പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്സന് മാവുങ്കല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പോള്കെപിസിസി പ്രസിഡന്റ് കെ സുധാകരന് അവിടെയുണ്ടായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. തന്നെ പീഡിപ്പിക്കുമ്പോള്‍ സുധാകരന് ആ വീട്ടില്‍ ഉണ്ടായിരുന്നെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ആ കേസില്‍ ചോദ്യം ചെയ്യാനാണ് സുധാകരനെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിരിക്കുന്നത്. പീഡന വിവരം അറിഞ്ഞിട്ടും സുധാകരന് ഇടപെട്ടിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. അതിജീവിതയുടെ മൊഴി ഗൗരവമേറിയതാണ്. ആ കേസിലാണ് മോന്സന് മാവുങ്കലിനെ കോടതി ശിക്ഷിച്ചത്. പോക്സോ കേസുമായി ബന്ധപ്പെട്ടും സുധാകരനെ ചോദ്യംചെയ്യേണ്ടി വരുമെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. വളരെ ഗൗരവകരമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും എം വി ഗോവിന്ദന് മാധ്യമങ്ങളോട് പറഞ്ഞു. ആര്‍ക്കെതിരേയും കേസെടുക്കാന്‍ സിപിഎം നിര്‍ദേശിച്ചിട്ടില്ല. കള്ളക്കേസില്‍ ആരേയും കുടുക്കണമെന്ന് സിപിഎമ്മിന് താത്പര്യവുമില്ല. എല്ലാ അര്‍ത്ഥത്തിലും പത്രസ്വാതന്ത്ര്യം അനുവദിക്കണമെന്നാണ് സിപിഎം നിലപാട്. സര്‍ക്കാരിനെയും എസ്എഫ്ഐയെയും വിമര്‍ശിച്ചാല്‍ കേസെടുക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ല. കുറ്റവാളികളെ…
Read MoreCategory: Top News
മുസ്ലിം പെണ്‍കുട്ടിയെ പ്രണയിച്ചതിന് ദളിത് യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഓടയില്‍ തള്ളി ! യുവാവിന്റെ വീടിന് തീയിട്ടു; ഹിമാചലില്‍ വന്‍സംഘര്‍ഷം
മുസ്ലിം പെണ്‍കുട്ടിയെ പ്രണയിച്ചതിന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിനെത്തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ വര്‍ഗീയ സംഘര്‍ഷം പുകയുന്നു. മനോഹര്‍ ലാല്‍(21) എന്ന ദളിത് യുവാവാണ് കൊല്ലപ്പെട്ടത്. ജൂണ്‍ ആറിന് കാണാതായ ലാലിന്റെ മൃതദേഹം മൂന്ന് ദിവസത്തിന് ശേഷമാണ് അഴുക്കുചാലില്‍ കണ്ടെത്തി. പല കഷണങ്ങളാക്കി ചാക്കില്‍ കെട്ടിയ നിലയാണ് മൃതദേഹം കണ്ടെത്തിയത്. കണ്ടെടുക്കുമ്പോള്‍ മൃതദേഹം അഴുകിയിരുന്നു. കാമുകിയുടെ വീട്ടുകാര്‍ ലാലിനെ കൊലപ്പെടുത്തിയെന്നാണ് ആരോപണം. