അരിമ്പൂർ: തൃശൂർ-വാടാനപ്പള്ളി സംസ്ഥാനപാതയിൽ മകനെ ഡോക്ടറെ കാണിച്ചു മടങ്ങുകയായിരുന്ന കുടുംബാംഗങ്ങൾ സഞ്ചരിച്ച ഓട്ടോ ടാക്സിയും രോഗിയുമായി പോകുകയായിരുന്ന ആംബുലൻസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവായ ഓട്ടോ ടാക്സി ഡ്രൈവർ മരിച്ചു. മൂന്നുവയസുള്ള കുട്ടിയടക്കം മൂന്നു പേർക്കു ഗുരുതര പരിക്കേറ്റു. ഇന്നു പുലർച്ചെ ഒന്നരയ്ക്ക് എറവ് കപ്പൽപ്പള്ളിക്കു സമീപമായിരുന്നു അപകടം. ഓട്ടോ ഓടിച്ചിരുന്ന ഇരിങ്ങാലക്കുട പടിയൂർ സ്വദേശി ചളിങ്ങാട് സുകുമാരന്റെ മകൻ ജിത്തു (28) ആണ് മരിച്ചത്. ജിത്തുവിന്റെ ഭാര്യ നീതു (23), ഇവരുടെ മകൻ അദ്രിനാഥ് (മൂന്ന്), നീതുവിന്റെ പിതാവ് ചിറ്റൂർ വീട്ടിൽ കണ്ണൻ (55) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ആംബുലൻസിലുണ്ടായിരുന്ന ആർക്കും പരിക്കില്ല. ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ മകനെ ഡോക്ടറെ കാണിച്ചശേഷം ഓട്ടോയിൽ മടങ്ങുകയായിരുന്നു ജിത്തുവും കുടുംബവും. പുത്തൻപീടിക പാദുവ ആശുപത്രിയിൽനിന്ന് രോഗിയുമായി പോയിരുന്ന ആംബുലൻസും ഓട്ടോ ടാക്സിയും തമ്മിൽ…
Read MoreCategory: Top News
മോഡലായ തന്നെ മൂന്നുവർഷം പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി; പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണി; യുവാവിന്റെ വെളിപ്പെടുത്തൽ മറ്റൊന്ന്
റാഞ്ചി: മോഡലായ യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍.ജാര്‍ഖണ്ഡിലെ റാഞ്ചി സ്വദേശിയായി തന്‍വീര്‍ ഖാനെ ബിഹാറിലെ അരാരിയ ജില്ലയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി മുംബൈ പോലീസിലാണ് പ്രതിക്കെതിരെ പരാതി നല്‍കിയത്. ബിഹാറിലെ ഭഗല്‍പുര്‍ സ്വദേശിയായ പെണ്‍കുട്ടി മോഡലിങ്ങിനായാണ് റാഞ്ചിയിലെത്തിയത്. ഇവിടെ വച്ചാണ് പ്രതിയെ പരിചയപ്പെടുന്നത്. 2021 മുതല്‍ പ്രതി നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് പെണ്‍കുട്ടി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. പീഡനത്തെക്കുറിച്ച് ആരോടെങ്കിലും വെളിപ്പെടുത്തിയാല്‍ അപായപ്പെടുത്തുമെന്നും പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടി ആരോപിക്കുന്നു. എന്നാല്‍ ആരോപണങ്ങളെല്ലാം പ്രതി നിഷേധിച്ചു.തന്നെ കുടുക്കാനുള്ള ശ്രമമാണിതെന്നാണ് പ്രതിയുടെ വാദം.
