കൂട്ടിലാക്കാൻ ശ്രമിക്കില്ലെന്ന് മൃഗശാല അധികൃതർ അറിയിച്ചു. അങ്ങോട്ട് ആക്രമിച്ചാൽ അല്ലാതെ തിരികെ ആക്രമിക്കില്ലെന്നതിനാൽ ആശങ്കകൾ വേണ്ടെന്നും അധികൃതർ വ്യക്തമാക്കി. തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് രണ്ടു സിംഹങ്ങളെയും ഒരു ജോഡി കുരങ്ങുകളെയും…
Read Moreതൃശൂരിൽ ആംബുലൻസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; അപകടത്തിൽപ്പെട്ടത് മകനെ ഡോക്ടറെ കാണിച്ചു മടങ്ങുകയായിരുന്ന കുടുംബം
അരിമ്പൂർ: തൃശൂർ-വാടാനപ്പള്ളി സംസ്ഥാനപാതയിൽ മകനെ ഡോക്ടറെ കാണിച്ചു മടങ്ങുകയായിരുന്ന കുടുംബാംഗങ്ങൾ സഞ്ചരിച്ച ഓട്ടോ ടാക്സിയും രോഗിയുമായി പോകുകയായിരുന്ന ആംബുലൻസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവായ ഓട്ടോ ടാക്സി ഡ്രൈവർ മരിച്ചു. മൂന്നുവയസുള്ള കുട്ടിയടക്കം മൂന്നു പേർക്കു ഗുരുതര പരിക്കേറ്റു. ഇന്നു പുലർച്ചെ ഒന്നരയ്ക്ക് എറവ് കപ്പൽപ്പള്ളിക്കു സമീപമായിരുന്നു അപകടം. ഓട്ടോ ഓടിച്ചിരുന്ന ഇരിങ്ങാലക്കുട പടിയൂർ സ്വദേശി ചളിങ്ങാട് സുകുമാരന്റെ മകൻ ജിത്തു (28) ആണ് മരിച്ചത്. ജിത്തുവിന്റെ ഭാര്യ നീതു (23), ഇവരുടെ മകൻ അദ്രിനാഥ് (മൂന്ന്), നീതുവിന്റെ പിതാവ് ചിറ്റൂർ വീട്ടിൽ കണ്ണൻ (55) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ആംബുലൻസിലുണ്ടായിരുന്ന ആർക്കും പരിക്കില്ല. ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ മകനെ ഡോക്ടറെ കാണിച്ചശേഷം ഓട്ടോയിൽ മടങ്ങുകയായിരുന്നു ജിത്തുവും കുടുംബവും. പുത്തൻപീടിക പാദുവ ആശുപത്രിയിൽനിന്ന് രോഗിയുമായി പോയിരുന്ന ആംബുലൻസും ഓട്ടോ ടാക്സിയും തമ്മിൽ…
Read Moreമോഡലായ തന്നെ മൂന്നുവർഷം പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി; പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണി; യുവാവിന്റെ വെളിപ്പെടുത്തൽ മറ്റൊന്ന്
റാഞ്ചി: മോഡലായ യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍.ജാര്‍ഖണ്ഡിലെ റാഞ്ചി സ്വദേശിയായി തന്‍വീര്‍ ഖാനെ ബിഹാറിലെ അരാരിയ ജില്ലയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി മുംബൈ പോലീസിലാണ് പ്രതിക്കെതിരെ പരാതി നല്‍കിയത്. ബിഹാറിലെ ഭഗല്‍പുര്‍ സ്വദേശിയായ പെണ്‍കുട്ടി മോഡലിങ്ങിനായാണ് റാഞ്ചിയിലെത്തിയത്. ഇവിടെ വച്ചാണ് പ്രതിയെ പരിചയപ്പെടുന്നത്. 2021 മുതല്‍ പ്രതി നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് പെണ്‍കുട്ടി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. പീഡനത്തെക്കുറിച്ച് ആരോടെങ്കിലും വെളിപ്പെടുത്തിയാല്‍ അപായപ്പെടുത്തുമെന്നും പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടി ആരോപിക്കുന്നു. എന്നാല്‍ ആരോപണങ്ങളെല്ലാം പ്രതി നിഷേധിച്ചു.തന്നെ കുടുക്കാനുള്ള ശ്രമമാണിതെന്നാണ് പ്രതിയുടെ വാദം.
Read More