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത നാല് കുട്ടികളടക്കം പത്ത് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എല്ലാവരും ലാലിന്റെ കാമുകിയുടെ കുടുംബത്തില്‍ പെട്ടവരാണ്. ജമ്മു കശ്മീരുമായി അതിര്‍ത്തി പങ്കിടുന്ന ചമ്പ ജില്ലാ ആസ്ഥാനത്ത് നിന്ന് 75 കിലോമീറ്റര്‍ അകലെയുള്ള സലൂനി സബ് ഡിവിഷനിലെ ഭണ്ഡല്‍ പഞ്ചായത്തിലാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു. മുസ്ലീം കുടുംബത്തെ പോലീസ് സംരക്ഷിക്കുകയാണെന്നും കേസ് ഗൗരവമായി എടുക്കുന്നില്ലെന്നും ആരോപിച്ച് നാട്ടുകാര്‍ തെരുവിലിറങ്ങിയതോടെയാണ് സംഘര്‍ഷം. നാട്ടുകാര്‍ വലിയ…
Read Moreപൂജപ്പുര രവി അന്തരിച്ചു
ഇടുക്കി: പ്രശസ്ത നടന് പൂജപ്പുര രവി (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് മറയൂരില്‍ മകളുടെ വീട്ടിലായിരുന്നു അന്ത്യം. മലയാള സിനിമയുടെ ചരിത്രത്തോടൊപ്പം നടന്ന രവി പൂജപ്പുരവിട്ട് കഴിഞ്ഞ വര്‍ഷമാണ് മറയൂരിലേക്ക് താമസംമാറ്റിയത്. നാടകത്തിലൂടെ സിനിമയുടെ ലോകത്തേക്ക് എത്തിയ അഭിനയ പ്രതിഭയായിരുന്നു. നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കള്ളന് കപ്പലില്‍ തന്നെ, പൂച്ചയ്ക്കൊരു മൂക്കുത്തി, മുത്താരംകുന്ന് പി.ഒ, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, റൗഡി രാമു തുടങ്ങിയവയാണ് പ്രധാന സിനിമകള്‍. എസ്.എല്‍.പുരം സദാനന്ദന്റെ ഒരാള്‍ കൂടി കള്ളനായി എന്ന നാടകത്തില്‍ ബീരാന്‍കുഞ്ഞ് എന്ന കഥാപാത്രത്തെ അവതരിച്ചായിരുന്നു അഭിനയരംഗത്തേയ്ക്ക് കടന്നു വന്നത്.
Read Moreഎയ്മി അപേക്ഷിക്കുന്നു, എന്റെ ബാഗ് തിരിച്ചുതരൂ… പ്ലീസ്; ആറാം ക്ലാസുകാരിയുടെ സ്കൂൾ ബാഗ് ബൈക്കിലെത്തിയ മോഷ്ടാവ് കവർന്നു
കോട്ടയം: തന്റെ പുസ്തകങ്ങളും വാട്ടർ ബോട്ടിലുമൊക്കെ ഒരു കള്ളന് എന്തു ചെയ്യാനാണെന്ന് എയ്മി എന്ന ആറാം ക്ലാസുകാരിക്ക് ഇനിയും മനസിലായിട്ടില്ല. എയ്മി മാത്രമല്ല വീട്ടുകാരും നാട്ടുകാരുമെല്ലാം അന്പരപ്പിലാണ്. പല മോഷണങ്ങളും കേട്ടിട്ടുണ്ട്. പക്ഷേ, ഒരു കുട്ടിയുടെ സ്കൂൾ ബാഗ് മോഷ്ടിച്ചത് എന്തിനായിരിക്കും? വാങ്ങിയിട്ടു പുതുമപോലും മായാത്ത തന്റെ പുസ്തകങ്ങളും ബാഗും നഷ്ടപ്പെട്ടതിന്റെ ദുഃഖത്തിലാണ് കോട്ടയം മൗണ്ട് കാര്‍മല്‍ സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി എയ്മി ഷെറി. ഇന്നലെ വൈകുന്നേരം 3.45നാണ് എയ്മിയുടെ പുസ്തകങ്ങള്‍ അടങ്ങിയ സ്കൂള്‍ ബാഗ് കള്ളൻ കൊണ്ടുപോയത്. പുതുപ്പള്ളി ആഞ്ഞിലി വളവ് സ്വദേശിനിയായ എയ്മി വീട്ടിലേക്കു മടങ്ങാനായി സ്കൂള്‍ ബസില്‍ ആഞ്ഞിലി വളവിലെ ബസ് സ്റ്റോപ്പില്‍ ഇറങ്ങി. എയ്മിയെ കൂട്ടിക്കൊണ്ടുപോകാന്‍ അമ്മയും ബസ് സ്റ്റോപ്പിലുണ്ടായിരുന്നു. ഇരുവരും സ്കൂള്‍ ബാഗ് ബസ് സ്റ്റോപ്പിലെ വെയിറ്റിംഗ് ഷെഡില്‍ വച്ചിട്ടു സമീപത്തെ കടയിലേക്കു സാധനങ്ങള്‍ വാങ്ങാനായി പോയി. കടയില്‍നിന്നു…