Read Moreവിമാനത്തിൽ കയറുന്നതിനിടെ നടൻ വിനായകൻ മോശമായി പെരുമാറി; പരാതിയുമായി മലയാളി; കേസിൽ വിനായകനെ കക്ഷി ചേർക്കാൻ ഹൈക്കോടതി
കൊച്ചി: വിമാനത്തിൽ കയറുന്നതിനിടെ നടൻ വിനായകൻ മോശമായി പെരുമാറിയെന്ന പരാതിയുമായി യുവാവ്. ഇരുവരും വിമാനത്തിൽ കയറുമ്പോഴാണ് സംഭവം. മേയ് 27ന് ഗോവയിൽ നിന്നും കൊച്ചിയിലേക്ക് യാത്ര പുറപ്പെട്ടപ്പോഴാണ് യുവാവിന് നടന്റെ ഭാഗത്തുനിന്നും മോശം പെരുമാറ്റമുണ്ടായതെന്നാണ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നത്. പഞ്ചാബിൽ സ്കൂളിൽ ജോലി നോക്കുന്ന മലയാളിയായ ജിബി ജെയിംസാണ് പരാതിക്കാരൻ. ഗോവയിൽനിന്നു കൊച്ചിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് സംഭവം. വിമാനകമ്പനിയോട് പരാതിപ്പെട്ടപ്പോൾ വിമാനത്തിൽനിന്നും ഇറങ്ങിയശേഷം പരാതിപ്പെട്ടാൽ നടപടിയെടുക്കാൻ കഴിയില്ലെന്ന് അറിയിച്ചു. തുടർന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനും പരാതി നൽകിയെങ്കിലും നടപടിയെടുക്കാതെ വന്നതോടെയാണ് ജിബി ഹൈക്കോടതിയെ സമീപിച്ചത്. മോശമായ പെരുമാറ്റത്തിൽ നടനെതിരെ നടപടിയെടുക്കാൻ ഇൻഡിഗോ എയർലൈൻസിനോട് നിർദ്ദേശം നൽകണമെന്നാണ് ജിബിയുടെ ഹർജി. കേസിൽ വിനായകനെ കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി.
Read More19കാരനുമായുള്ള പ്രണയം എതിര്‍ത്ത മകനെ മര്‍ദ്ദിച്ചവശയാക്കി മൂന്ന് മക്കളുടെ അമ്മ ! 35കാരിയും 19കാരന് കാമുകനും പിടിയില്‍
മകനെ മര്‍ദ്ദിച്ചവശനാക്കിയ സംഭവത്തില്‍ അമ്മയും കൗമാരക്കാരനായ കാമുകനും പിടിയില്‍. സംഭവത്തില്‍ ജോനകപ്പുറം സ്വദേശി നിഷിത(35), കാമുകനായ ജോനകപ്പുറം തൊണ്ടലില്‍ പുരയിടം വീട്ടില്‍ റസൂല്‍(19) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം പള്ളിത്തോട്ടത്താണ് സംഭവം. 19കാരനുമായുള്ള അമ്മയുടെ ബന്ധം ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഇരുവരും ചേര്‍ന്ന് കുട്ടിയെ ക്രൂരമായി തല്ലിച്ചതച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് മൂന്ന് മക്കളെയും ഉപേക്ഷിച്ച് റസൂലിനൊപ്പം നിഷിത ഒളിച്ചോടിയിരുന്നു. ഇതേത്തുടര്‍ന്ന് ബാലാവകാശ നിയമപ്രകാരം യുവതി അറസ്റ്റിലായിരുന്നു. എന്നാല്‍ റസൂല്‍ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയതാണെന്ന് കാട്ടി നിഷിത കോടതിയില്‍ നിന്ന് ജാമ്യം നേടി. പുറത്തിറങ്ങിയ നിഷിത വീണ്ടും റസൂലുമായുള്ള ബന്ധം തുടര്‍ന്നു. ഇക്കാര്യം ചോദ്യം ചെയ്തതിനാണ് നിഷിതയും റസൂലും ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മര്‍ദിച്ച് അവശനാക്കിയത്. ഇതേത്തുടര്‍ന്ന് കുട്ടിയുടെ പിതാവിന്റെ ബന്ധുക്കള്‍ പള്ളിത്തോട്ടം പോലീസില്‍ നല്കിയ പരാതിയില്‍ നിഷിതയെയും റസൂലിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ…
Read Moreമില്‍മയെ തുരത്തി കേരളം പിടിക്കാന്‍ നന്ദിനി ! മില്‍മയേക്കാള്‍ കാര്യമായ വിലക്കുറവ്…
കര്‍ണാടകയിലെ പാല് ബ്രാന്‍ഡായ നന്ദിനി കേരളത്തില്‍ വില്‍പ്പന വ്യാപകമാക്കാന്‍ തീരുമാനിച്ചതോടെ ആശങ്കയില്‍ മില്‍മ. സംസ്ഥാനത്ത് ചെറിയ ഔട്ട്ലെറ്റുകളില് നന്ദിനി പാല് എത്തിത്തുടങ്ങിയതോടെ വില്പനയെ ബാധിക്കുമെന്ന ആശങ്കയിലാണ് മില്‍മ. കര്‍ണാടക കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷന്റെ പാലും പാലുല്പന്നങ്ങളുമാണ് നന്ദിനി എന്ന ബ്രാന്‍ഡില്‍ വില്‍ക്കുന്നത്. കര്‍ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് അതിര്‍ത്തി കടന്നുള്ള പാല് വില്പന നന്ദിനി വര്‍ദ്ധിപ്പിച്ചത്. കൊച്ചിയിലും രണ്ടും മഞ്ചേരിയിലും തിരൂരിലും പന്തളത്തും തലനാടും നന്ദിനി പുതിയ ഔട്ട്ലറ്റുകള് തുറന്നിട്ടുണ്ട്. മില്‍മയുടെ ശക്തമായ എതിര്‍പ്പ് വകവെക്കാതെയാണ് നന്ദിനി ഔട്ട്ലെറ്റുകള് സംസ്ഥാനത്ത് ആരംഭിക്കുന്നത്. നേരത്തെ രാജ്യത്തെ പാല്‍വിപണന രംഗത്തെ ഒന്നാമന്മാരായ അമൂലിനെ കര്‍ണാടകത്തില്‍നിന്ന് നന്ദിനി തുരത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നന്ദിനി കൂടുതല്‍ സംസ്ഥാനങ്ങളില്‍ ഔട്ട്ലെറ്റുകള് തുറക്കുന്നത്. കേരളത്തിന് പുറമെ തമിഴ്നാട്ടിലും നന്ദിനി ഔട്ട്ലറ്റുകള് തുറന്നിട്ടുണ്ട്. എന്നാല്‍ നന്ദിനിയുടെ കടന്നുവരവ് തമിഴ്നാടിനെ വലിയ രീതിയില്‍ ബാധിച്ചിട്ടില്ല. അതേസമയം സംസ്ഥാനത്ത്…
Read Moreവീട്ടുമുറ്റത്തേക്ക് കുതിച്ചെത്തി തെരുവുനായക്കൂട്ടം: മൂന്നര വയസുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സിസിടിവിൽ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യം
മട്ടന്നൂർ: വീടിന്റെ വരാന്തയിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസുകാരി തെരുവ് നായകളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നീർവേലിയിലെ ഷക്കീലയുടെ മകൾ ആയിഷ വീട്ടു വരാന്തയിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് മുറ്റത്തെത്തിയ നായകൾ ആക്രമിക്കാനൊരുങ്ങിയത്. മുറ്റത്തിറങ്ങിയ കുട്ടിക്കു നേരേ നായകൾ കുതിച്ചെത്തുകയായിരുന്നു. കുട്ടി കരഞ്ഞ് ബഹളം വച്ചതോടെ നായകൾ പിന്തിരിഞ്ഞു. പിന്നീട് തൊട്ടടുത്ത അമ്മാവന്റെ വീട്ടിലേക്ക് പോകുന്നതിനിടെ നായക്കൂട്ടം വീണ്ടുമെത്തി. കുട്ടി കരഞ്ഞ് ബഹളം വച്ചതിനെ തുടർന്ന് സമീപത്തെ വീട്ടുകാരാണ് നായക്കൂട്ടത്തിൽ നിന്നും കുട്ടിയെ രക്ഷിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മാങ്ങാട്ടിടം പഞ്ചായത്തിലെ നീർവേലിയിലും പരിസരങ്ങളിലും നായ ശല്യം രൂക്ഷമാണ്.