Read Moreറിസോർട്ട് വിവാദം ‘പിന്നിൽ പി. ജെയല്ല’; ഇനി പാർലമെന്ററി രംഗത്തേക്കില്ല; പോലീസ് നയം തീരുമാനിക്കുന്നത് പി. ശശിയല്ലെന്ന് ഇ.പി ജയരാജൻ
തിരുവനന്തപുരം: തനിക്കെതിരെയുള്ള വൈദേകം റിസോർട്ട് വിവാദത്തിന് പിന്നിൽ പി. ജയരാജന് പങ്കില്ലെന്ന് എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ. താൻ മുൻപ് മന്ത്രിയായിരുന്നപ്പോൾ വകുപ്പ് ഭരിക്കാൻ നോക്കിയവരാണ് വിവാദത്തിന് പിന്നിൽ. എന്നാൽ അവർ ആരാണെന്ന് ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇ.പി. ജയരാജൻ ഇക്കാര്യങ്ങൾ പറഞ്ഞത്.ഇനി പാർലമെന്ററി രംഗത്തേക്കില്ലെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ഇ.പി. ജയരാജൻ പറഞ്ഞു. പാർട്ടിയും താനും രണ്ട ് വഴിക്കല്ല നീങ്ങുന്നത്. റിസോർട്ട് വിവാദത്തിൽ പാർട്ടിക്കകത്ത് ഒരു പരാതിയും ഉയർന്നിരുന്നില്ല. അങ്ങനെ ഒരു വിഷയം മാധ്യമങ്ങളാണ് ഉയർത്തിക്കൊണ്ടുവന്നത്. ഇക്കാര്യത്തിൽ പ്രതികരിക്കേണ്ടത് താനല്ല. പി. ജയരാജൻ എന്നേക്കുറിച്ച് പറഞ്ഞിട്ടില്ലെന്ന് എനിക്കറിയാം. ഞങ്ങൾ തമ്മിലുള്ള സൗഹൃദം വളരെ വലുതാണ്. എന്തിനാണ് ഞങ്ങൾ തമ്മിൽ പരസ്പരം വെറുക്കേണ്ടത്. രണ്ട് ദിവസം മുന്‍പും അദ്ദേഹം വീട്ടിൽ വന്നിരുന്നു. വിവാദത്തെ പ്രതിരോധിക്കാതിരുന്നത് അതിന്റെ ആവശ്യമില്ലെന്ന് തോന്നിയതുകൊണ്ടാണ്.…
Read Moreഭക്ഷണം കൊടുക്കുന്നതിനിടെ തെരുവുനായ മാന്തി; ചികിത്സ തേടാതിരുന്ന യുവതിക്ക് പിന്നീട് പേവിഷ ലക്ഷങ്ങൾ; ഒടുവിൽ മരണത്തിന് കീഴടങ്ങി സ്റ്റെഫിന
തിരുവനന്തപുരം: ഭക്ഷണം കൊടുക്കുന്നതിനിടെ തെരുവുനായയുടെ നഖം കൊണ്ട് മുറിവേറ്റ യുവതി പേവിഷ ബാധയേറ്റ് മരിച്ചു. അഞ്ചുതെങ്ങ് സ്വദേശിനി സ്റ്റെഫിന വി. പേരേര(49) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരിച്ച യുവതിയുടെ മരണകാരണം വെള്ളിയാഴ്ച രാത്രിയാണ് വ്യക്തമായത്. കഴിഞ്ഞ ഏഴിന് സഹോദരനൊപ്പം കൂട്ടിരിപ്പുകാരിയായി മെഡിക്കല്‍ കോളജില്‍ എത്തിയ യുവതി ഒമ്പതിന് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിക്കുകയായിരുന്നു. ഇതോടെ ചികിത്സയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായ ശരീരത്തില്‍ മാന്തിയ വിവരം സ്റ്റെഫിന ഡോക്ടര്‍മാരോട് പറയുന്നത്. നായയില്‍ നിന്ന് പരിക്കേറ്റപ്പോള്‍ ഇവര്‍ ചികിത്സ തേടിയോ എന്നതില്‍ വ്യക്തതയില്ല. കാട്ടുപൂച്ചയിൽനിന്ന് പേവിഷബാധയേറ്റ ടാപ്പിംഗ് തൊഴിലാളിയുടെ മരണവും വെള്ളിയാഴ്ച സ്ഥിരീകരിച്ചിരുന്നു. കൊല്ലം നിലമേൽ സ്വദേശി മുഹമ്മദ് റാഫി (48) ആണ് മരിച്ചത്. കഴിഞ്ഞ മാസം 22 ന് ആണ് മുഹമ്മദ് റാഫിക്ക് കാട്ടുപൂച്ചയുടെ കടിയേറ്റത്.