Read Moreമകളെ വെട്ടിക്കൊന്ന അച്ഛന് ജാമ്യം നേടാൻ സുഹൃത്തുക്കൾ; പ്രതിക്ക് നിയമപരമായി ലഭിക്കേണ്ട അവകാശമാണ് ജാമ്യമെന്ന് പ്രതിയുടെ അഡ്വക്കേറ്റ്
മാവേലിക്കര: ആറുവയസുകാരിയെ പിതാവ് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്കായി ജാമ്യാപേക്ഷ സമര്‍പ്പിച്ചു. പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്രയുടെ കൊലപാതകത്തില്‍ പിതാവ് ശ്രീമഹേഷിനായി മാവേലിക്കര ഫസ്റ്റ്ക്ലാസ് ജുഡീഷല്‍ മജിസ്ട്ര്റ്റ് കോടതിയില്‍ പ്രതിഭാഗം അഭിഭാഷകന് ജേക്കബ് ഉമ്മന്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഇതില്‍ കോടതി അടുത്തദിവസം വിധി പറയും. പ്രതിയുടെ സുഹൃത്ത് മുഖേനയാണ് വക്കാലത്ത് ലഭിച്ചതെന്നും പ്രതിക്ക് നിയമപരമായി ലഭിക്കേണ്ട അവകാശമാണ് ജാമ്യമെന്നും അഭിഭാഷകനായ ജേക്കബ് ഉമ്മന്‍ പറഞ്ഞു. പ്രതി ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്ത ആളാണെന്നും പ്രതിയെ സംഭവ സ്ഥലത്തുനിന്നു കസ്റ്റഡിയില്‍ എടുത്തെങ്കലും എന്തുകൊണ്ടാണ് കൃത്യം ചെയ്തതെന്ന് പോലീസ് പറയുന്നില്ല. ഏതോ അദൃശ്യകരങ്ങള്‍ ഇതില്‍ പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്നും പ്രതിക്ക് ജയിലിനുള്ളില്‍നിന്ന് ആത്മഹത്യാ ശ്രമത്തിനായി മാരകായുധം ലഭിച്ചത് സംബന്ധിച്ചുമൊക്കെ സംശയങ്ങള്‍ നിലനില്ക്കുന്നു. പ്രതിയുടെ രോഗചികിത്സയ്ക്കും മറ്റുമായി ജാമ്യം അനുവദിക്കണമെന്നാണ് കോടതിയോട് അപേക്ഷിച്ചിട്ടുള്ളതെന്നും വാദം കേട്ട കോടതി വിധിപറയാനായി മാറ്റി വച്ചിരിക്കുകയാണെന്നും അഡ്വ. ജേക്കബ് ഉമ്മന്‍ പറഞ്ഞു.…
Read Moreഒരുമിച്ച് ജീവിക്കുന്ന പങ്കാളികൾ മാത്രം; ലിവ് ഇൻ റിലേൻഷിപ്പ് വിവാഹത്തിന് തുല്യമല്ല; “വിവാഹമോചന’ ഹർജി തള്ളി ഹൈക്കോടതി
കൊച്ചി: ലിവ് ഇൻ റിലേഷൻഷിപ്പുകൾ വിവാഹത്തിന് തുല്യമായി ഇന്ത്യയിൽ അംഗീകരിച്ചിട്ടില്ലെന്നും ഒരുമിച്ച് വസിക്കുന്ന രണ്ട് പേർ സ്വയം തയാറാക്കിയ “ദാമ്പത്യ ഉടമ്പടി’ പ്രകാരം “വിവാഹമോചനം’ അനുവദിക്കാനാവില്ലെന്നും വിധിച്ച് കേരള ഹൈക്കോടതി. വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ട പങ്കാളികൾ “വിവാഹമോചനം’ ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുന്ന വേളയിലാണ് കോടതി ഈ പരാമർശങ്ങൾ നടത്തിയത്. 2006 മുതൽ ഒരുമിച്ച് ജീവിക്കുന്ന പങ്കാളികൾ, തങ്ങൾക്ക് ബന്ധം അവസാനിപ്പിക്കാൻ താൽപര്യമുണ്ടെന്ന് കാട്ടി കുടുംബക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ ഇവർ ഒരുമിച്ച് ജീവിക്കുന്ന പങ്കാളികൾ മാത്രമാണെന്നും സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാത്തതിനാൽ “വിവാഹമോചനം’ എന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും കോടതി വിധിച്ചിരുന്നു. ഇതോടെയാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. ലിവ് ഇൻ റിലേഷൻഷിപ്പുകൾക്ക് ഇതുവരെ രാജ്യത്ത് നിയപരമായ “റെകഗ്നിഷൻ’ നൽകിയിട്ടില്ലെന്നും ഏതെങ്കിലും മതനിയമമോ സ്പെഷൻ മാര്യേജ് ആക്ട് പ്രകാരമോ വിവാഹം രജിസ്റ്റർ ചെയ്താൽ മാത്രമാണ് ബന്ധങ്ങൾക്ക്…