Read More‘തോറ്റാലെന്താ, എസ്എഫ്ഐ ഉണ്ടല്ലോ’..! വ്യാജ സർട്ടിഫിക്കറ്റ് നൽകി പിജി പ്രവേശനം നേടി എസ്എഫ് ഐ നേതാവ്; പരാതിയുമായി മറ്റൊരു എസ്എഫ് ഐ അംഗം
ആലപ്പുഴ: എസ്എഫ്ഐയില്‍ വീണ്ടും വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം. ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം നിഖില്‍ തോമസിനെതിരെയാണ് എസ്എഫ്ഐയിലെ മറ്റൊരു അംഗം പരാതി നല്‍കിയത്. എംകോം പ്രവേശനത്തിന് വേണ്ടി ഹാജരാക്കിയത് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റാണെന്നാണ് ആക്ഷേപം. വെള്ളിയാഴ്ച ചേര്‍ന്ന എസ്എഫ്ഐ ഫ്രാക്ഷന് യോഗത്തില്‍ ഈ വിഷയം ഉയര്‍ന്നുവന്നതോടെ ഇയാളെ ജില്ലാ കമ്മിറ്റിയില്‍നിന്ന് നീക്കാന്‍ സിപിഎം നിര്‍ദേശം നല്കി. സിപിഎം ജില്ലാ സെക്രട്ടറി ആര്.നാസര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. നിലവില്‍ കായംകുളം എംഎസ്എം കോളജിലെ രണ്ടാം വര്‍ഷ എംകോം വിദ്യാര്‍ഥിയാണ് നിഖില്‍. കോളജില്‍ പ്രവേശനം ലഭിക്കാന്‍ ഇയാള്‍ സമര്‍പ്പിച്ച ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് പരാതി. 2018 – 2020 കാലഘട്ടത്തില്‍ നിഖില്‍ ഇതേ കോളജില്‍ ബികോം ചെയ്തെങ്കിലും പാസായില്ല. പക്ഷെ 2021ല്‍ ഇവിടെതന്നെ ഇയാള്‍ എംകോമിന് ചേര്‍ന്നു. പ്രവേശനത്തിനായി 2019 – 2021 കാലത്തെ കലിംഗ സര്‍വകലാശാലയിലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റാണ്…
Read Moreസ്റ്റാലിൻ ഡാ…തമിഴ്നാട് ബിജെപി സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ; സൈബർ ക്രൈം പോലീസ് സൂര്യയെ അറസ്റ്റു ചെയ്തതിന് പിന്നിലെ കാരണം ഇങ്ങനെ
ചെന്നൈ: തമിഴ്നാട് ബിജെപി സംസ്ഥാന സെക്രട്ടറി എസ്.ജി. സൂര്യയെ പോലീസ് അറസ്റ്റ് ചെയ്തു. മധുര എംപി സു വെങ്കിടേശിനെക്കുറിച്ച് ട്വീറ്റ് ചെയ്തതിന്റെ പേരിലാണ് നടപടി. ചെന്നൈയിൽ വച്ച് മധുര ജില്ലാ സൈബർ ക്രൈം പോലീസാണ് സൂര്യയെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. നേരത്തെ, തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിനായി അദ്ദേഹം കോടതിയെ സമീപിച്ചുവെങ്കിലും ജാമ്യം ലഭിച്ചില്ല. അദ്ദേഹത്തെ എട്ടുദിവസത്തെ കസ്റ്റഡിയിൽ വിട്ടു. സെന്തിൽ ബാലാജിയുടെ അറസ്റ്റ് കേന്ദ്രസർക്കാരിന്റെ പകപോക്കലാണെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞത്. ഇതിനു പിന്നാലെയാണ് ബിജെപിയുടെ സംസ്ഥാനതല നേതാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
Read Moreസാധാരണക്കാരന്റെ ഇഷ്ട ബ്രാന്‍ഡ് ജവാന് ഇനി ‘അര’യും; ജവാന് കിട്ടാനില്ലെന്ന പരാതി ഇനിയുണ്ടാവില്ല; പുതിയതായി ട്രിപ്പിള്‍ എക്സ് റം
കോഴിക്കോട്: കേരളത്തില്ഏറ്റവുമധികം വിറ്റഴിയുന്ന മദ്യമാണു ജവാന്. വിലക്കുറവുതന്നെയാണ് ജവാനെ സാധാരണക്കാരന്റെ ഇഷ്ട ബ്രാന്‍ഡാക്കി മാറ്റിയത്. വില്പന കൂടിയതോടെ ജവാന്റെ ഉത്പാദനം വര്‍ധിപ്പിക്കുകയാണ് ബീവറേജ് കോര്പറേഷന്. അതുമാത്രമല്ല, നിലവില്‍ ഒരു ലിറ്ററായിമാത്രം ലഭ്യമായ ജവാന് ഇനി അരലിറ്റര്‍ കുപ്പിയിലും എത്തുമെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. എണ്ണായിരത്തില്നിന്ന് പന്ത്രണ്ടായിരം കെയ്സായാണ് മദ്യത്തിന്റെ ഉത്പാദനം വര്‍ധിപ്പിക്കുന്നത്. ദിനംപ്രതിയുള്ള ഉത്പാദനം നാലായിരം കെയ്സു കൂടി കൂട്ടുന്നതോടെ ജവാന് കിട്ടാനില്ലെന്ന പരാതി ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിയുമെന്നാണ് അധികൃതർ കരുതുന്നത്. നിലവില്‍ ഒരു ലിറ്റര്‍ ജവാന് റമ്മിന് 640 രൂപയാണ് വില.കേരളത്തില്‍ ഒരു ലിറ്റര്മ ദ്യത്തിന്റെ എറ്റവും കുറഞ്ഞ വിലയാണിത്. ഇതിന് പുറമേ ട്രിപ്പിള്‍ എക്സ് റം എന്ന പുതിയ ബ്രാന്‍ഡും കൂടി ഉടന്‍ വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ് ബവ്കോ.
Read Moreഎങ്ങനെ ജീവിക്കും? മഴക്കാലത്ത് കുടുംബ ബജറ്റ് താളം തെറ്റിക്കുന്ന വിലക്കയറ്റം; പച്ചക്കറി, മീന്‍, ഇറച്ചി വിലയിലെ കുതിപ്പ് ഞെട്ടിക്കുന്നത്
കോട്ടയം: പച്ചക്കറിക്കും മീനിനും ഇറച്ചിക്കും വില കുത്തനെ ഉയര്‍ന്നതോടെ കുടുംബ ബജറ്റ് താളം തെറ്റുന്നു. മഴക്കാലമെത്തിയതോടെ പച്ചക്കറിക്കും ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ മീനിനും വില കൂടിയതിനു പിന്നാലെ ഈ സമയത്ത് ഡിമാൻഡ് ഏറിയ ഇറച്ചിക്കും വില കുതിച്ചുയര്‍ന്നിരിക്കുകയാണ്. ഒരു കിലോ ഇറച്ചിക്കോഴിച്ച് 160 രൂപയ്ക്ക് മുകളിലാണ് വില. മീനില്‍ ഒരുകിലോ നാടന്‍ മത്തിക്കു വില 240 കടന്നു. കോഴിവില ഓരോദിവസവും രണ്ടുംമൂന്നും രൂപ വീതമാണ് കൂടുന്നത്. 160-165 രൂപ വരെയാണ് ജില്ലയില്‍ പലയിടത്തും വില. കേരള ചിക്കനുപോലും വില 160 രൂപയ്ക്ക് മുകളിലായി. മീന്‍വില കൂടിയതോടെ കോഴി വാങ്ങാനെത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. പോത്തിറച്ചിക്ക് പലയിടത്തും പല വിലയാണ്. 360 രൂപ മുതല്‍ 400 രൂപ വരെയാണ് ജില്ലയില്‍ പലയിടത്തെയും വില. വിപണിയില്‍ പോത്തിറച്ചിയുടെ വില സ്ഥിരപ്പെടുത്താന്‍ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചതല്ലാതെ കാര്യമായ ഇടപെടല്‍ ഉണ്ടായിട്ടില്ല. കോഴിത്തീറ്റ വില…
Read More