Read More10 കോടിയുടെ മാനനഷ്ടക്കേസ്; പൃഥ്വിരാജിനെതിരേയുള്ള അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പിന്‍വലിക്കാന്‍ കോടതി നിര്‍ദേശം
കൊച്ചി: നടന് പൃഥ്വിരാജിനെതിരേ അപകീര്‍ത്തികരമായ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതു തടഞ്ഞുകൊണ്ട് എറണാകുളം അഡീഷണല്‍ സബ് കോടതി ഓൺലൈൻ മാധ്യമത്തിന് നിര്‍ദേശം നല്കി. അപകീര്‍ത്തി കേസില്‍ 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന് നല്കിയ മാനനഷ്ടക്കേസിലാണ് ഇടക്കാല ഉത്തരവ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും നടനെതിരെ നടപടി ആരംഭിച്ചെന്നും ഖത്തര്‍ ആസ്ഥാനമായ മാഫിയ, മലയാള സിനിമാ വ്യവസാ യത്തില്‍ കള്ളപ്പണം മുടക്കുന്നതുകൊണ്ടാണു നടന് സിനിമകള്‍ നിര്‍മിക്കുന്നതെന്നും ഓൺലൈൻ മാധ്യമം വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്ന് നല്കിയ കേ സിലാണ് ചാനലിന്റെ മാനേജിംഗ് ചീഫ് എഡിറ്ററോട് പൃഥിരാജിനെതിരേയുള്ള വാര്‍ത്തകള്‍ പിന്‍വലിക്കാന്‍ നിര്‍ദേശിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് വാര്‍ത്താ ചാനല്‍ ആദ്യ രണ്ടു വീഡിയോകള്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ, ആരോപണം നിഷേധിച്ച് താരം സോഷ്യല്‍ മീഡിയയില്‍ പ്രസ്താവന നടത്തിയിരുന്നു. തനിക്കെതിരെ പ്രചരിക്കുന്ന അപകീര്‍ത്തികരമായ ഉള്ളടക്കത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ജിഎസ്ടി വകുപ്പ് ആരംഭിച്ച…
Read More‘ചൈന വൈറ്റ്’ മൈക്രോ ഗ്രാം മാത്രം ഉപയോഗിച്ചാല്‍ തന്നെ മണിക്കൂറുകളോളം ലഹരി; അമിത ഉപയോഗം മരണത്തിലേക്ക്; കൊച്ചിയിൽ ചൈന വൈറ്റുമായി യുവാവ് പിടിയിൽ
കൊച്ചി: കൊച്ചി നഗരത്തില്‍നിന്ന് ചൈന വൈറ്റ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മുന്തിയ ഇനം ഹെറോയിന്‍ പിടിച്ചെടുത്ത സംഭവത്തില്‍ തുടരന്വേഷണത്തിന് എക്സൈസ് കേന്ദ്ര ഏജന്‍സികളുടെ സഹായം തേടി. സെന്‍ട്രല്‍ ഇന്റലിജന്‍സ് ബ്യൂറോ, നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ എന്നിവയുടെ സഹായമാണ് തേടിയിരിക്കുന്നത്.കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തേയ്ക്ക് വന്‍ തോതില്‍ സിന്തറ്റിക് ഡ്രഗ് എത്തിച്ച് നല്കുന്ന സംഘത്തിലെ പ്രധാനി അസം നാഗോണ്‍ സ്വദേശി ഇസാദുള്‍ ഹക്ക് (ചോട്ട മിയാന്‍- 25) എന്നയാളെ എറണാകുളം എക്സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെയും എറണാകുളം ടൗണ്‍ റേഞ്ചിന്റെയും സംയുക്ത നീക്കത്തില്‍ പിടികൂടിയിരുന്നു. ഇയാളുടെ പക്കല്‍നിന്ന് ഉപഭോക്താക്കളുടെ ഇടയില്‍ “ചൈന വൈറ്റ്’ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മുന്തിയ ഇനം ഹെറോയിന്റെ 30 ഗ്രാം പിടികൂടുകയുണ്ടായി. കരീംഗഞ്ചിലെത്താന് കടമ്പയേറെഅസമിലെ കരീംഗഞ്ച് എന്ന സ്ഥലത്ത് നിന്നാണ് ഇയാള്‍ കേരളത്തിലേക്ക് വന്‍ തോതില്‍ മയക്ക് മരുന്ന് എത്തിച്ചിരുന്നത്. നഗരത്തില്‍ അതീവ രഹസ്യമായി നടത്തുന്ന റേവ്…
Read More